The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മഞ്ജിമ സുധി
“ആരൊക്കെ, അങ്ങനെയൊക്കെ. നോക്കീന്ന് പറഞ്ഞാലും അമ്മ… അവന്റെ അമ്മ… അത് നീയല്ലേ…?? മറ്റൊരാൾക്ക് പകരം വെയ്ക്കാൻ പറ്റുന്ന ഒരു സ്ഥാനമാണോ അത്…???
അമ്മയായവുന്നതും…. അമ്മയെ പോലെ ആവുന്നതും തമ്മിൽ വ്യത്യാസമുണ്ട് രാധൂ…!!!! ഏട്ടത്തിയ്ക്ക് ആദിയുടെ അമ്മയെ പോലെ ആവാനേ പറ്റൂ… അമ്മയാവാൻ കഴിയില്ല… അവന്റെ അമ്മ നീയാണ്… മറ്റാരേക്കാളും നിനക്കേ അവന്റെ അമ്മയാകാൻ പറ്റൂ..!!!”
ഞാൻ ഉറപ്പോടെ പറഞ്ഞു…
“ഏട്ടത്തി അവന് വെല്യമ്മയാണ്, ഞാൻ അച്ഛൻ, നിമ്മി ചെറിയമ്മ, പിന്നെ അച്ഛമ്മ, അമ്മമ്മ, മുത്തശ്ശി… എല്ലാർക്കും ഓരോ സ്ഥാനമുണ്ട്… മറ്റൊരാൾക്ക് പകരം വെയ്ക്കാൻ പറ്റാത്ത സ്ഥാനം… അവന് എല്ലാരുണ്ട്.. അമ്മയായി നീയും…!!!”
ഞാൻ അവളെ നോക്കി പറഞ്ഞു… അനു വേദനയോടെ എന്നെ നോക്കി…
“അവനെന്നെ അറിയില്ല സിദ്ധു…. ഞാനവനെ എടുത്തിട്ടില്ല, ലാളിച്ചിട്ടില്ല, കൊഞ്ചിച്ചിട്ടില്ല… അവന് എന്നെ അറിയില്ല… അവന്റെ ലോകത്ത് ഞാനില്ല…!!!”
അനു ഉറപ്പോടെ വേദനയോടെ പറഞ്ഞു….
“അങ്ങനെയല്ല രാധൂ…. അവന്റെ ലോകത്ത് അവൻ കാണുന്ന എല്ലാരും ഒരുപോലെയാണ്… ഏട്ടത്തിയും, നീയും ഞാനുമൊക്കെ… നോക്ക്… കൃത്യമായി ആളുകളെ തിരിച്ചറിയാന്നുള്ള പ്രായമൊന്നും അവന് ആയിട്ടില്ലെടാ… അവന്റെ കൂടെ ഒരുപാട് നേരം സ്പെൻഡ് ചെയ്യുന്ന ആളുകളോട് അവൻ കുറച്ചധികം അടുപ്പം കാണിക്കും അത്രേള്ളൂ… He is just three month old….!!! വെറും മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്…!!!”
ഞാൻ പറഞ്ഞത് കേട്ട് അനു നിഷ്കളങ്കമായി എന്നെ നോക്കി എന്റെ നെഞ്ചിലേക്ക് മുഖമമർത്തി ഇരുന്നു….
” ഏട്ടത്തിയോട് അവൻ കൂടുതൽ അടുപ്പം കാണിക്കുന്നത് അവന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കുന്നത് ഏട്ടത്തിയായത് കൊണ്ടാ… അല്ലാതെ ഏട്ടത്തി അവൻ അമ്മയായി കാണുന്നതോണ്ടൊന്നും അല്ല…!!!”
അവള് എന്തോ ചിന്തിച്ഛ് കൊണ്ട് ഞാൻ പറയുന്നത് കേട്ടിരുന്നു… ഞാനവളെ ഒന്നൂടെ പൊതിഞ്ഞ് പിടിച്ചു… എനിക്ക് വാത്സല്യം തോന്നി… ഞങ്ങളെ കുഞ്ഞിനോട് തോന്നുന്നതിനേക്കാൾ നൂറിരട്ടി… സഹതാപം, അലിവ്, അങ്ങനെ അങ്ങനെ എന്തൊക്കെയോ അവളോട് തോന്നി…
“നീ അവനോട് അടുത്ത് ഇടപഴക്കാത്തത് കൊണ്ടാ അവൻ പരിചയം കാണിക്കാത്തത്… അവനെ ഒന്ന് എടുത്ത് കൊഞ്ചിച്ഛ് സംസാരിച്ഛ് കൊണ്ട് നടന്നാൽ തീരാവുന്ന പ്രശ്നേള്ളൂ… ഏട്ടത്തിയേക്കാൾ അവൻ നിന്നെ സ്നേഹിക്കും, ഇഷ്ടപ്പെടും… നിന്നെ കാണുമ്പോ ചിരിക്കും.. നിന്റെ സൗണ്ട് കേൾക്കുമ്പോ റിയാറ്റ് ചെയ്യും… കാരണമെന്താ ന്ന് അറിയോ…???”
ഞാൻ ചോദിച്ചത് കേട്ട് അവളെന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി അറിയില്ല ന്ന് തലയാട്ടി…. അത് കണ്ടതും എനിക്ക് ചിരി വന്നു… ഞാനവളെ നോക്കി ചിരിച്ചു…
“നീയവന്റെ അമ്മയാണ് രാധൂ…!!!! ഏട്ടത്തിയുമായി അവന് വെറും രണ്ട് മാസത്തെ പരിചയമേള്ളൂ… പക്ഷേ,,, ആറു മാസം വയറ്റിൽ ഉള്ളപ്പോ തൊട്ട് അവന് നിന്നെ അറിയാം… മറ്റാരേക്കാളും അവൻ നിന്നെ അറിഞ്ഞിട്ടുണ്ട്… നിന്നെ കേട്ടിട്ടുണ്ട്… നിന്റെ തലോടൽ, ലാളന, കരുതൽ അതൊക്കെ അവന് അറിയാം…
ഒരമ്മ കുഞ്ഞിനെ അറിയുന്ന പോലെ മനസ്സിലാക്കുന്ന പോലെ മറ്റാർക്കും ആ കുഞ്ഞിനെ മനസ്സിലാവില്ല… മനസ്സിലാക്കാൻ കഴിയില്ല… കാണുന്നതിനും കേൾക്കുന്നതിനുമൊക്കെ മുന്നേ അവർക്ക് പരസ്പരം അറിയാം… നിന്നെ അവന് നന്നായി അറിയാം രാധൂ… നീയാണ് അവനെ അറിയാൻ വൈകിയത്…!!!!”
ഞാൻ വേദനയോടെ അവളെ നോക്കി പറഞ്ഞു…. അവളെന്റെ കണ്ണിലേക്ക് നോക്കി… വേദന, കുറ്റബോധം, നിസ്സഹായത, ദയനീയത അങ്ങനെ എന്തൊക്കെയോ കണ്ണീർ നിറഞ്ഞ ആ കണ്ണിൽ ഞാൻ കണ്ടു.. ഞാൻ അലിവോടെ അവളുടെ നെറുക്കിൽ ചുംബിച്ചു… അനു വീണ്ടുമെന്റെ നെഞ്ചോട് ചേർന്നു….
“വാ,,, നമ്മുക്ക് അങ്ങോട്ട് പോവാ… എല്ലാരും അന്വേഷിക്കുന്നുണ്ടാവും… വാ…”
അനൂനെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി പിടിച്ഛ് ഞാൻ പറഞ്ഞു… അവള് കരഞ്ഞ് കലങ്ങിയ കണ്ണുകളും കണ്ണീർ ഉണങ്ങി പിടിച്ച കവിളുകളും സാരി തലപ്പാൽ അമർത്തി തുടയ്ച്ഛ് അവളെന്നെ നോക്കി പയ്യെ ചിരിച്ചു.. അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ഞാൻ പുറത്തേക്ക് നടന്നു…
ഹാളിലേക്ക് കടന്നതും അവള് കിച്ചണിലേക്ക് തിരിയാൻ നോക്കിയെങ്കിലും ഞാൻ പിടിച്ച പിടിയാല്ലേ അവളെ ഹാളിൽ എല്ലാർക്കും ഇടയിൽ അവളാദ്യം ഇരുന്ന സ്ഥലത്ത് തന്നെ കൊണ്ടിരുത്തി ഓപ്പോസിറ്റ് നന്തന്റെ എടുത്തായി ഞാനും ഇരുന്നു…
ഏട്ടത്തിയുടെ കയ്യിലാണ് ആദി… ഏട്ടത്തി അവനോട് എന്തൊക്കെയോ കൊഞ്ചി ചോദിക്കുന്നുണ്ട്… ഒന്നും മനസ്സിലായില്ല എങ്കിലും അവൻ ചിരിക്കുന്നുണ്ട്.. കയ്യും കാലുമിട്ട് അടിച്ഛ് ബഹളം വെക്കുന്നുണ്ട്…
അനു ചിരിക്കുന്ന ആദിയെ നോക്കി ചിരിച്ഛ് എന്നെ നോക്കി… ഞാൻ അവളെ നോക്കി ചിരിച്ഛ് കണ്ണടയ്ച്ഛ് തുറന്നു ധൈര്യം പകർന്നു…. അവള് വീണ്ടും ആദിയെ നോക്കി…
“ഏട്ടത്തി…???”
അനു ചടപ്പോടെ പയ്യെ വിളിച്ചു…
ഏട്ടത്തി മോനെ കളിപ്പിച്ഛ് കൊണ്ട് തന്നെ മൂളി…
“ഞാൻ…. ഞാൻ എടുത്തോട്ടെ…??”
“ഓഹ്….!!! *ഏഹ്ഹ്…????”*
ആദ്യം ഒരു ഒഴുക്കിൽ കാഷ്യലായി മൂളിയെങ്കിലും ഞൊടിയിടയിൽ തന്നെ കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഞെട്ടലോടെ ഏട്ടത്തി അവളെ നോക്കി… ആദ്യമായാണ് അനു അങ്ങനെ ചോദിക്കുന്നത്.. ഞാനൊഴിക്കെ എല്ലാരും ഏട്ടത്തിയുടെ അതേ ഞെട്ടലിലാണ്… അനു ചടപ്പോടെ ഞെട്ടി നിൽക്കുന്ന എല്ലാരേയും നോക്കി… ഏട്ടത്തി ആശ്ചര്യത്തോടെ എന്നെ നോക്കി നെറ്റി ഞുളിച്ചു… ഞാൻ നിറഞ്ഞ ചിരിയോടെ ഏട്ടത്തിയെ നോക്കി… ആ മുഖത്ത് സംശയവും സന്തോഷവും ചിരിയും ഒരുപോലെ വിരിഞ്ഞു…
“അതിനെന്താ…. നിന്റെ മോനല്ലേ നീ എടുത്തോ…??”
സന്തോഷത്തോടെ ഏട്ടത്തി പറഞ്ഞു… അനൂന്റെ മുഖം വിടർന്നു… മറ്റൊരിക്കലും വിടർന്നിട്ടില്ലാത്ത വണ്ണം മനോഹരമായി…
“അങ്ങനെയങ്ങ് കൊടുക്കാൻ പറ്റോ വേദേടത്തി…???”
ഏട്ടത്തി ആദിയെ എടുക്കാൻ ഒരുങ്ങിയതും നിമ്മി ഇടയ്ക്ക് കയറി കാര്യമായ ഗൗരവത്തോടെ ചോദിച്ചു… അനുവും ഏട്ടത്തിയും ഞങ്ങൾ എല്ലാരും നിമ്മിയെ നോക്കി… അവള് കൈകെട്ടി അനൂന്റെ മുന്നിൽ നിന്നു…
“മോനാന്ന് ഏട്ടത്തി മാത്രം പറഞ്ഞാ മതിയോ..??? അന്യൂടത്തി പറയട്ടെ…??”
നിമ്മി കാര്യമായി തന്നെ പറഞ്ഞു… അനു ദയനീയമായി എന്നെ നോക്കി കണ്ണുകൾ താഴേയ്ക്ക് താഴ്ത്തി…
“പറ ഏട്ടത്തി,,, ആരുടെ മോനാ…??? അത് പറയാതെ ഏട്ടത്തി ആദിയെ തൊട്ടില്ല…!!”
നിശ്ചയധാഷ്ട്യത്തോടെ നിമ്മി പറഞ്ഞു… അനു ഞെട്ടലോടെ അവളെ നോക്കി… പിന്നെ ഞങ്ങളെ എല്ലാരേയും നോക്കി തലകുനിച്ഛ് ഇരുന്നു…
“മറ്റാർക്കും കേൾക്കണ്ടായിരിക്കും, അറിയണ്ടായിരിക്കും… പക്ഷേ എനിക്ക് കേൾക്കണം… ഏട്ടത്തിയുടെ നാവീന്ന് തന്നെ കേൾക്കണം…. എന്റെ കുഞ്ഞല്ല, എനിക്ക് ഇങ്ങനെയൊരു മകനില്ല, ഞാനരുടേയും അമ്മയല്ല ന്നൊക്കെ ഏട്ടത്തി പറഞ്ഞിട്ടുണ്ട്,, എത്രയോ വട്ടം…!! ഇല്ലേ…???? ഞാനെന്റെ ചെവിയാലെ കേട്ടിട്ടുണ്ട്,, ഞാൻ മാത്രല്ല ഇവിടെ ഇരിക്കുന്ന എല്ലാരും കേട്ടിട്ടുണ്ട്… ഇല്ലേ…???”
നിമ്മി അവളോട് പറഞ്ഞ് ഞങ്ങളോടായ് ചോദിച്ചു… നിമ്മിയുടെ സൗണ്ട് കേട്ടാവും കിച്ചണിലുള്ള അമ്മമ്മാരും അച്ചമ്മയും ഹാളിലേക്ക് വന്നു… അനു മുഖമുയർത്തി നോക്കിയില്ല…. ആരേയും നോക്കിയില്ല… കുറ്റബോധത്താൽ അവളുടെ കണ്ണുകൾ തോരാതെ പെയ്തു…
“പറ… ഏട്ടത്തി ആരുടെ മോനാ…???”
നിമ്മി വീണ്ടും ചോദിച്ചു… അടക്കി പിടിച്ചിട്ടും അവളിൽ നിന്നും കരച്ചിലിന്റെ ചീളുകൾ പൊട്ടി വീണു… തലകുനിച്ഛ് ഇരുന്ന് കൊണ്ട് അനു പൊട്ടിക്കരഞ്ഞു… ഞങ്ങളെല്ലാരും സങ്കടത്തോടെ അവളെ നോക്കി…. അവളവനെ നോക്കീട്ടില്ല, എടുത്തിട്ടില്ല, ലാളിച്ചിട്ടില്ല, എന്നൊക്കെയുള്ള കുറ്റബോധമാണ് അവളിലെ ഈ മൗനത്തിന് കാരണം….
നിമ്മിയ്ക്കും സങ്കടം വന്നിരുന്നു… ഒരുപാട് ഇഷ്ടമാണ് അനൂ… ഇന്നൊരു പക്ഷേ മറ്റാരേക്കാളും…!!! നിറയുന്ന കണ്ണോടെ നിമ്മി അനുവിന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു… അനൂന്റെ ഇരു കയ്യും കൂട്ടിപിടിച്ചു…
“പറ ഏട്ടത്തി…. കേൾക്കാനുള്ള കൊതികൊണ്ടാ… പറ…. ഏട്ടത്തിയുടെ മോനാ ന്ന് ഒരുവട്ടം…!!!”
നിമ്മി യാചിക്കുന്ന പോലെ പറഞ്ഞു… അവളുടെ ശബ്‌ദം ഇടറി…!!! അനു പൊട്ടിക്കരഞ്ഞ് കൊണ്ട് നിമ്മിയെ നോക്കി… നിമ്മിയുടെ കണ്ണും നിറഞ്ഞൊഴുകി…
“എ… എന്റെയാ… എന്റെ മോനാ… ഞാൻ പ്രസവിച്ച എന്റെ മോൻ….!!!”
ഹൃദയത്തിൽ നിന്ന് അത്രയേറെ വേദനയോടെ അവൾ പറഞ്ഞു…. എനിക്ക് സന്തോഷവും സങ്കടവും തോന്നി..
“പക്ഷേ,,, അങ്ങനെ പറയാൻ…. അമ്മയാന്ന് പറയാൻ എനിക്ക് യോഗ്യതയില്ല നിമ്മീ… ഞാനവന് അമ്മയായിട്ടില്ല… ഞാനവന്റെ ആരുമല്ല…!!!”
അവൾ വേദനയോടെ അടക്കി പിടിച്ഛ് പൊട്ടിക്കരഞ്ഞ് നിമ്മിയെ നോക്കി പറഞ്ഞു… നിമ്മി കരുണയോടെ അവളെ നോക്കി….
“നീ പറഞ്ഞതൊക്കെ സത്യാ…. ഞാൻ പറഞ്ഞിട്ടുണ്ട്… അമ്മയല്ല ന്ന്, എന്റെ കുഞ്ഞല്ല ന്ന്… സിദ്ധു… സിദ്ധു കൊന്നൂന്ന് പോലും ഞാൻ….!!!”
തുടരും