17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 38(1)

രചന – മഞ്ജിമ സുധി

പക്ഷേ കാൾ ലോഗിലെ ഫസ്റ്റ് നെയിം കണ്ട് വിശ്വസിക്കാനാവാതെ ഞങ്ങൾ പരസ്പരം സംശയത്തോടെ മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു…”””””*നിമ്മി…??????*””””കിച്ചു അത്ഭുതം നിറഞ്ഞ ഞെട്ടലോടെ ഞങ്ങളെ നോക്കി മൊഴിഞ്ഞതും പെട്ടെന്ന് പുറക്കിൽ നിന്ന് ഒരു ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു….”ഹല്ല…. എന്താ ഇവിടെ ഒരു ഗൂഢാലോചന…… ഹ്മ്മം…???”പെട്ടെന്ന് ഞങ്ങൾ മൂന്നും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോ വാതിൽ പടിയിൽ ഊരയ്ക്ക് കൈ കുത്ത് കൊടുത്തു നിൽക്കുന്ന നിമ്മിയെയാണ് കണ്ടത്……..ഞങ്ങളുടെ വീണ്ടും സംശയത്തോടെ പരസ്പരം നോക്കി….

“എന്താ…. എല്ലാത്തിന്റേയും മുഖത്ത് വല്ലാത്തൊരു ഞെട്ടൽ….???എന്ത് പറ്റി…..????”പടിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി വന്ന് ചുണ്ട് കോട്ടി ചിരിച്ഛ് നിസ്സാരമായി അവൾ ചോദിച്ചു….” ഹ,,,, എന്താ…..???നിങ്ങളൊക്കെ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത്,,, ഏതാണ്ട് ഞാനെന്തോ തെറ്റ് ചെയ്ത് പോലെ…..????അവള് സംശയത്തോടെ ഞങ്ങളെ നോക്കി ചോദിച്ഛ് കൊണ്ട് അടുത്തേക്ക് വന്ന് നിന്നു…. ഞങ്ങൾ മറുപടിയൊന്നും പറയാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവളൊരു നേടുവീർപ്പോടെ പതിയെ തലായട്ടി….

“ആഹ്… അതൊക്കെ പോട്ടെ…
ഏട്ടനിത് പറ……ഏട്ടത്തി എവിടെ……????? ഞാൻ എത്ര നേരമായിട്ട് അന്വേഷിക്കാന്നറിയോ….??? എവിടെ ആള്…..???”അവളുടെ ആ ചോദ്യം ഞങ്ങളിലെ സംശയം ഞൊടിയിടയിൽ ആശ്ചര്യത്തിനും ഞെട്ടലിനും വഴിമാറി, കാരണം അനുവിന്റെ കോൾ ലിസ്റ്റിലെ ലാസ്റ്റ് കോൾ നിമ്മിയുടേതായിരുന്നു…. ആ സ്ഥിതിയ്ക്ക് നിമ്മി അവളെ അന്വേഷിച്ചതിന്റെ അർത്ഥം എന്താ….???ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ…..???അവള് ചോദ്യം ചോദിച്ചു കഴിഞ്ഞതും അനന്തൻ അത്ഭുതത്തോടെ നിമ്മിയുടെ മുന്നിലേക്ക് കയറി നിന്നു……”അനു,,,,, അവള്……??? അവള് നിന്റെ കൂടെയല്ലേ ഉള്ളത്….??? അപ്പോ,,,, നിനക്കല്ലേ അറിയാ….???”

നന്തന്റെ കാര്യമായുള്ള ചോദ്യം കേട്ട് അവളെ മുഖത്ത് നിറഞ്ഞു നിന്ന കുസൃതി സംശയമാക്കി മാറ്റിക്കൊണ്ട് പതിയെ ഞങ്ങളെ മാറിമാറി നോക്കി” എന്റെ കൂടെയോ…????ആര്….???ഏട്ടത്തിയോ…?????എന്റെ അനന്തേട്ടാ,,,, നിങ്ങളൊക്കെ എന്താ ഈ ചോദിക്കുന്നത്…..???ഏട്ടത്തി എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ ഇവിടെ വന്ന് നിങ്ങളോട് ഇത് ചോദിക്കോ….????”ചിരിയോടെ അവൾ നിസ്സാരമായി ചോദിച്ചു…. നിമ്മി പറഞ്ഞത് ശെരിയാണല്ലോ… അനു അവളെ കൂടെയാണെങ്കിൽ അവള് അനു എവിടേന്ന് ഇവിടെ വന്ന് എന്നോട് ചോദിക്കില്ല, ഞങ്ങളെ മാറിമാറി നോക്കി അവള് എക്സ്‌പ്ലൈൻ ചെയ്തത് കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു….”ഏട്ടത്തി ഏട്ടന്റെ കൂടിയില്ലേ…..????ഏട്ടനല്ലേ കുറേ നേരമായി തിരഞ്ഞു നടന്നത്…..???”അവൾ എന്നോടായ് ചോദിച്ചു…. ഞാൻ അപ്പഴും ഒന്നും മിണ്ടാതെ ആലോചനകളിൽ മുഴുകി….”അല്ലാ,,,, അപ്പോ അനൂനെ നീ കണ്ടിട്ടേയില്ലേ……..????” കിച്ചു

“ഇല്ല കിച്ചുവേട്ടാ……!!!നിങ്ങളൊക്കെ കൂടെയില്ലേ…??? കണ്ടില്ലേന്നൊക്കെ എന്നോട് ചോദിക്കുന്നു…..??? അവൾ കാര്യമായി കിച്ചൂനോട്ചോദിച്ചു…”ഏട്ടനല്ലേ ഇത്രയും നേരം തിരഞ്ഞു നടന്നത്, എന്നിട്ട് എന്നോടാണോ ചോദിക്കുന്നത്…..???? ഏട്ടന്റെ കൂടെയല്ലേ ഏട്ടത്തി ഉള്ളത്….???”ശാന്തമായി അവൾ എന്നെ നോക്കി ചോദിച്ചതും ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു….”നീ……. നീ വിളിച്ചിട്ട് അവള് നിന്നെ തിരക്കി വന്നില്ലേ…..?????”നന്തൻ”ഞാനോ…….!!!!!!!!!??????നിങ്ങൾ എന്തൊക്കെ പിച്ചും പേയുമാ ഈ പറയുന്നത്…. ആര്…..?? ആരെ വിളിച്ചൂന്നാ…..??? കുറേ നേരമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു… എന്തൊക്കെയോ നിങ്ങള് ഒളിക്കുന്നുണ്ട്… വന്നപ്പം തൊട്ട്,,,,,, am feeling something fishy…..?????”അവൾ ഞങ്ങളെ മാറിമാറി സംശയത്തോടെ നോക്കി പറഞ്ഞു….ഏട്ടാ,,,, ഏട്ടത്തി എവിടെ…..????” നിമ്മി

~~~~~~~~~~~~~~~~~~~~~~~

(അനന്തൻ)എല്ലാം കണ്ടും കേട്ടും വെറുമൊരു ശിലപോലെ നിൽക്കുന്ന സിദ്ധുനോട് നിമ്മി ചോദിച്ചതും അവൾക്ക് എന്ത് ഉത്തരം നൽക്കുംന്ന് അറിയാതെ അവൻ അവളെ നോക്കി നിന്നു……മിണ്ടാതെ നിൽക്കുന്നത് സിദ്ധുനെ വിട്ട് അവള് എന്നോടും കിച്ചൂനോടും ഇതേ ചോദ്യം ആവർത്തിച്ചു… സിദ്ധുന് പുറമേഞങ്ങളിലെ മൗനം കൂടിയായപ്പോ അവളിൽ പേടി നിറയ്ക്കുന്നുണ്ടായിരുന്നു….എല്ലാരോടും മാറിമാറി ചോദിച്ഛ് ചോദിച്ഛ് അവള് കരച്ചിലിന്റെ വക്കോളം എത്തി…… ഇടറി വരുന്ന സ്വരത്തോടെ അവള് വീണ്ടും നേരെ സിദ്ധുന്റെ നേരെ തിരിഞ്ഞ് കൈ അമർത്തി കുലുക്കി….*” ഇങ്ങനെ കുന്തം പോലെ നോക്കി നിൽക്കാതെ പറ ഏട്ടാ,,,,,,,,,,,ഏട്ടത്തി ഇവിടെ….??????”*സഹിക്കെട്ട് അവൾ അലറി ചോദിച്ചു… സിദ്ധു വാശിയോടെ അവളുടെ കൈ തട്ടി മാറ്റി….*”എനിക്ക് അറിഞ്ഞൂടാ….!!!!! എനിക്ക് ഒന്നും,,,,, അവള് എവിടാന്നോ, ആരുടെ കൂടെയാന്നോ, ഏത് അവസ്ഥയിലാന്നോ ഒന്നും……ഒന്നും എനിക്ക് അറിയില്ല…..!!!!”*

നിമ്മി ചോദിച്ച അതേ ദേഷ്യത്തിലും സങ്കടത്തിലും അവളെ നോക്കി ഇത്രയും അലറി പറഞ്ഞ് നീറി പുകയുന്ന മനസ്സുമായി അടുക്കള ചുമരിൽ അവൻ ചാരി തലകുനിച്ഛ് നിന്നു….”ഏട്ടാ,,,,,, അനന്തേട്ടാ,,,,,, നിങ്ങളൊക്കെ…… നിങ്ങളൊക്കെ എന്താ ഈ പറയുന്നത്…..??? എനിക്ക്,,,,, എനിക്കൊന്നും മനസ്സിലാ…..ഏട്ടത്തി…. ഏട്ടത്തിയെ……?????”പേടിയും വെപ്രാളവും കാരണം നിറഞ്ഞ് വന്ന കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ അകമ്പടിയോടെ കരച്ചിൽ അടക്കിപ്പിടിച്ഛ് വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞ് നിമ്മി കണ്ണെടുക്കാതെ സിദ്ധുനെ നോക്കി നിന്നു……”കുറച്ഛ് സമയമായി അനൂനെ കുറിച്ച് യാതൊരു വിവരവും ഇല്ല…. അവൾക്കൊരു കാൾ വന്നിരുന്നു,
അതിന് ശേഷമാണ് അവള് മിസ്സ് ആയത്….!!!”ഞാൻ പറയുന്നത് ആശ്ചര്യത്തോടെ ശ്രദ്ധിച്ഛ് നിമ്മി കേട്ട് നിന്നു….

പക്ഷേ ആ കാൾ വന്നത്….??????”
കിച്ചുകിച്ചു പറഞ്ഞു നിർത്തിയതും നിമ്മി സംശയത്തോടെ അതിലുപരി ആകാംഷയോടെ അവനെ നോക്കി….”വന്നത്…..???” നിമ്മി”അത്….???” കിച്ച”ആഹ് അത്……ബാക്കി പറ കിച്ചുവേട്ടാ…..” നിമ്മിഅവൾ കിച്ചൂനെ നോക്കി ആകാംഷയോടെ വീണ്ടും ചോദിച്ചു…*”അത് നിന്റെ നമ്പറിനാ….!!!!!!”*ഞാൻ പറഞ്ഞത് കേട്ട് നിമ്മി വെള്ളിടി വെട്ടിയ പോലെ വിറങ്ങലിച്ഛ് നിന്നു…
അത്ഭുതത്തോടെ അവൾ ഞങ്ങളെ നോക്കി കൈ നെഞ്ചോട് ചേർത്തു…” ഞാൻ…. എന്റെ….. എന്റെ നമ്പറിനോ…….??????”അവൾ ഞെട്ടലോടെ ചോദിച്ഛ് നിഷേധാർത്ഥത്തിൽ തലയാട്ടി….”പക്ഷേ,,,,, അനന്തേട്ടാ ഞാൻ,,,, ഞാൻ ഏട്ടത്തിയെ ഇന്ന്,,, ഈ നിമിഷം വരെ വിളിച്ചിട്ടില്ല…. കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ ഉണ്ണിയെ വിളിച്ചോണ്ടിരിക്കായിരുന്നു…..അപ്പോ… അപ്പോ പിന്നെ എങ്ങനെയാ ഞാൻ ഏട്ടത്തിയെ വിളിക്കുന്നത്….????”അവൾ ഞെട്ടലോടെ തന്നെ പറഞ്ഞ് സിദ്ധുന്റെ അടുത്തേക്ക് ചെന്നു….”ഏട്ടാ….. സത്യായിട്ടും എനിക്ക് അറിയില്ല ഏട്ടത്തി എവിടാന്ന്…?? ഞാൻ വിളിച്ചിട്ടില്ല…. നോക്ക് എന്റെ ഫോൺ നോക്ക് ”

~~~~~~~~~~~~~~~~~~~~~~~~~~~~

അനന്തനോട് പറഞ്ഞു തീർത്ത് എന്റെ അടുത്തേക്ക് വന്ന് നിന്ന് ഫോൺ എനിക്ക് നേരെ നീട്ടി കരഞ്ഞ് കൊണ്ട് നിമ്മി പറയുന്നത് കേട്ട് ഞാൻ വേഗം അവളെ ഫോൺ വാങ്ങി നോക്കി….നിമ്മി പറഞ്ഞത് ശെരിയാ,,,, ഈ കഴിഞ്ഞ നാപ്പത്തഞ്ചു, അമ്പത് മിനിറ്റിൽ നിമ്മിന്റെ ഒരു നമ്പറിലേക്കേ വിളിച്ചിട്ടുള്ളൂ,,,, ഉണ്ണിയുടെ നമ്പറിലേക്ക്… പക്ഷേ,,,, അപ്പോ അനൂന്റെ ഫോണിൽ കാണിക്കുന്നതോ….????ഞാൻ ഫോണിലേക്ക് നോക്കി ചിന്തിക്കുന്നത് കണ്ട് അനന്തൻ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവനും കിച്ചുവും മാറി മാറി നോക്കി…എനിക്കാണെങ്കിൽ എല്ലാം കൂടി തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നു…… അവൾക്ക് എന്തോ പറ്റിയെന്ന് എന്റെ തോന്നൽ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നു….. ടെൻഷനോടെ എന്താ എങ്ങനാ ചെയ്യേണ്ടതെന്ന്, ഇവിടെ പോയി, ആരോടാ അവളെ കുറിച്ഛ് ചോദിക്കാ, അന്വേഷിക്കാ, ന്ന് അറിയാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു……

പെട്ടെന്ന് നിമ്മി അനൂന്റെ ഫോൺ എന്റെ കയ്യീന്ന് പിടിച്ചു വാങ്ങി കാൾ ലോഗ് ചെക്ക് ചെയ്യാൻ തുടങ്ങി…. എന്തോ കണ്ടു പിടിച്ച പോലെ അവള് വേഗം അനന്തനെയും കിച്ചൂനെയും ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു ഫോണിലേക്ക് ചൂണ്ടിക്കാട്ടി….”ദാ…. നോക്ക്…. ഇത്… ഇതിൽ പേര് മാത്രേ എന്റേത് ഉള്ളൂ…… ഈ… നമ്പർ… അത്‌ എന്റേതല്ല…… കണ്ടോ….????ഏട്ടത്തിയ്ക്ക് ഫോൺ വാങ്ങി കൊടുത്തപ്പോ ഞാൻ തന്നെയാ എന്റെ നമ്പർ സേവ് ചെയ്‌തത്‌…. പക്ഷേ,,,,, ഇത്…. ഇതെങ്ങനെ മാറി….???”നിമ്മി സ്വയം പറഞ്ഞ് ചിന്തിച്ചു….”അപ്പോ ഈ നമ്പർ നിന്റേതല്ലേ….??? നിന്റേത് അല്ലെങ്കിൽ പിന്നെ ഈ നമ്പർ ആരുടേതാ….???? അത് ആരാന്ന് അറിഞ്ഞാൽ അനൂനെ നമ്മുക്ക് ഈസിയായി ട്രെയ്‌സ് ചെയ്യായിരുന്നു….
അതറിയാൻ എന്താ വഴി…?????” കിച്ചു”ഡാ…. ഇത്….. ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നത്….?? ആരോ പ്ലാൻ ചെയ്ത ചെയ്യുന്ന പോലെ ഉണ്ടല്ലോടാ….. എനിക്ക് എന്തോ പേടിയാവുന്നു….???”ഞാൻവെപ്രാളത്തോടെ നന്തനെ നോക്കി പറഞ്ഞു….

” ഹേയ്…. don’t loos ur confidence……
അങ്ങനെ ഒന്നുംല്ല….. നമ്മുക്ക് ഈ നമ്പർ കണ്ടുപിടിക്കാൻ ഉള്ള വഴി ആദ്യം നോക്കാ…..!!”നന്തൻ എന്നെ ആശ്വസിപ്പിച്ഛ് കൊണ്ട് പറഞ്ഞ് ചിന്തിക്കാൻ തുടങ്ങി…..”Ok,,,,, got it……!!!”നന്തൻ പെട്ടെന്ന് എന്തോ പോംവഴി കിട്ടിയ പോലെ വിരൽ ഞൊടിച്ചു….നമ്മുക്ക് നമ്പർ ട്രൂ കോളറിൽ ചെക്ക് ചെയ്ത് നോക്കാം…. പോപ്പുലർ നമ്പറാണെങ്കിൽ അതിൽ കാണിക്കൂല്ലോ…??”നന്തൻ പറഞ്ഞതും ഞാൻ വേഗം എന്റെ ഫോൺ എടുത്ത് ആ നമ്പർ ട്രൂ കോളറിൽ സെർച്ച് ചെയ്തു നോക്കി… പക്ഷേ,,,, അവളെ കണ്ടെത്താനായി ഞങ്ങൾ തുറക്കുന്ന ഒരു വാതിലിൽ നിന്നും വെളിച്ചം വന്നില്ല….. അവളിലേക്കുള്ള വഴികൾ എല്ലാം ഇരുട്ട് മൂടി അടഞ്ഞു തന്നെ കിടന്നു…..

നോ റിസൾട്ട് എന്ന് കാണിച്ചതും ഞാൻ തളർന്ന പോകുന്നത് പോലെ തോന്നി…. അറിഞ്ഞത് കൊണ്ടോ എന്തോ നന്തൻ വന്നെന്നെ ചേർത്ത് പിടിച്ചു…..”എടാ അനന്താ…… അവള്…. അനു…. അവൾക്ക് എന്തോ പറ്റിയിട്ടുണ്ടെടാ….. എന്റെ മനസ്സ് പറയുന്നു…. അവൾക്ക് എന്തെങ്ങിലും പറ്റിയാൽ പിന്നെ ഞാൻ…. ഞാൻ എങ്ങനാടാ….ഇപ്പൊ തന്നെ സമയം ഒരുപാടായില്ലേ,,,, അവള് എവിടാന്ന് മസ്സിലാവുന്ന ചെറിയൊരു ക്ലൂ പോലും നമ്മുക്ക് കിട്ടിയില്ലല്ലോടാ…..എനിക്ക് എന്തോ വല്ലാതെ പേടിയാവുന്നു….. ഒരു നിമിഷം കഴിയുന്തോറും പേടി കൂടി കൂടി വരാ….അവൾക്ക് എന്തെങ്ങിലും സംഭവിച്ചാ ഞാൻ പിന്നെ……!!!!!!”നന്തന്റെ തോളിലേക്ക് മുഖം പൂഴ്ത്തി ഞാൻ പറഞ്ഞു തീരുന്നതിന് മുന്നേ അവനെന്നെ ബലമായി പിടിച്ഛ് മുന്നിലേക്ക് നിർത്തി രൂക്ഷമായി നോക്കി…

“* അവൾക്ക് ഒന്നും പറ്റില്ല…. അവൾക്ക് ഒന്നും പറ്റാൻ നമ്മൾ സമ്മതിക്കില്ല… കേട്ടോ നീ…..???*അവൻ ദേഷ്യത്തോടെ അലറി… ഞാൻ ദയനീയമായി അവനെ നോക്കി… അവൻ അലിവോടെ എന്നെ നോക്കി…എടാ…. ഡാ,,,,, സിദ്ധു അവൾക്ക് ഒന്നും പറ്റില്ലെടാ….അവള് സേഫാണ്….!!നീയിങ്ങനെ തുടങ്ങിയാലോ….???
ദേ നോക്ക്,,, നിമ്മി എത്ര ധൈര്യത്തോടെ നിൽക്കുന്നു…. ബീ സ്‌ട്രോങ്….!!!”ഞാൻ നിമ്മിയെ നോക്കി… ദയനീയമായി അവളെന്നെ നോക്കി….”ഈ സംഭവങ്ങളിൽ നിന്ന് എന്തോ ഒരു ക്ലൂ നമ്മള് മിസ് ചെയ്തിട്ടുണ്ട്…. അത് കിട്ടിയാൽ നമ്മുക്ക് അവളിലേക്ക് എത്താം…നീ ആവിശ്യമില്ലാത കാര്യങ്ങൾ ആലോചിക്കാതെ അതിനെ കുറിച്ച് ചിന്തിയ്ക്ക്….??? പ്ലീസ്….???”ആദ്യം അവൻ ദേഷ്യപ്പെട്ടെങ്കിലും പിന്നെ എന്നെ സമാധാനിപ്പിക്കും വിധം പറഞ്ഞു… പക്ഷേ,,,, അവളെ കാണാതെ എനിക്ക് സമാധാനം കിട്ടില്ലെന്ന് എനിക്കല്ലേ അറിയൂ…. ഞങ്ങൾ നാല് പേരും നാല് ദിശയിൽ നിന്ന് ആലോചിച്ചു….

എല്ലാരും ക്ലൂന്ന് വേണ്ടി തലപ്പുകച്ചപ്പോ എന്റെ മനസ്സ് നിറയെ അവളായിരുന്നു…. ചങ്ക് പൊട്ടിപോകുന്ന വേദന എന്നിൽ പടർന്ന് പിടിക്കുന്നു… കയ്യും കാലും ഒക്കെ തളരുന്ന പോലെ ശക്തിയൊക്കെ ചോർന്ന് പോകുന്നു…. ഞാൻ കണ്ണുകൾ ഇറുക്കിയടച്ഛ് തുറന്നു…”എന്തോ കിട്ടിയ പോലെ കിച്ചു ഓടി വന്ന് നിമ്മിയുടെ കയ്യീന്ന് അനൂന്റെ ഫോൺ വാങ്ങി എന്നേയും നന്തനെയും അവന്റെ അടുത്തേക്ക് വിളിച്ചു……”ഡാ… ഈ ഫോണിൽ ഔട്ടോമാറ്റിക് കാൾ റെക്കോർഡ് ഉള്ളതല്ലേ….???അപ്പോ നേരത്തെ വന്ന ആ കോളും ഇതില് റെക്കോർഡായിട്ടുണ്ടായില്ലേ…..???
നമ്മുക്ക് അതൊന്ന് ചെക്ക് ചെയത് നോക്കാ….??!!”പറഞ്ഞ് കഴിഞ്ഞ് കിച്ചു വേഗം അവളെ ഫോൺ തുറന്ന് റെക്കോർഡ് ചെക്ക് ചെയ്യാൻ തുടങ്ങി….. ലാസ്റ്റ് കാൾ റെക്കോർഡ് കണ്ടുപിടിച്ച് അവൻ പ്ലൈ ചെയ്തു……

* ഹലോ….നിമ്മി….!!!ഹ…..ഹലോ…..ഏട്ടത്തി…ഹലോ….നിമ്മി….നീ,,,, ഹലോ…കേൾക്കുന്നില്ലേ നീ… ഹലോ….??ഏട്ടത്തി…..ഞാൻ… ഞാൻ…. കളപ്പുരയിൽ….ഏട്ടത്തി വേഗം വാ….എനി….എനിക്ക് പേടിയാവുന്നു….. ഏട്ടത്തി…..???ഹലോ…..ഹലോ…. നീ എന്തിനാ കളപുരയിലേക്ക് പോയത്….ഹലോ….ഹലോ… മോളേ…നിമ്മി…..ഹലോ….???ഹലോ….??

………………………………………………???
……………………………………….ഫോണിലൂടെ നിമ്മിയുടെ സൗണ്ട് കേട്ടതും വയിറ്റിന്ന് ഒരു കാളൽ മോലോട്ട് കയറിയിരുന്നു…… ശബ്‌ദം കേട്ടാതന്നെ അറിയാം അവൾക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്….. ഒച്ചയൊക്കെ വല്ലാതെ മാറിയപ്പോലെ….എന്താ, എങ്ങനാ, ചോദിക്കുന്നതിന് മുൻപ് തന്നെ കാൾ കടായി…. പക്ഷേ അവള് കളപ്പുരന്ന് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു…. പിന്നെ ഫോൺ കനിമോളെ ഏൽപിച്ചു ഓരോട്ടമായിരുന്നു കളപ്പുരയിലേക്ക്….എന്റെ ഭഗവാനേ നിമ്മിയ്ക്ക് ഒരാപ്പത്തും വരുതല്ലേ ന്റെ കൃഷ്ണാ…..!!!!ഉത്സവം കഴിഞ്ഞാൽ രണ്ട് മൂന്ന് ദിവസത്തേക്ക് അമ്പലത്തിന്റെയോ കളപുരയുടെയോ ഭാഗത്തേക്ക് ആരും പോകരുതെന്ന് നിമ്മിയ്ക്ക് അറിയാവുന്നതല്ലേ..??? പിന്നെ എന്തിനാവും നിമ്മി അങ്ങോട്ട് പോയത്…???? മുതിർന്നവർ ആരെങ്കിലും അറിഞ്ഞാൽ പിന്നെ അത് മതിയാവും…അവളുടെ ശബ്ദത്തിലെ വെപ്രാളവും പേടിയും കേട്ടിട്ട് എന്തോ വല്ലാത്തൊരു അസ്വസ്ഥത….!ന്റെ ദേവീ…. ഒന്നും വരുതല്ലേ…..!!!!
മനസ്സുരുക്കി പ്രാർത്ഥിച്ഛ്
വിജനമായ അമ്പലമുറ്റത്തൂടെ ഞാൻ നേരെ കളപ്പുരയിലേക്ക് കടന്നു……

ഒരു പഴയ ഒറ്റ മുറി വീട്ട് തന്നെയാണ് കളപ്പുര…. വാതില് ഉള്ളിലേക്ക് തള്ളി തുറന്ന് വാതിൽ കട്ടില കടന്ന് ഞാൻ അകത്തേക്ക് കാലെടുത്ത് വെച്ചു…..
മുറിയിലേക്ക് കടന്നപ്പോ തന്നെ വല്ലാത്തൊരു പേടി എന്നിൽ നിറഞ്ഞു…. പെട്ടന്ന് പേടിതോന്നിക്കുന്ന ഒരു തരം തണുപ്പ് ശരീരത്തെ സ്പർശിച്ചു……അത്യാവശ്യം വലിപ്പമുള്ള ആ മുറി നിറയെ അമ്പലത്തിലെ സാമഗ്രികളാണ്…. സ്ത്രീക്കളാരും ഇതിനകത്ത് കയറാറില്ല… അതോണ്ട് തന്നെ ഞാൻ ആദ്യായിട്ടാ കളപ്പുരയിൽ കയറുന്നത്……ക്ഷേത്രത്തിലെ വലുതും ചെറുതും നേർച്ച കിട്ടിയതും അല്ലാത്തതുമായ പല തരത്തിലും വലുപ്പത്തിലുമുള്ള വിളക്കുകൾ പല ഭാഗത്തായി കൂട്ടിയിട്ടിട്ടുണ്ട്…… വലിയ ഡ്രംമും കന്നാസും നിറയെ എണ്ണയും, സൈഡിൽ കെട്ടിയ രണ്ട് അയൽ നിറയെ ചുവന്ന പട്ടും പഴയ തുണിയും വെച്ചിട്ടുണ്ട്…..ഒരറ്റത്ത് നിലത് നിന്നും ഒരു രണ്ടിഞ്ചു ഉയർത്തി കെട്ടിയിട്ടുണ്ട്….. ഗണപതി ഹോമങ്ങളും വിശേഷാൽ പൂജകളും അവിടെയാണ് നടക്കാറെന്ന് തോന്നുന്നു…. രണ്ട് സൈഡിലൂടെയും കമ്പി ഉറപ്പിച്ഛ് തൂക്ക് വിളക്കുകൾ തൂക്കിയിട്ടിട്ടുണ്ട്….. ഒരൊറ്റ ജനാല പോലും ഇല്ലാത്തത് കൊണ്ട് മുകളിലെ രണ്ട് ഓട് മാറ്റി ചില്ല് ഓട് വെച്ചിട്ടുണ്ട്, അതിലൂടെ അകത്തേക്ക് അത്യാവശ്യം നല്ല വെളിച്ചം വരുന്നുണ്ട്…..പക്ഷേ മൂലകളിലേക്ക് വെളിച്ചം കുറവാണ്…..

ചുറ്റും കണ്ണോടിച്ചു ഇതൊക്കെ കണ്ടെങ്കിലും നിമ്മിയെ മാത്രം ഇവിടെയൊന്നും കാണുന്നില്ലല്ലോ കൃഷ്ണാ… വിളിച്ഛ് നോക്കാൻ എന്തോ ഒരു പേടി…. ഒറ്റമുറി ഇരുട്ട് റൂം, പോരാത്തതിന് ഞാൻ ഒറ്റയ്ക്ക്… എന്നെ കൂടാതെ ആരോക്കെയോ ഉള്ളപ്പോലെ ഒരു ഫീൽ….”നി..നിമ്മീ…???”ധൈര്യം സംഭരിച്ച് ഞാവനളെ പതിയെ വിളിച്ചു എന്റെ ശബ്‌ദം ആ റൂം മുഴുവൻ നിറഞ്ഞ് പ്രകമ്പനം കൊള്ളിച്ഛ് അലയടിച്ചു…. പിന്നെ ധൈര്യത്തോടെ വീണ്ടും വീണ്ടും വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം…..ഇവളിതെവിടെ പോയോ ആവോ….????ഫോൺ…..?????? ഞാൻ വിളിച്ഛ് നോക്കാൻ ഫോൺ തിരഞ്ഞു…
ഛേ….. ഫോൺ എടുത്തിരുന്നെങ്കിൽ വിളിച്ചു നോക്കായിരുന്നു..അതെങ്ങനാ,,,, കനി ശാഠ്യം പിടിക്കല്ലായിരുന്നോ ഫോണിന്….. കൊടുത്തില്ലെങ്കിൽ പിന്നെ അത് മതി കരയാൻ…. വെറുതെ ഏട്ടത്തിയുടെ കയ്യിന് തല്ല് വാങ്ങി കൊടുക്കണ്ടല്ലോന്ന് കരുതിയിട്ടാ ഫോൺ അവൾക്ക് കൊടുത്തു പോന്നത്….

അതിപ്പോ അബദ്ധയീന്നാ തോന്നുന്നത്…. എന്നാലും ഈ നേരമില്ലാത്തത് നേരത്ത് നിമ്മി എന്തിനായിരിക്കും ഇങ്ങോട്ട് വന്നത്…???ഓരോന്ന് ആലോചിച്ചു തിരിച്ചു നടക്കാൻ തുടങ്ങിയപ്പഴാണ് ഒരു മൂലയിൽ നിന്ന് ഒരു ശബ്‌ദം കേട്ടത്….. ഉയർത്തി കെട്ടിയ തറയുടെ മൂലയിലെ അയലിൽ ഒരുപാട് തുണികൾ കുന്ന് കൂട്ടി ആറിയിട്ടിട്ടുണ്ട് അതോണ്ട് ഒന്നും അങ്ങോട്ട് വ്യക്തമായി കാണുന്നില്ല………പോരാത്തതിന് വെളിച്ചവും ഇല്ല,,,, പേടിയോടെ ആണെങ്കിലും ഞാൻ അങ്ങോട്ട് പതിയെ നടന്നു…. ആരോ മുട്ടിനിടയിൽ തല പൂഴ്ത്തി വെച്ഛ് മൂലയിൽ ഒതുങ്ങി ഇരിക്കുന്നത് കണ്ടതും ഞാൻ വേഗം അങ്ങോട്ട് ഓടി…..”നിമ്മി……..മോളേ നിമ്മി…..!!!!”അവളെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് ഞാൻ കുലുക്കി വിളിച്ചു…
പക്ഷേ പതിയെ തലയുയർത്തിയ ആളെ കണ്ട് ഞാൻ ഞെട്ടി…..തുടരും…..