രചന – മഞ്ജിമ സുധി
പറ്റുന്നില്ലെടാ എനിക്ക്,,,,, ഒരുപാട് ട്രൈ ചെയ്തിട്ടും പറ്റുന്നില്ല….മനസ്സാക്ഷി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു…!!!!എന്റെ എല്ലാമെല്ലാം നഷ്ടമാക്കിയവളെ, എന്റെ കുടുംബം തകർത്തവളെ, എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരിയായവളെ, ഞാനെങ്ങനെയാടാ….അവളെ…….????ഞാൻ അങ്ങനെയാ ഉള്ള് തുറന്ന് സ്നേഹിക്കാ……????”അവൻനിറഞ്ഞൊഴുക്കുന്ന കണ്ണുകൾ അമർത്തി തുടച്ചു…”അന്ന് അത്രയ്ക്ക് ദേഷ്യവും വെറുപ്പും പകയുമുണ്ടായിട്ട് തന്നെയാ അവളെ ഭീഷണിപെടുത്തി എന്റെ താലിയ്ക്ക്അവകാശിയാക്കിയത്…..ശിഷ്ടകാലം അവള് എന്റെ കണ്മുന്നിൽ നരക്കിച്ഛ് ജീവിക്കുന്നത് കാണാൻ വേണ്ടിയാ കല്യാണം കഴിപ്പിച്ചത്….
എന്റെ നഷ്ടങ്ങളുടെ ആഴവും പരപ്പും അറിയാൻ വേണ്ടിയാ വീട്ടുക്കാരിൽ നിന്നും കുടുംബക്കാരിൽ നിന്നും അവളെ ആകറ്റിയതും,മോശക്കാരിയാക്കിയതും…!!!അവിടെ എന്റെ വീട്ടിൽ കൊണ്ട് വന്ന് ആദ്യ നാളുകളിൽ വാക്കുകളാൽ കുത്തി നോവിച്ചപ്പഴും മനസ്സിന്റെ ഒരു കോണ് കൊണ്ട് ഞാൻ വേദനിച്ചിട്ടുണ്ട്….പക്ഷേ കണ്മുന്നിൽ എന്നോടൊപ്പം അവള് ജീവിച്ചു തുടങ്ങിയപ്പോ ഞാൻ എന്നന്നേക്കുമായി കുഴിച്ചു മൂടിയ ഇഷ്ടവും, പ്രണയവും, പുറത്ത് വരാൻ തുടങ്ങിയിരുന്നു…അത് തിരിച്ചറിഞ്ഞ ദിവസം തൊട്ട് ദാ,, ഈ നേരം വരേ പേടിയാണ്,,, എന്റെ മനസ്സിന്റെ തിരശീല അവളുടെ മുന്നിൽ അഴിഞ്ഞു വീഴുമോന്ന്….????
അതോണ്ടാ,,,, ആവശ്യത്തിനും അനാവശ്യതിനും വാക്കുകൾ കൊണ്ട് കുത്തി നോവിക്കാനും ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാന്നും മാക്സിമം അവോയ്ഡ് ചെയ്യാനും തുടങ്ങിത്…..പക്ഷേ,,, അവിടേയും ഞാൻ തോറ്റു പോയെടാ… അവള് തോൽപിച്ചു കളഞ്ഞു…..മനപ്പൂർവ്വം ഡിന്നർ, മീറ്റിങ്, കോണ്ഫറൻസ് എന്നൊക്കെ പറഞ്ഞു വൈകി എത്തുന്നതും നേരത്തെ പോകുന്നതുമൊക്കെ അവളെ അവോയ്ഡ് ചെയ്യാനാ….. അവളെ കാണാനും ഇടപഴകാനുമുള്ള അവസരങ്ങൾ ഒഴിവാക്കാൻ…പക്ഷേ,,,,, ഇവിടെ എത്തിയപ്പോ എനിക്ക്… എനിക്ക് അതിനൊന്നും പറ്റുന്നില്ല…. ഓരോ തവണ അവള് ഓരോ ആപത്തിൽ പെടുമ്പഴും എന്റെ ജീവൻ പോകുന്ന പോലെയാ തോന്നിയത്….
അവൾക്ക് എന്തെങ്കിലും പറ്റുന്നത് വെറുതെ ചിന്തിച്ചാൽ പോലും എനിക്ക് സഹിക്കാൻ കഴിയില്ലെടാ… അത്രയ്ക്കും ഞാനവളെ സ്നേഹിക്കുന്നുണ്ട്…..എനിക്ക് അറിയാം….ഇപ്പോ,,,,, ഇപ്പോ,,,,, അവളെന്നെയും സ്നേഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട്…. എനിക്കത് മനസ്സിലാവുന്നുണ്ട്… ഞാൻ അറിയുന്നുണ്ട്….അതോണ്ടാ ഞാൻ ഇപ്പോ തന്നെ ഡിവോഴ്സിന് മൂവ് ചെയ്തത്….കഴിയില്ലെടാ,,,, പറ്റുന്നില്ല,,, അവളെ സ്നേഹിക്കാനും,,, വെറുക്കാനും ഒന്നിനും….
ഞാൻ അവളെ വീണ്ടും സ്നേഹിക്കാൻ പാടില്ല,,, പ്രണയിക്കാൻ പാടില്ല,,,,അങ്ങനെയുള്ള എന്തെങ്കിലും വികാരങ്ങൾക്ക് ഞാൻ വീണ്ടും അടിമപ്പെട് പോയാൽ ഞാനെന്നോട് തന്നെ, അല്ലെങ്കിൽ എന്റെ മടിയിൽ കിടന്ന് ഞെഞ്ചു പൊട്ടി മരിച്ച പാവം എന്റെ അച്ഛന്റെ ആത്മാവിനോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും…!!!അവളെ സ്നേഹിച്ചാൽ അച്ഛന്റെ ആത്മാവിനോട് നൂറ് ശതമാനം നീതി പുലർത്താൻ എനിക്ക് കഴിയാതെ വരും…!!!നിർവികാരതയോടെ അവൻ പറഞ്ഞു നിർത്തുന്ന വരേ ഞാൻ അവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു…. അവന്റെ വാക്കുകളിൽ തെളിഞ്ഞ നെഞ്ചിൽ ചോര പൊടിയുന്ന ദുഃഖം, അവൻ അവന്റെ പ്രണനിൽ നിന്ന് മറച്ഛ് വെയ്ക്കുന്ന പ്രണയം, മരണത്തിലും അതീതമായ അച്ഛനോടുള്ള ഇഷ്ടം……
” നീ എന്തിനാടാ സിദ്ധു അങ്ങനെയൊക്കെ ചിന്തിക്കുന്നത്….??? നിന്റെ സന്തോഷല്ലേ വെല്യച്ഛന്റെ സന്തോഷം….??? നിന്റെ ഒരാഗ്രഹത്തിനും വെല്യച്ഛൻ എതിരു നിന്നതായി എനിക്ക് അറിയില്ല….പിന്നെന്താ….???”അത്യധികം നിസ്സഹായതയോടെ അവന്റെ വേദനയിൽ പങ്ക് കൊണ്ട് തന്നെ ഞാൻ ചോദിച്ചു… ഒരു നിറഞ്ഞ ചിരിയോടെ അവനെന്റെ മുഖത്തേക്ക് നോക്കി…അതേടാ….. എന്റെച്ഛൻ എന്റെ ഒരാഗ്രഹത്തിനും എതിര് നിന്നിട്ടില്ല…. എല്ലാം കൂടെ നിന്ന് സാധിച്ചു തന്നിട്ടേള്ളൂ…. എന്റെ ഭാഗ്യമായിരുന്നു എന്റെ അച്ഛൻ…..അങ്ങനെയുള്ള എന്റെ അച്ഛൻ എന്നീന്ന് പറിച്ചെടുത്ത് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ദൂരത്തേക്ക് എറിഞ്ഞു കളഞ്ഞത് അവളാ…..ചങ്ക് പൊട്ടി എന്റെ മടിയിൽ കിടന്ന പിടയുന്ന അച്ഛന്റെ മുഖം ഒരു പോറല് പോലും ഏൽക്കാത്തെ ഇപ്പഴും എന്റെ ഈ നെഞ്ചിലുണ്ട്…..
അവളെ കാണുമ്പോ അവളോടുള്ള എന്റെ സ്നേഹവും ഇഷ്ടവും പ്രണയവും ഒരു കോണിൽ നിറയുമ്പോ മറ്റൊരു കോണിൽ പൊള്ളി പിടഞ്ഞു നീറുന്ന അച്ഛന്റെ ഓർമകൾ….ആ വേദന നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല… നിനക്കെന്നല്ല ആർക്കും….!!!!!നീ വെറുതെയെങ്കിലും ഒന്ന് സങ്കൽപ്പിച്ചു നോക്ക് നന്താ,,,, എന്റെ സ്ഥാനത്ത് നിന്നേയും അനൂന്റെ സ്ഥാനത്ത് മീനുവിനേയും….കണ്ണീരിൽ കുതിർന്ന് ചങ്കിൽ നിന്ന് വേദനയോടെ ഉടലെടുത്ത അവന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിപോയിരുന്നു… മറുപടിയ്ക്ക് വേണ്ടി ഒരു നിമിഷം ഞാനെന്റെ തൊണ്ടക്കുഴിയിൽ തിരഞ്ഞു….
സഹിക്കാൻ പറ്റോ നിനക്ക്…..????
അവളെ പിന്നെ മനസ്സ് തുറന്ന് സ്നേഹിക്കാൻ പറ്റോ….??? വെറുക്കാൻ പറ്റോ…..??? ഇല്ല…. പറ്റില്ല……പറ്റുന്നില്ലടാ എനിക്ക്,,,, ഒന്നിനും വയ്യ……”തലകുനിച്ചു ഇരിക്കുന്ന അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു ഞാൻ വീണ്ടും ചോദിച്ചു….” എടാ,,,,, അതിന് അനു മാത്രല്ലല്ലോ…. ആമി കൂടെ ഇതിനൊക്കെ ഉത്തരവാദി അല്ലേ….???? അല്ലെങ്കിലും നീ എന്തിനാ എങ്ങനെയൊക്കെ ചിന്തിക്കുന്നത്… അതൊക്കെ കഴിഞ്ഞു പോയില്ലെടാ…..”പതിയെ രണ്ട് സൈഡിലേക്കും തലയാട്ടി കൊണ്ട് അവൻ കണ്ണീരോടെ ചിരിച്ഛ് കുളത്തിലേക്ക് നോക്കി….കഴിഞ്ഞു പോയതാണെങ്കിലും നഷ്ടം നഷ്ടം തന്നെയല്ലേടാ…..പിന്നെ ആമി അവളെ എനിക്ക് നന്നായി അറിയാം,,,, അവളൊരിക്കലും എന്നോട് പറയാതെ ഒന്നും ചെയ്യില്ല…. അവള് ഇന്നേ വരെ ഒരു കാര്യവും എന്നിൽ നിന്നും മറച്ചു വെച്ചിട്ടില്ല….
അവളാ…. അനുവാ… എല്ലാത്തിനും കാരണം…. എന്റെ നഷ്ടങ്ങൾക്ക്, വേദനകൾക്ക്, ദുഃഖങ്ങൾക്ക് അങ്ങനെ അങ്ങനെ എല്ലാത്തിനും….. ഇന്നും അതൊക്കെ എനിക്ക് മാത്രല്ലേള്ളൂ,,, നഷ്ടങ്ങൾ, വേദന, ദുഃഖം എല്ലാം….എല്ലാം… എനിക്ക് മാത്രം….എന്നിട്ടും എന്നെ തന്നെ വീണ്ടും വീണ്ടും പറ്റിച്ഛ് കൊണ്ട്, എന്നിലും അധികം ഞാൻ അവളെ സ്നേഹിക്കുന്നൂ,,, പ്രണയിക്കുന്നൂ….* “പടവിൽ നിന്ന് ഒരു ചെറിയ കല്ലാൽ കുളത്തിൽ നിറഞ്ഞു നിന്ന ചന്ദ്രബിംഭത്തെ ഓളങ്ങൾക്ക് വിട്ട് കൊടുത്ത് അവനെന്നെ നോക്കി പറഞ്ഞു….”പക്ഷേഡാ,,, സിദ്ധു… അവൾ…..”കൈ ഉയർത്തി എന്നെ പറയാൻ വിട്ടാതെ അവൻ തടഞ്ഞു…”വേണ്ട നന്താ….. നീ ഒന്നും പറയണ്ട… ഈ ടോപിക്,,,, അത് നമ്മുക്ക് ഇവിടെ വെച്ച് നിർത്താം…. ഇനിയിത് നമ്മുക്ക് ഇടയിൽ വരരുത്….എനിക്ക് അറിയാം എന്താ ചെയ്യേണ്ടതെന്ന്…. ആരോട് നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിലും എന്റെ അച്ഛനോട്,,, അച്ഛന്റെ ആത്മാവിനോട് എനിക്കത് പുലർത്തണം,,, അതിന് ഇനി എന്റെ ജീവിതത്തിൽ എന്റെ കൂടെ അവള് ഉണ്ടാവാൻ പാടില്ല…..!!!
കുറെ നാളായി ഇതൊക്കെ മനസ്സിൽ കെട്ടികിടന്ന് വിങ്ങായിരുന്നു,,, ഇപ്പോ ഭാരം ഒഴിഞ്ഞ പോലെ ഒരാശ്വാസം തോന്നുന്നു….”ചിരിയോടെ എണീറ്റ് നിന്ന് അവൻ പറഞ്ഞു….. ഉള്ളിൽ ആഴത്തിൽ പൊള്ളി പിടയുമ്പഴും അവന്റെ മുഖത്തേ നിറഞ്ഞ ചിരി കാണേ എനിക്ക് അത്ഭുതം തോന്നി..”വാ…പോകാം…. കുറേ നേരായില്ലേ പോന്നിട്ട്,,,, എല്ലാരും തിരക്കുന്നുണ്ടാവും….. വാ……”
~~~~~~~~~~~~~~~~~~~~~~~~~
നിശബ്ദമായി തിരച്ഛ് നന്തന്റെ കൂടെ വീട്ടിലേക്ക് നടക്കുമ്പോ എന്ത് കൊണ്ടോ മനസ്സ് ശാന്തമായിരുന്നു….. അത് വരേ തിരയൊടുങ്ങാതെ കടൽ പോലെ ആർത്തലക്കുകയായിരുന്നു….
ഭാരം പാതി കുറഞ്ഞു……എന്തും നേരിട്ടാൻ അത്‍മവിശ്വാസവും ധൈര്യവുമൊക്കെ കിട്ടിയ പോലെ……അവളെ ചുമരിനോട് ചേർത്ത് നിർത്തിയപ്പോ ആ കണ്ണിൽ നിറഞ്ഞ പേടി, കരിനീല കണ്ണിൽ നിന്ന് അടർന്ന് കവിളിലൂടെ ഒലിച്ഛ് എന്റെ കൈ തണ്ടയിലേക്ക് വീണ കണ്ണീർ കണങ്ങൾ… ഒരുവേള ആ തെളിനീർ തുള്ളി അവിടം തുളയച്ഛ് ഇറങ്ങുന്ന പോലെ പൊള്ളിയിരുന്നു…..എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവളെന്റെ കണ്ണിലേക്ക് നിസ്സഹായതയോടെ നോക്കിയ ആ നോട്ടത്തിൽ തന്നെ ഞാൻ തകർന്നു പോയിരുന്നു…. അതോണ്ടാണ് ഒരു നിമിഷം പോലും വൈകാതെ റൂമിൽ നിന്ന് ഇറങ്ങി നടന്നത്….
വീട് അടുക്കുംതോറും എന്തോ ഉള്ള് വല്ലാതെ പിടയുന്നു… ശ്വാസം വിലങ്ങുന്ന പോലെ……’സിദ്ധു നിനക്ക് കഴിയും എന്തും സഹിക്കാനും നേരിട്ടാനും…..’എന്നെ തന്നെ പറഞ്ഞു മോട്ടിവേറ്റ് ചെയ്ത് ഒരു ദീർഘമായ ശ്വാസത്തോടെ ഞാൻ കോലായിൽ പടി കയറി…..ഹാളിൽ എത്തിയതും തീൻ മേശയിൽ എല്ലാം റെഡിയായിരുന്നു….ഒന്നും വേണ്ടന്ന് പറഞ്ഞെങ്കിലും നന്തൻ ബലമായി പിടിച്ചിരുത്തി….. അനുവേഴ്സറി പ്രമാണിച്ച് സദ്യയാണ്….. ഞങ്ങളും മുതിർന്ന ആണുങ്ങളും മേശയിലും കുട്ടികൾ നിലത്തും ഇരുന്നു…. വേണ്ടന്ന് തലച്ചോറ് പറയുമ്പഴും അനുസരണയില്ലാതെ കണ്ണ് അവളെ ചുറ്റിലും തേടികൊണ്ടിരുന്നു…… കണ്ടില്ല…..എല്ലാരും കഴിക്കാൻ തുടങ്ങിയപ്പോ അമ്മയുടെ നിർദ്ദേശം പ്രകാരം വെള്ളം കൊണ്ട് വന്നത് അവളായിരുന്നു….. എല്ലാരും കൂടി എന്റെ തൊട്ടടുത്ത കസേരയിൽ അവളെ പിടിച്ചിരുത്തിയപ്പോ എന്തോ അവളെ നോക്കാൻ മനസ്സ് കൊതിച്ചെങ്കിലും കണ്ണുകൾ നോക്കാൻ മുതിർന്നില്ല…. ഇന്നലെ ഫോൺ തിരിച്ചു തരാൻ മുന്നിൽ വന്ന് നിന്നപ്പോ അവളുടെ കരിനീല മിഴികളിൽ ഞാൻ കണ്ട എന്നോടുള്ള പ്രണയത്തിന് പകരം ഒരിക്കലും വറ്റാത്ത തെളിനീർ തടാകമാവും….വയ്യ… ഇനിയും വയ്യ….!!!!!
~~~~~~~~~~~~~~~~~~~~~~~~~
അവര് ഫുഡ് കഴിച്ഛ് തീരുന്ന വരെയെങ്കിലും അങ്ങോട്ട് പോകുന്നില്ലെന്ന് മനസ്സിൽ ഉറപ്പിച്ചാ അടുക്കളയിൽ തന്നെ നിന്നത്….. പക്ഷേ അമ്മ വെള്ളമെടുക്കാൻ ഹാളിൽ നിന്ന് വിളിച്ഛ് പറയുമ്പോ അടുക്കളയിൽ വേറെ ആരും ഉണ്ടായിരുന്നില്ല,, വേറെ നിവൃത്തിയില്ലാതെയാണ് ഞാൻ തന്നെ ഞാൻ വെള്ളമെടുത്ത് വന്നത്…ആരുടെയും മുഖത്ത് നോക്കാതെ വേഗം വെള്ളം മേശപ്പുറത്ത് വെച്ഛ് തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു അമ്മയും എല്ലാരും ചേർന്ന് സിദ്ധുന്റെ അടുത്ത എന്നെ പിടിച്ചിരുത്തുമ്പോ…..ഞാൻ വേണ്ടന്നും അമ്മയുടെ കൂടെ ഇരുന്നോളാന്നും മറ്റും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല….. അവന്റെ തൊട്ടടുത്ത് ഇരുന്നതും എന്നിൽ എന്തിനെന്നറിയാതെ പേടി നിറയാൻ തുടങ്ങി…
അവന്റെ വാക്കുകൾ ഓരോന്നും ചാട്ടുളി പോലെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി…. കണ്ണോക്കെ നിറഞ്ഞു കവിഞ്ഞു കാഴ്ച മങ്ങി…. പ്രിയപ്പെട്ടതൊക്കെ മുന്നിൽ നിരന്നിട്ടും എന്തോ വല്ലാത്ത മടുപ്പ് തോന്നുന്നു…. വിറയ്ക്കുന്ന കൈകൾ ചോറിലേക്ക് പൂഴ്ത്തി കുഴച്ചു വായിലേക്ക് വെക്കുമ്പോ ഒരു വറ്റ് പോലും തൊണ്ടകുഴിയിലൂടെ ഇറങ്ങില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…..തല കുനിച്ചു ഇരുന്ന് ആരേയും നോക്കാതെ ചോറ് പതിയെ കഷ്ടപ്പെട്ട് കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ചവച്ചിറക്കി… പക്ഷേ ഞാൻ ഭയന്ന പോലെ ഒരു മണി വറ്റ് പോലും ഇറങ്ങാതെ ചങ്കിൽ കെട്ടിനിന്നു…..തൊണ്ട നീറി പൊട്ടിപൊളിയുന്ന പോലെ….. ചോറിന് പകരം പാറ കഷ്ണം ഇറങ്ങി പോകുന്ന പോലെ തോന്നി…. തലകുനിച്ചു ഇരുന്ന് കണ്ണിൽ നിന്ന് കണ്ണീര് കവിൽത്തടം വഴി ഒളിച്ചിറങ്ങാതെ തന്നെ നേരിട്ട് ചോറിലേക്ക് ഉറ്റി വീണു കൊണ്ടിരുന്നു… കുറച്ഛ് നേരം കൊണ്ട് തന്നെ ചോറു മുഴുവൻ ഉപ്പ് രസത്താൽ കുതിർന്നു….. ഇനി ഒരു ഉരുള ഇറക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഇലമടയ്ക്കി ഞാൻ പതിയെ എണീറ്റു…”എന്താ അനൂ….. മോള് ഒന്നും കഴിച്ചില്ലല്ലോ…..??”
“എനിക്ക്…. എനിക്ക് വേണ്ട ചെറിയമ്മേ…. എന്തോ ഇറങ്ങുന്നില്ല…..”പറഞ്ഞൊപ്പിച്ഛ് ഞാൻ ചെയർ നീക്കാൻ തുടങ്ങിയപ്പോഴേക്കും ചെറിയമ്മ എന്റെ അടുത്ത് എത്തിയിരുന്നു…”അങ്ങനെ പറഞ്ഞാലെങ്ങാനാ,,,,,
രാത്രി ഫുഡ് കഴിക്കാതിരുന്നാൽ എങ്ങനാ ശെരിയവാ….??അത്താഴപട്ടിണി കിടന്നാൽ ഒരു പ്രാവിന്റെ തൂക്കം കുറയുംന്നാ…മോള് ഒന്നും പറയണ്ട… അവിടെയിരുന്ന് അതു മുഴുവൻ കഴിച്ചിട്ട് എണീറ്റാ മതി….. നിനക്ക് സദ്യ ഒരുപാട് ഇഷ്ടാന്ന് ചേച്ചി പറഞ്ഞല്ലോ….????”വീണ്ടും എന്നെ അവിടെ പിടിച്ചിരുത്തി ചെറിയമ്മ വാത്സല്യത്തോടെ പറഞ്ഞത് കേട്ടപ്പോ എനിക്ക് കരച്ചിൽ വന്നു….”അത്…. നേരത്തെ കേക്കൊക്കെ കഴിച്ഛ് വയറൊക്കെ നിറഞ്ഞിരിക്കാ… ഇനി അതിന്റെ മുകളിൽ ഫുഡ് കഴിച്ചാൽ ഛർദ്ദിക്കാൻ മറയ്ക്കും ചെറിയമ്മേ… അതോണ്ടാ…. എന്തോ ക്ഷീണം പോലെ തോന്നുന്നു,,, നല്ല തലവേദന…..ഞാൻ പോയി കിടന്നോട്ടെ……???”
“ആആഹാ,,,,, എന്താ അനൂ ഒരു ഗുഡ് ന്യൂസിന് വക കാണുന്നുണ്ടല്ലോ മോളേ…??? ഛർദ്ദിക്കാൻ മറയ്ക്കൽ, ക്ഷീണം, തലവേദന…..മമ്മം…… മമ്മം……!!!!! എന്തടാ സിദ്ധു പണിയൊപ്പിച്ചാ…???”ചേച്ചി പറഞ്ഞത് കേട്ടതും പെട്ടെന്ന് നെഞ്ചിൽ വെള്ളിടി വെട്ടിയപോലെ തോന്നി…. ആരേയും നോക്കാതെ തലകുനിച്ഛ് നിൽക്കുമ്പോ ചുറ്റും നിറയുന്ന കള്ള നോട്ടങ്ങളും ചിരികളും തമാശകളും എനിക്ക് അരോചകമായി തോന്നി…..ചേച്ചിയെ ശാസിച്ചു കൊണ്ട് ചെറിയമ്മ വീണ്ടും എന്റെ നേരെ തിരിഞ്ഞു….”ഫുഡ് കഴിക്കാഞ്ഞിട്ടാ ഈ വല്ലായ്ക്കയൊക്കെ….
നല്ല മോളല്ലേ,,,, നല്ലൊരു ദിവസമായിട്ട് നീ ഒന്നും കഴിക്കാഞ്ഞാൽ എങ്ങനാ മോളേ….????””അമ്മേ…..!!!!അനൂന് വേണ്ടെങ്കിൽ കഴിക്കേണ്ട….പോയി കിടന്നോട്ടെ…..!!!മോള് പോയി കിടന്നോ…..”
ആദ്യം ചെറിയമ്മയോടും പിന്നെ എന്നോടുമായി ഏട്ടൻ പറഞ്ഞത് കേട്ട് ഞാനൊന്ന് മൂളി ആരെയും നോക്കാതെ വേഗം വാഷ് റൂമിൽ കയറി കൈ കഴുകി നൂർന്നതും മുന്നിലെ കണ്ണാടിയിൽ കണ്ണുകൾ തറച്ഛ് നിന്നു…പിടിച്ഛ് വെച്ച സങ്കടം അറിയാതെ അണപൊട്ടി ഒഴുക്കി….
ശബ്‌ദം കടിച്ചു പിടിച്ചു മുഖത്തേക്ക് രണ്ട് മൂന്ന് വട്ടം വെള്ളം ശക്തിയായി തേവി ഞാൻ റൂമിലേക്ക് നടന്നു…….ബെഡിലുണ്ടായിരുന്നു ബാക്കി തുണി ഒബായത്തിൽ മടക്കി തിരിഞ്ഞപ്പോഴാണ് നിലത് വീണ് കിടന്ന ഡിവോഴ്സ് പേപ്പറിൽ കണ്ണ് തടഞ്ഞത്…..കയ്യിലെടുത്ത് അതിലേക്ക് നോക്കെ എന്റെ കണ്ണിന് കണ്ണീർ ആ പേപ്പറിലേക്ക് വീണു കൊണ്ടിരുന്നു…. അധികം വൈകാതെ തുണിയുടെ കൂട്ടത്തിൽ അതും ബാഗിലേക്ക് വെച്ചു….. കിടക്കയിൽ നിന്ന് തലയണ മാത്രം എടുത്ത് നിലത്തേക്ക് ചുരുണ്ട് കിടന്നു….. ഉറക്കം കണ്ണിൽ തട്ടുന്ന വരെ തലയണ കുതിർന്നു കൊണ്ടിരുന്നു….
~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഫുഡ് കഴിച്ചെന്ന് വരുത്തി റൂമിലേക്ക് വന്നപ്പോതേക്കും നിലത്ത് തറയിൽ അവള് ചുരുണ്ട് കിടന്ന് ഉറങ്ങിയിരുന്നു… പതിയെ വാതിലടയ്ച്ഛ് അവളുടെ അടുത്തു പോയി കാലിൽ ഇരുന്നു….
ഒരു കൈകൊണ്ട് ഉറക്കത്തിൽ പോലും അവള് വിട്ടാതെ മുറുകെ പിടിച്ചു താലി കാണേ എന്റെ കണ്ണിൽ നിന്ന് അവളെ കൈയിലേക്ക് കണ്ണീർ ഉറ്റി….നിസ്സഹായമായ ചിരിയോടെ ഞാൻ പതിയെ അവളെ തലയിൽ തലോടി കൊടുത്തു…. എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു പക്ഷേ,,,, ഒന്നും പറയാൻ പറ്റുന്നില്ല…. തൊണ്ടയിൽ എന്തോ വന്ന് കെട്ടി നിൽക്കുന്ന പോലെ….കണ്ണീർ ഉണങ്ങി പിടിച്ച അവളുടെ കവിളിൽ ഞാൻ പയ്യെ വിരലോടിച്ചു…..*” നിന്നോളം ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല….. പക്ഷേ,,,, സ്നേഹിച്ചതൊക്കെയും നഷ്ടപ്പെട്ടനാണ് എന്റെ വിധി…. എങ്കിലും സിദ്ധുന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും…. എന്നും…..!!!!!””
~~~~~~~~~~~~~~~~~~~~~~~
രാവിലെ എണീറ്റപ്പോ തലയ്ക്ക് ഒക്കെ വല്ലാതെ ഭാരം വെച്ചപ്പോലെ, ജലദോഷം പിടിച്ചപ്പോലെ മൂക്കൊക്കെ അടഞ്ഞിരുന്നു…. ഇന്നലെ ഒരുപാട് കരഞ്ഞോണ്ടായിരിക്കും… എണീറ്റ് ഇരുന്ന് ആദ്യം ബെഡിൽ നോക്കിയെങ്കിലും സിദ്ധുനെ കണ്ടില്ല….എണീറ്റ് നിന്ന് വേഗം ബാത്റൂമിലേക്ക് കയറി..കുളിച്ചപ്പോ ആശ്വാസം തോന്നി… ക്ഷീണവും തലവേദനമൊക്കെ മാറി…ഇന്നാണ് എല്ലാരും തിരിച്ചു പോകുന്നത്… പലരും പല ഭാഗതായാണ് സെറ്റിൽ ആയിരിക്കുന്നത്, നാട്ടിൽ കുറച്ഛ് പേരെള്ളൂ….. അതോണ്ട് തന്നെ എല്ലാരും വമ്പൻ തിരക്കിലാണ്….. ചേച്ചിന്മാര് എല്ലാരും മകളെ ഒരുക്കാൻ എന്നെ ഏൽപിച്ചു വേറെ പണിയ്ക്ക് പോയി….. എല്ലാരും കഴിഞ്ഞു അവസാനം കനിയെ ഒരുക്കി തീരാറായപ്പഴാണ് ചെറിയമ്മ വന്ന് കുറയ്ച്ഛ് പാത്രം കയ്യിലേക്ക് തന്ന് ചായപ്പിൽ അച്ചാറും ഉപ്പിലിട്ടതുമൊക്കെ ഉണ്ടെന്നും ഓരോന്നിൽ എടുത്തോളാൻ പറഞ്ഞതും…. കനി ഒരുക്കി റൂമിൽ തന്നെ നിർത്തി ഞാൻ ചായപ്പിലേക്ക് നടന്നു… അടുക്കളയിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്താണ് ചായപ്പ്…..
ഒരു ചെറിയ വീട് തന്നെ….. പുറത്ത് ആയാലൊക്കെ ഞങ്ങൾ ചെറുപ്പത്തിൽ അവിടെയാണ് നിൽക്കാറെന്ന് ചേച്ചിമാർ പറഞ്ഞിരുന്നു…. പിന്നാമ്പുറത്ത് കൂടി ഞാൻ ചായപ്പിലേക്ക് കടന്നു…. നല്ല ഇരുട്ടാണ്…. കേറിയപ്പോ തന്നെ അച്ചാറിന്റെയും ഉപ്പിലിട്ടത്തിന്റേയും വാസന മൂക്കിലേക്ക് അടിച്ചു കയറി…..ഹൊ… വായില് വെള്ളം പൊടിയുന്നൂ….. അച്ചാർ കൂടി ചോറ് തിന്നുന്നത് ഓർക്കുമ്പോ തന്നെ കൊതിയാവുന്നു….. ഞാൻ വേഗം മുട്ട് കുത്തി ഇരുന്ന് കോരി കൊണ്ട് വലിയ ഭരണിയിൽ നിന്ന് ചെറിയ കുപ്പിയിലേക്ക് മാറ്റാൻ തുടങ്ങി…..പെട്ടന്ന് വാതിലിന്റെ അടുത്ത ആളനക്കം കേട്ടതും തിരിഞ്ഞു നോക്കി, ആളെ കണ്ടതും ഞാൻ അറിയാതെ എണീറ്റു നിന്നു പോയിരുന്നു…….*””””കിരൺ”””തുടരും…….

by