17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 47(1)

രചന – മഞ്ജിമ സുധു

എന്റെ ലോകം പോലും അവനിലേക്ക് മാത്രമായി ചുരുങ്ങിയ പോയിരിക്കുന്നു……… I don’t know how to explain it…….. നീ ലോകത്ത് മറ്റാരേക്കാളും എന്തിനെക്കാളും ഞാനവനെ സ്നേഹിക്കുന്നു….. പ്രണയിക്കുന്നു… *❤️I love him……!!!!!! I really really love him madly…… deeply❤️* ശെടാ….. ഇതാണ് എന്റെ കുഴപ്പം…. അവനെ പറ്റി ആലോചിച്ചാൽ പിന്നെ ചുറ്റും ഉള്ളതൊന്നും ഓര്മകാണില്ല…… നിങ്ങളോട് ഓരോന്ന് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല….

നമ്മുടെ നിമ്മിയെ പിടിച്ഛ് കെട്ടിക്കാനുള്ള പരിപാടിയിലാണ് ഞങ്ങൾ… അതിന്റെ മുന്നൊരുക്കമായി ഇന്ന് ഒരുകൂട്ടർ അവളെ പെണ്ണ് കാണാൻ വരുന്നുണ്ട്…. അതിന്റെ ഒരുക്കത്തിലാണ് ഇവിടെ എല്ലാരും…. നിമ്മി ഇപ്പൊ ലാസ്റ്റ് എയർ കഴിയാറാവാ… കുറച്ചു മാസമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ആലോചനയുടെ പ്രവാഹമാണ്…. ഇനി വിശേഷം പറഞ്ഞു നിന്നാ ശെരിയാവില്ല… ഞാൻ അവളെ ഒന്ന് പോയി നോക്കട്ടെ…..

5.00 മണിക്ക് അവര് ഇവിടെ എത്തും സമയം, ഇപ്പൊ തന്നെ 4.30 ആയി പെണ്ണിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ…..വേഗം റൂമിന്റെ മുന്നിലെത്തി ഡോറിൽ തട്ടി വിളിച്ചു… “നിമ്മി…..നിമ്മി………????” കുറെ വിളിച്ചെങ്കിലും അവള് വാതില് തുറന്നില്ല…. ഞാൻ ഡോറിൽ ശക്തിയിൽ മുട്ടി വിളിക്കാൻ തുടങ്ങി… കുറേ വിളിച്ചിട്ടും ഒരു ഉള്ളിൽ നിന്ന് അവളുടെ ഒരു വിളിയോ മൂളലോ, റെസ്പോൻസോ ഉണ്ടായില്ല….

എന്റെ ഭഗവാനേ,,,, ഈ പെണ്ണ് ഉള്ളിൽ എന്തേടുക്കാ……??? നിമ്മി എന്താ വാതിൽ തുറക്കാത്തത്…?? ഇത്രയൊക്കെ തട്ടി വിളിച്ചിട്ടും അവളെ ഒരു മറുപടിയും ഇല്ലല്ലോ ന്ന് ആലോചിച്ചപ്പോ എന്തോ ഒരു പേടി പോലെ…. തട്ടാൻ നിൽക്കാത്തെ ഞാൻ വേഗം ഡോർ തുറന്ന് അകത്തേക്ക് കടന്ന് ബെഡിലേക്ക് നോക്കിയതും കാഴ്ച്ച കണ്ട് ഞെട്ടിപ്പോയി……

നിമ്മി കണ്ണും പൂട്ടി ബെഡിൽ മലർന്ന് കിടക്കുന്നു…… പെട്ടെന്ന് വയറ്റിലൂടെ നെഞ്ചിലേക്ക് ഒരു ആന്തൽ അങ്ങു കയറി…. നെഞ്ചിൽ കൈ വെച്ഛ് കൃഷ്ണനെ വിളിച്ഛ് വേഗം ഓടി ചെന്ന് ബെഡിൽ കിടക്കുന്ന നിമ്മിയെ വെപ്രാളത്തോടെ തട്ടി വിളിച്ചതും അവള് കൂൾ ആയി എണീറ്റ് കണ്ണ് തുറക്കാതെ എന്താന്ന് ചോദിച്ചു…. ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ട് ദേഷ്യത്തോടെ അവളെ ചെവിയിൽ പിടിച്ചു തിരിച്ചതും പെണ്ണ് ആ,ഈ,ഊ ന്ന് അണ്ഡാക്ഷരി വിളിച്ചു കൂവൻ തുടങ്ങി….

“ആഹ്….. ആരാ…… എന്താ…. എന്താ പ്രശ്നം…. ഹുയ്യൂ ന്റെ ചെവീ….” “എത്ര തവണ വെളിയിൽ നിന്ന് ഞാൻ നിന്നെ വിളിച്ചു….. ഇവിടെ മലർന്ന് കിടക്കാണെങ്കിലും നിനക്കു വിളി കേട്ടൂടെഡീ നിമ്മീ……..???” കണ്ണ് തുറന്ന് പൊട്ടൻ വെടിക്കെട്ട് കാണുന്ന പോലെ അവള് പുരികം ഞുളിച്ചു കൊണ്ട് എന്നെ നോക്കി ‘ ങേ എന്താ ന്നൊക്കെ ചോദിച്ഛ് ചെവീന്ന് ഇയർ പോഡ്സ് എടുത്ത മാറ്റി…. വയർലെസ് ആയതു കൊണ്ട് ഞാൻ ആ സാധനം കണ്ടില്ലായിരുന്നു…. “ആഹ്…..ഏട്ടത്തി…. അമ്മേ ന്റെ ചെവി തിരിച്ഛ് പൊന്നാക്കില്ലോ…?? ഹൂ….. എന്താ…??? എന്താ പ്രശ്നം…?? ഏട്ടത്തി എന്താ പറഞ്ഞത്…..?”

കുറുമ്പോടെ ചെവി ഉഴിഞ്ഞുകൊണ്ട് നിമ്മി പറഞ്ഞത് കേട്ട് അവളെ അടിമുടിയൊന്ന് നോക്കി മുഖം വീർപ്പിച്ചു…. “ഞാനെത്ര നേരയിന്നറിയോ പുറത്തുന്ന് വിളിക്കാൻ തുടങ്ങീട്ട്….???? ചെവിയിൽ ആ കുന്ത്രാണ്ടം വെച്ചാ പിന്നെ നീ ഭൂമി കുലുങ്ങിയാലും അറിയില്ലെന്ന് അറിയാം…. പക്ഷേ,,, എന്തിനാഡീ മനുഷ്യനെ പേടിപ്പിക്കാൻ ബെഡിൽ എന്തോ പറ്റിയ പോലെ മലർന്ന് കിടന്നത്…..? എന്റെ നല്ല ജീവൻ അങ്ങു പോയി അറിയോ…..????” ദേഷ്യത്തോടെ ഞാൻ പറഞ്ഞത് കേട്ട് അവള് അന്തം വിട്ട് നോക്കി നിന്നു… പിന്നെ ചിരിച്ചോണ്ട് എന്നെ കൂട്ടിപ്പിടിച്ഛ് ചേർന്ന് നിന്നു….. അയ്യേ,,,,,, ന്റെ പുന്നാര ഏട്ടത്തി കുട്ടി പേടിച്ഛ് പോയോ……!!!!!! ഞാൻ ഐലൈനർ മുകളിലേക്ക് പരക്കാതിരിക്കാൻ വേണ്ടി കണ്ണടച്ച് മലർന്ന് കിടന്നതല്ലേ മുത്തേ……. ഈ ഏട്ടത്തിന്റെ ഒരു കാര്യം…..

എന്റെ താടിപിടിച്ഛ് കുലുക്കി ഓമനിച്ഛ് കൊഞ്ചിച്ചു അവള് പറഞ്ഞത് കേട്ട് ഞാനും ചെറുതായൊന്ന് ചിരിച്ചു… കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്ന് മുകളിൽ ചെറുതായി പരന്ന് ഐലൈനർ ടിഷ്യൂ കൊണ്ട് ഒപ്പിയെടുത്ത് കൊണ്ട് അവള് ചോദിച്ചു…. “അല്ല ഏട്ടത്തി,,,,,, എനിക്കൊരു ഡൗട്ട്…????? എനിക്ക് ആദ്യായിട്ടൊന്നും അല്ലല്ലോ ആലോചന വരുന്നത്… പക്ഷേ അന്നും എന്നും ഒന്നും ഇല്ലാത്ത ഒരു ഒരുക്കാണല്ലോ ഇന്ന്…..????സാരിയൊക്കെ ഉടുക്കാൻ പറയാൻ മാത്രം ഇന്ന് ഏത് മണകൊണാഞ്ചനാ വരുന്നത്…..??? ഹ്മ്മം….????”

ഫാവി ഭർത്തൂനെ നിമ്മി വിളിച്ച പേര് കേട്ട് ഞാൻ ഒന്ന് ചിരിച്ഛ് അവളുടെ അടുത്തേക്ക് നടന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ചിന്തിക്കുന്ന പോലെ മോളിലേക്ക് നോക്കി…. “മ്മ്മം….????? ആവോ….????? എല്ലാം നിന്റെ ഏട്ടന്റെ ഏർപ്പാട് ആണ് മോളേ…
really,,,,,, i don’t know..???? ഞാൻ ആ പയ്യന്റെ കാര്യം ആലോചിച്ഛ് നോക്കിയതാ……പാവം കഴിഞ്ഞ ജന്മം എന്തോ വലിയ പാപം ചെയ്തു കാണണം…..???” ഒരു നേടുവീർപ്പോടെ കാര്യമായി ഞാൻ പറഞ്ഞത് കേട്ട് അവള് കുറുക്കനെ ഒന്ന് നോക്കി നീട്ടി മൂളി ഒറ്റ പുരികം പൊക്കി എന്നെ നോക്കി…… ചിരിയോടെ ‘ that’s right ‘ ഗമയിൽ പറഞ്ഞതും ഞാൻ അവളുടെ കൂട്ടി പുറത്തേക്ക് നടക്കാൻ തുടങ്ങി….

” പക്ഷേ,,,,, മോളെ Dr.നിരഞ്ജന സേതുമാധവേ…… ഇതുവരെ നടന്ന പോലെയൊരു ഒരു സാബിൾ പെണ്ണ്ക്കാണലായി മാത്രം നീ ഇതിനെ കാണണ്ട…. എന്തോ ഇന്നത്തോടെ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും ന്ന് ഒരു തോന്നൽ…..” ഞാനിത് പറഞ്ഞു കഴിഞ്ഞതും ആണോ എന്ന് അർത്ഥത്തിൽ അവള് എന്നെ ഒന്ന് നോക്കി….. “ഹ്മ്മം…..????? Really….???” അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ അമർത്തി മൂളി തലയാട്ടി ഉറപ്പിച്ചത് കണ്ട് അവള് ഒന്നൂടെ ഊവോ ന്നുള്ള അർത്ഥത്തിൽ മൂളി ചോദിച്ചതും ഞാൻ അതേ ന്ന് വീണ്ടും മൂളി, ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു….

റൂമീന്ന് ഇറങ്ങി ഞങ്ങൾ കോണിയിറങ്ങാൻ തുടങ്ങിയതും എല്ലാരും താഴെ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു…. അമ്മയും ദേവുവും ഏട്ടത്തിയും ഒക്കെ…. സിദ്ധു കോണിയുടെ കൈ വരിയിൽ ചാരി നിന്ന് ഫോൺ ചെയ്യുന്നത് ശ്രദ്ധിച്ഛ് സിദ്ധുനെ നോക്കി ഇറങ്ങിയതോണ്ടോ എന്തോ മൂന്ന് സ്റ്റെപ്പുകൾ കൂടി ഇറങ്ങാൻ ബാക്കി നിൽക്കെ ഞാൻ സ്ലിപ് ആയി മുന്നോട് തള്ളിപ്പോയി…

വീണെന്ന് മനസ്സിൽ ഉറപ്പിച്ച് കൊണ്ട് ഞാൻ കണ്ണ് ഇറുക്കിയടച്ചു…. പതിയെ കണ്ണ് തുറന്നതും മുന്നിൽ ഒരു കളള ചിരിയോടെ കീഴ്ചുണ്ട് കടിച്ചു പിടിച്ചോണ്ട് തലയാട്ടി നിൽക്കുന്ന ഏട്ടിത്തിയെ ഞാൻ സംശയത്തോടെ നോക്കി…. ഏട്ടത്തി ക്യാരി ഓണ് എന്ന മട്ടിൽ തമ്പ് ആപ്പ് കാണിച്ചു സൈറ്റ് അടിച്ഛ് കാണിച്ചിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല….

ഇതെന്താ ഇപ്പോ ഇങ്ങനെ ചിരിക്കാൻ ന്ന് ചിന്തിച്ചപ്പഴാണ് ഞാൻ എന്നെ പറ്റി ഓർത്ത് നോക്കിയത്… അല്ല,, ഞാൻ സ്ലിപ് ആയി വീഴാൻ പോയതല്ലേ….??? എന്നിട്ട്വീ ണില്ലല്ലോ….??? ഞാൻ സിദ്ധു ന്റെ ദേഹത്ത് ചേർന്ന് നിൽകാണെന്നും അവൻ ഒരു കൈകൊണ്ട് എന്നേ വീഴാതെ ഇടുപ്പിലൂടെ ചുറ്റി പിടിച്ഛ് നിർത്തിയിരിക്കാ ന്നുള്ള നഗ്ന സത്യം അപ്പഴാണ് മക്കളേ എനിക്ക് മനസ്സിലാക്കിയത്….

Actually,, സിദ്ധു ന്റെ പുറക്കിൽ നിൽക്കുന്ന ഏട്ടത്തിയെ അതോണ്ടാണ് ഞാൻ കണ്ടതും കളിയാക്കി ചിരിച്ചതും,, എന്റെ തല സിദ്ധുന്റെ ഷോള്ഡറിന്റെ മുകളിലേക്ക് കയറ്റി വെച്ചിരിക്കാണ്… എന്റെ കാല് പോലും തറയിൽ ഉറച്ചിട്ടില്ല…. ഏട്ടത്തിയെ നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ഞാൻ തല പതുകെ പിന്നോട് എടുത്തു സൈഡ് ചരിച്ഛ് അവനെ നോക്കി…….

ഹൊ……ന്റെ കൃഷ്ണാ…. ഒരു നിമിഷം അവന്റെ ആ കണ്ണുകളുടെ വശ്യതയിൽ ലയിച്ഛ് സ്വയം മറന്ന് ഞാൻ നിന്ന് പോയി…… എന്തോ ഒരു കാന്തിക ശക്തിയുണ്ട് അവന്റെ ആ കണ്ണിലെ തിളകത്തിന്,,,, പറിച്ചെടുക്കാൻ ശ്രമിക്കുംതോറും ആഴത്തിൽ കൊളുത്തി വലിക്കുന്ന ഒന്ന്….. വെട്ടി ഒതുക്കിയ കുറ്റി താടിയും പിരിച്ചു വെച്ഛ കട്ടി മീശയും കൊന്ത്രൻ പല്ലും….. എന്നിലൂടെ അവന്റെ ഹൃദയ താളം കുതിച്ചുയരുന്നത് ഒരു  തരിപ്പോടെ ഞാൻ അറിഞ്ഞു… സാരിയ്ക്ക് ഇടയിലൂടെ അരക്കെട്ടിൽ അമരുന്ന കൈചൂട് അവിടെയാകെ പൊള്ളിക്കുന്ന പോലെ…   ആ കയ്യിലെ രോമാരാജികൾ ഇക്കിളി കൂട്ടി ഉരസി നീങ്ങവേ ശരീരമാക്കെ കോരിതരിച്ചു……

ഓം ശാന്തി ഓശാന ഫിലിമിൽ നമ്മുടെ നസ്രിയ കൊച്ചു പറഞ്ഞപ്പോലെ അടിവയറ്റിൽ മഞ്ഞു വീണപോലെ ഒരു സുഖം…. ഇത്രനേരം ഞങ്ങളങ്ങനെ നിന്നെന്ന് അറിയില്ല…. പെട്ടന്ന് അങ്ങിങ്ങായി ചുമയും മൂളലും ആകലും ഒക്കെ ചെവിയിലേക്ക് തുളച്ചു കയറിയതും സിദ്ധു വേഗം എന്നെ താഴെ നിർത്തി… ഞങ്ങൾ രണ്ടാളും പരുങ്ങി കളിച്ചു…. ” എടീ മാക്രി…. മതങ്ങാ പോലെ രണ്ട് ഉണ്ടക്കണ്ണ് ഉണ്ടല്ലോ മുഖത്ത്…..???മര്യാദയ്ക്ക് നോക്കി നടക്കാൻപോലും അറിയില്ല….. വെറുതെ മനുഷ്യനെ മനകേടുത്താൻ…….”

ഞാനിത്രയൊക്കെ ദേഷ്യത്തോടെ പറഞ്ഞിട്ടും അവൾക്ക് വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിക്കേ….. ഒരു ഉളുപ്പുമില്ലാതെ നോക്കി നിന്ന് ചിരിക്കാ കോന്തി… പക്ഷേ അവൾടെ ആ കരിമഷി എഴുതിയ കരിനീല കണ്ണ്…ആ കണ്ണിന്റെ മാദക സൗന്ദര്യത്തിന്റെ മുന്നിൽ ശ്വാസം പോലും വിലങ്ങി ഞാൻ നിന്ന് പോവുന്നു…. ഒരുവേള നോക്കി പോയാൽ  പറിച്ചെടുക്കാൻ കഴിയത വിധം അകപ്പെട്ടു പോകുന്ന ചുഴിയാണത്……. ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ച് മിന്നിയപ്പോലെ അത്രക്ക് പ്രകാശം ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക്…. നേരെ നിർത്തി ചീത്ത പറയുമ്പഴും നിറഞ്ഞ ചിരിയോടെ അവൾ കേട്ട് നിൽകുന്നത് കണ്ട് അധികമൊന്നും പറയാതെ ഞാൻ മുകളിലേക്ക് കയറി….

എന്റെ ചിരിച്ചോണ്ടുള്ള നോട്ടം സിദ്ധുന് നല്ലോണം നേർവസ് ആവുന്നത് കാണുബോ ഒരു സന്തോഷാ….. ഇത്രയൊക്കെ ദേഷ്യപ്പെട്ടാലും അവനെന്നെ ഇഷ്ടാ ന്ന് എനിക്ക് അറിയാം…. മാക്രി ജന്തു പറയൂല്ല…. സിദ്ധു മുകളിലേക്ക് കയറി പോയി കുറച്ഛ് കഴിഞ്ഞപ്പഴാണ് ഡ്രെസ്സ് ഒന്നും എടുത്തു വെച്ചിട്ടില്ലെന്ന് ഓര്മവന്നത്… തലയിൽ കൈ വെച്ഛ് നാവ് കടിച്ചു കൊണ്ട് ഞാൻ വേഗം റൂമിലേക്ക് ഓടി കയറി…… അവൻ ഫ്രഷ് ആയിവന്ന് ഡ്രെസ്സ് തിരയായിരുന്നു ന്ന് തോന്നുന്നു കാണാത്തത് കൊണ്ട് വാ തുറന്ന് വിളിക്കാൻ തുടങ്ങിയതും ഞാൻ ഉള്ളിലേക്ക് കയറിയിരുന്നു…. ഞാൻ വേഗം കൈ അവന്റെ മുന്നിലേക്ക് നീട്ടി ഇപ്പൊ എടുത്തു തരാമെന്ന് താഴ്മയോടെ ആഗ്യം കാണിച്ഛ് പറഞ്ഞതും അവൻ അവിടെ തന്നെ നിന്ന് രൂക്ഷമായി നോക്കി….

ഞാൻ വേഗം ഡ്രസ് എടുക്കാൻ കബോഡ് തുറന്ന് ഓരോന്നോരോന്നായി കയ്യിലേക്ക് ഇട്ട് ബെഡിന്റെ അടുത്തേക്ക് നടന്ന ബെഡിലേക്ക് വെക്കാൻ തുടങ്ങി…. എല്ലാം നിരത്തി വെച്ച് ഞാൻ നൂർന്ന് പോകാൻ തിരിഞ്ഞതും പുറകിൽ നിന്ന സിദ്ധു നെ തട്ടിയതും ഞാനും അവനും കൂടി ബെഡിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു……

ഫ്രഷ് ആയി ഒരു ഷർട്ടും ടവലും ഉടുത്ത് കബോഡിലേക്ക് നടന്നു…. എത്ര തിരഞ്ഞിട്ടും ഡ്രസ് കിട്ടിയില്ല… ദേഷ്യത്തോടെ അവളെ വിളിക്കാൻ നോക്കിയപ്പഴാണ് അവൾ വാതിൽ തുറന്ന് വന്നത്….എന്റെ മനസ്സ് വായിച്ച പോലെ കൈ മുന്നോട് നീട്ടി ഇപ്പൊ എടുത്തു തരാന്ന് പറഞ്ഞു അവള് ഡ്രസ് എടുക്കാൻ പോയി….ഞാൻ അവിടെ നിന്ന് അവളെ നോക്കി…..

അന്ന് get together ന്ന് അനി വാങ്ങി കൊടുത്ത ബ്ലാക്ക്‌ സാരിയാണ് വേഷം…അന്നത്തെ പോലെ വണ് ലെയർ ആക്കി പിൻ ചെയ്ത് അഴിച്ചു ഇട്ടിരിക്കാ….. ബ്ലാക്ക് കളറിനോട് എനിക്കുള്ള ഇഷ്ടം ഞാൻ പറഞ്ഞു തരേണ്ടല്ലോ….. അവളെ കണ്ണെടുക്കാതെ നോക്കി നിൽകുമ്പഴാണ് സമയത്തിന്റെ കാര്യം ഓര്മവന്നത്…

അവള് ഷർട്ട്, പാന്റ് അങ്ങനെ ഓരോന്നായി ബെഡിൽ ഇട്ടോണ്ടിരുന്നു… സമയം ഇല്ലാത്തതോണ്ട് ഞാൻ അവളുടെ പുറകിൽ പോയി നിന്ന് ഡ്രസ് എടുക്കാൻ കുനിഞ്ഞതും അവള് ഉയർന്നതും ഒരുമിച്ചായിരുന്നു….. നിലകിട്ടാതെ അവള് ബെഡിലേക്കും പുറക്കെ ഞാൻ അവളുടെ മുകളിലേക്കും വീണു….

വീണ് ഊക്കിൽ അവളുടെ കഴുത്തിൽ എന്റെ ചുണ്ടുകൾ ആഴത്തിൽ പതിഞ്ഞതും അവള് ബലമായി എന്റെ രണ്ട് കോളറിലും മുറുക്കി പിടിച്ഛ് എരിവ് വലിച്ച്…. കണ്ണ് മിഴിച്ഛ് വാ തുറന്ന് അന്തം വിട്ട് കിടന്നു അവളെ കൈ കുത്തി ഉയർന്ന മുഖം പൊക്കി ഞാൻ നോക്കി… എന്റെ ഇരു കണ്ണിലേക്കും മാറിമാറി നോക്കി വെപ്രാളത്തോടെ വായിലൂടെ ശ്വാസം വലിച്ചെടുക്കുന്ന അവളിലെ, ഉയരുന്ന ശ്വാസനിശ്വാസങ്ങളെ പാടുപെട്ട് വരുത്തിയിലാക്കി പതർച്ചയോടെ അവളിറക്കുന്ന ഉമിനീര് തൊണ്ടക്കുഴിയിൽ അപ്രത്യക്ഷമാവുന്നത് ഞാൻ കൗതുകത്തോടെ നോക്കി….. പരസ്പരം  ആഴത്തിൽ വേരിറങ്ങി പടരുന്ന കണ്ണുക്കളുടെ മാന്ത്രിക വലയത്തിൽ അകപ്പെട്ട് കെട്ട് പൊട്ടിയ പടം പോലെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ നേർത്ത വിയർപ്പ് പൊടിയുന്ന വിറയ്ക്കുന്ന അവളുടെ അദരങ്ങളിലേക്ക് എന്റെ ചുണ്ടുകൾ ഞാൻ പോലുമറിയാതെ നീങ്ങി….

*”സിദ്ധു………!!!!!”* അവന്റെ പൊള്ളുന്ന നിശ്വാസം എന്റെ   എന്റെ ചുണ്ടിനെ പൊതിഞ്ഞതും അവന്റെ കണ്ണിലേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ഞാൻ മന്ത്രിച്ചു…. സ്വബോധം വന്നപ്പോലെ എന്തോ ഓർത്ത് കൊണ്ട് കാറ്റ് പോലെ അവൻ ബെഡിൽ നിന്ന് ഡ്രെസ്സ് എടുത്ത്  ഡ്രെസ്സിൽ റൂമിലേക്ക് കയറി…. ആ നിമിഷം തന്നെ ഞാൻ  എണീറ്റ് ഒരു ഓട്ടമായിരുന്നു അടുക്കളയിലേക്ക്… വേഗം ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു കിതപ്പടക്കി കാലി കുപ്പി ഫ്രിഡ്ജിലേക്ക് തിരിച്ചു വെച്ച് നേടുവീർപ്പോടെ ഞാൻ ചുമരിലേക്ക് ചാരി നിന്നു…. ന്റെ കൃഷ്ണാ എന്തൊക്കെയാ റൂമിൽ ഇപ്പൊ നടന്നത്…..????ഒരു ഞെട്ടലോടെ ഞാൻ കണ്ണടച്ച് ചുമരിൽ ചാരി തല മുട്ടിച്ഛ് നിന്നു……

വിയർപ്പിൽ കലർന്ന അവന്റെ പെർഫ്യൂം ഗന്ധം ഇപ്പഴും എന്നെ മൂടുന്ന പോലെ….
അവന്റെ ചുണ്ടുകൾ എന്റെ കഴുത്തിൽ പതിഞ്ഞപ്പോ ഷോക്കേറ്റ പോലെ ശരീരം വിറച്ചിരുന്നു… ആ വിറയൽ എനിക്ക് ഇപ്പഴും മാറീട്ടില്ല… വിറയ്ക്കുന്ന കൈ ഉയർത്തി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു….. അവന്റെ നേരിയ നനവുള്ള മീശയും താടിയും ചുണ്ടുകൾക്ക് ഒപ്പം എന്റെ കഴുത്തിൽ ചുംബനമേക്കിയിരുന്നു……

വീഴ്ചയുടെ ആഘാതത്തിൽ മീശതുമ്പ് കഴുത്തിൽ കുത്തി അല്പം നോവ് തോന്നിയെങ്കിലും അതിനൊരു പ്രത്യേക സുഖമുള്ള പോലെ…. എന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ നീങ്ങിയപ്പോ ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ…..?? ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു… ഹൊ എനിക്ക് ചിന്തിക്കാൻ വയ്യ…. ഭഗവാനേ അപ്പൊ വിളിക്കാൻ തോന്നിയത് എത്ര നന്നായി…..

ഹാർട്ട് ബീറ്റ് ഒക്കെ ഇപ്പഴും പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കാ….വെള്ളം കുടിച്ചിട്ടും തൊണ്ട വറ്റി വരണ്ടു തന്നെ ഇരിക്കുന്നു….വയറ്റിന്ന് ഉരുണ്ട് കയറിയ കാളൽ ഇപ്പോഴും മാറീട്ടില്ല…. കയ്യും കാലും ഒക്കെ വിറച്ചിട്ട് കൂട്ടി മുട്ടുവാ….. സിദ്ധു നനുത്ത ചുണ്ടുകൾ എന്നിൽ തൊട്ട നിമിഷം എണീറ്റ് നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങിയതാ രോമം,,, ഇപ്പഴും അങ്ങനെ തന്നെ നിൽകാ…. നാണം നിറഞ്ഞ ചിരിയോടെ ഞാൻ കൈ പതിയെ കഴുത്തിൽ തലോടി…. എന്നെ ഓർത്ത് തലയിൽ പതിയെ തല്ലി  ചിരിച്ചോണ്ട് ഹാളിലേക്ക് നടക്കാൻ കാൽ മുന്നോട്ട് എടുത്ത് വെച്ഛ് നോക്കിയത് ഏട്ടത്തിയുടെ മുഖത്തേക്ക് ആയിരുന്നു…

ആഹ്,,,,ബെസ്റ്റ്……… ഏട്ടത്തിയുടെ ആ നിൽപ്പ് കണ്ടാൽ അറിയാ,കുറേ സമയായി എന്നെ തന്നെ വാച്ച്‌ ചെയ്തോണ്ടിരിക്കാ ന്ന്….. ഒരു ചമ്മിയ മുഖത്തോടെ ഇളിച്ഛ് കാണിച്ഛ് ഞാൻ വേഗത്തിൽ ഏട്ടത്തിയെ കടന്ന് പോകാൻ നോക്കിയതും ഏട്ടത്തി മുന്നിൽ വന്ന് നിന്നു….. “ഹൊ ന്റെ മഹാദേവാ….! ഞാൻ പോയി ഈ ലൈറ്റ്സ് ഒക്കെ ഓഫാക്കട്ടെ വേഗം,,, ഈ ലൈറ്റിന്റ ഒന്നും ആവശ്യല്ല ഇനി ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല, അത്രക്ക് പ്രകാശം നിറഞ്ഞു കവിഞ്ഞു ഒഴുകല്ലേ അനൂന്റെ മുഖത്തിന്….

മ്മ്മം….????? ന്താണ് ഒറ്റയ്ക്ക് ഒരു ചിരിയൊക്കെ….???? ദേ മുഖത്തൂന്ന് ചോര തൊട്ടെടുക്കാ,,,, അത്രയ്ക്ക് ചുവന്ന് തുടത്തിട്ടുണ്ടല്ലോ…ന്താണ്….???” കുനിഞ്ഞു പോയ എന്റെ തല താടിയിൽ പിടിച്ഛ് എട്ടത്തിക്ക് നേരെ ഉയർത്തി അർത്ഥം വെച്ഛ് ഏട്ടത്തി ചോദിച്ചതും ഞാൻ പതർച്ചയോടെ നോക്കി വേഗത്തിൽ പറഞ്ഞു…… “എന്ത്….????
ഏയ്… ഒന്നുല്ല ഏട്ടത്തി…. ഞാൻ വെള്ളം കുടിക്കാൻ വന്നതാ… പോട്ടെ…..” ഏട്ടത്തിന്റെ മുഖത്തു നോക്കാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു മെല്ലെ തലയൂരാൻ നോക്കിയതും ഏട്ടത്തി കൈ പിടിച്ച് മുന്നിലേക്ക് നിർത്തിച്ചു…. ഞാൻ ചടപ്പോടെ വീണ്ടും താഴേക്ക് നോക്കി നിന്നതും ഏട്ടത്തി താടി പിടിച്ചുയർത്തി സംശയത്തോടെ നോക്കി ചോദിച്ചു……..

“അനൂ…….!!!!!! Are you blushing dear….!???” “ഏയ്…. അങ്ങനെ ഒന്നും ഇല്ല… ഈ ഏട്ടത്തി വെറുതെ…. ഞാൻ പോവാ…..!!!! നാണത്താൽ ചുവന്ന് തുടുത്ത മുഖം വിദഗ്ധമായി മറയ്ച്ഛ് ഏട്ടത്തിയുടെ കൈ തട്ടിമാറ്റി ധൃതിയിൽ മുന്നോട് നടന്നു ഞാൻ വെപ്രാളത്തോടെ പറഞ്ഞു….. പുറക്കിൽ നിന്നുള്ള ഏട്ടത്തിയുടെ അമർത്തി മൂളലും നടക്കട്ടെ നടക്കട്ടെ ന്നുള്ള പറച്ചിലും കേട്ട് ഞാൻ നടത്തതാലെ തിരിഞ്ഞു നോക്കി ചുണ്ട് കൂർപ്പിച്ഛ് ഒരു ഫ്ലയിങ് കിസ് കൊടുത്തു, ചിരിച്ചോണ്ട് ഹാളിലേക്ക് ഓടി…….