രചന – മഞ്ജിമ സുധി
പക്ഷേ,, എല്ലാം ഇങ്ങനെ ദൂരെ നിന്ന് നോക്കി കാണാനാണ് എന്റെ വിധി…. പതിയെ ജനലിന്റെ അടുത്തേക്ക് പോയി അവളുടെ കാർ പടിപ്പുര കഴിഞ്ഞ് ദൂരത്തേക്ക് മറയുന്നത് കണ്ണ് അകലുന്ന വരെ ജനൽ കമ്പിയിൽ തല മുട്ടിച്ഛ് വെച്ഛ് നോക്കി നിന്നു…… പൊടുന്നനെ ഒരു കൈത്തലം എന്റെ തോളിൽ അമർന്നതും ഞെട്ടലോടെ പിന്തിരിഞ്ഞ് നോക്കി…. കണ്ണ് നിറച്ഛ് ചെറിയൊരു ചിരിയോടെ നിൽക്കുന്ന ചെറിയമ്മയുടെ മാറിലേക്ക് ഞാൻ ചാഞ്ഞ് കെട്ടിപ്പിടിച്ഛ് നിന്നു…. അത്യധികം വാത്സല്യത്തോടെ ചെറിയമ്മ പതിയെ എന്റെ നെറുക്കിൽ തലോടി…. “എന്താ മോളേ നിനക്ക് പറ്റിയത്……??? എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറി ആളും കോളും ഇല്ലാത്ത മൂലയിൽ ഒറ്റയ്ക്ക് വന്നിരിക്കുന്നത്…??? നീ എന്തേയ് താഴേക്ക് വരാതിരുന്നത്,,, അമ്മു പോകാൻ നേരം എത്ര അന്വേഷിച്ചുന്ന് അറിയോ നിന്നെ….??? നീ എന്തേ വരാഞ്ഞെ…???”” ചെറിയമ്മയെ ഒന്നൂടെ ഇറുക്കി പിടിച്ഛ് ഒട്ടിച്ചേർന്ന് ഞാൻ പതിയെ ചിരിച്ചു….
“എന്റെ അനിയത്തി നല്ലൊരു വഴിക്ക് പോകല്ലേ ചെറിയമ്മേ അവിടെ ആ സമയം ഒരു ദുശ്ശകുനം ആയിട്ട് ഞാൻ എന്തിനാ…..???? ഞാനൊരു അപശകുനാ ചെറിയമ്മേ…. എന്നെ കണ്ട് പോയാൽ ഗതി പിടിക്കില്ല ആരും… ശാപം കിട്ടിയ ജന്മാ….!!” ഞാൻ പറഞ്ഞത് കേട്ടതും ചെറിയമ്മ എന്നെ അടർത്തി മാറ്റി മുന്നിലേക്ക് നിർത്തി കുനിഞ്ഞ് കിടന്ന തല താടിയിൽ പിടിച്ഛ് ഉയർത്തി…. “നീ എന്തൊക്കെയാ അനൂ ഈ പറയുന്നത്…. എനിക്കറിയാം നിന്നെ.. നിനക്കൊരിക്കലും നിന്റെ അച്ഛനെ ചതിക്കാൻ കഴിയില്ല… നീ അന്ന് അങ്ങനെ ചെയ്തതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കും എനിക്ക് ഉറപ്പാ…..!!!! പറ…… നീ എന്തിനാ അങ്ങനെ ചെയ്തത്…??? ഇത്രയും വലിയൊരു കാര്യം ഞങ്ങളിൽ നിന്ന് മറച്ചു വെച്ചത് എന്തിനാ….??? എനിക്ക് അറിയണം അതിന്റെ കാരണം……??” ചെറിയമ്മയുടെ ചോദ്യം എനിക്ക് ഒരുതരം പരിഹാസം പോലെയാ തോന്നിയത്….
പുച്ഛത്തോടെ ചുണ്ട് കോട്ടി ഞാൻ വീണ്ടും പുറത്തേക്ക് മിഴികൾ ഊന്നി…. “ഇനി അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യാ ചെറിയമ്മേ….??? എല്ലാം കഴിഞ്ഞില്ലേ….?? എല്ലാം തീർന്നില്ലേ…??? എല്ലാം നഷ്ടപ്പെട്ടില്ലേ…??? ഇനി എന്തിന്….????? ഞാൻ കാരണം എന്റെ അച്ഛൻ ഒന്ന് മിണ്ടാൻ പോലും കഴിയാതെ…. അനിയത്തി ആണെങ്കിൽ ദാ, സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ബാക്കിയാക്കി, ഉപേക്ഷിച്ചല്ലേ പടിയിറങ്ങി പോയത്…. പിന്നെ അമ്മ…ദേഷ്യം തീരുന്ന വരെ അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ പോലും എനിക്ക് സങ്കടം ഉണ്ടാക്കില്ലായിരുന്നു ചെറിയമ്മേ… ഇതിപ്പോ,,,, അമ്മ എന്നോട് ഒന്നും മിണ്ടുന്നില്ല…. എന്നെ അമ്മേ ന്ന് വിളിക്കാൻ പോലും……!!!!! ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ചവരൊക്കെ എന്നെ ഇപ്പൊ വെറുക്കാ… ഇതൊക്കെ കാരണം എന്റെ തെറ്റ് തന്നെയാ… അന്ന് തന്നെ എന്റെ അച്ഛനോടെങ്കിലും എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ആ പാവം ഇങ്ങനെ നരക്കിക്കേണ്ടി വരില്ലായിരുന്നു….
ഇനി ഇപ്പൊ അതൊക്കെ പറഞ്ഞിട്ട് അറിഞ്ഞിട്ട് എന്തിനാ…???” ചെറിയമ്മയെ നോക്കി ചിരിച്ചോണ്ടാണ് ഞാൻ ഇത്രയും ചോദിച്ചത്….. വിറയലോടെ ഇടറുന്ന സ്വരത്തിൽ മോളെന്നും വിളിച്ചു ചെറിയമ്മ എന്നെ ചേർത്ത് പിടിക്കുമ്പോ എന്റെ മിഴികൾ നിറഞ്ഞൊഴുക്കിയിരുന്നു….. കുറച്ചു നേരം അങ്ങനെ അടക്കിപ്പിടിച്ഛ് ചെറിയമ്മ വേഗം എന്നെ നേരെ നിർത്തി കണ്ണൊക്കെ തുടച്ഛ് തന്ന് എണീപ്പിച്ചു നിർത്തി…. “നീ സദ്യ കഴിച്ചോ…???” “ഇല്ല….!” “വാ,,,,, എന്നാൽ കഴിക്കാം… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ വാ ചോറ് കഴിക്കാം… അതു കഴിഞ്ഞ് അമ്മൂന്റെ വീട്ടിലേക്ക് വിരുന്ന് പോകാൻ ഉള്ളതാ….” അല്പം ധൃതിയോടെ ചെറിയമ്മ പറഞ്ഞ് എന്നെ പിടിച്ഛ് നടക്കാൻ ആഞ്ഞതും ഞാൻ അവിടെ തന്നെ നിന്നു… “വേണ്ട ചെറിയമ്മേ…എനിക് വേണ്ട… എനിക്കിപ്പം വിശക്കുന്നില്ല….. ഇപ്പോ ചോറ് തൊണ്ടയിലൂടെ ഇറങ്ങില്ല… എന്തോ ചങ്കിൽ കെട്ടിനിൽക്കുന്ന പോലെ തോന്നാ,,,, ഉമിനീർ പോലും ഇറക്കാൻ പറ്റുന്നില്ല…. ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് കഴിച്ചോളാം… എന്നെ നിർബന്ധിക്കരുത് ദയനീയ ഭാവത്തോടെ ഞാൻ പറഞ്ഞതും ചെറിയമ്മ സൗമ്യമായി ചിരിച്ചു….
“മ്മ്മം…എന്നാ ഞാൻ നിർബന്ധിക്കുന്നില്ല… നീ വേഗം മുഖം ഒക്കെ ഒന്ന് കഴുകി റെഡി ആവ്…. ഇപ്പോ പോകും…” ” ഞാൻ,,, ഞാനില്ല ചെറിയമ്മേ… എനിക്ക് വയ്യ….. എന്തോ വല്ലാത്ത തലവേദന… തല പൊട്ടി പിളരുന്ന പോലെ…. മാത്രവുമല്ല,,,, ഞാൻ പോന്നാ….. അത് ശെരിയാവില്ല….. അമ്മയ്ക്ക് ഒന്നും ഇഷ്ടാവില്ല… പിന്നെ അച്ഛൻ ഒറ്റയ്ക്കാവില്ലേ ഇവിടെ…??? ഞാനിവിടെ നിന്നോളം….. അമ്മ പോന്നോട്ടെ….. നിങ്ങളൊക്കെ പോയിട്ട് വാ….” ഉള്ളിലെ സങ്കടം മറയ്ച്ഛ് ഒരു ചിരിയോടെ ഞാൻ പറഞ്ഞ് ഒപ്പിച്ചു… ചെറിയമ്മ അതൊന്നും കാര്യമാക്കാതെ കുറേ നിർബന്ധിച്ചെങ്കിലും ഞാൻ എന്റെ തീരുമാനം മാറ്റിയില്ല…. കൂടാതെ ഏട്ടനും ചെറിയച്ഛനും നന്ദുവും ഒക്കെ പോകാൻ വരാൻ പറഞ്ഞു വിളിച്ചപ്പഴും ഞാൻ ഇല്ലന്ന് തന്നെ തറപ്പിച്ച് പറഞ്ഞ് എന്റെ തീരുമാനത്തിൽ ഉറയ്ച്ഛ് നിന്നു……
എല്ലാരും പോയപ്പോ ആളും ബഹളവും ഒഴിഞ്ഞ് ഞാനും വീടും അച്ഛനും മാത്രം വീട്ടിൽ ബാക്കിയായി….ഞാൻ വീണ്ടും താഴേയ്ക്കിറങ്ങി അച്ഛന്റെ അടുത്തു പോയി ഇരുന്നു… പിന്നെ അച്ഛന്റെ അടുത്ത് കട്ടിലിലേക്ക് തല വെച്ച് കിടന്ന് എപ്പഴോ ഉറങ്ങിപ്പോയി…. അനന്തേട്ടൻ വന്ന് തട്ടി വിളിച്ചപ്പഴാണ് ഞാൻ ഞെട്ടി ഉണർന്നത്, ഒട്ടും വൈകാതെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി… സമയം സന്ധ്യ കഴിഞ്ഞ് രാത്രിയോട് അടുത്തിരുന്നു…. ഏട്ടൻ അരികിൽ മുട്ട് കുത്തിയിരുന്ന് എന്റെ നെറ്റിയിൽ കൈ വെച്ചും, കണ്പോള പിളർത്തി നോക്കിയും ഒക്കെ പരിശോധിക്കാൻ തുടങ്ങി…. “തലവേദന കുറവുണ്ടോ മോളേ…??” “മ്മ്മം…..!!!! ഏട്ടനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ…..??? വന്ന അന്ന് കണ്ടതാ പിന്നെ നേരെ ചൊവേ ഒന്ന് കാണുന്നത് ഇപ്പഴാ…. എപ്പഴാ നിങ്ങളൊക്കെ വന്നത്…..?? എല്ലാരും പോയോ…..???” ഏട്ടനെ നോക്കി അവശതയോടെ ഞാൻ ഇതൊക്കെ ചോദിക്കുമ്പഴും ഏട്ടൻ എന്നെ കവിളിലും കഴുത്തിലും ഒക്കെ പരിശോധിച്ചോണ്ടിരുന്നു….
“മ്മ്മം…. അധികപേരും പോയി വരുമ്പോ തന്നെ പലയിടത്തായി ഇറങ്ങി… പിന്നെ ഇപ്പോ ഇവിടെ അമ്മാവമാർ മാത്രേ ഉള്ളൂ…… ഞങ്ങൾ വന്നിട്ട് കുറച്ഛ് നേരമായി… ചെറിയമ്മ തലവേദന ആണെന്ന് പറഞ്ഞാതോണ്ടാ നിന്നെ വിളിക്കാതിരുന്നത്…. പോയപ്പോ അമ്മു നിന്നെ ഒരുപാട് അന്വേഷിച്ചു….. അവള് ആദ്യം തിരക്കിയത് നിന്നെയായിരുന്നു…. വരാത്തിരുന്നത്തിൽ ഒരുപാട് സങ്കടപ്പെട്ടു, അവള് നിന്നോട് പിണങ്ങി ന്ന് പറയാൻ പറഞ്ഞു….. അല്ലാ,,,, നീ ഫുഡ് കഴിച്ചോ….??? നല്ല ക്ഷീണം ഉണ്ട്,, നീ ഒന്നും കഴിക്കാറില്ലേ…..??? കണ്ണിലൊന്നും ഒരു തുള്ളി ചോരയില്ല… എല്ലാം വിളറി വെളുത്ത് ജീവനില്ലാത്തത് പോലെ ആയി….!!!” കരുതലോടെ ഏട്ടൻ പറഞ്ഞത് കേട്ട് പതിയെ ചിരിച്ഛ് വീണ്ടും കട്ടിലിലേക്ക് തലവെച്ഛ് ഞാൻ കിടന്നു….
“എനിക്ക് വേണ്ട ഏട്ടാ… വിശപ്പില്ല…..!!” “അതൊന്നും പറഞ്ഞാൽ പറ്റില്ല… വന്നേ എണീക്ക്…. രാവിലെ മുതൽ നീ ഒന്നും കഴിച്ചിട്ടില്ലന്ന് ചെറിയമ്മ പറഞ്ഞു… ഇങ്ങനെ കഴിക്കാതെ വെറും വയറ്റിൽ ഇരുന്നിട്ടാ ക്ഷീണവും തലവേദനയും ഒക്കെ… നീ ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി…. വാ എണീക്ക്… വരാൻ..” എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ പിടിച്ച പിടിയാലെ ഏട്ടൻ പന്തലിലേക്ക് കൊണ്ടുപോയി ഇരുത്തി… ഏട്ടൻ തന്നെ ഇലയിട്ട് ചോറും, കറികളും എല്ലാം വിളമ്പി തന്ന് തൊട്ട് മുന്നിലെ കസേരയിൽ ഇരുന്ന് കഴിക്കാൻ പറഞ്ഞു…. നല്ല വിഭാവസമൃദ്ധമായ സദ്യ….. നാല് കൂട്ടം പായസം വരേ ണ്ട്… സദ്യ അമ്മാവന്മാരുടെ വക ആണെന്ന് തോന്നുന്നു….. വിശനിട്ടോ അമ്മൂന്റെ കല്യാണ സദ്യ ആയതോണ്ടോ അറിയില്ല, ഒരു പ്രയാസവും ഇല്ലാതെ ആ വിളമ്പിയ ഫുഡ് മുഴുവൻ ഞാൻ കഴിച്ചു… ഇലമടയ്ക്കി കൈ കഴുകി ഏട്ടനോട് പറഞ്ഞ് ഞാൻ വീണ്ടും അച്ഛന്റെ അടുത്തേക്ക് തന്നെ വന്നിരുന്നു….
രാത്രിയായപ്പോ തന്നെ അനൂന്റെ അമ്മാവന്മാരും ബാക്കി ബന്ധുക്കളും സ്ഥലം വിട്ടു… ഞാനും അനന്തനും അനുവും അച്ഛനും അമ്മയും ചെറിയച്ഛനും ചെറിയമ്മയും നന്ദുവും മാത്രം വീട്ടിൽ ബാക്കിയായി…. പന്തലിൽ ഒരു മൂലയിൽ കസേരയിൽ കണ്ണടച്ച് ചാരി ഇരിക്കുമ്പഴാണ് അനന്തൻ വന്ന് അടുത്തിരുന്നത്….. “ഡാ സിദ്ധു… നമുക്ക് നാളെ രാവിലെ തന്നെ പോകണം….!!” “മ്മ്മം…….” അവൻ പെട്ടെന്ന് വന്നിരുന്ന് നാളെതന്നെ പോകണമെന്ന് പറഞ്ഞപ്പോ എന്തോ നെഞ്ചിനക്കത്ത് ഒരു വിങ്ങൽ പോലെ…. കണ്ണ് തുറയ്ക്കാത്തെ ഞാൻ മൂളി കഴിഞ്ഞ് പിന്നെ കുറേ നേരം അവനോ ഞാനോ ഒന്നും മിണ്ടിയില്ല… ഞങ്ങൾക്കിടയിൽ മൗനം താളം കെട്ടിനിന്നു…. “നന്താ…….” പതിയെ കണ്ണ് തുറന്ന് ഫോണിൽ കളിക്കുന്ന അവനെ ഞാൻ വിളിച്ചു….
മുഖമുയർത്താതെ തന്നെ അവൻ വിളി കേട്ടു…. “മ്മ്മം…. എന്താടാ…???” “അതെടാ,,, എനിക്ക്,,,,,, അത് പിന്നെ ഞാനൊരു കാര്യം……” “അനൂനോടെ സംസാരിക്കുന്ന കാര്യം ആണെങ്കിൽ നീ പറയണ്ട ഞാൻ സംസാരിക്കില്ല….ആ കാര്യം ഞാൻ അവിടുന്ന് പോരുമ്പോൾ തന്നെ നിന്നോട് പറഞ്ഞതുമാണ്… അറിയാലോ നിനക്ക്….???” ഫോണിൽ തന്നെ നോക്കി ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം അവൻ ഇങ്ങോട്ട് പറഞ്ഞത് കേട്ട് ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കയ്യിൽ പിടിച്ചു… “I know,,,, എനിക്ക് അറിയാം… എന്നാലും അനന്താ…. എനിക്ക് വേണ്ടി ഒരിക്കൽ കൂടി….!!!!” എന്റെ കൈ തട്ടിയെറിഞ്ഞ് കൊണ്ട് അവൻ ദേഷ്യത്തോടെ എന്നെ നോക്കി.. “ദേ നോക്ക് സിദ്ധു,,, കല്യാണവീട്ടാ, ആൾക്കാര് കാണും ന്നൊന്നും ഞാൻ നോക്കൂല്ല… വല്ലതും വിളിച്ഛ് പറഞ്ഞാലോ ചെയ്താല്ലോ കൂടി പോകും….. നീ എന്തൊക്കെ പറഞ്ഞാലും നിനക്ക് വേണ്ടി ഞാനിനി അവളുടെ മുന്നിൽ നിൽക്കില്ല….
ഇങ്ങോട്ട് പുറപ്പെട്ടുമ്പോ തന്നെ ഞാൻ പറഞ്ഞതാ…. അതു തന്നെയാ എനിക്ക് എപ്പഴും പറയുള്ളത്….” അവൻ ദേഷ്യം കണ്ട്രോൾ ചെയ്ത ചുറ്റും നോക്കി ശബ്‌ദം കുറയ്ച്ഛ് അമർഷത്തോടെ പറഞ്ഞത് കേട്ട് ഞാൻ അവന്റെ കൈക്കൾ ഒന്നൂടെ പൊതിഞ്ഞ് പിടിച്ഛ് ഇടറുന്ന സ്വരത്തോടെ അവനെ നോക്കി…. “എടാ പ്ലീസ്…… നീ,,,,, നീയെങ്കിലും എന്നെ ഒന്ന് മനസ്സിലാക്കെടാ……. എടാ,,, എടാ എനിക്ക്…….അവളില്ലാതെ എനിക്ക് പറ്റുന്നില്ലെടാ…. ശ്വാസം മുട്ടുന്ന പോലെയാടാ…. ഞാൻ മരിച്ഛ് പോകുന്ന പോലെ തോന്നും….” സിദ്ധുന്റെ വാക്കുകളിൽ അനൂനോടുള്ള അടങ്ങാത്ത സ്നേഹവും ഇഷ്ടവും പ്രണയവും നിറഞ്ഞ് നിന്നിരുന്നു… എത്ര വേദനയയോടെയാണ് അവന്റെ തൊണ്ടകുഴിയിൽ നിന്ന് വാക്കുകൾ വരുന്നതെന്ന് ആ ശബ്ദത്തിന്റെ ഇടർച്ചയിൽ വിറയലിൽ ഞാൻ അറിഞ്ഞു… നിറയുന്ന കണ്ണുകൾ ഞാൻ കാണാതിരിക്കാൻ അമർത്തി തുടയ്ച്ഛ് സൈഡിലേക്ക് നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോ പാവം തോന്നി….
” നിന്നെ എനിക്ക് മനസ്സിലാവും…. നിന്റെ സ്നേഹവും പ്രണയവും എല്ലാം…. ഞാൻ നിന്നെ മനസ്സിലാകാം….. ഞാൻ അനൂനോടെ സംസാരിക്കാം…. പക്ഷേ അവളോട് ഞാൻ എന്ത് പറയണം ന്ന് കൂടി നീ പറഞ്ഞ് തരണം…… പറ,,,, ഞാൻ എന്താ അവളോട് ചോദിക്കാ…???എന്ത് പറഞ്ഞാ ഞാൻ നിന്നെ അവൾക്ക് മുന്നിൽ ന്യായീകരിക്കേണ്ടത്…??? നീ എപ്പഴും,,, നാഴികയ്ക്ക് നാൽപ്പത് വട്ടവും പറയറുണ്ടല്ലോ നിന്റെ നഷ്ടങ്ങളെ കുറിച്ഛ് , വേദനയെ കുറിച്ഛ്, വെറുപ്പിനെ, പകയെ അങ്ങനെ നിന്റെ എല്ലാത്തിനെ കുറിച്ചും…??? നഷ്ടങ്ങൾ മുഴുവൻ നിനക്ക് മാത്രമാണ് ഉണ്ടായതെന്ന്, എല്ലാം നഷ്ടപ്പെട്ടത് നിനക്കു മാത്രം ആണെന്ന്… ഇല്ലേ….???? രണ്ടു ദിവസം ആയില്ലേ നമ്മൾ ഇവിടെ നിൽക്കാൻ തുടങ്ങീട്ട്… ഇനി പറ,,,,,,,നഷ്ടങ്ങളുടെ കണക്കെടുപ്പിൽ ആർക്കാ കൂടുതൽ…?? നിനക്കോ….?? അവൾക്കോ…..??? നിന്റെ അച്ഛൻ ഇങ്ങനെ കിടന്ന് നരക്കിക്കുന്നുണ്ടോ…??? അമ്മ ഒരക്ഷരം പോലും മിണ്ടാതെ നടക്കുന്നുണ്ടോ…???? സ്വന്തം അനിയത്തിന്റെ കല്യാണത്തിന് ഒരു വേലക്കാരിയെ പോലെ പുറക്കിൽ നിൽക്കേണ്ടി വരുമോ..?? അവളെ വീട്ടിൽ, അവളെ സ്വന്തം അനുജത്തിയുടെ കല്യാണത്തിന് അവളേക്കാൾ സ്വതന്ത്രവും അധികാരവും ഇന്നലെയും ഇന്നുമായി ഇവിടെ വന്ന നാട്ടുകാർ പോലും ഉണ്ടായിരുന്നു….
ഒരു പരിചയം പോലും ഇല്ലാത്ത നമ്മുക്ക് ഉണ്ടായിരുന്നില്ലേ….??? ശെരിക്ക് അവളെ കൂടെ നിന്ന് നിങ്ങൾ രണ്ട് പേരും കൂടി നടത്തേണ്ടിയിരുന്ന കല്യാണമായിരുന്നു ഇത്,, എന്നിട്ട് അവളെ നീ മുന്നിലേക്കെങ്കിലും കണ്ടോ…??? എറ്റവും പിന്നിൽ,, ആ വാതിലിന്റെ കൂടി അപ്പുറത്ത് മറഞ്ഞ് നിന്നാ അവള് കല്യാണം കണ്ടത്…. നിന്റെ അനിയത്തിയെ സഹായിച്ചു എന്നൊരു തെറ്റ്, അതും നിന്റെ കണ്ണിൽ മാത്രം കാണുന്ന തെറ്റ്…. ആ തെറ്റിന് ഒരായുസ് മുഴുവൻ ഒഴുകേണ്ട കണ്ണീർ ഈ കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് അവള് ഒഴികിട്ടുണ്ട്…. ആരൊക്കെ പോയെങ്കിലും നിന്റെ ഫാമിലി ഇപ്പഴും നിന്റെ കൂടെ ഇല്ലേടാ…??? അവൾക്കോ…..??? സ്വന്തം വീട്ടിൽ അവളിപ്പോ ഒരു അന്യയെ പോലെയല്ല കഴിയുന്നത്….. ആ ഗതികേട് നിനക്കു പറഞ്ഞാൽ മനസ്സിലാവില്ല…..!!!! മറുത്തൊരക്ഷരം പറയാതെ ഞാൻ പറയുന്നത് മുഴുവൻ രണ്ട് കൈയും തുടയിൽ ഊന്നി താടിയ്ക്ക് കുത്ത് കൊടുത്ത് അവൻ കേട്ടിരുന്നു…
ഒരു നേടുവീർപ്പോടെ ഞാൻ പറഞ്ഞ് നിർത്തിയിതും അവൻ ചരിഞ്ഞ് എന്നെ നോക്കി…. “നീയും അവളെ ഭാഗത്താ… അവളെ ജീവിതം തകർത്ത ദുഷ്ടനായ എല്ലാരും എന്നെ കാണുന്നത്… നീ പോലും.. എന്നെ….. ആർക്കും മനസ്സിലാവില്ല…. ആരും മനസ്സിലാകില്ല…!” ഇത്രയും പറഞ്ഞ് അവൻ എണീറ്റ് പോകാൻ നിവർന്നതും ഞാൻ അവനെ ബലമായി അവിടെ തന്നെ ഇരുത്തി കസേര അവന്റെ മുന്നിലേക്ക് നീക്കിയിട്ട് ഇരുന്നു….. ” ഓകെ,,,,, ഞാൻ നിന്നെ മനസ്സിലാകാം…. അനൂനോട് സംസാരിക്കാം… പക്ഷേ,,,, നീ എല്ലാ കാര്യവും അവളോട് പറയും ന്നും അവളെ മനസ്സ് തുറന്ന്, പൂർണ്ണ മനസ്സോടെ സ്നേഹിക്കും ന്നും ഭാര്യയായി കാണും ന്നും എനിക്ക് ഇപ്പോ ഇവിടെ വെച്ഛ് വാക്ക് തരണം…. പറ്റോ….?????” വലത് കൈ അവന്റെ നേരെ വീറോടെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചതിന് ഒന്നും മിണ്ടാതെ നിറയുന്ന കണ്ണോടെ നിസ്സഹായതയോടെ എന്നെ നോക്കുന്ന മിഴികളായിരുന്നു അവന്റെ ഉത്തരം…
“നീ എന്താ ഒന്നും മിണ്ടാത്തത്….. പറ…പറ്റോ ന്ന്…..???? എനിക്കറിയാം പറ്റില്ലെന്ന്….. അവള് എപ്പഴും നിന്റെ കൂടെ വേണം,എല്ലാ കാര്യങ്ങളും ചെയ്യണം, നിന്റെ കൺ മുന്നിൽ ജീവിക്കണം അതും നിന്റെ ഭാര്യയായിട്ട് പക്ഷേ നീ ഒരിക്കലും അവളെ സ്നേഹിക്കില്ല… ഭാര്യയായി അംഗീകരിക്കില്ല… അല്ലേ….?? അല്ലെടാ സിദ്ധു….???” കുറച്ഛ് ദേഷ്യത്തോടെ ശബ്‌ദം കടുപ്പിച്ച് ഞാൻ അവനെ പ്രോവോക്ക് ചെയ്യുന്ന പോലെ പറഞ്ഞ് നിർത്തിയതും അവൻ വാശിയോടെ എന്നെ നോക്കി… “അതേ…!!!!!!!! നീ പറഞ്ഞതൊക്കെ ശെരിയാ…… എനിക്ക് അവളെ വേണം, അവളില്ലാതെ എനിക്ക് പറ്റില്ല, എന്റെ ശ്വാസം പോലും അവളുടെ നിശ്വാസത്തിൽ കലർന്നതാവണം… പക്ഷേ,,,, മനസ്സ് തുറന്ന് അവളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല… പറ്റില്ല എനിക്ക് അതിന്…
ഉള്ളിൽ കുന്നോളം സ്നേഹം ഉണ്ടെങ്കിലും എനിക്ക് ഇങ്ങനെയേ പറ്റൂ… ഇത്രെയേ കഴിയൂ… മറ്റാരേക്കാളും നിനക്ക് അറിയാലോ…. ഞാനവളെ ജീവന് തുല്യം സ്നേഹിച്ച ഒരു കാലം ഉണ്ടായിരുന്നൂ ന്ന്….ഇല്ലേ…??? അത് ഇല്ലാതാക്കിയത് ആരാ…… ഞാനാണോ…?????അല്ലല്ലോ……!!!! അവള് അവളുടെ കൂട്ടുകാരിയെ സഹായിച്ചപ്പോ എനിക്ക് നഷ്ടമായത് എന്റെ അച്ഛനെയാ…. ഒന്ന് മിണ്ടാൻ പോലും കഴിയില്ലെങ്കിലും അവളുടെ അച്ഛൻ എപ്പഴും ജീവനോടെ ഇല്ലേ,,, എനിക്കോ…???? എന്റെ അച്ഛനോ…???? ചങ്ക് പൊട്ടിയാ ആ പാവം,, അതും എന്റെ മടിയിൽ കിടന്ന്…. ഞങ്ങളെ കൂടെ ഒരുപാട് കാലം ജീവിക്കാനുള്ള അച്ഛന്റെ കൊതി ആ മരണവെപ്രാളത്തിനിടയിൽ ആ കണ്ണിൽ ഞാൻ കണ്ടിരുന്നു… എന്റെ അച്ഛൻ….!!!!!! അവളുടെ അച്ഛന്റെ ഈ കണ്ടീഷൻ ബെറ്റർ ട്രീറ്റ്മെന്റ് കിട്ടിയാൽ മാറാവുന്നതേള്ളൂ… അതുപോലെയാണോ എന്റെ അച്ഛൻ… ഇനി ഈ ജന്മം ഒരിക്കൽ കൂടി ആ മുഖം കാണാൻ എനിക്ക് കഴിയോ…??? തിരിച്ചു കിട്ടോ ഈ ജന്മം എനിക്ക്…..???? എന്താടാ നിന്റെ നാക്ക് ഇറങ്ങി പോയോ… പറ… കിട്ടോന്ന്…????” അവനെ നോക്കി ഒന്നും മിണ്ടാതെ ഞാൻ ഇരുന്നതും അവൻ എന്റെ അടുത്തേക്ക് ആഞ്ഞിരുന്നു.
“ഞാൻ ന്യായീകരിക്കല്ല,,, എന്റെ തെറ്റിനെ ശെരിയാക്കാൻ ശ്രമിക്കുകയും അല്ലാ…. അവളുടെ അച്ഛൻ ഇപ്പോ ഈ അനുഭവിക്കുന്നതിനൊക്കെ കാരണക്കാരൻ ഞാനാ… അല്ലെന്ന് ഞാൻ പറയില്ല,,, എനിക്ക് അറിയാം…. അവളോട് സംസാരിക്കണം, എന്തൊക്കെയോ പറയണം, കെട്ടിപിടിക്കണം, അശ്വസിപ്പിക്കണം ന്നൊക്കെ എനിക്ക്….. ഞാൻ ഒരുപാട്… പക്ഷേ,,,,, എനിക്ക് എന്തോ പറ്റുന്നില്ലടാ… അവളുടെ മുഖത്ത് നോക്കാൻ പോലും എനിക്ക്… അതോണ്ടാ… പ്ലീസ്… നീ ഒന്ന് സംസാരിക്ക്…ഒരിക്കൽ കൂടി മാത്രം… ഇനി ഞാൻ പറയില്ല… സത്യം.. നിനക്കെന്നെ വിശ്വസിക്കാ.. ഈ വാക്ക് ഞാൻ തെറ്റിക്കില്ല…… പ്രോമിസ്….”
അനന്തൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,അതാ ഞാനും എന്തൊക്കെയോ അറിയാതെ പൊട്ടിത്തെറിച്ഛ് വിളിച്ചു കൂവിയത്… സത്യയിട്ടും എനിക്ക് പറ്റുന്നില്ല… അവളെ മനസ്സ് തുറന്ന് സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷേ,,,, എന്നെ കൊണ്ട് പറ്റുന്നില്ല…… അവളോട് അടുക്കാൻ ശ്രമിക്കുമ്പോ രണ്ട് മനസ്സാ…. ഞാൻ എന്നെ തന്നെ ചതിക്കുന്ന പോലെ ഒരു തോന്നൽ…. മനസാക്ഷി കുത്തുന്ന പോലെ…. ഞാൻ കുറേ പറഞ്ഞതോണ്ടോ എന്തോ അനന്തൻ ഓകെ പറഞ്ഞു വീട്ടിലേക്ക് കയറി…. പുറത്ത് ഇരുന്നിട്ട് എനിക്കൊരു സമാധാനം ഇല്ല… കുറച്ചു കഴിഞ്ഞപ്പോ ഞാനും അവന് പുറക്കേ അകത്തേക്ക് കയറി…. തുടരും………

by