രചന – മഞ്ജിമ സുധി
എന്റെ നെറ്റിയിൽ അരുമയായി ചുബിച്ഛ് കൊണ്ട് അവൻ പറഞ്ഞു നിർത്തിയതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ ചെറിയ തെളിനീർ തിളകമുണ്ടായിരുന്നു… പക്ഷേ അവനോട് എന്ത് പറയണം, അങ്ങനെ പറയണം ന്ന് എനിക്ക് അറിയില്ല… ഞാൻ അവനെ ഉള്ളം കയ്യിൽ ചേർത്ത് തലോടുന്ന താലിയിലേക്ക് എന്റെ കൈ ചേർത്ത് മുറുക്കിപ്പിടിച്ചു… “പോവാം….???” അവന്റെ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞതും അവൻ ഒന്നൂടെ ഇടുപ്പിലൂടെ ചുറ്റി അവനോട് ചേർത്ത് നിർത്തി… ഞെട്ടലോടെ അവനെ നോക്കുമ്പോ അത് വരെ നോര്മലായി മിടിച്ചോണ്ടിരുന്ന ഹൃദയം നിമിഷം കൊണ്ട് മിടിപ്പേറുന്നത് ഞാൻ അറിഞ്ഞു….. “എ…. എന്താ….??” വിക്കലോടെ അവന്റെ പ്രണയം നിറയുന്ന കണ്ണിലേക്ക് നോക്കി ചോദിക്കവേ ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…. “ഞാനൊരു ഉമ്മ തരട്ടെ…..???” അവന്റെ ഈ ഒരു ചോദ്യത്തിൽ വറ്റി വരണ്ട് പോയ തൊണ്ടക്കുഴിയിലൂടെ ഉമിനീർ പാട്പ്പെട്ട് ഇറക്കി അന്തം വിട്ട് ഒരുവേള അവനെ നോക്കി…
” എന്തോ…..??? എങ്ങനെ….???” സിദ്ധുന്റെ നെഞ്ചിൽ രണ്ട് കയ്യും കുത്തി പതിയെ ഊർന്നിറങ്ങാൻ ശ്രമിച്ഛ് കൊണ്ട് ഞാൻ കളിയായി ചോദിച്ചതും അവനെന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു…. “അല്ലാ,,,, കല്യാണമൊക്കെ കഴിഞ്ഞ സ്ഥിതിയ്ക്ക് ധൈര്യമായിട്ട് ചോദിക്കാല്ലോ…???” എന്റെ മുഖം മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞ് നോക്കി മൂക്കിൻ തുമ്പിൽ അവൻ മൂക്ക് മുട്ടിച്ഛ് ഉരസ്സി ചോദിച്ചു… “ഓഹോ…. എന്നാ കല്യാണമൊക്കെ കഴിഞ്ഞ സ്ഥിതിയ്ക്ക് എനിക്കും ധൈര്യയിട്ട് ഉത്തരവും പറയാല്ലോ… വേണ്ട…..!!!!!!!” കുസൃതിയോടെ അവന്റെ മൂക്കിൽ തുമ്പിൽ പിടിച്ഛ് കുലുക്കി പറഞ്ഞ് കൊണ്ട് ഞാൻ എണീക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല….. “ഹ….!!!!!! അതെന്തു പറച്ചില്ലാഡോ ഭാര്യേ… വേണംന്നേ….???” “വേണ്ടന്നേ….!!!!” “വേണന്നെ…..!!!” “വേണ്ട……!!” അടുത്തേക്ക് വരുന്ന അവന്റെ നെഞ്ചിൽ കൈ വെച്ഛ് തടഞ്ഞ് ചിരിയടക്കി പിടിച്ഛ് ഞാൻ പറഞ്ഞ് നിർത്തിയതു, കൊച്ചു കുട്ടിയെ പോലെ അവൻ എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ഛ കൈ വാശിയോടെ മാറ്റി അവന്റെ മാറിൽ കെട്ടി കുശുമ്പോടെ മുഖം സൈഡിലേക്ക് വെട്ടിച്ഛ് സീറ്റിൽ ചാരിയിരുന്നു…
” നിനക്ക് എന്നോട് ഒട്ടും ഇഷ്ടല്ല….!! സ്നേഹവുംല്ല….!!!” “ഇല്ല…..!!” അവനെ നോക്കി നിസ്സാരമായി പറഞ്ഞ് അവന്റെ മടയിൽ നിന്ന് ഞാൻ പ്ലാറ്ഫോമിലേക്ക് ഇറങ്ങി സാരിയൊക്കെ നന്നാക്കുമ്പഴാണ് ദേവൂന്റെ വിളി വന്നത്… പാർക്കിൽ ഏരിയയിൽ നിന്ന് കോലായിലേക്ക് കുറച്ചു ദൂരം ഉള്ളതോണ്ട് ‘ ദാ വരണൂ ‘ ന്ന് ഞാൻ വിളിച്ചു കൂവിയതും സിദ്ധു ചെവി പൊത്തിപ്പിടിച്ചു ദേഷ്യത്തോടെ എന്നെ നോക്കി….. “ഹോ എന്തൊരു ഒച്ചയാ….!!! ന്റെ ചെവി പൊട്ടി….!!” ഞാൻ ഇഷ്ടമല്ല ന്ന് പറഞ്ഞതിന്റേയും ഉമ്മ വേണ്ടന്ന് പറഞ്ഞതിന്റേയും ദേഷ്യവും കുശുമ്പും അവന്റെ വാക്കിലും നോക്കിലും ആവോളം നിറഞ്ഞ് നിന്നത് കാണേ ഞാൻ നിറഞ്ഞ ചിരിയോടെ അവനെ നോക്കി.. ~~~~~~~~~~~~~~~~~~~~~ ചെവി പൊത്തി കൊണ്ട് അവളെ രൂക്ഷമായി നോക്കുന്നത് കണ്ട് നിറഞ്ഞ ചിരിയോടെ അവള് കുറച്ചു നേരം എന്നെ അങ്ങനെ നോക്കി നിന്നു.. പിന്നെ പെട്ടെന്ന് പുറകിലേക്ക് നോക്കി പേടിച്ചു കൈ ചൂണ്ടി ‘ അയ്യോ അതെന്താ ‘ ന്ന് ചോദിച്ചതും ഞാൻ വേഗം വെപ്രാളത്തോടെ പുറക്കിലേക്ക് അങ്ങോട്ട് തിരിഞ്ഞു നോക്കി….
സൂക്ഷ്മതയോടെ എന്റെ കണ്ണുകൾ പുറകിലെ സീറ്റുകളിലും മുക്കിലും മൂലയിലും മാറിമാറി പരത്തി നടക്കുമ്പഴാണ് അനുവിന്റെ നിർമ്മലമായ, മൃദുലമായ നനവൂറുന്ന പനിനീർ ചുണ്ടുകൾ എന്റെ കവിളിൽ ഒരു മഞ്ഞ് തുള്ളിപ്പോലെ പതിഞ്ഞത്… നടന്നത് സത്യണോ മിഥ്യയാണോ ന്ന് വിശ്വാസം വരാതെ വാ പൊളിച്ചു അന്തം വിട്ട് അവളുടെ അധരങ്ങൾ പതിഞ്ഞ കവിളിൽ പതിയെ കൈ ചേർത്ത് വെച്ഛ് കൊണ്ട് ഞാൻ അവളെ നോക്കി….. “ഇങ്ങനെ പറയാതെ, അനുവാദത്തിന് കാത്തുനിൽക്കാതെ തരുന്നതാ എനിക്ക് കൂടുതൽ ഇഷ്ടം…!!!!” എന്റെ കണ്ണുകളിലേക്ക് നോക്കി അവളിങ്ങനെ പതിയെ മൊഴിയുമ്പഴും ഞാൻ എന്തോ സ്വപ്ന ലോകത്തെന്ന പോലെ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു… ആ ചുണ്ടുകളിലെ തണുപ്പ് ഇപ്പോഴും കവിളിലിൽ നിന്ന് വിട്ട് പോയിട്ടില്ല…. അവളുടെ മനോഹരമായ ഇളം റോസ് നിറമുള്ള ചുണ്ടുകൾക്കിടയിലൂടെ മുല്ലപ്പൂ നിറമുള്ള പല്ലുകൾ പതിയെ പുറത്തു വന്നു….
എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ച അവളുടെ മുഖം നാണത്താൽ പതിയെ കുനിച്ചു… പതിയെ പുറക്കിലേക്ക് കാലു വെച്ഛ് നടക്കുന്ന അവളുടെ ചുവന്ന് തുടുത്ത വിറയ്ക്കുന്ന കവിളുകൾ നാണത്താൽ പൂത്തുലഞ്ഞു.. ആ ചുവപ്പ് രാശിയിൽ അമർത്തി ചുംബിക്കാൻ എന്റെ ചുണ്ടുകൾ തരിച്ചു.. ചാടി എണീറ്റ് അവളുടെ കൈ പിടിച്ച് വലിച്ഛ് നെഞ്ചോട് ചേർക്കാൻ നോക്കിയെങ്കിലും എന്നെ ബലമായി സീറ്റിലേക്ക് തന്നെ ഉന്തി തള്ളി പൊട്ടിച്ചിരിച്ഛ് കൊണ്ട് അവള് മുന്നോട്ട് ഓടി….. “ടീ… പൊട്ടിക്കാളി…. നിന്നെ എന്റെ കയ്യിൽ കിട്ടും… വെച്ചിട്ടുണ്ട് ഞാൻ…!!” “പോടാ കോന്തൻ കണാരാ….!!!!!” ഡോറിന്റെ അടുത്ത് ചെന്ന് നിന്ന് എന്നെ തിരിഞ്ഞ് നോക്കി അവള് കുറുമ്പോടെ വിളിച്ചത് കേട്ട് ഞാൻ എണീറ്റ് നിന്ന് മുന്നോട്ട് ശക്തിയിൽ കാലെടുത്ത് വെച്ഛ് ആഞ്ഞു…. *”ഡീ…!!!!”* മുന്നോട്ട് ആഞ്ഞ് അവൻ അലറിയത് കേട്ട് ഞൊടിയിടയിൽ ട്രാവലറിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടുമ്പോ എന്റെ ചുണ്ടുകൾ വല്ലാതെ വിറച്ചിരുന്നു…. ഏതോ ഒരു ഉൾപ്രേരണയിലാണ് കവിളിലേക്ക് ചുണ്ട് ചേർത്തതും അങ്ങനെയൊക്കെ പറഞ്ഞതും…. പറഞ്ഞതൊക്കെ ഓർക്കെ എനിക്ക് നാണം തോന്നി… കുറച്ഛ് നടന്ന് തിരിഞ്ഞ് നോക്കെ എന്റെ പുറക്കെ വരുന്ന സിദ്ധുനെ കണ്ട് ഞാൻ നാണത്തോടെ ചിരിച്ചു…. വീട്ടിന്റെ കോലായിൽ ഞങ്ങളെ രണ്ടാളെയും കാത്ത് ആ വീട്ടിലെ മുഴുവൻ പേരും ഉണ്ടായിരുന്നു…. കൂട്ടത്തിൽ അനന്തേട്ടനെ കണ്ടപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നി….
ഞാൻ അനൂന്റെ അടുത്തേക്ക് വന്ന് നിന്നതും അച്ഛമ്മ നിറഞ്ഞ ചിരിയോടെ ആരതി ഉഴിഞ്ഞു ഞങ്ങൾക്ക് രണ്ടാൾക്കും പൊട്ട് തൊട്ട് തന്നു…. അമ്മ നിലവിളക്ക് അനൂന്റെ കയ്യിലേക്ക് കൊടുത്തപ്പോ അവൾ ആദ്യം നോക്കിയത് എന്നെ ആയിരുന്നു…. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞിരുന്നു…. ചുണ്ടിൽ നിറഞ്ഞ മായാത്ത പുഞ്ചിരിയും പ്രകടമായിരുന്നു…. ഞാൻ കണ്ണ് കൊണ്ട് കേറിക്കോളാൻ പറഞ്ഞത് കണ്ട് ഒരു നേടുവീർപ്പോടെ അവളെ മുന്നിൽ നിൽക്കുന്ന എല്ലാരേയും നോക്കി പുഞ്ചിരിയോടെ സ്റ്റെപ്പിലേക്ക് വലത് കാൽ വെക്കാൻ ഒരുങ്ങിയപ്പഴാണ് എനിക്കാ കാര്യം ഓർമവന്നത്… ഞാൻ ഉടനെ തന്നെ അവളെ കൈ പിടിച്ചു നിർത്തിച്ചതും കാൽ നിലത്തേക്ക് തന്നെ വെച്ഛ് സംശയത്തോടെ അവളെന്നെ നോക്കി…. അവള് മാത്രല്ല അവിടെ കൂടിനിന്ന എല്ലാരും സംശയത്തോടെ എന്നെ നോക്കി… അവളുടെ കണ്ണിൽ ചെറുതായി ഒരു ഭയം കൂടി നിഴലിച്ചിരുന്നു എന്നതാണ് സത്യം… ചെറിയ പേടിയോടെ അവള് എന്താന്ന് മുഖം കൊണ്ട് ചോദിച്ചത് കണ്ടപ്പോ ചെറിയൊരു കുസൃതി തോന്നി….. “അങ്ങനെ അങ്ങു കേറിയല്ലോ….???” സുകുമാരൻ സ്റ്റൈലിൽ താടിയുഴിഞ്ഞ് കുറച്ഛ് ഗൗരവത്തിൽ ഞാൻ ചോദിച്ചത് കേട്ട് അനു സംശയത്തോടെ എന്നെ നോക്കി… “എന്നേയും കൂടി കൂട്ടെഡോ,,,,,, ഞാനും അങ്ങോട്ട് തന്നാ… രണ്ടാൾക്കും ഒരുമിച്ച് കയറാം…!!!”
ഹോ, ന്റെ കൃഷ്ണാ ഇപ്പഴാ ശ്വാസം നേരെ വീണത്… ഈ കോന്തന്റെ ഒരു തമാശ… എന്റെ തോളിലൂടെ കയ്യിട്ട് സിദ്ധു പറഞ്ഞതും ഞാൻ നേടുവീർപ്പോടെ അവനെ രൂക്ഷമായി നോക്കി…… സിദ്ധു പെട്ടെന്ന് കയ്യിൽ പിടിച്ചു നിർത്തിച്ചപ്പോ സത്യം പറയല്ലോ,, എന്റെ വയറ്റിൽ നിന്ന് ഒന്ന് കാളി…. വില്ലൻ സ്റ്റൈലിൽ ആദ്യം പറയുന്നത് കേട്ടപ്പോ എന്റെ കയ്യും കാലും വിറച്ഛ് പോയിരുന്നു…. അവന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു വികാരവും പ്രകടമാവാതിരുന്നത് എന്നെ ഒന്നൂടെ പേടിപ്പിച്ചു… എന്നിൽ മാത്രല്ല കൂടി നിന്ന എല്ലാവരിലും ആ പേടി ഉണ്ടായിരുന്നുന്ന് കൂട്ടത്തിൽ അങ്ങിങ്ങായി ഉയർന്ന നേടുവീർപ്പുകൾ ധാരാളമായിരുന്നു…. എന്നെ നോക്കി ദഹിപ്പിച്ചോണ്ടാണ് അവള് വീട്ടിലേക്ക് വലത് കാൽ വെച്ഛ് കയറിയത്…. കയറി കഴിഞ്ഞതും അനന്തന്റെ വക വയറ്റിന് ഇട്ട് നല്ലൊരു കുത്തും കിട്ടി എല്ലാരേയും പേടിപ്പിച്ചതിന്….. തൃപ്തിയായി….!! വിളക്ക് പൂജാമുറിയിൽ വെച്ച് പ്രാർത്ഥിക്കുമ്പോ മുഴുവൻ എന്റെ കണ്ണുകൾ അവളിലായിരുന്നു…. അവളെന്തൊക്കെയോ മനസ്സുരുക്കി അവള് പ്രാർഥിക്കുന്നുണ്ടെന് അവളുടെ നിറഞ്ഞൊഴുക്കുന്നത് മിഴികളിൽ നിന്ന് വ്യക്തമായി…
പ്രാർത്ഥിച്ചു കഴിഞ്ഞു കണ്ണ് തുടച്ച് തിരിഞ്ഞ് പോകാൻ തുടങ്ങിയ അവളുടെ കൈ ഞാൻ പിടിച്ചു വെച്ചു….. തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിൽക്കുന്ന അവളുടെ പുറകിൽ ചെന്ന് നിന്നു പതിയെ സ്നേഹത്തോടെ ഞാൻ അനൂ ന്ന് വിളിച്ചതും അവള് തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചതും ഒരുമിച്ചായിരുന്നു….. “ഏയ്….. എന്താ അനൂ….? എന്താ….? എന്തിനാ കരയുന്നത്…..???? ഞാൻ നേരത്തെ അങ്ങനെ പറഞ്ഞതിനാണോ….??? ഛേ…. ഞാൻ വെറുതെ തമാശക്ക് പറഞ്ഞതല്ലേടാ…. അയ്യേ,,,, അതപ്പഴേക്കും കാര്യാക്കി എടുത്തോ നീ….??? അപ്പോ ഇത്രേ ഉള്ളൂ നീ… ഛേ… മോശം ട്ടോ….!!!! എന്താ അനൂ….. കാര്യം പറടാ… അതാണോ…???” ഇരു കൈകൾ കൊണ്ടും കെട്ടിപ്പിടിച്ഛ് നെറുക്കിൽ തലോടി കൊണ്ട് ഞാൻ ചോദിച്ചെങ്കിലും അവള് ഒന്നും പറയാതെ മുഖമൊളിപ്പിച്ഛ് എന്നെ കെട്ടിപ്പിടിച്ഛ് തന്നെ നിന്നു…. “ഏയ്….. അതൊന്നും അല്ല…. ഞാൻ വെറുതെ…. ഒന്നുല്ല….!!!!” അവനെ ഇറുക്കി കെട്ടിപ്പിടിച്ചു ഇടറുന്ന സ്വരത്തിൽ ഞാൻ പറഞൊപ്പിച്ചു… അതൊന്നും അല്ല എന്തോ ഉണ്ടെന്ന് പറഞ്ഞു അവൻ എന്നെ അടർത്തി മാറ്റി നേരെ നിർത്തി…. ഞാൻ അവൻ മുഖം കൊടുക്കാതെ താഴേക്ക് നോക്കി നിന്നതും അവൻ എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു…. മുഖമുയർത്തി അവന്റെ കണ്ണിലേക്ക് നോക്കവേ നനവ് പടരുന്നത് ഞാൻ ശ്രദ്ധിച്ചു…. “പറടാ…. എന്താ….???? എന്തിനാ കരഞ്ഞത്….??? എന്തോ കാര്യയിട്ടുണ്ട്… പറ എന്താ…???” ഞാൻ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി നിന്നു…
ആ മുഖത്ത് വേദന നിറഞ്ഞിരിക്കുന്നു… കണ്ണിൽ നേരിയ നനവ്, ശബ്ദത്തിൽ പോലും നിറഞ്ഞൊഴുകുന്ന സ്നേഹം… എനിക്ക് വേണ്ടി, എനിക്ക് വേണ്ടി മാത്രം…. ഇരു കണ്ണിലേക്കും മാറിമാറി നോക്കി ഒരു ചിരിയോടെ ഞാൻ വീണ്ടും അവനെ ഇറുക്കെ പുണർന്നു….. “സത്യയിട്ടും ഒന്നുല്ല…. എന്തോ…. എനിക്ക്… എനിക്ക് എന്റെ സിദ്ധുനെ ഇങ്ങനെ കെട്ടിപ്പിടിച്ഛ് കരയണംന്ന് തോന്നി…. എന്താ കെട്ടിപ്പിടിച്ചൂടെ, കരഞ്ഞൂടെ…??? സന്തോഷം കൊണ്ടാ…..!!!” കൊച്ഛ് കുഞ്ഞിനെ പോലെ അവനോട് ചേർന്ന് ചുളുങ്ങി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് നേടുവീർപ്പോടെ എന്റെ താടിപിടിച്ഛ് ഉയർത്തി…. ” ഹോ…. ഈ പൊട്ടക്കാളിയെ ഞാൻ…..!! ഇങ്ങനെ സന്തോഷം വന്നാലും, സങ്കടം വന്നാലും കരയുന്ന ഒരാളെ ഞാൻ ആദ്യയിട്ടാ കാണുന്നത്… സന്തോഷം കൊണ്ട് കരയാൻ നിന്നാൽ ഇനി നിനക്ക് കരയാൻ മാത്രേ നേരം കാണും…. അതോണ്ട് ഇനി സന്തോഷം വന്നാൽ പോലും എനിക്കേറെ പ്രിയപ്പെട്ട ഈ കരിനീല കണ്ണുകൾ നിറയാൻ പാടില്ല….. അതെനിക്ക് ഇഷ്ടല്ല,,,, കേട്ടല്ലോ…..???? വാ പോകാം… എല്ലാരും നമ്മളെ കാത്തു നില്പുണ്ടാവും….!!” എന്റെ കണ്ണൊക്കെ തുടച്ചു തന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് അവൻ ഹാളിലേക്ക് നടന്നു….
ഹാളിൽ ഞങ്ങളെ കാത്ത് ഒരു വലിയ കേക്ക് ഇരിപ്പുണ്ടായിരുന്നു… അനന്തേട്ടന്റെ വക… അതൊക്കെ കട് ചെയ്ത്… കുറേ അങ്ങോട്ടും ഇങ്ങോട്ടും വാരി തേച്ചും കുറേ വാരി തിന്നും എന്നെയും സിദ്ധുനേയും എല്ലാരും കൂടി അതിൽ കുളിപ്പിച്ചും തീർത്തു….. രാത്രി വൈകി തുടങ്ങിയപ്പോ ഏട്ടൻ തിരിച്ചു പോയി…. ഞങ്ങൾ എല്ലാരും ഫ്രഷ് ആയി വന്ന് ഫുഡ് കഴിക്കാൻ ഇരുന്നു….. വൈകുന്നേരം കേക്ക് കഴിച്ചതോണ്ട് ആർക്കും ഫുഡ് അങ്ങനെ പോയില്ല… പോരാത്തതിന് രണ്ട് ദിവസത്തെ ക്ഷീണവും ഉറക്കവും ഉള്ളതോണ്ട് പട്ടിണി കിടക്കാത്തിരിക്കാൻ മാത്രം കുറച്ചെന്തോ കഴിച്ചെന്ന് വരുത്തി എല്ലാരും വേഗം പോയി കിടന്നു… ഞാനും അമ്മയും ഏട്ടത്തിയും അടുക്കളയിൽ എല്ലാം ഒതുക്കി വെക്കാൻ തുടങ്ങി…. എല്ലാം ഒരു സൈഡ് ആയപ്പോ ആമിയും നിമ്മിയും കേറി വന്നു…. അത് അല്ലെങ്കിലും എല്ലാം കഴിയുമ്പഴേ അവര് കേറി വരൂ… എന്നിട്ടൊരു ചോദ്യവും, ‘ എന്തെങ്ങിലും സഹായം വേണോ ‘ ന്ന്…. അത് കേട്ടതും അമ്മയും ഞാനും അവരെ നോക്കി കൈകൂപ്പി കൊണ്ട് വേണ്ടായേ ന്ന് തൊഴുത്തോണ്ട് പറഞ്ഞു….
എല്ലാം കഴിഞ്ഞു പോകാൻ നോക്കുമ്പഴാണ് ഒരു ഗ്ലാസ് പാൽ എന്റെ കയ്യിലേക്ക് ആമി വെച്ചു തന്നത്…. ഞാൻ അവളെയും നിമ്മിയെയും മാറിമാറി നോക്കി….. “ഇതെന്താ…???” “മനസ്സിലായില്ല…….. ഒട്ടും മനസ്സിലായില്ല…….. ശോ… ഇതാണ് പാൽ… ഗോപാൽ അല്ല, വെറുംപാൽ…. നല്ല ശുദ്ധമായ പശൂമ്മ് പാൽ… ഇംഗ്ളീഷിൽ മിൽക്ക് ന്ന് പറയും, ഹിന്ദിയിൽ ദൂത്, തമിഴിൽ🤔🤔🤔..????” വഴി കച്ചവടക്കാർ പറയുന്ന സ്റ്റൈലിൽ വേഗത്തിൽ പറഞ്ഞ് കൊണ്ട് നിമ്മി അട്ടം നോക്കി ആലോചിക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി… “ആഹാ… ആണോ….. ഇതാണോ പാൽ..??? ഞാൻ കരുതി മോരാണെന്ന്…!!!! ശോ..എനിക്ക് അറിയില്ലായിരുന്നു ട്ടോ…?? സോ ഫണ്ണി…..!!!!!! ഇത്രയും ചീഞ്ഞ ചളിയടിക്കാൻ നിന്നെ കഴിഞ്ഞേ വേറെ ആളുള്ളൂ മോളേ….” നിമ്മിയുടെ താടിയിൽ പിടിച്ചു കുലുക്കി കളിയാക്കി കൊണ്ട് ഞാൻ പറഞ്ഞ് നിർത്തിയതും ആമി എന്റെ നേരെ മുന്നിലേക്ക് കയറി നിന്ന് കയ്യിൽ പിടിച്ചു… “രാധൂ…..” ” ആമി…. എന്തിനാടാ ഇതൊക്കെ…??? എല്ലാം എല്ലാർക്കും അറിയാവുന്നത് അല്ലെ…??? പിന്നെ എന്തിനാ വെറുതെ ഒരു ഷോ….!!!!” പാൽ ഗ്ലാസ്സിലേക്ക് നോക്കി പുച്ഛത്തോടെ ഞാൻ പറഞ്ഞതും അവളെന്നെ ചേർത്ത് പിടിച്ചു…
” I know രാധൂ…. എല്ലാം എല്ലാർക്കും അറിയാ… പക്ഷേ,,, ഇന്ന് നിന്റെ കല്യാണ രാത്രിയാണ്… സോ ഇതൊക്കെ വേണം.. നീ മറുത്തൊന്നും പറയണ്ട… പണിയൊക്കെ കഴിഞ്ഞില്ലേ, ഇനി നല്ല കുട്ടിയായിട്ട് റൂമിലേക്ക് ചെല്…. ഇന്ന് മുതലാണ് നീ ജീവിക്കാൻ തുടങ്ങുന്നത്… അപ്പോ ഏട്ടത്തി അമ്മയ്ക്ക് ഓൾ ദി ബെസ്റ്റ്…” “എന്റെ വകയും ഓൾ തി ബെസ്റ്റ്….”നിമ്മി ആമി പറഞ്ഞു നിർത്തിയതും നിമ്മിയും വിഷ് ചെയ്ത് എന്നെ കെട്ടിപ്പിടിച്ഛ് ഉമ്മ തന്നു…. ഞാൻ പിന്നെയും അവരെ നോക്കി മടിച്ചു നിന്നെങ്കിലും രണ്ടാളും കൂടി എന്നെ ഉന്തിതള്ളി മുകളിലേക്ക് വിട്ടു….. മുകളിലേക്ക് ഓരോ കോണി കയറുമ്പോഴും എന്തോ എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്ന് കൊണ്ടിരുന്നു…. അന്ന് ആദ്യമായി ഇവിടെ കേറി വന്ന ദിവസം റൂമിൽ കയറാൻ അമ്മ പാലുമായി തള്ളി വിട്ടപ്പോൾ ഉണ്ടായ അതേ പേടിയും വെപ്രാളവും നിറഞ്ഞ് തുടങ്ങിയത് ഞാൻ അറിഞ്ഞു… ഇതെന്താ,,,,, എനിക്ക് ഇങ്ങനെ തോന്നുന്നത്….??? കുറച്ഛ് മുന്നേ വരെ ധൈര്യമായി, ഫ്രീയായി കേറുകയും ഇറങ്ങുകയും ചെയ്ത മുറിയല്ലേ….???? എന്നിട്ടും,,,, എനിക്ക് എന്താ പെട്ടെന്ന് പറ്റിയത്…???? ഓരോന്ന് ആലോചിച്ചു റൂം വരെ എത്തിയത് അറിഞ്ഞില്ല….
റൂമിന്റെ മുന്നിൽ നിൽക്കുമ്പോ കയ്യിലെ പാൽ ഗ്ലാസ് വിറച്ഛ് തുടങ്ങിയിരിന്നു…. ശ്വാസം പോലും നേരവണ്ണം വലിക്കാൻ പറ്റാത്ത പോലെ കിതയ്ക്കുന്നു….. ന്റെ കൃഷ്ണാ എന്താ ഇത്…? റൂമിന്റെ ഫ്രണ്ടിൽ എത്തിയപ്പോ തന്നെ ഇങ്ങനെ, ഇങ്ങനെയാണെങ്കിൽ റൂമിൽ കയറിയാൽ ഞാൻ ഹൃദയം പൊട്ടി, ശ്വാസം കിട്ടാതെ ചാവൂല്ലോ ഭഗവാനേ…..!!!! നെഞ്ചിൽ കൈചേർത്ത്, താലയിൽമുറുക്കി പിടിച്ഛ് മനസ്സിൽ കൃഷ്ണനെ നല്ലോണം ധ്യാനിച്ച് ദീർഘമായി രണ്ട് മൂന്ന് ശ്വാസം വലിച്ചു വിട്ട് ഞാൻ വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് തിരിച്ഛ് ഡോർ പതിയെ തുറന്നു….. കാലിലൂടെ അരിച്ഛ് കയറുന്ന തണുപ്പ് റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോ കൂടിയ പോലെ… കണ്ണടച്ഛ് ഞാൻ പതിയെ അകത്തേക്ക് കയറി നിന്ന് പതിയെ കണ്ണ് തുറന്നു…. പക്ഷേ റൂം കണ്ട് എന്റെ കണ്ണ് തള്ളിപോയി, വാ തുറന്ന് അന്തം വിട്ട് നിന്ന് ഞാൻ ആ റൂം നോക്കി കണ്ടു…. പതിയെ ആ അത്ഭുതവും അന്ധാളിപ്പും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായി മാറിയിരുന്നു….. റൂം മുഴുവൻ ക്യാൻഡിൽസ് കൊണ്ട് പ്രകാശിതമാക്കിട്ടുണ്ട്…..
നിറയെ ചുവന്ന റോസാപ്പൂ കൊണ്ടും മുല്ലപ്പൂ കൊണ്ടും അതി മനോഹരമായി അലങ്കാരിച്ചിരിക്കുന്നു…. ബെഡിൽ റോസാപ്പൂ ഇതൾ നിറച്ഛ് കൊണ്ട് ഹാർട്ട് ഷേപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട്…. മുല്ലപ്പൂവിന്റെ മാദക ഗന്ധം ആ മുറി മുഴുവൻ നിറഞ്ഞു നിൽക്കുന്നു… കുറച്ഛ് നേരം സ്വയം മറന്ന് ഞാൻ ആ റൂമിൽ ലയിച്ഛ് നിന്നു… എല്ലാം കണ്ട് വൻഡർ അടിച്ചു നിൽകുമ്പഴാണ് സിദ്ധുനെ കുറിച്ച് എനിക്ക് ഓർമവന്നത്… റൂം മുഴുവൻ പരത്തി നോക്കിയെങ്കിലും സിദ്ധുന്റെ പൊടിപോലും കാണാൻ കിട്ടിയില്ല…. പാൽ ടീപോയിൽ വെച്ചു ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി… ഇവിടെ ഇല്ലെങ്കിൽ പിന്നെ സിദ്ധു എവിടെയാവും ഉണ്ടാവാ ന്ന് നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ കിളിവീട്ടിലേക്ക് നടന്നു…… ഫുഡ് കഴിച്ചു കഴിഞ്ഞു റൂമിൽ കയറാൻ നോക്കിയപ്പോ ആമിയും നിമ്മിയും കൂടി ‘ റൂമിൽ കയറാൻ ആയില്ല, ഞങ്ങൾക്ക് ഇവിടെ കുറച്ചധികം പണിയുണ്ട് ‘ ന്ന് പറഞ്ഞ് ലാപ് എടുത്ത് കയ്യിലേക്ക് വെച്ഛ് തന്ന് പൊയ്ക്കോളാൻ പറഞ്ഞത്…. പാവം ഞാൻ ലാപ്പും എടുത്ത കിളിവീട്ടിലേക്ക് നടന്നു….. യാത്ര ക്ഷീണം ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിലും വർക്ക് പെന്റിങ് ഉള്ളത് ചെയ്ത തീർക്കന്നതിൽ മുഴുകി ഇരിക്കുമ്പഴാണ് അനൂനെ കണ്ടത്… അവള് വരുന്നത് കണ്ടെങ്കിലും ചുണ്ടിൽ വിരിയുന്ന ചിരി ഒളിപ്പിച്ഛ് മൈൻഡ് ചെയ്യാതെ ഞാൻ ജോലിയിൽ ശ്രദ്ധ ചെലുത്തി ഇരുന്ന്……
ഹോ…. ഏതു നേരം നോക്കിയാലും ഈ സാധനം കാണും മടിലിൽ…. വിക്രമാദിത്യന്റെ തോളിൽ തൂങ്ങി വേതാളം കണക്ക് എപ്പഴും ഉണ്ടാവും കയ്യിൽ…. ന്റെ കൃഷ്ണാ,,,,,,, ഇങ്ങേരെ ഇതിലാണോ അമ്മ പെറ്റിട്ടത്….?????ആയിരിക്കും…. അല്ലാതെ ഇങ്ങനെ ഉണ്ടോ ഒരു ജോലി….!!!!!! എനിക്ക് ആണെങ്കിൽ ആ കുന്ത്രാണ്ടം കാണുമ്പോ കലി കയറും….. ഞാൻ കുറച്ചൂടെ അടുത്തേക്ക് ചെന്ന് നിന്നെങ്കിലും ആള് അതൊന്നും കണ്ട മട്ടില്ല, ലാപ്പിൽ കമിഴ്ന്ന് കിടന്ന് പണിയുവാ…. ബിസിയോട്….ബിസി…. അതൊന്നും അല്ലാ,,, എനിക്ക് അറിയാം എന്നെ കാണാഞ്ഞിട്ടൊന്നും അല്ല,,,, മാക്രി മനപ്പൂർവ്വം കാണാത്ത പോലെ ഇരിക്കാ…. കോന്തൻ….!!!! ഞാൻ തൊണ്ടയിൽ കൈ വെച്ഛ് കിച്ഛ് കിച്ഛ് സൗണ്ട് ഉണ്ടാക്കി തൊണ്ടയൊക്കെ ഒന്ന് ശെരിയാക്കി അവനെ നോക്കിയെങ്കിലും പാക്കരൻ ഏത് ഭാഗത്തൂന്നാ ന്ന് പോലും നോക്കുന്നില്ല… ഊഞ്ഞാലിന്റെ അറ്റത്തേക്ക് ഇരുന്ന് തൂക്കിയിട്ട ഒരു കാൽ നിലത്ത് കുത്തി ഉറപ്പിച്ഛ് ഊഞ്ഞാൽ ഉയർത്തി മുകളിലേക്ക് നിർത്തിയാണ് വർക്ക് ചെയ്യുന്നത്….
ഞാൻ നോക്കാൻ വേണ്ടി തൊണ്ടയൊക്കെ വല്ലാതെ ശെരിയാക്കുന്നുണ്ടായിരുന്നു അനു…. ഞാൻ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും കണ്ട ഭാവം നടിച്ചില്ല…. കുറേ അവിടെ നിന്ന് കസർത്ത് കാണിച്ചിട്ടും ഞാൻ നോക്കുന്നില്ലെന്ന് കണ്ട് അവള് ഊഞ്ഞാലിന്റെ അടുത്തേക്ക് വന്ന് നിന്നതും ഞാൻ കുത്തി നിർത്തിയ കാൽ അയച്ചു…. ഊഞ്ഞാൽ അവളുടെ കാൽ മടക്കിൽ തന്നെ കൃത്യമായി തട്ടിയതും അവള് അറിയാതെ ഊഞ്ഞാലിൽ എന്റെ ഒപ്പം ഇരുന്ന് പോയി… എല്ലാം പെട്ടെന്ന് നടന്നതോണ്ട് അവള് നല്ലോണം പേടിച്ഛ് ഞെട്ടിപോയിട്ടുണ്ട്….. പൊട്ടിപോവുന്ന ചിരി അടക്കി പിടിച്ഛ് ഞാൻ ഇടംകണ്ണിട്ട് അവളുടെ നീക്കങ്ങളും ലാപ്പിലേക്കും ഒരുപോലെ ശ്രദ്ധിച്ചു…. ആടുന്ന ഊഞ്ഞാലിൽ ചാരി ഇരുന്ന് ഞെഞ്ചിൽ കൈ വെച്ഛ് അവൾ ശ്വാസം വെപ്രാളത്തോടെ വലിച്ചു വിട്ട് രൂക്ഷമായി എന്നെ നോക്കി, ഞാൻ അപ്പഴും അവളെ ശ്രദ്ധിക്കാതെ ജോലിയിൽ തന്നെ തുടർന്ന്….
മാക്രി, കോന്തൻ, വത്തൂരി, ജന്തു…. എന്റെ നല്ല ജീവൻ അങ്ങു പോയി കുറച്ചു നേരത്തേക്ക്….!!! ഞാൻ ഇവിടെ എങ്ങനെ ഇരുന്നിട്ട് പോലും സിദ്ധു ഒന്ന് നോക്കുന്നുണ്ടോന്ന് നോക്കിക്കേ….??? എനിക്ക് അറിയാം മനപ്പൂർവ്വാ കോന്തൻ നോക്കാത്തത്… എല്ലാം കൂടി എനിക്ക് പെരുത്ത് കേറുന്നുണ്ട്… ഈ ലാപ് എന്താ നിധി ഇരിക്കുന്നോ ഇങ്ങനെ കിണഞ്ഞു നോക്കാൻ…..!!! സിദ്ധു നോട്ടവും വർക്കും ഒക്കെ കണ്ടാൽ ഈ ലോകത്ത് വേറെ ആരും ബിസിനസ് ചെയ്യുന്നില്ല ന്ന് തോന്നും…… ഇങ്ങേർക്ക് എന്നെ ഒന്ന് നോക്കിയാൽ എന്താ…അലിഞ്ഞു പോവൂ…??? എന്തെങ്കിലും മിണ്ടിക്കൂടെ,,, അറ്റ്ലീസ്റ്റ് മുഖത്തേക്കെങ്കിലും നോക്കിക്കൂടെ… മനസ്സിൽ അവനെ കുറെ ചീത്ത പറഞ്ഞു കൊണ്ട് ഞാൻ ദേഷ്യത്തോടെ എണീറ്റ് നടക്കാൻ തുടങ്ങിയതും കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു….. തുടരും……

by