17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 89 (2)

രചന – മഞ്ജിമ സുധി

മനസ്സിലെ സങ്കടങ്ങളൊക്കെ കരഞ്ഞ് പെയ്ത് ഒഴിഞ്ഞോണ്ടെന്ന് വെച്ഛ് ഞാൻ ഒന്നും മിണ്ടാതെ മൗനമായി അവൾക്ക് കൂട്ടിരുന്നു…. കുറേ കരഞ്ഞ് തളർച്ചയുടെ അവളെന്റെ നെഞ്ചിൽ കിടന്നു… ഞാൻ കയ്യിലും തലമുടിയിലും വാത്സല്യത്തോടെ താലോടി…

കണ്ണൊക്കെ തുടച്ച് അവളെന്നെ തലയുയർത്തി നോക്കി…. ഒരു നിറഞ്ഞ ചിരിയോടെ ഞാൻ അവളെ കണ്ണിലേക്ക് നോക്കി….. “എന്താ….രാധൂ……? ഹ്മ്മം..???” വാത്സല്യത്തോടെ അവളെ താടിയിൽ ഞാൻ ചോദിച്ഛ് തീർന്നതും അനു എന്റെ മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടിയിരുന്നു… ഇരു കവിളിലും നെറ്റിയിലും കണ്ണികളിലും മൂക്കിലും ഒക്കെ അവള് നിർത്താതെ ഉമ്മ വെച്ചു… എന്റെ മുഖം മുഴുവൻ അവളെ കണ്ണീരിലും ചുംബനങ്ങളിലും ഒരുപോലെ കുതിർന്നു…. എന്റെ മടിയിലേക്ക് കയറി ഇരുന്ന് കഴുത്തിലൂടെ ചുറ്റിപ്പിടിച്ഛ് ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ നെഞ്ചോരം ചേർന്ന് കിടക്കുന്ന അവളെ ഞാൻ നോക്കി…

. “എനിക്ക് കോണ് ഐസ് ക്രീം വേണം…..???” കൊച്ചു കുഞ്ഞിനെ പോലെ കുറുക്കി ഒന്നൂടെ കെട്ടിപ്പിടിച്ഛ് അടഞ്ഞ ശബ്ദത്തിൽ അവള് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് പിന്നോട്ട് ആഞ്ഞ് നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി… “ങേ……എന്താ……???? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു… “എടോ കോന്തൻ കെട്ടിയോനേ എനിക്ക് കോണ് ഐസ് ക്രീം വേണം ന്ന്….!!!!!” മുഖത്തേക്ക് കുറുമ്പോടെ നോക്കി കൊഞ്ചി പറഞ്ഞ് നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന അവളെ ഞാൻ ചിരി കടിച്ഛ് പിടിച്ഛ് നോക്കി…. “ഇതിനാണോ ഉമ്മ തന്നത്……???” കുസൃതി നിറഞ്ഞ സംശയത്തോടെ ഞാൻ ചോദിച്ചതും അവളെന്നെ മുഖമുയർത്തി നോക്കി…. “മ്മ്മ്…..???? ആഹ്‌ണോ….???”

നിറയുന്ന കണ്ണോടെ അവളെന്നെ നോക്കി അല്ലെന്ന് മൂളി തലയാട്ടി…. “പിന്നെന്തിനാ ഉമ്മ തന്നത്…???” അവളെ കണ്ണിലേക്ക് നോക്കി കുസൃതിയോടെ ഞാൻ വീണ്ടും ചോദിച്ചു…. “അത്….. അതെനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം തോന്നിയതോണ്ടാ, സന്തോഷം തോന്നിയതോണ്ടാ….” നിഷ്കളങ്കമായി അവള് പറഞ്ഞ കൂട്ടത്തിൽ കവിളിനെ നനയ്ച്ഛ് ഒഴുകിയിറങ്ങിയ കണ്ണീർ കാണേ എനിക്ക് അവളെ ഉമ്മ കൊണ്ട് കൂടാൻ തോന്നി… ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കാൻ തോന്നി…. “അയ്യേ അതിന് എന്റെ പൂച്ചക്കുട്ടി എന്തിനാ കരയണോ….??? ഞാൻ വെറുതേ ചോദിച്ചതല്ലേ…

ഞാൻ നിന്റെ കോന്തൻ കെട്ടിയോൻ അല്ലേ… നിനക്ക് ഇപ്പൊ വേണെങ്കിലും എന്നേ ഉമ്മിച്ചൂടെഡീ പൊട്ടിക്കാളി…” കവിളിൽ പിടിച്ഛ് വലിച്ഛ് കൊണ്ട് ഞാൻ പറഞ്ഞതും അവളെന്നെ രൂക്ഷമായി ഒന്ന് നോക്കി പിന്നെ ചിരിച്ഛ് മാറോട് ഒട്ടി കിടന്നു….. “രാധൂസേ……????” “മ്മ്മ്….!!!!!” “അതേയ്… എനിക്കും ഒരുപാട് ഒരുപാട് ഒരുപാടിഷ്ടം തോന്നുന്നു… ഞാനും ഉമ്മിച്ചോട്ടെ…????” ഞാൻ ചോദിച്ഛ് തീർന്നതും അവള് മുഖമുയർത്തി എന്നെ നോക്കി.. ഞാൻ പ്ലീസ് ന്ന് കെഞ്ചിയതും അവള് നേരെ ഇരുന്ന് കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് ചുറ്റിലും കണ്ണോടിച്ചു…. നട്ടപ്പാതിരയ്ക്ക് ഈ കടപ്പുറത്ത് വെറുതേ നടക്കുന്ന നായ്ക്കള് പോലുംല്ല… രണ്ട് റൗണ്ട് ചുറ്റി നിരീക്ഷിച്ഛ് അവളെന്റെ മുഖത്തേക്ക് നോക്കി…. നാണത്തോടെ തലകുനിച്ഛ് പതിയെ തലയാട്ടി…. ~~~~~~~~~~~~~~~~~~~~

സമ്മതമറീച്ഛ് ഞാൻ തലയാട്ടിയതും സിദ്ധു എന്റെ ഇടുപ്പിൽ കൈ ചേർത്ത് മടിയിലേക്ക് ഒന്നൂടെ കയറ്റി ഇരുത്തി… പതിയെ അവന്റെ നനുത്ത ചുണ്ടുകൾ സീമന്തരേഖയിൽ പതിഞ്ഞതും ഒരു നറു ചിരിയോടെ ഞാൻ അവനെ തലയുയർത്തി നോക്കി… എന്റെ മുഖം കൈകളിൽ കോരിയെടുത്ത് ഇരു കണ്ണിലും അവൻ മൃദുവായി ചുംബിച്ചു…. ചുണ്ടുകൾ ഇരുകവിളിലും അമർത്തി ചുംബിച്ഛ് മൂക്കിൽ തുമ്പിൽ പതിയെ കടിച്ചു…. എരിവ് വലിച്ഛ് ഒന്ന് പിടഞ്ഞ് ഞാൻ സിദ്ധുനെ നോക്കവേ അവന്റെ നിശ്വാസം മൂക്കിന് താഴേയ്ക്ക് അരിച്ചിറങ്ങി… അവന്റെ നിശ്വാസം പൊതിയുന്ന എന്റെ ചുണ്ടിലേക്കാണ് ആ കണ്ണുകൾ പായുന്നതെന്ന് അറിഞ്ഞ് ചെറിയൊരു വിറയലോടെ പിന്നിലേക്ക് ചാഞ്ഞതും അവന്റെ ദൃഢമായ കൈകൾ അരക്കെട്ടിൽ വരിഞ്ഞ് മുറുക്കി…. ഒരു വലിയ ശ്വാസത്തോടെ ഞാൻ ഒന്നൂടെ ഞെളിഞ്ഞ് ഉയർന്നു അവനോട് ചേർന്നു… എന്റെ കൈകൾ അവനെ ചുറ്റി പിടിച്ചു… ആ ചുണ്ടുകൾ പതിയെ എന്റെ കീഴ്ചുണ്ടിലേക്ക് ചേക്കേറിയതും എന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു…. അവനേക്കാൾ ആ ചുണ്ടുക്കളാൽ ബന്ധിക്കപ്പെട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു…

. ആവേശത്തോടെ അവനെന്റെ ചുണ്ടുക്കളെ മാറിമാറി സ്വന്തമാക്കുമ്പോ എന്റെ വിരലുകൾ അവന്റെ പുറം മേനിയിൽ ആഴത്തിൽ ആണ്ടു…. കീഴ്ചുണ്ടിൽ ആഴത്തിൽ ഇറങ്ങുന്ന അവന്റെ പല്ലിനെ തടയാൻ ആവാതെ അരയിൽ നിന്ന് എന്റെ കൈകൾ പുറകിലൂടെ അവന്റെ ഷോള്ഡറിൽ മുറുകി…. ~~~~~~~~~~~~~~~~~~ ശ്വാസം വിലങ്ങി തുടങ്ങവേ എന്റെ നെഞ്ചിൽ അള്ളിപിടിച്ഛ് മാറ്റാൻ ശ്രമിക്കുന്ന അവളുടെ കൈകൾ ആളി പടർന്ന ചുംബനത്തിന് വിരാമമിട്ടു…. കിതപ്പോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് പോയ അവളെ ഞാൻ എന്നിലേക്ക് ശക്തമായി ചേർത്ത് അടക്കിപ്പിടിച്ചു….. “സിദ്ധു…..???” “മ്മ്മ്…..!!!” “എനിക്ക് ഇന്ന് ഐസ് ക്രീം വാങ്ങിച്ഛ് തന്നില്ലല്ലോ….???” ചുണുങ്ങി കൊണ്ട് അനു ചോദിച്ചതും ഞാൻ അവളെ ഒന്നിരുത്തി നോക്കി…. “വന്നിട്ട് ഇത്രയും നേരം ആയി… ഒന്ന് പോലും വാങ്ങി തന്നില്ലല്ലേ….???”

കുറുമ്പോടെ മുഖം വെട്ടിച്ഛ് അവള് പറഞ്ഞതും ഞാൻ രൂക്ഷമായി അവളെ നോക്കി…. ഞാൻ നോക്കുന്നുണ്ടെന്ന് മനസ്സിലായതും അവള് എന്റെ മുഖത്തേക്ക് നോക്കാതെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും മുകളിലേക്കും ഒക്കെ നോക്കി ഇരുന്നെങ്കിലും പിന്നെ പതിയെ എന്നെ തിരിഞ്ഞു നോക്കി ഒന്നും അറിയാത്ത മട്ടിൽ ഗൗരവത്തിൽ ചോദിച്ചു… “എന്താ….????” “മിണ്ടരുത് നീ…… കുരിപ്പേ…..!!!!!ബാക്കിയുള്ളവൻ വരുന്ന വഴിയ്ക്ക് ഐസ് ക്രീം വാങ്ങി തന്നപ്പോ… അവൾടെ ഒരു ചന്ദ്രനും നക്ഷത്രവും സെന്റിയടിക്കലും…. എന്നിട്ട് ഇപ്പോ ഐസ് ക്രീം വേണം പോലും…… ന്നാ പിടിച്ഛ് മുണ്ങ്….!!!!” കൃതിമ ദേഷ്യത്തോടെ എത്രയും പറഞ്ഞ് സിദ്ധു വേഗം താഴെ കിടന്ന നേരത്തെ വാങ്ങിയ അലിഞ്ഞു പോയ ഐസ് ക്രീം എടുത്ത് എന്റെ കയ്യിലേക്ക് ബലമായി വെച്ചു തന്നു….. അതാണെങ്കിൽ അലിഞ്ഞു അലിഞ്ഞു ഇനി കോണ് മാത്രേള്ളൂ….. അതിലേക്കും പിന്നെ നിഷ്‌കു ഭാവത്തിൽ അവനെയും നോക്കി….

“ഇതിലെ ഐസ് ക്രീമൊക്കെ അലിഞ്ഞു പോയി സിദ്ധു…. കോണ് മാത്രേ ള്ളൂ….!!!” “ആണോ….???? അതേ വാങ്ങി തരുമ്പോ തിന്നണം… അല്ലാതെ അരമണിക്കൂർ കഴിഞ്ഞല്ല….. ഇന്ന് കോണ് മാത്രം തിന്നാ മതി…..” ഞാൻ പുച്ഛത്തോടെ പറഞ്ഞതും അവളെന്റെ നെഞ്ചോട് ഒട്ടി ചാഞ്ഞ് കൈവിരൽ കൊണ്ട് നെഞ്ചിൽ ചുരണ്ടി കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് കൂർപ്പിച്ഛ് ചുണുങ്ങാൻ തുടങ്ങി “എനിക്ക് വേറെ വേണം……!!!! എനിക്ക് പുതിയൊരണ്ണം വാങ്ങി തായ്യോ…???? പ്ലീസ് സിദ്ധു……???? ഞാൻ ഇല്ലെന്ന് തലയാട്ടി ശ്വാസം വലിച്ഛ് വിട്ട് സൈഡിലേക്ക് നോക്കി നിന്നു…. “നല്ല സിദ്ധു അല്ലേ…..??? ചക്കര സിദ്ധു അല്ലേ…..???? പഞ്ചാര സിദ്ധു അല്ലേ….???? സിദ്ധേട്ടാ പ്ലീസ്…..???”

എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് അനു അല്ലേ, അല്ലേ ന്ന് ചോദിക്കുന്നതിന് അനുസരിച്ച് ഞാൻ ഗൗരവത്തിൽ അല്ല, അല്ല, ന്ന് പറഞ്ഞോണ്ടിരിക്കുമ്പഴാണ് അവള് കുഴയുന്ന ശബ്ദത്തിൽ സിദ്ധേട്ടാ ന്ന് നീട്ടി വിളിച്ചത്…. വളരെ സ്‌പെഷ്യൽ ഒകേഷൻസിൽ മാത്രമേ അനു എന്നെ അങ്ങനെ വിളിക്കാറുള്ളൂ…. അല്ലാത്തപ്പം സിദ്ധുവും, കോന്തനും, കണാരനും, ഒക്കെയാണ്… അവളെന്ത് വിളിച്ചാലും എനിക്ക് ഇഷ്ടാമാണെങ്കിലും ‘ സിദ്ധേട്ടാ ‘ ന്ന് വിളിക്കുന്നത് എനിക്ക് കുറച്ചധികം ഇഷട്മാ… “എന്താ വിളിച്ചേ…….???” “സിദ്ധേട്ടാന്ന്……. എന്തേയ്….???” അവള് സംശയത്തോടെ എന്നെ നോക്കി തിരിച്ഛ് ചോദിച്ചു…. “ഒന്നൂടെ വിളിച്ചേ……????” “സിദ്ധേട്ടാ…..!!!” “ഒന്നൂടെ…..” “സിദ്ധേട്ടാ……!!!!” ഒന്നൂടെ ശെരിക്കും കേട്ടില്ല….???? “സിദ്ധേട്ടാ….!!!” “ഒന്നൂടെ…..???” “എടാ കോന്തൻ കണാരാ……!!!!! നിങ്ങള് എനിക്ക് ഐസ് ക്രീം വാങ്ങിച്ചു തരുന്നോ ഇല്ലയോ…..????” ~~~~~~~~~~~~~~~~~~~~~~~

ഞാൻ എത്ര വിളിച്ചിട്ടും കോന്തൻ കേട്ടില്ല,ഒന്നൂടെ, ഒന്നൂടെ ന്ന് പറഞ്ഞോണ്ടിരിക്കുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു… പക്ഷേ ദേഷ്യത്തോടെ കോന്തൻ കണരാ ന്ന് വിളിച്ചതും എന്നാ വാ വാങ്ങിക്കാ ന്നും പറഞ്ഞു എന്നെയും പിടിച്ച് എണീപ്പിച്ഛ് കൂട്ടിപ്പിടിച്ഛ് നടക്കുന്ന സിദ്ധു നെ ഞാൻ കണ്ണെടുക്കാതെ നോക്കി…. ഞാൻ അങ്ങനെ വിളിക്കാൻ കാത്ത് നിന്ന പോലെ…. എന്താന്നറിയില്ല…..വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറഞ്ഞ് തൂവുന്നുണ്ട്… ചിലപ്പോ സിദ്ധു എല്ലാം അച്ഛനോട് പറഞ്ഞിരുന്നെന്ന് കേട്ടതിന്റെ ആവും…… കുറേ കാലമായി നെഞ്ചിൽ കിടന്ന നീറിയ വേദനയാണ് സിദ്ധു ഇന്ന് പുഷ്പം പോലെ അകറ്റിയത്…. പലപ്പോഴും എനിക്ക് സിദ്ധുനെ മനസ്സിലാവുന്നില്ല….!!!!

അവനോടു ചേർന്ന് കുട്ടിക്കളി കളിച്ഛ് നടക്കുമ്പോ അച്ഛന്റെ കൂടെയാണെന്ന് തോന്നും… എന്റെ എല്ലാ മണ്ടത്തരങ്ങൾക്കും മറുത്തൊന്നും പറയാതെ സമ്മതിച്ഛ് തരും, എന്ത് പറഞ്ഞാലും വാങ്ങി തരും…. അവൻ വാങ്ങി തന്ന രണ്ട് കോണ് ഐസ് ക്രീമും രണ്ട് കയ്യിൽ വാങ്ങി ഒന്നിടവിട്ട് ഓരോന്ന് നക്കി നുണഞ്ഞ് കൊണ്ട് ആ കടൽ കരയിലൂടെ ഞങ്ങൾ നടന്നു… ചെറിയ കുട്ടികളെ പിടിക്കുന്ന പോലെ സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചത് കണ്ട് എനിക്ക് ചിരി വന്നു….. നടക്കുന്നതിന്റെ ഇടയിൽ ഒന്ന് നക്കി അവന്റെ നേരെ വേണോ ന്ന അർത്ഥത്തിൽ കോണ് ഐസ് ക്രീം നീട്ടിയതും സിദ്ധു നടത്തം നിർത്തി എന്നെ താണ് വണങ്ങി കൊണ്ട് വേണ്ടേയ് ന്ന് നീട്ടി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു….. കുറച്ചൂടെ നടന്ന് സിദ്ധു കടൽ കരയിൽ ഇരുന്നെങ്കിലും ഞാൻ വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങിയും കയറിയും കളിച്ചോണ്ടിരുന്നു… ഒരുപാട് ആയപ്പോ ഞാൻ വീണ്ടും സിദ്ധുന്റെ അടുത്ത് പോയിരുന്നു…..

“ഹോ…. ഇത്ര വേഗം ക്ഷീണിച്ചോ……. വല്യ ഭാരപ്പെട്ട പണി കഴിഞ്ഞു വന്നതല്ലേ….??? വല്ല ഹോര്ലിക്സോ, ബൂസ്റ്റോ വല്ലതും കലക്കി തരട്ടെ…???” സിദ്ധു കളിയാക്കി ചോദിച്ചതും ഞാൻ അവനെ നോക്കി പുച്ഛിച്ചു… “ഓ… വേണ്ട… വേണ്ടതോണ്ടാ… അതേയ്…. ഞാൻ ക്ഷീണിച്ചൊന്നുംല്ല… ഞാൻ കടലിന് റെസ്റ്റ് കൊടുത്തതാ….!!” എത്രയും പറഞ്ഞ് ഞാൻ വീണ്ടും പോകാൻ എണീറ്റതും സിദ്ധു അവിടെ തന്നെ പിടിച്ചതിരുത്തി… ഞാൻ സംശയത്തോടെ അവനെ നോക്കി അവിടെ ഇരുന്നു…. “ബർത്ത് ഡേ ഗിഫ്റ്റ് വേണ്ടേ നിനക്ക്….???? അതിനല്ലേ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…..???” സിദ്ധു ചോദിച്ചത് കേട്ട് ഞാൻ അത്ഭുതത്തോടെ അവനെ നോക്കി ചോദിച്ചു…. “ഇതൊക്കെയല്ലേ ഗിഫ്റ്റ്……???”

“ഏയ്…… അല്ലാ…!!!” വളരെ ശാന്തമായി അവൻ തലയാട്ടി കൊണ്ട് പറഞ്ഞതും ഞാൻ ആവേശത്തോടെ അവന്റെ നേരെ തിരിഞ്ഞിരുന്നു…. “ഇനിയുംണ്ടോ… എങ്കിൽ താ…..???” എക്സൈറ്റ്മെന്റോടെ കണ്ണുകൾ വിടർത്തി ഞാൻ എന്റെ ഉള്ളം കൈ അവന്റെ നേരെ നീട്ടിയതും നന്നേ ചെറുതല്ലാത്തൊരു ഗിഫ്റ്റ് ബോക്സ് അവനെന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു…. സന്തോഷത്തോടെ വേഗം വാങ്ങി ആവേശത്തോടെ തിരിച്ചും മറിച്ചും കുലുക്കിയും നോക്കി…. ഒന്നും കുലുങ്ങുന്നില്ലല്ലോ…??? “പൊട്ടിക്കട്ടെ സിദ്ധു….!!” നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ അവനെ നോക്കി ഞാൻ ചോദിച്ചതും അവൻ തലയാട്ടി മൂളി…. ഞാൻ വേഗം വർണ്ണ കടലാസ് പൊളിച്ഛ് മാറ്റി പെട്ടി ഓപ്പണ് ചെയ്തു… ദേ അതിനുള്ളിൽ വേറൊരു പെട്ടി… ആവേശത്തോടെ അത് ഓപ്പണ് ചെയ്തപ്പോ ദേ വേറൊന്ന്… ഞാൻ മുഖം വെട്ടിച്ഛ് സിദ്ധു നെ കുറുക്കനെ നോക്കി…. അവൻ ചിരി കടിച്ഛ് പിടിച്ഛ് പെട്ടിയിലേക്ക് കണ്ണ് കാണിച്ചു…. ഈ കോന്തൻ സിദ്ധുനെ ഞാൻ ഇന്ന് കൊല്ലും… നല്ല എട്ടിന്റെ പണിയല്ലേ തന്നത്…. ഇത് തുറന്നിട്ടും തുറന്നിട്ടും തീരുന്നില്ലല്ലോ കൃഷ്ണാ…

ഇനി ഇതിലൊന്നും ഉണ്ടാവില്ലേ… കോന്തൻ വെറുതെ എന്നെ പറ്റിക്കാവോ..??? അങ്ങനെ എങ്ങാനും ആണെങ്കിൽ സിദ്ധുനോട് ഞാൻ മിണ്ടൂല്ല… മനസ്സിൽ ഉറപ്പിച്ഛ് ഞാൻ വീണ്ടും പെട്ടികൾ തുറന്നോണ്ടിരുന്നു… അങ്ങനെ അങ്ങനെ ഒരു നാല്, അഞ്ച് പെട്ടി ഞാൻ പൊട്ടിച്ചു…. ഇവിടെ….. ജ്യോതിയും വരുന്നില്ല തീയും വരുന്നില്ല.. പക്ഷേ എനിക്ക് ദേഷ്യം നല്ലോണം വരുന്നുണ്ട്…. സിദ്ധു ആണെങ്കിൽ ഞാൻ കുറുക്കനെ നോക്കുമ്പോ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും ന്ന് പറഞ്ഞു ചിരിക്കാ….. അവസാനം പെട്ടി ചെറുതായി ചെറുതായി ഒരു വാച്ചിന്റെയൊക്കെ പെട്ടിയുടെ അത്ര ആയതും ഒരു ദീർഘ നിശ്വാസത്തോടെ സിദ്ധു നെ തറപ്പിച്ഛ് ഒന്ന് നോക്കി അവസാനതെ ഞാൻ പെട്ടി പതുക്കെ തുറന്നു….. ഈ കോന്തന്റെ ഗിഫ്റ്റാ… ഇതീന്ന് ജീവനുള്ള വല്ലതും ചാടിയല്ലോ പറയാൻ പറ്റൂല്ല….

പക്ഷേ അതിനുള്ളിലുള്ള സാധനം കാണേ അത്ഭുതവും ആശ്ചര്യവും അന്ധാളിപ്പും കൊണ്ട് എന്റെ വാ തുറന്ന് പോയി… കണ്ണിൽ സംശയം നിറഞ്ഞു… ഹൃദയം പോലും ഒരു നിമിഷം മിടിപ്പേറി…. ഇതൊക്കെ പ്രതീക്ഷിച്ചപ്പോലെ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഇരിക്കുന്ന സിദ്ധു നെ ഞാനൊരു ഞെട്ടലോടെ ഞാൻ നോക്കി… *”സിദ്ധു…….. ഇത്……. ഇതെങ്ങനെ…….???”* തുടരും….