24/04/2026

മാംഗല്യം : ഭാഗം 06

രചന – ഇഷ ജാൻവി

താൻ പറയാൻ വന്ന കാര്യം പറ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്

ഹ്മ്മ് താൻ എന്താ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത് എന്തേലും റീസൺ ഉണ്ടോ

റീസൺ മാത്രമല്ലേ ഉള്ളു അമ്മുവിന്റെ കണ്ണേട്ടനെ എനിക്ക് വേണ്ട അത്ര തന്നെ
പിന്നെ അത് മാത്രമല്ല

പിന്നെ

എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്

എന്ത്

ആ എനിക്ക് ഒരാളെ ഇഷ്ടമാണ് അവനെ മാത്രമേ ഞാൻ കല്യാണം കഴിക്കു

കള്ളം

ഞാൻ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് തനിക്കാണോ എനിക്കാണോ അറിയാവുന്നത്

…..

എന്തെ ഒന്നും പറയാനില്ലേ പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ് താൻ വിശ്വസിച്ചാലും ഇല്ലെന്കിലും ഇതാണ് സത്യം
എന്നാൽ പിന്നെ ഞാൻ പോട്ടെ ഇനി കാണാതിരിക്കാൻ പ്രാർത്ഥിക്കാം

ഏയ്യ് പോകല്ലേ താൻ സ്നേഹിക്കുന്ന ആളുടെ പേര് എന്താണ്

അതൊക്കെ ഞാൻ എന്തിനാ ചേട്ടനോട് പറയുന്നേ

എന്റെ പൊന്നു മോളെ നി ഒന്നുകിൽ എന്നെ ഏട്ടൻ എന്ന് വിളിക്ക് അല്ലെങ്കിൽ താൻ എന്നോ നീയെന്നോ വിളിക്ക് എല്ലാം കൂടെ കേൾക്കുമ്പോൾ എനിക്ക് കൺഫ്യൂഷൻ ആകുന്നു
ഇപ്പ്രാവശ്യം ശെരിക്കും ഞെട്ടിയത് അവളാണ് അവന്റെ ഭാവ മാറ്റം കണ്ട്
നേരത്തെ അവള് പറഞ്ഞപ്പോൾ അവന്റെ മുഖത്തു ശെരിക്കും സങ്കടവും എന്തോ നഷ്ടപെടാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ നല്ല ഹാപ്പിയാണ്

എന്റെ മുഖത്തു നോക്കി നിൽക്കാതെ മറുപടി താ ആമികുട്ടി

ആമിയോ അത് ആരാ

നീ തന്നെ

എന്റെ പേര് അഗ്നിമിത്ര എന്നാണ് അത് മുഴുവൻ വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മിത്ര എന്ന് വിളിച്ചാൽ മതി എല്ലാവരും വിളിക്കുന്നത് പോലെ
മിത്ര ദേഷ്യത്തോടെ പറഞ്ഞു
നിഖിലിന്റെ മുഖത്തു നേരത്തേത് പോലെ നല്ലയൊരു പുഞ്ചിരിയാണ്

എല്ലാവരും മിത്ര എന്ന് അല്ലെ വിളിക്കുന്നത് അത് കൊണ്ട് അത് വേണ്ട പിന്നെ ഉള്ളത് അഗ്നി അത് തന്റെ ഫ്രണ്ട്സ് വിളിക്കുന്നത് അത്കൊണ്ട് അതും വേണ്ട

അയിന് എന്നുള്ള ഒരു ഭാവത്തോടെ അവൾ നിഖിലിനെ നോക്കി

ചിരിച്ചു താടി വലതു കൈകൊണ്ടു തടവി അവളുടെ അടുത്തേക്ക് വന്ന ചെവിയിൽ പറഞ്ഞു

നീ എന്റെതാടി എന്റേത് മാത്രം നീ എനിക്ക് സ്പെഷ്യലാണ് അതുകൊണ്ട് നിന്റെ പേരിൽ നിന്ന് ഫസ്റ്റ് അക്ഷരമായ ആ എടുത്തു പിന്നെ മിത്രയിൽ നിന്ന് മിയും അപ്പോൾ എന്റെ അഗ്നിമിത്ര ആമിയായി (അ ഞാൻ ആ ന്ന് ആക്കി അത് പറഞ്ഞു ആരും വരരുത് പ്ലീസ് )

അവന്റെ ഓരോ വാക്കുകളും അവളിൽ ദേഷ്യത്തിന്റെ വിത്ത് പാകി കൊണ്ടേയിരുന്നു അതിന്റെ പ്രതിഫലനമെന്നോണം അവൾ രണ്ട് കൈകൊണ്ടും പിന്നിലേക്ക് തള്ളി
അത് പ്രതീക്ഷിച്ചതല്ലാത്തത് കൊണ്ട് അവൻ രണ്ട് സ്റ്റെപ് ബാക്കിലേക്ക് പോയി

തന്നോട് ഞാൻ മലയാളത്തിൽ അല്ലെ പറഞ്ഞത് എനിക്ക് ഇഷ്ടമല്ല എന്ന് എന്നിട്ട് പുതിയ പേരൊക്കെ ഇട്ടേക്കുന്നു പുതിയ പേരൊക്കെ തന്റെ മറ്റവളെ പൊയി വിളിച്ചാൽ മതി

അവളെ തന്നെയല്ലേ ഞാൻ വിളിച്ചത്

എടൊ 😬😬😬ഞാൻ പറഞ്ഞതല്ലേ എനിക്ക് വേറെ ആളെ ഇഷ്ടമാണെന്ന്

അത് ഞാൻ അല്ലെ 😊😊

അല്ല

പിന്നെ

എന്റെ കാശി കാശി ഏട്ടൻ ഞാൻ എന്റെ കാശി ഏട്ടന്റെ മുന്നിൽ മാത്രമേ താലിക്കായി തല കുനിക്കു

…………….

എന്നാൽ ഞാൻ പോട്ടെ ചേട്ടന് എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടും

ഹ്മ്മ്

അവൾ അവരുടെ വണ്ടിയിൽ കേറുന്നതും നോക്കി ഞാൻ നിന്നു
അവൾ പറഞ്ഞത് സത്യമായിരിക്കുമോ ഏയ്യ് അങ്ങനെ വരാൻ ഒരു വഴിയുമില്ല അവളുടെ അച്ഛൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ അവൾ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു അതാണ് പ്രശ്നം സ്നേഹിച്ചിരുന്നു എന്നാണ് പറഞ്ഞത് ഇപ്പോൾ എന്നെ സ്നേഹിക്കുന്നില്ല എന്നാണോ അതിനർത്ഥം പക്ഷേ അവളുടെ കണ്ണിൽ എന്നെ കാണുമ്പോൾ ഉള്ള തിളക്കം പണ്ട് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഉണ്ടായത് പോലുള്ള തിളക്കമല്ലായിരുന്നു അല്ലെ
എന്തൊക്കെയാ ഞാൻ ഈ ചിന്തിക്കുന്നത് ഇല്ലാ ഇനിയും എനിക്ക് അവളെ നഷ്ടപ്പെടാൻ കഴിയില്ല
അവളെന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് അവളുടെ അച്ഛന്റെ നാവിൽ നിന്ന് കേട്ടപ്പോൾ സങ്കടവും സന്തോഷവുമൊക്കെ വന്നു അവളെ ഇനിയും നഷ്ടപെടുത്താൻ എന്നെ കൊണ്ട് കഴിയില്ല
പക്ഷെ അവള് പറഞ്ഞത് അവൾക്ക് വേറെ ഇഷ്ടമുണ്ടെന്നല്ലേ അത് എന്നെ കല്യാണത്തിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞതായിരിക്കുമോ എന്നെ ഇഷ്ടമായിരുന്നെങ്കിൽ അവള് ഈ കല്യാണത്തിന് സമ്മതിക്കുകയല്ലേ വേണ്ടത്

ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ നിഖിൽ ആ മണൽതരികളിൽ ഇരുന്നു എന്ത് ചെയ്യണമെന്നോ തന്റെ ഉള്ളിലുള്ള സങ്കടം ആരോടും പറയാൻ കഴിയാതെ വിദൂരതയിൽ കണ്ണും നട്ട് അവൻ ഇരുന്നു

ഉറച്ച ഒരു തീരുമാനത്തോടെ അവൻ അവിടെ നിന്നും പോയി

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

അഗ്നി എന്താ അളിയൻ പറഞ്ഞത് (ആദി)
മിത്ര വണ്ടിയിൽ കേറിയ ഉടനെ ചോദ്യം വന്നു

അളിയനോ ആരുടെ അളിയൻ

നിന്നെ കെട്ടാൻ പോകുന്നവൻ ഞങ്ങൾക്ക് അളിയൻ അല്ലെ

ദേ ആദി വേണ്ട നിനക്ക് അറിയുന്നത് അല്ലെ എല്ലാം പിന്നെ എന്തിനാ
എന്റെ കല്യാണം കഴിയട്ടെ എന്നിട്ട് മതി അളിയനോക്കെ

മോളെ

എന്താ അച്ഛാ…

ആ കുട്ടി ഈ കല്യാണത്തിന് സമ്മതിക്കില്ലേ എന്നൊരു തോന്നൽ

(അച്ഛനോട് ഈ കല്യണതിന് സമ്മതമാണെന്നാ പറഞ്ഞത് ഇവരുടെ സംസാരം ഒന്നും അച്ഛൻ ശ്രദ്ധിച്ചിരുന്നില്ല)

കുട്ടിയോ 🙄🙄🙄
ആദിയും മിത്രയും ഒന്നിച്ചു ചോദിച്ചു

അല്ല നിഖിൽ

(ഹാ അങ്ങനെ പറ
അതെന്താ അച്ഛൻ അങ്ങനെ പറഞ്ഞത് എന്നോട് പറഞ്ഞത് വച്ചു നോക്കുമ്പോൾ നിഖിൽ ചേട്ടൻ കല്യാണത്തിന് പ്രശ്നമൊന്നുമില്ല എന്നാണ് തോന്നിയത് ഇനി എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ ആ എന്തേലും ആകട്ടെ )ആത്മഗതം

അതെന്താ അച്ഛാ

അത് അത് അങ്ങനെ തോന്നി പിന്നെ എന്റെ മോൾക്ക് വിഷമം ഒന്നും വേണ്ടാട്ടോ

എന്തിന് പോണെങ്കിൽ പോട്ടെന്നു വെക്കാം അല്ലെങ്കിൽ അയാൾ മാത്രമല്ലല്ലോ ഇവിടെ കല്യാണം കഴിക്കാത്തത് നീലു ചേച്ചി പറഞ്ഞതോണ്ടാ ഞാൻ

വേണ്ട മോളെ നീ ഒന്നും പറയണ്ട അച്ഛന് അറിയാം

(ഇല്ലാ അച്ഛാ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞിട്ടില്ല ഞാൻ എന്തിന് ആദിയോടും അജുവിനോടും പറഞ്ഞിട്ടില്ല )

അച്ഛാ ഞാൻ ഇവിടെ ഇറങ്ങാം (ആദി)
ആദിയുടെ വീട് എത്തിയപ്പോൾ പറഞ്ഞു
ഞാനും ഇവിടെ ഇറങ്ങാം അച്ഛാ
അജുവും പറഞ്ഞു

ഒരേ സ്ഥലത്താണ് എല്ലാവരും താമസിക്കുന്നത് അദ്യം ആദിയുടെ വീട് പിന്നെ മിത്ര അത് കഴിഞ്ഞ് അജുവിന്റെ വീട് ഇവരുടെ അമ്മമാർ ബെസ്റ്റ് ഫ്രണ്ട്സാണ് അത് പോലെ ഇവരും പിന്നെ ഇപ്പോൾ അച്ഛൻമാരും ഫ്രണ്ട്സായി

എന്നാൽ ഞാനും ഇവിടെ ഇറങ്ങാം

വേണ്ട ആദ്യം നീ പോയി ഫ്രഷ് ആയിട്ട് വാ
അജു ദേഷ്യത്തോടെ പറഞ്ഞിട്ട് ആദിയുടെ വീട്ടിലേക്ക് പോയി

മിത്ര വേഗം ഫ്രഷ് ആയി ഒരു ചുരിദാർ ഇട്ട് ആദിയുടെ വീട്ടിലേക്ക് പോയി

അവിടെ എത്തിയപ്പോൾ രണ്ടും ആദിയുടെ റൂമിൽ കിടക്കുന്നുണ്ട്

ആദി മീരാമ്മ എവിടെ പോയി

താഴെ ഉണ്ടല്ലോ നീ കണ്ടില്ലേ

ഇല്ലാ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു നേരെ ഇവിടേക്ക് വന്നു
അവരുടെ കൂടെ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു

അജു നീ എന്താ എന്നോട് ഒന്നും ചോദിക്കാത്തത്
ഒന്നും മിണ്ടാതെ ഫോണിൽ കളിക്കുന്ന അജുവിനോട് മിത്ര ചോദിച്ചു

അവളെ ഒന്ന് നോക്കി അജു വീണ്ടും ഫോണിൽ നോക്കി

നിങ്ങൾക്ക് രണ്ടിനും ഇത്‌ തന്നെയാണോ പണി

എന്ത്???? (അജു)

അല്ല നിനക്ക് ഒരു ദിവസം പോലും വഴക്ക് ഇടാതെ നിൽക്കാൻ കഴിയില്ലേ ഇല്ലെങ്കിൽ രണ്ടും അടയും ചക്കരയുമാണ് അല്ലാത്തപ്പോൾ കണ്ട ഭാവം നടിക്കില്ല ഞാൻ പിന്നെ എപ്പോഴും രണ്ടാമതാണല്ലോ
ആദി സെന്റി അടിച്ചു മാറി നിന്നു

അയ്യടാ ആരാ രണ്ടാമത് ഒന്ന് പറഞ്ഞെ
മിത്രയും അജുവും ഒന്നിച്ചു ആദിയുടെ ഇരുവശവും വന്ന ചോദിച്ചു

വേണ്ട നിങ്ങള് എന്നോട് മിണ്ടണ്ട

ദേ അംഗനവാടി കുട്ടികളെ കളി കളിക്കല്ലേ

ആദി കുശുമ്പ് പിടിച്ച് നിന്നു

നമ്മുടെ മൂന്ന് പേരിലും അങ്ങനെ രണ്ടാമത്തെ ആളുണ്ടോ നമ്മൾ മൂന്നും ഒന്നല്ലെടാ
മൂന്നാളും ഒന്നിച്ചു കെട്ടിപിടിച്ചു

അത് എനിക്ക് അറിയാം പക്ഷെ നിങ്ങളുടെ വായിൽ നിന്ന് അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെയാ

ഓഹോ

അടിയെടാ ഇവനെ

അജുവും മിത്രയും ആധിയെ തലയണ എടുത്ത് അടിക്കാൻ തുടങ്ങി

ആദി അജു വാ ഇന്ന് പഴംപൊരി ഉണ്ടാക്കിയിട്ടുണ്ട് വന്ന കഴിക്ക്
പിന്നെ മിത്ര മോളെ കൂടെ വിളിക്ക് അവൾക്കാണ് ഇത്‌ ജീവൻ

ഞാൻ ഇവിടെ തന്നെയുണ്ട് മീരമ്മേ

ആഹാ നീ എപ്പോ മുകളിൽ കയറി

ഞാൻ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു പിന്നെ ആരോടും ചോദിക്കാതെ മുകളിൽ കയറി
മിത്ര മുകളിൽ നിന്ന് വിളിച്ചു പറഞ്ഞു

എന്നാ താഴേക്ക് വാ

വാ നമുക്ക് പഴംപൊരി കഴിക്കാം

അത് കഴിക്കാം ആദ്യം ഞാൻ ചോദിക്കുന്നതിനു ഉത്തരം പറ

എന്താ അജു

എന്താ നിന്റെ ഉദ്ദേശം

എന്താ അജു മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ചോദിക്

എങ്കിൽ പറ ആരാ ഈ കാശി (ആദി )

തുടരും