രചന – മഞ്ജിമ സുധി (അനു)
ഞാൻ പേടിയോടെ തല കുനിച്ചു ഏട്ടന്റെ പുറക്കിലേക്ക് കുറച്ഛ് ഒളിച്ചു നിന്നപ്പഴേക്കും പല്ല് കടിച്ഛ് ഞെരിച്ഛ് കൊണ്ട് സിദ്ധുവെന്റെ നേർക്ക് പാഞ്ഞടുത്തു……~~**ടപ്പേ!!!!!!!**ഡീ…..നിന്നെഞാനിന്ന്…….വിട്ട്.. അനന്താ വിട്ട്…..ഡാ… വിടാൻ…..വിടെഡാ…….!!!*അനന്തന്റെ കയ്യിൽ നിന്ന് ബലമായി കുതറി മാറി കുറച്ഛ് വിട്ട് നിന്ന് ഞാൻ അവളെ രൂക്ഷമായി നോക്കി……
“നന്താ നിനക്ക് അറിയോ,,,,, എത്ര തവണ ഞാൻ ഇവളോട് പറിഞ്ഞിട്ടുണ്ടെന്ന് ഒറ്റയ്ക്ക് അങ്ങോട്ടും പോവരുത്, നിൽക്കരുത്, നടക്കരുത് ന്ന്…..???ഇനി,അഥവാ പോവേണ്ടി വന്നാ ആരെയെങ്കിലുമൊക്കെ കൂട്ടി പോണം, ഫോണെപ്പഴും കയ്യിൽ കരുതണംന്നൊക്കെ എത്ര…… എത്ര…. തവണ പറഞ്ഞിട്ടുണ്ടെന്ന്…????അതെങ്ങാനാ നല്ല അനുസരണയല്ലേ,,, അതോണ്ടാണല്ലോ ആരെയും കൂടാതെ ഒറ്റയ്ക്ക് ആരും ഇല്ലാത്ത വീട്ടിലേക്ക് പോന്നതും ഫോൺ നിമ്മിയുടെ കയ്യിൽ കൊടുത്തതുമൊക്കെ…???എന്നോടുള്ള വാശിക്കല്ലേടീ നീ അങ്ങനെയൊക്കെ ചെയ്തത്,,, അല്ലേ,,,, അല്ലേന്ന്…??”അവളെ കൈതണ്ടയിൽ അമർത്തി പിടിച്ഛ് അനന്തന്റെ പുറക്കിൽ നിന്ന് എന്റെ മുന്നിലേക്ക് വലിച്ഛ് നിർത്തി ദേഷ്യത്തോടെ കുരച്ഛ് ചാടി ഞാൻ ചോദിച്ചെങ്കിലും അവള് ഒന്നും മിണ്ടാത്തെ തലകുനിച്ചു നിന്നു…
ദേഷ്യത്തോടെ അവളെ പുറക്കിലേക്ക് തള്ളി മാറ്റി ഞാനെന്റെ ഊരയ്ക്ക് ഇരു കൈയ്യും കൊടുത്ത് നിന്നു….” അല്ലെങ്കിൽ തന്നെ എന്റെ വാക്കിന് നിനക്ക് പുല്ല് വിലയല്ലേള്ളൂ…??? അതോണ്ടല്ലേഡീ കോന്തി നീ ആരെയും കൂടാതെ പൊന്നത്…. അല്ലേ……???? അല്ലേന്ന്…….????വീണ്ടും അവളെ നേരെ തിരിഞ്ഞു നിന്ന് ഞാൻ ചോദിച്ചതിനും ഒന്നും മിണ്ടാതെ അവള് താഴേക്ക് നോക്കി നിൽകുന്നത് കണ്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി….
“ഒരക്ഷരം പോലും മിണ്ടാതെ നിൽകുന്നത് കണ്ടില്ലേ….????വായ്യിൽ എന്താടീ കൊഴുക്കട്ടയാണോ…?? ഇത്ര പെട്ടെന്ന് നിന്റെ നാക്കിറങ്ങി പോയോ…..????നിൽക്കുന്ന നിൽപ് കണ്ടില്ലേ…*ഡാമിറ്റ്….!!!!*ദേഷ്യത്തോടെ പറഞ്ഞ് ഞാൻ നന്തനെ നോക്കി…..”ഡാ,, നീയൊന്ന് ചിന്തിച്ച് നോക്ക്…??ഞാനോ നീയോ ഇപ്പോ ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ എന്താക്കുമായിരുന്നു ഇവളുടെ സ്ഥിതി….??”അനന്തനെ നോക്കി ഞാൻ ചോദിച്ചത് കേട്ട് അവള് തലയുയർത്താതെ മെല്ലെ കണ്ണ് മാത്രം പൊക്കി എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് കണ്ടതും ഞാൻ വീണ്ടും കൈ നീട്ടി അവളെ അടിക്കാൻ ഓങ്ങിയതും അനന്തൻ വേഗം പിടിച്ഛ് വെച്ചു…… “നോക്കുന്നത് കണ്ടില്ലേ…. ഇവളെയൊക്കെ….????
ഇവക്കൊന്നും ഇത്ര കിട്ടിയാ പോരാ….””ഹ,,,,, മതിയെടാ…. നീ ചെൽ…അമ്പലത്തിലേക്ക് പൊയ്ക്കോ…ചെൽ…”
ഉന്തി തള്ളി അവൻ എന്നെ വാതിലിന്റെ അടുത്തേക്കാകിയതും ഞാൻ അവളെ നോക്കി വീണ്ടും ഉള്ളിലേക്ക് കയറി മുന്നിൽ പോയി നിന്ന് രണ്ട് കൈ തണ്ടയിലും അമർത്തി പിടിച്ചു…” ഇതോണ്ടൊക്കെ തന്നെയാടീ കോപ്പേ എപ്പഴും ആരെങ്കിലും കൂട്ടി നടക്കണമെന്ന് പറഞ്ഞത്…. ഇങ്ങനെയൊക്കെ സംഭവിക്കുംന്ന് നേരത്തെ അറിയാവുന്നത് കൊണ്ടാ ഫോൺ എപ്പഴും കയ്യിൽ കരുതണം ന്ന് പറഞ്ഞത്…..അതെങ്ങാനാ,,,, എന്ത് പറഞ്ഞാലും അതുപോലെ അനുസരിക്കുന്ന മൊതലല്ലേ….?? ഇവിടെ വന്ന് എല്ലാരേയും കണ്ടപ്പോ നീ നിലത്തൊന്നും അല്ലായിരുന്നല്ലോ….??ഡീ…. ഞാൻ നിന്നോടാ ഈ പറയുന്നതും ചോദിക്കുന്നതും..??? നിന്റെ നാക്ക് ആർക്കെങ്കിലും പണയം വെച്ചിരിക്കാണോ…???”**ഇഡിയറ്റ്…….**”എത്രയൊക്കെ പറഞ്ഞിട്ടും വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിക്കേ….?? കവിളിൽ കയ്യും വെച്ച് തലകുനിച്ച് ഒരേ നിൽപ്പാ…കരണം നോക്കിയൊന്ന് പൊട്ടിച്ഛ് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു… ഇനിയും അവിടെ നിന്നാ ചിലപ്പോ ദേഷ്യം ഞാൻ വേറെ എന്തെങ്ങിലുമൊക്കെ ചെയ്തു പോക്കും, അതോണ്ട് വേഗം എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു…
തറവാട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ നടക്കുമ്പഴും എന്റെ ദേഷ്യം അതേ ലെവലിൽ ഉച്ചിയിൽ ഉദിച്ഛ് തന്നെ നിന്നു… അനന്തൻ ഇടയ്ക്ക് കേറിയത് കൊണ്ടാ അല്ലെങ്കിൽ അവളെ കവിള് രണ്ടു ഞാൻ അടിച്ഛ് പുകച്ചേനെ,,, അത്രയ്ക്ക് കലികയറിയിരുന്നു…… ഞാൻ നിന്ന് അവളെ നോക്കി കത്തിക്കയറുമ്പോ അപ്പുറത്ത് ഒരുത്തൻ ഇതൊക്കെ കണ്ട് നിന്ന് ഒടുക്കത്തെ കിണി….. ഞാൻ ദേഷ്യത്തോടെ നോക്കിയതും അവൻ ചിരി കണ്ട്രോൾ ചെയ്യാൻ പെടാപ്പാട് പെട്ടു…… ഒന്നും മിണ്ടാതെ തല കുനിച്ചുള്ള അവളെ നിൽപ്പാ എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്…. എങ്ങോട്ടെന്നില്ലാതെയാണ് നടന്നെതെങ്കിലും അവസാനം അമ്പലത്തിൽ തന്നെ ഞാൻ എത്തി…ചെന്ന് കേറിയില്ല, ‘ ഏട്ടത്തി എവിടെ പോയെന്ന്’ ചോദിച്ചു അപ്പഴേക്കും വന്ന് എന്റെ പുന്നാര അനിയത്തി…. അല്ലെങ്കിലേ ബാക്കിയുള്ളവൻ സമനില നഷ്ടപ്പെട്ട് നിൽകാ,,,, അപ്പഴാ…..!!!
എല്ലാം കൂടി എനിക്ക് ഇരച്ചു കയറി വന്നതാ…എല്ലാം പല്ലിന്റെ മോളിൽ കടിച്ഛ് നിർത്തി അവളെ തറപ്പിച്ചു ഒന്ന് നോക്കി ഞാൻ വേഗത്തിൽ നടന്നു പോയി….വെട്ടിക്കെട്ടൊക്കെ കഴിഞ്ഞു നാട്ടുകാർ എല്ലാരും പോയിരുന്നു,, ഇനിയുള്ളത് കുടുംബക്കാര് മാത്രം പങ്കെടുക്കുന്ന കളം മയക്കലാണ്…. വരയ്ച്ഛ് പൂർത്തിയാക്കുന്ന സർപ്പകളത്തിലേക്ക് നോക്കി ഞാൻ തിണ്ണയിൽ കയറിയിരുന്നു……..
~~~~~~~~~~~~~~~~~~~~~
കുറച്ചു മുൻപ് നിങ്ങളെല്ലാരും ഒരു സൗണ്ട് കേട്ടില്ലേ… വെട്ടിക്കെട്ടിന്റെ ബാക്കി ചീറ്റിപോയത് പൊട്ടിയതല്ല…. ആ കോന്തൻ എന്റെ കരണം അടിച്ചു പുകച്ച സൗണ്ടായിരുന്നു….. ഹൊ… ന്റെ അമ്മേ എന്തൊരു വേദന… ഹൂ,,,, നീറിയിട്ട് വയ്യ….. എന്തൊക്കെയോ കുറേ വിളിച്ച് പറഞ്ഞു സിദ്ധു ദേഷ്യത്തോടെ ഇറങ്ങി പോയി…. അവൻ ഇറങ്ങീന്ന് ഉറപ്പിച്ചതും ഞാൻ പതിയെ തല പൊക്കി…. ഒരു കൈ കൊണ്ട് കവിള് പൊത്തിപ്പിടിച്ചു നിഷ്കളങ്കമായിഏട്ടനെ നോക്കി…. കുറച്ചു നേരം ഞാൻ ഏട്ടനേയും ഏട്ടൻ എന്നേയും നോക്കി നിന്നെങ്കിലും പിന്നെ ഒരു പൊട്ടിചിരിയായി….. നിഷകു ഭാവത്തിൽ നിൽക്കുന്ന എന്നെ നോക്കി ഏട്ടൻ പൊട്ടിച്ചിരിക്കാൻ തുടങ്ങിയതും എന്റെ ചുണ്ടിലും അറിയാതെ എനിക്കും ചിരിപൊട്ടി…. പിന്നെ പൂര ചിരിയായിരുന്നു ഞാനും ഏട്ടനും….
കുറെ ചിരിച്ചു ഞങ്ങൾ രണ്ടാളും കിതപ്പോടെ സൈഡ് ആയി….”അല്ല മോളെ… ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ…. നേരത്തെ ഒരു സൗണ്ട് കേട്ടത് നിന്റെ കരണം പുകഞ്ഞത് തന്നെയാണോ….???എന്റെ കാഴ്ച്ച ശെരിയാണെങ്കിൽ നല്ല സൂപ്പർ അടിയായിരുന്നു,,,നിനക്ക് അതിന്റെ വേദനയൊന്നും ഇല്ലേ……????”
ഏട്ടൻ ആശ്ചര്യത്തോടെ ചോദിച്ചത് കേട്ട് ഞാൻ ചിരി നിർത്തി മുഖം കൂർപ്പിച്ചു..”ഇല്ലെന്നോ…!!!!!!!!
ഒന്ന് പോ ഏട്ടാ,,,, കണ്ണീക്കൂടെ പാറി വന്ന പൊന്നീച്ച ഒന്നും രണ്ടുമൊന്നുമല്ല ചുറ്റും പാറികളിച്ചത്…. കവിളിൽ ഏതാണ്ട് വലിയ പാറ കല്ല് എടുത്തു വെച്ചപ്പോലെ കല്ലിച്ചിട്ടുണ്ട് അറിയോ…???”കവിളിൽ തൊട്ട് എരിവ് വലിച്ഛ് ഞാൻ പറഞ്ഞത് കേട്ട് ഏട്ടൻ ഒരു ചിരിയോടെ എന്നെ നോക്കി… “അല്ല,,,,,,, നിന്റെ ഈ ചിരിയും നോട്ടവുമൊക്കെ കണ്ടാൽ അവൻ തല്ലിയത്തിന് പകരം നിനക്ക് തലോടിയതാണെന്ന് തോന്നും,,,,, അതോണ്ട് ചോദിച്ചു പോയതാ,,,,, ക്ഷമിക്കൂ..!!!”തലയ്ക്ക് മുകളിൽ കൈ കൂപ്പി പിടിച്ഛ് എന്നെ നോക്കി ചിരിക്കുന്ന ഏട്ടനെ കണ്ട് ചടപ്പോടെ തലകുനിച്ചു ഇടം കണ്ണിട്ട് നോക്കി ഒരു വളിച്ച ചിരി ചിരിച്ഛ് തോൾ ഉയർത്തി….
“ചുമ്മാ ഒരു രസം…..!!!!!!!”ഞാൻ ചടപ്പോടെ പറഞ്ഞത് കേട്ട് ഏട്ടനൊന്ന് മൂളി….”മ്മ്മ്….!!!!!! രസം…..!!!!!
ഞാൻ വരാനും കാണാനും കുറച്ഛ് വൈക്കിയിരുനെങ്കിൽ ഇതിലും രസമായേനെ….!!!” ഏട്ടൻ ഗൗരവത്തോടെ പറഞ്ഞു… ഞാൻ തല കുനിച്ഛ് നിന്നു….വാ പോകാം….. എല്ലാരും ഇപ്പോ തിരക്കി വരും…. വാ….”ഏട്ടൻ പറഞ്ഞതും ഞാൻ തിരിച്ഛ് ദേവൂന്റെ റൂമിൽ പോയി മരുന്നെടുത്ത് ഇറങ്ങാൻ നിൽക്കുമ്പഴാണ് എന്നോടുള്ള ദേഷ്യത്തിൽ വാശിയോടെ സിദ്ധു നിലത്തേക്ക് എറിഞ്ഞ ഫോൺ പീസ് പീസായി കിടക്കുന്നത് കണ്ടത്… ഞാൻ വേഗം അതൊക്കെ പെറുക്കി കൂടി ഏട്ടനെ ഏൽപ്പിച്ചു…. ഏട്ടൻ അതൊക്കെ സെറ്റ് ചെയ്ത് ‘രസമുള്ള ആള് തന്നെ കൊടുത്താ മതി’ യെന്ന് പറഞ്ഞു എനിക്ക് തന്നെ തിരിച്ചു തന്നു….സിദ്ധു അടിച്ച കവിളിൽ കൈ ചേർത്താണ് ഞാൻ നടന്നത്…. നല്ല വേദന ഉണ്ടെങ്കിലും എന്തോ അതിനൊരു പ്രത്യേകതയുള്ള പോലെ…. അവന്റെ കയ്യിൽ ചൂട് എപ്പഴും കവിളിൽ തങ്ങി നിൽക്കുന്നു…..
ശെരിക്കും അവൻ ദേഷ്യത്തോടെ ചീത്ത പറയുമ്പഴോക്കെ മനസ്സിൽ ഞാൻ സന്തോഷിക്കായിരുന്നു….. നമ്മൾ ചെറുപ്പത്തിൽ വല്ല കുരുത്തക്കേടും കാണിച്ചാൽ അമ്മയോ അച്ഛനോ വഴക്ക് പറയൂല്ലേ,, അവൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് അതുപോലെയാ തോന്നിയത്….മുഖത്തു നോക്കിയാൽ ഞാൻ ചിലപ്പോ ചിരിച്ചു പോക്കും ന്ന് തോന്നിയത് കൊണ്ടാ തലകുനിച്ഛ് നിലത്ത് നോക്കി നിന്നത്….. നല്ല അടിപൊളി അടികിട്ടിയിട്ടും ഞാൻ കിളിപ്പോയപ്പോലെ നടന്ന ചിരിക്കുന്നത് ശ്രദ്ധിച്ഛ് ഏട്ടൻ താടിയ്ക്ക് കയും വെച്ച് അമർത്തിയൊന്ന് മൂളി….. എന്താന്നറിയില്ല,,,,മനസ്സിൽ സന്തോഷം നിറയുന്നതിന് കയ്യും കണക്കുമില്ല…… കവിളിൽ നല്ല നീറ്റൽ ഉണ്ടെങ്കിലും എന്തോ വേദന തോന്നുന്നതേയില്ല…… സിദ്ധു ചീത്ത പറഞ്ഞതും അടിച്ചതുമൊക്കെ ഓർത്ത് ഓർത്ത് നടന്ന് ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി……ആദ്യായിട്ടാ ഒരാള് തല്ല് കിട്ടിയതിന് എത്രയും സന്തോഷിക്കുന്നതെന്ന് പറഞ്ഞു ഏട്ടൻ കളിയാക്കുക കൂടി ചെയ്തപ്പോ ഞാൻ ശെരിക്കും ചടച്ചു….. ഏട്ടനെ നോക്കി സൈക്കിളീന്ന് വീണപോലെയുള്ള ഒരു അവിഞ്ഞ ചിരി ചിരിച്ഛ് ഞാൻ വേഗം അമ്പലത്തിലേക്ക് ഓടി…. ദൂരെ നിന്ന് സിദ്ധുനെ കണ്ടപ്പോ തന്നെ എനിക്ക്,,,,,, എനിക്ക് എന്താ പറയാ…. സന്തോഷം കൊണ്ട് നടക്കാനും ഓടാനും വയ്യാത്ത അവസ്‌ഥ…. ഞാൻ പോലുമറിയാതെ ഒരു നറു പുഞ്ചിരിയോടെ കാലുകൾ അവന്റെ അടുത്തേക്ക് ചലിച്ചിരുന്നു…
എല്ലാരും കളത്തിന്റെ ചുറ്റും ഇരിക്കുന്നുണ്ടെങ്കിലും സിദ്ധു മാത്രം തിണ്ണയിൽ കയറിയാണ് ഇരിക്കുന്നത്…. ഞാൻ നേരെ അവന്റെ അടുത്ത പോയി നിന്നെങ്കിലും കോന്തൻ എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ കളത്തിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ ഞാൻ കുറച്ചൂടെ മുന്നിലേക്ക് കയറി നിന്നു… മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ചു വെച്ചിട്ടുണ്ട്…. ഞാൻ മുന്നിലേക്ക് തടസ്സമായി നിന്നതും അവൻ കണ്ണടച്ചു ശ്വാസം വലിച്ച് വിട്ടുകൊണ്ട് എന്നെ നോക്കി….. ദേഷ്യത്തോടെ ആണെങ്കിലും അവൻ എന്റെ കണ്ണിലേക്ക് നോക്കി നിമിഷം എന്റെ ഹെർട് ബീറ്റൊക്കെ കൂടി ഡിജെ കളിക്കാൻ തുടങ്ങി…. സന്തോഷം കൊണ്ട് ശ്വാസം വലിക്കാൻ പോലും കഴിയുന്നില്ല…. അവന്റെ നോട്ടത്തിൽ,,, ആ കണ്ണുകളിൽ ഞാൻ മുഴുവനായും അലിഞ്ഞു തീരുന്നപ്പോലെ…. ഇനിയും നോക്കി നിന്നാ ഞാൻ മരിച്ഛ് പോകുമെന്ന് തോന്നിയതും ഞാൻ വേഗം നോട്ടം മാറ്റി ഫോൺ അവന്റെ നേരെ നീട്ടി….അവൻ എന്നെയും ഫോണിനേയും മാറിമാറി നോക്കി കൊണ്ട് ഷർട്ടിന്റെ പോക്കറ്റിലേക്ക് കൈ ചേർത്ത് തപ്പി, ഇല്ലെന്ന് ഉറപ്പാക്കിയതും അവനെന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി… അടിവയറ്റിൽ നിന്ന് ഒരു തണുപ്പ് മേലാസക്കലം പുളഞ്ഞു കയറി…. പെട്ടെന്ന് ഏട്ടൻ എന്റെ അടുത്ത് വന്ന് ചുമയ്ച്ഛ് കൊണ്ട് സിദ്ധുന്റെ അടുത്ത് തിണ്ണയിൽ കയറി ഇരുന്നതും ഞാൻ വേഗം നോട്ടം മാറ്റി ഫോൺ തിരിച്ചു കൊടുത്ത് ദേവൂന്റെ അടുത്തു പോയിരുന്നു…. എല്ലാരും എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഞാൻ സിദ്ധുനെ കണ്ണെടുക്കാതെ നോക്കി എല്ലാത്തിനും ഉത്തരമായി ഒന്നുമില്ലെന്ന് പറഞ്ഞ് വെറുതെ മൂളികൊണ്ടിരിക്കെ,, ആരോ കയ്യീന്ന് മരുന്ന് വാങ്ങി കൊണ്ട് പോകുന്നതൊക്കെ ഞാൻ അറിഞ്ഞു…. കവിളിൽ തലോടിയാ കൈ മാറ്റാതെ കുത്തു കൊടുത്തു കൊണ്ട് ഞാൻ സിദ്ധുനെ നോക്കിയിരുന്നു…. എല്ലാരും കളത്തിൽ ശ്രദ്ധിച്ചപ്പോ എന്റെ കണ്ണ് സിദ്ധുവിന്റെ മുഖത്ത് മാത്രം തറച്ചു നിന്നു…. ഇടയ്ക്ക് അവന്റെ കണ്ണുകൾ എന്നെ തേടി വന്നിരുന്ന നിമിഷം ഞാൻ നോട്ടം കളത്തിലേക്ക് മാറ്റും,,, അവൻ കളത്തിലേക്ക് ശ്രദ്ധിച്ചൂ ന്ന് ഉറപ്പായാൽ വീണ്ടും അവനെ നോക്കി ഇരുന്നു….. എന്തോ അവന്റെ മുഖത്തിന് കണ്ണെടുക്കാൻ തോന്നുന്നില്ല……
__________________________
ഉത്സവം അടിച്ചു പൊളിച്ചതിന്റെ ഹാങ്ഓവർ വൈക്കുനേരം വരേ ഉറങ്ങിയാണ് ഞങ്ങളെല്ലാരും തീർത്തത്…. രാത്രി തുടങ്ങിയ കളം മയക്കലൊക്കെ കഴിഞ്ഞു തറവാട്ടിൽ എത്തിയപ്പോ തന്നെ നേരം പുലർന്നിരുന്നു….. ദാ ഇപ്പോ തന്നെ എല്ലാരേയും ചെറിയമ്മ കുത്തിപൊക്കിയത് കൊണ്ടാ എണീറ്റത്,,, അല്ലെങ്കിൽ രാത്രിയായേനെ……കുളിച്ഛ് ഫ്രഷായി സന്ധ്യയ്ക്ക് വിളക്ക് വെച്ചു കഴിഞ്ഞതും ഞാൻ മുകളിലേക്ക് കയറി…. രാവിലെ തന്നെ പോക്കണമെന്നാണ് മിസ്റ്റർ സിദ്ധാർത്ഥ് സേതുമാധവന്റെ ഓർഡർ….. അതോണ്ട് ആദ്യം അമ്മന്റേയും ദേവൂന്റെയും ബാഗ് പാക്ക് ചെയ്ത് കഴിഞ്ഞു ഞാൻ എന്റേത് പാക്ക് ചെയ്യാൻ കയറി……. റൂമിൽ എത്തി ഞാൻ വേഗം കട്ടിലിന്റെ അടിയിൽ നിന്ന് ബാഗെടുത്ത് ബെഡിന്റെ സൈഡിൽ തുറന്ന് വെച്ഛ് അലമാരയിലെ തുണികൾ എല്ലാം ബെഡിലേക്ക് എടുത്തിട്ട് മടക്കി ബാഗിലേക്ക് വെക്കാൻ തുടങ്ങി…. അപ്പഴാണ് ബെഡിന്റെ സൈഡിൽ സിദ്ധു ഇന്നലെയിട്ട ഷർട്ട് കണ്ടത്….
നറു ചിരിയോടെ ഞാൻ ഏന്തി ഷർട്ട് എടുത്ത് കയ്യിൽ പിടിച്ഛ് മുഖത്തോട് ചേർത്തു… അവന്റെ മണം എപ്പഴും ഈ ഷർട്ടിൽ നിറഞ്ഞു നിൽക്കുന്നു….. ശ്വാസത്തിലൂടെ ആ ഗന്ധം എന്നെ മുഴുവനായും പൊതിയുന്ന പോലെ,, തൊട്ടടുത്ത് അവൻ നിൽക്കുന്ന പോലെ തോന്നി…..
നെഞ്ചോട് ചേർത്ത് പിടിച്ഛ് മുഖം ഷർട്ടിലേക്ക് പൂഴ്ത്തി ഓരോ തവണ ശ്വാസം എടുക്കുമ്പോഴും എന്റെ മേലാക്കെ കോരിത്തരിച്ഛ്, രോമങ്ങൾ എണീറ്റ് നിന്നു…. ഹൃദയം പോലും അവനിലേക്ക് ചേരാൻ കൊതിക്കുന്ന പോലെ മിടിപ്പേറുന്നു…ഇന്നലെ അവൻ അടിച്ച കവിളിലേക്ക് ഞാൻ കൈ ചേർത്തു… ദേഷ്യം പിടിച്ചതും ചീത്ത പറഞ്ഞതും ഒരു ചിരിയോടെ ഞാൻ ഓർത്തു.. രണ്ട് ദിവസം പിന്നിലേക്ക് മനസ്സ് പാഞ്ഞതും കവിളിൽ ചേർന്ന കൈ മെല്ലെ കഴുത്തിലേക്ക് ഇറങ്ങിയിരുന്നു…
അവന്റെ പല്ലുകൾ ആഴത്തിൽ മുദ്ര പതിപ്പിച്ച അവിടം വിരൽ ചേർന്നതും അടിവയറ്റിൽ മഞ്ഞു വീണ് പോലെ തോന്നി…. നാണം കൊണ്ട് മുഖം വിടരുന്നത് അറിഞ്ഞു ഷർട്ട് മുഖത്ത് നിന്ന് എടുത്ത് മാറ്റി ഞാൻ പതിയെ ബെഡിന്റെ ഒരു സൈഡിൽ ഇരുന്നു…..
‘ എനിക്ക് എന്താ പറ്റിയത്….????
ഞാൻ എന്തൊക്കെയാ ഈ ചെയ്യുന്നത്, ചിന്തിക്കുന്നത്….????ഇതു വരെയില്ലാത്ത, തോന്നാത്ത വികാരങ്ങൾ എന്നെ കീഴ്പ്പെടുത്തുന്ന പോലെ…. സിദ്ധുനെ കാണുമ്പഴും, കേൾക്കുമ്പഴും, എന്തിനേറെ അവനെ കുറിച്ഛ് ചിന്തിക്കുമ്പോൾ പോലും എന്നിൽ നുരഞ്ഞു പൊങ്ങി തൂവുന്ന സന്തോഷത്തിന്റെ കാരണം എന്തായിരിക്കും….?????എന്താ ഇതിന്റെയൊക്കെ അർത്ഥം….????
അവനെ കാണുമ്പോ, അടുക്കുമ്പോ, ആ കണ്ണുകൾ എന്നെ തിരയുമ്പോ, നോട്ടം പാറി വീഴുമ്പോ,പലപ്പോഴും ഞാൻ സ്വയം മറന്ന് പോകുന്നു….?? അവന്റെ ഒരു നോട്ടം പോലും നിന്നെ തളർത്തുന്നു…. ഇത് വരെ അനുഭവിക്കാത്ത ആനന്ദം എന്നിൽ പടർന്ന് കയറുന്നത് എന്തുകൊണ്ടാവാം…..???
കുതിച്ചുയരുന്ന ഹൃദയതാളവും വിലങ്ങി പോകുന്ന ശ്വാസവും, നിറയുന്ന വെപ്രാളവും പരവേശവും…*നീ അവനെ സ്നേഹിക്കുന്നു അനൂ…..
നീ അവനെ പ്രണയിച്ഛ് തുടങ്ങിയിരിക്കുന്നു….*അനൂ….. are you mad….!!!!!എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്…??? അങ്ങനെയൊന്നുംല്ല….!!!!! എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല…. ഞാൻ എപ്പഴും ആ പഴയ അനു തന്നെയാണ്…..ആരോ മനസ്സിൽ നിന്ന് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇത്തരം മറുപടികൾ പറഞ്ഞ് മനസ്സിനെ പല തവണ പറഞ്ഞു പഠിപ്പിച്ചെങ്കിലും വിപരീതമായി ആരോ ഉള്ളീന് വീണ്ടും വീണ്ടും ഇത് തന്നെ ആവർത്തിച്ചു പറഞ്ഞതും മടയ്ക്കാൻ എടുത്ത തുണി തിരിച്ചു ബെഡിലേക്ക് ഇട്ട് ഞാൻ തലയിൽ കൈ വെച്ചു…..
‘ ന്റെ കൃഷ്ണാ എനിക്ക്,,,,, എനിക്ക് ഇതെന്തൊക്കെയാ സംഭവിക്കുന്നത്…..????
ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂടുന്നത്…???കണ്ണടച്ചു കൊണ്ട് ദീര്ഘമായൊരു ശ്വാസം എടുത്തു കണ്ണു തുറന്നു ആത്‍മവിശ്വാസത്തോടെ മുന്നിലേക്ക് നോക്കി……’അനൂ… u are perfectly ok……..ok…???
Ok….!!!’എന്നോട് തന്നെ പറഞ്ഞ് ഞാൻ വേഗം ബാക്കി തുണി മടക്കാൻ തുടങ്ങിയതും പെട്ടന്ന് രണ്ടു കൈക്കൾ വന്ന് എന്റെ കാഴ്ച്ച മറച്ചു…. ഞാൻ ഞെട്ടിപിടഞ്ഞു തട്ടി മാറ്റാൻ നോക്കിയതും ശബ്ദം ഉയർന്നു……” ഏട്ടത്തി പേടിക്കണ്ട,,, ഞാനാ നിമ്മിയാ….!!!!”നിമ്മിയുടെ സൗണ്ട് കേട്ടതും ആശ്വാസത്തോടെ ഞാനൊന്ന് നിശ്വസിച്ചു… ഹാവൂ….ഈ പെണ്ണ് നല്ല ജീവൻ കളഞ്ഞല്ലോ എന്റെ കൃഷ്ണാ…..ഹൊ,,,, എന്റെ കൊച്ചേ,,,,,,ഒന്ന് കണ്ണ് പൊത്തിയതിനാണോ ഇങ്ങനെ ഞെട്ടിയത്….???? ഏട്ടത്തീനെ ഞാൻ സമ്മതിച്ചു….!!!!”ആഹ്,,,, വേണ്ട… പുറക്കീന്ന് ആരോ പെട്ടന്ന് വന്ന് ഇങ്ങനെ കണ്ണ് പൊത്തുമ്പോ ഞെട്ടാത്തെ ഞാൻ നിന്ന് ഡാൻസ് കളിക്കാ…എന്തേയ്….???”ഞാൻ കാര്യമായി ചോദിച്ചു….
“ഹ,,,,കൈ മാറ്റ് നിമ്മി…. നിന്റെ കുട്ടിക്കളിയ്ക്ക് നിൽക്കാൻ എനിക്ക് സമയല്ലാ,,,, ഇത് കഴിഞ്ഞ് നിന്റേത് പാക്ക് ചെയ്യണെങ്കിൽ മതി…!!!”ഞാൻ വാണിങ് പോലെ പറഞ്ഞു…. “നിമ്മി വിട്ടെഡീ,,,,,,, കണ്ണ് പൊത്തിയാ എനിക്ക് ശ്വാസം മുട്ടും…. പേടിയാവുന്നു വിട്ട്….”നിമ്മിയുടെ കയ്യിന്റെ മുകളിൽ കൈ വെച്ഛ് വിട്ടീക്കാൻ നോക്കി ഞാൻ പറഞ്ഞു..”ങേ….????ആഹ് ബെസ്റ്റ്…….!!!!!ശ്വാസം മുട്ടാൻ ഞാൻ പൊത്തിയത് കണ്ണാ കൊച്ചേ,,,,, അല്ലാതെ മൂക്കല്ല….!!!! ഈ ഏട്ടത്തിന്റെ ഒരു കാര്യം…. വാ നടക്ക്….”അവളെന്നെ ബലമായി പിടിച്ഛ് തിരിച്ചു…..”നടക്കാനോ….?എങ്ങോട്ട്….??നിമ്മി,,,,, എന്താ ഈ കാണിക്കുന്നത്….??? കണ്ണും പൊത്തിപിടിച്ചോണ്ട് നീയിതെങ്ങോട്ടാ ഈ നടക്കാൻ പറയുന്നത്…… നിമ്മി… വിട്ട്…. നിമ്മി….”അവളെ കയ്യിൽ പതിയെ തല്ലി ഞാൻ പറഞ്ഞതും പെണ്ണ് എന്നെ ഒന്നൂടെ മുറുക്കി പിടിച്ചു…..
ദേ പെണ്ണേ… കുതറി കളിക്കാതെ മിണ്ടാതെ വാ… ഇനി വാ തുറന്നാൽ കൊല്ലും ഞാൻ… വാ… മിണ്ടാതെ ഞാൻ പറയുന്ന പോലെ നടക്ക്…..”എന്റെ നാത്തൂനായതോണ്ട് പൊക്കി പറയല്ല…. ദേഷ്യത്തിന്റെയും വാശിയുടെയും കാര്യത്തിൽ സിദ്ധു വരെ ഇവളെ മുന്നിൽ മാറിനിൽക്കും… അതെങ്ങനാ ആ കോന്തന്റെയല്ലേ പെങ്ങൾ….!!!പെണ്ണ് കലിപ്പോടെ പറഞ്ഞത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ തപ്പിയും തടഞ്ഞും അവള് പറയുന്ന പോലെ നടന്നു….
~~~~~~~~~~~~~~~~~~~~~~~~~~~
മര്യാദയ്ക്ക് ജോലി ചെയ്തോണ്ടിരിക്കുമ്പഴാണ് നന്തന്റെ ഒരു കണ്ണ് പൊത്തി കളി…. ഇന്നലത്തെ കളം മയക്കലൊക്കെ കഴിഞ്ഞപ്പോ നേരം വെളുത്തിരുന്നു,ആ ക്ഷീണത്തിൽ വന്ന് ഒന്ന് ഉറങ്ങി എണീറ്റപ്പോ തന്നെ സമയം 6.00 മണി……അപ്പഴാണ് ഇന്നലെ ജയൻ അയച്ച മെയിൽ ചെക്ക് ചെയ്യാനുള്ളത് ഓർമ വന്നത്…. വേഗം ലാപ്പുമെടുത്ത് ബാൽകാണിയിലേക്ക് നടന്നു…. വീട്ടിൽ ഇവിടെ മത്രേള്ളൂ റേഞ്ച്…. അപ്പഴാ ഇവൻ ഇടയ്ക്ക് കയറിയത്…. കണ്ണ് പൊത്തിയത്തിന് തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ കൈ തട്ടിമാറ്റി രണ്ടെണ്ണം പറയാൻ വാ തുറന്നതും ‘മര്യാദയ്ക്ക് വന്നില്ലെങ്കിൽ നീയും നിന്റെ ലാപ്പും എല്ലാം കൂടി മുന്നിലെ മുറ്റത്തിന് പെറുക്കി എടുക്കേണ്ടി വരുമെന്ന്’ അനന്തൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി…. അപ്പോ പിന്നെ ഒന്നും നോക്കിയില്ല,,, ഒന്നും മിണ്ടാതെ അവന്റെ നിർദ്ദേശമനുസരിച്ചു നടന്നു….കോണിപ്പടിയൊക്കെ ഇറങ്ങീട്ടുണ്ട്… ഇവനിതെങ്ങോട്ടാണവോ കൂട്ടി കൊണ്ടൊവുന്നത്….????എനിക്ക് കുറച്ചൂടെ മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു,,,, ഇവനെ കൊണ്ട്…….!!!!!
കോണി കഴിഞ്ഞു കുറച്ചൂടെ നടന്നതും അവൻ നിൽക്കാനും കണ്ണ് തുറക്കരുതെന്ന് വാണിംങും തന്ന് എങ്ങോട്ടോ പോയി….. കണ്ണിലെ കെട്ട് അഴികരുതെന്ന് പറഞ്ഞതോണ്ട് ഒരു നേടുവീർപ്പോടെ അവിടെ കൈ കെട്ടി നിന്നു,,, അല്ലാതെ അവനെ പേടിയായിട്ടൊന്നും അല്ലാട്ടോ…..അല്ല ഇവിടെയൊന്നും ആരും ഇല്ലേ….???? ഒരു ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ലല്ലോ….???? ഇവിടെ ഉള്ളവരൊക്കെ എവിടെ പോയി…..?????എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പഴാണ് പെട്ടെന്ന് വലിയൊരു സൗണ്ട് കേട്ടത്….
~~~~~~~~~~~~~~~~~~~~~~~~~~~~~~~
എന്നെ കണ്ണും കെട്ടി ഇവിടെ കൊണ്ട് നിർത്തിച്ഛ് ഈ നിമ്മി ഇതെവിടെ പോയി…????? നിൽകുന്നത് അകതളത്തിലാണെന്ന് തോന്നുന്നു…. ഒരു മൈക്ക് വെച്ച് കാറി കൂവിയാ പോലും കേൾക്കാത്ത ബഹളം ഉണ്ടാക്കുന്ന ഹാളിൽ, ഇതെന്താ ഒരു ഒച്ചയും കേൾക്കുന്നില്ലല്ലോ….????ന്റെ കൃഷ്ണാ പെണ്ണ് ഇതെവിടാ കൊണ്ട് നിർത്തിയിരിക്കുന്നത്…..???? ഹാളിൽ തന്നെയല്ലേ…????കണ്ണ് തുറന്ന് നോക്കിയല്ല..??? വേണ്ടാ,,, അവളെന്നെ കൊല്ലും…. ഞാൻ പറയാതെ തുറക്കരുതെന്ന് പറഞ്ഞിട്ടാ പോയത്, എത്രയുമായില്ലേ ഇനി അവള് വന്നിട്ട് തുറക്കാംന്ന് മനസ്സിൽ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും എന്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു കൊണ്ട് കാതടപ്പിക്കുന്ന വിധത്തിൽ ഒരു സൗണ്ട് കേട്ടത്…. ഞെട്ടി കണ്ണു തുറന്ന് മുന്നിലേക്ക് നോക്കിയ ഞാൻ അന്തം വിട്ട് പോയി… ന്റെ കൃഷ്ണാ എന്തായിത്,,,,, ഇത്രയും പേരുണ്ടായിരുന്നു ഇവിടെ….???തറവാട്ടിലെ ചെറിയ ചോട്ട മുതൽ മൂത്ത വെല്യച്ഛൻ വരെ മുന്നിൽ നിറഞ്ഞു നിൽപ്പുണ്ട്…. ഇവരെയൊക്കെ നോക്കി ചിരിക്കണോ കരയാണോന്ന് അറിയാതെ ഞാൻ സ്തംഭിച്ചു വാ തുറന്ന് നിന്നു….
എല്ലാരും എന്നെ നോക്കി ചിരിക്കുന്നത് കണ്ട് മാറിമാറി എല്ലാരേയും നോക്കുമ്പഴാണ് തലയ്ക്ക് മുകളിലൂടെ വർണ്ണ കടലാസുകൾ മഴപോലെ പതിയെ പാറി പറന്ന് വീഴുന്നത് ശ്രദ്ധിച്ചത്…. ഞാൻ അത്ഭുതത്തോടെ മുകളിലേക്ക് നോക്കി കിളിപോയ പോലെ നിൽകുമ്പഴാണ് നടുകളത്തിൽ ഒരുപാട് ബലൂണ്സിന് നടുവിലെ സ്റ്റാൻഡിൽ നിറഞ്ഞു നിൽക്കുന്ന കേക്കിലേക്ക് കണ്ണ് പാഞ്ഞത്…. അതിൽ എഴുതിയത് വായിച്ചതും മനസ്സ് കുറച്ഛ് കാലം പുറകിലേക്ക് സഞ്ചരിച്ചു…. പല മുഖങ്ങളും സന്ദർഭങ്ങളും ഒരു സിനിമ പോലെ മനസ്സിലൂടെ ഓടി മറഞ്ഞു,,, കണ്ണ് നിറഞ്ഞു കാഴ്ച മങ്ങുന്നു… എല്ലാരും എനിക്ക് ചുറ്റും കൂട്ടിയപ്പഴാണ് അടുത്ത് എന്റെ അതേ അവസ്ഥയിൽ നിൽക്കുന്ന സിദ്ധുനെ ഞാൻ കണ്ടത്…..~~~തറവാട്ടിലെ സകല എണ്ണങ്ങളും എന്നെ നോക്കി മുന്നിൽ നിരന്ന് നിൽക്കുന്നുണ്ടല്ലോ,,,, എന്തായിത്…????ചുറ്റും എന്താ സംഭവം ന്ന് അറിയാതെ നോക്കുമ്പഴാണ് തൊട്ടടുത്തു നിൽക്കുന്ന അവളിലേക്ക് കണ്ണ് പോയതും അവള് താഴേക്ക് നോക്കി സ്തംഭിച്ചു നിൽക്കുന്നത് കണ്ടത്…….തുടരും…….

by