18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 46

രചന – മഞ്ജിമ സുധി

ഏട്ടന്റെ കാര്യം പറഞ്ഞോണ്ടിരിക്കുമ്പഴാണ് സിദ്ധുന് ഒരു കാൾ വന്നത്… അവൻ കാൾ അറ്റൻഡ് ചെയ്തു സ്റ്റൂളിൽ നിന്ന് എണീറ്റ് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സംസാരിക്കാൻ തുടങ്ങി…. പാവം,,,,, നല്ല വേദന ഉണ്ട്…. അവളുടെ മുഖത്ത് ഈ ചിരി കാണുമ്പോ വല്ലാത്ത സമാധാനം തോന്നുന്നു…. റിങ് ചെയ്ത ഫോണെടുത്ത് നോക്കിയപ്പോ ജയനാണ്…. ഹൊ,,,,, ഇവന്റെ ഒരു കാര്യം…. ഞാൻ ഇപ്പഴല്ലേ അവിടുന്ന് പോന്നത്….???? ഇവനെ കൊണ്ട് ഞാൻ തോറ്റു…..!!!!!!

എണീറ്റ് നിന്ന് കോൾ അറ്റൻഡ് ചെയ്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…. ഇടയ്ക്ക് അവളെ നോക്കിയപ്പഴാണ് ബെഡിന് എണീക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്…. കൈ കുത്തി ഉയരാൻ  നോക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല…. ഞാൻ വേഗം പിന്നെ വിളിക്കാന്ന് പറഞ്ഞ് അവസാനിച്ഛ് കോൾ കട് ചെയ്ത് അവളുടെ അടുത്തേക്ക് പോയി ബെഡ് പതിയെ ഉയർത്തി, അവളെ താങ്ങി എണീപ്പിച്ഛ് തലയണ എടുത്ത് പുറകിൽ വെച്ചു കൊടുത്തു ചാരി ഇരുത്തിച്ഛ് ഞാൻ സ്റ്റൂളിൽ കയറി ഇരുന്നു ഫോണിലേക്ക് നോക്കി…..

എന്നെ ഇവിടെ പിടിച്ചിരുത്തിച്ചു കോന്തൻ ഫോണിൽ കുത്തി കളിക്കുന്നത് കണ്ടില്ലേ…..ജന്തു…..!!!! ഇങ്ങേർക്ക് എന്നോട് എന്തെങ്ങിലും വാ തുറന്ന് സംസാരിച്ചൂടെ ഈ മാക്രിയ്ക്ക്…. കുറേ നേരം ആരും ഒന്നും മിണ്ടാതെ ഒരുമാതിരി ശവ പറമ്പിൽ പോയ പോലെ ഇരുന്നപ്പോ എനിക്ക് ബോറടിച്ചു… പക്ഷേ,,,, അവനാണെങ്കിൽ ഫോണിലേക്ക് തന്നെ നോക്കി ഇരിക്കാണ്….. എന്താണാവോ കാര്യമായിട്ട് ഈ നോക്കണത്…????? ഇനി ഇങ്ങേര് നിധി വല്ലതും കളഞ്ഞ് പോയോ അതില്…??

ഇങ്ങനെ അതിലേക്ക് നോക്കി കുത്തിക്കൊണ്ടിരിക്കാൻ ആണെങ്കിൽ പിന്നെന്തിനാ കൃഷ്ണാ കോന്തൻ ഇവിടേക്ക് കയറി വന്നത്…..????? അങ്ങനെയാ ഈ മാക്രിന്റെ ശ്രദ്ധ ഒന്ന് പിടിച്ഛ് പറ്റാ..??? എന്നെ അറിയാത്ത പോലും ഒന്ന് നോക്കാതെ ഫോണിലേക്ക് പൂഴ്ന്നിരിക്കുന്ന സിദ്ധുനെ നോക്കി ഞാൻ മനസ്സിൽ ആലോചിച്ചു…. ഐഡിയ മനസ്സിൽ തെളിഞ്ഞതും മുഖത്ത് നിറഞ്ഞ പുഞ്ചിരി മറച്ഛ് വെച്ഛ് ഞാൻ വേദന നിറച്ചു….. പിന്നെ ഒട്ടും വൈകാതെ തലയിൽ കൈ വെച്ച് കൊണ്ട് അവൻ മാത്രം കേൾക്കുന്ന പാകത്തിന് ചെറുത്തായി വലുതായി ഒന്ന് നിലവിളിച്ചു….

“ആഹ്….!!!!!!” ഏറ്റു,,,,,, മക്കളേ ഏറ്റൂ……. എന്നോടാ കളി…. ഞൊടിയിടയിൽ തലയുയർത്തി എന്നെ നോക്കി ഫോൺ പോക്കറ്റിൽ ഇട്ട് വെപ്രാളത്തോടെ എണീറ്റ് അവൻ എന്റെ അടുത്തേക്ക് വന്നു… “എന്താ…..???? എന്താ പറ്റിയത്……??? ഞാൻ ഡോക്ട്റെ വിളിച്ചിട്ട് വരാ….?? ദൈവമേ പണി പാളി… അവൻ സ്റ്റൂളിൽ നിന്ന് ഡോക്ടറെ വിളിക്കാന്നും പറഞ്ഞു പോകാൻ തിരഞ്ഞതും ഞാൻ വേഗം കൈ പിടിച്ചു… ” വേണ്ട എനിക്ക് കുഴപ്പം ഒന്നും ഇല്ല പെട്ടെന്ന് ചെറിയൊരു വേദന തോന്നി അതാ…..”

ഞാൻ വേഗം പറഞ്ഞു നിർത്തിയതും അവൻ വീണ്ടും വീണ്ടും കുഴപ്പം ഇല്ലല്ലോ,ഓകെ അല്ലേ, ഡോക്ടറെ വിളിക്കാം എന്നൊക്കെ ഓരോന്ന് ചോദിച്ചോണ്ടിരുന്നു…. ഞാൻ നിഷ്‌കു ഭാവത്തിൽ ഇല്ല,വേണ്ട,ഓകെ ആണ് എന്നോക്കെ തലയാട്ടി…. പ്യാവം ഞാൻ.. ഭാഗ്യം അവന് ഡൗട്ട് ഒന്നും തോന്നാഞ്ഞത്….. ഉള്ളിലെ ചിരി അടക്കിപ്പിടിക്കാൻ ഞാൻ പെട്ടപ്പാട്… പക്ഷേ,,,, എന്റെ വേദനയിൽ അവന്റെ മുഖത്തെ നിറയുന്ന ഈ വെപ്രാളവും നോവുന്ന മനസ്സും കാണുമ്പോ ഞാനൊരുപാട് സന്തോഷിക്കുന്നു…… ഏട്ടൻ രാവിലെ പറഞ്ഞ കാര്യങ്ങൾ ഓരോന്നോരോന്നായി മനസ്സിലേക്ക് ഓടി വന്നോണ്ടിരുന്നു…

നേരത്തെ പോകാൻ നോക്കിയപ്പോ ഞാൻ മുറുക്കി പിടിച്ച അവന്റെ കയ്യിലെ പിടി അയയ്ക്കാത്തെ ഞാൻ ഒന്നൂടെ മുറുക്കി പിടിച്ചു കിടന്നു…. പെട്ടന്നാണ് എനിക് മായയെ ഓർമവന്നത്….. അവളെ പറ്റി സിദ്ധുനോട് ചോദിച്ഛ് നോക്കിയാലോ…?? വേണോ….???? അല്ലെങ്കിൽ വേണ്ട,,ചീത്ത പറഞ്ഞാലോ..? ഏയ് ഹോസ്പിറ്റലായതോണ്ട് കുറച്ഛ് മയം ഉണ്ടാക്കും… എന്തായാലും ചോദിക്കാ.. മനസ്സിൽ പറഞ്ഞ് ഉറപ്പിച്ച് കൊണ്ട് ഞാൻ പതിയെ നോക്കി….. സ്റ്റൂളിൽ ഇരുന്ന് വീണ്ടും ഫോണിലേക്ക് നോക്കി എന്തോ കാര്യാമായി നോക്കുന്ന സിദ്ധു നെ നോക്കി ഞാൻ മടിയോടെ പറഞ്ഞു……

“മായ…….????” എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവനൊരു ഞെട്ടലോടെ വെട്ടിത്തിരിഞ്ഞു എന്നെ ഒന്ന്  നോക്കിയെങ്കിലും പിന്നെ വീണ്ടും ഫോണിലേക്ക് തന്നെ നോട്ടം മാറ്റി….. “മാമ്മൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പേ  അവളെ സ്റ്റേറ്റ്സിലേക്ക് കൊണ്ടുപോയി….. അവിടെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചിട്ടുണ്ട്… ഇപ്പോ കൗൺസിൽ നടത്തിക്കൊണ്ടിരിക്കാ…..” എന്റെ മുഖത്തേക്ക് നോക്കാതെ ഫോണിലേക്ക് നോക്കികൊണ്ട് തന്നെ അവൻ പറഞ്ഞു നിർത്തി…. “മ്മ്മം….!!!

ആം സോറി….. ഞാൻ കാരണം എല്ലാരും ഒരുപാട് ബുദ്ധിമുട്ടില്ലേ….. ആം റിയലി സോറി…..” ഞാൻ പറയാൻ കാത്തു നിന്നോണം അവൻ പെട്ടന്ന് തലയുയർത്തി എന്നെ രൂക്ഷമായി നോക്കി…. “ബുദ്ധിമുട്ടോ…… !!!! എന്ത് ബുദ്ധിമുട്ട്….!!!!!! ഇതിപ്പം എനിക്ക് ശീലമായി തുടങ്ങി…… അയ്യോ സോറി ഒന്നും പറഞ്ഞേക്കല്ലേ മോളേ……!!!!!ഞാൻ എന്തെങ്കിലും പറഞ്ഞാൽ കുറച്ച് കൂടിപോക്കും….. അവൾടൊരു ചോറി…..!!!!!

എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത് നീ….. എത്ര സിംപിളായാ നീ ഒരു സോറിയിൽ ഇതെല്ലാം അങ്ങ് ഒതുകി കളഞ്ഞത്……. നാല്……നാല് ദിവസം……!!!!ഞങ്ങൾ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് നിനക്ക് ചിന്തിക്കാൻ പോലും കഴിയില്ല…. ബാക്കിയുള്ളവൻ ഇവിടെ ചത്ത് ജീവിക്കായിരുന്നു…. അറിയോ….????

അതൊന്നും നിനക്ക് അറിയണ്ടല്ലോ……??! അല്ലെങ്കിലും കാര്യങ്ങൾ എല്ലാം നിനക്ക് തോന്നിയ പോലെ ആണല്ലോ നീ ചെയ്യാ…… ഞാൻ പറഞ്ഞാൽ നിനക്കു പുല്ല് വിലയല്ലോ….???? ഞാൻ പറഞ്ഞ എന്തെങ്ങിലും നീ കേൾക്കാറുണ്ടോ….???? അനുസരിക്കാറുണ്ടോ….????ഒന്നും പറയുകയും കേൾക്കുകയും ചെയ്യാതെ ഓരോന്നിൽ പോയി ചാടും…. അതിന്റെ പുറകെ പായാനും പിടിക്കാനും ഞാനും കുറച്ഛ് പേരും……

എല്ലാം ചെയ്ത് വെച്ചിട്ട് സോറി പോലും….!!!!!! ബുദ്ധിമുട്ടിച്ചത്രേ…..!!??? *ഇഡിയറ്റ്……”* ഹൊ….!!!!!!! പറയണ്ടില്ലായിരുന്നു……. വെറുതെ വടി കൊണ്ട് അടി വാങ്ങിയ പോലെയായി….. സിദ്ധുന്റെ മുഖത്തേക്ക് നോക്കാനേ നിൽക്കാത്തെ ഞാൻ താഴേക്ക് നോക്കി തലകുനിച്ഛ് നിന്നു…. വെടിക്കെട്ട് എല്ലാം ഒരുവിധം എല്ലാം പെയ്തു തോർന്നൂ ന്ന് തോന്നിയപ്പോ പതിയെ ഇടംകണ്ണിട്ട് അവനെ നോക്കി… എന്നെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ടിരിക്കാ….

ഏതായാലും നോക്കി പോയില്ലേ,,, അതോണ്ട് ഒന്നും നോക്കിയില്ല നല്ല അടിപൊളി പുളി തിന്ന പോലെ ഒരു ചിരി അങ് കാച്ചി……. അപ്പൊ തന്നെ അവനും അതേ പോലെ ഇളിച്ചു കാട്ടി തന്നു….. അപ്പോഴേക്കും നഴ്സ് അടുത്ത റൗണ്ട് മെഡിസിന് തരാനും ട്രിപ്പ് മാറ്റാനും വന്നു….. ഇത് എന്തോന്ന് ഇത്,,,,, നേരത്തെ അല്ലേ ഒരു ലോഡ് കൊണ്ട് തന്നത്….. മരുന്ന് കുടിച്ഛ് കുടിച്ഛ് മനുഷ്യൻ്റെ തൊണ്ട പൊട്ടി തുടങ്ങി…… സിസ്റ്റർ റൂമിലേക്ക് കയറിയതും സിദ്ധു സ്റ്റൂളിൽ നിന്ന് എണീറ്റ് പോകാൻ നോക്കിയെങ്കിലും ഞാൻ കൈ വിട്ടാതെ മുറുക്കി പിടിച്ചു….അത് കണ്ട് അവൻ അവിടെ തന്നെ നിന്ന് തിരിഞ്ഞു നോക്കിയപ്പോ ഞാൻ വേറെയെങ്ങോട്ടോ നോക്കി ഇരുന്നു……

ബെഡ് പഴേപ്പോലെ നേരെയാക്കി എന്നെ കിടക്കാൻ സഹായിച്ഛ് സിസ്റ്റർ ഇറങ്ങി പോയതും സിദ്ധു വീണ്ടും സ്റ്റൂളിൽ തന്നെ ഇരുന്നു…. മരുന്ന് കഴിച്ചാൽ പിന്നെ അധിക നേരം എനിക്ക് ഉണർന്ന് ഇരിക്കാൻ കഴിയില്ല….. പെട്ടെന്ന് തളരുന്ന പോലെ തോന്നും…. കണ്ണൊക്കെ താനേ അടഞ്ഞു പോകും…. അത് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ സിദ്ധു ന്റെ കയ്യിൽ മുറുക്കി പിടിച്ഛ് കിടന്നു…. പിന്നീട്ട് എപ്പഴോ ഞാൻ ഉറങ്ങി പോയി….

സിസ്റ്റർ വന്നു പോയതും എനിക്ക് അനന്തന്റെ കാൾ വന്നിരുന്നു… അത് അവിടെ ഇരുന്ന തന്ന അറ്റൻഡ് ചെയ്തു വിളിച്ച് തീർന്ന് അവളെ നോക്കിയപ്പഴേക്കും അവള് ഉറങ്ങിയിരുന്നു….. ഫോൺ തിരിച്ഛ് പോക്കറ്റിലേക്ക് ഇട്ട് ഞാൻ കുറേ നേരം അവളെ നോക്കി ഇരുന്നു… ഒരു കൊച്ഛ് കുഞ്ഞിന്റെ നിഷ്കളങ്കതയോടെ എന്റെ കൈ ഉറക്കത്തിൽ പോലും വിട്ടാതെ മുറുക്കി പിടിച്ഛ്  കിടന്ന് ഉറങ്ങുന്നത് കാണേ ചുണ്ടിൽ ഞാൻ പോലുമറിയാതെ ഒരു പുഞ്ചിരി നിറഞ്ഞു കവിഞ്ഞു….. ചീത്ത പറഞ്ഞപ്പോ കൊച്ചുക്കുട്ടികളെ പോലെ തല കുനിച്ചു നിന്നതും പിന്നെ ഇടംകണ്ണിട്ട് നോക്കി പുളിങ്ങാ തിന്നപോലെ ചിരിച്ചതും സിസ്റ്റർ വന്നപ്പോ കൈ വിട്ടാതെ പിടിച്ചതും ഒക്കെ എന്റെ ചിരിയെ മായ്ക്കാതെ ചുണ്ടിൽ തന്നെ ഒരുപാട് നേരം അങ്ങനെ നിർത്തി….. തലയിൽ തലോടി നെറ്റിയിൽ ചുംബിച്ചു അധികം വൈകാതെ ബൈസ്റ്റാൻഡർ ബെഡിൽ ഞാനും കിടന്നു……..

ഇവിടെ കിടക്കുന്ന പോലെ വീട്ടിൽ കിടന്നോളാ ന്ന് ദേവൂന്റെ കാൽ പിടിച്ചു പ്രോമിസ് ചെയ്ത് കരഞ്ഞപ്പോ  ദേവു ഡോക്ടറോട് റിക്യസ്റ്റ് ചെയ്ത അങ്ങേര് എനിക്ക് ഡിസ്ചാർജ് എഴുതി തന്നു…. അങ്ങനെ മൂന്നാഴ്ചത്തെ ഭീകരമായ ഹോസ്പിറ്റൽ വാസം അവസാനിപ്പിച്ഛ് ദേവൂന്റെ റിസ്കിൽ ഞാൻ വീട്ടിൽ എത്തി…. പക്ഷേ,, രണ്ട് ദിവസം കൊണ്ട് തന്നെ  ഇതിലും ഭേദം ഹോസ്പിറ്റൽ തന്നെയായിരുന്നുന്നു തോന്നിപ്പോയി….. ഡിസ്ചാർജ് ആയെന്നു അറിഞ്ഞതും വീട്ടിൽ സന്ദർശകരുടെ ബഹളമായിരുന്നു….. തറവാട്ടിൽ നിന്നും, അയൽക്കാരും, നാട്ടുകാരും ഹമ്മേ…. ഇടയ്ക്ക് അനിതേച്ചിയും അബിയേട്ടനും വന്നത് മാത്രം എനിക്ക് ആശ്വാസമായി….

കഞ്ഞി മാറ്റി ഫുഡ് കഴിക്കാൻ തുടങ്ങിയതും വീട്ടിൽ ഫ്രൂട്ട്സിന്റെ മേളയായിരുന്നു…. തിന്ന് തിന്ന് വയ്യാതെയായി ന്ന് പറഞ്ഞാ മതിയല്ലോ….!!!!! പക്ഷേ,,,,, വേദന,,,,,, ഹൊ…. ജീവൻ പോകുന്ന വേദനയായിരുന്നു വീട്ടിൽ വന്ന ഒന്ന്, രണ്ട് ആഴ്ചകൾ…. ചത്താ മതിയായിരുന്നു ന്ന് വരേ ഞാൻ ആശിച്ചു പോയിരുന്നു…… ഹോസ്പിറ്റലിൽ ആയിരുന്നപ്പോ പെയിൻ കില്ലർ ഉണ്ടായിരുന്നു…. അത് നിർത്തിയപ്പോ തുടങ്ങിയതാ…. സഹിക്കാൻ കഴിയാതെ അലറി നിലവിളിച്ഛ് കരയുമ്പോ പണിയൊക്കെ മാറ്റി വെച്ഛ് അമ്മയും ദേവുവും എന്റെ ഇടം വലം ഇരുന്ന് തലോടി തരുമായിരുന്നു…..

വീട്ടിൽ ആണെങ്കിലും എനിക്ക് എന്തിനും ഏതിനും പരസഹായം വേണ്ടിയിരുന്നു… കാരണം,,, സ്വയം എണീറ്റ് കുറച്ചു നടക്കുമ്പോ തന്നെ തല കറങ്ങുന്ന പോലെ തോന്നും…… നേരെ നിൽക്കാൻ പോലും പറ്റില്ലായിരുന്നു.. ഒരുമാതിരി കള്ള് കുടിച്ച അവസ്ഥ…. അതോണ്ട് തന്നെ എല്ലാർക്കും പെട്ടെന്ന് ശ്രദ്ധ കിട്ടാനും വിളിച്ചാൽ ഓടിവരാനും അമ്മന്റെ റൂമിലായിരുന്നു കിടത്തം….. 24 മണിക്കൂറും കിടത്തം തന്നെ കിടത്തം…… നിമ്മി പോയതിൽ പിന്നെ ആകെയുള്ള ആശ്വാസം കനിമോൾ ഉള്ളതായിരുന്നു…… അവളോട് കത്തിയടിച്ചു ഇരിക്കലായിരുന്നു മെയിൻ പണി…… എനിക്ക് ആക്സിഡന്റ് പറ്റിയതോണ്ട് ഏട്ടത്തി വീട്ടിൽ ഉണ്ട്… ഏട്ടൻ ഇടയ്ക്ക് വിളിച്ഛ് എന്നോട് സംസാരിക്കും വിശേഷം ഒക്കെ തിരക്കും……

പിന്നെയുള്ള ഒരാള് രാത്രി ഓഫീസിൽ നിന്നും വന്നാൽ ഫുൾ ടൈം എന്റെ അടുത്ത വന്നിരിക്കും… അപ്പോ നിങ്ങള് വിചാരിക്കും എന്നോട് സംസാരിച്ഛ് ഇരിക്കാവും ന്ന്…… അതിനൊന്നും അല്ല… കൂടെ കാണും വിക്രമാദിത്യന്റെ തോളിൽ തൂങ്ങിയ വേതാളം പോലെ കയ്യിൽ ആ കുന്ത്രാണ്ടം….. ലാപ്ടോപ്പ്… റൂമിലെ സോഫയിൽ വന്നിരുന്ന് അതിൽ കുത്തിക്കൊണ്ടിരിക്കും… അതിനാണെങ്കിൽ ഇവിടെ വന്നിരിക്കുന്നത് എന്തിനാണാവോ….??? അധികവും സിദ്ധു കൂടെ ഉള്ളപ്പോ വേദന പോയിട്ട് വേ പോലും  എന്നെ തൊട്ട് തീണ്ടില്ല അതിനും വേണ്ടി അവൻ ഇല്ലാത്തപ്പോ മാരക വേദനയായിരിക്കും….

എന്നാലും ഞാൻ വെറുത വേദന ഇല്ലെങ്കിലും അവൻ അടുത്തുള്ളപ്പോ ആഹ്,ഹൂ, ഈ ന്നൊക്കെ വെറുതെ ശബ്‌ദം ഉണ്ടാക്കും,,, അപ്പോ അവൻ വേഗം ലാപ്പൊക്കെ അവിടെ വെച്ഛ് എന്റെ അടുത്ത വന്ന് ഇരുന്ന് വേദനയുണ്ടോ,കുറവുണ്ടോ ന്നൊക്കെ ചോദിച്ഛ് തലയിൽ മെല്ലെ ഉഴിഞ്ഞു തരും… അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി ഞാൻ കിടക്കും…. വെറുതെ ഒരു രസം…..

സ്റ്റിച് എടുത്തതും ഞാൻ റൂമിന് പതിയെ ഒറ്റയ്ക്ക് പുറത്തേക്കൊക്കെ ഇറങ്ങാൻ തുടങ്ങി… പണിയൊന്നും ചെയ്യിപ്പിക്കില്ലെങ്കിലും വെറുതെ അടുക്കളയിലും സോഫയിലും കിളിവീട്ടിലും ഒക്കെ പോയിരുന്നു നേരം കളയും….. ഒരു വട്ടം കോണി ഇറങ്ങി കൊണ്ടിരിക്കെ ഞാൻ ചെറുതായി തല കറങ്ങി കോണിപ്പടിയിൽ നിന്ന് വീഴാൻ പോയി… സിദ്ധു ഓഫീസിലേക്ക് ഇറങ്ങുന്ന ടൈം ആയത് കൊണ്ട് അവൻ കണ്ട് വേഗം കൂട്ടിപിടിച്ചു താഴേക്ക് കൊണ്ട് പോയി സോഫയിൽ ഇരുത്തിച്ചു… മതിയല്ലോ…പിന്നെ നടന്നത് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ…… സിദ്ധു എന്നെ നിർത്തി പൊരിച്ഛ്, വറുത്ത്, അരച്ചെടുത്തു……. നിറഞ്ഞ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കാതെ തലകുനിച്ഛ് ഇരുന്ന് അതു മുഴുവൻ ഒരു ഉളുപ്പും ഇല്ലാണ്ട് ഞാൻ കേട്ടു……..

അവസാനം ‘ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല ‘ ന്ന് പറഞ്ഞു അവൻ ചാടികുത്തി ഓഫീസിലേക്ക് പോയതും ഇതൊക്കെ കണ്ടോണ്ട് നിന്ന് ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്ന ഞാൻ സങ്കടത്തിൽ ആണെന്ന് കരുതി കാര്യമായി ‘ സാരമില്ല അവൻ ദേഷ്യകണ്ട് പറഞ്ഞതാ’ ന്ന് പറഞ്ഞത് കേട്ട് ഏട്ടത്തിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു തലകറങ്ങിട്ടൊന്നും ഇല്ലെന്നും വേണമെന്ന് വെച്ച് ചീത്ത ഇരന്ന് വാങ്ങിയതാണെന്ന് പറഞ്ഞ് ഞാൻ സോഫയിൽ ചാരി ഇരുന്ന് ഓർത്ത് ചിരിക്കുമ്പോ തൊട്ടടുത്ത് ഇരുന്ന് ഏട്ടത്തി അന്തം വിട്ട് വാ പൊത്തി നിന്നിരുന്നു…. ഒരു കളള ചിരിയോടെ ഒന്നമർത്തി മൂളി കവിളിൽ നുള്ളി ‘ നിനക്ക് വട്ടാ’ ന്ന് പറഞ്ഞ് ഏട്ടത്തി അടുക്കളയിലേക്ക് പോയപ്പഴും ഒരു ചിരിയോടെ ഞാൻ അവിടെ ഇരുന്നു…….

മാസങ്ങൾ, ദിവസം പോലെ കടന്ന് പൊയ്ക്കൊണ്ടിരുന്നു……. മുറിവൊക്കെ നല്ലോണം മാറിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും എനിക്ക് നല്ലോണം ഒന്ന് ശ്വാസം വിട്ടാൻ അത് കഴിഞ്ഞും ഒരാഴ്ച്ച കഴിയേണ്ടി വന്നു…. അങ്ങനെ അവസാനം അമ്മയും ദേവുവും സർട്ടിഫിക്കറ്റ് തന്നപ്പഴാണ് എനിക്ക് അടുക്കള പ്രവേശനം അമ്മമാർ തന്നത്….. സിദ്ധുന്റെ കാര്യങ്ങൾ ഒക്കെ പഴേത്തിലും ഉഷറോടെ ഞാൻ ചെയ്തു തുടങ്ങി……

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അവൻ വരുമ്പോ ഞാൻ മനപ്പൂർവ്വം മുന്നിലേക്ക് പോകാതെ അടുക്കളയിൽ മറഞ്ഞു നിൽക്കും…. ദൂരെ നിന്ന് അവന്റെ കണ്ണുകൾ എനിക്ക് വേണ്ടി അടുക്കളയിലും പരിസരങ്ങളിലും പാഞ്ഞു നടക്കുന്നത് ആവോളം ആസ്വദിക്കും, നിറഞ്ഞ ചിരിയോടെ ഞാൻ നോക്കി നിൽക്കും…… ഡ്രസ് അയേണ് ചെയ്ത് സ്ഥാനം മാറ്റിവെക്കും, തിരഞ്ഞിട്ട് കാണാതെ അവൻ വിളിക്കുന്ന വരെ അടുക്കളയിൽ വൈറ്റ് ചെയ്യും…. അമ്മേ ന്നാണ് വിളിക്കുക എങ്കിലും എനിക്കറിയാം എന്നെയാണ് വിളിക്കുന്നതെന്ന്…. കപട ദേഷ്യത്തോടെ റൂമിൽ കയറിച്ചെന്ന് എന്താ ന്ന് ചോദിച്ഛ് ഡ്രസ് എടുത്തു കൊടുക്കുമ്പോ ഞാൻ മനസ്സിൽ ഒരുപാട് സന്തോഷം അനുഭവിക്കാറുണ്ട്…. രാത്രി അവൻ സ്ഥിരമായി വരുന്ന സമയത്തുനിന്ന് ഒരു മിനുട്ട് വൈകിയാൽ ടെന്ഷനോടെ ഞാൻ വാതിൽക്കൽ തന്നെ നിൽക്കും…… ഗേറ്റ് കടന്ന് അവന്റെ കാർ വരുന്ന സൗണ്ട് കേൾക്കുന്ന മാത്രയിൽ  ഓടി പോയി സോഫയിൽ ഇരുന്ന് ടിവി കാണും…

പക്ഷേ ഞാനിങ്ങനെയൊക്കെ ചെയ്താലും തല കുത്തനെ നിന്നാലും അവൻ ഒന്ന് മൈൻഡ് പോലും ചെയ്യാത്ത മുകളിലേക്ക് കയറി പോക്കും…. എനിക്കറിയാം ആ മാക്രിക്ക്‌ എന്നോട് സ്നേഹം ഒക്കെ ഉണ്ട് പക്ഷേ പുറത്ത് കാണിക്കില്ല….കോന്തൻ കണാരൻ നിങ്ങള് വിചാരിക്കുന്നുണ്ടാവും ല്ലേ തലയ്ക്ക് അടി കിട്ടി എനിക്ക് മുഴുത്ത വട്ടായി പോയെന്ന്…….. സത്യം പറഞ്ഞാൽ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്,,, എനിക്ക് സാധാ വട്ടല്ല,,കൂടിയ ഏതോ ഇനമാണെന്ന്……

പക്ഷേ ഈ വട്ട്, ഈ ഭ്രാന്ത് എനിക്ക് ഒരുപാട് ഇഷ്ടാ…..ഒരുപാട് ന്ന് പറഞ്ഞാൽ….. ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം…….. എന്റെ ശ്വാസത്തിൽ പോലും അലിഞ്ഞു പോയ ഒന്ന്….. സിദ്ധു,,,,, അവൻ എപ്പഴും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്…. എന്റെ അടുത്ത് ഇരിക്കണം, ഒരുപാട് സംസാരിക്കണം, കണ്ണെടുക്കാതെ നോക്കി നിൽക്കണം, സ്നേഹം കൊണ്ട് വീർപ്പുമുട്ടികണം, ആ നെഞ്ചിൽ ചാഞ്ഞിരുന്നു, ഹൃദയതാളം കേട്ട് ഓരോ രാത്രിയും ഉറങ്ങണം…. അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് മോഹങ്ങൾ ഇന്ന് എന്റെ മനസ്സിൽ ഉണ്ട്…..

പക്ഷേ,,,, എനിക്ക് അറിയാം അവൻ,,,,, അവൻ ഒരിക്കലും…… എല്ലാം അറിഞ്ഞിട്ട് കൂടി ഞാൻ അവനെ ഇത്രയേറെ ആഗ്രഹിക്കുന്നു, സ്നേഹിക്കുന്നു,… ഇതിനെയാണോ ലൗ, പ്രണയം എന്നൊക്കെ പറയാ…. ആഹ്……. ആവോ…. എനിക്കറിയില്ല….. പക്ഷേ ഒന്നെനിക്ക് അറിയാം…. സിദ്ധു എനിക്കിപ്പം ആരൊക്കെയോ,,,,, എന്തൊക്കെയോ ആണ്…. എന്റെ വാക്കിലും നോക്കിലും ചിന്തയിലും എന്തിന് ശ്വാസ-നിശ്വാസത്തിൽ പോലും അവൻ മാത്രമാണ്….. എന്റെ ഹൃദയം മിടിക്കുന്നത്, മനസ്സ് കൊതിക്കുന്നത്, അവനെയാണ്… അവനെ മാത്രം…..

എന്റെ ലോകം പോലും അവനിലേക്ക് മാത്രമായി ചുരുങ്ങിയ പോയിരിക്കുന്നു……… I don’t know how to explain it…….. നീ ലോകത്ത് മറ്റാരേക്കാളും എന്തിനെക്കാളും ഞാനവനെ സ്നേഹിക്കുന്നു….. പ്രണയിക്കുന്നു… *I love him……!!!!!! I really really love him madly…… deeply*