18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 51(2)

രചന – മഞ്ജിമ സുധി

ചുക്കി ചുളുങ്ങിയ കാലുകളിൽ നിന്ന് പേടിയോടെ മിഴികൾ മുകളിലേക്ക് ചലിക്കുന്തോറും എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, കാഴ്ച മറയ്ച്ചെങ്കിലും അവ്യക്തതമായി ആ മുഖം കണ്ടപ്പോഴേക്കും എന്റെ സർവ ഞാടീഞെരമ്പുകളും തളർന്ന് നിലയുറയ്ക്കാതെ ഞാൻ പുറകിലേക്ക് രണ്ടടി വേച്ചു നിലത്തേക്ക് ഊർന്ന് വീഴാൻ തുടങ്ങിയതും ഞങ്ങൾക്ക് പുറക്കെ റൂമിലേക്ക് വന്ന അമ്മു എന്നെ പിടിച്ചു നിർത്തി…… മരവിച്ഛ് അമ്മൂന്റെ തോളിലേക്ക് ചാഞ്ഞു നിൽകുമ്പഴും എന്റെ കണ്ണുകൾ ആ ശോഷിച്ച ശരീരത്തെ നോക്കി നിന്നു…. “ന്താടീ,,,,,,, നാക്കിറങ്ങി പോയോ നിന്റെ…..??? ഏഹ്ഹ്….???? നോക്ക്,,,,,, നല്ലോണം കണ്ണ് തുറന്ന് നോക്ക്…… കൺ കുളിരേ കണ്ട് ആസ്വദിക്ക്…..!!!!! ഇവളെ ജീവനു തുല്യം സ്നേഹിച്ചതിന് കൊടുത്ത സമ്മാനാ ഒരു കൊല്ലായിട്ട് ഈ മനുഷ്യൻ അനുഭവിക്കുന്നത്…..

ഒന്ന് മിണ്ടാനോ അനങ്ങാനോ പോലും വയ്യാതെ വേദന തിന്ന് ഇഞ്ചിഞ്ചായി നരക്കിക്കുന്നില്ലേ… അതിനൊക്കെ ഈ നാശം പിടിച്ചവളാ കാരണം….!!!! ഇവള് ഒരാള് മാത്രം…….!!!!” കരച്ചിലിന്റെ അകമ്പടിയോടെ ഒരു ഭ്രാന്തിയെ പോലെ ‘അമ്മ അലറിവിളിച്ഛ് പറയുന്നത് മുഴുവൻ ഞാനൊരു കൽശിലപോലെ അച്ഛനിൽ മാത്രം മിഴികൾ ഊന്നി കേട്ട് നിന്നു… പെടുന്നനെ എന്റെ അടുത്തേക്ക് വന്ന് കൈത്തണ്ടയിൽ പിടിച്ചു അമ്മ, അമ്മേന്റെ മുന്നിലേക്ക് എന്നെ വലിച്ഛ് നിർത്തിച്ചു…. “പറയെടീ….പറ… പൊറുക്കാൻ പറ്റോ എനിക്ക് നിന്നോട്….??? ഇത്രയൊക്കെ ചെയ്ത നിന്നോട് ഞാൻ ക്ഷമിക്കണോ…???? പറ…….. പറയാൻ…???!!!* ഈ ജന്മം,,,, ന്റെ ചങ്കില് ജീവനുള്ള കാലം അത്രയും ഞാൻ നിന്നോട് പൊറുക്കില്ല…. ഒരിക്കലും ക്ഷമിക്കില്ല… * പെറ്റ വയർ ചങ്ക് പൊട്ടി പറയാ നശിച്ചു പോവൂഡീ നീ,,,, നശിച്ചു പോകും…… ഒരുകാലത്തും നീ നന്നാവില്ല, ഗുണം പിടിക്കില്ല നീ… മുടിഞ്ഞു പോകും……..*”

“അമ്മേ….!!!!!”* അച്ഛനെ ഈ അവസ്ഥയിൽ കണ്ടതിന്റെ ഷോക്കിൽ ഒന്ന് കരയാൻ പോലും കഴിയാതെ എന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന ചേച്ചിയെ പിടിച്ചു കട്ടിലിന്റെ അടുത്തേക്ക് തള്ളി അമ്മ ഓരോന്ന് വിളിച്ഛ് പറയുന്നത് പോരാതെ തലയിൽ കൈവെച്ഛ് ആ പാവത്തിനെ ശപിക്കുന്നത് കൂടി കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല… എന്റെ ശബ്ദം ഉയർന്നതും അമ്മ കത്തുന്ന കണ്ണുകളോടെ അമ്മ എന്റെ നേരെ തിരിഞ്ഞു…. “ഇവള് വന്നില്ലെങ്കിൽ ചത്തു കളയും, കല്യാണത്തിന് സമ്മതിക്കില്ല, മണ്ഡപത്തിൽ കയറില്ല, എന്നൊക്കെയുള്ള നിന്റെ ഭീഷണി കേട്ട് ഭയനൊന്നും അല്ല ഞാനിവളെ ഇവിടെ കയറ്റിയത്…

ഇവള് കാരണം പാതി ചത്തു കിടക്കുന്ന ഈ മനുഷ്യന് അതും കൂടി താങ്ങാനുള്ള ശേഷിയുണ്ടാവില്ല അതോണ്ടാ….!!!” ദേഷ്യത്തോടെ ഉറഞ്ഞ് തുള്ളി ഇത്രയും പറഞ്ഞ് എന്നെ നോക്കി ദഹിപ്പിച്ഛ് അമ്മ റൂമീനിറങ്ങി പോയതും അമ്മ തള്ളിയത്തിന്റെ ഊക്കിൽ അച്ഛന്റെ കാലിന്റെ അരികിലേക്ക് വറ്റാത്ത കണ്ണീരുമായി തകർന്നടിഞ്ഞു ഇരിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് ചെറിയമ്മ മുന്നിലും ഞാൻ പിന്നിലുമായി ചെന്നിരുന്നു… ചെറിയമ്മ പതിയെ ചേച്ചിയുടെ തോളിൽ കൈവെച്ഛ് വാത്സല്യത്തോടെ വിളിച്ചതും ഒരു ഞെട്ടലോടെ അച്ഛനിൽ നിന്ന് വേർപ്പെട്ട കരഞ്ഞ് കലങ്ങിയ കണ്ണുകൾ ചെറിയമ്മയെ നോക്കി…. കുറച്ഛ് നേരത്തിനകം തന്നെ ഒരു പൊട്ടി കരച്ചിലോടെ ചേച്ചി ചെറിയമ്മയെ കെട്ടിപ്പിടിച്ചിരുന്നു…….

“ചെറിയമ്മേ…. അച്ഛൻ……. എന്റെ അച്ഛൻ….ഞാൻ…. എന്താ…. എന്താന്റെ അച്ഛൻ പറ്റിയത്….???? എനിക്കറിയാം…. ഞാൻ കാരണാ ന്റെ അച്ഛൻ ഇങ്ങനെ….ഒരു ദൈവങ്ങളും ന്നോട് പൊറുക്കില്ല,,,,അത്രയ്ക്കും ദുഷ്ടയാ ഞാൻ…… പാപിയാ…. അമ്മ പറഞ്ഞപ്പോലെ ഞാൻ ഒരുകാലത്തും നന്നാവില്ല… ഒരിക്കലും പൊറുക്കില്ല….!!!!!!” ഏങ്ങലടിച്ചു കരഞ്ഞു എന്തൊക്കെയോ വെപ്രാളതോടെ പിച്ചും പേയും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കരയുന്ന ചേച്ചിയെ ഞാനും ചെറിയമ്മയും ആവത് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല…. ചെറിയമ്മയെ ഇറുക്കെ പിടിച്ചു അച്ഛനെ നോക്കി ചേച്ചി കുറെ നേരം കരഞ്ഞു…

കരഞ്ഞ് തളർന്ന് അടഞ്ഞ് തുടങ്ങുന്ന മിഴികളോടെ ചെറിയമ്മയുടെ നെഞ്ചോരം ചാഞ്ഞ് കിടക്കുന്ന ചേച്ചിനെ നോക്കി ഞാൻ അരികിൽ ഇരുന്നു…. അന്ന്,,,,,, ചേച്ചിന്റെ നിശ്ചയത്തിന് കുഴഞ്ഞു വീണതാ അച്ഛൻ,, പിന്നെ എണീറ്റിട്ടില്ല… ചികിത്സകൾ പലത് നടത്തിയെങ്കിലും അച്ഛനെ പൂർണ ആരോഗ്യവാനായി ഞങ്ങൾക്ക് തിരിച്ചു കിട്ടിയില്ല… ഒരു ഭാഗം പൂർണ്ണമായും തളരുക്കയും കയ്യും കാലും കോടി പോവുകയും ചെയ്തു… എല്ലാം കേൾക്കാനും മനസ്സിലാക്കാനും കാണാനും പറ്റുമെങ്കിലും മിണ്ടാനോ പ്രതികരിക്കാനോ അച്ഛന് സാധിക്കില്ല… എനിക്കറിയാം,,,, അച്ഛനിന്ന് ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും….. ഇതൊക്കെ കണ്ട് ആ കണ്കോണിലൂടെ കണ്ണീർ ഒളിച്ചിറങ്ങുന്നുണ്ടാവും എനിക്കുറപ്പാ….. ഒരു ഞെട്ടലോടെ എണീറ്റ് ചെറിയമ്മയിൽ നിന്ന് അടർന്ന് മാറി അച്ഛന്റെ രണ്ട് കാലും കൂട്ടിപ്പിടിച്ഛ് പൊട്ടിക്കരയുന്ന ചേച്ചിയെ കണ്ട് ഞാൻ പിടിച്ചു മാറ്റാൻ ഒരുങ്ങിയതും ചെറിയമ്മ എന്നെ തടഞ്ഞു…… “വേണ്ട അമ്മൂ……. അവള് കരഞ്ഞോട്ടെ….!!!!! സങ്കടം ഒക്കെ കരഞ്ഞു തീർക്കട്ടെ…… വാ പോര്,,,,, കുറച്ചു നേരം അവളും അച്ഛനും മാത്രം മതി… വാ…!!!!”

“ഇ….ഇതിന് വേണ്ടിയാണോ അച്ഛാ….. ഇ…ഇങ്ങനെ…. ഇങ്ങനെ കാണാൻ വേണ്ടിയാണോ അച്ഛാ…. ഞാൻ…. ഞാൻ ഇത്രയും കാലം…..” മുറിയുന്ന വാക്കുകൾക്കിടയിൽ ഗദ്ഗദങ്ങൾ അടക്കി പിടിച്ഛ് ഇത്രയും പറഞ്ഞപ്പോ തന്നെ ചങ്ക് പൊട്ടി ചോര കിനിയുന്ന പോലെ തോന്നി…. ചുക്കി ചുളിഞ്ഞ് എല്ലുകൾ മാത്രമുള്ള ആ മെലിഞ്ഞ കാലുകൾ നിമിഷങ്ങൾ കൊണ്ട് തന്നെ എന്റെ കണ്ണീരാൽ നനഞ്ഞ് കുതിർന്നിരുന്നു…. മനസ്സില്ലാ മനസ്സോടെ നിന്ന എന്നെ ബലമായി കൂട്ടിപ്പിടിച്ചാണ് ചെറിയമ്മ റൂമീന്ന് പുറത്തിറങ്ങിയത്…… പിന്നെ കുറെ നേരത്തേക്ക് ആരും റൂമിലേക്ക് പോയില്ല, അവരെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി… പണിയൊക്കെ തീർത്ത് ഞാൻ റൂമിലേക്ക് വരുമ്പഴും ചേച്ചി അച്ഛന്റെ കാലിൽ കൂട്ടിപ്പിടിച്ഛ് ആ ഇരുപ്പ് തന്നെ ആയിരുന്നു…

ഞാൻ പതിയെ അടുത്ത് ചെന്നിരുന്നപ്പഴാണ് തളർന്ന് ഉറങ്ങി പോയത്കണ്ടത്… ഒരു ചിരിയോടെ ഞാൻ ചേച്ചിയുടെ കവിളിൽ തലോടി കൊണ്ട് തട്ടി വിളിച്ചു….. “ചേച്ചീ……!!!!!! എന്തിരുപ്പാ ചേച്ചീ ഇത്…. എണീറ്റേ…. സമയം എത്രയായിന്ന് അറിയോ…??? വന്നപ്പോ തൊട്ട് ഇരിക്കുന്ന ഇരുപ്പാ,,,, വാ… എണീറ്റ് വന്നേ….. വല്ലതും കഴിക്ക് ചേച്ചി… വാ..!!” അമ്മു വന്ന വിളിക്കുമ്പഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്…. അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ എപ്പഴോ ഉറങ്ങി പോയിരുന്നു… എന്റെ അരികിൽ വന്നിരുന്ന് തലയിലും കവിളിലും തലോടി എന്നെ നോക്കി ചിരിക്കുന്ന അമ്മൂനെ കണ്ടപ്പോ അനുസരണയില്ലാതെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു…. “നിനക്ക്… നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ മോളെ…..???? ഞാൻ കാരണം നമ്മുടെ അച്ഛൻ….!” എന്നെ പറഞ്ഞു മുഴുമിക്കാൻ വിട്ടാതെ അവളെന്റെ വാ പൊത്തികൊണ്ടു വേണ്ടന്ന് തലയാട്ടി….

“എന്തിന്…..????? ചേച്ചി കാരണം ഇവിടെ ആർക്കും ഒന്നും പറ്റിട്ടില്ല…. ഒന്നുല്ല ചേച്ചി നമ്മുടെ അച്ഛന്… സത്യം…!!!! ഇത്രയും നാൾ ചേച്ചിയെ കാണാഞ്ഞത് കൊണ്ടാ,, അല്ലെങ്കിൽ അച്ഛൻ എപ്പഴേ സ്മാർട് ആയി പോയേനെ… അല്ലെ അച്ഛാ…???? അച്ഛനെ ഒന്ന് നോക്കി പറഞ്ഞ് കൊണ്ട് അവള് എന്റെ കൂടെ അച്ഛന്റെ അടുത്ത് ഇരുന്ന് കോടിതിരിഞ്ഞ് കയ്യിൽ പതിയെ തലോടി…… “നമ്മുടെ അച്ഛൻ ഓകെയാണ് ചേച്ചി ഒരു കുഴപ്പവും ഇല്ല,,,, പിന്നെ അമ്മ…. അമ്മ പറഞ്ഞതൊന്നും ചേച്ചി കാര്യാക്കണ്ട,,,, നമ്മുടെ അമ്മയല്ലേ… ചേച്ചിയെ ഇത്രയും കാലം കാണാതെ കണ്ടപ്പോ സരസു സ്നേഹം പ്രകടിപ്പിച്ചതാ…. ചേച്ചിക്കറിയില്ലേ അമ്മേന്റെ സ്വഭാവം….” എന്നെ ചിരിപ്പിക്കാൻ എന്നോണം തമാശ കലർത്തി അമ്മു പറഞ്ഞത് കേട്ട് കണ്ണീരിനിടയിലും ചൊടിയിൽ ഒരു ചെറിയ ചിരി വിരിഞ്ഞു

“എനിക്കറിയാം മോളേ….. ഇന്നേവരെ അമ്മയോ അച്ഛനോ നമ്മളെ ഒന്ന് നുള്ളിപോലും നോവിച്ചിട്ടില്ല, ഈർക്കിൽ കൊള്ളി കൊണ്ട് പോലും തല്ലിയിട്ടില്ല, അങ്ങനെയുള്ള അമ്മ എന്നോട് ഇത്രയൊക്കെ പറഞ്ഞെങ്കിൽ, ചെയ്തെങ്കിൽ, തല്ലിയെങ്കിൽ ആ മനസ്സ് എത്രമാത്രം നൊന്തു കാണണം, എത്ര മാത്രം സങ്കടം ഉള്ളിലൊതുക്കുന്നുണ്ടാവും… ഇവിടെ ഉള്ള എല്ലാരും ശെരിയാ,എല്ലാം ശെരിയാ….. ഞാനാ തെറ്റ്…. ഞാൻ മാത്രം… അമ്മ പറഞ്ഞപ്പോലെ ഞാൻ ഒരിക്കലും ഗുണം പിടിക്കില്ല…!!!” വീണ്ടും കണ്ണീർ ഒളിച്ചിറങ്ങിയതും അമ്മുന്റെ കൈകൾ അത് തുടച്ചെടുത്തിരുന്നു…. ” മതി മതി…. ചേച്ചി വാ എണീക്ക്… വാ കുളിച്ഛ് ഫ്രഷായി വല്ലതും കഴിക്കാം…” എന്നെ പിടിച്ഛ് പൊക്കി എണീപ്പിച്ഛ് അമ്മു പറഞ്ഞത് കേട്ട് വാത്സല്യത്തോടെ അവളുടെ നെറുക്കിൽ തലോടി ചിരിച്ചു…

“വേണ്ട മോളേ…. എനിക്ക് ഒന്നും വേണ്ട… വിശപ്പില്ല… നിർബന്ധിക്കണ്ട….!!” “ഇല്ല,,,,, നിർബന്ധിക്കുന്നില്ല…!!!! ഫുഡ് വേണ്ടങ്കിൽ കഴികണ്ട, പോയി ഒന്ന് കുളിക്കാല്ലോ…. കുളി കഴിഞ്ഞാൽ ചേച്ചിന്റെ നീ മൂഡ് ഒക്കെ ഒന്ന് മാറി ഉഷാറാവും…. ” ചെറിയ കുട്ടിയെപ്പോലെ എന്നെ കൊഞ്ചിച്ഛ് അവള് പറഞ്ഞത് കേട്ട് ഞാനവളെ കെട്ടിപ്പിടിച്ചു… എന്തോ വല്ലാത്തൊരു ആശ്വാസം തോന്നി… “ദേ രണ്ട് ദിവസം കഴിഞ്ഞാൽ ഒരു അടിപൊളി കല്യാണം നടക്കാനുള്ള വീട്ടാ… വെറുതെ കരഞ്ഞ് പിഴിഞ്ഞ് നാശക്കല്ലേ ട്ടോ…. ചെൽ… ചെൽ…… നല്ല ചേച്ചിക്കുട്ടി അല്ലേ… ചെന്നേ…..?????” കുറച്ചൂടെ അങ്ങനെ നിൽക്കണം ന്ന് ഉണ്ടായിരുന്നു പക്ഷേ,, അമ്മു എന്നെ അടർത്തി മാറ്റി ഉന്തിതള്ളി ബാത്റൂമിലേക്ക് പറഞ്ഞ് വിട്ടു…… പുറത്തേ ബാത്റൂമിന്റെ ചുമര് ചാരി ഞാൻ കുറെ നേരം കണ്ണടച്ഛ് നിന്നു….

ഉടുക്കാൻ എടുത്ത ഡ്രസ് ഹാൻങ്കറിന്റെ മുകളിലേക്ക് ഇട്ട് ഷവർ തുറന്ന് അങ്ങനെ തന്നെ അതിന്റെ ചുവട്ടിലേക്ക് നിന്നു….. നല്ല തണുത്ത വെള്ളം തലയിലൂടെ താളത്തിൽ മഴപോലെ അരിച്ചിറങ്ങി… കുറെ നേരം ഞാൻ കണ്ണടച്ഛ് അങ്ങനെ നിന്നു, തലയിൽ നിന്നു ഭാരങ്ങൾ ഒക്കെ വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി പോകുന്ന പോലെ ആശ്വാസം തോന്നിയെങ്കിലും, അപ്പോഴും മനസ്സിൽ തെളിഞ്ഞ അച്ഛന്റെ ക്ഷീണിച്ച മുഖം ഒരു കനലായ് എരിഞ്ഞു…… അതിന്റെ ചൂടിൽ ഒഴുകിയിറങ്ങിയ കണ്ണീർ കവിൽതടത്തെ വല്ലാതെ ചുട്ട് പൊള്ളിച്ചാണ് ഒളിച്ചിറങ്ങിയത്….. കുളി കഴിഞ്ഞതും തിരിച്ഛ് അച്ഛൻ കിടക്കുന്ന റൂമിലേക്ക് തന്നെ വന്ന അച്ഛന്റെ കട്ടിലിന്റെ സൈഡിൽ ഒരു ഓരതായി ഞാൻ ഇരുന്നു…

ആ മുറി നിറയെ പലതരത്തിലുള്ള ആയുർവേദ മരുന്നിന്റേയും കഷയത്തിന്റെയും, കുഴമ്പിന്റേയും കൂടികലർന്ന ഒരുതരം ഗന്ധമാണ് എപ്പോഴും…. ഞാൻ അച്ഛനെ നോക്കുകയായിരുന്നു….. അച്ഛനാണെന്ന് പറഞ്ഞ് അറീക്കണം അത്രമേൽ മാറിപോയിരിക്കുന്നു… നല്ല തിങ്ങിയ കറുത്ത മുടിയും കട്ടി മീശയും അല്പം മാത്രം നര കലർന്ന കുറ്റി താടിയും, നല്ല തിളക്കമാർന്ന കണ്ണുകളും, ദൃഢമായ ശരീര പ്രകൃതവും എല്ലാം കൊണ്ടും, കണ്ടാൽ എന്റെ അത്രയും പോന്ന ഒരു മകൾ ഉണ്ടെന്ന് ആരും പറയില്ല…. നരച്ഛ് തുടങ്ങിയ തലമുടി നോക്കി ഞങ്ങൾ മൂന്നരും കൂടി അമ്മയെ ഇടയ്ക്കിടെ കളിയാക്കുമായിരുന്നു…. ആ രാത്രികൾ ഓർക്കെ ചുണ്ടിൽ ഒരു നറു ചിരി തെളിഞ്ഞു…

പക്ഷേ കട്ടിലിൽ കിടക്കുന്ന ഹൃദയ മിടിപ്പും ശ്വാസവും മാത്രമുള്ള, കുഴിഞ്ഞ കണ്ണുകളുള്ള, ഒട്ടിയ കവിൾത്തടവും, ചുക്കി ചുളുങ്ങി തൊലിയും മെലിഞ്ഞ് ഉണങ്ങി ശോഷിച്ച അസ്ഥികൂടം മാത്രമുള്ള അച്ഛന്റെയെന്ന് തോന്നിക്കുന്ന ഈ ശരീരം കാണേ കണ്ണുകൾ വീണ്ടും പെയ്തു.. ചങ്കിൽ സങ്കടവും കരച്ചിലും വന്നടിഞ്ഞ് കിടന്നു…….. ആ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു അച്ഛന്റെ കണ്ണുകൾ കണ്ണീരാൽ തിളങ്ങുന്നത്…… എല്ലുകൾ മാത്രമുള്ള കോടി കിടക്കുന്ന അച്ഛന്റെ കൈകളിലേക്ക് എന്റെ കണ്ണീർ നിലയ്ക്കാതെ ഉറ്റികൊണ്ടിരുന്നു…. അച്ഛനെ കെട്ടിപ്പിടിച്ചു കരയണം, കാൽ പിടിച്ച് മാപ്പ് പറയണം, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയണം അങ്ങനെ അങ്ങനെ എന്നൊക്കെ ഞാൻ ആഗ്രഹിച്ചു, പക്ഷേ എനിക്ക് എന്റെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും……

തൊണ്ടക്കുഴിയിൽ വാക്കുകൾ കെട്ടിനിന്ന് നീറിപ്പുകയുന്നു… ” ആഹാ…. ചേച്ചി കുട്ടി വീണ്ടും തുടങ്ങിയോ….???? ദേ നോക്കച്ചാ,,,, ചേച്ചിക്കുട്ടിക്ക് ഇപ്പൊ പണ്ടത്തെ അനുസരണ ഒന്നും ഇല്ലാട്ടോ…. എന്താ ചേച്ചി ഇത്, ഇപ്പം കരഞ്ഞ് പിടിച്ഛ് ചേച്ചിയാ അച്ഛനെ ഒരു രോഗിയാക്കുന്നത്….!! ചേച്ചി കരയുന്നത് അച്ഛൻ ഒട്ടും ഇഷ്ടല്ല ന്ന് അറിയില്ലേ….???എന്നിട്ട് ഇത് കണ്ടോ…..?? എനിക്ക് വാക്ക് താ ഇനി കരയില്ലെന്ന്… താ…?” പെട്ടെന്ന് അമ്മു കേറിവന്നപ്പോ ഞാൻ കണ്ണ് തുടച്ചു ചിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ ചതിച്ചു കളഞ്ഞു…വാക്ക് തരാൻ പറഞ്ഞു കൊണ്ട് അവളെന്റെ നേരെ കൈ നീട്ടിയതും ഞാൻ ചിരിച്ചോണ്ട് കൈ കൊടുത്തു…. അച്ഛന് മരുന്നൊക്കെ കൊടുത്ത് കട്ടിലിന്റെ അടിയിൽ നിന്ന് പായ വലിച്ചെടുത്തു കുടഞ്ഞു ചുമരിനോട് ചേർത്ത് വിരിച്ചു….

ഞാൻ പായിലേക്ക് ഇരുന്നതും അവള് ലൈറ്റ് ഓഫാക്കി എന്റെ മടിയിൽ തലവെച്ഛ് കിടന്നു…… ജനാലയിലൂടെ നേരിയ നിലാവെളിച്ചം തുറന്നിട്ട ജനലിലൂടെ റൂമിലേക്ക് അരിച്ചിറങ്ങി….. ചുമരിൽ തല ചേർത്ത് വെച്ഛ് ഞാൻ പതിയെ അവളുടെ മുടിയിൽ വിരലോടിച്ചു…. ” ഇത്രക്കാലായി ന്റെ ചേച്ചിക്കുട്ടിന്റെ മടിയിൽ തലവെച്ഛ് കിടന്നിട്ട്….!!!!” അമ്മുവെന്റെ വയറ്റിലേക്ക് മുഖം പൂഴ്ത്തി കിടന്നു…. “എന്നാലും ഒരു തവണ പോലും എന്നെ ഒന്ന് കാണാൻ വരാന്നോ, വിളിക്കാനോ തോന്നിയില്ലല്ലോ…???? ചേച്ചിയ്ക്ക് അറിയില്ലേ,,,, ചേച്ചി ഇല്ലാതെ അമ്മൂന് ഒന്നിനും കഴിയില്ലന്ന്…??? എനിക്ക് ചേച്ചി മാത്രമായിരുന്നില്ലല്ലോ, അമ്മയും ഫ്രൈണ്ടും, ചേച്ചിയുമൊക്കെ ആയിരുന്നില്ലേ….????? അപ്പോ എത്ര സ്നേഹമേ ഉള്ളൂല്ലേ എന്നോട്….???? ഞാൻ എന്റെ ചേച്ചികുട്ടിയെ എത്രമാത്രം മിസ് ചെയ്‌തെന്ന് അറിയോ…??? എത്ര രാത്രി ഞാൻ കരഞ്ഞു ഉറങ്ങീട്ട് ഉണ്ടെന്ന് അറിയോ…??” അവൾ പെറുക്കി പെറുക്കി ചോദിച്ചു… പറഞ്ഞു… ഞാനെല്ലാം കേട്ട് ചുമരിൽ തലമുട്ടിച്ഛ് ഇരുന്നു….

ചേച്ചിന്റെ അരയിലൂടെ കയ്യിട്ട് ഇറുക്കെ കെട്ടിപ്പിടിച്ഛ് മുഖം വയറിനോട് ചേർത്ത് കിടന്ന് ഇത്രയും നാൾ കൂട്ടിവെച്ഛ് പരാതിക്കളുടെ കേട്ടഴിക്കുമ്പോ ആ കണ്ണുകൾ പെയ്‌തുറങ്ങുന്നത് ഞാൻ കണ്ടില്ല….. കണ്ണീർ എന്റെ കവിളിൽ പതിഞ്ഞപ്പഴാണ് ഞാൻ ഞെട്ടിപിടഞ്ഞു എണീറ്റ് ഇരുന്ന് ചേച്ചിയെ നോക്കിയത്…… ചുമരിൽ തല ചേർത്ത് കണ്ണടച്ച് ശബ്ദം പുറത്തേക്ക് വരാതെ കരയുകയായിരുന്നു ചേച്ചി… ” അയ്യേ,,,,, ന്തിനാ ന്റെ ചേച്ചിക്കുട്ടി കരയുന്നത്….???? ഞാൻ വെറുതെ പറഞ്ഞതല്ലേ…. ന്റെ സങ്കടം കൊണ്ട്…. അതൊക്കെ കഴിഞ്ഞില്ലേ…. ന്റെ ചേച്ചിക്കുട്ടി വന്നില്ലേ…. കരയല്ലേ ചേച്ചീ…. ഞാനും ഇപ്പം കരയും ട്ടോ… രണ്ട് ദിവസം കഴിഞ്ഞാൽ ന്റെ കല്യാണാ… കരഞ്ഞു വല്ല അസുഖവും പിടിച്ചാൽ ഞാൻ ഫോട്ടോ എടുക്കാൻ കൂട്ടില്ലട്ടോ….. നോക്കിക്കോ…..!!!!”

ഇത്രയും കപടദ്ദേഷ്യത്തോടെ പറഞ്ഞ് അമ്മു കുറുമ്പോടെ മുഖം വെട്ടിച്ഛ് കൈ കേട്ട് തിരിഞ്ഞ് കിടക്കുന്നത് കണ്ട് ഒരു ചിരിയോടെ കണ്ണീർ തുടച്ഛ് കുനിഞ്ഞ് കവിളിൽ മൃദുവായി ചുംബിച്ചു… ആദ്യം ബലം പിടിച്ഛ് അങ്ങനെ തന്നെ കിടന്നെങ്കിലും പിന്നെ വീണ്ടും അവളെന്റെ മടയിലേക്ക് തന്നെ ചേക്കേറി…….. അമ്മു പരാതി പറയുന്നത് കേട്ടപ്പോ എന്തോ സഹിക്കാൻ പറ്റിയില്ല…. പറഞ്ഞ പോലെ ഞാനവൾക്ക് ചേച്ചി മാത്രം ആയിരുന്നില്ല, അമ്മയും കൂട്ടുകാരിയും അനിയത്തിയുമൊക്കെ ആയിരുന്നു…. ” എന്തിനാ മോളേ നീ എന്നെ എങ്ങനെ സ്നേഹിക്കുന്നത്…..???? നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലേ…?? ദേഷ്യം തോന്നുന്നില്ലേ….??? ഞാൻ കാരണം നാട്ടുക്കാരുടെ മുന്നിൽ നീയും ഒരുപാട് നാണം കെട്ട് കാണില്ലേ….??” അവളുടെ നീണ്ട മുടിയിൽ തലോടി ഞാൻ ചോദിച്ചത് കേട്ട് പുച്ഛം നിറഞ്ഞ ചിരിയോടെ അവളോന്നൂടെ വയറിലേക്ക് മുഖം പൂഴ്ത്തി എന്നെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ഛ് കിടന്നു…

” എന്റെ ചേച്ചിയെ ഈ പറഞ്ഞ നാട്ടുക്കാരേക്കാൾ നന്നായി എനിക്കറിയാം…. ഇത്രയും വലിയൊരു കാര്യം, എല്ലാം തുറന്ന് പറയാറുള്ള നമ്മുടെ അച്ഛനോട് പോലും ചോദിക്കാതെ, പറയാതെ ചേച്ചി ചെയ്തിട്ടുണ്ടങ്കിൽ അതിന് പിന്നിൽ അത്രയും പ്രധാനപ്പെട്ട ഒരു കാരണം കൂടി കാണും ന്ന് എനിക്ക് ഉറപ്പാ….. അത് എന്താനോ ഏതാനോ ഒന്നും എനിക്കറിയണ്ട… എന്റെ ചേച്ചി ആർക്കും ഒരു ദ്രോഹം വരുന്ന കാര്യം ചെയ്യുക പോയിട്ട് മനസ്സിൽ ഓർക്കുക കൂടി ഇല്ലാ….. ചേച്ചി അന്ന് ആ ചെയ്തതിന് പിന്നിലും ഒരു വലിയ കാര്യം കാണും… എന്റെ ചേച്ചിയെ എനിക്ക് വിശ്വാസാ…. മറ്റാരേക്കാളും…!!!!” അവളെ വാക്കുകളിൽ എന്നോടുള്ള സ്നേഹവും വിശ്വാസവും ഒരു ആണു പോലും കുറയാതെ പഴേതിനെക്കാളും കൂടുതൽ നിറഞ്ഞ് നിന്നു…. “ഒരുപാട്,,,,, ഒരുപാട് ആഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്നില്ലേ നിനക്ക്….ഡിഗ്രി,പിജി,എം ഫിൽ അങ്ങനെ ഒരുപാട്….!!!!” ഒരു നറു ചിരിയോടെ എന്റെ നേരെ മലർന്ന് കിടന്ന് അവളെന്റെ വലം കൈ കൂട്ടി പിടിച്ഛ് അലക്ഷ്യമായി മുകളിലേക്ക് നോക്കി കിടന്നു…

ഞാൻ അപ്പഴും അവളുടെ മുടിയിഴകൾക്ക് ഇടയിൽ ഇടം കൈ കൊണ്ട് തലോടി… ” ആഗ്രഹങ്ങൾ……!!!!! നമ്മുക്ക് എല്ലാർക്കുല്ലേ ചേച്ചി ആഗ്രഹങ്ങൾ…??? നമ്മുക്ക് എല്ലാർക്കും ഉണ്ടായിരുന്നില്ലേ ഒരുപാട്, ഒരുപാട് ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ….. അമ്മയ്ക്കും അച്ഛനും ഈ പറഞ്ഞ ചേച്ചിയ്ക്കും ഉണ്ടായിരുന്നില്ലേ…??? നമ്മൾ ആഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും നടക്കോ ചേച്ചി…..??? ചിലതൊക്കെ നടക്കും, ചിലത് ഉപേക്ഷിക്കും, ചിലതൊന്നും നമ്മുക്ക് ഓര്മപോലും ഉണ്ടാവില്ല…. പിന്നെ ചിലത് നമ്മുക്ക് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല… ഞാൻ പറയാതെ തന്നെ ചേച്ചിക്കറിയാല്ലോ നമ്മുടെ വീട്ടിന്റെ അവസ്‌ഥ…!!!!! പറയുമ്പോ വല്യ വീട്, പാരമ്പര്യം, പേര്, ഒക്കെ ഉണ്ടെങ്കിലും ഈ നാല് ചുമരിനുള്ളിൽ നമ്മൾ എങ്ങനെയാ കഴിഞ്ഞു കൂടിയതെന്ന് എന്നെക്കാൾ കൂടുതൽ ചേച്ചിക്കറിയാല്ലോ…..??? അച്ഛന് ബാങ്കിൽ എംപ്ലോയ്‌മെന്റിൽ ജോലി കിട്ടിയതിന് ശേഷാണ് നമ്മൾ ഒന്ന് മെച്ചപ്പെട്ടത്….

ചേച്ചിക്കൂടി ജോലി കിട്ടിയപ്പോ നമ്മൾ കുറച്ചൂടെ മെച്ചപ്പെട്ടു… എത്ര ഹാപ്പിയായിരുന്നു നമ്മൾ… അച്ഛനും അമ്മയും ഞാനും ചേച്ചിയും ന്ത് രസായിരുന്നു….. കളിയും ചിരിയും തമാശയും….. അന്ന് അബിയേട്ടന്റെ വീട്ടുകാർ പെണ്ണ് കാണാൻ വരുന്നപ്പഴും കല്യാണം സെറ്റ് ആയപ്പഴും ഒക്കെ എന്ത് സന്തോഷമായിരുന്നു നമുക്ക് എല്ലാർക്കും…. പക്ഷേ,, അധികകാലം ആ സന്തോഷം നിന്നില്ല, എല്ലാം പെട്ടന്നായിരുന്നില്ലേ,, ചേച്ചിന്റെ നിശ്ചയത്തിന്റെ അന്നാണ് നമ്മുടെ കുടുംബത്തിന്റെ താളം ആദ്യം തെറ്റിയത്… അന്ന് ഉണ്ടായ അച്ഛന്റെ വീഴ്ചയാണ് ഞങ്ങളെ ആദ്യം ഉലച്ചത്…. ഫസ്റ്റ് റൗണ്ട് ഹോസ്പിറ്റൽ ചിലവ് തന്നെ അച്ഛന്റെ ഒരു മാസത്തെ ശബളതേക്കാൾ എത്രയോ മുകളിൽ ആയിരുന്നു….

അവിടുന്ന് അങ്ങോട്ട് 5,6 മാസത്തെ തുടർച്ചയായ ചികിത്സയ്ക്ക് തന്നെ അമ്മേന്റെ ആഭരണങ്ങൾ, എന്റെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്നത്, നമ്മളെ രണ്ടാളുടേയും പേരിൽ അച്ഛൻ ബാങ്കിൽ ഇട്ട ഫിക്സഡ് ഡെപ്പോസിറ്റ്സ്, ചേച്ചീന്റെ കല്യാണത്തിന് അച്ഛൻ വാങ്ങി ലോക്കറിൽ സൂക്ഷിച്ച ഓർണമെന്റ്‌സ്, അച്ഛമ്മ നമ്മുടെ പേരിൽ കൂടിയ Lic, തുടങ്ങി അമ്മേന്റെ കെട്ട് താലി, ഡിഗ്രീ കഴിഞ്ഞ് പിജി ചെയ്യണ്ട ഒരു കൊല്ലം അങ്ങനെ പലതുംണ്ട് ആ ലിസ്റ്റിൽ….. മാർക്കുള്ളത് കൊണ്ടോ അമ്മയുടെ പ്രാർത്ഥന കൊണ്ടോ അറിയില്ല, അടുത്ത കൊല്ലം പിജിയ്ക്ക് ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ കിട്ടിയത് കൊണ്ട് പഠിപ്പ് വീണ്ടും തുടർന്നു… ചികിൽസ കഴിഞ്ഞ് അച്ഛനെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോ വീട് കടം കൊണ്ട് മുങ്ങിയിരുന്നു..

അതോണ്ട് അമ്മ അടുത്ത് തുടങ്ങിയ പൊടി മില്ലിൽ ജോലിക്ക് പോയി തുടങ്ങി… അച്ഛന്റെ കാര്യങ്ങൾ നോക്കണം, ജോലിക്ക് പോണം എല്ലാം കൂടി കുറച്ഛ് കാലം കൊണ്ട് തന്നെ അമ്മ വല്ലാതെ ക്ഷീണിച്ചു, മുഖത്തെ ഐശ്വര്യവും പ്രസരിപ്പും ഒക്കെ അങ്ങ് പോയി…. എല്ലാം കൊണ്ടും അമ്മയ്ക്ക് മതിയായിരുന്നു… ആദ്യമൊക്കെ ഇടയ്ക്ക് ചേച്ചിയെ പറ്റി പറയായിരുന്നു അമ്മ….’ അവള് വന്നില്ലല്ലോ, വിളിച്ചില്ലല്ലോ, എന്നൊക്കെ പരാതി പറയായിരുന്നു… അന്ന് ചേച്ചിയെ പറഞ്ഞ് പോയതൊക്കെ ഓർത്ത് കരയായിരുന്നു… പിന്നീട് എപ്പഴോ ആ സങ്കടവും നിരാശയുമൊക്കെ ചേച്ചിയോടുള്ള ദേഷ്യമായി മാറി…. അമ്മേന്റെ ദിവസക്കൂലി അച്ഛന്റെ മരുന്നിനും വീട്ട് നോക്കുന്നതിനും തന്നെ തികഞ്ഞിരുന്നില്ല, അപ്പോ പിന്നെ എന്റെ ആവശ്യങ്ങൾ കൂടി താങ്ങാൻ അമ്മയ്ക്ക് പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു…

അതോണ്ട് വീട്ടിലും നമ്മുടെ മാഷിന്റെ കെയർ ഓഫിൽ മുക്കത്തുള്ള ഒരു ട്യൂഷൻ സെന്ററിലും ഡെയിലി വേജിൻ ക്ലാസ് എടുക്കാനും മറ്റും പോയി എന്റെ ചിലവുകൾ ഞാൻ തന്നെ നോക്കി…. ആകെയുള്ള ആശ്വാസവും സഹായവും ചെറിയമ്മയും ചെറിയച്ഛനും നന്ദുവും മാത്രമായിരുന്നു.. വെല്യച്ഛന്റെയും വെല്യമ്മന്റെയും കഥ ഞാൻ പറയാതെ തന്നെ ചേച്ചിക്കറിയാല്ലോ,,, ഇടയ്ക്ക് ഇവിടെ വരുമ്പോ നമ്മളേക്കാൾ ദാരിദ്ര്യമാണ് വെല്യച്ഛന്….!!!” അവൾ പുച്ഛത്തോടെ പറഞ്ഞ് നിർത്തി…. “ഈ ദാരിദ്ര്യത്തിലും ദുരിതത്തിലും അച്ഛന്റെ കിടപ്പിലും എല്ലാം ഞങ്ങൾ കാത്തിരുന്നത് നിന്നെയായിരുന്നു ചേച്ചീ…. നീ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഓരോ ദിവസവും ഞങ്ങൾ……!! വന്നില്ലെങ്കിലും ഒരു ഫോൺ കോളെങ്കിലും പ്രതീക്ഷിച്ഛ് ഞങ്ങൾ ഇരുന്നിട്ടുണ്ട്…. ” അമ്മൂന്റെ ശബ്ദം വല്ലാതെ ഇടറി… വേദനയോടെ ചിലമ്പിച്ചു… എന്റെ കണ്ണുകൾ നിറഞ്ഞ് തൂവി….

“ഒരു…. ഒരു തവണ പോലും ഞങ്ങളെ ഒന്ന് കാണണന്നോ, വിളിക്കണന്നോ, നിനക്ക് തോന്നിയില്ലല്ലോ ചേച്ചീ….???” അമ്മൂന്റെ ചോദ്യം കേട്ട് ചുണ്ട് കോട്ടി ഞാൻ ചിരിച്ചു…. ഒരു തവണ വന്ന് പോയാൽ ഈ ദുരിതത്തിൽ മറ്റൊരു ബാധ്യതയായി, വേദനയായി എന്നെ കൂടി നിനക്കും അമ്മയ്ക്കും ചുമക്കേണ്ട ഗതികേട് വന്നേനെ മോളേ….!!!! ഈ കഴിഞ്ഞ രണ്ട് കൊല്ലം ഞാൻ ജീവിച്ച ജീവിതം ഞാൻ നിന്നോടെങ്ങനെ പറയും….!! അമ്മൂന്റെ വാക്കുകൾ കേട്ട് തികട്ടി വന്ന ചോദ്യം ഞാൻ മനസ്സിലടക്കി…. ആ നേരം അമ്മൂന്റെ കൺ കോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ എന്റെ മടി നനച്ചിരുന്നു…. ” നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ്, മനസ്സിലാക്കി ഇങ്ങോട്ട് വന്ന കല്യാണാലോചനയായിരുന്നു അതുലിന്റെ…. അതോണ്ട് തന്നെ ഞാനായിട്ട് എതിര് നിൽക്കാൻ ഒന്നും പോയില്ല….

അവർക്ക് കുട്ടിയെ മാത്രം മതീന് തറപ്പിച്ഛ് പറഞ്ഞപ്പോ തന്നെ വെല്യച്ഛൻ ഇതങ്ങട്ട് ഉറപ്പിച്ചു…. പക്ഷേ കണ്ണേട്ടൻ,,,,,, കണ്ണേട്ടൻ നല്ല പയ്യനാ ചേച്ചി… നിശ്ചയം കഴിഞ്ഞും, എന്റെ പഠനത്തിനും ജോലിക്കും വീട് കാര്യങ്ങൾക്കും ഇടയിൽ ഒരു ഭാവി ഭാര്യയായിട്ടൊ, കാമുകിയിട്ടോ എനിക്ക് അവനോട് പെരുമാറാൻ കഴിഞ്ഞിട്ടില്ല…. എന്നിട്ടും ഞാൻ പറയാതെ എന്നെ മനസ്സിലാക്കിയും, എന്റെ സ്വപ്നങ്ങൾക്ക് സാരഥിയായും, എല്ലാത്തിനും ഒരു നല്ല സുഹൃത്തിനെ പോലെ എന്റെ കൂടെ നിന്നിട്ടേള്ളൂ….. ” അവളെ ചെക്കനെ കുറിച്ഛ് പറഞ്ഞപ്പോ അവളെ മുഖത്ത് വിരിഞ്ഞ നാണവും സന്തോഷവും ചിരിയും മാത്രം മതിയായിരുന്നു എനിക്ക് സമാധാനം തരാൻ…. “ആഹ്,,,,,,,,, പിന്നെ ചേച്ചി കണ്ണേട്ടൻ നമ്മുടെ……..” അമ്മു എന്തോ ആവേശത്തോടെ പറയാൻ തുടങ്ങുമ്പഴാണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്…… അമ്മു ഒരു നേടുവീർപ്പോടെ എന്നെ നോക്കി പതിയെ എണീറ്റ് കട്ടിലിന്റെ സൈഡിൽ വെച്ച ബാഗിൽ നിന്ന് ഫോൺ എടുത്തു എനിക്ക് നേരെ നീട്ടി…. തുടരും……