രചന – മഞ്ജിമ സുധി
അൽപ്പം മുഷിച്ചിലോടെ ചോദിച്ചു… എന്റെ വലം സൈഡിൽ കിടന്ന് കൈ കുത്തി തലതാങ്ങി നിർത്തി കൊണ്ട് അവൻ ഒന്നുല്ല ന്ന് തലയാട്ടി…. ഞാൻ വീണ്ടും എണീക്കാൻ ഉയർന്നു… സിദ്ധു വീണ്ടും പിടിച്ഛ് കിടത്തി… എന്റെ കുറുക്കെ കൈ വെച്ചു…. “എന്താ സിദ്ധു,,,, വിട്ട് പോട്ടെ……????” ഞാൻ കാര്യമായി പറഞ്ഞു… സിദ്ധു എന്നെ കണ്ണെടുക്കാതെ നോക്കി പയ്യെ മൂളി തലയാട്ടി…. “മ്മ്മ്..മ്മ്മ്…. പോണ്ട….!!!!” അവൻ സ്വകാരം പോലെ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു… “തമാശ കാണിക്കാതെ മാറ് സിദ്ധു…. കിച്ചണിൽ ഏട്ടത്തി മാത്രേള്ളൂ…!!!” ചിരിയോടെ ഞാൻ പറഞ്ഞത് കണ്ണിമ വെട്ടാതെ അവൻ നോക്കി കിടന്നു… “ഇല്ലന്നേയ്….????” സാവധാനം പ്രണയത്തോടെ അവൻ പറഞ്ഞു…. ഞാൻ സംശയത്തോടെ അവനെ നോക്കി…. “മ്മ്മ്….. എന്താ മോനെ ഒരു വശപ്പിശക്ക്…???” ചിരിയടക്കി കുസൃതിയോടെ ഞാനവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… “ഉണ്ടോ….??? വശപ്പിശക്ക് തോന്നുന്നുണ്ടോ…???” സിദ്ധുവെന്റെ ദേഹത്തേക്ക് ചാഞ്ഞ് കൊണ്ട് വശ്യമായി ചോദിച്ചു…
ഞാൻ അവന്റെ നെഞ്ചിൽ കൈ വെച്ഛ് ശക്തിയായി പിറക്കിലേക്ക് തള്ളി…. “ഇല്ല…. ഒരു വശപ്പിശക്കും ഇല്ലാ… മോൻ മാറിക്കെ ഞാൻ പോട്ടെ…???” ഞാൻ വീണ്ടും ഉയരാൻ ശ്രമിച്ചു… സിദ്ധു വീണ്ടും പിടിച്ഛ് കിടത്തി…. ഈ സിദ്ധുനെ കൊണ്ട് തോറ്റല്ലോ…?? “ഹാ,,,, പോവല്ലേന്റെ രാധൂ…. എനിക്ക് ഒരു കാര്യം പറയാൻ ണ്ട്…???” “എന്നാ പറ… എന്താ…???” ഞാൻ മുഷിച്ചിലോടെ വീണ്ടും ചോദിച്ചു… സിദ്ധു ഒരു നേടുവീർപ്പോടെ നേരെ മലർന്ന് കിടന്നു…. ഞാൻ സംശയത്തോടെ അവനെ നോക്കി…. ~~~~~~~~~~~~~~~~~~~~~ “നമ്മുടെ മോന്റെ കാര്യം ആലോചിക്കുമ്പോ പാവം തോന്നാ…..??” മുകളിലേക്ക് നോക്കി കാര്യമായി ഞാൻ പറഞ്ഞത് കേട്ട് അനു അന്തം വിട്ട് സംശയത്തോടെ എന്റെ നേരെ തിരിഞ്ഞ് ചരിഞ്ഞ് കിടന്നു… “എന്തിന്…..??? ഇത്ര പാവം തോന്നാൻ മാത്രം ആദിയ്ക്ക് ഇപ്പോ എന്താ പറ്റിയേ…???” അനു സംശയത്തോടെ ചോദിച്ചു ഞാൻ അനൂന്റെ മുഖത്തേക്ക് നോക്കി… “അങ്ങനെയല്ലാ രാധൂ….!!!” “പിന്നെങ്ങനെയാ സിദ്ധു….???” ഞാൻ പറഞ്ഞ പോലെ അനു ചോദിച്ചു…
ഞാൻ വീണ്ടും മുകളിലേക്ക് നോക്കി… “പാവം നമ്മുടെ മോൻ…. നമ്മുടെ രണ്ടാളെ ഭാഗത്ത് നിൽക്കാനും അവൻ മാത്രല്ലേള്ളൂ…..??? നീ ഒന്ന് പിണങ്ങി മുഖം വീർപ്പിച്ചാ അവൻ പിന്നെ എന്നെ മൈൻഡ് പോലും ചെയ്യില്ല…..!!! നേരത്തെ തന്നെ കണ്ടില്ലേ… എത്ര പെട്ടെന്നാ അവനെന്നെ നിനക്ക് ഒറ്റി തന്നത്….!!! ആഹ്…..!!!! എന്റെ കഷ്ടകാലം…. ഞാൻ ഒറ്റയ്ക്കാ… എന്റെ ഭാഗം നിൽക്കാൻ ആരും ഇല്ല…!!!” വളരെ സീരിയസായി ഞാൻ പറഞ്ഞത് കേട്ട് അനു ചിരി… ഞാൻ സംശയത്തോടെ അവളെ നോക്കി… തമാശയായാണോ തോന്നിയത്….?? ഞാൻ മനസ്സിൽ ചിന്തിച്ചു… അനുവെന്റെ നെഞ്ചിലേക്ക് തല വെച്ഛ് മുഖത്തേക്ക് നോക്കി…. “അച്ചോടാ,,, ഇതാണോ ഇത്ര വലിയ കാര്യം…. എന്റെ കോന്തന്റെ ഭാഗത്ത് നിൽക്കാൻ ഞാനില്ലേ….???? കോന്തന്റെ പൊട്ടിക്കാളി…!!!” അനു വാത്സല്യത്തോടെ എന്റെ താടിയുഴിഞ്ഞ് പറഞ്ഞു… ഞാൻ അവളെ അടക്കിപിടിച്ചു… “അത് ഓകെ….!!!!! ഓഫ്കോഴ്സ്,,, നീയുണ്ട്…..!!! എന്നാലും ആദിയെ ആലോചിക്കുമ്പോ…??? നമ്മുടെ രണ്ടാളുടെയും നടുവിൽ അവൻ വല്ലാതെ വീർപ്പു മുട്ടുന്നുണ്ട്..!!!! ” ഞാൻ ഇടം കണ്ണാൽ അനൂനെ നോക്കി…
ഒന്നും മനസ്സിലാവാതെ നെറ്റി ഞുളിച്ഛ് ചിന്തിക്കാ…!!!! ഞാൻ വീണ്ടും മുകളിലേക്ക് നോക്കി “ആഹ്,,, അല്ലെങ്കിലും ആണ്മക്കൾക്ക് അമ്മമാരെയാണല്ലോ കൂടുതൽ ഇഷ്ടം ഉണ്ടാവാ…. എന്റെ യോഗം….. എന്റെ ഭാഗത്ത് നിൽക്കാൻ എനിക്ക് പെണ്മക്കൾ ഇല്ലാതെ പോയി…..!!!” നേടുവീർപ്പോടെ പറഞ്ഞ് ഞാൻ രാധൂനെ നോക്കി… എന്നെ നോക്കി കിടക്കാ… ഞാൻ ഉദേശിച്ചത് എന്താന്ന് അവൾക്ക് മമസ്സിലായിട്ടുണ്ട്… ഞാൻ അവളെ നോക്കി പല്ല് കാട്ടാതെ ചിരിച്ചു… “ഹ്മ്മം….!!!! നിങ്ങളെ വളഞ്ഞ മൂക്ക് പിടി കണ്ടപ്പഴേ തോന്നി…. മാറിക്കെ മാറിക്കെ….???” എന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി കൊണ്ട് അനു പറഞ്ഞത് കേട്ട് ഞാൻ ബലമായി അവളെ ബെഡിൽ പിടിച്ഛ് കിടത്തി… അങ്ങനെയങ്ങു പോയല്ലോ മോളേ…. നീ എനിക്ക് വാക്ക് തന്നതാ…..!!! അറിയാല്ലോ…???? കൊല്ലം മൂന്നായില്ലേ അനൂ…..??? നമ്മുടെ ആദിയ്ക്ക് ഒരു കൂട്ടൊക്കെ വേണ്ടേ… എത്രാന്ന് വെച്ചാ അവൻ ഒറ്റക്ക് കളിക്കാ….?? അവന് ബോറടിക്കുന്നുണ്ടാവും…???” ഞാൻ അവളെ നോക്കി ആഗ്രഹത്തോടെ പറഞ്ഞു…. “ഹോ,,, ആദിയുടെ കാര്യത്തിൽ അച്ചു ഇത്രയ്ക്ക് വ്യഗ്രതപ്പെട്ടിരിക്കാ ന്ന് ഞാൻ അറിഞ്ഞില്ല….” ചിരിച്ഛ് കൊണ്ട് അനു കളിപോലെ പറഞ്ഞത് കേട്ട് എന്റെ മുഖം വാടി… “അങ്ങനെയല്ല രാധൂ…?? ആം സീരിയസ്…!!!” ഞാൻ മുഷിച്ചിലോടെ മുഖം വെട്ടിച്ചു…
“എന്റെ പൊന്ന് സിദ്ധേട്ടാ,,,,, അവന് ബോറടിക്കുമ്പോ കളിക്കാൻ കൂട്ടിന് ഞാനും നീയും അമ്മയും അച്ഛമ്മയുമൊക്കെണ്ട്…. പിന്നെ,,, ദേ….. ആ കളിക്കുന്നതിനേയും എന്റെ ഈ കോന്തനേയും നോക്കാൻ തന്നെ എനിക്ക് രണ്ടു കയ്യും കാലും പോരാ… എപ്പഴാ അടുത്തത്….!!! ആദി കുറച്ചൂടെയൊന്ന് വലുതാവട്ടെ…. അനിയൻ, അനിയത്തിയെയൊക്കെ നോക്കാൻ അവനും കൂടി പറ്റുന്ന ഒരു സ്റ്റേജ്,,,, അറ്റ്ലീസ്റ്റ് അവന്റെ കാര്യങ്ങളൊക്കെ അവന് തന്നെ നോക്കാൻ പറ്റുന്നൊരു പൊസിഷനിൽ എത്തട്ടെ… എന്നിട്ട് മതി…!!! ആദിയ്ക്ക് ഒപ്പം വേറെയൊന്നിന്റെ പുറക്കെ കൂടെ ഓടാൻ എനിക്ക് വയ്യ….!!!” അനു ദയനീയമായി പറഞ്ഞു… “അതോണ്ട്,,, എന്റെ കോന്തൻ കണാരൻ ഈ വക ചിന്തകളൊക്കെ കളഞ്ഞ് നല്ല കുട്ടിയായി വിട്ടേ….??? താഴെ എനിക്ക് ഒരുപാട് പണിയുണ്ട്….!!!” എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് അനു എണീക്കാൻ പൊങ്ങിയതും എന്റെ ചുണ്ടുക്കളാൽ അവളുടെ അധരങ്ങളെ ഞാൻ ബന്ധിച്ചിരുന്നു…
ഒട്ടും പ്രതീക്ഷിക്കാതെ കവർന്ന ചുംബനം… പ്രതീക്ഷിക്കാത്തത് കൊണ്ടാവും അവളിൽ നിന്ന് ചെറിയൊരു മൂളൽ ഉയർന്നു… കണ്ണുകൾ മിഴിഞ്ഞു… ചുംബനത്തോടെ തന്നെ ഞാൻ അവളോടൊപ്പം ബെഡിൽ അമർന്നു… അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു… അനുവിന്റെ ഇരു കയ്യും എന്റെ ടീ ഷർട്ട് കോളറിൽ മുറുക്കി…. എന്റെ വലത്ത് കൈത്തലം അവളുടെ വലത്തെ ഇടുപ്പിൽ അമർന്നു… അവളുടെ കീഴ് ചുണ്ടിലേക്ക് എന്റെ പല്ലുകൾ കൊതിയോടെ ആഴ്ന്നു.. “സ്സ്..!!!” ആ ശബ്ദത്തിന്റെ ഉന്മാദത്തിൽ എന്റെ പല്ലുകൾ വീണ്ടും അവളുടെ കീഴ് ചുണ്ടിലെ ആഴ്ന്നിറങ്ങി… അനൂന്റെ കൈ കോളറിൽ നിന്ന് പിൻ കഴുത്തിലേക്ക് പിടഞ്ഞ് കയറി മുടിയിൽ വേദനയോടെ മുറുക്കി… ഞാനവളുടെ മേൽ ചുണ്ടിൽ അമർത്തി ചുംബിച്ചു… വിയർപ്പിന്റെ ഉപ്പ് രസം…!! എനിക്ക് പുളിയുള്ള മധുരമായി തോന്നി… പയ്യെ മുഖമുയർത്തി ഞെട്ടി തരിത്ത് കിടക്കുന്ന രാധൂനെ ഞാൻ നോക്കി….
“എന്റെ രാധൂ… കല്യാണം കഴിഞ്ഞിട്ട് അഞ്ച് കൊല്ലമായി…. ദേ,,, മോൻ മൂന്ന് വയസ്സ്… നിന്റെ വെപ്രാളവും പേടിയും ഇപ്പഴും മാറിയില്ലേഡീ,,, പൊട്ടിക്കാളി പട്ടിപെണ്ണേ…???? ഇപ്പഴും ചുംബനത്തിന്റെ ഞെട്ടലോടെ എന്നെ നോക്കി കിടക്കുന്ന രാധുവിനെ നോക്കി ചോദിച്ഛ് ഞാനവളുടെ കവിളിൽ അമർത്തി ചുംബിച്ചു…. “പോടാ പട്ടി…!!!” കുറുമ്പോടെ എന്നെ വിളിച്ഛ് അവൾ എണീറ്റ് ഇരുന്നു….. ഞാൻ വലിയ വായിൽ പൊട്ടിച്ചിരിച്ഛ് അവളെ നോക്കി… സ്ഥാനം തെറ്റി കിടന്ന ബെഡ് പില്ലോ എടുത്ത് അനുവെന്നെ കുറുമ്പോടെ അടിക്കാൻ തുടങ്ങി… ഇടയിൽ അവളെന്നെ സ്ഥിരം വിളിക്കുന്ന പേരുക്കളൊക്കെ വന്നോണ്ടിരുന്നു… ചിരിയോടെ പില്ലോ തട്ടി മാറ്റി ഞാനവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു… അനു അപ്പഴും എന്റെ നെഞ്ചിൽ തല്ലിയും കുത്തിയും ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു… ഞങ്ങളെ ബഹളം കേട്ട് ആദി ബെഡിലേക്ക് ഓടി കയറി അച്ചൂ അമ്മൂനെ വിട്ട് ന്ന് പറഞ്ഞ് എന്റെ മേല് കയറി ഇരുന്നു…!!! നെഞ്ചിൽ ഒന്നൂടെ ആഞ്ഞ് കുത്തി കുറുമ്പോടെ അനുവെന്നെ കെട്ടിപ്പിടിച്ചു കിടന്നു….!!!!!!! ജീവനേയും പ്രണയത്തേയും ഇടം വലം ഞാൻ ചേർത്ത് അണച്ഛ് പിടിച്ചു…. അടിയും വഴക്കും സ്നേഹവും പ്രണയവും കുറുമ്പും കുശുമ്പുമായി അനുവിന്റേയും സിദ്ധുവിന്റേയും ജീവിത യാത്ര ദാ,,, ഇവിടെ തുടങ്ങുന്നൂ..!!!!!
അവന് പ്രണയമായിരുന്നു അവളുടെ കരിനീലമിഴിക്കളോട്…!!!! ചിരിക്കുമ്പോ മൂക്കിന്റെ കോണിലേക്ക് ഓടിയൊളിക്കുന്ന ചുണ്ടിന് മുകളിലെ കറുത്ത കാക്കപുള്ളിയോട്…!!! അവൾക്ക് പക്ഷേ ആരാധനയായിരുന്നു… ആമിയുടെ കുട്ടനോട്, അവനിലെ ഏട്ടനോട്…!!! * (അവസാനിച്ചു)

by