രചന – മഞ്ജിമ സുധി
അനു കണ്ണൊക്കെ കുറുക്കി കെഞ്ചി ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാനവളെ നോക്കി….
“രാധൂ നോക്ക്…ഓട്സിൽ….”
“അയ്യോ,,, വേണ്ട…. ഫൈബർ അല്ലേ… അറിയാം ഏട്ടൻ പറഞ്ഞൂ തന്നു… ഞാൻ കഴിച്ചോളാ…
ഞാൻ ഉറങ്ങാ… രാവിലെ എണീറ്റ് മല്ലയുദ്ധത്തിന് പോകാൻ ഉള്ളതാ… അപ്പോ,,, ഗുഡ് നെറ്റ്…”
അനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു… പാവം… എന്നെ കെട്ടിപ്പിടിച്ഛ് നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളെ വാത്സല്യത്തോടെ തലോടി നെറുക്കിൽ ചുംബിച്ഛ് ഞാനും കണ്ണടച്ചു…..
******************************************************
“ഹ,,, എന്തിനാ അനൂ ഇങ്ങോട്ട് കയറിയത്… ഞാൻ ദാ വരല്ലായിരുന്നോ…??”
റൂമിലേക്ക് കടന്ന് നിന്ന എന്നെ നോക്കി സിദ്ധു പറഞ്ഞു….
“അതിനെന്താ,,,, എനിക്ക് വന്നൂടെ…???
അല്ലാ,,, കഴിഞ്ഞില്ലേ ഒരുക്കം…??? അമ്മുവും കണ്ണനും ഏട്ടനും മീനുവുമൊക്കെ താഴെ പ്രാതല് കഴിക്കാൻ കാത്ത് നിൽകാ… വായോ…”
പരാതി പോലെ സിദ്ധുന്റെ അടുത്തേക്ക് പയ്യെ നടന്ന് ഞാൻ പറഞ്ഞു
“ആഹ്,, ദാ ഒരുഫൈവ് മിനിറ്റ്‌സ്…”
കണ്ണാടിയിലേക്ക് നോക്കി മുടി ചീകിയൊതുകി കൈ കൊണ്ട് സെറ്റ് ചെയ്യുന്നതിനൊപ്പം സിദ്ധു എന്നോടായ് പറഞ്ഞു… ധൃതിയിൽ വാർഡ്രോബ് തുറന്ന് ടൈ എടുത്ത് കഴുത്തിലൂടെ ഇടുന്ന സിദ്ധുന്റെ മുന്നിലേക്ക് ഞാൻ കയറി നിന്നു… ടൈയുടെ രണ്ടറ്റവും അവന്റെ കയ്യിൽ നിന്ന് വാങ്ങി കെട്ടുന്ന എന്നെ സിദ്ധു ആദ്യം സംശയത്തോടെ നോക്കിയെങ്കിലും പിന്നെ ചിരിച്ചു…
“ഓട്‌സ് കഴിച്ചോ അനൂ….???”
സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ കൂർപ്പിച്ചോന്ന് നോക്കി അമർത്തി മൂളി….
“മ്മ്മ്…. ഏട്ടൻ ഓട്സും ക്രീമും കൂടി ബ്ലൂബെറിയുമൊക്കെ ഇട്ട് നല്ല അടിപൊളി സ്മൂത്തിയാക്കി തന്നു… നല്ല ടെസ്റ്റ് ഉണ്ടായിരുന്നു….”
ടൈ കെട്ടുന്നതിനിടയിൽ നാവ് നുണഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു…
“ആഹാ…. കൊള്ളാല്ലോ…”
“കഴിഞ്ഞില്ലേ,,, ഇനിയൊന്നും ഇല്ലല്ലോ…?? അമ്മ ഉഗ്രൻ പാലപ്പവും വെജിറ്റബിൾ സ്റ്റൂയും ഉണ്ടാക്കിയിട്ടുണ്ട്… കിച്ചണിന്റെ അടുത്തൂടെ പോയപ്പോ നല്ല സ്മെൽ കിട്ടി.. വാ,,, വേഗം പോയി കഴിക്കാ… ”
ടൈ കെട്ടി അഡ്ജസ്റ്റ് ചെയ്യുന്നതിനൊപ്പം കൊതിയോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധു നെഞ്ചിൽ കൈ വെച്ചു….
“ഹാവൂ,,,, ആരും പറയാതെ, നിർബന്ധിക്കാതെ പ്രാതൽ കഴിക്കാ ന്ന് നീയൊന്ന് പറഞ്ഞ് കേട്ടല്ലോ,,, ഞാൻ ധന്യനായി….!!
എന്നെ കളിയാക്കുന്ന പോലെ സിദ്ധു പറഞ്ഞതും ഞാൻ ടൈ അവന്റെ കഴുത്തിൽ കുറച്ചധികം മുറുക്കി….
“ഡീ പൊട്ടിക്കാളി,,,, മുറുക്കി കൊല്ലാതെ കുരുപ്പേ….???
കഴുത്ത് വെട്ടിച്ഛ് ചുമച്ഛ് സിദ്ധു വെപ്രാളത്തോടെ പറഞ്ഞതും ടൈ അയച്ഛ് കെട്ടി ടൈ തുമ്പ് പിടിച്ഛ് എന്റെ അടുത്തേക്ക് വലിച്ഛ് നെറ്റിയിൽ നെറ്റി മുട്ടിച്ഛ് നിന്നു….
” സിദ്ധേട്ടാ….?”
ഞാൻ സ്നേഹത്തോടെ വിളിച്ചു….
“മ്മ്മ്….???”
സിദ്ധു അതേ സ്നേഹത്തോടെ നീട്ടി മൂളി…. ഞാൻ സിദ്ധുന്റെ നെഞ്ചോട് ചാരി നിന്നു…
“അതേയ്,,,, എനിക്കൊരു ഡയറി മിൽക്ക് വാങ്ങിച്ഛ് തരോ”
അവന്റെ ഷർട്ട് ബട്ടണിൽ കളിച്ഛ് ഞാൻ കെഞ്ചി ചോദിച്ചു… സിദ്ധുന്റെ ഭാഗത്ത് നിന്ന് ഒച്ചയും അനക്കമൊന്നും കേൾക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ മുഖമുയർത്തി….
*പ്ലീസ്… നല്ല സിദ്ധുവല്ലേ…??? എനിക്ക് അത്രയ്ക്ക് കൊതിയായിട്ടാ… എത്ര കാലായി ഞാൻ കഴിച്ചിട്ട്… പ്ലീസ് ഒരെണ്ണം മതി….”
മുഖത്ത് ആവിശ്യത്തിൽ കൂടുതൽ ദയനീയത വാരി പൂശി അവന്റെ മുഖത്തേക്ക് നോക്കി ഞാൻ യാചനയോടെ ചോദിച്ചു…. ദൈവമേ ഏൽക്കണേ….!!!! ഇങ്ങനെ ഇമോഷണല്ലായില്ലെങ്കിൽ ഈ കോന്തൻ വാങ്ങി തരില്ല,,, പ്രത്യേകിച്ഛ് മധുരമുള്ളത്…
നേരെ നിന്ന് പ്രതീക്ഷയോടെ സിദ്ധുനെ നോക്കി ഞാൻ പ്ലീസ് ന്ന് കണ്ണോണ്ട് കെഞ്ചി…. സിദ്ധു നെറ്റിയും പുരിക്കവും ഒരുപോലെ ഞുളിച്ഛ് സംശയ ദൃഷ്ടിയോടെ എന്നെ നോക്കി നിന്നു….
പ്രത്യേകിച്ഛ് ഒരു മാറ്റവും ഇല്ലല്ലോ കൃഷ്ണാ,,,, സംഭവം ഏറ്റില്ലന്ന് തോന്നുന്നു…!! അല്ലെങ്കിൽ ഇപ്പോ ആക്റ്റിങോന്നും പഴേപ്പോലെ ഏശുന്നില്ല…!!! നിരാശയുടെ നേടുവീർപ്പോടെ ഞാൻ മുഖം കുനിച്ചു… കണ്ണനോ, ഉണ്ണിയോ, അപ്പുവോ തന്നെ ശരണം ഞാൻ മനസ്സിൽ ഓർത്തു…
പക്ഷേ, പെട്ടെന്ന് സിദ്ധു എന്റെ രണ്ട് കവിളിലും നുള്ളി കുലുക്കി… ഞാൻ ആശ്ചര്യത്തോടെ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി…..
“നിന്റെ ഇമോഷണൽ ഡ്രാമായിൽ മൂക്കും കുത്തി വീണിട്ടൊന്നുമല്ല,,, കുറേയായില്ലേ വാങ്ങി തന്നിട്ട്.. അതോണ്ട് വാങ്ങിച്ഛ് തരാ…!!!”
സിദ്ധു പറഞ്ഞത് കേട്ടതും ഞാൻ ചടപ്പോടെ ചുമൽ കൂച്ചി അവനെ കെട്ടിപ്പിച്ചു…
“താങ്കൂ…. അല്ലെങ്കിലും എനിക്കറിയാം ആദ്യം കുറച്ഛ് ബലം പിടിച്ചാലും എന്റെ കോന്തൻ പാവാ,,, ഞാൻ എന്ത് ചോദിച്ചാലും വാങ്ങി തരും ന്ന്…!!!”
“മ്മ്മ്…. അതേ അതേ,,,, ഞാൻ വാങ്ങി തന്നില്ലെങ്കിൽ നീ കണ്ണനോടൊ, ഉണ്ണിയോടെ, അപ്പുനോടൊ എന്തായാലും പറയും… കേൾക്കണ്ട താമസം ആ കൊരങ്ങന്മാര് വാങ്ങി തരും ചെയ്യും… പിന്നെ ഞാൻ ബലം പിടിച്ചിട്ട് എന്തിനാ…??? ഇതാവുമ്പോ എനിക്ക് നോക്കിയും കണ്ടും വാങ്ങിക്കാലോ..??”
സിദ്ധു ഞാൻ മനസ്സിൽ കണ്ടത് അതുപോലെ പറഞ്ഞത് കേട്ട് ഞാൻ പയ്യെ മുഖയുയർത്തി അവനെ നോക്കി ഇളിച്ചു കാട്ടി…
“അല്ലാ,,,, പാലപ്പം കഴിക്കാൻ പോണ്ടേ…??”
ഞാൻ കെട്ടിപ്പിടിച്ഛ് നിൽക്കുന്നത് കണ്ട് സിദ്ധു ചോദിച്ചതും ഞാൻ വേഗം നേരെ നിന്ന് അവനെ നോക്കി…
“ആഹ്,,, മറന്ന് പോയി… വാ…”
തലയിൽ കൈവെച്ഛ് ഞാൻ പറഞ്ഞു.. ഏട്ടനും അപ്പുവും എല്ലാരും ഞങ്ങളെ കാത്തിരുപ്പാവും…. മനസ്സിലോർത്ത് സിദ്ധുന്റെ കൈ പിടിച്ഛ് വലിച്ഛ് ഞാൻ കുറച്ച് വേഗത്തിൽ മുന്നോട്ട് നടക്കാൻ തുടങ്ങിയതും സിദ്ധു എന്റെ കൈ ബലമായി പിടിച്ഛ് നിർത്തിച്ചു…
“ഹലോ….. എങ്ങോട്ടാ ഈ ചാടിക്കുത്തി… പതുക്കെ,,,, പതുക്കെ നടന്നാ മതി…. ”
തിരിഞ്ഞ് നോക്കിയ എന്നോട്
കുറച്ച് ഗൗരവത്തിൽ സിദ്ധു പറഞ്ഞത് കേട്ടതും ഞാൻ അവനെ നോക്കി ചിരിച്ചു….
“അത്,,,, താഴെ എല്ലാരും നമ്മളെ കാത്ത് ഇരിക്കണല്ലോ ന്ന് ഓർത്തപ്പോ പെട്ടെന്ന്…!!!”
ജാളിത്യത്തോടെ ഞാൻ പറഞ്ഞതും സിദ്ധു എന്നെ നല്ലോണമൊന്ന് നോക്കി….
“മ്മ്മ്,,, അല്ലെങ്കിലും നിനക്ക് തീരെ ശ്രദ്ധ ഇല്ല….”
“അയ്യോ,,, സിദ്ധേട്ടാ,, ഞാൻ സൂക്ഷിച്ചാ നടക്കാറ്.. അമ്മയോട് ചോദിച്ഛ് നോക്ക്..??”
ഞാൻ കാര്യമായി പറഞ്ഞു…
“ആഹ്,,, ബെസ്റ്റ്… ചോദിക്കാൻ പറ്റിയ ടീമം… ഇവിടെ നടക്കുന്നതിന്റെ സത്യാവസ്ഥ അറിയാണെങ്കിൽ ഞാൻ ഓഫീസിൽ പോകാതെ ഇവിടെ തന്നെ ഫുൾ ടൈം നിൽക്കേണ്ടി വരും…”
സിദ്ധു മൊത്തത്തിൽ ഞങ്ങളെയൊന്ന് ഇരുത്തി പറഞ്ഞത് കേട്ട് ഞാനല്പം ദേഷ്യത്തോടെ അവനെ നോക്കി…. കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് ശ്രദ്ധയില്ല ന്നൊരു ധ്വനിയുള്ളപ്പോലെ….”
“ഓഹ്,,, അത്രയ്ക്ക് വിശ്വാസം ഇല്ലെങ്കിൽ നിങ്ങള് ഓഫീസിൽ പോണ്ടാ, ഇയാളെ കുഞ്ഞിനെ നോക്കി ഇവിടെ തന്നെ നിന്നോ..!!!! ”
ദേഷ്യത്തോടെ അവനെ നോക്കി ഇത്രയും പുച്ഛത്തോടെ പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു…
“പ്രാതല് കഴിക്കാൻ വരുന്നുണ്ടെങ്കിൽ വാ… ഞാൻ പോവാ…!!!”
ഈർഷയോടെ അലസമായി അവനോടായ് പറഞ്ഞ് ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നു… ഒരു വലിയ ശ്രദ്ധക്കാരൻ വന്നേക്കുന്നു… ലോകത്ത് ഞാനാണല്ലോ ആദ്യയിട്ട് പ്രെഗ്നൻന്റ് ആവുന്നത്…?? ഹല്ല പിന്നെ…!!!
“ഹാ,,, അനൂ… ഞാനും വരാ… നിൽക്ക്…?? ”
പുറക്കിൽ നിന്ന് വിളിച്ഛ് പറഞ്ഞ് ധൃതിയിൽ എന്റെ അടുത്തേക്ക് നടന്ന് വന്ന് സിദ്ധു എന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ഛതും ഞാൻ വാശിയോടെ കൈ തട്ടി മാറ്റി…. സിദ്ധു വീണ്ടും ചേർത്ത് പിടിച്ഛ് നടന്നു…
“ഹൊ,, ന്റെ പട്ടിപ്പെണ്ണേ ഞാനങ്ങനെ പറഞ്ഞതല്ല…ഞാ….”
” * ഞാൻ *എന്റെ മുഖത്ത് കുറുമ്പ് കാണാൻ പറഞ്ഞതാവും ല്ലേ…??”
കുറുമ്പോടെ ചരിഞ്ഞ് നിന്ന് ദേഷ്യത്തിൽ അവനെ പറയാൻ തുടങ്ങിയ ഡയലോഗ് ഞാൻ അവനോട് തന്നെ ചോദിച്ചു….
“ഏതെങ്കിലും പറഞ്ഞ് ഞാൻ ദേഷ്യം പിടിക്കുമ്പോ, നിങ്ങള് പറയുന്ന സ്ഥിരം പല്ലവിയല്ലേയിത്…”
ഞാൻ ദേഷ്യത്തോടെ ചോദിച്ചത് കേട്ടും സിദ്ധു ചിരിക്കുന്നത് കണ്ട് എനിക്കങ്ങോട്ട് പെരുത്ത് കേറി…
“അല്ലാ,,,എന്താ ഇതിനു മാത്രം ഇളിക്കാൻ.. ഞാൻ കാര്യല്ലേ പറഞ്ഞത്..??? അത് പറഞ്ഞാ പിന്നെ ഞാനൊന്നും മിണ്ടില്ലല്ലോ…ല്ലേ…??മാറ് അങ്ങോട്ട്…!!!!”
അടക്കിച്ചിരിക്കുന്ന സിദ്ധുനെ വാശിയോടെ തള്ളി മാറ്റി ഞാൻ വേഗം താഴേക്കിറങ്ങി… കുറേകാലായി ഞാനിത് കേൾക്കുന്നു…. ഒക്കെ വിശ്വസിക്കുന്ന ഞാനൊരു മണ്ടി… !!!!!
“ഹാവൂ വന്നോ രണ്ടും… കെട്ടിയോനെയും കാണുന്നില്ല, വിളിക്കാൻ പോയ കെട്ടിയോളെയും കാണുന്നില്ല… ഞങ്ങൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്നുള്ള തയ്യാറെടുപ്പിലായിരുന്നു…”
എന്നേയും പിന്നാലെ വരുന്ന സിദ്ധുനേയും മാറിമാറി നോക്കി ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്ന എല്ലാരോടുമായി ഏട്ടൻ പറഞ്ഞു… ചിരിയോടെ എല്ലാരും ഞങ്ങളെ നോക്കാൻ തുടങ്ങിയതും ഞാൻ പുറക്കിലേക്ക് തിരിഞ്ഞ് സിദ്ധുനെ നോക്കി പുച്ഛിച്ഛ് ഒഴിഞ്ഞ ചെയറിൽ കയറിയിരുന്നു…
ആരെയും നോക്കാതെ പ്ളേറ്റ് എടുത്ത് മുന്നിലേക്ക് വെച്ഛ് പാലപ്പത്തിന്റെ കേസരോൾ തുറന്നു…. അത് വരെ ആവിപോവാതെ അടയ്ച്ഛ് വെച്ചതോണ്ടാവും ഞാൻ മൂടി ഉയർത്തിയതും ആവി മുഴുവൻ എന്റെ മുഖത്തേക്ക് അടിച്ചു… ഞാൻ വേഗം മുഷിച്ചിലോടെ മുഖം പയ്യെ സൈഡിലേക്ക് വെട്ടിച്ചു…
അത്രയും നേരം അതിൽ വിങ്ങി നിന്നതോണ്ടാണോ, നീരാവി വീണ് അല്പം കുതിർന്നത് കൊണ്ടാണോ അറിയില്ല, പെട്ടെന്ന് മുഖത്തേക്ക് അടിച്ചപ്പോ എനിക്കെന്തോ ആ സ്മെൽ വല്ലാത്ത ആരോചക്കമായി തോന്നി… എങ്കിലും ഞാൻ രണ്ട് പാലപ്പം പ്ളേറ്റിലേക്കിട്ട് മുകളിൽ വെജിറ്റബിൾ സ്റ്റൂ ഒഴിച്ചു…
പാലപ്പത്തിന്റെ നേരിയ മധുര മണവും സ്റ്റൂലെ വെജിറ്റബിൾ സ്മെലും എല്ലാം കൂടി എനിക്ക് വല്ലാത്ത മടുപ്പ് പോലെ തോന്നി… നേരത്തെ ഈ സ്മെൽ അസ്വദിച്ചല്ലേ എനിക്ക് കഴിക്കാൻ തോന്നിയത്, പക്ഷേ ഇപ്പൊ അതേ സ്മെൽ കൊണ്ട് തന്നെ എനിക്ക് കഴിക്കാൻ പറ്റുന്നില്ലല്ലോ…??? ഞാൻ മുഖയുയർത്തി എല്ലാരേയും നോക്കി… വിളമ്പുന്ന തിരക്കിലാണ്… എങ്കിലും നേരത്തെ തോന്നിയ കൊതിയോർത്ത് ഒരു കഷ്ണം പാലപ്പം കറിയിൽ മുക്കി ഞാൻ വായിലേക്ക് വെച്ചു…
വാ പൊത്തിപ്പിടിച്ഛ് വാഷ് ബേസിന്റെ അടുത്തേക്ക് വേഗത്തിൽ നടക്കുമ്പോ ചവച്ചരച്ഛ് ഇറക്കിയത് അന്നനാളം വഴി ആമാശയത്തിൽ എത്തിയോന്ന് സംശയമായിരുന്നു… ഇപ്പോ ഇറക്കിയത്തിന്റെ കൂടെ രാവിലെ കഴിച്ച ഓട്സും പാലും എന്ന് വേണ്ട സകലതും ഒരു നിമിഷം കൊണ്ട് വാഷ് ബേസിലെത്തി.. ടാപ്പ് തുറന്ന് വിട്ട് ക്ഷീണത്തോടെ ശ്വാസം വലിച്ചെടുത്ത് അവശതയോടെ പുറക്കിലെ ചുമരിനോട് ചേർന്ന് നിൽക്കാൻ കാലെടുത്ത് വെച്ചതും ആരോയെന്നെ പിടിച്ചിരുന്നു….
“നമ്മുടെ മോന് പാലപ്പവും സ്റ്റൂവും ഇഷ്ടല്ല സിദ്ധു….!!!”
~~~~~~~~~~~~~~~~~~~~~~~~~~
അവശതയോടെ ശ്വാസം ആഞ്ഞ് വലിച്ഛ് എന്റെ നെഞ്ചിൽ ചാരി കണ്ണടയ്ച്ഛ് നിന്ന് അനു ചിരിയോടെ പറഞ്ഞത് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി…. ഇടയ്ക്കിടെ ഇത് പോലെ പ്രാതൽ സമയത്ത് അനൂന്ന് വോമിറ്റിങ് ഉണ്ടാവാറുണ്ട് എങ്കിലും, അനൂന്റെ മുഖത്ത് ക്ഷീണം കാണുമ്പോ…
അവളെ കൂട്ടിപ്പിടിച്ഛ് വാ കഴുകിക്കുമ്പോഴേക്കും അമ്മയും അച്ഛമ്മയും തുടങ്ങി ബാക്കി ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു…. അവളെല്ലാരേയും നോക്കി ചിരിച്ഛ് എന്റെ മേലേക്ക് ചാരി കിടന്നു…
പയ്യെ നടത്തിച്ഛ് ഞാനവളെ സോഫയിൽ ഇരുത്തി…. അമ്മുവും നിമ്മിയും അവളെ തൊട്ടടുത്ത് വന്നിരുന്നു… ആമി ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് അനൂന്ന് കൊടുത്തു…. അത് പകുതി കുടിച്ഛ് അവള് വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു….
” പ്രാതല് കഴിക്കണ്ടേ മോളേ…???”
കുറച്ഛ് കഴിഞ്ഞ് അവളൊന്ന് റിലാക്സ്ഡ് ആയതും അമ്മ ചോദിച്ചു….
“വേണ്ടമ്മേ,,, കഴിക്കാൻ തോന്നുന്നില്ല… എനിക്ക് കിടന്നാ മതി…”
അവശതയോടെ അനു മുഖം ചുളുക്കി പറഞ്ഞ കേട്ടപ്പോ നേരത്തെ കഴിക്കാൻ കൊതിയാവുന്നൂ ന്ന് നുണയോടെ പറഞ്ഞ അവളെ ഞാൻ ഓർത്തു…
എത്ര പെട്ടെന്നാണ് അവൾക്ക് ഫുഡ് വേണ്ടതായത്… പാവം,,, ഒരുപാട് കൊതിയോടെ വന്നിരുന്നതാ…!!
” എന്നാ,,, മോള് പോയി കുറച്ഛ് കിടന്നോ നമ്മുക്ക് കുറച്ഛ് കഴിഞ്ഞ് കഴിക്കാം…”
ദേവു അവളുടെ കവിളിൽ തഴുകി തലോടി പറഞ്ഞതും അനു തളർച്ചയോടെ ചിരിച്ചു… അവളുടെ ഇടവും വലവും മുട്ട് കുത്തി നിലത്തിരിക്കുന്ന അമ്മൂനേയും നിമ്മിയേയും സ്നേഹത്തോടെ നോക്കി അനു അവരെ കഴിക്കാൻ പറഞ്ഞു വിട്ടു…
അവര് കഴിക്കാൻ ഇരുന്നതും ഞാൻ അനൂനെ കൂട്ടിപ്പിടിച്ഛ് പതിയെ അമ്മേന്റെ റൂമിലേക്ക് നടത്തിച്ചു… രാത്രിയൊഴികെ ബാക്കി സമയം അവള് ഇവിടെയാണ് കിടക്കാറ്…. പയ്യെ കിടത്തി ഞാനവളുടെ അടുത്ത് ഇരുന്നതും ഒരു ചിരിയോടെ അനു എന്നെ നോക്കി….
“എനിക്കൊന്നുല്ല സിദ്ധു…. സിദ്ധു പോയ് പ്രാതൽ കഴിച്ഛ് ഓഫീസിൽ പൊയ്ക്കോ….!!!”
അവശതയിലും നിറഞ്ഞ ചിരിയോടെ അനു പറഞ്ഞു….
“ഇല്ല…. ഞാനിന്ന് ലീവെടുക്കാ….!!!!”
അവളെ കൈ പൊതിഞ്ഞ് പിടിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അനു ചിരിച്ചു…
“ഏയ്…. അതൊന്നും വേണ്ട….. അതിന്റെ ആവിശ്യന്നുല്ല…. ഇത് ഇടയ്ക്ക് വരാറുള്ളതല്ലേ…???? എനിക്ക് ഒരു കുഴപ്പമില്ലന്നേ,,, ഒന്നുറങ്ങി എണീറ്റാൽ മതി…. സിദ്ധു പൊയ്ക്കോ….”
പതിഞ്ഞ സ്വരത്തിൽ അനു പറഞ്ഞതും ഞാനവളുടെ കയ്യിൽ അമർത്തി ചുംബിച്ചു….
“പക്ഷേ അനൂ…. നിന്നെ ഇങ്ങനെ കണ്ടിട്ട്…. ഞാൻ ഇങ്ങനാടാ…..??”
“എന്റെ പൊന്ന് കോന്താ എനിക്ക് ഒരു കുഴപ്പവുംല്ല…. അഥവാ എന്തെങ്കിലും ഉണ്ടായാൽ തന്നെ ഇവിടെ ഏട്ടനും നിമ്മിയുമൊക്കെ ഇല്ലേ… സിദ്ധു ധൈര്യയിട്ട് പൊയ്ക്കോ…..!!!”
അനു വീണ്ടും പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ എണീറ്റ് നിന്നു അവളുടെ അടുത്തേക്ക് കുനിഞ്ഞു…
“മ്മ്മ്,,, ഓകെ……!!!! ഞാൻ നേരത്തെ വരാ….. കുറച്ഛ് കഴിഞ്ഞ്, ഉറങ്ങി എണീറ്റിട്ട് പ്രാതൽ കഴിച്ചോളണം കേട്ടോ…..???”
അനൂന്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മയും വെച്ഛ് പറഞ്ഞ് ഞാൻ തിരിഞ്ഞതും അനു എന്റെ കയ്യിൽ കയറി പിടിച്ചിരുന്നു… സംശയത്തോടെ വെട്ടിത്തിരിഞ്ഞ് ഞാനവളെ നോക്കി…
“ഡയറി മിൽക്ക് മറക്കണ്ട…!!!”
ഹോ,,, വോമിറ്റിങ് കഴിഞ്ഞ ക്ഷീണത്തിൽ കിടക്കാണെങ്കിലും ആ കാര്യം നല്ല ഓർമയുണ്ട്… പൊട്ടിക്കാളി…!!! അനു കാര്യമായി ഓർമ്മിപ്പിച്ചത് കേട്ട് അവളെയൊന്ന് കുറുക്കനെ നോക്കി നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു… കള്ള നാണത്തോടെ എന്നെ നോക്കുന്ന അവളുടെ അടുത്തേക്ക് കുനിഞ്ഞ് ഒന്നൂടെ നെറ്റിയിൽ ചുണ്ട് ചേർത്ത് ഞാൻ പുറത്തേക്കിറങ്ങി…
പ്രാതൽ കഴിച്ഛ് ഇറങ്ങാൻ നേരം അവളുടെ അടുത്തേക്ക് ഒന്നൂടെ കയറി ചെന്നു… നല്ല ഉറക്കമാണ്… ഡിസ്റ്റർബ് ചെയ്യാതെ വേഗം പുറത്തിറങ്ങി അമ്മയോട് എണീറ്റാൽ നിർബന്ധിച്ഛ് പ്രാതല് കഴിപ്പിക്കണം ന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചു… അമ്മൂനോടും കണ്ണനോടും നന്തനോടും യാത്ര പറഞ്ഞ് ഞാൻ ഏട്ടന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി….
രാവിലെ അവളെ ക്ഷീണത്തോടെ കണ്ട് പോയതോണ്ട് രാത്രി ഏട്ടനെ കൂട്ടാതെ ഞാൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി.. വീട്ടിൽ എത്തി ഹാളിൽ അമ്മൂന്റെയും നിമ്മിയുടേയും അപ്പൂന്റേയും കണ്ണന്റേയും മീനൂന്റേയും നന്തന്റെയും കൂടെ കളിച്ഛ് ചിരിച്ഛ് സംസാരിക്കുന്ന അവളെ കാണുന്ന വരേ ഒരു സമാധാനം ഇല്ലായിരുന്നു… അവള് എണീറ്റോ, കഴിച്ചോ എന്നൊക്കെ അറിയാം ഓഫീസ് തിരക്കിനിടയിലും ഞാൻ ആമിയെ വിളിച്ചിരുന്നു…
“ഹാ,,, നീ നേരത്തെ വന്നോ കുട്ടാ,,,, ഏട്ടൻ എവിടെ…???”
ഫ്രഷാവാൻ മുകളിലേക്ക് കയറി തുടങ്ങിയ എന്നെ നോക്കി ആമി ചോദിച്ചു….
“ഏട്ടൻ ഇപ്പോ വരും…”
തിരിഞ്ഞ് നോക്കി ആമിയോട് പറയുന്നതിന്റെ കൂടെ ഞാൻ അനൂനെ നോക്കിയതും അവള് കൊഞ്ഞനം കുത്തി കാണിച്ചു… ഈ പെണ്ണിന്റെയൊരു കാര്യം…!! അവളെ നോക്കി ചിരിച്ഛ് മനസ്സിൽ പറഞ്ഞ് ഞാൻ കോണി കയറി റൂമിലേക്ക് കയറി…. ഫ്രഷായി വന്ന് അവരെ കൂടെ ഇരുന്ന് കുറേ വർത്തമാനമൊക്കെ പറഞ്ഞ് ഫുഡ് കഴിച്ഛ് മുകളിലേക്ക് കയറി…
“ഹാ,,, നീ നേരത്തെ വന്നോ കുട്ടാ,,,, ഏട്ടൻ എവിടെ…???”
ഫ്രഷാവാൻ മുകളിലേക്ക് കയറി തുടങ്ങിയ എന്നെ നോക്കി ആമി ചോദിച്ചു….
“ഏട്ടൻ ഇപ്പോ വരും…”
തിരിഞ്ഞ് നോക്കി ആമിയോട് പറയുന്നതിന്റെ കൂടെ ഞാൻ അനൂനെ നോക്കിയതും അവള് കൊഞ്ഞനം കുത്തി കാണിച്ചു… ഈ പെണ്ണിന്റെയൊരു കാര്യം…!! അവളെ നോക്കി ചിരിച്ഛ് മനസ്സിൽ പറഞ്ഞ് ഞാൻ കോണി കയറി റൂമിലേക്ക് കയറി…. ഫ്രഷായി വന്ന് അവരെ കൂടെ ഇരുന്ന് കുറേ വർത്തമാനമൊക്കെ പറഞ്ഞ് ഫുഡ് കഴിച്ഛ് മുകളിലേക്ക് കയറി…
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ചോറ് കുറച്ചേ കഴിച്ചൂള്ളൂന്ന് പറഞ്ഞ് അമ്മ കൊണ്ട് തന്ന ഒരു പാത്രം പൊടിയരി കഞ്ഞിയും പുറമേ ഏട്ടത്തി കൊണ്ട് തന്ന ഫ്രൂട്ട്സും കൂടി കഴിച്ചതും ഞാനൊരു സൈഡായി… ആമി പാലും കൊണ്ട് വരുന്നതിന് മുന്നേ ഞാൻ വേഗം മുകളിലേക്ക് കയറി… ഇപ്പോ രണ്ട് മൂന്ന് ദിവസമായി പാലിന്റെ സ്മെൽ എനിക്ക് തീരെ പറ്റുന്നില്ല…
പ്രേഗ്നെന്റ് ആണെന്ന് അറിഞ്ഞപ്പോ തൊട്ടുള്ള അവസ്ഥയാ…. എന്നെ തീറ്റിക്കുന്ന കാര്യത്തിൽ ഇവിടെയുള്ള എല്ലാരും ഒറ്റ കെട്ടാ, ഇന്നലെ വന്ന അമ്മുവും മീനുവും നിമ്മിയും വരെ…..
കോണി പകുതിയോളം കയറി കൈ വരിയിൽ പിടിച്ഛ് നിന്ന് ഞാൻ ആഞ്ഞ് ശ്വാസമെടുത്തു… ഒറ്റയടിക്ക് മുഴുവൻ കേറാൻ എനിക്ക് പറ്റില്ല… കിതപ്പ് കൂടി തളർന്ന് പോകുന്ന പോലെ തോന്നും.. പോരാത്തതിന് വയറാണെങ്കിൽ ഫുൾ ലോഡഡ്… പക്ഷേ,, എത്ര കുത്തി നിറഞ്ഞ് നിന്നാലും സ്റ്റെപ്പ് കയറി കഴിയുമ്പോ തന്നെ ഞാൻ അത്രയും നേരം തിന്നതൊക്കെ കാലിയാവും….
കിതപ്പോടെ കയറി റൂമിലെത്തി ഡോർ തുറന്ന് സിദ്ധുനെ വിളിക്കാൻ ഒരുങ്ങിയതും കയ്യും കാലും തളരുന്ന പോലെ… നേരെ നിൽക്കാൻ പറ്റുന്നില്ല…. കണ്ണിൽ ഇരുട്ട് കയറി, തല കറങ്ങുന്ന പോലെ തോന്നിയതും ഞാൻ ഡോറിൽ ചാരി കണ്ണടയ്ച്ഛ് നിന്നു….
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ തലയിൽ കൈ വെച്ച് ഡോറിന്റെ ഹാൻഡിലിൽ മുറുക്കെ പിടിച്ച് നിൽക്കുന്ന അവളെ കണ്ട് ഞാൻ എന്താന്ന് ചോദിച്ചെങ്കിലും അനു അതൊന്നും കേട്ടില്ല… കണ്ണടയ്ച്ഛ് തളർച്ചയോടെ അവള് ഡോറിൽ ചാരുന്നത് കണ്ടതും ഞാൻ വേഗം ഓടിപ്പോയി താങ്ങിപിടിച്ചു…
‘അനൂ… എന്താടോ…..???
എന്താ പറ്റിയേ….??”
വെട്ടി വിയർത്തൊഴുകുന്ന അവളെ കൂട്ടിപ്പിടിച്ഛ് വെപ്രാളത്തോടെ ഞാൻ ചോദിച്ചത് കേട്ട് അനു ക്ഷീണത്തോടെ കണ്ണുകൾ വലിച്ഛ് തുറന്ന് എന്നെ നോക്കി…
“ഏയ്….. ഒന്നുല്ല സിദ്ധു…..
എന്തോ…. പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി….. സിദ്ധുനെ…. വിളിക്കാൻ ഒരുങ്ങിയെങ്കിലും നാവ് കുഴഞ്ഞു… പോയി….”
എന്റെ മേലേക്ക് ചാഞ്ഞ് കിതച്ഛ് ചെറിയ ചിരിയോടെ അനു പയ്യെ പറഞ്ഞു
” വാ…!!”
അവളെ പയ്യെ സോഫയുടെ അടുത്തേക്ക് നാടത്തിക്കുമ്പഴാണ് നിമ്മി പാലുമായി റൂമിലേക്ക് കയറി വന്നത്…
എന്താ ഏട്ടാ,,,,, ഏട്ടത്തിക്ക് എന്താ പറ്റിയേ..???”
ഞാൻ അനൂനെ സോഫയിൽ പിടിച്ചിരുത്തുന്നത് കണ്ട് ടെൻഷനോടെ ഇത്രയും ചോദിച്ചോണ്ട് തന്നെ പാൽ ഗ്ലാസ് ടേബിളിന്റെ മുകളിലേക്ക് വെച്ച് ധൃതിയിൽ നിമ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു……
“ഒന്നുല്ലടാ… ചെറുതായി തല കറങ്ങിയതാ….??”
സോഫയിൽ എന്നോട് ചേർന്ന് ചാരിയിരുന്ന് കൊണ്ട് അനു സൗമ്യമായി പറഞ്ഞു….
“വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാ…. വേഗം റെഡിയാവ്….”
~~~~~~~~~~~~~~~~~~~~~~~~~~~~~
സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി… പിന്നെ അന്തം വിട്ട് നിമ്മിയേയും….
“നീയെന്താ സിദ്ധു ഈ പറയുന്നത്….. എനിക്കൊരു കുഴപ്പവുമില്ല… സത്യം….”
അവന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി നേരെയിരുന്നു അവശതയിലും ചിരിച്ഛ് കൊണ്ട് സൗമ്യമായി ഞാനവനോട് പറഞ്ഞു…
“വേണ്ട,,, കള്ളം പറയണ്ട…. ഇന്ന് നീ കുറച്ഛ് കൂടുതൽ തവണ വോമിറ്റ് ചെയ്‌തെന്നും നല്ല ക്ഷീണം തോന്നിയിരുന്നൂന്നും ഞാൻ ഫോൺ ചെയ്തപ്പോ ആമി പറഞ്ഞിരുന്നു… ദേ,,, ഇപ്പോ തല കറങ്ങുകയും ചെയ്തു…”
ഇതൊക്കെ എപ്പോ….??? ഇവനെപ്പഴാ ആമിയെ വിളിച്ചത്…??? അവളെപ്പഴാ ഇതൊക്കെ പറഞ്ഞ് കൊടുത്തത്…???
അപ്പോ ആമിയാ ചാരത്തി…. ആ പെണ്ണിനെ ഞാനുണ്ടല്ലോ,,, ജന്തു…!!! സിദ്ധുന്റെ CCTV മോണിറ്റർ ആമിയാണ്… നാളെ നിന്റെ അന്ത്യമാടീ കാലത്തി കുരുപ്പേ…!!!! സിദ്ധു പറഞ്ഞത് കേട്ട് അന്തം വിട്ട് ഇരിക്കേ ഞാൻ മനസ്സിൽ പറഞ്ഞു….
“അനൂ,,, നീയെന്താ ഈ ആലോചിച്ഛ് ഇരിക്കുന്നേ…??? വാ,,, നമ്മുക്ക് ഹോസ്പിറ്റലിൽ പോയി മേമിനെ കാണിച്ചിട്ട് വരാ…”
ഹോ,,, സിദ്ധുനെ കൊണ്ട് ഞാൻ തോറ്റല്ലോ ദൈവേ…!!! അവൻ കാര്യമായി പറഞ്ഞത് കേട്ട് ദയനീയമായി ഞാൻ നിമ്മിയെ നോക്കി….
“നിമ്മി…. നീ കേട്ടില്ലേ ഏട്ടൻ പറഞ്ഞത്,,,, ഞാനെന്താ ഇതിനൊക്കെ പറയാ….???”
മാറ്റ് നിർവ്വാഹമില്ലാതെ ആശ്രയമെന്നപ്പോൽ ഞാൻ നിമ്മിയെ നോക്കി ചോദിച്ചു….
“ഇതിലിപ്പം ആരെന്ത് പറഞ്ഞിട്ടും കാര്യല്ല,,, ഹോസ്പിറ്റലിൽ പോകുന്നതാണ് ഫൈനൽ… നോക്ക് നീ നന്നായി വിയർക്കുന്നുംണ്ട്… പോയി ഡ്രസ് ചേഞ്ച് ചെയ്തേ..???
ഞങ്ങളെ ദേഷ്യത്തോടെ നോക്കി ശാസനയോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും നിമ്മിയെ ദയനീയമായി നോക്കി… കാരണം ഞാനിനി എന്ത് പറഞ്ഞിട്ടും കാര്യല്ല, സിദ്ധു ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കും.. അവസാന ആശ്രയമാണ് നിമ്മി…
ഹോസ്പിറ്റലിൽ പോകാൻ ഡ്രസ് മാറ്റാൻ എന്നോണം എണീറ്റ സിദ്ധുന്റെ കൈ പിടിച്ഛ് വലിച്ഛ് നിമ്മി ബലമായി എന്റെ അടുത്ത് തന്നെ അവനെ ഇരുത്തിച്ചു….
“എന്റെ കലിപ്പൻ ഏട്ടാ…. ഏട്ടത്തി വിളിക്കുന്ന പോലെ കോന്തൻ ഏട്ടാ….. ഏട്ടൻ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങിയാ ഏട്ടത്തിയുടെ കാര്യം കഷ്ടാവും ട്ടോ….???”
നിമ്മി കളിയായിയും കാര്യമായും പറഞ്ഞത് കേട്ട് സിദ്ധു അവളെ രൂക്ഷമായി നോക്കി…
“നിനക്ക് അറിയാഞ്ഞിട്ടാ നിമ്മീ… അനൂന്ന് ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല…. നീയവളെ മുഖത്തേക്ക് നോക്ക്…. നല്ല ക്ഷീണം ഫീൽ ചെയ്യുന്നില്ലേ….??? ഇങ്ങനെ ക്ഷീണവും, വോമിറ്റിങ്ങുമൊക്കെ കൂടുതലാണെങ്കിൽ കാണിക്കണം ന്ന് മേം പ്രത്യേകം പറഞ്ഞതാ…???”
സിദ്ധു ഗൗരവത്തിൽ പറഞ്ഞത് കേട്ട് നിമ്മി അവനെ നോക്കി ചിരിച്ചു….
“ഒഫ് കോഴ്‌സ് ഏട്ടാ,,,, ഇങ്ങനെയുള്ള മോർണിംഗ് സിക്ക് നെസ്സ് കൂടുതലാവാണെങ്കിൽ കാണിക്കണം…. പക്ഷേ,,,,, ഏട്ടത്തിയ്ക്ക് നോർമലാണ്… കൂടുതലാവാന്ന് പറഞ്ഞാ ഇങ്ങനെയല്ല,,, എണീറ്റ് നിൽക്കാൻ പോലും പറ്റാതെ തളർന്ന് പോകും, ഫുഡ് വയറ്റിൽ എത്താൻ നിൽക്കാതെ വോമിറ്റ് ചെയ്യും, നടക്കാൻ പറ്റാത്ത വിധം തല കറങ്ങും… ഏട്ടത്തിയ്ക്ക് ഇങ്ങനെയൊക്കെയാണോ…??
ദേ നോക്ക് ഏട്ടാ,,,, ഏട്ടത്തിയ്ക്ക് ഇപ്പോ ഒരു കുഴപ്പമില്ല… ട്രസ്റ്റ് മീ…!!!! ശ്രീലത മേമിന്റെ അത്ര എസ്‌പീരിയൻസ് ഇല്ലെങ്കിലും ഞാനുമോരു കുട്ടി ഡോക്ടർല്ലേ ഒന്ന് വിശ്വസിക്ക്…!!!
പിന്നെ ഇത് വരെ ഇങ്ങനെയുള്ള സിക്ക്നെസൊന്നും ഉണ്ടായില്ല ന്ന് വെച്ഛ് ഇനി ഉണ്ടാവില്ല എന്നൊന്നുംല്ല… പ്രെഗ്നൻസിയുടെ ഫൈനൽ സ്റ്റേജിൽ പോലും വോമിറ്റിങും തലകറക്കവും ക്ഷീണവും തോന്നുന്ന ഒരുപാട് പേരുണ്ട്… ”
ഞങ്ങൾ മുന്നിൽ മുട്ട് കുത്തിയിരുന്ന് ഞങ്ങളുടെ രണ്ടാളുടേയും കൈകൾ കൂട്ടിപ്പിടിച്ഛ് നിമ്മി പറഞ്ഞു…
ഇനി,, ഏട്ടന് അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ നെസ്റ്റ് വീക്ക് സെക്കൻഡ് ട്രൈമസ്റ്റർ സ്റ്റാർട്ടിയല്ലേ,,, ചെക്കപ്പ് ഉണ്ടാവൂല്ലോ,,,,, അപ്പോ ശ്രീലത മേമിനോട് സൂചിപ്പിച്ചാ മതി…!!!!!
അത്രയും കാക്കാൻ ക്ഷമയില്ലെങ്കിൽ വേദ ചേച്ചിനെ വിളിച്ച് ചോദിക്ക്…?? അല്ലാതെ ഏട്ടത്തിയെ ഈ രാത്രി ഹോസ്പിറ്റലിൽ കൊണ്ടോവാൻ ഞാൻ സമ്മതിക്കില്ല…. അധികം ട്രാവൽ ചെയ്യുന്നതൊന്നും നല്ലതല്ല…..!!!!”
ശാസനയോടെ സിദ്ധുനോട് പറഞ്ഞ് നിമ്മിയെന്നെ നോക്കി…
“ദേ എട്ടനൊന്ന് നോക്കിക്കേ,,,, ഏട്ടത്തിക്ക് ഒരു കുഴപ്പവുംല്ല…. She is perfectly alright now,,,,, അല്ലേ ഏട്ടത്തി….???”
എന്റെ താടി പിടിച്ഛ് കുലുക്കി കുറുമ്പോടെ നിമ്മി ചോദിച്ചതും ഞാൻ അവളുടെ കവിളിൽ തലോടി പുഞ്ചിരിച്ഛ് സിദ്ധുനെ നോക്കി…
“ആഹ് സിദ്ധു,,,, എനിക്ക് ഒരു കുഴപ്പവുംല്ല…. പ്രോമിസ്….!!!
നിമ്മി പറഞ്ഞതിനെ അനുകൂലിച്ഛ് നിറഞ്ഞ ചിരിയോടെ അവനെ നോക്കി ഞാൻ കെഞ്ചി പറഞ്ഞു…
“ആഹ്… ശെരി… ശെരി….”
എന്നേയും നിമ്മിയേയും മാറിമാറി നോക്കി സിദ്ധു ഒന്നമർത്തി മൂളി പറഞ്ഞതും ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു… ഹാവൂ,,, രക്ഷപ്പെട്ടു…
“ആഹ്… അപ്പോ എല്ലാം പറഞ്ഞപ്പോലെ…ഗുഡ് നെറ്റ്…..!!!!”
ഞങ്ങളെ കാൽമുട്ടിൽ കയ്യമർത്തി പിടിച്ഛ് ഉയർന്ന് നിന്ന് നിമ്മി പറഞ്ഞു…
“ഹാ,,ഞാൻ വന്ന കാര്യം മറന്നു….. ദാ,,, ഏട്ടത്തി പാൽ…. കുടിക്കാതിരിക്കാൻ വേഗം മുങ്ങി പോന്നതാല്ലേ…?? ആമിച്ചേ പറഞ്ഞു..”
എന്നെ അടിമുടിയൊന്ന് നോക്കി നിമ്മി പറഞ്ഞത് കേട്ട് ഞാൻ ഒളികണ്ണാലെ സിദ്ധുനെ നോക്കി… എന്നെ കണ്ണുരുട്ടി നോക്കി കയ്യും കെട്ടി ഇരിക്കാ… നിഷ്കളങ്കമായി അവനെ നോക്കി അല്ലെന്ന് തലയാട്ടി….
വെറുതേ പറയാ…!!
ചെറിയ കുരുക്കിൽ നിന്ന് വലിയ കുരുക്കിലേക്കാണല്ലോ നിമ്മീ നീയെന്നെ രക്ഷപ്പെടുത്തിയത്…!!!! നന്ദിയുണ്ട് സാറേ നന്ദിയുണ്ട്…. ഞാൻ നിമ്മിയെ കുറുക്കനെ നോക്കി മനസ്സിൽ ഉരുവിട്ടു…. അല്ലെങ്കിൽ നിങ്ങൾ തന്നെ പറ,, മുങ്ങിയതല്ലേ ന്ന് ചോദിക്കേണ്ട വല്ല അവിശ്യവുമുണ്ടോ ഈ കുരുപ്പിന്…
“കണ്ണ് കുറുക്കി പേടിപ്പിക്കാത്തെ എന്റെ പുന്നാര ഏട്ടത്തിക്കുട്ടി ഇതങ്ങോട്ട് കുടിച്ചേ,,, എന്നിട്ട് വേഗം ഉറങ്ങിക്കോ….??”
എന്റെ നോട്ടം കണ്ട് കളിയാക്കി പാൽ ഗ്ലാസ് എടുത്ത് എന്റെ അടുത്തേക്ക് നടന്ന് വരുന്ന നിമ്മിയെ ഞാൻ ഒന്നൂടെ രൂക്ഷമായി നോക്കി…. നിനക്കിനിയും മതിയായിട്ടില്ല അല്ലെടീ… ആ ചാരത്തി ആമീന്റെ അനിയത്തിയല്ലേ ഇങ്ങനെയല്ലേ വരൂ…!!
ഗുഡ് നെറ്റ് പറഞ്ഞാൽ അങ്ങ് പോണം അല്ലാതെ പാൽ, തൈര് ന്നൊക്കെ പറഞ്ഞ് വരരുത്… ദൈവമേ ഗ്ലാസ് കണ്ടിട്ട് തന്നെ എനിക്ക് വീണ്ടും തലകറങ്ങുന്നു…!!!!
നിമ്മി പാൽ ഗ്ലാസ് എന്റെ അടുത്തേക്ക് അടിപ്പിച്ചതും ഞാൻ മൂക്കും വായും ഒരുപോലെ പൊത്തിപ്പിടിച്ഛ് നിഷേധർത്ഥത്തിൽ തലയാട്ടി…
“എനിക്ക് വേണ്ട,,,, എനിക്ക് ഓക്കാനിക്കാൻ വരും… നിമ്മി മാറ്റിപ്പിടിക്ക് പ്ലീസ്… യാക്ക്….!!!!!!!”
വെറുപ്പോടെ ഞാൻ പറഞ്ഞു….
“അയ്യോ,, അങ്ങനെ പറഞ്ഞാൽ പറ്റില്ല,,, ”
നിമ്മി ഗ്ലാസ് വീണ്ടും എന്നോട് അടുപ്പിച്ഛ് പറഞ്ഞതും ഞാൻ ഈർഷയോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു….
“വേണ്ട,,, സിദ്ധു പ്ലീസ്….ഒന്ന് പറ എനിക്ക് വേണ്ടാന്ന്….. സത്യയിട്ടും എനിക്ക് വേണ്ടതോണ്ടാ…. പാലിന്റെ ഈ ചൂര് മണം.. ഞാൻ കഷ്ടപ്പെട്ട് തിന്നതൊക്കെ ഇപ്പോ റിട്ടേർണ് അടിക്കും…”
സൈഡിലേക്ക് ഒളിച്ഛ് ഞാൻ വേഗത്തിൽ പറഞ്ഞു…
“ഏട്ടത്തി പാൽ കുടിക്കണം…. അമ്മ ഇതിൽ എന്തൊക്കെയോ ഇട്ടിട്ടുണ്ട്…. അതോണ്ട് കുടിച്ചേ പറ്റൂ….??”
നിമ്മി വീണ്ടും നിർബന്ധിച്ചതും ഞാൻ വായും മൂക്കും പൊത്തി പിടിച്ഛ് തന്നെ സോഫയിൽ നിന്ന് എണീറ്റാൻ ഒരുങ്ങിയതും സിദ്ധു എന്നെ അവിടെ തന്നെ പിടിച്ഛ് ഇരുത്തി…
“പ്ലീസ് സിദ്ധു,,, വേണ്ടാഞ്ഞിട്ടാ…. ആ സ്മെൽ എനിക്ക് തീരെ പറ്റില്ല…!!!”
ദയനീയമായി അവനെ നോക്കി യാചിക്കുമ്പോലെ ഞാൻ പറഞ്ഞു….
“സ്മെൽ അടിച്ചാല്ലല്ലേ ഓക്കാനാവും വോമിറ്റിങ്ങുമൊക്കെ… സ്മെൽ അടിക്കാതിരുന്നാ കുടിക്കാല്ലോ…???”
സിദ്ധു പറയുന്നത് കേട്ട് ഞാൻ അവനേയും നിമ്മിയേയും സംശയത്തോടെ മാറിമാറി നോക്കി……
“പറ,,,, സ്മെൽ അടിക്കാതിരുന്നാ പോരെ…????
സിദ്ധു വീണ്ടും ചിരിച്ചോണ്ട് ചോദിച്ചത് കേട്ട് സംശയത്തോടെ ഞാൻ തലയാട്ടി… ഇനി അടുത്തത് എന്താണാവോ..??”
“മ്മ്മ്…ആഹ് മതി….!!!!”
ഞാൻ പറഞ്ഞു തീർന്നതും സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് നിമ്മിയുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ് വാങ്ങി…
“ആഹ്…. അതിനൊരു വഴി ഉണ്ട്…..!!!”
പെരുവഴിയാണോ ഭഗവാനേ…??? ഞാൻ അന്തം വിട്ട് അവനെ നോക്കി മനസ്സിൽ പറഞ്ഞു… സിദ്ധു എന്റെ തോളിൽ വെച്ഛ് കയ്യെടുത്ത് തലയ്ക്ക് മുകളിലൂടെ നെറ്റിയിലേക്ക് ഊർന്നിറങ്ങി തള്ള വിരലും ചൂണ്ട് വിരലും കൊണ്ട് മൂക്ക് പൊത്തി പിടിച്ചു…. ഞാൻ പകപ്പോടെ തലചരിച്ഛ് സിദ്ധുനെ നോക്കി…
“ഇനി സ്മെൽ വരില്ല….. ഉടായിപ്പ് പരിപാടിയ്ക്ക് നിൽക്കാതെ നല്ല കുട്ടിയായിട്ട് പാല് കുടിച്ചേ…..???”
പാൽ കുടിക്കണ്ടല്ലോ ന്ന് വിച്ചാരിച്ഛ് സന്തോഷിച്ചതായിരുന്നു….. ഞാൻ നിമ്മിയെ ദയനീയമായി നോക്കിയതും അവള് കൊച്ചു കുട്ടികളോട് പറയുന്ന പോലെ പാൽ കുടിക്കാൻ കണ്ണോണ്ട് കൊഞ്ചി…. സിദ്ധു നോക്കിയപ്പോ അവനും അങ്ങനെ കാണിച്ചു….
വേറെ നിവൃത്തിയില്ലാത്ത ആ പുട്ടും കുറ്റിപോലുള്ള ഗ്ലാസ്സിലേക്ക് ഞാൻ ദയനീയമായി നോക്കി…..കണ്ണടച്ഛ് പിടിച്ച് ഒറ്റ വലിക്ക് കുടിച്ചു തീർത്തു……
ബ്ലാ,,, എന്തോരു ചവർപ്പ്…!!! വല്യേട്ടൻ കൊണ്ട് വന്ന കുങ്കുമപ്പൂ പൊടിച്ഛ് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു… ഇത് ആറേഴ് മാസം കൂടി കുടിക്കാണല്ലോന്ന് ഓർക്കുമ്പഴാ…!!! ആഹ്,,, എന്റെ മോൻ വേണ്ടിയല്ലേ…!!!! ചിരിയോടെ ഞാൻ വയറിൽ കൈ ചേർത്തു….
എനിക്കൊരു ഉമ്മയും തന്ന് പാൽ ഗ്ലാസ്സും എടുത്ത് നിമ്മി റൂമീനിറങ്ങി… നാശം പോണില്ലല്ലോ…??? ഞാൻ മുഷിച്ചിലോടെ മുഖം ചുളുക്കി വായിലെ ചവർപ്പ് കുടിച്ചിറക്കി സിദ്ധുനെ നോക്കി….
സിദ്ധു പുറക്കിൽ നിന്ന് ഒരു ചെറിയ ഡയറി മിൽക്ക് എനിക്ക് നേരെ നീട്ടിയതും എന്റെ കണ്ണുകൾ വിടർന്നു…. ഹോ,,,, എത്ര കാലായി ന്റെ കൃഷ്ണാ…. പണ്ട് സിദ്ധു ഇടയ്ക്കിടെ വാങ്ങിച്ചോണ്ട് വരുമായിരുന്നു…. പ്രെഗ്നൻസി കോണ്ഫോം ആയതിന് ശേഷം ടിവി പരസ്യത്തിൽ മാത്രേ കണ്ടിട്ടുള്ളൂ….
വായിൽ പൊടിഞ്ഞ വെള്ളം കൊതിയോടെ ഇറക്കി ആവേശത്തോടെ അവന്റെ കയ്യിൽ നിന്ന് പാക്ക് ഞാൻ തട്ടി പറിച്ഛ് വാങ്ങി….
“ഹായ്യയ്യ്യ്യ്…… സിദ്ധു……..!!!!”
തിരിച്ചും മറിച്ചും നോക്കി കൂക്കി വിളിച്ഛ് ഞാനവനെ ഇറുക്കെ കെട്ടിപ്പിടിച്ഛ് കവിളിൽ ഒരുമ്മ കൊടുത്തു… ചെറുതാണെങ്കിലും മറക്കാതെ വാങ്ങി കൊണ്ട് വന്നലേ… എന്റെ കോന്തൻ മുത്താണ്…. ആർത്തിയോടെ പാക്ക് പൊട്ടിച്ഛ് ഒരു ബൈറ്റ് ഞാൻ വായിലേക്ക് ഇട്ടു…
“പതിയെ തിന്ന് രാധൂ,,, അത് മുഴുവൻ നിനക്ക് തന്നാ,,,, എനിക്ക് പീസൊന്നും വേണ്ട….”
എന്റെ ആക്രാന്തം കണ്ട് ചെകുത്താൻ കുരിശ് കണ്ടപ്പോലെ എന്നെ നോക്കി സിദ്ധു പറഞ്ഞതും ഞാനവനെ നോക്കി പല്ലിളിച്ഛ് കാട്ടി വീണ്ടും ഒരു കഷ്ണം വായിലേക്കിട്ടു… ഹോ,,, എത്ര നാളായി നല്ലോണം ഇത്തിരി മധുരം നാവിൽ തൊട്ടിട്ട്…
“കുറച്ചൂടെ വലുത്ത് വാങ്ങായിരുന്നു..!!!! ഇത് വേഗം തീർന്നു…”
അവസാന ബൈറ്റും വായിലേക്കിട്ട് സിൽവർ കവർ നക്കി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് സിദ്ധു അടിമുടിയൊന്ന് നോക്കി….
“എന്താ…???”
ശൃംഗാരഭാവത്തിൽ ഞാനവനെ നോക്കി ഞാൻ ചോദിച്ചത് കേട്ട് അവൻ തലയ്ക്ക് മുകളിൽ കൈ കൂപ്പി…
“ഒന്നുല്ലന്റെ മോളേ…. പോയി കിടന്നോ… ഒരുപാട് അധ്വാനിച്ചതല്ലേ..?? ചെൽ…”
സിദ്ധു പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ അവളിൽ അമർത്തി കടിയുമ്മ കൊടുത്തു….
“ആഹ്ഹ്ഹ്ഹ,,, രാധൂ…. എടീ യക്ഷിപ്പല്ലീ…. നോക്കിക്കോ,,, ആ പല്ല് ഞാനൊരു ദിവസം പറിച്ചെടുക്കും…!!!
സിദ്ധു വേദനയോടെ കവിളുഴിഞ്ഞ് പറഞ്ഞു… അവന്റെ കൈ തണ്ടയിൽ കൂട്ടിപ്പിടിച്ഛ് ഒരു കടി കൂടി കൊടുത്തു സിദ്ധുന്റെ തോളിൽ ഞാൻ തല ചായ്ച്ചു കിടന്നു….
തുടരും…..

by