രചന – മഞ്ജിമ സുധി
കൈ വിട്ടാൻ കാത്ത് നിന്ന പോലെ നിമിഷം നേരം കൊണ്ട് അവള് കോണിയിറങ്ങി താഴേക്ക് നീങ്ങുന്നത് നിറഞ്ഞ കണ്ണോടെ ഞാൻ നോക്കിനിന്നു…. ദേഷ്യത്തോടെ കോണിയിറങ്ങുമ്പോ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ.. സിദ്ധുനോട് വല്ലാത്ത ദേഷ്യവും വെറുപ്പും ഒക്കെ തോന്നുന്നുണ്ടെങ്കിലും എവിടെയോ ഞാൻ തോറ്റ് പോവുന്നൂ,അവന്റെ നിറയുന്ന യാചന നിഴലിക്കുന്ന കണ്ണിൽ, വേദനയാൽ ഇടറുന്ന സ്വരത്തിൽ, അങ്ങനെ അങ്ങനെ എവിടെയൊക്കെയോ ഞാൻ വല്ലാതെ തളർന്ന് പോവുന്നൂ…. ദീര്ഘമായൊരു ശ്വാസത്തിൽ മറ്റെല്ലാം മാറ്റിവെച്ഛ് ഞാൻ മെഹന്തി സെക്ഷനിലേക്ക് ചിരിയോടെ നടന്നു…. ഇന്നാണ് നിമ്മിയുടെ കല്യാണ പാർട്ടി…. വീട്ടിൽ നിന്ന് അമ്മുവും കണ്ണനും വന്നിരുന്നു.. നാളെ കണ്ണൻ തിരിച്ഛ് പോകുന്നതോണ്ട് പാർട്ടിയ്ക്ക് വന്ന് പോവാന്ന് വെച്ചു… ഞാൻ അമ്മയ്ക്കും ദേവൂനും ഏട്ടത്തിയ്ക്കും അവളെ പരിചയപ്പെടുത്തി കൊടുക്കാൻ ഇരിക്കുമ്പഴാണ്, അവരൊക്കെ എന്നോടെന്ന പോലെ ചിരിച്ഛ് കളിച്ഛ് സംസാരിക്കുന്നതും, തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചത്…
തിരക്കിൽപെട്ട് അമ്മയും ദേവുവും ഞങ്ങൾക്കിടയിൽ നിന്ന് മാറിയപ്പോ എന്റെ മുഖത്തെ സംശയം കണ്ട് ഒരു ചിരിയോടെ അമ്മു പറഞ്ഞു… *”അച്ഛൻ മരിച്ചന്ന് ഇവരൊക്കെ നമ്മുടെ വീട്ടിൽ വന്നിരുന്നു….”* അമ്മു പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി…. ഇവരെയൊക്കെ ഞാൻ ആ ദിവസത്തിൽ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം… അച്ഛന്റെ ചുക്കി ചുളിഞ്ഞ കാലുകളും എന്നെ അടക്കിപ്പിടിച്ഛ് രണ്ട് അവ്യക്തതമായ കൈകളും മാത്രമാണ് എന്റെ മുന്നിൽ ഇപ്പഴും തെളിഞ്ഞത്…. അപ്പോ എല്ലാം ഇവിടെ എല്ലാരും അറിഞ്ഞ് കാണും…!!!!! ഇവിടെ ആരും എന്നോടൊന്നും ചോദിക്കാത്തതും പറയാത്തതും അതോണ്ടാണ്…. അന്ന് ആമിയുടെ മുന്നിൽ കൊണ്ട് പോയി നിർത്തിയപ്പോ നിമ്മിയുടെ ചുണ്ടിൽ നിറഞ്ഞ ചിരി, കയറി വന്നപ്പോ ദേവു പറഞ്ഞ വാക്കുകൾ, അങ്ങനെ അങ്ങനെ എല്ലാം….. എന്തിനോ വീണ്ടും കണ്ണുകൾ നിറഞ്ഞു…. മൂന്ന് മണിയോടെ സ്റ്റാർട്ട് ചെയ്ത പാർട്ടി തീരുമ്പോ പതിനൊന്ന് മണി കഴിഞ്ഞിരുന്നു….
കണ്ണിൽ കുത്തുന്ന മിന്നി കളിക്കുന്ന ലൈറ്റ്സും അടിപൊളി റീമിക്സ് സോങ്ങും ഒക്കെയായുള്ള dj ഡാൻസ് നെറ്റ് കഴിഞ്ഞതും പുറത്ത് സെറ്റ് ചെയ്ത സ്റ്റേജിൽ മ്യൂസിക് ബാന്റ് കയറി… കേരളത്തിൽ അറിയപ്പെടുന്നതും നിമ്മിന്റെ ഫേവറേറ്റ് മ്യൂസിക് ബാന്റിന്റെ ഷോ ആയിരുന്നു ഉണ്ണി അവൾക്ക് സപ്രൈസ് മാരേജ് ഗിഫ്റ്റ് ആയി കൊടുത്തത്… അവരെ കണ്ട് നിമ്മി നിലത്തൊന്നും അല്ലായിരുന്നു… എക്‌സൈറ്റ്മെന്റ് സഹിക്കാൻ പറ്റാതെ ചാടിത്തുള്ളി ഉണ്ണിയെ കേറി കെട്ടിപ്പിടിച്ഛ് ഉമ്മവരേ കൊടുത്ത് പെണ്ണ്….. കണ്ടാ കീരിയും പാബും ആണെങ്കിലും രണ്ടും നല്ല കൂട്ടാ, അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്യും.. നിമ്മിയുടെ ലൗ അഫേറിനെ കുറിച്ഛ് ആദ്യം അവനോടാ അവള് പറഞ്ഞത് പോലും…. പിന്നെ നിമ്മിയ്ക്ക് പാട്ടെന്ന് പറഞ്ഞാ ഭ്രാന്താ, അതും നല്ല 90_20es സാഡ് ലൗ മേലഡീ സോങ്‌സ് അതിന്റെ ടോണിൽ നിന്ന് വ്യത്യസ്തമായി കുറച്ഛ് സാവധാനം, സ്ലോ ആയിട്ട് പാടിയത്….. മ്യൂസിക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും സ്റ്റേജിലെ ലൈറ്റ്‌സും ചെറിയ led ലൈറ്റ്സും ഒഴിക്കെ ബാക്കിയുള്ള വലിയ ലൈറ്റ്‌സ് ഒക്കെ അവര് ഓഫ് ചെയ്യിച്ചു…
സ്റ്റേജിന് മുന്നിൽ വട്ട മേശകൾക്ക് ചുറ്റും നാല് ചെയർ എന്ന കണക്കിൽ സെറ്റ് ചെയ്തത്തിൽ എറ്റവും പിറക്കിൽ ഒരു കോർണറിൽ ഒന്നിൽ ഞാനും ആമിയും മോനും കൂടി ഇരുന്നു…. നിമ്മി അവളെ ഫ്രൈണ്ട്സിന്റെ കൂടെ മുന്നിലുള്ള ചെയറിൽ ആദ്യമേ സ്ഥാനം പിടിച്ചിരുന്നു… * പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ…. മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ….. വിരിയാനൊരുങ്ങി നിൽക്കയോ….. പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ…. നെറുകിൽ തലോടി മാഞ്ഞുവോ…. * ആദ്യം തുടങ്ങിയത് ഈ പാട്ടിന്റെ ലൈൻ പാടിയെപ്പോഴേക്കും നിമ്മിയും ഫ്രണ്ട്സും കസിൻസും എല്ലാരും കൂടി കയ്യടിച്ചും കൂവിവിളിച്ചും അവരെ വരവേറ്റു….. * നവ മേഘമേ…… കുളിർ കൊണ്ടുവാ…. ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദു ചുംബനങ്ങൾ നൽക്കാം…. * എന്റെ ഫേവറേറ്റ് പാട്ടിൽ ഒന്ന്… ആ പാട്ടിന്റെ ശബ്ദ മാധുര്യത്തിലും ഈണത്തിലും ലയിച്ഛ് കണ്ണടയ്ച്ഛ് ചെയറിൽ ഞാൻ ചാരി ഇരുന്നു…
പാട്ട് കഴിഞ്ഞ് കണ്ണ് തുറന്ന് എക്സൈറ്റ്മെന്റോടെ ആമിയെ നോക്കി അഭിപ്രായം പറയാൻ വാ തുറന്നതും ഞാൻ കണ്ടത് ഒഴിഞ്ഞ ചെയർ മാത്രമാണ്… ഇവളിതെവിടെ പോയി….??? അതും എന്നോടൊരു വാക്ക് പോലും പറയാതെ….. ആ ഡിം ലൈറ്റിൽ ഞാൻ അവിടെയാക്കേ കണ്ണാൽ അവളെ പരത്തിയെങ്കിലും കണ്ടില്ല… അതോണ്ട് ഞാൻ പതിയെ എണീറ്റ് തിരയാൻ തുടങ്ങി…. സേതുന് വെള്ളം കൊടുക്കാനോ, അമ്മയുടെ അടുത്ത് കൊടുക്കാനോ മറ്റോ പോയതാവും ന്ന് കരുതി ആദ്യം ഞാൻ പൂളിനോട് ചേർന്നുള്ള കിച്ചൻ സെക്ഷനിലേക്ക് നടന്നു… ഫുഡ് ഒക്കെ ഓർഡർ ആണെങ്കിലും എല്ലാം സെറ്റ് ചെയ്യാനാണ് ഈ സെക്ഷൻ.. പാർട്ടിയൊക്കെ കഴിഞ്ഞതോണ്ട് ഇവിടെയൊന്നും ആരും ഇല്ലാ… അരണ്ട വെളിച്ചത്തിൽ ഞാൻ ആമിയെ അവിടെ തിരഞ്ഞെങ്കിലും കണ്ടില്ല…. വീണ്ടും മുക്കും മൂലയും നോക്കികൊണ്ട് തന്നെ പുറക്കോട്ട് പതിയെ നടന്നു… രണ്ട് മൂന്നടി പുറക്കോട്ട് നടന്ന് കാണണം പൊടുന്നനെ ഞാൻ ആരെയോ തട്ടി നിന്നു… ഞെട്ടലോടെ പിടഞ്ഞ് മാറാൻ കുതറിയെങ്കിലും രണ്ട് കൈകൾ എന്റെ അരക്കെട്ടിലൂടെ ക്ഷണനേരം കൊണ്ട് വരിഞ്ഞ് ചുറ്റിയിരുന്നു…..
ആ കൈകളുടെ മുറുക്കവും എന്നെ പതിയെ പൊതിയുന്ന വിയർപ്പിൽ കുതിർന്ന് പെർഫ്യൂം സുഗന്ധവും പുറത്തമ്മരുന്ന നെഞ്ചിലൂടെ ഞാൻ അറിയുന്ന ഹൃദയതാളവും മാത്രം മതിയായിരുന്നു പുറക്കിൽ നിൽക്കുന്ന ആളെ എനിക്ക് തിരിച്ചറിയാൻ… “അനൂ… എ…. എനിക്ക്…. എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടാ….. ചങ്കില്…. ചങ്കിലൊക്കെ എന്തോ കല്ലിച്ഛ് കിടക്കുന്ന പോലെ…. ശ്വാസം വലിക്കാൻ പോലും എനിക്ക്…. ഒരു…. ഒരുതുള്ളി ഉമിനീര് ഇറങ്ങി പോകുമ്പോ പോലും ഞാൻ ചത്ത് ജീവിക്കാ…….” അവളിലേക്ക് ഒട്ടിച്ചേർന്ന മുഖം അനൂന്റെ ചെവിയോട് ചേർത്ത് ഇത് പറയുമ്പോ ആരോ വെട്ടി നുറുക്കുന്ന പോലെ ഹൃദയം വേദനിച്ചിരുന്നു…. ഇത്രയും പറഞ്ഞൊപ്പിക്കാൻ സിദ്ധു വല്ലാതെ കഷ്ടപ്പെട്ടിരുന്നു… അവന്റെ ശബ്ദത്തിലെ വിറയലും ചങ്കിലെ ഇടറലും കിതപ്പോടെ അവൻ വലിച്ചെടുക്കുന്ന ശ്വാസത്തിലെ ഏറ്റക്കുറച്ചിലുകളും ഷോള്ഡറിൽ പതിയുന്ന ചുട് കണ്ണീർ തുള്ളിക്കളുടെ പൊള്ളലും എന്നെ തളർത്തിയെങ്കിലും സാരി തലപ്പിന്റെ തേര് പിടിച്ഛ് തിരിഞ്ഞ് നോക്കാതെ കണ്ണിറുക്കിയടയ്ച്ഛ് ഞാൻ തലകുനിച്ഛ് തന്നെ നിന്നു……
“അനൂ…. പ്ലീസ്ഡീ… നീ….. നീ എന്തെങ്കിലും ഒന്ന് പറ….. നിന്റെ ഈ മൗനം….. ഇതാണെന്നെ കൊല്ലാതെ കൊല്ലുന്നത്… നീറി നീറി ഞാൻ മരിച്ഛ് പോവും…. ” മുറുക്കുന്ന അവന്റെ കൈ തട്ടിമാറ്റി മുന്നോട്ട് നടക്കാൻ തുടങ്ങവേ അവൻ മുന്നിൽ കയറി നിന്ന് കൈ എന്നെ തടയും വിധം നീട്ടി.. “അനൂ…പ്ലീസ്….ദേഷ്യപ്പെട്ടെങ്കിലും രണ്ട് വാക്ക് പറ…. എന്റെ മുഖത്തേക്ക് ഒന്ന് നോക്കുകയെങ്കിലും ചെയ്യ്….” *അനൂ….*” എന്റെ കൈമുട്ടിൽ പിടിച്ഛ് ഉലയ്ച്ഛ് കുറച്ഛ് ഉറപ്പിച്ഛ് അവൻ വിളിച്ചതും അവനന്റെ രണ്ട് കോളറിലും മുറുക്കി പിടിച്ഛ് എന്റെ അടുത്തേക്ക് വലിച്ചു പിടിച്ചു….. കോളറിൽ അമർത്തി മുഖമുയർത്തി നോക്കെ കണ്ണീർ ചാലിട്ട അവളുടെ കവിളിണക്കൾ വിറയ്ച്ചിരുന്നു… കണ്ണുകളിൽ ചുവപ്പ് രാശി കലർന്നു.. സങ്കടവും ദേഷ്യവും സഹതാപവും വെറുപ്പും എല്ലാം കൂടി വല്ലാത്തൊരു മുഖമായിരുന്നു അവൾക്ക്…. *”എ…. എന്റെ…. എന്റെ അച്ഛനെ……???”* മുറിഞ്ഞ് പോയ ആ ചോദ്യം അവളുടെ കണ്ണുകൾ പൂർത്തിയാക്കി…. വിറയ്ക്കുന്ന ചുണ്ടുകളിൽ കരച്ചിലും സങ്കടവും അടക്കി പിടിച്ഛ് അവള് കുറച്ഛ് നേരം എന്റെ രണ്ട് കണ്ണിലേക്കും മാറിമാറി നോക്കി… പിന്നെ വാശിയോടെ കൈ വലിച്ഛ് കണ്ണ് തുടയ്ച്ഛ് മുന്നോട്ട് നടന്ന് നീങ്ങി….
അകലെയാണെങ്കിലും ധന്യേ നിൻ സ്വരം ഒരു തേങ്ങലായെന്നിൽ നിറയും….. പിരിയുവാനാകുമോ തമ്മിൽ എൻ പ്രിയേ പുതുജീവനായ് എന്നിൽ വിരിയൂ…. * അനു പോകുന്നത് നോക്കി നിൽക്കേ കാതിൽ പതിഞ്ഞ വരികളിൽ തളർന്ന് കൊണ്ട് ഞാൻ പതിയെ നിലത്തേക്ക് ഊർന്നിരുന്നു… കാൽ മുട്ട് നിലത്ത് കുത്തി കൈ തുടയിൽ ചേർത്ത് തലകുനിച്ഛ് ഞാൻ കണ്ണടച്ഛ് ഇരുന്നു… *”എ…. എന്റെ…. എന്റെ അച്ഛനെ……???”* അനൂന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിയതും ഞാൻ കണ്ണ് വലിച്ഛ് തുറന്നു…. തികട്ടി വരുന്ന കരച്ചിൽ ഇനിയും അടക്കിപ്പിടിച്ഛ് നിർത്താൻ ചങ്കിന് കഴിഞ്ഞ് കാണില്ല…. ആ പൂളിന്റെ സൈഡിൽ ഇരുന്ന് ആശ്വാസത്തിനെന്നോണം ഞാൻ കരയുബോ ചങ്കിലെ വേദന കുറയുന്നതിന് പകരം ഇരട്ടിയ്ക്ക് ഇരട്ടിയായി കൂടുകയാണ് ചെയ്തത്….. കുറച്ഛ് നേരം കൂടി അവിടെ ഇരുന്ന് മുഖം കഴുകി തുടയ്ച്ഛ് ഞാൻ സ്റ്റേജിന്റെ അടുത്തേക്ക് നടന്നു… തുടരും…….

by