18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 48(2)

രചന – മഞ്ജിമ സുധി

എല്ലാരും കേൾക്കാൻ വേണ്ടി പറയാ… നിമ്മി ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് ഞാൻ സ്നേഹിച്ച എന്നെ സ്നേഹിക്കുന്ന ആളെ ആയിരിക്കും… . .. അതല്ല,, ഫോഴ്സ് ചെയ്ത് വിവേക് മായുള്ള കല്യാണം കഴിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ല”……   ഒരിക്കലും നടക്കില്ല…. ” ~~~~~~~~~~~~~~~~~~~~~~~ ഒരു ഭീഷണി പോലെ എന്നേയും ബാക്കിയുള്ളവരേയും മാറിമാറി നോക്കി പറഞ്ഞു തീർത്ത നിമ്മി റൂമിലേക്ക് ഓടി കയറി പോയി…….. അവളുടെ വാക്കുകൾ ഒരായിരം കൂരബ് കണക്കെ എന്റെ നെഞ്ചിൽ തറച്ചു കയറി കിടക്കുന്നു….. എന്റെ അനിയത്തി തന്നെയാണോ ഇതൊക്കെ പറഞ്ഞതെന്ന് ഒരുവേള ഞാൻ ശങ്കിച്ചു……… ബാക്കിയെല്ലാം പോട്ടേ അവളുടെ അവസാന വാക്കുകൾക്ക് മുന്നിൽ ഞാൻ തോറ്റ് പോയ പോലെ തോന്നി….. *എന്റെ,,,,,, എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ തല്ല് കൊള്ളേണ്ടി വരില്ലായിരുന്നു, ഇങ്ങനെ ദുഃഖിക്കേണ്ടി വരില്ലായിരുന്നു”….

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മറുത്തൊരക്ഷരം പറയാതെ നടത്തി തന്നേനെ…. ആരും ഇല്ലാണ്ട് ആയിപ്പോയി എനിക്ക്……* ചെവിയിൽ അവളുടെ വാക്കുകൾ അലയടിക്കുന്നു…. ഞാൻ…. ഞാൻ അവൾക്ക് ആരും അല്ലേ….???ഒന്നും അല്ലേ….???ആകെകൂടെ ഒരു മരവിപ്പ് മനസ്സിനേയും ശരീരത്തെയും ഒരുപോലെ ബാധിക്കുന്നു…. ശിലപോലെ ഞാൻ പതിയെ റൂമിലേക്ക് നടന്നു….. ~~~~~~~~~~~~~~~~~~~ നിമ്മിയുടെ വാക്കും പെരുമാറ്റവും എല്ലാർക്കും വലിയ ഷോക്ക് തന്നെയാണ് സമ്മാനിച്ചത്……. അത് ഏറെ ബാധിച്ചത് സിദ്ധുവിനെണെന്ന് എനിക്ക് അറിയാം….. തകർന്ന് മനസ്സുമായി റൂമിലേക്ക് നടന്ന് പോകുന്ന അവനെ ഞാൻ നിറകണ്ണോടെ നോക്കിനിന്നു…. ആ ചങ്ക് നീറി പുകഞ്ഞ് പൊട്ടുന്നത് എനിക്ക് കാണാം…….

അമ്മയും ദേവുവും ഏട്ടത്തിയും ഒക്കെ ഇതേ ഷോക്കിൽ ആണ്….എടുത്തടിച്ച പോലെയുള്ള മറുപടി എല്ലാരേയും മനസ്സ് തകർത്തുകളഞ്ഞിട്ടുണ്ട്……. സോഫയിൽ തലയ്ക്ക് കൈ കൊടുത്ത ഇരിക്കുന്ന അമ്മയുടെ അടുത്ത് ഞാനും ദേവൂന്റെ അടുത്ത് ഏട്ടത്തിയും ഇരുന്നു…. രണ്ടാളും കുറേ കരഞ്ഞു…. കുറെ നേരം അവരുടെ കൂടെ ഇരുന്ന് സമാധാനിപ്പിച്ഛ് ഞാൻ പതിയെ റൂമിലേക്ക് നടന്നു….. സിദ്ധു പോന്നിട്ട് കുറച്ഛ് നേരം ആയി,, കുറച്ഛ് നേരം അവൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ നിന്ന് വെച്ചു അതാ ഞാൻ പുറക്കെ പോവാഞ്ഞത് പിന്നെ ഒരു ചെറിയ പേടിയും…… റൂമിന്റെ മുന്നിലെത്തി അടഞ്ഞ് കിടക്കുന്ന വാതിൽ നോക്കി ഞാൻ കുറച്ഛ് നിന്നു…..അവന്റെ ഇപ്പോഴത്തെ അവസ്ഥ എന്താന്നോ, അങ്ങനെയാന്നോ, ഒന്നും അറിയില്ല….. എന്നെ കണ്ടാ ചിലപ്പോ കൊന്ന് തിന്നാൻ മതി….. ഒരു നേടുവീർപ്പോടെ ഡോർ പതിയെ തുറന്ന് ഉള്ളിലേക്ക് കാലെടുത്ത് വെച്ച ഞാൻ ആ കാഴ്ച്ച കണ്ട് മരവിച്ചു നിന്ന് പോയി……

പൊട്ടാത്തതായി ആ റൂമിൽ ഇനി ഒന്നും ബാക്കി ഇല്ലായിരുന്നു…. സിദ്ധുന്റെ റൂം ഒരിക്കൽ പോലും ഞാനിങ്ങനെ അലങ്കോലമായി കണ്ടിട്ടേയില്ല… അവനിലുള്ള അതേ വൃത്തിയും വെടിപ്പും അവൻ,, അവന്റെ മുറിയിലും മുറിയിലെ എല്ലാ തിങ്‌സിലും കീപ്പ് ചെയ്യാറുണ്ട്….. ഓരോ സാധനങ്ങളും, അതൊരു ചെറിയ പിൻ ആണെങ്കിൽ കൂടി അതിന്റേതായ സ്ഥാനത്ത് നല്ല അടുക്കും ചിടയോടെയും, നല്ല നീറ്റ് ആയി വെക്കാറുണ്ട്……. പക്ഷേ ഇത്……. വൃത്തിയായി വിരിച്ചിട്ട ബെഡ് ഷീറ്റും പില്ലോസും ചുരുട്ടി കൂട്ടി മാറ്റിയിട്ടുണ്ട്… കബോഡിലെ ഡ്രസ് ഒക്കെ വാരിവലിച്ച് നിലത്ത് പരന്ന് കിടക്കുന്നു….. വാനിറ്റി മിററിന് മുന്നിലുള്ള സാധനങ്ങൾ തട്ടി എറിഞ്ഞു നിലത്ത് കിടപ്പുണ്ട്…. റൂമിൽ അങ്ങിങ്ങായി ടേബിളിലും ഹെഡ് ബോര്ഡിലും ഒക്കെ അലങ്കാരത്തിന് വെച്ച ഫ്‌ളവർവേസ് എല്ലാം നിലത്ത് വീണു ഉടഞ്ഞിട്ടുണ്ട്…. ഷെൽഫിൽ ബുക്കുകൾ ചിലത്‌ സ്ഥാനം തെറ്റിയും ചിലത് നിലത്തും ചിലത് കീറിയും പറന്നു നടക്കുന്നു…. ലാപ്ടോപ്പ്, ടീപോയ്‌, മിറർ… എന്ന് തുടങ്ങി സകലതും സിദ്ധു പൊട്ടിച്ചിട്ടുണ്ട്…… കത്തിയാളുന്ന ദേഷ്യത്തോടെ കിതച്ഛ് കൊണ്ട് സോഫയിൽ തുടയിൽ കൈ മുട്ട് ഊന്നി തല താഴേക്ക് കുനിച്ചിരിക്കുന്ന സിദ്ധുനെ കണ്ടപ്പോ സങ്കടത്താൽ ഉപരി ഭയമാണ് എന്നിൽ നിറഞ്ഞത്….

പേടിയടയ്ക്കി പിടിച്ഛ് വിറച്ചു കൊണ്ട്‌ പതിയെ ഞാനവന്റെ അടുത്തേക്ക് നടകുമ്പഴാണ് വലത്തേകൈയിൽ നിന്ന് വൈറ്റ് ഫ്ലോറിലേക്ക് ഉറ്റി വീഴുന്നത് ചോര കണ്ടത്…. അത് കണ്ടതും ഞാൻ വേഗം ഓടി ചെന്ന് അരികിൽ മുട്ട് കുത്തിയിരുന്ന് അവന്റെ കൈ പിടിച്ച് നോക്കാൻ തുടങ്ങിയതും അവൻ ദേഷ്യത്തോടെ എന്റെ കൈ തട്ടിമട്ടിയതും ഒരുമിച്ചായിരുന്നു…. ജ്വലിക്കുന്ന കണ്ണോടെ അവനെന്നെ നോക്കി എണീക്കുന്നതിനോടൊപ്പം തന്നെ എന്റെ കൈത്തണ്ടയിൽ പിടിച്ചു എന്നെയും ഉയർത്തി….. അവന്റെ ദേഷ്യത്തിന്റെ ആഴം ആ പിടിത്തതിൽ നിന്നു തന്നെ ഞാനറിഞ്ഞു…. ശക്തിയോടെ രണ്ട് കൈത്തണ്ടയിലും മുറിക്കി പിടിച്ഛ് അവനിലേക്ക് എന്നെ അടുപ്പിച്ചു നിർത്തുമ്പോ, കൈ മുറിഞ്ഞു പോകുന്ന ആ വേദനയിലും ഭയം കൊണ്ടാണ് എന്റെ കണ്ണുകൾ നിറഞ്ഞത്….

അവന്റെ കണ്ണിലെ കോപാഗ്നിയിൽ ഞാൻ ഉരുക്കിയൊലിക്കുന്ന പോലെ തോന്നി… നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെപ്പോലെ സിദ്ധു എന്നെ നോക്കി അലറി…….. “*തൃപ്തിയായില്ലേ നിനക്ക്…..??? സന്തോഷം ആയില്ലേ…????? ഏഹ്ഹ്……ഇല്ലേ ന്ന്…..?????* ഇത്രയ്ക്കോക്കെ ചെയ്യാന്മാത്രം ഞാനെന്ത് തെറ്റാഡീ നിന്നോട് ചെയ്തത്….???? ഹോ ഞാൻ മറന്നു..!!!!!!!!! നീ എന്നോട് അല്ലല്ലോ ഞാൻ നിന്നോടല്ലേ തെറ്റ് ചെയ്തത്…ല്ലേ…..??? നീ പകരം വീട്ടാണ് അല്ലെടീ….. ഞാൻ നിന്നെ നിന്റെ അനിയത്തിയെ വെച്ച് ഭീഷണി പെടുത്തിയത്തിന് എന്റെ അനിയത്തിയെ വെച്ച് നീയും കളിക്കാണ് അല്ലേ….???” മുഖം ദേഷ്യത്താൽ വിറയ്ക്കുമ്പഴും ആ കണ്ണിൽ ഒരുതെളിനീർ തിളക്കം ഉണ്ടായിരുന്നു…

അവന്റെ കൈക്കുള്ളിൽ വേദനയോടെ ഞെരിഞ്ഞമരുന്ന എന്റെ കൈ തണ്ടയിൽ വീണ്ടും വീണ്ടും ഉലച്ചും അവന്റെ അടുത്തേക്ക് അടുപ്പിച്ചും അവൻ പറഞ്ഞത് കേട്ട് നിറഞ്ഞൊഴുകുന്ന കണ്ണോടെ ഞാൻ ദയനീയമായി അവനെ നോക്കി…. “ഞാൻ… ഞാൻ അങ്ങനെയൊന്നും….!!!!” മുഴുമിക്കുന്നതിന് മുന്നേ അവന്റെ കൈയും വാക്കും എനിക്ക് നേരെ ഉയർന്നു…. “വേണ്ട……..! ഒരക്ഷരം മിണ്ടരുത് നീ…… !!!!!! ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് മതിയായില്ലേ……??? എന്റെ ജീവിതം ഇങ്ങനെ തകർത്ത് കളഞ്ഞത് പോരാഞ്ഞിട്ടാണോ,,,, ഇപ്പോ എന്റെ അനിയത്തിയുടെ ജീവിതം കൂടി നീ തകർക്കാൻ ശ്രമിക്കുന്നത്…..????? ആണോ…??? ആണോ ന്ന്….??? ഞാൻ സ്നേഹിച്ചവരെയൊക്കെ നീ എന്നിൽ നിന്ന് അകറ്റിയില്ലേ….??? ആദ്യം ആമിയെ,പിന്നെ എന്നെന്നേക്കുമായി എന്റെ അച്ഛനെ…

ഇപ്പോ നിമ്മിയെയും നീ എനിക്കെതിരെ തിരിച്ചു…. ചെറുപ്പം തൊട്ട് എന്റെ വിരലിൽ തൂങ്ങി കളിച്ഛ് ചിരിച്ഛ് പിച്ച വെച്ഛ് നടന്നിരുന്നവളാ എന്റെ നിമ്മി…. അവളെയും നീ എന്നിൽ നിന്ന് അകറ്റുകയാണ് അല്ലെടീ………!!! പറയെടീ…. എന്തിനാ…. എന്തിനാ നീ ഇങ്ങനെയൊക്കെ ചെയ്യുന്നത്….????എന്തിന് വേണ്ടിയാ,,,, പറ…..???” ഇത്രയും പറഞ്ഞ് എന്നെ ശക്തിയായി ഉലച്ഛ് പിറക്കിലേക്ക് തള്ളി കൊണ്ട് അവൻ ഊരയ്ക്ക് കൈ കൊടുത്ത് തിരിഞ്ഞ് നിന്നു…. ഞൊടിയിടയിൽ തിരിഞ്ഞ് പുച്ഛത്തോടെ എന്നെ നോക്കി… ” എനിക്കറിയാഡീ……!!!!! എനിക്കറിയാം നിന്റെ മനസ്സിലിരിപ്പ് എന്താന്നും, എത്രയൊക്കെ ആടിപ്പായിച്ചിട്ടും ഇറങ്ങി പോകാൻ പറഞ്ഞിട്ടും ഒരു അട്ടയെ പോലെ നീ ഇവിടെ തന്നെ കടിച്ചു തൂങ്ങുന്നത് എന്തിനാന്നും….??? ഡിവോഴ്സ് പേപ്പറിൽ സൈൻ പോലും ചെയ്യാതെ നീ എന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനു പിന്നിലെ കാര്യവും കാരണവും എനിക്കു നന്നായി അറിയാം…..

ഈ കണ്ട സ്വത്തും പണവും ഒക്കെ കണ്ടിട്ടല്ലേ…..???? കോടിക്കണക്കിന് രൂപയുടെ ആസ്തി കണ്ടിട്ടല്ലേ…..??? എടുത്തോ….!!!!! ഇതു മുഴുവൻ എടുത്തോ… ഒരു തരി പോലും വിട്ടാതെ മുഴുവൻ ഞാൻ നിന്റെ പേരിൽ എഴുതി തരാ,,, പക്ഷേ എന്നെയും എന്റെ ഫാമിലിയെയും നീ വെറുതെ വിട്ടണം….. ഞാൻ കൈകൂപ്പി അപേക്ഷിക്കാ നിന്നോട്…….. പ്ലീസ്…… എന്റെ നേരെ കൈകൂപ്പി കൊണ്ട് സിദ്ധു പറയുന്നത് കേട്ട് ഒരു മരവിപ്പോടെ വിരങ്ങലിച്ഛ് നിറഞ്ഞൊഴുകുന്ന മിഴികളോടെ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു….. “ഇത് മുഴുവൻ ഞാൻ നിന്റെ പേരിൽ എഴുതി തരാം,,,, വീട്ടുകാരെ വിട്ടിലെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ട്…. പ്ലീസ്……. നിന്നെ കെട്ടിയെടുത്ത അന്ന് മുതൽ എന്റെ ജീവിതത്തിലെ സന്തോഷവും സമാധാനവും ഒക്കെ പോയി…..

ഇനിയെങ്കിലും എനിക്ക് കുറച്ചു മനസ്സമാധാനം താ… സ്വസ്ഥത താ…. അവന്റെ ഓരോ വാക്കുകൾക്കും കത്തിയേക്കാൾ മൂർച്ചയുള്ളതായായി തോന്നി…..കുത്തിയിറക്കുന്ന ഇരുതല മൂർച്ചയുള്ള വാൾ പോലെ അവ ഹൃദയത്തിന്റെ നടുവിലൂടെ ആഴത്തിൽ ഇറങ്ങി പോകുന്ന പോലെ…… വീണ്ടും വീണ്ടും അവൻ ഓരോന്ന് പറഞ്ഞോണ്ടിരുന്നു….. ദേഷ്യത്തോടെ ആണെങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കിയിരുന്നു…. എല്ലാം കേട്ട് ഒരു ശവം കണക്കെ മിഴികൾ മാത്രം തോരാതെ ഞാൻ വിറങ്ങലിച്ചു നിൽക്കുക മാത്രം ചെയ്തു….. “*പറഡീ….. ഇനി നിനക്ക് എന്താ വേണ്ടത്….പറയാൻ….!!!!* എന്ത് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാതെ നിന്നോളും… അത്ര നാണക്കെടുത്തിയാലും കേട്ട് നിൽക്കുന്നത് കണ്ടില്ലേ…..നാശം…….!!!! അതെങ്ങാനാ മാനവും അഭിമാനവും ഉളുപ്പും നാണവും ഒക്കെ ഉണ്ടങ്കിൽ അല്ലേ……..

നിന്നെ കാണുന്നത് തന്നെ എനിക്ക് അറപ്പാ…….. വെറുപ്പാ……!!!! കാൽ തൊട്ട് മുടി വരേ വിഷാ നീ… കൊടുംവിഷം…. സ്നേഹിക്കുന്നവരുടെ ഒക്കെ ജീവിതം തകർക്കുന്ന പാഴ്ജന്മം……!!!!!! ഇനി ഈ റൂമിൽ പോയിട്ട്,,,,, എന്റെ കൺ വെട്ടതുപ്പോലും നിന്നെ ഞാൻ കണ്ടുപ്പോകരുത്…. പൊയ്ക്കോ…!!! അങ്ങോട്ടാന്ന് വെച്ചാ ഇറങ്ങി പോ…. *ഇങ്ങനെ പൂകണ്ണീർ ഒലിപ്പിച്ഛ് നോക്കി നിൽകത്തെ എങ്ങോടെങ്കിലും ഇറങ്ങി പോഡീ…!!!!*” എന്നെ ബലമായി പിടിച്ഛ് വലിച്ഛ് പുറത്തേക്ക് ശക്തിയായി പിടിച്ചു തള്ളി അവൻ വാതിൽ വലിച്ചടച്ചു….. റൈലിങിൽ ഇടിച്ഛ് നിന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ആ വാതിലുകൾ എനിക്ക് മുന്നിൽ കൊട്ടിയടക്കപ്പെടിരുന്നു…. കരയാൻ പോലും മറന്ന് കൊണ്ട് ഞാൻ ആ അടഞ്ഞ് വാതിൽ നോക്കി കുറെ നേരം അവിടെ തന്നെ മരവിച്ചു നിന്നു….. പിന്നെ പതിയെ എങ്ങോട്ടെന്നില്ലാതെ ഇടനാഴിയിലൂടെ നടന്നു……