രചന – മഞ്ജിമ സുധി
ശ്വാസം വലിക്കാൻ പോലും കഴിയാതെ പിടയണം… ഹൃദയത്തിൽ നിന്ന് ചോര പൊടിയണം…. ഓരോ നിമിഷവും മരിക്കാതെ മരിക്കണം… ചാവാതെ ചാവണമെനിക്ക്….
ഈ വേദന അനൂന്റെ മുന്നില്ലല്ലാതെ മറ്റെവിടെയും ഞാൻ ഇറക്കി വെക്കില്ല…. ഇതിന്റെ ആഴവും പരപ്പും മൂർച്ചയും ചോരാതെ തന്നെ എനിക്ക് അവളെ മുന്നിൽ നിൽക്കണം… അവളെ നോവിച്ചതിന്, ഭ്രാന്തിയാക്കിയതിന്, അച്ഛനെ കൊന്നതിന് അങ്ങനെ അങ്ങനെ എല്ലാത്തിനും….!!!!!
**********************************
**മൂന്ന് മാസങ്ങൾക്ക് ശേഷം………**
അനുവിന്റെ വീട്ടിന്റെ പടിപ്പുരയ്ക്ക് സൈഡിലൂടെ കടന്ന് മുറ്റത്തേക്ക് വേഗത്തിൽ വരുന്ന ഒരു വൈറ്റ് ബെൻസ് കാർ, ഒരു ഞെരുക്കത്തോടെ പൊടിപ്പറത്തി കൊണ്ട് അത് മുറ്റത്ത് കോലയുടെ മുന്നിലായി നിർത്തി…. ഒരു ചിരിയോടെ കോലായിലെ സ്റ്റെപ്പിൽ ഇരുന്ന് അമ്മുവും കണ്ണനും പ്രതീക്ഷിച്ച ആരെയോ കണ്ടപോലെ വേഗത്തിൽ എണീറ്റ് നിന്നു.. ഇരുവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു….. കാറിൽ നിന്ന് ഇറങ്ങുന്ന അനന്തനും നിമ്മിയും ഇത് കണ്ട് ചിരിച്ഛ് അമ്മൂന്റെയും കണ്ണേന്റെയും ക്ഷണത്തിന് കാത്ത് നിൽക്കാതെ കോലായിലേക്ക് കയറി…. അമ്മു സ്നേഹത്തോടെ നിമ്മിയെ കെട്ടിപ്പിടിച്ചു…
“എത്ര നേരായെടീ കാത്ത് നിൽക്കുന്നു….????എന്താ ഇത്ര ലറ്റ് ആയത്…..????”
അമ്മൂന്റെ സംസാരം കേട്ട് തെല്ല് ജാളിത്യത്തോടെ നിമ്മി പല്ലിളിച്ഛ് കാണിച്ഛ് ഇടംകണ്ണിട്ട് അനന്തനെ നോക്കി….
“അങ്ങനെ ചോദിക്ക്,,,,,, നിന്റെ ഫ്രണ്ടിനോട് തന്നെ ചോദിക്ക് എന്താ ലേറ്റ് ആയത് ന്ന്….??!!
ദേ ഈ വട്ടത്തിയെയും കൊണ്ടല്ലേ ഞാൻ കഷ്ടകാലത്തിന് വന്ന് പോയത്…. ഒരു മരം കണ്ടാൽ അവിടെ, പുഴ കണ്ടാൽ അവിടെ,കുളം കണ്ടാൽ അവിടെ… അങ്ങനെ അങ്ങനെ കണ്ണിൽ കാണുന്ന സ്ഥലത്ത് മുഴുവൻ നിർത്തി നിർത്തി രാവിലെ എത്തേണ്ട ഞാൻ ദേ ഉച്ചയായി…. ഈ നേരം തന്നെ ഇവിടെ എത്തുമെന്ന് കരുതിയതല്ല….”
അനന്തൻ നിമ്മിയെ കളിയാക്കി പറഞ്ഞത് കേട്ട് നിമ്മി കുറുമ്പോടെ അവനെ നോക്കി പുച്ഛിച്ഛ് മുഖം വെട്ടിച്ചു… അത് കണ്ട് അനന്തനും അമ്മുവും കണ്ണനും മുഖത്തോട് മുഖം നോക്കി ചിരിച്ചു….
“നീ എന്നാ കണ്ണാ വന്നത്…???”
അനന്തൻ കണ്ണന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് ചോദിച്ചു…
“നാട്ടിൽ എത്തീട്ട് ഒരാഴ്ചയായി… എങ്ങോട്ട് ഇന്നലെയാ വന്നത്….!!”
നിറഞ്ഞ ചിരിയോടെ കണ്ണൻ മറുപടി പറഞ്ഞു….
“മ്മ്മം…..!!!!!! അതൊക്കെ പോട്ടെ,,,, എവിടെ നമ്മുടെ ആള്…..??? എങ്ങോട്ടൊന്നും കണ്ടില്ല….!!!”
അകത്തേക്ക് എത്തി നോക്കി ആരെയോ തേടുന്ന പോലെ അനന്തൻ പറഞ്ഞു…. ആരെയാണെന്ന് മനസ്സിലായതും അമ്മു നറു ചിരിയോടെ പറഞ്ഞു…
“അച്ഛന്റെ റൂമിൽ ണ്ട്…. ഏതു സമയം നോക്കിയാലും ആള് അവിടെ തന്നെയാ….. വന്നിട്ട് ഒരാഴ്ച ആയെങ്കിലും എപ്പഴും വീട്ടിൽ, ആ റൂമിൽ തന്നെ അടച്ചു പൂട്ടി ഇരുപ്പാ….. മുറ്റത്തേക്ക് പോലും ഇറങ്ങാറില്ല…..
ചേച്ചി,,,,,, ചേച്ചി വല്ലാതെ ഒതുങ്ങി പോയപ്പോലെ തോന്നുന്നു……
ഒന്നും സംസാരിക്കുന്നില്ല, മിണ്ടുന്നില്ല, ചിരിക്കുന്നില്ല, ഇനി ഞാൻ എന്തെങ്കിലും പറഞ്ഞാലും വെറുതെ കേട്ട് മൂളുക അല്ലാതെ വേറൊരു മിണ്ടാട്ടവും ഇല്ല….
എന്തോ,, ചേച്ചി ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന പോലെ തോന്നിയതോണ്ട് ഞാൻ പിന്നെ അധികം സംസാരത്തിന് നിന്നിട്ടില്ല….
എന്റെ ചേച്ചി,,,, എന്റെ ചേച്ചിക്കുട്ടി ഒരുപാട് ഒരുപാട് മാറിപ്പോയി അനന്തേട്ടാ…!!!
കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളിക്കളെ കൈ കൊണ്ട് ഒപ്പി വിറയാർന്ന ശബ്ദത്തോടെ വേദന നിറഞ്ഞ സങ്കടത്തോടെ അമ്മു പറഞ്ഞത് കേട്ട് അനന്തൻ അവളെ ചേർത്തു പിടിച്ചു തോളിലൂടെ കയ്യിട്ടു……
“ഹ… നീ ഇങ്ങനെ ഡസ്ബാവല്ലേ അമ്മൂസേ…… ഞാൻ വന്നില്ലേ… ഞാൻ താ വാക്ക് തരുന്നു, നിന്റെ പഴയ ചേച്ചിയെ ഞാൻ നിനക്കു മടക്കി തന്നിരിക്കും പ്രോമിസ്…!!!”
കണ്ണീരിനും സങ്കടത്തിനും ഇടയിലും അനന്തന്റെ വാക്കുകൾ അമ്മൂന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തീർത്തു.. കണ്ണ് അമർത്തി തുടയ്ച്ഛ് അവള് അനന്തനെ നോക്കി…
“മ്മ്മം….!!!!! നിങ്ങള് വരുന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല…… സപ്രൈസ് ആയിക്കോട്ടെ ന്ന് വെച്ചു, നിൽക്ക് ഞാൻ പോയ് വിളിച്ചോണ്ട് വരാം….”
ഇത്രയും പറഞ്ഞ് ആവേശത്തോടെ അമ്മു ഇടനാഴിയിലേക്ക് കടന്നു…. അനന്തനും നിമ്മിയും കണ്ണനും കോലായിൽ തിണ്ണയിൽ ഇരുന്ന് പതിയെ സംസാരത്തിൽ മുഴുകി…..
__________________________________
അച്ഛന്റെ റൂമിലെ ജനാലയുടെ അരികിൽ തല ജനൽ കട്ടിളയോട് ചേർത്ത കൊണ്ട് കൈ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുയാണ് അനു…. ആ മുഖത്ത് പ്രത്യേകമൊരു ഭാവം എടുത്ത് പറയാനില്ല… മുടി അലസമായി ജനാല വഴി വീശുന്ന ചെറിയ കാറ്റിന് പാറുന്നുണ്ട്… കളർ മങ്ങിയ ഒരു പോളിസ്റ്റർ സാരി വൃത്തിയായി എടുത്തിട്ടുണ്ട്… മുഖത്ത് ചായങ്ങളോ ചമയങ്ങളോ ഒന്നും തന്നെയില്ല… രാവിലെ കുളിച്ഛ് പൂജാമുറിയിൽ കയറിയപ്പോ തൊട്ട് ചന്ദനം ഉണങ്ങി പൊളിഞ്ഞ് പോയ പാട് ഉണ്ട് നെറ്റിയിൽ….
വല്ലാതെ ക്ഷീണിച്ഛ് പോയിട്ടുണ്ട് അവൾ… കണ്ണിന് ചുവട്ടിൽ കറുത്ത പാടും മുഖത്തൊരു കരിവാളിപ്പും പ്രകടമാണ്….
പുറത്തേക്ക് നോട്ടമേറിഞ്ഞ് മറ്റേതോ ലോക്കതെന്ന പോലെ ചിന്തകളിൽ സ്വയം മറന്ന് അവൾ ഒരു തൂവൽ പോലെ നിന്നു…..
~~~~~~~~~~~~~~~~~~~~~
ജനിച്ച അന്ന് മുതൽ കണ്ടു തുടങ്ങിയ മുഖമായിരുന്നെങ്കിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോ ആദ്യം മനസ്സിലേക്ക് ഓടി കിതച്ചെത്തുന്നത് കോലായിൽ വെള്ളപ്പുതച്ചു കിടന്ന് ശോഷിച്ച ഞുളിവ് വീണ കാലുക്കളാണ്…..
അന്നത്തെ ആ ദിവസത്തിന്റെ പൂർണ്ണ രൂപം എന്താണെന്ന് എനിക്ക് ഇപ്പഴും അറിയില്ല…. ആ ഒരു ചിത്രം മാത്രം മനസ്സിൽ മായാതെ കിടക്കുന്നുണ്ട്, ഒരു വേദനയായി…..
ഈ റൂമിൽ, ഈ ജനലിനോട് ചേർന്ന് ഇങ്ങനെ നിൽകുമ്പോ പലപ്പോഴും അച്ഛൻ ഈ കട്ടിലിൽ കിടക്കുന്നതായി എനിക്ക് തോന്നിട്ടുണ്ട്…..
കഷയത്തിന്റെയും തൈലത്തിന്റെയും കുഴമ്പിന്റെയും ഒക്കെ കൂടിച്ചേർന്ന ഒരു തരം ഗന്ധമാണ് ഇപ്പഴും ഈ റൂം നിറയെ…. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ആദ്യത്തെ രണ്ട് മാസത്തെ കുറിച്ഛ് ഒരു ഓർമ്മയുമില്ലാ…. എന്തായിരുന്നൂ ന്നോ, എങ്ങനെയായിരുന്നൂ ന്നോ ഒന്നും… എന്തിനേറെ,,, അങ്ങനെ രണ്ട് മാസങ്ങൾ കഴിഞ്ഞ് പോയത് പോലും….
ചിന്തകൾ ദിശത്തിരിഞ്ഞ് എവിടെയൊക്കെയോ അലയാൻ തുടങ്ങിയപ്പാഴാണ് പെട്ടന്ന് രണ്ട് കൈക്കൾ എന്റെ അരക്കെട്ടിനെ ചുറ്റി പിടിച്ചത്….
പെട്ടന്നുള്ള പിടുത്തത്തിൽ ഞാൻ ഞൊടിയിടയിൽ ഞെട്ടി മുഖം മാത്രം തിരിച്ഛ് നോക്കിയതും അമ്മു പേടിയോടെ എന്നെ നോക്കി കൈ വലിച്ഛ് പുറകിലേക്ക് രണ്ടടി വെച്ചു….
അമ്മുവാണെന്ന ആശ്വാസത്തോടെ ഞാൻ പതിയെ അവളെ തന്നെ നോക്കി തിരിഞ്ഞു നിന്നു… ഇത്തരം സന്ദർഭങ്ങളിൽ അവളുടെ മുഖത്ത് കുസൃതി നിറഞ്ഞ ചിരിയാണ് അധികവും സ്ഥാനം പിടിക്കാറ് പക്ഷേ,,,, ഇപ്പോ…
അവള് വല്ലാതെ ഭയനിരിക്കുന്നു… കണ്ണിൽ കുസൃതിയ്ക്ക് പകരം പേടി അലയടിക്കുന്നു… ഉമിനീർ ഇറക്കി കൊണ്ട് പരിഭ്രാന്തിയോടെ എന്നെ നോക്കുന്ന അവളെ കണ്ടപ്പോ നെഞ്ചിൽ ആയിരം കാരമുള്ളു കുത്തിയിറങ്ങുന്ന പോലെ വേദന തോന്നി…. അറിയാതെ മിഴികൾ നിറഞ്ഞു…..
“ഇങ്ങനെ,ഇത്രയ്ക്ക് ഭയക്കാൻ മാത്രം അന്യയായി പോയോ അമ്മൂ ഞാൻ നിനക്ക്…..??? വന്നിട്ട് ഒന്ന് നേരെ ചൊവേ എന്നോട് മിണ്ടാൽ പോലും നീ ഭയക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…. അത്രയ്ക്ക് പേടിയാണോ അമ്മൂന് എന്നെ….????
ഈ മൂന്ന് മാസം കൊണ്ട് അത്രയ്ക്ക് വെറുത്തു പോയോ നീ ഈ ചേച്ചിയെ……???”
പറഞ്ഞു മുഴുപ്പിക്കുന്നതിന് മുൻപ് തന്നെ അവളെന്റെ നെഞ്ചോട് ചേർന്നിരുന്നു… ഇറുക്കി കെട്ടിപ്പിടിച്ഛ് പൊട്ടിക്കരയുന്ന അവളെ ചിരിയോടെ ഞാൻ മൃദുവായി തലയിൽ തലോടി…..
“ചേച്ചിയെ ഞാൻ വെറുകേ…????
എന്റെ ചേച്ചിക്കുട്ടിയെ ഞാൻ പേടിക്ക്യേ…???? ചേച്ചിക്ക് തോന്നുന്നുണ്ടോ അമ്മൂന് അങ്ങനെയൊക്കെ ചിന്തിക്കാൻ എങ്കിലും പറ്റും ന്ന്….???
ചേച്ചി ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന പോലെ തോന്നി എനിക്ക്….. അതോണ്ടാ ഞാൻ……!!!!
അല്ലാതെ ന്റെ ചേച്ചിയെ പേടിയായിട്ടൊന്നും അല്ല…. എനിക്ക് ഇഷ്ടം മാത്രേള്ളൂ…. സ്നേഹം മാത്രം…”
അവള് എന്നെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കൊണ്ട് ഇങ്ങനെ ഓരോന്ന് വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നു… ഞാൻ പതിയെ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി മുന്നിലേക്ക് നിർത്തി കണ്ണൊക്കെ തുടച്ച് കൊടുത്ത് നെറുകയിൽ വാത്സല്യത്തോടെ ചുംമ്പിച്ചു……
മുഖത്തിലൂടെ തലോടി എന്റെ കൈ അവളുടെ ഷോള്ഡറിലൂടെ താഴേക്ക് ഊർന്നിറങ്ങിയതും എന്തോ കയ്യിൽ എന്തോ തടഞ്ഞത്…. ഞാൻ അത് ശ്രദ്ധിച്ചു ന്ന് കണ്ടതും അവള് വേഗം കൈ മാറ്റാൻ നോക്കിയെങ്കിലും ഞാൻ ബലമായി അവളെ ചരിച്ഛ് നിർത്തിച്ഛ് തടഞ്ഞ ഭാഗത്തേക്ക് നോക്കി…..
അത്യാവശ്യം വലിയൊരു മുറിവ് ഉണങ്ങിയ പാട് ഉണ്ടായിരുന്നു അവിടെ…. സ്റ്റിച്ഛ് ഇട്ടത്തിന്റെ അടയാളമാണ് എന്റെ കയ്യിൽ തടഞ്ഞത്…. ഞാൻ വേഗം വെപ്രാളത്തോടെ അവളെ മുഖത്തേക്ക് നോക്കി
“അയ്യോ… അമ്മൂ…. ഇത്….. ഇതെന്ത് പറ്റിയതാ മോളേ…..??? ഒരുപാട് മുറിഞ്ഞിട്ടുണ്ടല്ലോ…..??? നല്ല വലിയ ആഴത്തിലുള്ള മുറിവാണല്ലോ…????
ഇത് എങ്ങനെ പറ്റിയതാ….??? മൂർച്ചയുള്ള എന്തോ കൊണ്ട് കീറി മുറിഞ്ഞതാണ്……
പറ.. ഇങ്ങനെയൊക്കെ പറ്റാൻ മാത്രം എന്താ ഉണ്ടായത്…..???”
എന്റെ ചോദ്യം അവളിൽ വല്ലാത്ത പേടിയും വെപ്രാളവും പതർച്ചയും സൃഷ്ടിച്ചത് ഞാൻ കണ്ടു…
“അത്…. അതൊന്നുല്ല ന്റെ ചേച്ചി… ചെറിയൊരു ആക്‌സിഡൻഡ് പറ്റിയതാ… അത്രേള്ളൂ… ഒന്നും പറ്റിയില്ല….ദേ ഉണങ്ങി കരിഞ്ഞ്…. വേദനയൊന്നും ഇല്ലാ…!!!”
എന്റെ മുഖത്തേക്ക് നോക്കാതെമുറിവിൽ അമർത്തി കാണിച്ഛ് അവള് തപ്പിയും തടഞ്ഞും എന്തൊക്കെയോ പറഞ്ഞൊപ്പിച്ഛ് എന്നിൽ നിന്ന് എന്തോ ഒളിക്കാൻ ശ്രമിക്കാണെന്ന് മനസ്സിലാവാൻ അധികം വേണ്ടി വന്നില്ല, കാരണം അവള് പറയുന്നത് സത്യണോ കള്ളം ആണൊന്ന് ആ മുഖം നോക്കിയാൽ മറ്റാരേക്കാളും എനിക്ക് അറിയാം…. ഇത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവളെ പിടിച്ഛ് നിർത്തി കുനിഞ്ഞ് പോയ മുഖം താടിക്ക് പിടിച്ചുയർത്തി എന്നെ നോക്കിച്ചു….
“അപ്പോ നീ എന്നോട് കള്ളം പറയാനും തുടങ്ങി….. ആയിക്കോട്ടെ…. എന്നോട് പറയാൻ പാടില്ലാത്ത കാര്യം ആണല്ലോ ല്ലേ മറച്ചു വെക്കുന്നത്….????
നിനക്കു ഇപ്പൊ പറയാനും ഷെയർ ചെയ്യാനും ഒക്കെ ആളുണ്ടല്ലോ,ഇനി ചേച്ചിന്റെ ആവിശ്യം വരുന്നില്ല..!!!
പോരാത്തതിന് ഒരു ഭ്രാന്തിയും…”
“ചേച്ചീ….!!!!!!”
ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്…??? അങ്ങനെയാണോ….??? അത്രേള്ളൂ നമ്മൾ തമ്മിൽ..?? വേറൊയൊരായാൾക്ക് അത്ര എളുപ്പം നികത്താൻ പറ്റുന്ന സ്ഥാനമാണോ ഞാൻ ചേച്ചിയ്ക്ക് തന്നിട്ടുള്ളത്…???ചേച്ചി എനിക്ക് ചേച്ചി മാത്രാണോ…?? അമ്മയും ബെസ്റ്റ് ഫ്രണ്ടും ഒക്കെ അല്ലേ…..????”
“ആണെങ്കിൽ പറ…. ഇതെന്ത് പറ്റിയതാ….???”
“അത് മാത്രം ഞാൻ പറയില്ല ചേച്ചീ…. ഞാൻ അത് പറഞ്ഞാൽ ചേച്ചിക്ക് സങ്കടം ആവും… അതോണ്ടാ….!!!!”
എന്നെ നോക്കി ദയനീയമായി അവള് പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി പിണക്കം നടിച്ചു…..
“വേണ്ട വേണ്ട ഒന്നും പറയണ്ട…..!!! എനിക്ക് സങ്കടം ആവില്ല…ഇത് എന്തു പറ്റിയതാണെന്ന് എനിക്ക് അറിയണം…. പറ അമ്മൂ….!!!”
ഞാൻ വീണ്ടും പറഞ്ഞത് കേട്ട് അവളെന്നെ ദയനീയമായി നോക്കി..
“ഇത്…. ഇത്… ചേച്ചി….ചേച്ചി മുറിവേല്പിച്ചതാ….!!!!!”
പതർച്ചയോടെ അമ്മു എന്റെ മുഖത്ത് നോക്കാതെ പറഞ്ഞോപ്പിച്ചത് കേട്ട് ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി…. തല കുനിച്ചു നിൽക്കുന്ന അവളുടെ മുഖം ഉയർത്തി സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു….
“ഞാനോ……!!!!!”
നിറഞ്ഞ് തൂവുന്ന കണ്ണീരോടെ അമ്മു പതിയെ മൂളി തലയാട്ടി….
“മ്മ്മം…..!!!!!!!
അന്ന്,,, അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് ഇവിടെ ഉണ്ടായിരുന്ന കഷയത്തിന്റെ കുപ്പി പൊട്ടിച്ചു എല്ലാരേയും കൊല്ലാൻ നിന്ന ചേച്ചിയുടെ അടുത്തിന് കുപ്പി വാങ്ങാൻ നോക്കിയപ്പോ ചേച്ചി മുറിവേല്പിച്ചതാ ഇത്……!!”
വേദനയോടെ അമ്മു പറയുന്നത് കേട്ട് ഞാൻ കട്ടിലിൽ ഇരുന്ന് പോയിരുന്നു…. ന്റെ കൃഷ്ണാ… അപ്പോ ഞാൻ ആണോ ന്റെ അമ്മൂനെ….???? അവള് എത്ര മാത്രം വേദന സഹിച്ചു കാണും….!!!!! പക്ഷേ,,, ഇതൊന്നും എനിക്ക് ഓര്മയില്ലല്ലോ…..
തലയിൽ കൈ വെച്ചു കൊണ്ട് അന്നത്തെ ദിവസം ഞാൻ ഓർത്തെടുക്കാൻ നോക്കിയെങ്കിലും അച്ഛന്റെ കാലുകളും, അവ്യക്തതമായ ഒരു പുരുഷ രൂപവുമല്ലാതെ മറ്റൊന്നും മനസ്സിലേക്ക് വന്നില്ല… ആ പുരുഷരൂപം ആരുടേതാവും….????ചിന്തക്കൾ കാട് കയറിയപ്പോഴേക്കും അമ്മു എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നിരുന്നു…. കണ്ണുകൾ പതിയെ ഈറനണിഞ്ഞു..
തുടരും……

by