16/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 50-2

രചന – മഞ്ജിമ സുധി

കനി നിമ്മിയേയും കൂട്ടി കോ ഡ്രൈവർ ആവേശത്തോടെ പോയിരിന്നതും ഞാൻ വേഗം പുറക്കിലെ ഡോർ തുറന്ന് കയറി ഇരുന്നു…. സിദ്ധുന് അതാണല്ലോ കൂടുതൽ ഇഷ്ടം…. യാത്രയില്ലെങ്കിലും അവളോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയാ ഉണ്ണിയോട് പറഞ്ഞ് ഞാൻ തന്നെ കൊണ്ട് വിട്ടാന്ന് വെച്ചത് പക്ഷേ,, അപ്പോഴേക്കും നിമ്മിയും കനിയും ഇടയ്ക്ക് കയറി….. എനിക്ക് അറിയാം എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് അവള് പുറകിൽ ഇരുന്നതെന്ന്…വണ്ടി മുന്നോട് നീങ്ങിയതും അവള് വിൻഡോയുടെ പുറത്തേക്ക് നോക്കി നിറഞ്ഞ മിഴികളോടെ ചിരിച്ഛ് എല്ലാർക്കും റ്റാറ്റ കൊടുത്ത് വേദനയോടെ വീട്ട് മൊത്തത്തിൽ ഒന്ന് കണ്ണുഴുഞ്ഞു…. ഏട്ടന്റെയും ഏട്ടതത്തിയുടെയും ഒക്കെ ചോദ്യത്തിന് മുന്നിൽ ഞാൻ പതറി നിന്നപ്പോഴും അവൾ നൽകുന്ന ഉത്തരങ്ങൾ കേട്ട് ഞാൻ നോക്കി നിന്നു പോയിരുന്നു…

പുറമെ സന്തോഷം കാണിച്ചെങ്കിലും അവളുടെ ഉള്ള് നീറി പുകയാണെന്ന് എനിക്ക് നന്നായി അറിയാം… മെയിൻ ഡോർ കടന്നതും കാറിലെ ഫ്രണ്ട് മിററിലൂടെ പുറത്തേക്ക് നോക്കി ബാക്ക് സീറ്റിൽ ചാരിയിരിക്കുന്ന അവളെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു… നിറഞ്ഞൊഴുകുന്ന അവളുടെ ആ കരിനീലമിഴികൾ നിറയെ ദുഃഖം തളം കെട്ടി നിന്നിരുന്നു… *”ഒരു യാത്രാ………. മൊഴിയോടെ……… വിട വാങ്ങും…….. പ്രിയ സന്ധ്യേ……. ഒരു പാവം കനൽ മേഘം മിഴി വാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൗനമേ……… ‎ ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യ ജാതകം ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ കാണാൻ നിൻ കൺ മറന്നു പോയ്…..”* യാത്രയ്ക്കിടയിൽ നിമ്മി ഓണക്കിയ കാറിലെ മ്യൂസിക് പ്ലെയറിൽ നിന്നും ഒഴുകി വരുന്ന പാട്ടിന്റെ വരികൾ കേൾക്കെ എന്റെ കണ്ണുകൾ അവളിലേക്ക് ഓടിയണഞ്ഞു… കണ്ണീരിന്റെ തിളകത്തോടെ ആ മിഴികൾ അപ്പഴും പുറത്തേക്ക് തന്നെ അലക്ഷ്യമായി നോക്കി ഇരുന്നു….

കാത് തുളകുന്ന ചൂളം വിളി കേട്ട് ഞെട്ടലോടെ കണ്ണ് മിഴിച്ഛ് ഞാൻ ചുറ്റും പരത്തി നോക്കി… സ്റ്റേഷൻ എത്തിയിരിക്കുന്നു…ഫ്രണ്ട് മിററിൽ എന്നെ തന്നെ നോക്കുന്ന സിദ്ധു ന്റെ മിഴികളിൽ ഒരു നിമിഷം എന്റെ കണ്ണുടക്കി….. *” ഒരു വേനൽ കാറ്റിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയി ‎ഒടുവിൽ നാം ഒന്നു ചേർന്നതീ തണുവോലും തേൻ തടാകത്തിൽ ‎ഇനിയൊരു ജന ഭേരിയായ് വരാം ഈ ജന്മം മാത്രമായ് ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ….*” പ്ലെയറിൽ മുഴങ്ങുന്ന പാട്ടിലേക്ക് ലയിച്ഛ് കൊണ്ട് ഞാൻ അവന്റെ കണ്ണുക്കളിലേക്ക് തന്നെ ഉറ്റു നോക്കി….. ഇത് വരേ കാണാത്ത എന്തോ ഒന്ന് ആ കണ്ണിലൂടെ ഇറങ്ങി എന്റെ ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ട്… പറിച്ചെടുക്കാൻ ശ്രമിക്കുംതോറും വേരുകൾ കണ്ണിലൂടെ ഹൃദയത്തിന്റെ ആഴത്തിൽ വലിച്ഛ് മുറുക്കുന്നത് കൊണ്ടോ ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ കഴിയാത്ത വിധം കുതിച്ചുയരുന്നു….

*” മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ……………… ‎ മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ തണുക്കുന്ന മഴപക്ഷി ഞാൻ………… കാത്തിരിക്കാം…… കാത്തിരിക്കാം….. നൂറു കാതര ജന്മം ഞാൻ……”* നിമ്മി ഗ്ളാസ്സിൽ കൊട്ടിയതും വരിക്കൊപ്പം കണ്ണിൽ ഇന്ന് അടർന്നിറങ്ങിയ തുള്ളികളെ അമർത്തി തുടച്ഛ് ബാഗും എടുത്ത് ഞാൻ വേഗത്തിൽ പുറത്തേക്കിറങ്ങി…. എനിക്ക് പോകാനുള്ള ട്രെയിൻ വന്നു നിന്ന് ശബ്ദം ആയിരുന്നു ഞാൻ നേരത്തെ കേട്ടത്…. സിദ്ധു കാർ പാർക്ക് ചെയ്ത് ഇറങ്ങിയതും ഓഫീസിൽ നിന്ന് കോൾ വന്നു… നിമ്മിയും ഞാനും മോളും കൂടി സ്റ്റേഷനിലേക്ക് കയറി പ്ലാറ്റ് ഫോമിലൂടെ നടന്ന് ഒഴിഞ്ഞ ഒരു ബെച്ചിൽ ഇരുന്നു…. അൽപ സമയത്തിനകം തന്നെ ട്രെയിൻ എടുക്കാൻ സമയമായെന്നുള്ള അറീപ്പ് വന്നു….

ഞാൻ ബാഗ് മുറുക്കി പിടിച്ഛ് എണീക്കാൻ നോക്കിയതും കനി എന്റെ മേലേക്ക് ചാഞ്ഞ് ഇരുന്നു….. “ജെറിമ്മ പോണ്ടാ…….പ്ലീസ്…..” കുഞ്ഞി കൈക്കൾ കൊണ്ട് കെട്ടിപ്പിടിച്ചു കൊണ്ട് സങ്കടത്തോടെ കനി പറഞ്ഞ് നിർത്തിയതും ഞാനവളെ വാരിയെടുത്ത് ഉമ്മകൊണ്ട് മൂടിയിരുന്നു…… കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ അമർത്തി തുടച്ചു വാത്സല്യത്തോടെ, വിതുമ്പുന്ന കനിയെ ഞാൻ നോക്കി…… ” ജെറിയമ്മേടെ മോള് നല്ല ചുന്ദരി കുട്ടിയായിട്ട് ഇരിക്കണം ട്ടോ…. വികൃതിയൊന്നും കളിക്കരുത്… അമ്മയും അച്ഛമ്മയും മുത്തശ്ശിയും പറയുന്നത് ഒക്കെ കേൾക്കണം, അനുസരിക്കണം…ഹ്മ്മം….??” കനിയെ മാറോട് അണച്ഛ് പിടിച്ഛ് നെറുക്കിൽ മുത്തികൊണ്ട് ഞാൻ പറഞ്ഞത് കേട്ട് കനി തലയുയർത്തി എന്നെ നോക്കി മൂളികൊണ്ട് തലായട്ടി…

” ജെറീമ്മ,,,, ജെറീമ്മ….ഇനി എന്നാ ന്നെ കാണാൻ വരാ…..????” കനിയുടെ ചോദ്യം കേട്ട് ഞാൻ എന്ത് പറയണം ന്ന് അറിയാതെ നിന്നു… ഇനിയൊരിക്കലും കാണില്ല ന്ന് ഈ കുഞ്ഞിനോട് ഞാൻ എങ്ങനെ പറയും…?? “ഹ… ഞാനും ചോദിക്കാൻ വിട്ട് പോയി… ഏട്ടത്തി ഇനി എന്നാ വരാ…???” കനിക്ക് പിന്നാലെയുള്ള നിമ്മിയുടെ ചോദ്യം കൂടിയായപ്പോ ഒരു ചിരിയോടെ ഞാൻ അവളെ നോക്കി കവിളിൽ മൃദുവായി തലോടി…….. ” നിമ്മി……. നീ നിന്റെ ദേഷ്യം ഒക്കെ കുറച്ഛ് കുറയ്ക്കണം…ഹ്മ്മം…?? നീ ഇപ്പൊ ചെറിയ കുട്ടിയല്ല, വേറെയൊരു വീട്ടിൽ മരുമകളായി കയറി ചെല്ലാനുള്ളതാണ്, അപ്പു മാത്രല്ല ആ വീട്ടിൽ ഉള്ളത് കേട്ടല്ലോ…???? പിന്നെ,,,കനി മോളോട് പറഞ്ഞപോലെ തന്നെ അമ്മയോടും അച്ഛമ്മയോടും കയർത്ത് ഒന്നും സംസാരിക്കരുത്, അവര് പറയുന്നതൊക്കെ കേൾക്കണം, അനുസരിക്കണം..

എടുത്തു ചാടി ഒന്നും ചെയ്യരുത്…… പിന്നെ കല്യാണമാണ്, അല്ലെങ്കിൽ കല്യാണം കഴിഞ്ഞെന്ന് കരുതി പഠനത്തിൽ ഉഴപ്പരുത്… ജസ്റ്റ് ഒരു MBBS ഡിഗ്രിയിൽ നിർത്തരുത് MD ചെയ്യണം കേട്ടല്ലോ….?? നമ്മുടെ ഹോസ്പിറ്റൽ ഭാവിയിൽ നീ വേണം നോക്കി നടത്താൻ…. സിദ്ധുന് നിന്നിൽ ഒരുപാട് പ്രതീക്ഷണ്ട്… അവനെ നിരാശനാകരുത്‌…. ഹ്മ്മം…???” ” ഏട്ടത്തി എന്താ ഇനി വരൂലെ…??? ഉരുപോക്ക് പോവാണോ….??” ഞാൻ പറയുന്നത് കേട്ട് അന്തം വിട്ട് നിന്ന് പുച്ഛത്തോടെ ചിരിച്ഛ് തമാശരൂപേണ നിമ്മി ചോദിച്ചത് കേട്ട് ഞാനും വെറുതെ ഒന്ന് ചിരിച്ചു…. ” ഞാൻ പറഞ്ഞന്നേള്ളൂ… മനുഷ്യന്റെ കഥയല്ലേ, പറയാൻ പറ്റില്ല… ദേ ആ ചക്രം ഒന്ന് തെറ്റിയാൽ അവിടെ തീരും… അത്രേള്ളൂ…?? ഒന്നും നാളേക്ക് വെക്കരുത് ന്ന് അല്ലെ…??” ” രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…. ഏതോ കൂടിയ ഇനം ആണെന്ന് തോന്നുന്നു… ഇപ്പോ കൊണ്ടോയാൽ മരുന്നിൽ ഒതുക്കാ, വൈകിയാൽ ഷോക്ക് മതിയാവില്ല ചങ്ങലയ്ക്ക് പൂട്ടേണ്ടി വരും ട്ടോ…” ചിരിച്ചോണ്ട് എന്നെ അടിമുടി സ്കാൻ ചെയ്ത് കളിയായി പറഞ്ഞ് കൊണ്ട് നിമ്മിയെന്നെ ഇറുക്കി പുണർന്നു….

പിന്നെ, അവിടെ പോയി സ്ഥിരതാമസമാക്കി കളയാമെന്നൊന്നും മോള് വിചാരിക്കണ്ട കേട്ടല്ലോ…?? ഇത്രയും കാലം പോവാതിരുന്നതല്ലേ അതോണ്ട് ഏട്ടത്തി കുട്ടി ഒരു….?? ഒരാഴ്ച, മാക്സിമം രണ്ടാഴ്ച അവിടെ തങ്ങിക്കോ അത് കഴിഞ്ഞാ അടുത്ത വണ്ടിക്ക് അങ് എത്തിയേക്കണം.. അല്ലെങ്കിൽ ഞങ്ങൾ ഇങ് വരും ല്ലേ കനീ…!!!!” എന്നിൽ നിന്ന് അടരാത്തെ മറുഭാഗത്തുള്ള കനിയെ നോക്കി പറഞ്ഞ് കൊണ്ട് നിമ്മി തലയുയർത്തി എന്നെ നോക്കി… അതിനും ഞാൻ വെറുതെ ചിരിച്ഛ് കൊടുത്തു…. അറീപ്പ് കേട്ട് അറ്റൻഡ് ചെയ്ത് കോൾ കട് ചെയ്ത് ഉള്ളിലേക്ക് കയറിയപ്പോ അവര് ബെഞ്ചിൽ സേഫ് ആയി ഇരിക്കുന്ന് വർത്താനം പറയുന്നത് കണ്ട് ഞാൻ വെള്ളവും മറ്റും വാങ്ങാൻ പോയി…. തിരിച്ഛ് അവരുടെ അടുത്തേക്ക് വരുബോ നിമ്മി അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതും തിരിച്ഛ് ഒരു ചിരിയോടെ അവള് നൽകുന്നതുമാണ് കണ്ടത്…. ബാഗും പിടിച്ഛ് എണീറ്റ് നിന്ന് ട്രെയിനിന്റെ അടുത്തേക്ക് നടക്കുമ്പഴും കനി അവളിൽ നിന്ന് അടർന്ന് മാറാതെ ചിണുങ്ങി അവളോട് കൂടുതൽ കൂടുതൽ ഒട്ടിച്ചേർന്നു കെട്ടിപ്പിടിച്ചു ഒക്കത്ത് തന്നെ ഇരുന്നു…..

ഞാൻ അടുത്തെത്തി കൈ കാണിച്ചതും കനി അവളുടെ കയ്യിൽ നിന്ന് എന്റെ മാറിലേക്ക് ചാഞ്ഞു…. ഒരു നോട്ടം കൊണ്ട് പോലും എന്നോടൊന്ന് കനിയാതെ നിമ്മിയ്ക്കും കനിയ്ക്കും റ്റാറ്റ കൊടുത്ത് കയറി പോകുന്ന അവളെ നോക്കി നിൽക്കെയാണ് കയ്യിൽ കരുതിയ വെള്ളത്തിന്റെ കാര്യം ഓർമവന്നത്…. എന്നിൽ നിന്ന് എന്നന്നേക്കുമായി അകന്ന് പോകുന്ന അവളെ, അവളുടെ ആ കരിനീലമിഴികൾ ഒരു നിമിഷം എങ്കിൽ ഒരു നിമിഷം കൂടി കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ ഞാൻ അവളെ നീട്ടി വിളിച്ചു…. “അനൂ…..!!!” ട്രെയിനിലേക്ക് കയറി പോകേ പുറക്കീന്നുള്ള സിദ്ധു ന്റെ വിളി കേൾക്കെ വെറുതെയാണെങ്കിലും ഒരുപാട് ഒരുപാട് പ്രതീക്ഷയോടെ സന്തോഷത്തോടെ ഞാൻ വെട്ടിത്തിരിഞ്ഞു നോക്കിയത് പക്ഷേ,, നീട്ടിപ്പിടിച്ച വെള്ളക്കുപ്പിയുമായി നിൽക്കുന്ന അവനെ കണ്ട് നെഞ്ച് നുറുങ്ങുന്ന വേദനയോടെ ഞാൻ അവനെയും കുപ്പിയിലേക്കും പുച്ഛത്തോടെ നോക്കി…

കുപ്പി വാങ്ങി കഴിഞ്ഞും മറ്റെന്തോ പ്രതീക്ഷിച്ഛ് കൊണ്ട് കുറേ നേരം നിറഞ്ഞ കണ്ണുകളോടെ അവന്റെ കണ്ണിലേക്ക് ഞാൻ നോക്കി നിന്നു….പക്ഷേ…. ഒന്ന് ചിരിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു ഞാൻ വേഗം ട്രെയ്നിൽ കയറി എന്റെ സീറ്റിൽ ഇരുന്നു… വിൻഡോയുടെ അരികിൽ നിമ്മിയും കനിയും എനിക്ക് വേണ്ടി കാത്ത് നിന്നിരുന്നു…. നിറഞ്ഞ ചിരിയോടെ ഞാൻ അവരെ രണ്ടാളേയും കൺ കുളിരേ നോക്കി അവസാനമായി ഒന്നൂടെ യാത്ര പറഞ്ഞു…. സിദ്ധു മാറി നിന്നതല്ലാതെ എന്റെ അടുത്തേക്ക് പോലും ഒന്ന് വന്നില്ല, നോക്കിയത് പോലും ഇല്ലാ…. ഒരു തവണയെങ്കിലും അവൻ എന്നെ ഒന്ന് തിരിച്ഛ് വിളിച്ചിരുന്നെങ്കിൽന്ന് ട്രെയിൻ പുറപ്പെടാൻ സിഗ്നൽ കിട്ടുന്ന വേളയിൽ വൃഥാ ഞാൻ ആഗ്രഹിച്ചു പോയി…. ട്രെയിൻ പതിയെ നീങ്ങി തുടങ്ങിയതും പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്ന പോലെ മനസ്സ് വിങ്ങി….

സങ്കടം, സഹിക്കാൻ കഴിയാത്ത വിധം ചങ്കിൽ കെട്ടിനിന്നു….. ഉമിനീർ ഇറക്കുമ്പോ പോലും ജീവൻ പോകുന്ന പോലെ നീറുന്നു…. വെള്ളം കൊടുക്കാൻ വിളിച്ചപ്പോ അവളിൽ ഞാൻ ഒരു പ്രതീക്ഷ കണ്ടപ്പോലെ ചിലപ്പോ ഞാനൊന്ന് വിളിച്ചിരുന്നെങ്കിൽ അവള് പോവില്ലായിരുന്നു….. പക്ഷേ,,, വിളിക്കണം ന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നില്ലേ, എന്നിട്ടും ഞാൻ എന്ത് കൊണ്ടാ അങ്ങനെ ചെയ്യാതിരുന്നത്….??? ചൂളം വിളിയോടെ നീങ്ങാൻ തുടങ്ങിയതും ഞാൻ അവളെ നോക്കി… വേദന നിറഞ്ഞ ആ കണ്ണുകൾ എന്നിൽ മാത്രം തങ്ങി നിന്നിരുന്നു, പിന്നെ ഞാൻ നോക്കിയില്ല… പ്രതീക്ഷയുടെ കണിക്കകൾ ബാക്കി നിൽക്കുന്ന അവളുടെ മുഖം അകന്ന് പോകുംതോറും വിലപിടിപ്പുള്ള എന്തോ നഷ്ടമാവുന്ന പോലെ ഉള്ളം തുടിച്ചു, ഹൃദയം ആരോ പറിച്ചെടുത്ത് പോകുന്നപോലെ തോന്നി…..

കൈകാലുകൾ മരവിച്ഛ് നിർവികാരതയോടെ അകന്ന് പോകുന്ന അവളിരിക്കുന്ന ബോഗിയെ നോക്കി ഞാൻ നിന്നു…. “*എന്റെ പാതി ജീവൻ കൊണ്ടാ നീ പോകുന്നത്…. നീ എന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം അനൂ….പക്ഷേ, നിന്നെ പൂർണ മനസ്സോടെ തിരിച്ഛ് വിളിക്കാനോ, സ്നേഹിക്കാനോ എനിക്ക് കഴിയില്ല…… നീ പൊയ്ക്കോ അനൂ….. എന്നിൽ നിന്ന് അകന്ന് ദൂരേയ്ക്ക്,,, ദൂരേയ്ക്ക് പൊയ്ക്കോ…. എത്ര അകലെ ആണെങ്കിലും നിന്റെ ഹൃദയം തുടക്കുന്നത് എന്നിലായിരിക്കും…. ഞാൻ എടുക്കുന്ന ഓരോ ശ്വാസത്തിലും നിറയുന്നത് നിന്റെ നിശ്വാസം മാത്രമായിരിക്കും…… ~”മോളേ…….. മോളേ……. കോഴിക്കോട് എത്തി…” പ്ലാറ്റ്ഫോമിൽ നിന്ന് അകലവേ സീറ്റിലേക്ക് ചാരി കണ്ണടച്ഛ് ഇരുന്നതാണ്, പിന്നെ എന്റെ തോളിൽ തട്ടുന്ന കരങ്ങളോടെ കാതിലേക്ക് പതിഞ്ഞ ഈ വിളിയാണ് എന്നെ ഞെട്ടി ഉണർത്തിയത്…. വെപ്രാളത്തോടെ ചുറ്റും നോക്കുമ്പോ നിറഞ്ഞ ചിരിയോടെ ഒരമ്മ എന്റെ മുന്നിൽ നില്പുണ്ടായിരുന്നു….

” കോഴിക്കോടേക്ക് അല്ലേ മോളേ….? സ്ഥലം എത്തി….” എന്റെ പരിഭ്രമത്തോടെ ചുറ്റുമുള്ള നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ വീണ്ടും പറഞ്ഞത് കേട്ട് ഞാൻ പുറത്തേക്ക് നോക്കി…. അതെ കോഴിക്കോട് എത്തിയിരിക്കുന്നു…. ഇത്രയും നേരം ഞാൻ ഉറങ്ങുകയായിരുന്നോ…?? അറിയില്ല…!! കണ്ണീർ പറ്റിപ്പിടിച്ഛ കവിൽത്തടം അമർത്തി തുടയ്ച്ഛ് ആ അമ്മയ്ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ ബാഗെടുത്ത് പതിയെ ട്രെയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി ബെഞ്ചിൽ കയറി കുറച്ഛ് നേരം ഇരുന്നു, പിന്നെ പതിയെ എണീറ്റ് ഒരു ഓട്ടോയിൽ കയറി…. ” ബീച്ഛ്…. ” നേരെ വീട്ടിലേക്ക് പോകാൻ മടി പോലെ തോന്നി… വന്നിറങ്ങിയപ്പോ തൊട്ട് വല്ലാത്തൊരു വെപ്രാളം… മനസ്സ് ഇപ്പഴും അവിടം വിട്ട് പോയിട്ടില്ല ന്ന് തോന്നുന്നു…. ഔട്ടോ ഇറങ്ങി ബീച്ചിലേക്ക് ഇറങ്ങി ചെന്ന് നിന്നു… ഒരു കുഞ്ഞു തിര കാലിനെ നനച്ഛ് കൊണ്ട് ഉൾവലിഞ്ഞു… കുറച്ഛ് നേരം കൂടി അവിടെ നിന്ന് ഞാൻ അധികമാരും ഇല്ലാത്ത ഒരു സ്ഥലത്ത് പൂഴിമണലിൽ ഇരുന്നു…

ഒരുപാട് ഒരുപാട് ആളുകൾ, ഒരുപാട് ഒരുപാട് ജീവിതങ്ങൾ, സ്വപ്നങ്ങൾ , ആഗ്രഹങ്ങൾ….. തിരയ്ക്ക് അനുസരിച്ച് താഴേക്കും മുകളിലേക്കും ഓടി കളിക്കുന്ന രണ്ട് കുട്ടികൾ, ഒരാൾ അല്പം വലുതാണ്… ഒരു 10,15 വയസ് പ്രായം കാണണം.. ഒരാൾ ചെറുതാണ് ഒരു 5,6 പഠിക്കുന്ന ഒരു കൊച്ചു കുട്ടി….ഒരു അമ്മയുടെ കരുതലോടെ അനിയത്തിയെ ചേച്ചി മുറുക്കി പിടിച്ചിട്ടുണ്ട്…. രണ്ടാളുടേയും കണ്ണിൽ സന്തോഷവും ആവേശവും ആഹ്ലാദവും മാത്രം… ചുറ്റുമുള്ള ലോകത്തെ മുഴുവനായും അവഗണിച്ഛ് അവർ ആവേശത്തോടെ കളിക്കുന്നു…. അവരെ നോക്കി പൂഴിമണലിൽ ഇരുന്ന് പേടിയോടെ ശാകാരിക്കുന്ന ഒരു സ്ത്രീ, അമ്മയായിരിക്കും , സ്നേഹത്തോടെ മകൾക്ക് സപ്പോർട്ട് നിൽക്കുന്ന ആ മധ്യ പ്രായനായ അയാൾ, അച്ഛൻ തന്നെ.. അതിൽ മാത്രം സംശയമില്ല….. തന്റെ ശകാരത്തെ ചെവികൊള്ളാതെ കളിക്കുന്ന മക്കളുടെ അടുത്തേക്ക് ദേഷ്യത്തോടെ അവർ നടന്ന് ചെന്നതും ആ മക്കൾ അവരെ രണ്ട് സൈഡിലും പിടിച്ഛ് ബലമായി തിരയ്ക്കരിക്കിലേക്ക് കുറുമ്പോടെ വലിക്കുന്നുണ്ട്…

അത് കാണേ അമ്മയുടെ മുഖത്ത് പേടിയും അച്ഛന്റെ മുഖത്ത് ചിരിയും വിരിഞ്ഞു… പേടിയോടെ ഉൾവലിയുന്ന അമ്മയെ കളിയാക്കി കൊണ്ട് ആ കുഞ്ഞി കിളികൾ അച്ഛന്റെ ചിറക്കിനടിയിലേക്ക് ഓടി വന്ന് നിന്നു….. അത് കാണേ എന്റെ ചുണ്ടിലും ഒരു നറു ചിരി വിടർന്നു….. ഞങ്ങളും ഇങ്ങനെയായിരുന്നു… മാസവും അച്ഛന് ശമ്പളം കിട്ടി കഴിഞ്ഞാൽ ടൗണിൽ ഒരു വണ് ഡേ ഔട്ടിങ്.. അത് മുടങ്ങാതെ അച്ഛൻ കൊണ്ടു വരും.. രാവിലെ വന്നാൽ ഷോപ്പിങ്ങും, സ് എം സ്ട്രീറ്റും, തീവണ്ടിയും, സ്ക്വയറും, ലൈബ്രറിയും ഒക്കെ അച്ഛൻ ചുറ്റി കാണിച്ഛ് തരും.. ഉച്ചയ്ക്ക് ബിരിയാണി വാങ്ങിച്ഛ് തരും ചിലപ്പോ സിനിമയ്ക്കും കയറും… ഓരോ മാസവും സ്ഥലങ്ങൾ മാറുമെങ്കിലും ഔട്ടിങിന്റെ അവസാനമുള്ള ബീച്ഛ് മാത്രം ഒരിക്കലും മാറാറില്ല….. അമ്മയ്ക്ക് പണ്ടേ കടൽ ഭയങ്കര പേടിയാ, ഞങ്ങളെ കളിക്കാനൊന്നും വിട്ടില്ല…

അത് അറിയുന്നത് കൊണ്ട് തന്നെ കളിക്കാനും നനയാനും ഒക്കെ അച്ഛൻ കൂടെ ഉണ്ടാവും…. ഐസ് ഒരത്തിയും, ഉപ്പിലിട്ടതും,ഐസ് ക്രീമും ഒക്കെ ഞങ്ങൾ പറയുന്ന അത്ര ഒരു മടിയും കൂടാതെ വാങ്ങി തരും…. എത്ര രസമായിരുന്നു ആ കാലം….. *കൗമാരവും യൗവ്വനവും വാർധക്യവും സമ്മാനിക്കാം എന്റെ ബാല്യം മാത്രം കാലമെനിക്ക് തിരിച്ഛ് തന്നിരുന്നെങ്കിൽ…??* ഒരു നേടുവീർപ്പോടെ ഞാൻ കണ്ണുകൾ അടച്ഛ് ഇരുന്നു…. വല്ലാത്തൊരു ആശ്വാസം തോന്നുന്നു… എന്തോക്കെയോ മനസ്സിൽ നിന്ന് ഒഴിഞ്ഞ് പോയ പോലെ…. കടൽ പോലെ ശാന്തമാണ്…. കണ്ണ് തുറന്ന് വാച്ചിലേക്ക് നോക്കി…. 5.00 മണിയാവുന്നു…. ഇപ്പോ പാളയത്ത് നിന്ന് നാട്ടിലേക്ക് നേരിട്ടൊരു ബസ് ഉണ്ട്… ഞാൻ വേഗം എണീറ്റ് ഒരു ഓട്ടോ പിടിച്ചു പാളയം സ്റ്റാൻഡിൽ ത്തിറങ്ങി…. ഹാവൂ ബസ് സ്റ്റാൻഡിൽ കയറ്റി നിർത്തിയിട്ടേ ഉള്ളൂ… എടുക്കാൻ അഞ്ച് മിനിറ്റ് കൂടി ബാക്കി ഉണ്ട്……തുടരും…….