രചന – വൈദേഹി വൈഗ
വീണ്ടും ഒരു കൂടിക്കാഴ്ച്ച ആഗ്രഹിച്ചിരുന്നില്ല ഒരിക്കലും . എന്നിട്ടും കാലം ഞങ്ങളെ രണ്ടു പേരെയും മുഖാമുഖം കൊണ്ടെത്തിച്ചു. അവൾ അടുത്തേക്ക് വരുംതോറും ഉള്ളിൽ എന്തോ ഒരു ഭയം പോലെ. കുറ്റബോധത്താലോ അപകർഷതാ ബോധത്താലോ എന്റെ ശിരസ്സ് അവൾക്കു മുന്നിൽ കുനിഞ്ഞിരുന്നു. ഇളം പച്ച കരയുള്ള സെറ്റ് സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു. പണ്ടും അവൾ സുന്ദരിയായിരുന്നല്ലോ. അവളുടെ സൗന്ദര്യം തന്നെയല്ലേ എന്നെ ആകര്ഷിച്ചതും.. ഇതേ ദേവിയുടെ നടയിൽ ഒരു ഉത്സവ രാത്രിയായിരുന്നു അവൾ എന്റെ മനസിലേക്ക് കടന്നു വന്നതും ***
“എടാ.. ഇത് നമ്മുടെ തീർത്തയല്ലേ. വടക്കേലെ ശാരദേച്ചിടെ മോൾ” അരുൺ ആണു പറഞ്ഞത് ” എന്ത്. നമ്മടെ തുമ്പിയോ ” എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി.. ദേവിയെ തൊഴുതു നടയിലൂടെ നടന്നു വരുകയായിരുന്നു തീർത്ത എന്ന നമ്മുടെ തുമ്പി. കരിമ്പച്ച പാട്ടുപാവാടയിൽ അവളെ കാണാൻ അതീവ ഭംഗിയുണ്ട്.. പരിസരം പോലും മറന്നു ഞാൻ അവളെ തന്നെ നോക്കിനിന്നു. അപ്പോഴേക്കും തലക്കൊരു കിഴുക്കു തന്നു ” വായിനോക്കിയത് മതിയെടാ ” എന്നു അരുൺ പറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ” എന്നാലും എന്റെ അളിയാ.. ഈ പെണ്ണ് ഇതെങ്ങനെ ഇങ്ങനെ മാറി. മുൻപ് മുട്ടോളം ഉള്ള പാവാടയും ഇട്ടു പാടത്തു കളിക്കാൻ വന്ന കൊച്ചല്ലേ ”
” നീ ഇതു ഏത് ലോകത്താണ് കണ്ണാ. പെണ്പിള്ളേർ കണ്ണടച്ച് തുറക്കും മുന്നേ അങ് വളരും എന്നല്ലേ കാർന്നോമ്മാര് പറയാർ .. നമ്മള് മെഡിസിൻ പഠനം ന്നും പറഞ്ഞു അഞ്ചു കൊല്ലം അങ് തിരുവന്തപുരത്തു ആയിരുന്നല്ലോ.” അതെ മെഡിസിൻ പഠനം തലയ്ക്കു കേറി.. ഡോക്ടർ ആവണം എന്ന ഒരൊറ്റ ചിന്തയായിരുന്നു കഴിഞ്ഞ അഞ്ചു വര്ഷായിട്. അതിനിടെൽ വീട്ടിൽ വരുന്നത് പോലും വല്ലപ്പോഴും. പിന്നെ എങ്ങനെയാ തുമ്പിയെ പെട്ടന്ന് മനസിലാവുന്നേ. . ഞാനും അരുണും തുമ്പിയും ഒക്കെ ഒരുമിച്ചു കളിച്ചു വളർന്നതാണ് എന്തോ.. മുൻപെങ്ങോ ഇല്ലാത്ത ഒരിഷ്ടം തുമ്പിയോട് തനിക്കിപ്പൊ തോന്നുന്നു.. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മുഖം തന്നെയാ മനസ്സിൽ… പിറ്റേന്ന് സന്ധ്യക്ക് തന്നെ ഉടുത്തൊരുങ്ങി കാവിലേക്കു പുറപ്പെട്ടു. ഇന്നെങ്കിലും അവളോട് പോയി മിണ്ടണം.. കുറെ ആയില്ലേ ഒന്ന് സംസാരിച്ചിട്ട്.
തന്നെ മറന്നോ ആവോ. “തുമ്പി…” എന്റെ നീട്ടിയുള്ള വിളി കേട്ടതിനാലാവണം തൊഴുതു മടങ്ങുകയായിരുന്ന അവൾ ഒന്ന് നിന്നു . എന്നിട്ട് തിരിഞ്ഞു നോക്കി. ” തനിക്കെന്നെ മനസ്സിലായോ തുമ്പിയെ ” ” ഇതെന്തു ചോദ്യാ കണ്ണേട്ടാ.. കണ്ണേട്ടനെ മറക്കേ.. ഇന്നലെ ഒരു മിന്നായം പോലെ കണ്ടാരുന്നു.. മിണ്ടാൻ പറ്റിയില്ല്യ. പഠിപ്പൊക്കെ തീർന്നോ ” ഒറ്റശ്വാസത്തിൽ അവളിത്രേം പറഞ്ഞു നിർത്തിയപ്പോ എനിക്ക് അത്ഭുതം ആയിരുന്നു.. അവളെന്നെ മറന്നില്ലാലോ. “ഉവ്വ്.. തീർന്നു. ജോലി ശെരിയായിട്ടുണ്ട്.. അടുത്ത മാസം പോവും. കോഴിക്കോടാ.. നീയിപ്പോ എത്രയില പടിക്കണേ ” “ഞാനിപ്പോ പ്ലസ് 1 ലാ കണ്ണേട്ടാ.. ” ” നന്നായി പഠിക്കണം കേട്ടോ ” “മം.. എന്ന ഞാൻ പോട്ടെ.. പിന്നെ കാണാം ” ഇത്രയും പറഞ്ഞു അവൾ നടന്നു നീങ്ങി.. ദിവസങ്ങൾ കഴിയുംതോറും തുമ്പിയോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. തുടരും………..

by