രചന – മഞ്ജിമ സുധി
അവൻ എണീറ്റ് വാഷ് റൂമിൽ കയറി കഴുകി മുകളിലേക്ക് കയറുകയാണെന്ന് തോന്നിയതും വെറുതേ ഒരാവിശ്യവും ഇല്ലാത്ത ഞാനും മുകളിലേക്ക് നോക്കി…. ജ്ഞാൻ ഒന്ന് നോക്കാൻ കാത്ത് നിന്നെപ്പോലെ അവൻ സ്പോട്ടിൽ തിരിഞ്ഞു നോക്കി എന്നോട് ‘ വേഗം വരാൻ ‘ കണ്ണോടും തലയോണ്ടും ആംഗ്യം കാണിച്ചത് കണ്ട് കഴിച്ചോണ്ടിരുന്ന ചോറ് നെറുകയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി…… ഒരു ചിരിയോടെ അവൻ മുകളിലേക്ക് കയറുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കേ അമ്മ എനിക്ക് വെള്ളം വായോട് വെച്ഛ് തന്നു…. ഭഗവാനേ…….!!!!!!!!!!! വേഗം വരാൻ ആംഗ്യം കാണിച്ചപ്പോ ഉണ്ടായ അവളെ അന്തം വിട്ട മുഖവും, തരിപ്പിൽ പോയി ചുമക്കുന്നതും ഒക്കെ കണ്ട് ചിരിച്ചോണ്ട് ഞാൻ റൂമിലേക്ക് പോന്നു… ഓഫീസിലെ കുറച്ഛ് പെൻഡിങ് വർക്കും ഒരു ഇമ്പോർട്ടൻറ് വീഡിയോ കോണ്ഫറൻസ് ഉണ്ടായിരുന്നു…
റൂമിൽ സിഗ്നൽ വീക്ക് ആയതോണ്ട് ഞാൻ ലാപ്പും എടുത്തു കിളിവീട്ടിലേക്ക് പോയി…. വീഡിയോ കോണ്ഫറൻസ് കുറച്ചധികം നീണ്ടു പോയതോണ്ട് ഞാൻ റൂമിൽ എത്തിയപ്പോഴേക്കും അനു ബെഡിന്റെ ഒരു സൈഡിൽ ചുരുണ്ട് കൂടി കിടക്കുന്നു നല്ല ഉറക്കം പിടിച്ചിരുന്നു… ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ ഡോർ അടച്ഛ് ലാപ് ടേബിളിൽ കൊണ്ട് വെച്ഛ് അവളുടെ അടുത്തേക്ക് ചെന്ന് ആ അറ്റത്ത് നിന്ന് കുറച്ചു ബെഡിലേക്ക് പതിയെ നീക്കി കിടത്തി…. ഒരു കൈകൊണ്ട് താലി മുറുക്കി പിടിച്ഛ് നല്ല സുഖമായി ഉറങ്ങുന്ന അവളെ നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ കുറേ നേരം അങ്ങനെ നോക്കി അടുത്തിരുന്നു… പതിവ് പോലെ എന്റെ ഫോണിലെ * my soulmate * ഫോൾഡറിൽ ആ പിക്കും ആഡ് ചെയ്തു…. പിന്നെ പുതപ്പെടുത്ത് പുതപ്പിച്ച് കൊടുത്ത് അവളോട് ചേർന്ന് ഞാനും കിടന്നുറങ്ങി….
രാവിലെ സിദ്ധു ഉണരുന്നതിന് മുൻപ് തന്നെ ഉണർന്ന് വേഗം കുളിക്കാൻ കയറി…. ഇന്നലെ രാത്രി അടുക്കളയിൽ എന്തൊക്കെ പണിയെടുക്കാൻ പറ്റോ അതൊക്കെ ചെയ്തിട്ടാ കിടക്കാൻ വന്നത്…. പതിയെ റൂം തുറന്ന് ചുറ്റും നോക്കി സിദ്ധു റൂമിൽ ഇല്ലെന്ന് കണ്ടതും ഞാൻ ഓടി പോയി ഫ്രഷ് ആയി വേഗം ബെഡിൽ ചുരുണ്ട് കിടന്നു… രാമനേയും, ലക്ഷമണനേയും, കൃഷ്‌ണനേയും, ശിവനേയും ഒക്കെ വിളിച്ഛ് പ്രാർത്ഥിച്ഛ് വരാത്ത ഉറക്കത്തിന് പ്ലെയിൻ കയറി പോയി വരുത്തിയതായിരുന്നു…. സത്യയിട്ടും എനിക്ക് അറിയില്ല…??? ഞാൻ എന്താ ഇങ്ങനെയെന്ന്…??? സിദ്ധുനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാണ്, പക്ഷേ അവൻ അടുത്തേക്ക് വരുമ്പോ തൊട്ടടുത്ത് നിൽക്കുമ്പോ, എന്നെ തന്നെ നോക്കുമ്പോ…. പേടിയാണോ, വെപ്രാളമാണോ, പരവേശമാണോ അതോ ഇതെല്ലാം കൂടിയാണോ എന്നെ പൊതിയുന്നതെന്ന്….?? ഒക്കെക്കൂടെ കയും കാലും വിറച്ഛ് തളർന്ന് പോകും, ശ്വാസം പോലും വിലങ്ങി, ഹൃദയം താങ്ങാൻ പറ്റാത്ത അത്രയും വേഗത്തിൽ മിടിച്ചുയരും…
ഇതൊക്കെ എന്ത് കൊണ്ടാവും, അവനോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണോ…?? അതോ ശെരിക്കും എനിക്ക് അവനെ പേടിയാണോ…?? എനിക്ക് അറിയില്ല…!!!!! ഓരോന്ന് ചിന്തിച്ഛ് തല പെരുകുന്നു, അതോടെ ആലോചന നിർത്തി വേഗം കുളിച്ചിറങ്ങി… റൂമിലേക്ക് കാലെടുത്ത് വെക്കേ ആദ്യം നോക്കിയത് ബെഡിലേക്കാ, ഹാവൂ സിദ്ധു ബെഡിൽ ഇല്ലാ…. വർക്ക് ഔട്ട് ചെയ്യാൻ പോയി കാണും…. വേഗം പുറപ്പെട് അവൻ വരുന്നതിന് മുമ്പ് തന്നെ താഴേക്കിറങ്ങി….. സിദ്ധു കുളിക്കാൻ കേറുന്ന ടൈം നോക്കി വീണ്ടും റൂമിലേക്ക് കയറി വന്ന്, ഡ്രെസ്സ് ഒക്കെ എടുത്തു ബെഡിൽ വെച്ച് കൊടുത്തു ഞാൻ വീണ്ടും താഴേക്കിറങ്ങി….
പതിവ് പോലെ സിദ്ധു കുളിക്കാൻ കയറിയ സമയം നോക്കി റൂമിൽ വന്ന് കബോഡ് തുറന്ന് ഡ്രെസ്സ് ധൃതിയിൽ ഹാൻങ്കറിൽ നിന്ന് എടുക്കുമ്പഴാണ് എന്റെ കൈ തട്ടി സൈഡിൽ കുത്തനെ വെച്ച ഒരു ഫയൽ നിലത്തേക്ക് വീണതും കഷ്ടകാലത്തിന് അതിലൊരു പേപ്പർ കബോഡിന്റെ അടിയിലേക്ക് പാറി പോയതും…. ഞാൻ വേഗം അവിടെ മുട്ടുകുത്തി ഇരുന്ന് കുനിഞ്ഞ് കബോഡിന്റെ അടിയിലേക്ക് നോക്കി കൈകൊണ്ട് പേപ്പർ എടുക്കുമ്പഴാണ് പെട്ടെന്ന് പോളീഷ് ചെയ്ത് തിളങ്ങുന്ന ബ്ലാക്ക് ഷൂസ് അണിഞ്ഞ രണ്ടു കാലുകൾ എന്റെ മുന്നിൽ വന്ന് നിന്നത്….. തലയുയർത്തി നോക്കാതെ തന്നെ ആ കാലുകൾ സിദ്ധുന്റെ ആണെന്ന് ഒറ്റ നോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു…. ദൈവമേ…. ഐ ആം ട്രാപ്ട്…!!!! മനസ്സിൽ പറഞ്ഞ് കണ്ണിറുക്കിയടച്ഛ് തുറന്ന് അങ്ങനെ തന്നെ ഇരുന്ന് ഞാൻ പതിയെ തലയുയർത്തി നോക്കി….
വൈറ്റ് ഷർട്ടും ഇൻസൈഡ് ചെയ്ത ബ്ലാക്ക് പാന്റും വെൽ ഡ്രസ്ഡ് ആയി എന്റെ തൊട്ട് മുന്നിൽ കബോഡിൽ ചാരി രണ്ടു കയ്യും ഞെഞ്ചിൽ കെട്ടി കാൽ ഒന്ന്, ഒന്നിന്റെ മുകളിൽ പിണച്ചു വെച്ഛ് നല്ല അടിപൊളി സ്റ്റൈലിൽ ചിരിച്ചോണ്ട് നിൽക്കുന്ന സിദ്ധുനെ കണ്ട് ഞാൻ മുപ്പത്തിരണ്ട് പല്ലും പുറത്ത് കാണുന്ന വിധത്തിൽ ചിരിച്ചു…. അത് വരേ ചുണ്ട് കൊണ്ട് മാത്രം ചിരിച്ച സിദ്ധു ഞാൻ ചിരിച്ചത് കണ്ട് അവനും അവന്റെ മുപ്പത്തിരണ്ട് പല്ലും പുറത്ത് കാട്ടി എന്നെ നോക്കി അതേ അളവിൽ ഇളിച്ഛ് ഒറ്റ പുരികം എന്താ ന്നുള്ള അർത്ഥത്തിൽ ചലിപ്പിച്ചതും ഞാൻ കബോഡിൽ അടിയിൽ നിന്ന് പേപ്പർ എടുത്ത് പതിയെ എണീറ്റ് രണ്ടടി വിട്ട് നിന്ന് നിഷ്‌കു ഭാവത്തിൽ ഒന്നുല്ല ന്ന് തോൾ ഉയർത്തി… “എന്താ…… എന്താ ഇത്ര കാര്യമായി കഷ്ടപ്പെട്ട് തിരയുന്നത്, അതും കബോഡിന്റെ അടിയിൽ….????” എന്നെ മൊത്തത്തിൽ ഒന്ന് നോക്കി സിദ്ധു ചോദിച്ചത് കേട്ടപ്പോ തന്നെ തൊണ്ട വറ്റി വരളുന്ന പോലെ തോന്നി…
“ഏ…..ഏയ്….ഒന്നുല്ല….!!!! കബോഡിലെ ഫയൽ കൈ തട്ടി വീ… വീണപ്പോ അതിലെ ഒരു പേപ്പർ പാറി കബോഡിന്റെ അടിയിലേക്ക് പോയി… അപ്പൊ ഞാൻ അ…അത് എടുക്കായിരുന്നു…!!” അവന്റെ മുഖത്ത് നോക്കാതെ തപ്പിയും തടഞ്ഞും ഞാൻ പറഞ്ഞു ഒപ്പിച്ചു… “ഓഹ്….. എന്നിട്ട് കിട്ടിയോ…???” “ആഹ്… കിട്ടി താ…..!!!” പുറക്കിൽ ഒളിപ്പിച്ഛ പേപ്പർ ഞാൻ അവന്റെ മുന്നിലേക്ക് നീട്ടിയെങ്കിലും സിദ്ധു അത് വാങ്ങിയില്ല…. തലയുയർത്തി നോക്കെ എന്നെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുനെ കണ്ട് പതിയെ എന്നിൽ നിറയുന്ന വെപ്രാളവും പരവേശവും പുറത്ത് കാണിക്കാതെ, ഞാൻ അവനെ നോക്കി ചിരിച്ഛ് പേപ്പർ അവന്റെ നേരെ ഒന്നൂടെ നീട്ടി കണ്ണ് കൊണ്ട് വാങ്ങാൻ ആംഗ്യം കാണിച്ചു…. എന്റെ രണ്ട് കണ്ണിലേക്കും മാറിമാറി നോക്കുന്ന കുസൃതി നിറഞ്ഞ അവന്റെ കണ്ണുകളിൽ നിന്ന് പ്രവഹിച്ച മിന്നൽ പിണലുകൾ ക്ഷണ നേരം കൊണ്ട് എന്റെ കണ്ണിലൂടെ ശരീരത്തിൽ ഉടനീളം ശക്തിയായി പ്രഹരമേല്പിച്ചു….
ചുണ്ടിൽ പതിയെ വിരിയുന്ന വശ്യമായ ചിരിയോടെ മീശതുമ്പ് കുറുമ്പോടെ പിരിച്ഛ് കയറ്റി സിദ്ധു എന്റെ മുന്നിലേക്ക് കാലെടുത്ത് വെച്ചതും ഞാൻ വെപ്രാളത്തോടെ അവനേയും ചുറ്റിലും നോക്കി…. രണ്ടാമത്തെ കാലടിയ്ക്ക് അവനെന്റെ തൊട്ടടുത്ത് എത്തിയതും വിറയലോടെ ഞാൻ പുറകിലേക്ക് അടിവെച്ചു……. ഞാൻ പിന്നോട്ട് കാൽ വെക്കുന്നത്തിന് അനുസരിച്ഛ് സിദ്ധുന്റെ കാലുകൾ മുന്നിലേക്ക് നീണ്ടു…. ചെന്നിയിലൂടെ പതിയെ ഊർന്നിറങ്ങുന്ന വിയർപ്പ് തുള്ളികൾ കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് മുകുളങ്ങളെ കൂട്ട് പിടിച്ഛ് വേഗത്തിൽ മാറിടുക്കിലൂടെ ഒഴുകി ഇറങ്ങുന്നത് തണുപ്പോടെ ഞാൻ അറിഞ്ഞു…. രണ്ടടി കൂടി പുറക്കിലേക്ക് വെച്ചതും ചുമര് ഇടിച്ഛ് നിന്നത് ഞെട്ടലോടെ ഞാൻ മനസിലാക്കി…. വറ്റി വരണ്ട് പോയ തോണ്ടകുഴിയിലൂടെ ഉമിനീർ അമർത്തി ഇറക്കി അവനെ നോക്കവേ സിദ്ധു എന്റെ തൊട്ടടുത്ത് നിന്ന് രണ്ടു കയ്യും രണ്ടു സൈഡിലായി കുത്തി നിർത്തി എന്നെ അതിനുള്ളിലാക്കിയിരുന്നു…… ഉയരുന്ന ശ്വാസഗതിയും ഹാർട്ട് ബീറ്റും നിയന്ത്രിക്കാൻ കഴിയത്തെ കിതപ്പോടെ ഞാൻ അവന്റെ കണ്ണുകളിലെ കാന്തിക വലയത്തിൽ കുടുങ്ങി പിടഞ്ഞു….
കൈകാലുകളോടൊപ്പം നിർത്താതെ വിറയ്ക്കുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് അവനെ നോക്കേ ആ മുഖം പതിയെ എന്നിലേക്ക് അടുക്കുന്നത് കണ്ട് എന്റെ കയ്യിൽ നിന്ന് പേപ്പർ താനേ നിലത്തേക്ക് ഊർന്ന് വീണു…. ഒരു നിശ്വാസത്തിന് അപ്പുറം അവന്റെ സാമീപ്യം തിരിച്ചറിഞ്ഞതും കണ്ണുകൾ ഇറുക്കിയടച്ചു എന്റെ മുഖം ഞാനൊരു സൈഡിലേക്ക് വെട്ടിച്ചു…. പക്ഷേ കുറേ നേരം കഴിഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്ന് ഒരു സൗണ്ട് പോലും കേൾക്കാതെ വന്നപ്പോ ഞാൻ പതിയെ കണ്ണു തുറന്നു നോക്കി…. എന്നിൽ നിന്ന് രണ്ടടി വിട്ട് മാറി പാന്റിന്റെ പോക്കറ്റിൽ രണ്ട് കയ്യും ഇട്ട് എന്നെ നോക്കി നിൽക്കുന്ന സിദ്ധനെ കണ്ട് മേൽചുണ്ടിലും നെറ്റിയിലും ഒഴുകി തുടങ്ങിയ വിയർപ്പിനെ അമർത്തി തുടയ്ച്ഛ് കൊണ്ട് ഞാൻ തലകുനിച്ഛ് നിന്നു….. “*രാധൂ……!!!!!!*” സ്നേഹത്തേക്കാൾ, പ്രണയത്തേക്കാൾ ഉപരി ആ വിളിയിൽ വേദന നിറഞ്ഞത് കേൾക്കെ എന്റെ ഹൃദയം പൊള്ളി പിടഞ്ഞു….
“നിനക്ക് എന്നെ ഇപ്പഴും പേടിയാണോ അനൂ….????? ഇങ്ങനെയൊക്കെ വെട്ടി വിയർക്കാൻ മാത്രം ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ…???? ഇങ്ങനെ ആലില പോലെ വിറയ്ക്കാൻ അത്രയും ഭയക്കുന്നുണ്ടോ നീ എന്നെ….???? ഞാൻ അത്രയേറെ ഭയങ്കരൻ ആണോ….????? രണ്ട് മൂന്ന് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു…. എന്നെ കണ്ടാ പിന്നെ നിന്റെ നിഴൽ വെട്ടം പോലും ആ വഴിക്ക് കാണില്ല…. നിന്നെ ഒന്ന് കണ്ടിട്ട്, നല്ലോണം സംസാരിച്ചിട്ട്, ചിരിച്ചിട്ട്, പോട്ടേ നീ എന്റെ മുഖത്തേക്ക് നോക്കീട്ട് പോലും ദിവസങ്ങളായി ആയി.. ഇല്ലേ….????? രാവിലെ ഞാൻ എണീക്കുന്നതിന് മുൻപ് എണീറ്റ് കുളിച്ചു നീ താഴേക്ക് പോകും.. ഞാൻ കുളിക്കാൻ കയറുന്ന സമയം നോക്കി നീ വന്ന് ഡ്രെസ്സ് ഒക്കെ എടുത്തു വെക്കും…. രാത്രി ഒന്നുകിൽ ഞാൻ ഉറങ്ങി കഴിഞ്ഞിട്ടേ കിടക്കാൻ വരൂ, അല്ലെങ്കിൽ നേരത്തെ വന്ന് കിടക്കും….. നീ എന്നെ മനപ്പൂർവ്വം അവോയ്ഡ് ചെയ്യാണ്, എനിക്ക് മനസ്സിലാവുന്നുണ്ട്….!!!!! ദേ ഇപ്പഴും നോക്ക്,,, എന്റെ മുഖത്തേക്ക് പോലും നീ ഒന്ന് നോക്കുന്നില്ല….. ഇന്ന് നിന്നെ കണ്ട് സംസാരിക്കണം ന്ന് തീരുമാനിച്ചു തന്നാ നിന്നത്…. നീ ഡ്രെസ്സ് എടുത്ത് വെക്കാൻ വരുന്നതിന് മുമ്പ് തന്നെ റെഡിയായി നിന്നതും അതിനാ…
ഇനി പറ, എന്താ അനൂ നിന്റെ പ്രശ്നം…??? ഞാൻ നിന്നോട് എന്തെങ്കിലും ചെയ്തോ…?? എന്തെങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ പറഞ്ഞോ….??? നിനക്ക് ഇഷ്ടല്ലേ എന്നെ…???? ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് എന്തിനാ…..???? എത്ര ദിവസം ആയെടാ നീ എന്നോടൊന്ന് സംസാരിച്ചിട്ട്….????” ഞാൻ അടുത്തേക്ക് ചെന്നതും അവള് പേടിച്ചു മുഖം വെട്ടിച്ചോണ്ട് വിറച്ഛ് നിൽക്കുന്നത് കണ്ടപ്പോ സത്യയിട്ടും ഹൃദയത്തിൽ എവിടെയോ മുറിഞ്ഞ് ചോര കിനിയുന്ന പോലെ എനിക്ക് വേദനിച്ചു….. രണ്ടു, മൂന്ന് ദിവസം ആയി ഞാനിത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്, അനു എന്നെ അവോയ്ഡ് ചെയ്യുന്നപ്പോലെ ഒരു ഫീൽ… ആദ്യം ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും പിന്നെ പിന്നെ മനപ്പൂർവ്വം ആണെന്ന് തോന്നി തുടങ്ങി…. ഒന്ന് സംസാരിക്കാൻ ഉള്ള ഒരവസരം പോലും അവളെനിക്ക് നിഷേധിക്കുന്ന പോലെ….
“നീ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നതെന്നാ എനിക്ക് ഒട്ടും മനസ്സിലാവാത്തത്….???? *നിനക്ക് ഇഷ്ടല്ലെങ്കിൽ പറഞ്ഞോ,,,,,, നമ്മുക്ക് പിരിയാം….!!!!!*” എല്ലാം കൂടി സഹിക്കാൻ പറ്റാത്തെ ചങ്കിൽ കെട്ടിയപ്പഴാണ് അവളോട് ഞാൻ ഇത് തുറന്ന് ചോദിച്ചത്… എല്ലാം കേട്ട് രണ്ട് കയ്യും പുറക്കിൽ കെട്ടി അതിൽ ചാരി തലകുനിച്ചു നിന്നതല്ലാതെ അവള് മറുതൊന്നും പറഞ്ഞില്ല… പക്ഷേ, പിരിയാന്ന് പറഞ്ഞപ്പോ അവള് ഞെട്ടി പിടഞ്ഞ് തലയുയർത്തി നിറഞ്ഞ കണ്ണൊടെ എന്നെ നോക്കി….. *”സിദ്ധേട്ടാ…….!!!!!!”* ഇടറുന്ന സ്വരത്തോടെ അവളെന്നെ വിളിച്ചെങ്കിലും ഞാൻ വേഗം മുഖം വെട്ടിച്ഛ് തിരിഞ്ഞു നടക്കാൻ ആഞ്ഞു… പക്ഷേ അപ്പഴേക്കും അവളെന്റെ കൈയിൽ പിടിച്ചു നിർത്തിച്ചു…. ഞാൻ തിരിഞ്ഞു നോക്കാതെ മറു സൈഡിലേക്ക് നോക്കി അങ്ങനെ തന്നെ നിന്നു….. ” സി….സിദ്ധു…. സിദ്ധു ഇതൊക്കെയാ ഈ പറയുന്നത്…??? ഞാൻ….അങ്ങനെയൊന്നും…..!!!! എനിക്ക്….. സിദ്ധു… നീ എനിക്ക് ജീവനാണ്…. എനിക്ക് ഒരുപാട് ഒരുപാട്….!!!!! നീ ഇല്ലാണ്ട് ഞാൻ… എനിക്ക് പറ്റില്ല….!!!!”
സിദ്ധു അങ്ങനെയൊക്കെ പറഞ്ഞപ്പോ ചങ്കിൽ എന്തോ കുത്തിയിറക്കിയ പോലെ ഒരു വേദനയായിരുന്നു…… കണ്ണൊക്കെ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയിറങ്ങി… വാക്കുകളൊക്കെ വല്ലാതെ ഇടറി മുറിഞ്ഞു… ശബ്‌ദം പോലും പുറത്തേക്ക് വരുന്നില്ല…. എവിടെയോ കെട്ടി നിൽകുന്നപോലെ…. തിരിഞ്ഞ് നിൽക്കുന്ന അവനെ നോക്കി കൈ പിടിച്ഛ് കുലുക്കി ഞാൻ എങ്ങനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ഛ് തലകുനിച്ഛ് നിന്നെങ്കിലും സിദ്ധു എന്റെ നേരെ തിരിഞ്ഞു നിന്നു എന്റെ മുഖം പിടിച്ചുയർത്തി….. “പിന്നെ എന്താ അനൂ നിന്റെ പ്രോബ്ലം….??? നീ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്….??? പോട്ടെ,,,,, നീ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്…???? അതാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്….? നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ, നിന്റെ കണ്ണിൽ എന്നോട് തോന്നുന്ന ചെറിയ മാറ്റങ്ങൾ പോലും, അത് സ്നേഹമോ, പ്രണയമോ, വെറുപ്പോ, പേടിയോ ആകട്ടെ എനിക്കത് പെട്ടെന്ന് മനസ്സിലാവും ന്ന്…. എനിക്ക് അത് മാത്രേ മനസ്സിലാവൂ…!!!”
“സിദ്ധു,,,,,,, സത്യയിട്ടും എനിക്ക് അറിയില്ല എന്താന്ന്…..??? എനിക്ക്….എനിക്ക് നിന്നെ പേടിയൊന്നുംല്ല, മറിച്ഛ് ഒരുപാട് ഒരുപാട് ഇഷ്ടം മാത്രേള്ളൂ….. പക്ഷേ,,,,,എങ്കിലും നീ എന്റെ അടുത്തേക്ക് വരുമ്പോ, തൊട്ടടുത്ത് ദേ ഇങ്ങനെ നിൽകുമ്പോ എന്തിന് എന്നെ നോക്കുമ്പോ പോലും എനിക്ക് അറിയില്ല….. ഒരുതരം വല്ലാത്ത….. അതിന് എന്താ പറയാ…. ഭയമാണോ, വെപ്രാളമാണോ, പരവേശമാണോ അറിയില്ല എനിക്ക്… പറയാൻ അറിയാതെ എന്തൊക്കെയോ എന്നെ വല്ലാതെ തളർത്തുന്നുണ്ട്…… അത് എന്താ, അങ്ങനാന്നൊന്നും പറഞ്ഞു തരാൻ എനിക്ക് അറിയില്ല….. ” അനു എന്നെ നോക്കാതെ താഴേക്ക് നോക്കി നിന്ന് കാര്യയിട്ട് പറയുന്ന ഈ കാര്യങ്ങൾ ഒക്കെ കേട്ട് സത്യത്തിൽ ഞാൻ അന്തം വിട്ട് പോയി…. അവള് പറഞ്ഞത് ഒന്നൂടെ റീവൈന്റ് ചെയ്ത് ഓർത്തതും എനിക്ക് ചിരി വന്നു… പക്ഷേ അവള് ഭയങ്കര സീരിയസ് ആയതോണ്ട് ഞാൻ ചിരി കടിച്ചു പിടിച്ചു….
അവള് കയ്യൊണ്ടും കണ്ണോണ്ടും ഒക്കെ ആക്ഷൻ കാണിച്ഛ് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ട് നിന്നു… ഇടക്ക് അവള് പറഞ്ഞു നിർത്തിയതും ഞാൻ കാര്യമായി സംശയത്തോടെ ‘പിന്നെ’ എന്ന് ചോദിച്ചു…. “പിന്നെ…. വായിലെ വെള്ളം ഒക്കെ വറ്റി വരണ്ട് പോകും…. ഹാർട്ട് ഇപ്പൊ പൊട്ടി പോകുന്ന വിധം വേഗത്തിൽ മിടിക്കും… ശ്വാസം പോലും വിലങ്ങും….” “പിന്നെ…??” പിന്നെ….. പിന്നെ കയ്യും കാലും ഒക്കെ വിറയ്ക്കും, തളരുന്ന പോലെ.. വെള്ളം കുടിക്കണം ന്ന് തോന്നും…” “പിന്നെ…..????” “പിന്നെ….!!” “ആഹ് പിന്നെ…..???” “പിന്നെ….. പി..ന്നെ….???” തുടരും…….

by