18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 40

രചന – മഞ്ജിമ സുധി

” അനന്താ…. അവളെ എനിക്ക് വേണേടാ… അവളില്ലാതെ എനിക്ക് പറ്റില്ല….അവള്… അവള് എന്നെ വിട്ട് പോവോടാ…….ഇത്രയും കാലം ഞാനവളെ ഉപദ്രവിക്ക മാത്രേ ചെയ്തിട്ടുള്ളൂ…..വേദനയാക്കീട്ടേള്ളൂ….
സ്നേഹത്തോടെ ഇതുവരെ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല…..പക്ഷേ,,,, എന്നാലും അവളെനിക്ക് ജീവനാടാ…..ജീവൻ പോകുന്ന പോലെ തോന്നുന്നെടാ,,,,ചങ്ക്പൊട്ടിപൊളിയുവാ…… ശ്വാസം മുട്ടുന്നൂ……മരിച്ഛ് പോവാടാ ഞാൻ……സഹിക്കാൻപറ്റുന്നില്ല…..*അവള്,,,,,,, ഇല്ലെങ്കിൽ,,,,,,  അവളില്ലെങ്കിൽ,,,,,,,, പിന്നെ നിങ്ങളാരും എന്നെ ജീവനോടെ കാണില്ല…..!!!!!!*”അവരെ ഇറുക്കിപ്പിടിച്ഛ് പുലമ്പുന്ന എന്നെ സമാധാനിപ്പിച്ഛ് ഐ സി യൂ ന്റെ  മുന്നിലെ കറുത്ത കസേരയിൽ ഇരുത്തിച്ഛ് ഇടവും വലയുമായി അവരും ഇരുന്നു…. അനന്തനും കിച്ചുവും എന്റെ രണ്ട് കയ്യും ഓരോരുത്തർ പിടിച്ഛ്
‘ അനൂന്  ഒന്നും പറ്റില്ലെന്ന് ‘ കൂടെ കൂടെ പറഞ്ഞോണ്ടിരുന്നു…….” അനുരാധയുടെ ആരാ ഉള്ളത്….??”അധികം വൈകാതെ മെയിൻ ഡോർ തുറന്ന് പുറത്ത് വന്ന സിസ്റ്റർ പറഞ്ഞത് കേട്ട് വെപ്രാളത്തോടെ കസേരയിൽ നിന്ന് ചാടി എണീറ്റ് ഞാൻ വേഗം സിസ്റ്ററിന്റെ അടുത്തേക്ക് ഓടി…”ഞാനുണ്ട്…..!!!!!She is my wife……!!!!!!അവൾക്ക്,,,,,,അവൾക്ക് എങ്ങനെയുണ്ട് സിസ്റ്റർ…?????കുഴപ്പം ഒന്നും ഇല്ലല്ലോ,,, ല്ലേ…?????? ഓകെയല്ലേ…….???അവളെ,,,അവളെയെനിക്ക് ഒന്ന് കാണാൻ പറ്റോ….????”

~~~~~~~~~~~~~~~~~~~~~

സിസ്റ്റർ പറയാൻ ശ്രമിക്കുന്നത് ഒന്നും കേൾക്കാനോ ശ്രദ്ധിക്കാനോ നിൽക്കാതെ അവൻ ആകാംക്ഷത്തോടെ തുടരെത്തുടരെ ചോദ്യങ്ങൾ സിസ്റ്ററോട് ചോദിക്കുന്ന സിദ്ധുനെ കണ്ടതും ഞാനും കിച്ചുവും കൂടി അവന്റെ അടുത്തേക്ക് നടന്നു….അവന്റെ അടുത്ത് ചെന്ന് നിന്ന് അവന്റെ തോളിൽ കൈ വെച്ഛ് സമാധാനിപ്പ് സിസ്റ്റർ പറയട്ടെ ന്ന്  നിർത്തിച്ചു….. അവന്റെ നിരാശയോടെ നിന്നതും സിസ്റ്റർ കയ്യിലെ ഫയൽ അവന്റെ നേരെ  നീട്ടി…. അവൻ ഫയലിനേയും എന്നേയും പിന്നെ സിസ്റ്ററേയും മാറിമാറി സംശയത്തോടെ നോക്കി…..ഇത്… ഇതെന്താ… സിസ്റ്റർ….ഇതിന്റെ ആവിശ്യം എന്താ….????””നിങ്ങളെ ഭാര്യയ്ക്ക് സിവിയർ ഹെഡ് ഇഞ്ചുറി ഉള്ളതോണ്ട് എത്രയും പെട്ടെന്ന് ഒരു മേജർ സർജറി ചെയ്യണം…… അതനുള്ള സമ്മതപത്രമാണിത്….പേഷ്യന്റിന്റെ അടുത്ത ആരെങ്കിലും ഫോമിൽ സൈൻ ചെയ്‌താ മാത്രേ സർജറി സ്റ്റാർട്ട് ചെയ്യാൻ പറ്റൂ……so,,,,,,,,,,,,,plzz… make it fast………
we have no more time to discuss……”സിസ്റ്റർ വേഗത്തിൽ ഇത്രയും  പറഞ്ഞുകൊണ്ട് കയ്യിലെ പേന സിദ്ധുവിന് നേരെ നീട്ടി… സിസ്റ്റർ പറയുന്നത് കേട്ട് പേനയിലേക്കും ഫയലിലേക്കും ഒരു മരവിപ്പോടെ നോക്കി നിൽകുന്നത് സിദ്ധു നെ കണ്ട് ഞാൻ അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചതും അവൻ നിറഞ്ഞ കണ്ണോടെ നിസ്സഹായതയോടെ എന്നെ നോക്കി……

” ഒന്നുല്ലടാ…….This is just a hospital formality…  നിനക്ക് അറിയാവുന്നതല്ലേ, പേഷ്യന്റിന്റെ വേണ്ടപ്പെട്ടവൻ ആരെങ്കിലും സൈൻ ചെയ്യാതെ ഹോസ്പിറ്റൽ മാനേജ്മെന്റ് ഒന്നുംചെയ്യില്ല….
സോ,,,,,, നീ സൈൻ ചെയ്യ്…..””പക്ഷേ അനന്താ….. ഞാൻ… ഞാൻ എങ്ങനെ…????”കരച്ചിലിന്റെ വക്കോളമെത്തി ഇടറുന്ന ശബ്ദത്തോടെ സിദ്ധു ദയനീയമായി നോക്കി ചോദിച്ചതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ ഫയലിലേക്ക് കണ്ണെയ്തു….”നീ വേറെ ഒന്നും ആലോചിക്കേണ്ട…. നമ്മുക്ക് വേറെ ഓപ്ഷൻ ഇല്ല… അവർക്കൊന്നും പറ്റില്ല,,,,
ഞാനല്ലേ പറയുന്നത്…നമ്മുക്ക് അധികം ചിന്തിക്കാനോ പ്രവർത്തിക്കാനോ ടൈം ഇല്ലടാ…..പലീസ്…..നീ സൈൻ ചെയ്യ്….”എന്റെ ഒരാളുടെ വാക്കിന്റെയും ധൈര്യത്തിന്റെയും പുറത്ത് വിറക്കുന്ന കൈക്കളോടെ അവൻ സൈൻ ചെയ്തു ഫയൽ തിരിച്ചു നൽകി… ഫയൽ വാങ്ങി അകത്തേക്ക് പോകുന്നതിന് മുൻപ് സിസ്റ്റർ അത്യാവശ്യമായി o+ ബ്ലഡ് വേണമെന്നും കഴിയുന്ന അത്രയും പെട്ടെന്ന് സംഘടിപ്പിക്കണമെന്നും പറഞ്ഞു….കിച്ചൂന്റെ ബ്ലഡ് o+ ആയതോണ്ട് അവൻ അപ്പോ തന്നെ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പുറത്തേക്ക് വന്ന മറ്റൊരു സിസ്റ്ററിന്റെ കൂടെ കോറിഡോറിലൂടെ നടന്നു…… സിദ്ധു മരവിച്ച മനസ്സുമായി മെല്ലെ സീറ്റിലേക്ക് പോയിരിക്കുന്നത് കണ്ടതും ഞാനും അവന്റെ അടുത്ത് പോയിരുന്നു….

“ഡാ സിദ്ധു….നീ എന്താടാ ഇങ്ങനെ…
എല്ലാർക്കും ധൈര്യം പകരേണ്ട നീ…..
നീ തന്നെ ഇങ്ങനെ തളർന്ന് പോയാലോ….????? ഇത്രേള്ളൂ നീ….??? നിന്റെ മനകട്ടിയൊക്കെ എവിടെ. പോയി…..????അവൾക്കൊന്നും പറ്റില്ല,,,,ഞാനാ പറയുന്നത്….. നീ അതോർത്ത് വിഷമിക്കണ്ട…..എല്ലാ ഹോസ്പിറ്റൽസിനും അവരുടേതായ റൂൾ ആൻഡ് റെഗുലക്ഷൻസ് ഉണ്ടാക്കും…. ഇതൊക്കെ അത്രേള്ളൂ…..അവൾക്ക് ഒന്നും പറ്റില്ല….നീ സമാധാനമായി ഇരിക്ക്….
സർജറി കഴിയാൻ ഏതായാലും കുറച്ചധികം സമയം എടുക്കും…നീ അപ്പഴേക്കും വീട്ടിൽ പോയി ഡ്രസ് ഒക്കെ മാറ്റി ഒന്ന് ഫ്രഷ് ആയി വാ…. ഞാൻ നിന്നോളാ ഇവിടെ,കിച്ചുവും ഉണ്ടല്ലോ സഹായത്തിന്….നിന്റെ ഡ്രസ് ഒക്കെ അപ്പടി ബ്ലഡ് ആണ്…….ചെൽ…..!!!!!”ഞാൻ പറഞ്ഞത് കേട്ട് അതുവരെ തകർന്നിരുന്ന അവൻ വെപ്രാളത്തോടെ എന്നെ നോക്കി…..വേണ്ട,,,,,,,,,ഇല്ലടാ……
അവളെ,,,, അവളെ കൂട്ടിയല്ലാതെ ഞാനിനി അങ്ങോട്ടും ഇല്ല…. എത്ര സമയം എടുത്താലും ഞാൻ നിന്നോളം ഇവിടെ…
ഇവിടെ അല്ലാതെ മറ്റെവിടെ പോയാലും നിന്നാലും എനിക്ക് സമാധാനം കിട്ടില്ല….പിന്നെ,,,,,,,,  നിമ്മി ഇപ്പോ തന്നെ ഒരുപാട് വട്ടം വിളിച്ചിട്ടുണ്ട്….
നീ അവളെ തിരിച്ചു വിളിക്കണം….വീട്ടിൽ ചെന്ന് എല്ലാരേയും കാര്യം പറഞ്ഞു മനസ്സിലാക്കണം… എന്താ,എങ്ങനാ പറയേണ്ടതെന്ന് ഒന്നും നീ എന്നോട് ചോദിക്കരുത്…. എനിക്ക് അറിയില്ല, ഒരു ഊഹവും ഇല്ല…..നീ എന്തെങ്കിലും പറഞ്ഞ് മാനേജ് ചെയ്യണം….ഞാനിവിടെ നിൽക്കാം, കിച്ചുവും ഇല്ലേ….. നീ വീട്ടിലേക്ക് ചെല്ല്…..”

അവന്റെ ഈ വാക്കുകളിലും നോക്കിലും നേരിയ ധൈര്യവും ആത്മവിശ്വാസം നിറഞ്ഞു നിന്നത് ഞാൻ ശ്രദ്ധിച്ചു……..
ഞാൻ ഇനി എന്തൊക്കെ പറഞ്ഞാലും അവൻ അവിടെ നിന്ന് ഒരടിപോലും മാറില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു….
അല്ലെങ്കിലും അവൻ ഇപ്പോ വീട്ടിൽ പോയാൽ,,, അത് ശെരിയാവില്ല… ഇവിടെ നിൽകുന്നത് തന്നാ നല്ലത്….അതോണ്ട് കുറച്ഛ് നേരം കൂടി അവന്റെ അടുത്ത് ഇരുന്ന് ഞാൻ തന്നെ വീട്ടിലേക്ക് പുറപ്പെട്ടു…. എല്ലാരേയും പറഞ്ഞു മനസിലാക്കുക എന്ന വലിയ ദൈത്യം സിദ്ധു എന്നെ ഏൽപ്പിച്ചത് കൊണ്ട് വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ ചിന്തയിലായിരുന്നു…..അങ്ങനെ….???? എന്ത്….???എന്തു പറഞ്ഞാ എല്ലാരേയും ഞാൻ ബോധ്യപ്പെടുത്താ….???? കണ്വിൻസ് ചെയ്യാ…..????വീട്ടിൽ എത്തുന്ന വരെ എന്റെ ചിന്തകൾ ആ വിഷയത്തെ ചുറ്റിപ്പറ്റി കറങ്ങി കൊണ്ടിരുന്നു…….തറവാട്ടിലേക്ക് കാർ നിർത്തിയതും കോലായിൽ ഞങ്ങളുടെ വരവ് നോക്കി കാത്ത് നിൽക്കായിരുന്നു ന്ന് തോന്നുന്നൂ,നിമ്മി ഓടി മുറ്റത്തേക്ക് എത്തിയിരുന്നു…. ദീര്ഘമായൊരു ശ്വാസം വലിച്ഛ് വിട്ട് സ്റ്റിയറിങിൽ ഒന്നമ്മർത്തി പിടിച്ഛ് കൊണ്ട് ഞാൻ പുറത്തിറങ്ങി….എന്റെ ഷർട്ടിലും മുണ്ടിലും പറ്റിപ്പിടിച്ചു ഉണങ്ങി കിടക്കുന്ന ചോര പാടിലേക്ക് നിറഞ്ഞ ഭീതിയോടെ നോക്കി നിമ്മി സ്തംഭിച്ചു…. അതിൽ നിന്നും എന്റെ മുഖത്ത് നിറഞ്ഞ ടെന്ഷനിൽ നിന്നും ഏകദേശം കാര്യങ്ങൾ അവൾക്ക് പിടികിട്ടാൻ അധികം സമയം വേണ്ടിവന്നില്ല….ഞൊടിയിടയിൽ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു…. കരച്ചിലിന്റെ ഇടയിലും അവള് ഏട്ടനേയും ഏട്ടത്തിയേയും തിരക്കി കൊണ്ടിരുന്നു….. എന്താ എന്റെ ഏട്ടത്തിക്ക് പറ്റിയത് ന്ന് ഇടയ്ക്കിടെ അവള് ചോദിച്ചോണ്ടിരുന്നു……..

അധികം വൈകാതെ തന്നെ വീട് മുഴുവൻ കരച്ചിൽ പടർന്നിരുന്നു…… അനു തലയിടിച്ചു വീണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന നുണ നിമ്മിയും ഏട്ടത്തിയും ഒഴികെയുള്ള എല്ലാരും പറഞ്ഞു വിശ്വസിപ്പിച്ചു……. ഉത്സവം കഴിഞ്ഞു ചേച്ചിമാരും കസിൻസും റിലേക്റ്റീവ്സും ഒക്കെ പോയത് നന്നായി,,ഇല്ലായിരുന്നെങ്കിൽ…സിദ്ധുനും കിച്ചുനും മാറാനുള്ളതും ബാക്കി അത്യാവശ്യമെന്ന് തോന്നിയ കുറച്ചു സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് ഡ്രസ് മാറ്റി ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങിയതും നിമ്മിയും കൂടെ കയറി…. പോരണ്ടന്ന് ഒരുപാട് പറഞ്ഞെങ്കിലും അവളുടെ വാശി പുറത്ത് അവസാനം വഴങ്ങേണ്ടി വന്നു……വെല്യമ്മയും ആന്റിയും കൂടെ പോരണമെന്ന പറഞ്ഞെങ്കിലും അവരെ കൊണ്ടുപോയാൽ ശെരിയാവില്ലന്ന് തോന്നി,,, കാരണം ചെറിയ മുറിവാണെന്നാ എല്ലാരേയും പറഞ്ഞു പറ്റിച്ചിരിക്കുന്നത്…. പെട്ടെന്ന് അവിടെയെത്തി ഐ സി യൂ വിൽ ആണെന്ന് അറിഞ്ഞാൽ ആർക്കും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല….. ഏട്ടത്തിയോട് മാത്രം എല്ലാം തുറന്നു പറഞ്ഞു,ഞാൻ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു……

~~~~~~~~~~~~~~~~~~~~~~~~~

മിനുട്ടിനും സെക്കന്റിനും  ഓരോ മണിക്കൂറിന്റെ ദൈർഘ്യം ഉള്ളപ്പോലെ… സമയം ഇഴഞ്ഞു നീങ്ങുന്നു…..എന്റെ നിർബന്ധതിന് വഴങ്ങി അനന്തൻ വീട്ടിലേക്ക് പോയി,കിച്ചു ആണെങ്കിൽ ബ്ലഡ് ഡൊണേറ്റ് ചെയ്യാനും…..ഈ നീണ്ട നിശബ്ദത നിറഞ്ഞ ഇടനാഴികയിൽ ഞാൻ മാത്രം….. കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകുന്നു…. ചുമരിൽ തല പുറകിലേക്ക് ചായ്ച്ചു വെച്ചു കണ്ണടച്ചതും വേദനയോടെ നിറഞ്ഞൊഴുകുന്ന അവളുടെ കരിനീല മിഴികൾ കണ്ണിൽ ഉദിച്ചു…..പൊടുന്നനെ ഞെട്ടി കണ്ണ് തുറന്ന് ഐ സി യൂലേക്ക് നോക്കി….വെറുപ്പിന്റെ ഇടയിലും ഇത്രമേൽ ഞാൻ അവളെ സ്നേഹിച്ചിരുന്നോ….???പകയാണ്, അറപ്പാണ് എന്നൊക്കെ ഇത്രയും കാലം അവളോട് പറയുന്നതിനോടപ്പം ഞാൻ എന്നേയും  പറഞ്ഞു പറ്റിക്കുകയായിരുന്നോ..??അവളുടെ രക്തത്താൽ കുതിർന്നു ഷർട്ടിലേക്കും മുണ്ടിലേക്കും ഞാൻ നോക്കി…. ഇത്രയും ചോര ഉണ്ടായിരുന്നോ,,ആ തീപ്പെട്ടിക്കൊള്ളി പോലുള്ള കുഞ്ഞു ശരീരത്തിൽ….???അവളെ ഓർക്കെ സന്തോഷവും വേദനയും ഒരുപോലെ തോന്നി….ആരൊക്കെയോ നടന്ന് വരുന്ന കാലടി ശബ്ദങ്ങളാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്….. തിരിഞ്ഞ് കൊറിഡോറിലേക്ക് നോക്കിയപ്പോ കണ്ടു അനന്തനേയും കണ്ണുകൾ അമർത്തി തുടച്ഛ് എന്റെ അടുത്തേക്ക് ഓടി വരുന്ന നിമ്മിയേയും…ഓടി വന്ന് എന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു കെട്ടിപ്പിടിച്ചു കരയുന്ന നിമ്മിയെ ഞാൻ ഒരു ചെറിയ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു….

“ഒന്നുല്ലടാ….. ചെറിയ മുറിവാ…..!!!!!!””വേണ്ട….. എന്നെ സമാധാനിപ്പിക്കാൻ ആരും കള്ളം പറയണ്ട…. ഏട്ടന്റെ കോലവും ഈ ഇരുത്തവും കണ്ടാ എനിക്ക്മനസ്സിലാവും…..ഏട്ടൻ വിഷമിക്കണ്ട…. എട്ടത്തിക്ക് ഒന്നും വരില്ല….. എനിക്ക് ഉറപ്പുണ്ട്…”കെട്ടിപ്പിടിച്ചു നിന്ന് തന്നെ കറുവോടെ നിമ്മി പറഞ്ഞത് കേട്ട് ഞാൻ അവളെ ഒന്നൂടെ എന്റെ അടുത്തേക്ക് ചേർത്തു…. നിമ്മിയ്ക്ക് അവൾ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് ആരെക്കാളും നന്നായി എനിക്ക് അറിയാം…..അനന്തൻ അപ്പോഴേക്കും റൂം എടുത്ത് എന്നോട് ഡ്രസ് ഒക്കെ മാറ്റി ഒന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞു….ഓപ്പറേഷൻ കഴിഞ്ഞിട്ട് പൊയ്ക്കോളാ ന്ന് പറഞ്ഞ് കൊണ്ട്  ഞാൻ അത് നിരസിച്ചെങ്കിലും ‘ ഞാനും നിമ്മിയും ഉണ്ടല്ലോ ഇവിടെ’ ന്ന് പറഞ്ഞ് രണ്ടു പേരും കൂടി നിർബന്ധിച്ചു എന്നെ റൂമിലേക്ക് പറഞ്ഞു വിട്ടു….മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവിടെ നിന്ന് റൂമിലേക്ക് നടന്ന് ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി……തണുത്ത വെള്ളം തലയിലൂടെ അരിച്ചിറങ്ങിയതും കുറേ നേരം അങ്ങനെ തന്നെ ഞാൻ കണ്ണടച്ച് നിന്നു…..അവളുടെ ചിരിക്കുന്ന മുഖങ്ങൾ മനസ്സിലൂടെ ഓരോന്നായി മിന്നി മറഞ്ഞു,അവസാനമായി എന്നെ ദയനീയമായി നോക്കിയ ഇന്നത്തെ മുഖം തെളിഞ്ഞതും കവിളിലൂടെ ഉറ്റിയ  വെള്ളത്തിൽ ഉപ്പ് രസം കലർന്നിരുന്നു….. ദീർഘ നിശ്വാസത്തോടെ അവൾക്ക് ഒന്നും പറ്റില്ലെന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ട് ഞാൻ റൂമീന്നിറങ്ങിയപ്പോ തന്നെ ബ്ലഡ് ഡൊണേറ്റ് ചെയ്ത് കഴിഞ്ഞ് കിച്ചു  ഫ്രഷ് ആവാൻ റൂമിലേക്ക് കയറിയിരുന്നു….

താഴേക്കിറങ്ങി വീണ്ടും അതേ സീറ്റിൽ തന്നെ പോയിരുന്നു…. എല്ലാ കാര്യങ്ങൾക്കും ഓടുന്നത് അനന്തനാണ്….. സിസ്റ്റർഴ്‌സ് പലതരത്തിലുള്ള ആവശ്യങ്ങൾക്കായി പുറത്തേക്കും അകത്തേക്കും ശരവേഗത്തിൽ പോയ്കൊണ്ടിരുന്നത് കാണേ, ഞാൻ  ആത്മവിശ്വാസം കൈവിട്ടത്തെ കണ്ണടച്ചു പിടിച്ചോണ്ട് ചുമര് ചാരി ഇരുന്നു…”എസ്ക്യൂസ്‌മീ….!!!!!!! നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്….Please go straight, first left 3rd cabin…!!!!”മണിക്കൂറുകളുടെ കാത്തിരിപ്പിനും നിശ്ശബ്ദതതക്കും വിരാമമിട്ട് കൊണ്ട് സിസ്റ്ററുടെ ശബ്‌ദം കൊറിഡോറിൽ മുഴങ്ങി…… നിമ്മിയേയും ഫ്രഷ് ആയി വന്ന കിച്ചുവിനേയും അവിടെ ഇരുത്തി ഞാനും അനന്തനും വേഗം സിസ്റ്റർ പറഞ്ഞതനുസരിച്ച് മുന്നോട് നടന്നു നീങ്ങി….ക്യാബിൻ അടുക്കവേ ഇതു വരെ കൂടിവെച്ച ആത്മവിശ്വാസം ചോർന്ന് പോകുന്ന പോലെ…കൈകാലുകൾ തളരുന്നു…. നടന്നിട്ടും നടന്നിട്ടും  നീങ്ങാത്ത പോലെ…. ഹൃദയമിടിപ്പ് ക്രമദീതമായി കൂടിക്കൂടി വരുന്നു…….ക്യാബിന്റെ ഗ്ലാസ് ഡോർ ഉള്ളിലേക്ക് തള്ളി തുറന്നതും ഉള്ളിൽ നിന്നിരുന്ന സിസ്റ്റർ ഞങ്ങളോട് ഡോക്ടർ ഇപ്പോ വരും,അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങി…..ശീതീകരിച്ച ആ റൂമിലേക്ക് കയറി നിന്നിട്ടും ഞാൻ വല്ലാത്ത വിയർത്തു… ശരീരവും കയ്യും ഒരുപോലെ വിറയ്ക്കുന്നു… ഞാനും അവനും ഡോക്ടറുടെ കസേരക്ക് അഭിമുഖമായ കസേരയിൽ പതിയെ ഇരുന്നു….എന്റെ ഹൃദയം മടിക്കുന്ന ശബ്‌ദം എനിക്ക് ഇപ്പോ വ്യക്തമായി കേൾക്കാം…

എന്തോ വല്ലാത്തൊരു അസ്വസ്ഥത എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു…. ആത്മവിശ്വാസത്തോടെ വലിയൊരു  ശ്വാസം വലിച്ച് വിട്ട് ഞാൻ കണ്ണടച്ചു തുറന്നു…ഗ്ലാസ് ടേബിളിൽ കിടന്ന് വിറയ്ക്കുന്ന എന്റെ കൈ മുറുക്കി പിടിച്ഛ് കൊണ്ട് ഗൗരവത്തോടെ അനന്തൻ എന്റെ നേരെ തിരിഞ്ഞിരുന്ന് നോക്കുന്നത് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ് കൊണ്ട് ഞാൻ വെട്ടിത്തിരിഞ്ഞു അവനെ നോക്കി…..അവന്റെ മുഖത്തു നിറഞ്ഞ സീരിയസ്നെസ്സ് എന്നിൽ അപ്പഴേക്കും സംശയം ജനിപ്പിച്ചിരുന്നു…….” സിദ്ധു….. ഞാൻ പറയുന്നത് നീ അതിന്റെ ലാഘവത്തിൽ എടുക്കണം…..
ഡോക്ടർ പറയുന്നത് എല്ലാം തികഞ്ഞ മനകരുത്തോടെയും സംയമനത്തോടെയും നീ കേൾക്കണം… ഇമോഷണൽ ആയി ഒന്നും പെരുമാറരുത്….. എടുത്ത് ചാടി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്…. എന്തും കേൾക്കാനും  മനസ്സിലാക്കാനും ഉൾക്കൊള്ളാനും നിന്റെ മനസ്സ് പകമായിരിക്കണം……”ഇത്രയും സീരിയസ് ആയി ഞാനവനെ ഈ അടുത്തൊന്നും കണ്ടിട്ടില്ല…. അതോണ്ട് തന്നെ വല്ലാത്തൊരു പേടിയും ടെൻഷനും മനസ്സിൽ നിറയാൻ തുടങ്ങിയിരുന്നു…. അവനെ പറഞ്ഞത് കേട്ട് സംശയത്തോടെ കണ്ണെടുക്കാതെ  നോക്കി ഇരിക്കുമ്പഴാണ് ഡോക്ടർ ക്യാബിനുള്ളിലെ ചെറിയ റൂമിൽ നിന്ന് ഇറങ്ങി വന്ന് ഞങ്ങളെ മുന്നിലെ കറങ്ങുന്ന ചെയറിൽ ഇരുന്നത്….കുറച്ചധികം പ്രായം തോന്നുന്ന എന്നാൽ തേജസ്സുറ്റ ഒരാൾ…. അനന്തൻ വേഗം തന്നെ ഹാൻഡ് ഷേക്ക് കൊടുത്ത് സംസാരിക്കുന്നത് കണ്ടപ്പോ ഇവർക്ക് രണ്ടാൾക്കും മുന്നേ പരിചയം ഉണ്ടെന്ന് ഞാൻ ഊഹിച്ചു…..” ok,,,,,,,  Mrs. Sidharth……
അനുരാധയുടെ ഹസ്ബെന്റ്…???Right….?????””yes doctor……… അവൾക്ക്,,,,,,, എന്റെ അനൂന് കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ…..????
അവള് ഓകെയല്ലെ..?????
പേടിക്കാൻ ഒന്നും ഉണ്ടാവില്ല..ല്ലേ..??

~~~~~~~~~~~~~~~~~~~~~~

ഡോക്ടറെ പറയാൻ സമ്മതിക്കാതെ അവൻ അവനെ തന്നെ സമാധാനിപ്പിക്കുന്ന വിധം ചോദിക്കുന്നത് കേട്ട് ഡോക്ടർ എന്നെ നോക്കിയതും ഞാൻ അവന്റെ  തോളിൽ പതിയെ കൈ വെച്ചൂ…”സിദ്ധു…..ഡാ,,,, ജസ്റ്റ് റിലാക്സ്….
അദ്ദേഹത്തിന് പറയാൻ ഉള്ളത് നീ ഒന്ന് കേൾക്ക്…!!!”കണ്ണടച്ഛ് ഉമിനീരിറക്കി ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് അമർത്തി തുടച്ഛ് അവൻ തലയാട്ടി കൊണ്ട് ഡോക്ടറെ നോക്കി ഇരുന്നു…. എന്തും കേൾക്കാനും താങ്ങാനും തയ്യാറാവും വിധം…..Ok…..????
അനുരാധയുടെ മുറിവുകൾ എല്ലാം സിവിയറും ആഴത്തിലുള്ളതുമാണ്, പോരാത്തതിന് സ്കൾ ബ്രേയ്ക്ക് ആയിട്ടുണ്ട്….ഇന്റർണൽ ബ്ലീഡിങും, ബ്ലഡ് ലോസ്സും ഒരുപാട് ആണ്……സോ,,,,, കാര്യത്തിന്റെ ഗൗരവം ഞാൻ പറഞ്ഞതിൽ നിന്ന് സിദ്ധാർത്ഥിന് വ്യക്തമായിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…. സേർജറി സക്സസ്സ് ആണെങ്കിൽ പോലും പേഷ്യന്റിന്റെ ഓണ് ഗോയിങ് കണ്ടീഷൻ, ഇറ്റ്സ് ഹൈലി ക്രിട്ടികൽ….48 hours കഴിയാതെ we can’t say anything….ഹെഡ് ഇഞ്ചുറി അത്രയ്ക്കും സീരിയസ് ആണ്…. പിന്നെ കയ്യിലെ മേജർ വെയിൻസ് ആഴത്തിൽ കട് ആയിട്ടുണ്ട് അതും രണ്ട് വട്ടം അതോണ്ട് തന്നെ ശരീരത്തിലെ ബ്ലഡിന്റെ 60%ഓളം ലോസ് ആയിട്ടുണ്ട്…. ഇതാണ് പേഷ്യന്റിന്റെ ഇപ്പോഴത്തെ കണ്ടീഷൻ….actully,,,,,,, മിസ്റ്റർ സിദ്ധാർത്ഥിനെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്….. രു ഹെഡ് ഇഞ്ചുറിയ്ക്ക് വരാവുന്ന consequences സിദ്ധാർത്ഥിന്റെ പറഞ്ഞു മനസ്സിലാകാനാണ് ഞാൻ ഇപ്പോ വിളിപ്പിച്ചത്…..ഈ ഒരു ആക്സിഡന്റ് കൊണ്ട് അവൾക്ക് ഉണ്ടാകാവുന്ന മാറ്റങ്ങളെ കുറിച്ചാണ് ഞാൻ പറയുന്നത്….
ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ അവൾക്ക് ഉണ്ടാക്കാവുന്ന കണ്ടീഷൻസിനെ കുറിച്ച്….

ഈ സർജറിയിലൂടെ അവളുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞാലും അനുരാധ എന്നന്നേക്കുമായി കോമ സ്റ്റേജിലേക്ക് പോകാനുള്ള സാധ്യത വളരെ വലുതാണ്….. ഇനി കോമ സ്റ്റേജ് അവള് സർവേവ് ചെയ്താലും ഒരു സാധാരണ ജീവിതം ലീഡ് ചെയ്യാൻ അവൾക്ക് ചില ലിമിറ്റേഷൻസ് ഉണ്ടാവും….I mean that,,,,, any kind of disabilities…..May be,,,,. അവളുടെ സംസാരശേഷിയോ കേൾവിശക്തിയോ എന്നന്നേക്കുമായി  നഷ്ടപ്പെടെന്ന് വരാം….
അതല്ലെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗമോ അരയ്ക്ക് താഴോട്ടോ കയ്യോ കാലോ മുഴുവനായോ ഭാഗീകമായോ തളർന്ന് പോയേക്കാം….. അവളുടെ ഇനിയുള്ള ജീവിതം ഒരുപക്ഷേ വെറുമൊരു ബെഡിൽ മാത്രമായി ഒതുങ്ങി പോയേക്കാം…..തലക്ക് ഏറ്റ പ്രഹരം may be,,, അവളിൽshort or long term memmory loss വരേ ണ്ടായേക്കാവുന്ന തരത്തിൽ വൈൽഡ് ആണ്….”NOOOOOOOOO……!!!!!!!!noooo………!!!!!!”കസേരയിൽ നിന്ന് ചാടി എണീറ്റ് രണ്ട്‌ കയ്യും മുന്നിലെ ഗ്ലാസ് ടേബിളിൽ അടിച്ഛ് ഉയർന്ന് കൊണ്ട് സിദ്ധു അലറിയത് കേട്ട് ഡോക്ടർ പോലും പേടിച്ഛ് പോയിരുന്നു…..

“സിദ്ധു,,,,, U please calm down….. Sit….
സിദ്ധു,,,, പ്ലീസ് സിറ്റ് ഡൗണ്…..!!!!”പതിഞ്ഞ സ്വരത്തിൽ കർക്കശത്തോടെ സിദ്ധുനോട് പറഞ്ഞ് അവനെ അവിടെ തന്നെ പിടിച്ചിരുത്തി ഞാൻ ഡോക്ടറെ നോക്കി…..”sorry doctor…..!!!!””It’s ok…… I can understand his feelings….മസ്റ്റർ സിദ്ധാർത്ഥ്,,, ഇതെല്ലാം സാധ്യതകൾ മാത്രമാണ്……
പഴയ നിങ്ങളെ അറിയുന്ന സംസാരിക്കുന്ന കേൾക്കുന്ന ഓടിനടക്കുന്ന അനുരാധയായി അവള് മടങ്ങി വരാനും ഇതേ പോസിബിലിറ്റി, ചാൻസ് നമ്മുക്ക് മുന്നിൽ ഉണ്ട്……ഇങ്ങനെയൊക്കെ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ……..ഞാനിതൊക്കെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാ,,,, റിയാലിറ്റി അത് എന്ത് തന്നെയായാലും നേരിട്ടാൻ നിങ്ങൾ മനസ്കൊണ്ട് പ്രിപ്പയർ ആയിരിക്കണം…..കാര്യത്തിന്റെ ഗൗരവവും സാധ്യതയും ചാൻസസും നിങ്ങളോട് മറച്ചു വെക്കുന്നതിൽ അർത്ഥമില്ലല്ലോ…..???അനുരാധ കണ്ണ് തുറന്നല്ലേ കൃത്യമായ ഒരു പിക്ചർ നമ്മുക്ക് അറിയാൻ കഴിയൂ….തികച്ചും യന്ത്രസഹായതോടെയാണ് അവളിലെ ജീവൻ നിലനിർത്തുന്നത്….. ബോഡി മരുന്നിനോട് പ്രതികരിച്ചാൽ മാത്രേ അവളുടെ വ്യക്തമായ കണ്ടീഷൻ ഞങ്ങൾക്ക് പറയാൻ കഴിയൂ…. so we must wait…..നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം….. ഞങ്ങൾ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട് ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ്…..
Ok…..????Now you can leave…????

ഡോക്ടർ ഒരു നറുചിരിയോടെ ഞങ്ങളെ നോക്കി ഇത്രയും പറഞ്ഞു തീർത്തതും ഒരു ചെറിയ ചിരി ഡോക്ടർ ക്ക് തിരിച്ഛ് സമ്മാനിച്ഛ് കൊണ്ട് ഞാൻ എണീക്കാൻ തുനിഞ്ഞപ്പഴാണ് അരികിൽ മരം പോലെ ഇരിക്കുന്ന സിദ്ധു നെ ശ്രദ്ധിച്ചത്…..
അവനെ ഒന്ന് തൊട്ട് വിളിച്ചിട്ട് വാ ന്ന് പറഞ്ഞതും പതിയെ അവനും എണീറ്റ് നിന്നു…..”ഡോക്ടർ എനിക്ക്…. എനിക്കവളെ ഒന്ന് കാണാൻ പറ്റോ….പ്ലീസ്…..????”” sorry,,,,,I can’t allow the permission…. Because,,, her condition is highly critical…….!!!!!!പുറത്ത് നിന്ന് ആരെയും ഐ സി യൂന്റെ ഉളളിലേക്ക് കയറ്റി വിട്ടാൻ സാധിക്കില്ല…. നിങ്ങളുടെ ശരീരത്തിലെ ഒരു ചെറിയ രോഗാണുവിനെ പോലും ചെറുക്കാനുള്ള പ്രതിരോധ ശേഷി അവളുടെ ശരീരത്തിനില്ല…..തികച്ചും യന്ത്ര സഹായത്തോടെ മാത്രം ശ്വാസിക്കുകയും മിടിക്കുകയും ചെയുന്ന വെറും ശരീരം മാത്രമാണ് അവൾ…..so,,,,,,  plzz operate with us…..!!!”thank you doctor………” ഞാൻ

~~~~~~~~~~~~~~~~~~~~~~

ഡോക്ടറുടെ ഓരോ വാക്കും എന്നെ കീറിമുറിച്ചു കൊണ്ടാണ് കടന്നു പോയത്….. ആദ്യം മുതൽ അവസാനം വരെ അനന്തൻ എന്റെ കൈകൾ വിട്ടാതെ മുറുക്കെ പിടിച്ചു….. അനന്തൻ തുറന്ന് തന്ന ഡോറിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോ ഈ വലിയ ലോകത്ത് ഞാൻ മാത്രം ഒറ്റപ്പെട്ട പോലെ തോന്നി…. അവളെ ഒരു നോക്കെങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ വല്ലാതെ കൊതിച്ചിരുന്നു….പക്ഷേ….. ഡോക്ടർ പറഞ്ഞത് ഓരോന്നും എന്റെ ചിന്തമണ്ഡലത്തിൽ ഭ്രാന്ത് പിടിപ്പിച്ഛ് കൊണ്ടിരുന്നു…… അവൾക്ക് ഒന്നും വരില്ല….. അവൾക്ക് അവൾക്ക് ഒന്നും സംഭവിക്കില്ല….. ഒരു മന്ത്രണം പോലെ ഞാൻ ഇടയ്ക്കിടെ അത് മാത്രം ഉരുവിട്ടു…എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അനുസരണയില്ലാതെ കവിൽത്തടം വഴി ഒലിച്ചിറങ്ങുന്ന  കണ്ണീർ…. ഹോസ്പിറ്റലിലെ ഒച്ചയോ ബഹളമോ ഒന്നും എന്നെ ബാധിക്കുന്നില്ല, ഞാൻ മറ്റെവിടെയോ ആണ്…..പെട്ടെന്ന് അനന്തൻ തോളിൽ കൈ വെച്ചതും ഞാൻ ഞെട്ടി ഉണർന്ന് ചുറ്റും കണ്ണോടിച്ചു…. ആ വാതിലിന്റെ മുന്നിൽ തന്നെ കാലുറച്ഛ് പോയവനെ പോലെ ഞാൻ മരവിച്ഛ് നിന്നു….. നടക്കാൻ പറ്റുന്നില്ല… അനന്തൻ എന്നെ കൂട്ടിപ്പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞപ്പഴും മറ്റെന്തോ ഓർത്തോണ്ട് ഞാൻ അവിടെ തന്നെ ശിലപ്പോലെ ഉറച്ചു നിന്നു…..അവൻ എന്നെ കോറിഡോറിന്റെ സൈഡിൽ ഇട്ടിരിക്കുന്ന കറുത്ത സ്റ്റീൽ  കസേരയിൽ പിടിച്ഛ് ഇരുത്തിച്ചു……..

“അവൾക്ക് ഒന്നും പറ്റില്ലെടാ……..!!!!”അത് പറയുമ്പോ അവന്റെ ശബ്‌ദം വല്ലാതെ നേർത്ത് പോയിരുന്നു, വിറച്ചിരുന്നു, ഇടറിയിരുന്നു…….ഒരുവേള ഇത്രയും നേരം ധൈര്യം നിറഞ്ഞു നിന്ന അവന്റെ വാക്കിൽ ഭയം നിറഞ്ഞിരുന്നോ..???ചങ്ക് പൊട്ടുന്ന വേദനയോടെ ഞാനവന്റെ കണ്ണിലേക്ക് നോക്കി… ആത്മവിശ്വാസം തെളിഞ്ഞു നിന്ന് ആ കണ്ണിലും നേരിയ നനവ് ഞാൻ കണ്ടു…..”നന്താ…!!!!!!!!!!!!ആ ഡോക്ടർ ഇപ്പോ പറഞ്ഞില്ലേ,,,,,, അവൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥകളെ പറ്റി,വരാൻ ചാൻസ് ഉള്ള റിയാലിറ്റിയെ പറ്റി….ആയിക്കോട്ടെ….!!!!!!!!ഈ ജന്മം,,,, അവളിനി എന്നോട് ഒരക്ഷരം സംസാരിച്ചില്ലെങ്കിലും ഞാൻ പറയുന്നതൊന്നും കേട്ടിലെങ്കിലും, ആയുഷ്കാലം മുഴുവൻ ഒരു ബെഡിൽ തന്നെ കിടക്കേണ്ടി വന്നാലും, എനിക്ക് അവളെ വേണമെടാ…..അവളിൽ ജീവൻ തുടിക്കുന്ന കാലം അത്രയും,,,, പൊന്ന് പോലെ നോക്കിക്കോളാം ഞാൻ…..
എന്റെ ജീവൻ പോകുന്ന വരെ ഞാനവളെ ഒരേ അളവിൽ സ്നേഹിച്ചോളാം….. അത്രയെങ്കിലും കരുണ ദൈവം എന്നോട്
കാണിക്കില്ലേടാ……????ഈ ജന്മം ഞാനിനി വേറൊന്നും ചോദിക്കില്ല…. അവളെ,,,,, അവളെ മാത്രം……എനിക്ക് വേണേടാ അവളെ….. അവളില്ലാതെ എനിക്ക് പറ്റില്ല……..ഈ ലോകത്ത് കിട്ടാവുന്നതിൽ വെച്ച് എറ്റവും മികച്ച ചികിത്സ ഞാനവൾക്ക് കൊടുക്കും…അതിനി ഏത് അറ്റം വരെ പോകേണ്ടി വന്നാലും ഞാൻ പോകും…. “ശാന്തമായി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അവനെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി…..ഇത്രയേറെ സ്നേഹം ഉള്ളിൽ അടക്കിപിടിച്ചിട്ടാണോ ഇവൻ രണ്ട് ദിവസം മുന്നേ അവൾക്ക് ഡിവോഴ്സ് പേപ്പർ നീട്ടിയത്….????*കടമയ്ക്കുംപ്രണയത്തിനും ഇടയിൽ വെന്ത് നീറുന്ന മനുഷ്യ ജന്മം….!!!!*എനിക്കവനോട് സഹതാപം തോന്നി…. സ്നേഹം തോന്നി… അലിവ് തോന്നി….