18/04/2026

പല്ലവി : ഭാഗം 12

രചന – ചിലങ്ക

അവൾ എന്നെ വിട്ടു എങ്ങും പോകില്ല ഞാൻ സമ്മദിക്കില്ലടാ…. പോയാൽ പിന്നെ ഈ നിരഞ്ജൻ ഉണ്ടാകില്ല…. ഉം… എന്തായാലും നാളെ അങ്കിളും ആന്റിയും ഒക്കെ വരുവല്ലോ അപ്പൊ എല്ലാം തീരുനമിക്കാം….. അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട് എല്ലാ കാര്യവും…. അയ്യോ… വാല്യമാമ എങ്ങനെ അറിഞ്ഞു… അതേ ഞാൻ ചെറുതായിട്ടു ചെറിയമ്മാമയോട് പറഞ്ഞാരുന്നു നിന്റെയും അമ്മുന്റെയും കാര്യം 😁 എടാ തെണ്ടി…. ദേഷ്യപ്പെടാതെ പറയട്ടെ… ഡാ എല്ലാരും എപ്പോഴാണെങ്കിലും അറിയണം എന്നാ പിന്നെ ഇപ്പൊ തന്നെ അറിഞ്ഞോട്ടെന്നു വിചാരിച്ചു… കൊല്ലല്ലേ കൂട്ടുകാരാ plzz… മ്മ് എന്നാലും എല്ലാരും എന്ത് വിചാരിക്കും ശേ….. പിന്നെ അവർക്കറിയാം ഇന്നലെ അവൾ കരഞ്ഞതും ഒക്കെ നീ കാരണമാണെന്ന്…. ആ എന്തായാലും വരുന്നെടുത്തു വെച്ച് കാണാം….

ഇന്ന് ഉത്രാടം ആണ്… എല്ലാരും അടുക്കളയിൽ തിരക്കിലാണ്… അമ്മുന് ജോലിയോട് ജോലി…. ജോലി ഇല്ലങ്കിലും അവൾ അവിടെത്തന്നെ നിന്നു കാരണം നമ്മുടെ നായകനെ പേടിച്ചിട്ടു 🤭 അവനാണെ അവളെ ഒന്നു കാണാനും ഇന്നലത്തെ പോലെ അവളുടെ ചുണ്ടിലെ തേൻ നുകരാനും അവൻ പഠിച്ച പണി പതിനെട്ടും നോക്കി പക്ഷെ അവൾ അടുത്തത്തെ ഇല്ല…. ഉച്ചയോടടുത്തു നിവിയുടെ അച്ഛനും അമ്മയും ഏട്ടന്മാരും ഏട്ടത്തിമാരും ഒക്കെ എത്തി… പിന്നെ അവരെല്ലാരും കൂടെ ഭയങ്കര ബഹളമായിരുന്നു… ശ്രീദേവി വന്ന ഉടനെ തന്നെ അമ്മുന്റെ അടുത്തുപോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു അവളും തിരിച്ചു കൊടുത്തു… നിവി : എന്തോരും സ്നേഹം.. ഇവൾക് ഒരു ഉമ്മ എനിക്ക് തന്നാലെന്താ പാവം ഞാൻ..( ആത്മ ) ശ്രീദേവി അവൾക് വാങ്ങിയ സാധനങ്ങളൊക്കെ കൊടുത്തു… അത് വാങ്ങിക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി നനഞു…

ഉച്ചക്ക് എല്ലാരും കൂടെ ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ച്… കഴിക്കുന്നതിന്റെ ഇടയിലും നിവിയുടെ കണ്ണുകൾ അമ്മുവിനെ തേടിയെത്തി… പക്ഷെ അവൾ അവനു മുഖം കൊടുത്തെ ഇല്ല….. ഉച്ചക്കുശേഷം ആൺ പടകൾ എല്ലാരും കൂടെ പുറത്തേക്കു പോയി… ശ്രീദേവി വന്നതിനു ശേഷം അമ്മുവിനെ കൊണ്ട് ജോലിയൊന്നും ചെയ്യിപ്പിച്ചില്ല….. അവൾ പിന്നെ പിള്ളേരും ഏട്ടത്തിമാരും ഒക്കെ ആയിട്ടു പുറത്ത് സംസാരിച്ചിരുന്നു… നിവിയും അജുവും എല്ലാരും കൂടെ രാത്രിയാണ് വന്നത്… വന്നയുടനെ അവൻ വാങ്ങിയ കവർ എടുത്തു റൂമിലേക്കു പോയി…. റൂമിൽ കൊണ്ട് അവൻ അത് ഭദ്രമായി വെച്ചു…

ഫ്രഷായി താഴേക്കു പോകുമ്പോളാണ് അമ്മയുടെ റൂമിലേക്കു നോക്കിയത്…. അവിടെ അമ്മു അമ്മയുടെ മടിയിൽ തല വെച്ചു കിടന്നുറങ്ങുന്നത് കണ്ട് അവനു അവളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… ഇവൾ കൊള്ളാലോ എന്നും ഉറങ്ങാൻ ആരുടെയെങ്കിലും മടി വേണമല്ലോ… മോളെ നീ എന്റെ കൂടെ കിടന്നാൽ നിന്നെ ഞാൻ ഉറക്കുമെന്നു തോന്നുന്നില്ല അതും മനസ്സിൽ പറഞ്ഞു അവൻ അവിടെ നിന്നുപോയി… അമ്മ അവനോട് വലിയ അടുപ്പം കാണിച്ചില്ല… അതിൽ അവനു ചെറിയ വിഷമമുണ്ടാരുന്നു…. അമ്മയ്ക്കും അതിൽ വിഷമമുണ്ടെന്നു അവനറിയാം….. എന്തായാലും നാളെ തന്നെ എല്ലാം സോൾവ് ആക്കണം…… അവൻ ഓരോന്നും ആലോചിച്ചു എപ്പോഴോ ഉറങ്ങി…

തിരുവോണത്തിന് എല്ലാരും രാവിലെ കുളിച്ചു അമ്പലത്തിൽ പോകാൻ റെഡിയായി… അമ്മു നിവിയുടെ കാറിൽ കയറിയില്ല… അജുന്റെ കൂടെയാണ് കേറിയത്‌… നിവിയുടെ അമ്മ പറഞ്ഞു… അമ്മുട്ടി ഈ കാറിൽ കെയറു… വേണ്ടമ്മേ ഞാൻ കുളിച്ചതേ ഉള്ളു മുടിയിൽ നനവും എണ്ണയും ആണ് കാർ ചീത്തയാകും.. സീറ്റ് നനയും.. വേണ്ട… ഞാൻ അജുവേട്ടന്റെ കൂടെ വന്നോളാം അതും പറഞ്ഞു അവൾ അജുന്റെ കൂടെ വണ്ടിയിൽ കയറി.. നിവിക് ഇതുകേട്ടിട്ടു ദേഷ്യം കൂടി വന്നു… ശ്രീദേവിയമ്മ : എനിക്കത് ഇഷ്ടപ്പെട്ടു… എന്റെ മോനു തൃപ്തി ആയല്ലോ അല്ലേ… ഉം… കാണിച്ചു താരടി നിനക്ക്.. നീ എവിടെ വരെ പോകുമെന്ന് നോക്കട്ടെ…. അമ്പലത്തിൽ പോയിട്ടു വന്നു എല്ലാരും കൂടെ ഉമ്മറത്തിരുന്നു… നിവിയെ കണ്ട് തിരിഞ്ഞു പോകാനിരുന്ന അമ്മുവിനെ അടുത്ത് പിടിച്ചിരുത്തി ശ്രീദേവിയമ്മ പറഞ്ഞു…. മോളെ അമ്മു ഞങൾ വന്നത് എന്റെ മോളെ സ്വന്തമാക്കാനും കൂടെയാണ്…. അമ്മു ഇതു കേട്ടു മിഴിച്ചു നിന്നു… മനസിലായില്ലേ… എന്റെ മോൾക് നിരഞ്ജന്റെ ഭാര്യ ആകാൻ സമ്മതം ആണോന്നു….. തുടരും…..