17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 54(2)

രചന – മഞ്ജിമ സുധി

അമ്മു നിന്റെ അനിയത്തിയാണെന്നുള്ളത് തന്നെയായിരുന്നു അവൻ നേരിട്ട വലിയ വെല്ലുവിളി… പിന്നെ അവൻ എന്നെ പോലെയൊന്നും അല്ലാ,, ആള് കുറച്ഛ്,,,, കുറച്ചധികം വാശിയും ദേഷ്യവും കൂടിയ ഗണത്തിൽ പെടതോണ്ടും അമ്മാവന്മാർക്ക് എന്നെ പോലെ അത്ര വലിയ വിലകൊടുക്കാത്തത് കൊണ്ടും അവര് വലിയ കോലാഹലം ഒന്നും ഉണ്ടാക്കാൻ നിന്നില്ല…..നിന്നിട്ടും കാര്യമില്ലെന്ന് അവർക്കും നന്നായി അറിയാം……. അബി പറഞ്ഞു തീർന്നതും കണ്ണൻ ഞങ്ങളെ അടുത്ത എത്തിയിരുന്നു… ” അവിടെ അമ്മൂന്റെ ഒറ്റയ്ക്കുള്ള സ്റ്റിൽസ് എടുക്കാ… ഞാൻ കട്ട പോസ്റ്റ്… ന്താ ഇവിടെ ഒരു വട്ടമേശ സമ്മേളനം….???? ചടപ്പോടെ അവൻ പറഞ്ഞ് നിർത്തിയതും ഞാൻ പറഞ്ഞതിന് കുറച്ഛ് പൊട്ടിപ്പും തൊങ്ങലും ഒക്കെ കൂടി ചേർത്ത് അബി എല്ലാം അവനോട് പറഞ്ഞു കൊടുത്തു…

അതു കേട്ട് കണ്ണൻ എന്റെ നേരെ തിരിഞ്ഞതും കുറ്റബോധം കാരണം ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിന്നു…. പെട്ടെന്ന് അവനെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചതും ഞാൻ മുഖമുയർത്തി അവനെ നോക്കി…… ” ചേച്ചിന്റെ സംശയം തികച്ചും ന്യായമാണ്… ആരാണെങ്കിലും പെട്ടെന്ന് കേൾക്കുമ്പോ ഇങ്ങനെയൊക്കെ ചിന്തിക്കും… പക്ഷേ ചേച്ചി അമ്മൂനെ ഓർത്ത് സങ്കടപ്പെടേണ്ട,, അവളെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം….. അമ്മൂന് ഇത് തികച്ചും ഒരു arranged marrige ആണെങ്കിലും എനിക്ക് love arranged ആണ്… ഞാൻ പിജി  ചെയ്യുമ്പഴാണ് അമ്മു എന്റെ കോളേജിൽ ഡിഗ്രിയ്ക്ക് ജോയിന്റ് ചെയ്യുന്നത്…. അപ്പോ തൊട്ടേ എനിക്ക് ഇഷ്ടായിരുന്നു അവളെ…. പുറക്കെ ഒരുപാട് നടന്നിട്ടുണ്ടെങ്കികും അവളോട് ഒരിക്കലും ഞാനെന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ല….

എന്തിന് ഇങ്ങനെ ഒരുത്തൻ പുറക്കെ ഉണ്ടായിരുന്നു ന്ന് ഈ നേരം വരെ അവൾക്ക് അറിയില്ല…. അയ്യോ…. പറഞ്ഞു വന്ന ഫ്ലോയിൽ വായിന് വീണു പോയതാ…. ഫസ്റ്റ് നൈറ്റിൽ പൊട്ടിക്കാൻ വെച്ച സസ്പെൻസ് ആണ്…. ഏട്ടാ…. ഏട്ടത്തി…… കുളമാക്കരുത് പ്ലീസ്…. കണ്ണൻ അക്കിടി പറ്റിയപ്പോലെ നാക്ക് കടിച്ചു കൊണ്ട് അബിയെയും നിളയെയും ഗൗരവത്തിൽ നോക്കി കൈ കൂപ്പി പറഞ്ഞതും അത് ഞങ്ങൾ ഏറ്റു മുത്തേ എന്ന രീതിയിൽ അവര് രണ്ടാളും തമ്പ് ആപ്പ് കാണിച്ചത് കണ്ട് കണ്ണൻ എല്ലാം തീർന്നു എന്ന മട്ടിൽ തലയിൽ കൈവെച്ചു…. അവന്റെ ആ എസ്പ്രെഷൻ കണ്ടതും ഞങ്ങൾ എല്ലാരും കൂടി പൊട്ടിച്ചിരിച്ചു…. അങ്ങനെ അവനെ കളിയാക്കി അമ്മൂനോട് പറയും ന്ന് ഭീക്ഷണി പെടുത്തി നിൽകുമ്പഴാണ് പെട്ടന്ന് അമ്മൂ ഞങ്ങൾക്കിടയിലേക്ക് വന്ന് നിന്നു…… “ഹ്മ്മം….!!!!!!!!! എന്താ…. എന്താ ഇവിടെ ഒരു പൊട്ടിച്ചിരിയൊക്കെ,,, അതും എന്നെ കൂടാതെ…. ഹ്മ്മം..???” മുഖത്ത് ആവശ്യത്തിൽ അധികം ഗൗരവം വാരി വിതറി ഞങ്ങളെ മൂന്നാളെയും മാറിമാറി നോക്കി അവള് ചോദിച്ചത് കേട്ട് അബിയും നിളയും കണ്ണും കാലും ഇട്ട് ആംഗ്യം കാണിച്ഛ് പറയട്ടെ എന്ന് കണ്ണനെ നോക്കി പറഞ്ഞതും കണ്ണൻ അവള് കാണാതെ അയ്യോ, വേണ്ട, പറയല്ലേ എന്നൊക്കെ ദയനീയമായി കണ്ണ് കാണിക്കുന്നത് ശ്രദ്ധിച്ഛ് അമ്മു സംശയത്തോടെ അവനെ നോക്കി….

” എന്താ ഏട്ടനും അനിയനും ഏട്ടത്തിയും കൂടി കണ്ണോണ്ടൊരു കഥകളി…???”അമ്മു “അതു പിന്നെ അമ്മൂ…. ഞങ്ങള് ഒരു ലൗ സ്റ്റോറി യെ കുറിച്ചു പറഞ്ഞതായിരുന്നു….. അല്ലെടാ കണ്ണാ…..” അബി ചിരിയോടെ ആക്കി കൊണ്ട് പറഞ്ഞതും കണ്ണൻ വേഗം വെപ്രാളത്തോടെ അമ്മൂനും അബിയ്ക്കും ഇടയിൽ കയറി കണ്ണോടും കയ്യൊണ്ടും പറയരുത് ന്ന് അബിയോട് മാത്രം ദയനീയമായി ആഗ്യം കാട്ടി….. അപ്പോഴേക്കും അമ്മു സംശയത്തോടെ കണ്ണനെ സൈഡിലേക്ക് തള്ളിമാറ്റി അബിയെ നോക്കി… “ലൗ സ്റ്റോറി യോ….???? ആരുടെ…????”അമ്മു “ഏയ്‌….. അത് ഒന്നുല്ല അമ്മൂ…. ഏട്ടൻ വെറുതെ പറഞ്ഞതാ… ഞങ്ങൾ തമാശ പറഞ്ഞു ചിരിക്കായിരുന്നു… അല്ലേ….???” കണ്ണൻ അബിയെ നോക്കി ഗോഷ്ടി കാണിച്ഛ് അല്ലെന്നുള്ള അർത്ഥത്തിൽ എന്നേയും നിളയെയും മാറിമാറി നോക്കി പ്രതീക്ഷയോടെ ചോദിച്ചതും ഞങ്ങൾ തലയാട്ടി ഒന്നമർത്തി ആക്കി മൂളി കൊണ്ട് അതേ,അതേന്ന് നീട്ടി പറഞ്ഞു…

അമ്മു വീണ്ടും സംശയത്തോടെ ഞങ്ങളെ എല്ലാരേയും നോക്കി… “തമാശ ഒന്നും അല്ലാ,,,, എന്തോ കാര്യമായിട്ട് ണ്ട്…..”അമ്മു “ഏയ്‌… ഇല്ലമ്മൂ… സത്യം… ല്ലേ…???” കണ്ണൻ വീണ്ടും വെപ്രാളത്തോടെ പറഞ്ഞതും അമ്മു കൈകെട്ടി രൂക്ഷമായി നോക്കി… ” ഓഹോ അങ്ങനെയാണോ,,, ന്നാ ആ തമാശ എന്നോട് കൂടി പറയാ… ഞാനും ഒന്ന് ചിരിക്കട്ടെ….????” ” അമ്മൂ…..അതു പിന്നെണ്ടല്ലോ…..” *”എട്ടത്ത………..ീ…..”* ഞാൻ പറയാം….. അത് ഒന്നുല്ല മോളേ… നിന്റെ ചേച്ചിക്കുട്ടി പറയാ നീ ഒരു പാവാ, വായിൽ കയ്യിട്ടാൽ പോലും കടിക്കില്ല, നല്ല തങ്ക പെട്ട സ്വഭാവം ആണ് എന്നൊക്കെ…. നീ തന്നെ പറ ഇതൊക്കെ കേട്ടാൻ  ആരാ ചിരിക്കാതിരിക്കാ….??” അമ്മൂന്റെ തോളിൽ കയ്യിട്ട് കൊണ്ട് കണ്ണൻ അവളെ കളിയാക്കുന്ന പോലെ  പറഞ്ഞത് കേട്ട് അമ്മു അവനെ രൂക്ഷമായി നോക്കി കൊണ്ട് കൈ ബലമായി എടുത്ത് മാറ്റി… “ഹലോ…!!!!!!! ന്റെ ചേച്ചിക്കുട്ടി സത്യം മാത്രേ പറയൂ… അല്ലാ,,,,, ഇതിലിപ്പോ എന്താ ഇതിനു മാത്രം ചിരിക്കാൻ… സത്യല്ലേ പറഞ്ഞത്….. ഞാൻ പാവം തന്നാ..!!!” കണ്ണനെ നോക്കി പുച്ഛം വാരിവിതരി അഹങ്കാരത്തോടെ കൈ കെട്ടി അമ്മു നിവർന്ന് നിന്നു…

അത് കണ്ട് അവള് കേൾക്കാത്ത പാകത്തിന് മുഖം സൈഡിലേക്ക് വെട്ടിച്ഛ് കണ്ണൻ പതിയെ ചുണ്ടനക്കി… “അതേ…. അതേ… കിടന്നുറങ്ങുമ്പഴും ഫുഡ് കഴികുമ്പഴും മാത്രം….!!!”കണ്ണൻ “എന്തോ…??? അങ്ങനെ….??? ഞാൻ കേട്ടില്ല….. എന്താ പറഞ്ഞത്…?” അവന്റെ മുന്നിൽ കയറി നിന്ന് ചെവി അവന്റെ മുഖത്തേക്ക് അടുപ്പിച്ഛ് അവള് ദേഷ്യത്തോടെ മുഖം കൂർപ്പിച്ഛ് ചോദിച്ചു… “ന്റെ പൊന്നോ….. ഒന്നും പറഞ്ഞില്ല.. സത്യാണേ ന്ന് പറഞ്ഞതാ…..!!!!” അവളെ നോക്കി കൈകൂപ്പി കൊണ്ട് കണ്ണൻ പറഞ്ഞ് കേട്ട് അവനെ അടിമുടി നോക്കി പുച്ഛിച്ഛ് കൊണ്ട് അമ്മു ചുണ്ട് കോട്ടി… “പോടാ….!!!!!” “എന്താ…. എന്താ നീ വിളിച്ചത്…???? പോടാ ന്നോ…??? നിന്നെ ഞാൻ….!!!!!” അമ്മൂന്റെ ചെവിയിൽ പിടുത്തമിട്ട് കൊണ്ട് കണ്ണൻ ചോദിക്കാൻ തുടങ്ങിയതും അമ്മു ആ, ഈ,, ഊ ഒക്കെ വിളിച്ഛ് കൂവി അവന്റെ കൈ വിട്ടീക്കാനും നിലത്ത് നിന്ന് തുള്ളാനും മറ്റും തുടങ്ങി…..

“ആഹ്…കണ്ണേട്ടാ…. വിട്ട്… സോറി…. സോറി… ഞാൻ ഇനി വിളിക്കില്ല…. പ്രോമിസ്…. അമ്മേ…. ചേച്ചിക്കുട്ടി….. അബിയേട്ടാ……. ആ…. ഏട്ടത്തി…… ആരെങ്കിലും ഒന്ന് പറ…. ആഹ്…!!!” “അങ്ങനെ മര്യാദക്ക് വിളിക്ക്…. ok….. !!!! Good girl….!!” അബി വിട്ടാൻ പറഞ്ഞതും കണ്ണൻ പതിയെ അമ്മൂന്റെ പിടിവിട്ടതും എന്തൊക്കെയോ പിറുപിറുത്തു ചെവി തിരുമ്മി കൊണ്ട് അമ്മു അവനെ നോക്കി പേടിപ്പിച്ചു…. “നോക്കി പേടിപ്പിക്കുന്നോ കാന്താരി……!!” “നീ പോടാ കലിപ്പൻ കണ്ണേട്ടാ…..!!” രണ്ടും കൂടി വീണ്ടും തല്ല്ക്കൂടാൻ തുടങ്ങിയതും നിള ഇടയ്ക്ക് കയറി കോംപ്രമൈസ് ആക്കി…. രണ്ടിന്റെയും കളി കണ്ട് ഞങ്ങൾ ചിരിച്ചു ഒരു വഴിക്കായിന്ന് പറയാല്ലോ…. ഇപ്പോ എനിക്ക് ഉറപ്പുണ്ട് അവളെ മറ്റാരേക്കാളും നന്നായി സ്നേഹിക്കാനും സംരക്ഷിക്കാനും പറ്റുന്ന കൈക്കൾ തന്നെയാണ് കണ്ണന്റെ…. എന്റെ അനിയത്തി ഭാഗ്യവതിയാ….. നമ്മളെ ഒരുപാട് സ്നേഹിക്കുന്ന ആളെ കല്യാണം കഴിക്കാന്ന് പറയുന്നത് ഒരു ഭാഗ്യാ….. ന്റെ അമ്മൂന് അത് കിട്ടി….. “അല്ല…. അനൂന്റെ ഹസ് എവിടെ….?? കണ്ടില്ല…..??” അമ്മുനേയും കണ്ണനേയും നോക്കി ചിരിക്കേ പെട്ടന്നുള്ള നിളയുടെ ചോദ്യം കേട്ട് എന്റെ വയറ്റിന് ഒരു കാളാൽ അങ്ങു കയറി… മുഖത്ത് തെളിഞ്ഞ് വെപ്രാളം ചിരി കൊണ്ട് മറയ്ച്ഛ് ഞാൻ എല്ലാരേയും മാറിമാറി നോക്കി ചുറ്റും കണ്ണോടിച്ചു…

ഇവിടെ എവിടെയെങ്കികും കാണുമെന്ന് പറഞ്ഞു ഒഴിയാൻ നോക്കിയതും അമ്മു പിന്നാമ്പുറത്ത് നിന്ന് സിദ്ധു നെ വിളിച്ചതും ഒരുമിച്ചായിരുന്നു…. വിളി കേട്ടതും ആരോടോ എന്തോ പറഞ്ഞ്‌ എൽപ്പിച്ഛ് കൊണ്ട് അവൻ വേഗം ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്ന് നിന്നു….. അമ്മു സിദ്ധുന്റെ അരയിലൂടെ കയ്യിട്ട് ചേർന്ന് നിന്ന് ഇതാ എന്റെ ഏട്ടൻ ന്ന് അഭിമാനത്തോടെ പറഞ്ഞ് പരിച്ചയപ്പെടുത്തി കൊടുമ്പോ സിദ്ധുവും തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചിരുന്നു… അല്പനേരം മുൻപ് അവനെ കെട്ടിപ്പിടിച്ചു നിന്നത് ഓർക്കവേ തൊണ്ടയൊക്കെ വറ്റി വരളുന്ന പോലെ തോന്നി…. സിദ്ധു ന്റെ മുഖത്തേക്ക് നോക്കാതെ മറ്റെങ്ങോ അലക്ഷ്യമായി നോക്കി നിൽക്കുമ്പഴും അമ്മു അബിയെ പരിചയപ്പെടുത്തി കൊടുക്കുന്നതും അബി നിളയെ പരിചയപ്പെടുത്തി കൊടുക്കുന്നതും ഞാൻ ശ്രദ്ധിച്ചു…..

ഫോണിൽ ജയനോടും  സംസാരിക്കുമ്പോഴാണ് അമ്മു പുറക്കിന് വിളിച്ചത്…. അവിടെ അവളും അതുലും അനുവും പിന്നെ രണ്ടു പേരും ഉണ്ടായിരുന്നു…. ഞാൻ അടുത്തെത്തിയതും അമ്മു വേഗം കെട്ടിപ്പിടിച്ഛ് നിന്ന് അതുലിന്റെ ചേട്ടൻ അബിയെ എനിക്ക് പരിചയപ്പെടുത്തി തന്നു… അബിയും ഞാനും പരസ്പരം ഹസ്തദാനത്തിലൂടെ പരിചയപ്പെട്ട് ക്യാഷ്വൽ ആയി ഓരോന്ന് ചോദിച്ചോണ്ടിരിക്കുമ്പഴാണ് അവന്റെ ഭാര്യ നിള എല്ലാർക്കും കൂടി ഒരു സെൽഫി എടുക്കാമെന്ന് പറഞ്ഞതും അമ്മു ഉത്സാഹത്തോടെ ഏറ്റു പിടിച്ഛ്  നിന്നു….. ആദ്യം അബി പുറകിൽ നിള പിന്നെ അതുൽ, അമ്മു, ഞാൻ പിന്നെ അനു അങ്ങനെയാണ് നിന്നത്… ഞങ്ങൾ സെൽഫിയ്ക്ക് പോസ് ചെയ്യുന്നത് ശ്രദ്ധിച്ഛ് ക്യാമറ മാൻ ഞങ്ങളുടെ ഈ സെൽഫി ഫോട്ടോയിൽ പകർത്താൻ നിന്നു….. അനു മാത്രം ഇല്ലെന്ന് പറഞ്ഞ് കുറച്ഛ് വിട്ട് മാറിനിൽക്കാൻ ഒരുങ്ങിയതും അബി കാര്യം തിരക്കി…

ആർക്കും ഇഷ്ടാവില്ല, ദേഷ്യപെട്ടും ന്നൊക്കെ പറഞ്ഞ് അവള് ഒഴിയാൻ നോക്കിയെങ്കിലും അമ്മുവും നിളയും അബിയും അതുലും നിർബന്ധിച്ചപ്പോ അവള് മനസ്സില്ലാ മനസ്സോടെ എന്റെ പുറകിൽ വന്ന് നിന്നു.. ക്യാമറമാൻ കുറച്ചോടെ അടുത്തേക്ക്, ചരിഞ്ഞ്, തോളിൽ കൈ ചേർത്ത് എന്നൊക്കെ ഇൻട്രക്ഷൻ തരുന്നതിന് അനുസരിച്ചു അമ്മുവും നിളയും അതുലും അബിയും കൂടുതൽ കൂടുതൽ ചേർന്ന് നിന്നെങ്കിലും ഞങ്ങൾക്കിടയിൽ അകലം കൂടി വന്നു….. “ചേച്ചീ,,, ഒന്നൂടെ ചേർന്ന് നിൽക്കാവോ പ്ലീസ്… നിങ്ങൾക്കിടയിൽ ഒരുപാട് ഗ്യാപ്പ് വരുന്നുണ്ട്….  കുറച്ചൂടെ ഒന്ന് ക്ലോസ് ആയിട്ട് നിൽക്കൂ… പിന്നെ ചേട്ടൻ തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തണം.. ഓകെ…??” ഞങ്ങൾക്കിടയിൽ ഒരുപാട് ഗ്യാപ്പ് വരുന്നുണ്ടെന്ന് ആ പയ്യൻ പറഞ്ഞത് കേട്ടപ്പോ ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു… ശരീരം കൊണ്ട് ഞങ്ങൾ ഇത്രയെങ്കിലും അടുത്തിട്ടാണ് പക്ഷേ മനസ് കൊണ്ട്….????? അവസാനം ക്യാമറമാൻ ഞങ്ങളെ അടുത്തേക്ക് വന്ന് അനൂനോടും എന്നോടുമായി റിക്യുസ്റ്റ് പോലെ പറഞ്ഞ് പോയതും അനു കുറച്ഛ് എന്നോട് ചേർന്ന് തലകുനിച്ഛ് നിന്നു…

ക്യാമറ മാൻ റെഡി ന്ന് പറഞ്ഞത് കേട്ട് ഞാൻ അവളെ തോളിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് നിർത്തിയതും അവള് മുഖയുയർത്തി എന്നെ നോക്കി… ഞാൻ എപ്പഴും കാണാറുള്ള അവളറിയാതെ ആസ്വാദിക്കാറുള്ള ആ കരിനീലമിഴികളിലെ നക്ഷത്ര തിളകത്തിന് പകരം, ഇന്നാ മിഴികൾ നിറയെ കണ്ണീരിന്റെ നനവ് പടർന്നു കിടക്കുന്നത് ഹൃദയവേദനയോടെ ഞാൻ നോക്കി നിന്നു….. ” ഹലോ കണ്ണും കണ്ണും അല്ല,,,,, ദേ ഇങ്ങോട്ട്….. ഇവിടെയാണ് ക്യാമറ..” അബി ഞങ്ങളെ നോക്കി കളിയാക്കി പറഞ്ഞത് കേട്ട് അവള് വേഗം നോട്ടം തെറ്റിച്ഛ് മുന്നിലെ ഫോണിലേക്ക് നോക്കി…. രണ്ട് മൂന്ന് പിക് എടുത്തതും അവള് മതിയെന്ന് പറഞ്ഞ് പോകാൻ ആഞ്ഞെങ്കിലും  അമ്മു അവളെ അവിടെ തന്നെ പിടിച്ചു നിർത്തി  ക്യാമറാമാനോട് ഞങ്ങളുടെ രണ്ടളേയും കുറച്ഛ് പിക് എടുക്കാൻ പറഞ്ഞിരുന്നു…. അത് കേട്ട് അവള് വെപ്രാളത്തോടെ അതൊന്നും വേണ്ടന്ന് തറപ്പിച്ഛ് പറഞ്ഞ് മുന്നോട്ട് നടന്നെങ്കിലും അമ്മു പിടിച്ച പിടിയാലെ വീണ്ടും അവളെ എന്റെ അടുത്ത തന്നെ കൊണ്ട് നിർത്തിയപ്പോ അവളെ മുഖത്ത് നിറഞ്ഞ ടെൻഷനും പരവേശവും കണ്ട് ഉള്ളിൽ സന്തോഷം അലതല്ലി…. ചുണ്ടിൽ വിരിഞ്ഞ ചിരി മറയ്ച്ഛ് കൊണ്ട് ഞാൻ അവിടെ അവളെ നോക്കി നിന്നു….

ഈ അമ്മൂന്റെ ഒരു കാര്യം… സെൽഫി കഴിഞ്ഞപ്പോ രക്ഷപ്പെട്ടൂ ന്ന് വിചാരിച്ചപ്പോ ദേ അടുത്തത്….. ഞാൻ വേണ്ടാന്ന് കുറേ പറഞ്ഞെങ്കിലും അവളതൊന്നും കേൾക്കാൻ നിന്നില്ല…. സിദ്ധു നെ കാണുമ്പോ ഇങ്ങനെ അടുത്ത് നിൽക്കുമമ്പോ പരവേശാണോ, വെപ്രാളമാണോ എന്തൊക്കെയാ തികട്ടി വരുന്നതെന്ന് അറിയില്ല….. നല്ലൊരു ദിവസം ആയിട്ട് അമ്മൂനെ വെറുതെ വിഷമിപ്പിക്കണ്ട ന്ന് കരുതി വേറെ നിവൃത്തി ഇല്ലാതെ ഞാൻ ഫോട്ടോക്ക് പോസ് ചെയ്തു കൊടുത്തു…. അമ്മു ക്യാമറമാനോട് പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ഛ് ചരിഞ്ഞും നേരെയും ഒക്കെ നിർത്തി പലവിധത്തിൽ ആ പയ്യൻ എടുക്കാൻ തുടങ്ങി….. പെട്ടന്ന് സിദ്ധുന്റെ കൈ എന്റെ അരക്കെട്ടിൽ പതിഞ്ഞതും ഞാൻ പിടഞ്ഞു പോയി… ഉയർന്ന പൊങ്ങുന്ന ശ്വാസഗതിയെ അടക്കി നിർത്താൻ കഴിയാതെ കണ്ണടച്ഛ് താഴേയ്ക്ക് നോക്കി സാരിയിൽ ഞാൻ മുറുക്കി പിടിച്ചു നിന്നു…. “ചേച്ചി,,,, കയ്യെടുത്ത് ഏട്ടന്റെ നെഞ്ചിലേക്ക് വെച്ഛ് കണ്ണിലേക്ക് നോക്കിക്കേ…”

ക്യാമറമാൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി അവനെ നോക്കി… അവന്റെ കൂടെ അബിയും അമ്മുവും നിളയും ഒക്കെ നോക്കി നിൽകുന്നത് കണ്ട് ഞാൻ എന്ത് ചെയ്യും ന്ന് അറിയാതെ നിന്നു….. അമ്മുന്റെ മുഖത്തെ സന്തോഷവും ത്രില്ലും കാണേ ഒന്ന് ചിരിച്ഛ് ഞാൻ പതിയെ കൈ രണ്ടും മടിയോടെ അവന്റെ നെഞ്ചിലേക്ക് വെച്ചു…. പയ്യൻ വീണ്ടും മുഖത്തേക്ക് നോക്കാൻ പറഞ്ഞതും ഒരു ദീർഘമായ ശ്വാസത്തോടെ കിതപ്പടക്കി ഞാൻ മുഖയുയർത്തി അവന്റെ കണ്ണിലേക്ക് നോക്കി….. അവന്റെ കണ്ണിലേക്ക് നോക്കവേ പാഞ്ഞ് കയറിയത് മിന്നൽ പിണലുകൾ അടിവയറ്റിൽ എവിടെയോ തങ്ങി നിൽക്കുന്ന പോലെ തോന്നി…. കൈയും കാലും എന്തിന് ശരീരം പോലും ആ കണ്ണുകളിൽ ലയിച്ഛ് ചേരുന്ന പോലെ തളർന്ന് പോകുന്നു…. ഒരുവേള ഞാൻ ഇപ്പോ അവന്റെ മേലേക്ക് തളർന്ന് വീണ് പോകുമെന്ന് പോലും ഞാൻ ഭയപ്പെട്ടു… ഒരു ആശ്രയത്തിന് എന്നോണം ഞാൻ അവന്റെ ദൃഢമായ വിരിഞ്ഞ മാറിൽ വിയർപ്പിനോട് ചേർന്ന് ഒട്ടി നിൽക്കുന്ന കുർത്തയിൽ മുറുക്കി കൊളുത്തിപ്പിടിച്ചു… എന്റെ തളർച്ച അറിഞ്ഞോ എന്തോ അവന്റെ കയ്യിലെ പൊള്ളുന്ന ചൂട് ഇരു സൈഡിലെ അരക്കെട്ടിലും കൂടുതൽ അമർന്ന് എന്നെ ഒന്നൂടെ അവനിലേക്ക് ചേർത്തപ്പഴേക്കും എന്റെ കണ്ണുകൾ  കൂമ്പിയടച്ചിരുന്നു… ഇനിയും ആ കണ്ണിലെ എന്നെ കൊല്ലാതെ കൊല്ലുന്ന തീക്ഷ്ണത സഹിക്കാൻ എനിക്ക് കഴിയില്ല… ജീവൻ പറിച്ചെടുത്ത് പോകുന്ന പോലെ പിടയ്ക്കുന്നു….

” അനൂ…..” അവള് കണ്ണടയ്ച്ചപ്പോ ശ്വാസം നിലച്ഛ് പോകുന്ന പോലെ നെഞ്ചിൽ എന്തോ വിങ്ങി…. ആ കണ്ണുകൾ തുറക്കാൻ ഒരു നിമിഷം വൈകിയാൽ,  നേരിയ കണിക പോലും അവശേഷിക്കാതെ എന്റെ ജീവൻ എന്നിൽ നിന്ന് അകന്ന് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതോണ്ടാ ഞാൻ അവളെ വെപ്രാളത്തോടെ വിളിച്ചത്… പക്ഷേ പതിയെ തുറന്ന ആ കരിനീല കണ്ണിൽ കണ്ട കലങ്ങിയ ചുവപ്പും, തെളിനീർ തിളകവും ഒരുവേള നേരത്തെ ശ്വാസം വിലങ്ങി മരിച്ചാൽ മതിയായിരുന്നു ന്ന് തോന്നിപോയി…. ഒരു നദിപോലെ ആ കണ്ണിൽ നിന്ന് ഒഴുകിയ ഒരു കണ്ണീർ തുള്ളി കൊണ്ട് പോലും ഞാൻ മുഴുവനായും ഉരുക്കിയോലിച്ചു… ക്യാമറമാൻ ഞങ്ങൾക്ക് അരികിലേക്ക് നടന്ന് വന്നതും അവള് വേഗം പിടഞ്ഞ് മാറി സൈഡിലേക്ക് നോക്കി കണ്ണ് തുടയ്ച്ഛ് അമ്മൂനെ നോക്കി ചിരിച്ചു….

പിക് കാണിച്ചു തന്നതും അമ്മുവും അബിയും നോക്കി കൊണ്ട് അടിപൊളിയായിട്ടുണ്ട്, ഒരു രക്ഷയും ഇല്ലാ എന്നൊക്കെ പറഞ്ഞോണ്ടിരുന്നപ്പഴും എന്റെ കണ്ണുകൾ അവളിലായിരുന്നു.. എല്ലാം കേട്ട് ആർക്കോ വേണ്ടി വെറുതെ ചിരിച്ചു കൊടുക്കുന്ന എന്റെ പ്രാണനെ…….!!” “അല്ലാ അനൂ…കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 1year കഴിഞ്ഞില്ലേ…??? എന്താ കുട്ടികൾ ഒന്നും വേണ്ടേ……??? ഫാമിലി പ്ലാനിങ് ആണോ….???” കുസൃതിയും കാര്യവും നിറഞ്ഞ നിളയുടെ ചോദ്യത്തിന് അവള് ഒന്ന് വെളുക്കാനെ ചിരിക്കുക മാത്രമാണ് ചെയ്ത്….. ” റൂമിൽ അച്ഛൻ ഒറ്റയ്ക്കാ….” എന്ന് എല്ലാരോടും കൂടിയായി പറഞ്ഞു അവള് അടുക്കള ഭാഗത്തേക്ക് നടന്നു….. അബിയും ഞാനും വീണ്ടും ഓരോന്ന് പറഞ്ഞു നിന്നു….. അപ്പഴാണ് അമ്മാവൻ അബിയുടെ അടുത്തേക്ക് വന്ന് ഇറങ്ങാൻ സമയം ആവാണെന്നും വേഗം പോയി ചോറ് തിന്നാനും മറ്റും പറഞ്ഞത്…. ഞാൻ അപ്പൊ തന്നെ അമ്മൂനേയും കണ്ണനേയും അബിയേയും കൂട്ടി ഫുഡ് കഴിക്കാൻ പന്തലിലേക്ക് കൊണ്ടാക്കി……

റൂമിലേക്ക് കയറാൻ കാലെടുത്ത് വെച്ചതും അമ്മ അച്ഛന് സദ്യ കൊടുക്കുന്നത് കണ്ട് ഞാൻ റൂമിൽ കയറാതെ വെളിയിൽ തന്നെ നിന്നു… അച്ഛൻ തരിപ്പിൽ പോയപ്പഴാണ് അമ്മ വെള്ളം എടുക്കാൻ മറന്ന് കാര്യം ഞാൻ ഓർത്തത്…. വേഗം മേശപ്പുറത്ത് നിന്നും ഒരു ഗ്ലാസ്സിലേക്ക് കുറച്ഛ് വെള്ളം  പകർന്ന് അമ്മക്ക് നേരെ നീട്ടിയതും അമ്മ വെള്ളത്തിലേക്കും എന്നെയും ഒന്ന് നോക്കി വാതിൽക്കലേക്ക് നോക്കി നീനയെ നീട്ടി വിളിച്ഛ് വെള്ളം കൊണ്ടുവരാൻ പറഞ്ഞു…. ചാരി നിന്ന് ചുമയ്ക്കുന്ന അച്ഛനെ നോക്കി ചിരിച്ഛ് കൊണ്ട് വെള്ളം അമ്മയുടെ അടുത്തേക്ക് നീക്കി വെച്ഛ് ഞാൻ  തിരിഞ്ഞതും അമ്മ ദേഷ്യത്തോടെ വെള്ളം തട്ടിമറിച്ചു… അപ്പോഴേക്കും നീന വെള്ളവും കൊണ്ട് റൂമിൽ കയറി വന്നിരുന്നു…. നിറഞ്ഞ കണ്ണോടെ ഞാൻ പുറത്തേക്കിറങ്ങി….. മുകളിലേക്ക് നടന്ന് എന്റെ റൂമിൽ കയറി ഒരു മൂലയിൽ ഊർന്നിറങ്ങി ഇരുന്ന് മുട്ടിനിടയിലേക്ക് തല മുട്ടിച്ഛ് ശബ്‌ദം പുറത്തേക്ക് വരാതെ പൊട്ടിക്കരഞ്ഞു…. മുകളിൽ നിന്ന് എനിക്ക് കേൾക്കായിരുന്നു അമ്മു യാത്രയാക്കുന്ന കരച്ചിലും ബഹളവും… അവള് എന്നെ അന്വേഷിച്ചെങ്കിലും അതൊന്നും വക വെക്കാതെ അമ്മ അവളെ നിബന്ധിച്ചു കാറിൽ കയറ്റി….

അവളെ കെട്ടിപ്പിടിച്ചു കരയണംന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു… വികൃതി ഒന്നും കാണിക്കരുത്, നല്ല കുട്ടിയായിട്ട് ഇരിക്കണം, സ്വന്തം വീട് പോലെ തന്നെ കാണണം, എന്നൊക്കെ പറഞ്ഞു കരയുന്ന അവളെ പിടിച്ഛ് ഇകിളികൂട്ടി ചിരിപ്പിച്ച് ഹാവൂ നിന്റെ ശല്യം ഒഴിഞ്ഞു ഇനി എനിക്ക് കുറച്ഛ് സമാധാനത്തോടെ ഇവിടെ അച്ഛന്റേയും അമ്മന്റേയും കൂടെ കഴിയാമെന്ന് ആശ്വസിക്കുന്ന പോലെ കളിയായി പറയണം,,,, അത് കേട്ട് അവള് കുശുമ്പോടെ കൊഞ്ഞനം കുത്തി കാണിക്കുമ്പോ തിരിച്ചും കൊഞ്ഞനം കുത്തി കാണിക്കണം എന്നൊക്കെ  ഞാൻ,,,, ഒരുപാട്… പക്ഷേ,, എല്ലാം ഇങ്ങനെ ദൂരെ നിന്ന് നോക്കി കാണാനാണ് എന്റെ വിധി…. പതിയെ ജനലിന്റെ അടുത്തേക്ക് പോയി അവളുടെ കാർ പടിപ്പുര കഴിഞ്ഞ് ദൂരത്തേക്ക് മറയുന്നത് കണ്ണ് അകലുന്ന വരെ ജനൽ കമ്പിയിൽ തല മുട്ടിച്ഛ് വെച്ഛ് നോക്കി നിന്നു…..പൊടുന്നനെ ഒരു കൈതലം ചുമലിനോട് ചേർന്നതും ഒരു ഞെട്ടലോടെ ഞാൻ പിന്തിരിഞ്ഞു…. തുടരും…..