11/05/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 112 & 113

രചന – മഞ്ജിമ സുധി

പിന്നീട്‌ ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുന്ന വരേ അനു ഒരുപാട് വാചാലായായിരുന്നു… കുറേ പുറത്തേക്ക് നോക്കിയും വെള്ളം കുടിച്ചും ബാക്കി നട്‌സ് ആൻഡ് ഫ്രൂട്ട് കഴിച്ചും അവളോരോന്ന് പറഞ്ഞോണ്ടിരുന്നു…

ലാൻഡിങ് പ്രോസിജർ കഴിഞ്ഞ്  എയർപോർട്ടിൽ നിന്ന് ഒരു ക്യാബ് വിളിച്ഛ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഹോ എന്തൊരു തണുപ്പാ….!!!
ജനലിലൂടെ റൂമിലേക്ക് അരിച്ചിറങ്ങുന്ന നാട്ടിൽപ്പുറത്തെ കോച്ചുന്ന പുലർകാല തണുപ്പിൽ ഇടം സൈഡിലേക്ക് ഒന്നൂടെ ചുരുണ്ട് കൂടി അമർന്ന് കിടന്ന് ഞാൻ മനസ്സിൽ പറഞ്ഞു… ഉറക്കം തെളിഞ്ഞും കണ്ണ് തുറക്കാതെ ഇടത്കൈ മാത്രം തലവഴി മൂടി പുതച്ച പുതപ്പിന്റെ പുറത്തേക്ക് നീട്ടി ഞാൻ സിദ്ധുവിനായി ബെഡിൽ പരത്തി….

പ്രതീക്ഷ തെറ്റിച്ഛ് അവന്റെയിടം ഒഴിഞ്ഞ് കിടക്കുന്നതറിഞ്ഞ് എന്റെ നെറ്റി ഞുളിഞ്ഞു… പുതപ്പിന്റെ ഒരു തലകൊണ്ട് മുഖം മാത്രം പുറത്തേക്കാവും വിധം ചുറ്റി പിടിച്ഛ് ഞാൻ കണ്ണ് തുറന്ന് നോക്കി….

സിദ്ധു,,,,, ഈ കൊച്ഛ് വെളുപ്പാൻ കാലത്തെ കോച്ചുന്ന തണുപ്പിൽ എന്നെ കെട്ടിപ്പിടിച്ഛ് കിടക്കാതെ ഇങ്ങേരിതെവിടെ പോയി….??? നീട്ടിയൊരു കോട്ടുവാ ഇട്ട് അങ്ങനെ തന്നെ കിടന്ന് ഞാൻ മനസ്സിൽ ചോദിച്ചു… കുറച്ഛ് നേരം കൂടി ബെഡിൽ ചുമ്മാ കിടന്ന് ഞാൻ പയ്യെ എണീറ്റ് താഴേയ്ക്ക് നടന്നു…..

ഇന്നലെ വൈകുന്നേരം വീട്ടിൽ വന്ന് കയറുമ്പോ കോലായിൽ തന്നെ അമ്മയും ചെറിയമ്മയും നന്ദുവും ഇരിപ്പുണ്ടായിരുന്നു… പെട്ടെന്നൊരു കാർ പടിപ്പുര കടന്ന് അവരുടെ മുന്നിൽ നിർത്തിയതും അവരൊക്കെ സംശയത്തോടെ പരസ്പരം നോക്കി പയ്യെ എണീറ്റ് നിന്നു… കാറിന്റെ പുറക്കിൽ നിന്ന് ഞാനും സിദ്ധുവും ഒരുമിച്ച് ഇറങ്ങിയതും അവരുടെയൊക്കെ മുഖമൊന്ന് കാണാണായിരുന്നു…

ആദ്യം ഓടി വന്നു കെട്ടിപ്പിടിച്ഛത് നന്ദുവാ, പിന്നെയാണ് അമ്മയും ചെറിയമ്മയും അടുത്തേക്ക് വന്നത്… അമ്മ നിറഞ്ഞൊഴുകി കണ്ണോടെയാണ് എന്നെ നോക്കിയത്… എന്റെ കവിളിൾ തഴുകി തലോടി കൈകൾ അല്പം വീർത്ത വയറിലേക്കെത്താൻ അധിക സമയം വേണ്ടി വന്നിരുന്നില്ല….

സിദ്ധുനെ അണയ്ച്ഛ് പിടിച്ഛ് കയ്യിലെ പലഹാരപൊത്തി വാങ്ങി അമ്മ അകത്തേക്ക് ക്ഷണിക്കുമ്പോ ചെറിയമ്മയും നന്ദുവും എന്റെ ഇടം വലം നിന്ന് കുശലാന്വേഷണം തുടങ്ങിയിരുന്നു….

എല്ലാരും കൂടിയിരുന്ന് സംസാരിച്ഛ് എന്റേയും സിദ്ധുന്റേയും കൂടെ ചായ കൂടി കുടിച്ചാണ് ചെറിയമ്മയും നന്ദുവും വീട്ടിലേക്ക് പോയത്…. യാത്ര ചെയ്തതിന്റെ ക്ഷീണം കാരണം വിളക്ക് വെയ്ക്കും മുന്നേ തന്നെ ഞാൻ റൂമിൽ പോയി കിടന്നിരുന്നു… ഫുഡ് കഴിക്കാൻ സിദ്ധു വന്ന് വിളിച്ചതാ…

ഉറക്ക ചടവോടെ കോണിയിറങ്ങി ഇടനാഴിയിലൂടെ അടുക്കളയിലേക്ക് നടന്നു…

പ്രാതലിന് അമ്മയുടെ സ്‌പെഷ്യൽ പുട്ടും കടലയുമാണെന്ന് തിന്നുന്നു… നല്ല വറുത്തരച്ച തേങ്ങയുടെ സ്മെൽ… സ്സ്സ്….ഹൂ….. നുണയായിട്ട് വയ്യ,,,, വായില് വെള്ളമൂറുന്നു….!!!

ധൃതിയിൽ കിച്ചണിലേക്ക് കയറിയപ്പോഴാണ് സ്റ്റൗന്റെ അടുത്ത് സിദ്ധുനെ കണ്ടത്… അവനെ കണ്ടതും ചുണ്ടിലൊരു നറു ചിരി വിടർന്നു… ഇവിടെ വന്നാ പിന്നെ ഇതാ സ്ഥിതി,,, ഏത് നേരവും അമ്മയെ ചുറ്റിപ്പറ്റി കാണും… വീട്ടിലുള്ള ആളെയല്ല,,, രണ്ടിടത്ത് രണ്ട് സ്വഭാവമാണ് കോന്തന്..!! വാതിൽ പടിയിൽ ചാരി നിന്ന് ഞാൻ മനസ്സിൽ പറഞ്ഞു…

സംസാരത്തിന്റെ ഇടയിലും രണ്ടാളും എന്തോ കാര്യമായ പാചകത്തിലാണ്…

“ഗു….ഡ് മോർണിംഗ്…!!!”

വാതിൽപ്പടി കടന്ന് അമ്മയുടെ അടുത്തേക്ക് നടന്ന് നീട്ടിവലിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അമ്മയും സിദ്ധുവും ഒരുപോലെ തിരിഞ്ഞ് നോക്കി… ഞാൻ വേഗം അമ്മയുടെ മുന്നിലേക്ക് കയറി നിന്ന് ആ നെഞ്ചിലേക്ക് തലചായ്ച്ഛ് കെട്ടിപ്പിടിച്ഛ് നിന്നു…

“ഓഹ്.. എണീറ്റ് വന്നോ…??? കുറച്ചൂടെ കിടന്നൂടായിരുന്നോ…???”

എന്നെ തിരിച്ഛ് കെട്ടിപ്പിടിച്ഛ് കപട ദേഷ്യത്തോടെ അമ്മ കളിയാക്കി ചോദിച്ചത് കേട്ട് കൊഞ്ചലോടെ ചിളുങ്ങി കുറുക്കി ഞാൻ ഒന്നൂടെ അമ്മയോട് ചേർന്ന് നിന്നു… അടുപ്പിന്റെ അടുത്ത് നിന്നതോണ്ടാവും അമ്മയ്ക്ക് നല്ല ചൂട്…

“സമയം എത്രയായീന്ന് അറിയോ കുഞ്ഞീ…??? കല്യാണം കഴിഞ്ഞൊരു പെങ്കൊച്ഛ് എണീറ്റ് വരേണ്ട സമയാണോ ഇത്..??? നേരത്തും കാലത്തും എണീറ്റ് കുളിച്ഛ് വൃത്തിയോടും ശുദ്ധിയോടും ഇരിക്കേണ്ട സമയാ…??”

അമ്മ പറഞ്ഞത് കേട്ട് ഞാൻ കണ്ണടച്ഛ് മുഷിച്ചിലോടെ മൂളി…

“അത് ഇവിടെയായതോണ്ടാ ന്റെ സരസൂ… പോരാത്തതിന് നല്ല തണുപ്പും…!!”

അമ്മയുടെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നൊട്ടി ഞാൻ കൊഞ്ചലോടെ പറഞ്ഞു….

“എന്നിട്ട് സിദ്ധു നേരത്തെ എണീറ്റ് വന്നല്ലോ…?? അവന് തണുപ്പൊന്നുംല്ലേ…??”

മുഖം താഴ്ത്തി എന്നെ നോക്കി അമ്മ ചോദിച്ചത് കേട്ട് ഞാൻ ഒളിക്കണ്ണിട്ട് കുറുക്കനെ സിദ്ധുനെ നോക്കി… സ്റ്റൗ വെച്ച തിണ്ണയിൽ കൈകെട്ടി ചാരിയിരുന്ന് അമ്മയെന്നെ ശകാരിക്കുന്നത് ചിരിയോടെ കേട്ട് ആസ്വദിച്ഛ് നിൽക്കാ കോന്തൻ..!!!!

ദിവസവും രാവിലെ ഞാൻ ഉരുട്ടി എണീപ്പിക്കുന്ന ആളാ, ഇന്ന് നേരത്തെ എണീറ്റ് നല്ല കുട്ടിയായി ദേ,,, ആ നിൽകുന്നത്… വെറുതെ എന്നെ പറയിപ്പിക്കാൻ….!!! സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് ഞാൻ മനസ്സിൽ പറഞ്ഞു…

“അവിടുന്നും ഇവളിങ്ങനെയാണോ സിദ്ധു എണീറ്റ് വരാറ്…???”

അമ്മ സിദ്ധുന്റെ നേരെ നോക്കി ചോദിച്ചതും സിദ്ധു നിറഞ്ഞ ചിരിയോടെ അമ്മയെ നോക്കി…

“ഏയ്‌…. അല്ലമ്മേ… നേരത്തെ എണീക്കും…”

സിദ്ധു പറഞ്ഞ മറുപടി കേട്ട് അമ്മ സിദ്ധുനെ നോക്കിയൊന്ന് അമർത്തി മൂളി….

“മ്മ്മ്…. ഊവ് ഊവ്….!!!
നീയങ്ങനെയല്ലേ പറയൂ…!!!!!”

അമ്മ പറഞ്ഞ് നിർത്തിയതും ഞാൻ സിദ്ധുനെ നോക്കി നല്ലോണമൊന്ന് ഇളിച്ഛ് കാട്ടി….

“ആ,,,ആ,,, മതി മതി കെട്ടിപ്പിടിച്ഛ് നിന്നത്… വേഗം പല്ല് തേച്ഛ് കുളിച്ഛ് വന്നേ… ചെല്…. ചെല്….”

എന്നെ അടർത്തിമാറ്റി അമ്മ പറഞ്ഞത് കേട്ട് ഞാൻ മുഖം ചുളുക്കി…

“കുളിക്കണോ…??? കുറച്ചൂടെ കഴിഞ്ഞിട്ട് കുളിച്ചാ പോരമ്മേ…?? വെള്ളത്തിന് നല്ല തണുപ്പായിരിക്കും…!!!”

അമ്മയെ നോക്കി ഞാൻ ചുളുങ്ങി…

“ഞാനിപ്പം കുളിച്ചതേള്ളൂ,, വെള്ളത്തിന് ഒരു തണുപ്പുംല്ല… കൊഞ്ചാതെ വേഗം ചെന്നേ കുഞ്ഞീ… കുളിക്കാതെ ഞാൻ പ്രാതൽ കഴിക്കാൻ തരില്ല ട്ടോ…!!

അമ്മ ഭീക്ഷണി പോലെ പറഞ്ഞ് പിൻ വാതിലിലൂടെ മുറ്റത്തേക്ക് ഇറങ്ങി….

“നേരം വൈകി എണീറ്റതും പോരാ മടി പിടിച്ഛ് നിൽകാ പെണ്ണ്….”

പോകുന്ന പോക്കിൽ അമ്മ പിറുപിറുത്തത് കേട്ട് ഞാൻ സിദ്ധുനെ രൂക്ഷമായി നോക്കി അവന്റെ അടുത്തേക്ക് നടന്ന് ഊരയ്ക്ക് ഇരു കയ്യും ഒരുമിച്ച് കുത്തി മുന്നിൽ നിന്നു…

“അമ്മയെ കൊണ്ട് എന്നെ ചീത്ത കേൾപ്പിക്കാൻ നേരത്തെ എണീറ്റ് പോന്നതാല്ലേ കോന്തൻ കണാരാ…???
ഒമ്പത് മണിയായാലും മൂടിപുതയ്ച്ഛ് കിടന്ന് ഉറങ്ങുന്ന ആളാ, വെറുതെ എന്നെ പറയിപ്പിക്കാനായിട്ട് ഇന്ന് നേരത്തെ എണീറ്റ് പൊന്നേക്കുന്നു,,, ജന്തു….!!!

ഞാൻ ദേഷ്യത്തോടെ അടക്കം ചോദിച്ചത് കേട്ട് സിദ്ധു ചിരികടിച്ഛ് പിടിച്ചെന്നെ നോക്കി….

“ദേ മനുഷ്യാ ഒരു കാര്യം പറഞ്ഞേക്കാ… ഇന്ന് പോന്നത് പോട്ടെ,,, നാളെയെങ്ങാനും നേരത്തെ കാലത്തെ എണീറ്റ് താഴേയ്ക്കിറങ്ങിയാൽ നിങ്ങളെ രണ്ട് കണ്ണും ഞാൻ കുത്തി പൊട്ടിക്കും…. ”

അവനെ കുറക്കനെ നോക്കി ഞാൻ പറഞ്ഞതും സിദ്ധു അങ്ങനെ തന്നെ നിന്ന് എന്നെ നോക്കി ചിരിച്ചു….

“ഇനി അഥവാ നേരത്തെയെങ്ങാനും എണീറ്റ് പോയാ ചാടി കുത്തി താഴേയ്ക്ക് പോരാതെ എന്നെ കെട്ടിപ്പിടിച്ഛ് അവിടെ തന്നെ കിടന്നോളണം, ഞാൻ എണീക്കുമ്പോ എണീറ്റാ മതി,,, കേട്ടല്ലോ…???”

ഞാൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് സിദ്ധു വേഗം സമ്മതത്തോടെ തലയാട്ടി… അവനെയൊന്ന് അടിമുടി നോക്കി മൂളി ഗൗരവത്തോടെ സിദ്ധു നെഞ്ചിൽ കെട്ടിയ കൈ അഴിച്ഛ് മാറ്റി ഞാനവന്റെ നെഞ്ചോട് ചേർന്ന് പൂച്ചക്കുഞ്ഞിനെ പോലെ ചാഞ്ഞ് പതുങ്ങി കിടന്നു… സിദ്ധു ഇരു കയ്യോണ്ടും എന്നെ ചേർത്ത്‌ കെട്ടിപ്പിടിച്ഛ് നെറുക്കിൽ ചുണ്ട് ചേർത്തു….

“പോയ് കുളിക്ക് കുഞ്ഞീ….???”

സിദ്ധു അമ്മ വിളിക്കുന്ന പോലെ വിളിച്ഛ് പറഞ്ഞത് കേട്ട് ഞാൻ നെറ്റി ഞുളിച്ഛ് മുഖമുയർത്തി അവനെ നോക്കി…..

“കുഞ്ഞി…. നല്ല പേര്ല്ലേ…??? ഇനി ഞാനും അങ്ങനെയേ വിളിക്കൂ…!!! നിനക്ക് ചേരുന്ന പേരാ,, കുഞ്ഞി….!!!”

എന്റെ മുഖത്തേക്ക് നോക്കി താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് നേരെ നിന്ന് കുറുമ്പോടെ ഞാനവനെ നോക്കി….

“എന്തേയ്… ഞാനങ്ങനെ വിളിക്കുന്നത് നിനക്ക് ഇഷ്ടല്ലേ…???”

എന്റെ മുഖത്തെ കുറുമ്പ് കണ്ടാവും സിദ്ധു ആകാംഷയോടെ ഇങ്ങനെ ചോദിച്ചത്… ഒരു ചിരിയോടെ ചരിഞ്ഞ് നിന്ന് സിദ്ധുന്റെ നെഞ്ചിലേക്ക് ഞാൻ ചാരി…

“സിദ്ധുവെന്നെ എന്ത് വിളിച്ചാലും എനിക്കിഷ്ടാ… എന്നാലും പൊട്ടിക്കാളി ന്ന് വിളിക്കുന്നതാ കൂടുതൽ ഇഷ്ടം…!!”

നേരിയ ചമ്മലോടെ ചുമൽ കൂച്ചി ഞാൻ പറഞ്ഞത് കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു….

എന്നാലെന്റെ പൊട്ടിക്കാളി പട്ടിപെണ്ണ് പോയി പല്ല് തേച്ഛ് കുളിക്കാൻ നോക്കിക്കേ… ഇപ്പോ തന്നെ സമയം വൈകി… ചെൽ…”

എന്നെ നേരെ നിർത്തി സിദ്ധു പറഞ്ഞത് കേട്ട് മുഷിച്ചിലോടെ കൊച്ഛ് കുഞ്ഞിനെ പോലെ ഞാൻ ചുണ്ട് പിളർത്തി സിദ്ധുനെ നോക്കി ചുളുങ്ങി വീണ്ടും അവന്റെ നെഞ്ചോട് ചേർന്ന് നിന്നു….

“അതേയ്…. ഒരു കമ്പനി തരോ..??”

ബനിയൻ ടീഷർട്ടിന്റെ ബട്ടണിൽ വിരൽ കറക്കി ഞാൻ കാര്യമായി ചോദിച്ചു…

“എന്തിന്…????”

സിദ്ധു സംസയത്തോടെ തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ മുഖമയുയർത്തി അവനെ നോക്കി…

“കുളിക്കാൻ….!!! കമ്പനി തരാൻ ഉദ്ദേശ്യമില്ലെങ്കിൽ കുളിപ്പിച്ഛ് തന്നാലും മതി…”

സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഞാൻ കാര്യമായി ചോദിച്ചത് കേട്ട് പൊട്ടി വരുന്ന ചിരി അടക്കിപ്പിടിച്ഛ് അവൻ ചുറ്റിലും നോക്കി….

“പിന്നെ ചോദിച്ചില്ല, പറഞ്ഞില്ല, കേട്ടില്ല ന്നൊന്നും പറയരുത്.. അതോണ്ടാ നേരത്തേ കാലത്തേ ചോദിച്ചത്… കുളിപ്പിച്ഛ് തരോ…??”

വീണ്ടും ചിണുങ്ങി കൊഞ്ചലോടെ ഞാൻ ചോദിച്ചു.. സത്യായിട്ടും എനിക്ക് അത്രയ്ക്ക് മടി തോന്നുന്നുണ്ട്… ആരെങ്കിലും പല്ല് തേപ്പിച്ഛ് കുളിപ്പിച്ഛ് തന്നിരുന്നെങ്കിൽ എന്തൊരു സുഖായേനെ..?? പോരാത്തതിന് കോച്ചുന്ന തണുപ്പും…!!!”

“നിന്ന് ചിണുങ്ങാതെ പോയ് പല്ല് തേച്ഛ് കുളിക്ക് രാധൂ,,,,, കുളുമുറിയിൽ അമ്മ ചൂട് വെള്ളം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. മടിച്ഛ് നിൽക്കാത്തെ വേഗം ചെൽ… വിശക്കുന്നില്ലേ നിനക്ക്..?? ഇപ്പോ തന്നെ ടൈം ഒരുപാടായി… ചെൽ…!!!”

എന്നെ പിടിച്ഛ് തിരിച്ഛ് നിർത്തി മുന്നോട്ട് നടത്തിച്ഛ് സിദ്ധു സൗമ്യമായി പറഞ്ഞത് കേട്ട് ഞാൻ കുതറി പിടഞ്ഞ് മാറി സിദ്ധുനെ തിരിഞ്ഞ് നോക്കി…

“ഓഹ്… വല്യൊരു ആള് വന്നേക്കുന്നു…  അല്ലെങ്കിലും നിങ്ങളെ കൊണ്ട് എനിക്കൊരു ഉപകാരവുംല്ല… ഞാൻ അമ്മയോട് ചോദിച്ചോളാ… എന്നെ അമ്മ കുളിപ്പിച്ഛ് തരും… ”

വാശിയോടെ സിദ്ധുനെ നോക്കി പുച്ഛത്തോടെ പറഞ്ഞ് പിൻ വാതിലിലൂടെ പുറത്തേക്ക് കടന്നു… ചുമരിലെ ചെറിയ ബാസ്കറ്റിൽ നിന്ന് ടൂത്ത് പേസ്റ്റ് എടുത്ത് ബ്രെഷിലേക്ക് തേച്ഛ് വായിലേക്ക് വെച്ഛ് ഞാൻ മുറ്റത്തൂടെ നടക്കാൻ തുടങ്ങി….

മുറ്റത്തെ മാവിനോടും പ്ലാവിനോടും ചെടിയോടും കിളിക്കളോടും മറ്റും കഥ പറഞ്ഞ് പയ്യെ അണയ്ച്ഛ് പല്ല് തേയ്ക്കുമ്പഴാണ് അമ്മ കട്ട കലിപ്പിൽ മുന്നിൽ ദേഷ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.. ഒരു മണിക്കൂറിന്റെ അടുത്തായേ ഞാൻ പല്ല് തേക്കാൻ തുടങ്ങീട്ട്.. ഇനി കുളിപ്പിച്ഛ് തരോന്ന് കൂടി ചോദിച്ചാ ചിലപ്പോ അമ്മ പേര കൊമ്പ് പൊട്ടിക്കും ന്ന് ഉറപ്പുള്ളതോണ്ട് ഞാൻ വേഗം പുറത്തെ ബാത്റൂമിലേക്ക് കയറി…

കുളി കഴിഞ്ഞ് റൂമിൽ പോയി ഡ്രസ് മാറി മുടി വിടർത്തിയിട്ട് ഒരാനയെ തിന്നാനുള്ള വിശപ്പോടെ സിദ്ധുനെ പോലും വിളിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു…

“അമ്മേ….. ചായ…..”

തീൻ മേശയിലേക്ക് കയറിയിരുന്ന് കൊതിയോടെ ഞാൻ വിളിച്ചു പറഞ്ഞു…പുട്ടും കൂടിയുള്ള കടലാക്രമണം ആലോചിക്കുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു.. അമ്മയുടെ പുട്ടും കടലയും എന്റെ ഫേവറേറ്റാണ്…

“അമ്മാ….??!!”

വായിൽ കിനിഞ്ഞ ഉമിനീര് അമർത്തിയിറക്കി ഞാൻ വീണ്ടും ഉറപ്പിച്ഛ് വിളിച്ഛ് കൂവി…

“ഹ,,,വരാ കുഞ്ഞീ…. സിദ്ധുനെ വിളിച്ചോ…???”

പിന്നാമ്പുറത്ത് നിന്ന് വിളിക്കേട്ട് അടുക്കളയിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചതും ഞാൻ ഇടനാഴിയിലേക്ക് തിരിഞ്ഞ് ഏന്തി നോക്കി….

“സിദ്ധു…… ചായ കുടിക്കാൻ വാ…???”

വീട്ടിനുള്ളിൽ എവിടെയാണെങ്കിലും സിദ്ധുന് കേൾക്കാൻ പാകത്തിന് ധൃതിയിൽ ഞാൻ വിളിച്ഛ് പറഞ്ഞ് തീരും മുന്നേ ചെവിയിൽ പിടി വീണിരുന്നു…

“നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ പേരെടുത്ത് വിളിക്കരുതെന്ന്… ഇല്ലേ…???”

എന്റെ ചെവിയിൽ അമർത്തി പിടിച്ഛ് അമ്മ പറഞ്ഞത് കേട്ട് വേദനയോടെ ഞാൻ ചെവി പൊത്തി പിടിച്ചു…

“ആആആഹ്ഹ്ഹ്ഹ്ഹ്ഹ…ഹൂ… അമ്മാ… വിട്ട് വിട്ട്..പ്ലീസ്…”

ഞാൻ വേദനയോടെ നിലവിളിച്ചതും അമ്മ പിടിവിട്ട് എന്നെ നോക്കി പേടിപ്പിച്ഛ് ചായയും മറ്റും എടുക്കാൻ തിരിഞ്ഞു…
ഇതാണ് ഇവിടെ വന്നാലുള്ള ആകെ കുഴപ്പം… സിദ്ധുന്ന് വിളിച്ഛ് ശീലിച്ചോണ്ട് ഇവിടെയെത്തുമ്പഴും അത് തന്നെ വിളിച്ഛ് പോകും.. അമ്മയാണെങ്കിൽ അങ്ങനെ വിളിച്ഛ് കേട്ടാ ചെവീന്ന് കൈ എടുക്കൂല്ല… അമ്മയെ കൂർപ്പിച്ഛ് നോക്കി ഞാൻ വേദനയോടെ ചെവിയുഴിഞ്ഞ് എരിവ് വലിച്ചു…

“ആദ്യം നീയാ പാലെടുത്ത് കുടിക്ക്…!!!”

കറി ബൗളിൽ ആകുന്നതിനൊപ്പം അമ്മ പറഞ്ഞത് കേട്ട് മുന്നിലേക്ക് നോക്കുമ്പഴാണ് ചെറിയ സ്റ്റീൽ പാട്ടയും അതിലെ പാലും ഞാൻ ശ്രദ്ധിക്കുന്നത്…. ഹാവൂ വീട്ടിലെ പോലത്തെ വീബ ഗ്ലാസ് അല്ലല്ലോ ഭാഗ്യം… പാട്ട കയ്യിലെടുത്ത് ഞാൻ മനസ്സിൽ പറഞ്ഞു..
മുഷിച്ചിലോടെയാണെങ്കിൽ ഞാനാ പാലൊക്കെ കുടിച്ചു… വീട്ടിലെ പോലെയല്ല സരസു ദേഷ്യം പിടിക്കും…

“സി….. സിദ്ധേട്ടാ,,,, ചായ കുടിക്കാൻ വായോ…”

അമ്മ പുട്ടും കറിയും ചായയും ടേബിളിലേക്ക് നിരത്തിയത് കണ്ട് ഞാൻ വീണ്ടും സിദ്ധുനെ സിദ്ധു ന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും വേഗം ‘ ഏട്ടൻ ‘ കൂടി മാറ്റി വിളിച്ചു.. ഹോ,, ചെവിയിപ്പോ വീണ്ടും പൊന്നായേനെ… ഞാൻ പേടിയോടെ മനസ്സിൽ ഓർത്തു…

“ദാ വരാ…!!!!”

കോലായിൽ നിന്ന് നീട്ടി വിളി കേട്ട് സിദ്ധു പറഞ്ഞതും ഞാൻ ഒന്നൂടെ ബെഞ്ചിൽ ഒതുങ്ങിയിരുന്നു…

പുട്ടും കടലയും ആശിച്ഛ് മോഹിച്ഛ് കൊതിയോടെയിരുന്ന എന്റെ മുന്നിലേക്ക് അമ്മ ഓട്സിന്റെ സ്മൂത്തിയും ഡ്രൈ ഫ്രൂട്ടും ഫ്രൂട്ട്സും നേന്ത്രപ്പഴവും കോഴിമുട്ടയും വെച്ഛ് തന്നത് കണ്ട് ഞാൻ അന്തം വിട്ട് അമ്മയെ നോക്കി….

“ഇതെന്തൊനാ അമ്മേ,,,, ഇതൊക്കെയിപ്പോ എവിടുന്ന് വന്നു…???”

മുഖം ചുളുക്കി മുഷിച്ചിലോടെ ഞാൻ അമ്മയോട് ചോദിച്ചു…

“സിദ്ധു പറഞ്ഞു നീയിതൊക്കെയാണ് ആദ്യം കഴിക്കാറെന്ന്… എനിക്ക് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് മോൻ തന്നെയാ രാവിലെ എണീറ്റ് ഉണ്ടാക്കിയത്… വേഗം കഴിച്ചോ…???”

ചൂട് വെള്ളം കൂടി മേശപ്പുറത്തേക്ക് വെച്ഛ് അമ്മ പറഞ്ഞത് കേട്ട് ഞാൻ തലയിൽ കൈ വെച്ചു…

ഹോ ഇവിടെ വരുന്ന രണ്ടാഴ്ചയെങ്കിലും ഇതൊന്നും കഴികണ്ടല്ലോ ന്ന് സന്തോഷിച്ചതാ, അപ്പോ ദേ വീണ്ടും മുന്നിൽ…. ഈ കണ്ടകശനി എന്നേയും കൊണ്ടേ പോകുന്നാണല്ലോ ന്റെ കൃഷ്ണാ…!!!! നിരാശയോടെ മനസ്സിൽ പറഞ്ഞ് നോക്കിയത് സിദ്ധുന്റെ മുഖത്തേക്കായിരുന്നു….

“സിദ്ധു….. അല്ലാ,,,, സിദ്ധേട്ടാ പ്ലീസ് ഞാൻ പുട്ടും കടലയും കഴിച്ചോട്ടെ…???”

ഞാൻ ആവേശത്തോടെ സിദ്ധുന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…

“ഓഹ് അതിനെന്താ…. കഴിച്ചോ… ആഹ് സ്മൂത്തിയും ഫ്രൂട്ട്സുമൊക്കെ കഴിച്ഛ് കഴിഞ്ഞിട്ട് കഴിച്ചോ… നമ്മളെന്നും അങ്ങനെയല്ലേ കഴിക്കാറ്….”

എനിക്ക് നേരെ മുന്നിൽ വന്നിരിക്കുന്നതിനൊപ്പം സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ദയനീയമായി അവനെ നോക്കി…

“ആഹ്ണ്,,, എന്നും അങ്ങനെയാണ്…  പക്ഷേ ഇന്ന് ഞാൻ ആദ്യം പുട്ടും കടലയും കഴിച്ചോട്ടെ… പ്ലീസ്….??? അത് കഴിഞ്ഞിട്ട് മറ്റേതൊക്കെ കഴിച്ചോളാ…!!”

ഞാൻ പ്രതീക്ഷയോടെ ചോദിച്ചു…

“യോഗേഴ്ർട്ട് ക്രീം ഉള്ളതോണ്ട് സ്മൂത്തി കുറേ നേരം വെച്ചാ കേട് വന്ന് പോവുമെടാ,, അത് മാത്രം ഇപ്പോ കഴിച്ചോ ബാക്കിയൊക്കെ പ്രാതല് കഴിച്ചിട്ട് കഴിച്ചാ മതി…!!”

സിദ്ധു വീണ്ടും ശാന്തമായി പറഞ്ഞതും എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും ഞാനത് നിയന്ത്രിച്ഛ് നിർത്തി വീണ്ടും സിദ്ധുനെ നോക്കി….

“സിദ്ധേട്ടാ പ്ലീസ് ഞാനിപ്പഴാ പാൽ കുടിച്ചത്.. അതിന്റെ മുകളിൽ ഈ സ്മൂത്തി കൂടി ചെന്നാൽ കുറച്ഛ് നേരത്തേക്ക് എനിക്ക് വേറൊന്നും കഴിക്കാൻ തോന്നില്ല….

മാത്രവുമല്ല,, പുട്ടും കടലയും കഴിക്കാൻ ഞാൻ വല്ലാതെ കൊതിച്ഛ് ഇരികാ,,, രാവിലെ എണീറ്റ് വന്നപ്പോ തന്നെ വറുത്തരച്ച കടല കറിയുടെ സ്മെൽ കിട്ടിയിരുന്നു… പല്ല് തേക്കുമ്പഴും കുളിക്കുമ്പഴുമൊക്കെ അതായിരുന്നു മനസ്സിൽ… പ്ലീസ്,,, ഞാൻ എല്ലാം കഴിച്ചോളാ… ആദ്യം പ്രാതല് കഴിച്ചോട്ടെ… സ്മൂത്തി നമ്മുക്ക് ഫ്രൈഡ്‌ജിൽ വെക്കാം…”

പ്രതീക്ഷയോടെ ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു….

“അത് ശെരിയാവില്ല രാധു,,, സ്മൂത്തി കട്ട പിടിച്ഛ് പോകും, ഫ്രൈഡ്‌ജിലൊന്നും വെച്ചാ നന്നാവില്ല… നീ സ്മൂത്തി മാത്രം ഇപ്പോ കുടിച്ചോ ബാക്കിയൊക്കെ പ്രാതല് കഴിച്ചിട്ട് കഴിച്ചാ മതി….. നമ്മളെന്നും അങ്ങനെയല്ലേ കഴിക്കാറ്… പോരാത്തതിന് ഡയറ്റ് ഉള്ളതല്ലേ…!!”

സിദ്ധു വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നത് കേട്ട് എനിക്ക് ദേഷ്യം ഇരച്ഛ് കയറി….

“സിദ്ധു എന്തിനാ ഇത് തന്നെ ആദ്യം കഴിക്കണം ന്ന് ഇങ്ങനെ വാശിപ്പിടിക്കുന്നത്…???? ഞാനിതൊക്കെ കഴിച്ചോളാന്ന് പറഞ്ഞില്ലേ പിന്നെന്താ…???”

ദേഷ്യത്തോടെ അവനെ നോക്കി വലിയ വായിൽ ഞാൻ അലറി…

“കുഞ്ഞീ….!!!!!
നീയാരോടാ ഈ വലിയ വായിൽ അട്ടഹസിക്കുന്നത്,,,, ഇവനോടോ…??? സിദ്ധുവല്ല നീയാ വെറുതെ വാശിപ്പിടിക്കുന്നത്…??? നീയെന്നും ഇതൊക്കെ കഴിച്ചിട്ടല്ലേ പ്രാതല് കഴിക്കാറ്, പിന്നെന്താ…???”

അമ്മ ദേഷ്യത്തോടെ എന്നോട് ചോദിച്ചത് കേട്ട് പല്ല് കടിച്ഛ് ഞെരിച്ഛ് ഞാനമ്മയെ നോക്കി…

“അമ്മയിത് എന്തറിഞ്ഞിട്ടാ ഈ പറയുന്നത്…. ഒരുജാതി ടെസ്റ്റാ അതിന്.. കുറച്ഛ് നേരത്തേക്ക് തൊണ്ടയൊക്കെ ഒരു വഴുവഴുപ്പാ അത് കുടിച്ചാൽ… എനിക്ക് വേറൊന്നും കഴിക്കാൻ തോന്നില്ല…..”

വേണ്ട,,,, പുട്ടും കടലയും കുറയ്ച്ഛ് കഴിഞ്ഞ് കഴിച്ചോ… സാധരണ നീയങ്ങനെയല്ലേ കഴിക്കാറ്…???”

സിദ്ധു പറയുന്ന പോലെ അവന്റെ ഭാഗം നിന്ന് അമ്മ കൂടി പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യത്തിനൊപ്പം വാശിയും കൂടി….

“എനിക്കിപ്പം പുട്ടും കടലയും കഴിച്ചാ മതി…!!!”

ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് ഞാൻ പറഞ്ഞു….

“ദേ,,,, വെറുതെ വാശി പിടിക്കല്ലേ പെണ്ണേ,,, അത് കട്ട പിടിച്ഛ് പോവും, കേട് വരുംന്നൊക്കെ സിദ്ധു പറഞ്ഞത് നീ കേട്ടില്ലേ…???”

അമ്മ പറഞ്ഞത് കേട്ട് എന്റെ കൈ രണ്ടും ബെഞ്ചിൽ മുറുക്കി…

“കേട് വന്നാലും ഞാൻ കുടിച്ചോളാ,,, പോരേ…???”

അമ്മയെ നോക്കി വാശിയോടെ ഞാൻ പറഞ്ഞു…

“ദേ പെണ്ണേ,, വല്യാ പെണ്ണായി, കല്യാണം കഴിഞ്ഞതാ, വയറ്റിലുണ്ടെന്നൊന്നും ഞാൻ നോക്ക്യേലാ.. വാശി പിടിച്ചാ എന്റെ കയ്യിലെ ചൂട് നീയറിയും…!!”

എന്റെ നേരെ കയ്യോങ്ങി അമ്മ പറഞ്ഞതും എനിക്ക് വല്ലാത്ത സങ്കടം തോന്നി….

” വേണ്ടമ്മേ,,,, അനു കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട… പ്രാതല് കഴിച്ചോട്ടെ…!!!”

പെട്ടെന്ന് ഇടയ്ക്ക് കയറി സിദ്ധു പറഞ്ഞത് കേട്ടപ്പോ സങ്കടത്തിൽ ദേഷ്യവും വാശിയും കലർന്നു… കലങ്ങിയ കണ്ണോടെ ഞാൻ സിദ്ധുനെ തുറിച്ഛ് നോക്കി…

“വേണ്ട,,,, എനിക്ക് പ്രാതല് വേണ്ട…. ഞാനല്ലേ ആവശ്യമില്ലാതെ വാശി പിടിക്കുന്നത്… ഞാനെന്റെ വാശി മാറ്റിക്കോളാ…”

സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് നിറയുന്ന കണ്ണുകൾ ഒഴുക്കാതെ വാശിയോടെ തടഞ്ഞ് ഞാൻ പറഞ്ഞു…..

ദേഷ്യത്തോടെ മുന്നിലെ ഗ്ലാസ്സിലെ സ്മൂത്തിയെടുത്ത് ഞാൻ വേഗത്തിൽ കുടിച്ചു… വാശിയോടെ കുടിച്ചിട്ടാവും രണ്ടിറയ്ക്ക് കുടിച്ചതും നെറുക്കിൽ കയറി ഞാൻ ചുമയ്ക്കാൻ തുടങ്ങി….

“രാധൂ…????”

സിദ്ധു വെപ്രാളത്തോടെ എണീറ്റ് എന്റെ അടുത്തേക്ക് ആഞ്ഞതും ഞാൻ കയ്യുയർത്തി തടഞ്ഞു…

“കുരുത്തക്കേട് ന്ന് പറഞ്ഞാ ഇതാ….!! കണ്ടോ തരിപ്പിൽ പോയത്..??!”

അമ്മയെന്നെ കളിയാക്കി പറഞ്ഞ് നെറുക്കിൽ തട്ടാൻ കയ്യുയർത്തിയതും ഞാൻ തന്നെ വേഗം തട്ടി… സ്മൂത്തി കുടിച്ഛ് കഴിഞ്ഞതും ഫ്രൂട്ട്സും ഡ്രൈ ഫ്രൂട്ടും ഒരു ബൗളിലേക്ക് തട്ടി, പഴവും കോഴി മുട്ടയും അവിടെ തന്നെ വെച്ഛ് ഞാൻ കോലായിലേക്ക് നടന്നു…

അവര് അമ്മയും മോനും കൂടി പുട്ടും കടലയും ആസ്വദിച്ചു കഴിച്ചോട്ടെ… വാശിക്കാരി ഞാനെന്തിനാ അവർക്കിടയിൽ…??? ഇത്ര ആശിച്ഛ് മോഹിച്ഛ് വേഗം കുളിച്ഛ് ഓടി വന്നിരുന്നതാ… അല്ലെങ്കിൽ തന്നെ ഒരു ദിവസം ഓട്‌സ് കഴിച്ചില്ല ന്ന് വെച്ഛ് ഞാൻ ചത്തൊന്നും പോവില്ലല്ലോ…??

അതിന് കഴിക്കില്ല ന്ന് ഞാൻ പറഞ്ഞില്ല…. ആദ്യം പുട്ടും കടലയും കഴിച്ചോട്ടെ ന്നേ ചോദിച്ചുള്ളൂ..  ആപ്പഴേക്കും ഞാൻ വാശിക്കാരിയായി, കുരുത്തക്കേട് കാണിച്ചവളായി…

സിദ്ധു കാൽ പിടിക്കുന്ന പോലെ ഞാൻ കെഞ്ചി ചോദിച്ചതല്ലേ, ഒരു തവണ എന്റെ ഇഷ്ടത്തിനൊന്ന് നിന്ന് തന്നൂടെ…. അല്ലെങ്കിൽ അവന്റെ ഇഷ്ടത്തിനല്ലേ ഞാനിതൊക്കെ കഴിക്കുന്നത് പോലും….. ഒരു ദിവസം ആ ഓട്സൊന് കഴിച്ഛ് നോക്കണം,, എന്നാലേ മനസ്സിലാവൂ…??

അതെങ്ങനാ എല്ലാർക്കും കുഞ്ഞിനെ മതി.. എന്നെ വേണ്ട.. എല്ലാം കുഞ്ഞിന് വേണ്ടി… എന്നെ കൊണ്ട് നിർബന്ധിതിച്ഛ് ഈ കഴിപ്പിക്കുന്നതും കുടിപ്പിക്കുന്നതും മുഴുവൻ കുഞ്ഞിന് വേണ്ടി… ഇത് കഴിക്കുന്ന എനിക്കുംണ്ട് ഇഷ്ടങ്ങൾ,,, അതാർക്കും അറിയണ്ട…

കോലായിൽ ഇരുന്ന് ദേഷ്യത്തോടെ മുന്നോട്ടും പിന്നോട്ടും ആടി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു….

തുടരും…

അതെങ്ങനാ എല്ലാർക്കും കുഞ്ഞിനെ മതി.. എന്നെ വേണ്ട.. എല്ലാം കുഞ്ഞിന് വേണ്ടി… എന്നെ കൊണ്ട് നിർബന്ധിതിച്ഛ് ഈ കഴിപ്പിക്കുന്നതും കുടിപ്പിക്കുന്നതും മുഴുവൻ കുഞ്ഞിന് വേണ്ടി… ഇത് കഴിക്കുന്ന എനിക്കുംണ്ട് ഇഷ്ടങ്ങൾ,,, അതാർക്കും അറിയണ്ട…

കോലായിൽ ഇരുന്ന് ദേഷ്യത്തോടെ മുന്നോട്ടും പിന്നോട്ടും ആടി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു….

~~~~~~~~~~~~~~~~~~~~~~~~~~~

“നീ കഴിച്ചോ മോനേ… ആ പെണ്ണ് അങ്ങനെ തന്നാ…. മോൻ രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ… നീ കഴിക്ക്… വാശി തണുക്കുമ്പോ, അവള് വന്ന് കഴിച്ചോളും… പുട്ടും കടലയും അവള് വേണ്ടന്ന് വെക്കില്ല….”

ഞാൻ വെറുതെ നോക്കി ഇരിക്കുന്നത് കണ്ട് അമ്മ പറഞ്ഞത് കേട്ട് ഞാനമ്മയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു….

“എനിക്കറിയാം അമ്മേ… എന്നാലും,,,, ഞാൻ അവളെ കൂടെ കഴിച്ചോളാ… ഇപ്പോ വിശക്കുന്നില്ല….!! അമ്മ കഴിച്ചോ…???”

പ്ളേറ്റ് മുന്നിലേക്ക് നീക്കി വെച്ഛ് ഞാൻ പറഞ്ഞത് കേട്ട് അമ്മയെന്നെ നോക്കി ചിരിച്ചു…

“വിശക്കുന്നില്ല ന്ന് കള്ളമൊന്നും പറയണ്ട… രാവിലെ എണീറ്റ് ഈ നേരം വരേ ഒന്നും കഴിക്കാതെ നിന്നാൽ ആർക്കായാലും വിശക്കും… ദാ,,, ഈ ഒരു ഗ്ലാസ് ചായയെങ്കിലും കുടിച്ചോ…??? വാശി കളഞ്ഞ് കുഞ്ഞി ചായ കുടിക്കാൻ വരാൻ കുറച്ഛ് സമയമെടുക്കും…!!!”

പ്രാതല് കഴിച്ഛ് കഴിഞ്ഞ് എണീറ്റ് അമ്മ പറഞ്ഞത് കേട്ട് ആ ഒരു ഗ്ലാസ് ചായയുമെടുത്ത് ഞാൻ ഇടനാഴിയിലേക്ക് കടന്നു….

“ആഹ് സിദ്ധു,,,, ഞാൻ കോഴിയെ തുറന്ന് വിട്ട്, അമ്മിണിയെ പറമ്പിലേക്ക് അഴിച്ഛ് കെട്ടി ആല കഴുകി വരാ.. അപ്പഴേക്കും കുഞ്ഞിയെ കൂട്ടി പ്രാതല് കഴിച്ചോ… അധികം വൈകണ്ട… ട്ടോ..???

ഇടനാഴിയിലൂടെ കോലായിലേക്ക് നടക്കവേ അമ്മ പറഞ്ഞത് കേട്ട് ഞാൻ മൂളി തലയാട്ടി… അമ്മിണി അമ്മയുടെ പശുവാണ് കേട്ടോ…!!!

ഇടനാഴിയിൽ നിന്ന് കോലായിലെ സ്റ്റെപ്പിൽ ഇരുന്ന് ആടി കൊണ്ട് ഫ്രൂട്ട്സ് കഴിക്കുന്ന അനൂനെ കണ്ട് ഞാനവളുടെ അടുത്ത് പോയിരുന്നു… എന്നെ കണ്ടതും അവള് പുച്ഛത്തോടെ മുഖം വെട്ടിച്ഛ് ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കി ഇരുന്നു… ഞാൻ പയ്യെ ഇടത്തേ കയ്യെടുത്ത് അനൂന്റെ തോളിലൂടെ ഇട്ട് ചേർത്ത് പിടിച്ചതും അവള് ശക്തിയായി കുതറി എന്റെ കയ്യെടുത്ത് മാറ്റി…..

“വിട്ട്…. തൊട്ടണ്ടെന്നെ…!!!!!”

അനു വാശിയോടെ പറഞ്ഞ് എണീക്കാൻ നോക്കിയതും ഞാൻ പിടിച്ചിരുത്തി….

“രാധു,,,,,, പറയുന്നതൊന്ന് കേൾക്ക്…???”

“ഓഹ്,,,, അമ്മന്റേയും മോന്റെയും വായിൽ നിന്ന് ഞാൻ ഒരുപാട് കേട്ടു.. ഇനിയും കേൾക്കണോ…??? പുട്ടും കടലയുമൊക്കെ കഴിച്ഛ് ക്ഷീണിച്ചിരിക്കാവും ല്ലേ…??? എനിക്ക് ഇതൊക്കെ ആദ്യം കഴിച്ഛ് തീർത്താല്ലേ വേറെ എന്തെങ്കിലും കഴിക്കാൻ  അനുമതിയുള്ളൂ… അതോണ്ട് പ്ലീസ് ഉപദ്രവിക്കരുത്,,, ഞാനിതൊന്ന് കഴിച്ഛ് തീർത്തോടെ… മേശപ്പുറത്ത് ഇനിയും കിടപ്പുണ്ട് കഴിക്കാൻ…!!!!”

അനു വാശിയോടെ എന്നെ നോക്കി പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ ഒരു നേടുവീർപ്പോടെ ഞാൻ തിരിച്ഛ് നടന്നു… ഈ സമയം അവളോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല… വാശിയും ദേഷ്യവും കൂടെള്ളൂ.. എല്ലാം തണുക്കുമ്പോ അവള് തന്നെ വന്ന് മിണ്ടിക്കോളും…

മനസ്സിൽ പറഞ്ഞ് ഞാൻ വേഗം മുകളിലേക്ക് കയറി… ഓഫീസ് ടൈം അവാറായി, കുറച്ഛ് വർക്ക് ചെയ്യാനുണ്ട്…

~~~~~~~~~~~~~~~~~~~~~~~~~~~

ഫ്രൂട്ട്സും കഴിച്ഛ് കഴിഞ്ഞ് ഒന്ന് സെറ്റായതും ഞാൻ പയ്യെ അടുക്കളയിലേക്ക് നടന്നു…. പ്രാതല് വേണ്ടന്നൊക്കെ വലിയ വീരവാദം മുഴകിയാലും, പുട്ടും കടലയും നമ്മുക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ പറ്റോ…??? അല്ലെങ്കിലും അമ്മയും സിദ്ധുവും കഴിക്കണ്ട ന്ന് പറഞ്ഞതിന് പുട്ടും കടലയും എന്ത് പിഴച്ചു ല്ലേ…?? മനസ്സിൽ പറഞ്ഞ് അടുക്കളയിൽ ചുറ്റും നോക്കി ആരുമില്ലന്ന് കണ്ടതും ഞാൻ തീൻമേശയുടെ അടുത്തേക്ക്‌ ചെന്ന് നിന്ന് മൂടിവച്ച പാത്രങ്ങൾ ഓരോന്നായി തുറന്നു….

“ഓഹ്… പതുങ്ങി വന്നോ കളളി പൂച്ച…???”

പെട്ടെന്ന് പിൻ വാതിൽ തുറന്ന് അകത്തേക്ക് വന്ന അമ്മ ചോദിച്ചത് കേട്ട് ഞാനാദ്യമൊന്ന് പതുങ്ങിയെങ്കിലും വേഗം അമ്മയെ രൂക്ഷമായി നോക്കി…

“ഓഹ്,,,,, ഞാൻ നിങ്ങളെ പ്രാതൽ കട്ട് തിന്നാൻ വന്നതൊന്നും അല്ല, എനിക്ക് വേണ്ട…!!!”

പുച്ഛത്തോടെ പറഞ്ഞ് ഞാൻ പുട്ടിന്റെ കേസരോൾ തുറന്നു…

“അല്ലാ,,,, ആരും ഒന്നും കഴിച്ചില്ലേ… ഉണ്ടാക്കിയത് അത്പോലെ ഇതിൽതന്നെ ഉണ്ടല്ലോ… എന്തേയ് അമ്മയും മോനും ഒന്നും തിന്നില്ലേ…???”

പുച്ഛത്തോടെ തന്നെ ഞാൻ അമ്മയെ നോക്കി കളിയാക്കി ചോദിച്ചു…

“ഞാൻ കഴിച്ചു…. സിദ്ധു കഴിച്ചിട്ടില്ല…. നിന്റെ കൂടെ കഴിച്ചോളാ ന്ന് പറഞ്ഞ് ഒന്നും കഴിക്കാതെ എണീറ്റതാ അവൻ… നിന്റെ വാശിയ്ക്ക് പട്ടിണിയാവുന്നത് ആ പാവം ചെക്കാനാ… ഇന്ന് രാവിലെ ആറ് മണിയ്ക്ക് എണീറ്റ് നിനക്ക് വേണ്ടതൊക്കെ ഉണ്ടാക്കിയത് അവനാ.. ആ നേരം തൊട്ട് ഈ നേരം വരെ അവനൊന്നും കഴിച്ചിട്ടില്ല… എന്നിട്ട് അവനുണ്ടാക്കിയതൊക്കെ നീ കഴിച്ചു…. അവനെയൊന്നും കഴിക്കാൻ സമ്മതിച്ചത്തൂല്ലാ… കൊള്ളാം നന്നായിട്ടുണ്ട്…. വാശി കുറച്ഛ് കൂടുന്നുണ്ട് നിനക്ക്,,, സിദ്ധുനെ പറഞ്ഞാൽ മതിയല്ലോ…???”

അടുപ്പിലെ തീ ഉള്ളിലേക്ക് ഉന്തി ഊതി കത്തിക്കുന്നതിനിടയിൽ അമ്മ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ നിന്നു… കോലായിൽ ഇരുന്ന് അവൻ വന്ന തോളിലൂടെ കയ്യിട്ട് പിടിച്ചപ്പോ തട്ടി മാറ്റി ദേഷ്യത്തോടെ പറഞ്ഞതൊക്കെ മനസ്സിലേക്ക് ഓടിയെത്തി… സമയം പത്താവാൻ പോവാ… ഇത്രയും നേരമായിട്ടും സിദ്ധുവൊന്നും കഴിച്ചില്ല ന്ന് ഓർക്കെ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി… അമ്മ പറഞ്ഞപ്പോലെ എന്റെ വാശിയ്ക്ക് പട്ടിണിയായത് സിദ്ധുവാ….  പാവം വിശക്കുന്നുണ്ടാവും… ഞാൻ ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറി…

റൂമിന്റെ മുന്നിലെത്തി വാതിൽക്കൽ നിന്ന് ഞാൻ അകത്തേക്ക് നോക്കി… ലാപ്പിൽ മുന്നിലിരുന്ന് കാര്യമായി എന്തോ ചെയ്യുന്ന സിദ്ധുനെ കാണേ എനിക്ക് സങ്കടവും ദേഷ്യവും വന്നു…  വാശിയോടെ ഞാൻ തുറന്നിട്ട് ഇരുപോളി വാതിലിൽ ഒന്നിൽ കൈ ചുരുട്ടി വേഗത്തിൽ മൂന്ന് വട്ടം കൊട്ടിയതും സിദ്ധു ഞൊടിയിടയിൽ മുഖമുയർത്തി പുരികം പൊക്കി വാതിൽക്കലേക്ക് നോക്കി…. ഞാനാണെന്ന് കണ്ടതും അവന്റെ ചൊടിക്കളിൽ ശാന്തമായൊരു ചിരി വിടർന്നു…

“എന്താ രാധൂ…???”

~~~~~~~~~~~~~~~~~~~~~~~~~~~

“എനിക്ക് പ്രാതല് കഴികണം…!!!”

ഹമ്മോ,,, എന്റെ പൊട്ടിക്കാളി പട്ടിപ്പെണ്ണിന്റെ കലിപ്പ് ഇനിയും മാറിയില്ലല്ലേ…??? മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ഛ് എന്നെ തുറിച്ഛ് നോക്കി അനു പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു പറഞ്ഞു…

“കഴിച്ചോ,,,, എല്ലാം മേശപ്പുറത്ത് തന്നെ മൂടി വെച്ചിട്ടുണ്ട്… പോയി എടുത്ത് കഴിച്ചോ…!!!”

നറു ചിരിയോടെ ഞാൻ സൗമ്യമായി പറഞ്ഞത് കേട്ട് അനുവെന്നെ രൂക്ഷമായി നോക്കി….

“എനിക്ക് വിളമ്പി തരണം…!!!”

ഹ്മ്മം,,,, അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്…. ദേഷ്യം ചെറുതായി കുറഞ്ഞ് തുടങ്ങീട്ടുണ്ട്,, so, ഞാൻ തന്നെ വിളമ്പി കൊടുക്കേണ്ടി വരും… മനസ്സിൽ പറഞ്ഞ് ഞാൻ വീണ്ടും അവളെ നോക്കി….

“അവിടെ അമ്മ ഉണ്ടാവും രാധൂ… അല്ലെങ്കിലും എല്ലാം വിളമ്പി വെച്ചതാ… നീ ചെന്ന് എടുത്ത് കഴിച്ചോ…???”

“പറ്റില്ല,,,,, എനിക്ക് സിദ്ധു തന്നെ വിളമ്പി തരണം…!!!”

ഞാൻ പറഞ്ഞ് തീർന്നില്ല, അപ്പഴേക്കും വന്നു അനൂന്റെ മറുപടി… ഈ പെണ്ണിന്റെയൊരു കാര്യം… ഇവളെ പോലെ ഇവള് മാത്രേള്ളൂ… എന്റെ പാവം പൊട്ടിക്കാളി കുരുപ്പ്…

“ഞാനൊരു അർജന്റ് വർക്കിലായിരുന്നു…!!!”

അവളെ റിയാക്ഷൻ അറിയാൻ ഞാൻ വീണ്ടും പറഞ്ഞു…

“നീ വരുന്നുണ്ടോ അതോ ഞാൻ പട്ടിണി കിടക്കണോ…???”

എന്റമ്മേ,,,, നീ ന്നൊക്കെ വിളിച്ചത് അമ്മ കേൾകണ്ട നിന്റെ ചെവി വീണ്ടും പൊന്നാവും…. ദേഷ്യത്തോടെ അനു വിളിച്ചത് കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു…

“വേണ്ട… ഞാൻ വരാ…!!”

ലാപ് ഓഫാക്കി മടക്കി ഞാൻ ധൃതിയിൽ അവളോട് പറഞ്ഞ് ബെഡിൽ നിന്ന് ഇറങ്ങി അനൂന്റെ അടുത്തേക്ക് നടന്നു… എന്നെ രൂക്ഷമായി നോക്കി മുഖം വെട്ടിച്ഛ് നടന്ന അനൂന്റെ തോളിലൂടെ കയ്യിട്ട് ഞാൻ ചേർത്തതും അവള് കുതറി മാറി…

“എന്നെ തൊടണ്ട…!!!”

ഹൂ….!!!!
ഒരു ചീറ്റ പുലിയെപോലെ എന്നെ നോക്കി അവള് ചീറിയതും ഞാൻ വേഗം കൈ രണ്ടും ഉയർത്തി കുറച്ഛ് വിട്ട് മാറി അവളെ പുറക്കിലായി നടന്നു… മിണ്ടണം, ചേർന്ന് നടക്കണം ന്നൊക്കെ ണ്ട്, പക്ഷേ അവളെ വാശി സമ്മതിക്കുന്നില്ല… അതാണ്…!!!

താഴെ തീന്മേശയിൽ ഇരുന്ന് അവളുടെ മുന്നിലേക്ക് പ്ലേറ്റ് നീക്കി പുട്ടും കറിയും വിളമ്പി കൊടുക്കുമ്പോ കിച്ചണിൽ നിൽക്കുന്ന അമ്മയെന്നെ ഒളിക്കണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ടായിരുന്നു…. ഫ്ലാസ്കിൽ നിന്ന് ചായ കൂടി ഗ്ലാസ്സിലേക്ക് പകർന്ന് കൊടുത്ത്,  അവളുടെ ഓപ്പോസിറ്റ് ഇരു കൈമുട്ടും മേശയിൽ കുത്തി താടി താങ്ങി അനൂനെ നോക്കി ഞാൻ വെറുതെ ഇരുന്നു…

എല്ലാം വിളമ്പി കൊടുത്തും കഴിക്കാതിരിക്കുന്ന അനൂനെ ഞാൻ സംശയത്തോടെ നോക്കി…

“കഴിക്ക് രാധൂ…???”

“എനിക്ക് വാരി തരണം…!!!”

പറഞ്ഞ് തീരും മുന്നേ എടുത്തടിച്ചപ്പോലെ അനൂന്റെ മറുപടി വന്നു…

“അവനൊന്നും കഴിച്ചിട്ടില്ല,,, നിനക്ക് വാരി തന്നാ അവനെങ്ങനെയാ കഴിക്കാ…???”

അമ്മ ദേഷ്യത്തോടെ ഇടയ്ക്ക് കയറി ചോദിച്ചു….

“അമ്മയ്ക്ക് എന്താ,,,  ഞാൻ സിദ്ധുനോടല്ലേ പറഞ്ഞത്… പറ്റില്ലെന്ന് അവൻ പറയട്ടെ…..!!!! സിദ്ധുന്ന് ഇല്ലാത്ത പ്രശ്‌നമാണല്ലോ അമ്മയ്ക്ക്…???”

അനു ഈർഷയോടെ അമ്മയെ നോക്കി വാശിയോടെ ചോദിച്ചത് കേട്ട് അമ്മ അവളെ നല്ലൊണമൊന്ന് നോക്കി… അടുത്ത അങ്കത്തിനുള്ള പുറപ്പാട്ടാണല്ലോ..?? അത് കണ്ട് ഞാൻ മനസ്സിൽ പറഞ്ഞു…

“നിന്നോട് ഞാൻ പറഞ്ഞു അവനെ പേര് വിളിക്കരുതെന്ന്…???”

ഇത്രയും പറഞ്ഞ് വാശിയോടെ അനൂന്റെ അടുത്തേക്ക് ചെവി പിടിച്ഛ് തിരിക്കാൻ എന്നോണം വരുന്ന അമ്മ കണ്ട് ഞാൻ വേഗം രണ്ടാളുടേയും ഇടയിലേക്ക് ചെന്നു… നേരത്തെയും അമ്മ ഇടയിൽ കയറിയതാണ് പ്രശ്നമായത്…

“അമ്മേ,,,, അമ്മേ,,,, ഒന്നുല്ല,, ഞാൻ വാരി കൊടുത്തോളാ… അമ്മ അങ്ങോട്ട് പോയേ..!!!”

അമ്മയെ തിരിച്ഛ് അടുപ്പിന്റെ അടുത്തേക്ക് അയച്ഛ് ഞാൻ അനൂന്റെ വലത്ത് സൈഡിൽ കയറിയിരുന്നു….

“ആഹ്,,, ബെസ്റ്റ്… നീയാണ് ആ പെണ്ണിനെ ഇത്ര കൊഞ്ചിച്ഛ് വഷളാക്കിയത്… ആദ്യം നിന്നെ തല്ലണം… രണ്ടും കൂടി എന്തോ ചെയ്യ്….!!!”

പ്ളേറ്റ് കയ്യിലെടുത്തു പുട്ട്, കറി കൂട്ടി കുഴയ്ക്കുന്ന എന്നേയും കുശുമ്പോടെ ഇരിക്കുന്ന അനൂനേയും നോക്കി അമ്മ ഇത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി…

ഒരു വലിയ പ്രശ്നം തുടക്കത്തിൽ തന്നെ അവസാനിച്ചതിന്റെ ആശ്വാസത്തോടെ ഞാൻ അനൂന്ന് കൂട്ടി കുഴയച്ഛ പുട്ട് വായിലേക്ക് നീട്ടി… കുശുമ്പോടെ വാ തുറക്കാതെ തലകുനിച്ചിരിക്കുന്ന അനൂനെ കാണേ എനിക്കവളോട് വല്ലാത്ത വാത്സല്യം തോന്നി.. രണ്ട് വട്ടം തുറക്കാൻ എന്നോണം ഞാൻ ചുണ്ടിൽ തട്ടിയെങ്കിലും തുറന്നില്ല….

“കോന്തന്റെ വാശിക്കാരി പൊട്ടിക്കാളി വാ തുറന്നേ…???”

ചെറിയ കുട്ടിയോടെന്നോണം ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ മുഖമുയർത്തി ചരിഞ്ഞ് നോക്കി… നിറഞ്ഞ് തുളുമ്പി നിന്ന് അവളുടെ കണ്ണുകൾ കൺ പോളക്കളുടെ അതിർത്തി വരമ്പുകൾ ഭേദിച്ഛ് നിമിഷ നേരം കൊണ്ട് കവിളിലൂടെ ഒലിച്ചിറങ്ങി… സങ്കടം നിഴലിച്ച അവളുടെ കരിനീല മിഴികൾ കണ്ടതും ഞാൻ പ്ളേറ്റ് മേശപ്പുറത്തേക്ക് വെച്ഛ് വെപ്രാളത്തോടെ അവളെ നോക്കി….

“എന്താടാ,,,,, എന്ത് പറ്റി… എന്തിനാ രാധൂ കരയണേ…??? അമ്മ വഴക്ക് പറഞ്ഞതിനാണോ…??? പറഡാ… എന്താ…???”

അവളുടെ കയ്യിൽ പിടിച്ഛ് ഞാൻ ചോദിച്ചത് കേട്ടതും അനു പൊട്ടിക്കരഞ്ഞ് കൊണ്ട് താഴേയ്ക്ക് നോക്കി….

“ഹ,,,,, ഇങ്ങനെ കരയാതെ കാര്യം പറഡാ… എന്താ അമ്മ ചീത്ത പറഞ്ഞതിനാണോ…???”

ഞാൻ വീണ്ടും ചോദിച്ചത് കേട്ട് അനു ഏങ്ങി കരഞ്ഞ് അല്ലെന്ന് തലയാട്ടി…

“പിന്നെന്തിനാടാ കരയണേ…???”

സങ്കടത്തോടെ വീണ്ടും വീണ്ടും ഏങ്ങി ഏങ്ങി വിതുമ്പി പൊട്ടികരയുന്ന രാധൂനെ ഞാൻ വേദനയോടെ നോക്കി…. നെഞ്ച് വിങ്ങുന്ന പോലെ…

“സിദ്ധേട്ടാ…???”

കരച്ചിലിന്റെ ചീള്കൾക്ക് ഇടയിലൂടെ അവള് വേദനയോടെ വിളിച്ചതും ഞാൻ ഒന്നൂടേ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു….

“എന്താ രാധൂ… പറ…?? എന്തിനാ ഇങ്ങനെ കരയണേ…???”

“സിദ്ധേട്ടൻ എന്തിനാ എന്റെ വാശിയ്ക്ക് ദേഷ്യത്തിനൊക്കെ നിന്ന് തരുന്നത്…??? എനിക്കറിയാം എനിക്കിപ്പോ വാശിയും ദേഷ്യവും ഒരുപാട് കൂടുതലാ,,, അമ്മ പറഞ്ഞപ്പോലെ സിദ്ധു ഒന്നും പറയാഞ്ഞിട്ടാ ഞാനിങ്ങനെ പിടിവാശി കാണിക്കുന്നത്… സിദ്ധേട്ടനെന്താ എന്നെ ചീത്ത പറയാത്തത്…??? പ്രെഗ്നൻന്റ് ആയതോണ്ടാണോ..??? അതോ സഹതാപം തോന്നിട്ടോ..??”

വിതുമ്പി കരഞ്ഞ് കണ്ണീരോടെ എന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചത്  കേട്ടപ്പോ എനിക്ക് അവളോട് തോന്നിയ വാത്സല്യം കൂടി വന്നു… ആ നിറയുന്ന കണ്ണിൽ വിറയ്ക്കുന്ന ചുണ്ടിൽ വിതുമ്പുന്ന വാക്കിൽ അങ്ങനെ എന്തിനോടൊക്കെയോ എനിക്ക് വല്ലാത്ത സ്നേഹം തോന്നി… ചിരിയോടെ ഞാനൊരു നേടുവീർപ്പോടെ അനൂന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു….

“ഇതൊന്നുകൊണ്ടും അല്ല….!!!
നിന്നെ ചീത്ത പറയാത്തിന്, ദേഷ്യത്തിനും വാശിയ്ക്കുമൊക്കെ കൂട്ട് നിൽകുന്നത് ഒരേയൊരു കാരണമെള്ളൂ,,,, എന്റെ പൊട്ടിക്കാളിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ…

നിന്റെ ദേഷ്യവും വാശിയും കുശുമ്പും, അസൂയയും കുറുമ്പുമൊക്കെ ഞാനൊരുപാട് അസ്വദിക്കുന്നുണ്ട്… അതൊക്കെ എനിക്ക് ഇഷ്ടാ… ഇതൊക്കെ നീ എന്നോട് മാത്രം കാണിക്കുന്നത് അതിലേറെ ഇഷ്ടാ…”

അനൂനെ നോക്കി നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് അനുവെന്നെ സംശയത്തോടെ നോക്കി…

“വെറുതെ പറയാ… ഞാൻ പറയുന്നതൊക്കെ സിദ്ധുന്ന് നല്ലോണം ഹെർട്ടാവുന്നുണ്ട്… ദേഷ്യം കയറിയാൽ എന്റെ നാക്കിന് ലൈസൻസ് ഇല്ലെന്ന് എനിക്ക് നന്നായിട്ടറിയാം..

അനു സങ്കടത്തോടെ വീണ്ടും പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി…

“ആര് പറഞ്ഞു രാധൂ…???? ഞാൻ പണ്ട് നിന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്.. അതൊക്കെ നീ എപ്പഴെങ്കിലും ഓർത്ത് വെച്ചിട്ടുണ്ടോ..?? അതുപോലെ തന്നെയാ ഇതും… പിന്നെ നീ എന്നോടല്ലാതെ മറ്റാരോടാ ദേഷ്യപെടാ, വാശി പിടിക്കാ ഏഹ്ഹ്…??? അങ്ങനെയൊന്നും ഇല്ല…!!! ”

“അപ്പോ നേരത്തെ ഫുഡ് കഴിക്കാതിരുന്നതോ…??? ഞാൻ അങ്ങനെയൊക്കെ പറഞ്ഞോണ്ടല്ലേ സിദ്ധു കഴിക്കാതിരുന്നത്…??”

അനു വീണ്ടും സംശയത്തോടെ ചോദിച്ചു…

“ഏയ്‌….. ഞാൻ നിന്റെ കൂടെ കഴിക്കാൻ കാത്ത് നിന്നതല്ലേ…???”

“ആഹ്‌ണോ…???”

വിടർന്ന കണ്ണോടെ അനു ചോദിച്ചതും ഞാനവളുടെ കവിളിൽ അമർത്തി ചുംബിച്ഛ് ഊവെന്ന് മൂളി…

“എന്നാ പ്രാതല് കഴിക്കാ…??”

ഓഹ്…ന്നാ നീയാദ്യം കഴിക്ക്…???”

ഒരു ഉരുള ഉരുട്ടി അനൂന്റെ വായിലേക്ക് നീട്ടി ഞാൻ പറഞ്ഞതും അനു വേഗം വാ തുറന്നു… അവൾക്ക് വാരി കൊടുക്കുന്നതിന്റെ കൂടെ ഞാനും പ്രാതല് കഴിച്ചു….

~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു ചെറിയ കുഞ്ഞിന് വാരികൊടുക്കുന്ന വാത്സല്യത്തോടെ സിദ്ധു പ്രാതല് മുഴുവൻ എന്നെ കഴിപ്പിച്ചു… ഇടയ്ക്ക് അവനും കഴിച്ചെങ്കിലും എന്നെ കഴിപ്പിക്കുന്നതിലായിരുന്നു കൂടുതൽ  മുൻഗണന…. നേരത്തെ ദേഷ്യത്തിൽ കഴിക്കാതെ വിട്ട കോഴിമുട്ടയും നേന്ത്രപ്പഴവും പ്രാതല് കഴിച്ഛ് കഴിഞ്ഞപ്പോ സിദ്ധു എടുത്തു തന്നു… വേണ്ടായിരുന്നെങ്കിലും സിദ്ധു എടുത്ത് തന്നതോണ്ട് ഞാൻ കഴിച്ചു….

പ്രാതല് കഴിച്ഛ്, കഴിപ്പിച്ചു നേരത്തെ പെൻഡിങ് വെച്ച വർക്ക് കംപ്ലീറ്റ് ചെയ്യാൻ സിദ്ധു വീണ്ടും മുകളിലേക്ക് കയറിയതും ഞാൻ അമ്മേന്റെ കൂടെ കൂടി….

പറമ്പിലും തൊടിയിലും അമ്മയുടെ കൂടെ പുറകിലായി വീട്ടിലെ വിശേഷം പറഞ്ഞും, അയൽക്കാരോടും വഴിയിലൂടെ പോകുന്നവരോടും കുശലം ചോദിച്ചും, വീട്ടിലെ കുറിഞ്ഞി പൂച്ചയുടെ കൂടെ ഞാനും നടന്നു…. അമ്മയുടെ ഓൾ ടൈം സഹചാരിയാണ് കുറിഞ്ഞി… എപ്പഴും മ്യാവൂ, മ്യാവൂ ന്നും വിളിച്ഛ് പുറക്കെ കാണും…. അവളെ ഓരോ വിളികൾക്കും പിന്നിലെ അർത്ഥവും ഉദ്ദേശ്യവും അമ്മയ്ക്ക് എളുപ്പം മനസ്സിലാവും….

തൊടിയിൽ വളർന്ന നിൽക്കുന്ന ഇഞ്ചിക്കും, മഞ്ഞളിനും, കൂർക്കയ്ക്കും കപ്പയ്ക്കും ചേമ്പിനും, ചേനയ്ക്കും, ഇടയിലൂടെ അമ്മയോട് ഓരോന്ന് പറഞ്ഞ് ഞാൻ പയ്യെ നടന്നു…

സിദ്ധു കാണണ്ട,,, ഞാനിങ്ങനെ പറമ്പിലൂടെ ഓടിച്ചാടി നടക്കുന്നത്… ഇപ്പൊ തന്നെ തൂക്കിയെടുത്ത് നാട്ടിലേക്ക് പാക്ക് ചെയ്യും… പിന്നെ,,, എനിക്ക് വല്യ ക്ഷീണവും തലകറക്കവുമൊന്നും ഇല്ലതോണ്ടും, നന്നായി ശ്രദ്ധിക്കേണ്ട മൂന്ന് മാസം കഴിഞ്ഞോണ്ടും, അല്ലറ ചില്ലറ ചെറിയ പണിക്കളൊക്കെ എടുത്തോളാൻ ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട്…. എന്നാലും ഇതൊന്നും സിദ്ധുനോട് പറഞ്ഞിട്ട് കാര്യല്ല…!!!

ഉച്ചയ്ക്ക് ഉപ്പേരിയ്ക്ക് കാച്ചില് ( കണ്ടികിഴങ്ങ്) പുഴുങ്ങാനുള്ള തീരുമാനത്തിലാണ് അമ്മ… കൈക്കോട്ട് കൊണ്ട് മണ്ണ് വെട്ടി മാറ്റി അമ്മ കാച്ചില് കുഴിക്കാൻ തുടങ്ങിയതും ഞാൻ ചുമ്മാ ചുറ്റിലും നോക്കി…

പതിയെ വീശുന്ന ഇളം കാറ്റിൽ മഞ്ഞളിന്റേയും ചേമ്പിന്റേയും ഇലകൾ താളത്തിൽ ആടിയുലയുന്നത് ഞാൻ ചിരിയോടെ നോക്കി നിന്നു..

പണ്ട് നട്ടീൽക്കാലമായാൽ ഞാനും അമ്മുവും അച്ഛനും അമ്മയുമൊക്കെ അവധി ദിവസങ്ങൾ പറമ്പിൽ തന്നെയാവും ഉണ്ടാവാ…. രാവിലെ തന്നെ വീട്ടിലെ പണിയൊക്കെ തീർക്കും… അടുക്കള പണിയിൽ തേങ്ങ ചിരക്കാനും, പച്ചക്കറി അരിയാനുമൊക്കെ അച്ഛനും കൂടും… തൊടിയിലേക്ക് ഇറങ്ങിയാൽ പിന്നെ വൈകുന്നേരമാണ് കേറാ…

അമ്മു മടിച്ചി,, അവളെ നടാനൊന്നും കിട്ടില്ല.. അമ്മയുടെ കണ്ണിൽ പൊടിയിട്ടാൻ നിർത്താതെ ഓരോ കഥപറഞ്ഞ് എന്റെ കൂടെ നന്നായി പണിയുന്ന പോലെ നടിച്ഛ് മണ്ണിൽ കളിച്ഛ് ഇരിക്കും… അച്ഛനാണ് തടം എടുക്കുകയും നിലം ഒരുക്കുകയുമൊക്കെ… വിത്ത് എടുത്തോണ്ട് വരുന്നതും പാകലും അമ്മയുടെ പണിയാണ്… ഞാനും അമ്മുവും ചപ്പും, ചാണകവും വെണ്ണീരും കുഴിയിൽ നിറയ്ക്കാനും മൂടാനും…. ഒരു നേടുവീർപ്പോടെ ഞാൻ മനസ്സിൽ ഓർത്തു… എന്ത് രസമായിരുന്നു അതൊക്കെ….!!!

പക്ഷേ ഇന്നിവിടെ വിളഞ്ഞ് നിൽകുന്ന ഈ വിളകൾക്ക് പിന്നിൽ അമ്മയുടെ കയ്യും വിയർപ്പും മാത്രേ കാണൂ…. ഓരോന്ന് ആലോചിച്ഛ് നിരാശയോടെ ഞാനമ്മയെ തിരിഞ്ഞ് നോക്കി… പാവം ഇപ്പഴും കുഴിച്ചോണ്ടിരിക്കാ…

കാച്ചിലിന്റെയും നീണ്ടിയുടെയുമൊക്കെ വള്ളി എത്രത്തോളം നീണ്ട് പടർന്ന് പോകുന്നോ, കിഴങ്ങ് അത്രത്തോളം വലുപ്പം വെയ്ക്കുംന്നും താഴേയ്ക്ക് വളരുംന്നും പറയും…. ഇതിന്റെ വള്ളിയാണെങ്കിൽ അടുത്തുള്ള വലിയ സീമക്കൊന്നയുടെ മോളിൽ പടർന്ന് പന്തലിച്ഛ് കിടപ്പുണ്ട്…

“കിട്ടിയില്ലേ അമ്മേ…???”

കുനിഞ്ഞ് നിന്ന് മണ്ണ് കൈകൊണ്ട് മാന്തി പുറത്തേക്ക് ഇടുന്ന അമ്മയുടെ അടുത്തേക്ക് നടന്ന് ഞാൻ ചോദിച്ചതും അമ്മ മുഷിച്ചിലോടെ എണീറ്റ് നിന്ന് ഊരയ്ക്ക് കൈകൊടുത്തു പുറക്കിലേക്കൊന്ന് വളഞ്ഞു….

“ഇല്ല,,,,, ഇതങ്ങ് ഏതോ പാതളത്തിലാ… നീയിവിടെ നിൽക്ക് ഞാൻ പോയി പാര എടുത്തോണ്ട് വരാ…!!!”

കയ്യിൽ പറ്റിയ മണ്ണ് ശക്തിയായി കുടഞ്ഞ് വീട്ടിലേക്ക് നോക്കി അമ്മ പറഞ്ഞു…

“അതൊന്നും വേണ്ടമ്മേ…. കിട്ടുന്നില്ലെങ്കിൽ വേണ്ട,,,, വാ നമ്മുക്ക് പോവാ….???”

മുഖം ചുളുക്കി ഞാൻ പറഞ്ഞെങ്കിലും അമ്മ അപ്പഴേക്കും വീട്ടീനെ ലക്ഷ്യമാക്കി നടന്നിരുന്നു….

“ആഹ്,,, അത് അത്രയും കുഴിച്ചിട്ട് ഇനി വേണ്ടന്ന് വെച്ഛ് പോകാനോ…??? ഞാൻ വേഗം പോയി പാര എടുത്തിട്ട് വരാ…”

താഴെ പറമ്പിലേക്ക് ഇറങ്ങി അമ്മ പറഞ്ഞത് കേട്ട് കുറിഞ്ഞിയുടെ കൂടെ ഞാനും അമ്മയ്ക്ക് പുറക്കെ ഇറങ്ങാൻ വരമ്പത്തേക്ക് നടക്കാൻ തുനിഞ്ഞതും അമ്മ തിരിഞ്ഞ് നോക്കി….

“വേണ്ട,,, അങ്ങനെ ഇങ്ങനെ കേറിയിറങ്ങൊന്നും വേണ്ട, അവിടെ നിന്നാ മതി… ഞാൻ വേഗം പോയി എടുത്തിട്ട് വരാ….”

മുന്നോട്ട് നടക്കുന്നതിനൊപ്പം ഇടയ്ക്ക് തിരിഞ്ഞ് നോക്കി അമ്മ എന്നോടായ് പറഞ്ഞതും ഞാൻ മുഷിച്ചിലോടെ ചുണ്ട് കൂർപ്പിച്ഛ് അവിടെ തന്നെ നിന്നു….

അമ്മയുടെ പുറക്കെ പോകുന്ന കുറുഞ്ഞിയെ ഞാൻ കുറേ വിളിച്ഛ് സോപ്പിട്ട് നോക്കിയെങ്കിലും അവള് നിന്നില്ല… അവളെ നോക്കി പുച്ഛിച്ഛ് ഞാൻ വീണ്ടും ചുറ്റും നോക്കി… അപ്പഴാണ് അറ്റത്തുള്ള ഒരു വാഴായിൽ ഉണ്ണിത്തട്ട( വാഴക്കൂമ്പ്, വാഴത്തട്ട) കണ്ടത്… രണ്ട് പോള വിടരാത്തെ വീർത്ത് നിൽകുന്നത് കൂടി കണ്ടതും ഞാൻ വേഗം പതിയെ അങ്ങോട്ട് നടന്നു…

ഏന്തി വലിഞ്ഞ് ചാടി പറിച്ഛ് റിസ്ക് എടുക്കാൻ പറ്റാത്തത് കൊണ്ട് അടുത്ത് കണ്ടൊരു വലിയ വടിയെടുത്ത് അധികം സ്ട്രസ് എടുക്കാതെ തല്ലി പൊട്ടിച്ചു നിലത്തേക്കിട്ടു.. ഓലയുടെ മുകളിലേക്ക് വീണതോണ്ട് കാര്യമായ ക്ഷതമൊന്നും പറ്റിയില്ല… കറയൊക്കെ ഉറ്റി തീർന്നതും ഞാൻ ആദ്യത്തെ പോള താഴേക്ക് മലർത്തി പൊളിച്ഛ് ഒരു പൂവെടുത്ത്‌ വായിലേക്ക് വെച്ചു…

ഹോ,,,, എന്തൊരു മധുരം…!!!!! ചുമൽ രണ്ടും ഉയർത്തി വായിൽ വെച്ച പൂ സൈഡിലേക്ക് എറിഞ്ഞ് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…. ആ പോളയിലെ ഓരോ പൂവും  ആവേശത്തോടെ ഞാൻ വായിലേക്ക് വെച്ഛ് തേൻ ഊറ്റിയെടുത്തു കുടിച്ചു…

ഞാൻ വന്ന കാര്യം ഇന്നലെയാണ് അമ്മൂനെ വിളിച്ഛ് പറഞ്ഞത്… അപ്പോ തന്നെ വരാൻ തുടുക്കം കൂട്ടിയിരുന്നു…. കണ്ണൻ കഴിഞ്ഞ മാസമാണ് ബോംബെയ്ക്ക് തിരിച്ഛ് പോയത്… അവൻ അവിടെ നേവൽ ബൈസിലാണ്… ഇനി മിനിമം ആറേഴ് മാസം കഴിയാതെ അവന് ലീവ് കിട്ടില്ല… അമ്മൂനെ ഒറ്റയ്ക്ക് അവിടുന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല, അവിടുന്ന് വിട്ടുകയുംല്ല… അവളെ കൂട്ടാൻ ഇനിയിപ്പോ ഇവിടുന്ന് നന്ദുവോ, സിദ്ധുവോ പോവേണ്ടി വരും…. മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ രണ്ടാമത്തെ പോള പൊളിച്ചു…

രണ്ടാമത്തെ പോളയിൽ ഒന്നിന് പകരം രണ്ട് പൂവെടുത്ത് വായിലേക്ക് വെക്കുമ്പഴാണ് പുറക്കിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്തം കേട്ടത്… പൂവ് വായിൽ വെച്ഛ് ഊറ്റി കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി…

അമ്മയുടെ കൂടെ എന്തോ സംസാരിച്ഛ് നടന്ന് വരുന്ന സിദ്ധുനെ കണ്ട് എന്റെ മുഖം വിടർന്നപ്പഴാണ് കയ്യിൽ പൊളിച്ഛ് വെച്ച വാഴത്തട്ടയും വായിലെ പൂവും ഓർമ വന്നത്… ഞാൻ വേഗം പൂ സൈഡിലേക്ക് തുപ്പി, ഇടത്തേ കയ്യിലെ ഉണ്ണിത്തട്ട പുറക്കിലേക്ക് മറയ്ച്ഛ് പിടിച്ചെങ്കിലും അപ്പഴേക്കും സംശയ ദൃഷ്ടിയോടെ അവനെന്നെ നോക്കിയിരുന്നു….

“ഹാ,,,, പാരയെടുക്കാൻ പോയ ആള് കയ്യാളെ കൂടി കൂടിയാണല്ലോ വന്നിരിക്കുന്നത്…”

വിഷയം മാറ്റാൻ എന്നോണം ഞാൻ സിദ്ധുനെ നോക്കി കളിയാക്കി ചോദിച്ചു… പക്ഷേ ഞാൻ നിൽക്കുന്ന പറമ്പിലേക്ക് കയറി എന്റെ മുന്നിൽ വന്ന് നിന്ന് കയ്യിലെ കമ്പിപ്പാര മണ്ണിൽ അമർത്തി കുത്തി നിർത്തി സിദ്ധുവെന്നെ കുറുക്കനെ നോക്കിയതും ഞാൻ നല്ല കുട്ടിയെ പോലെ അവനെ നോക്കി ചിരിച്ചു…

“ആഹ് പുറക്കിൽ മറയ്ച്ഛ് പിടിച്ചിരിക്കുന്ന കയ്യിൽ എന്താന്ന് വേഗം കാണിച്ചേ…????”

~~~~~~~~~~~~~~~~~~~~~~~~~~~

അനു ചിരിച്ചപ്പോലെ തന്നെ അവളെ നോക്കി ചിരിച്ഛ് ഞാൻ ചോദിച്ചത് കേട്ട് വിടർന്ന അവളുടെ മുഖം കാറ്റ് പോലെ ഒഴിഞ്ഞു… മുഖം കനപ്പിച്ഛ് എന്നെ നോക്കി കൊണ്ട് ഒരു പൂ ബൊക്ക നീട്ടുന്ന പോലെ വാഴത്തട്ട എന്റെ മുന്നിലേക്ക് വെച്ഛ് കുറുമ്പോടെ നിൽക്കുന്ന അനൂനെ നോക്കി ഞാനൊരു നെടുവീർപ്പിട്ടു…

എന്റെ കണ്ണൊന്ന് തെറ്റാൻ കാത്ത് നിൽക്കാ പെണ്ണ്, കണ്ണിൽ കാണുന്നത് മുഴുവൻ കട്ട് തിന്നാൻ… കള്ളി…!!

“എന്റെ രാധൂ,,, ഇത് വല്ല അണ്ണാനോ, വവ്വാലോ മറ്റോ കടിച്ഛ് കാണില്ലേ…???”

അവളെ കുറുമ്പ് നിറഞ്ഞ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി ഞാൻ ചോദിച്ചതും അനു നിഷ്കളങ്കമായി എന്നെ നോക്കി…

“നീയെന്താടാ ഇങ്ങനെ ഒരു ശ്രദ്ധയില്ലാതെ…??? ഇത് കഴിച്ഛ് അസ്വസ്ഥത വല്ലതും വന്നല്ലോ…???”

ഞാൻ ശാന്തമായി അവളെ മുഖത്തേക്ക് നോക്കി വീണ്ടും ചോദിച്ചതും അവള് ആവേശത്തോടെ എന്നെ നോക്കി…

“അയ്യോ സിദ്ധു ഞാൻ നോക്കിയിരുന്നു… ചെറിയ പോറിയ പാടുപോലും ഇല്ലായിരുന്നു… പിന്നെ ഇത് തുറന്നിരുന്നതല്ല, ഞാൻ പൊളിച്ചതാ..!! സത്യം…!!!”

തലയിൽ കൈവെച്ഛ് അനു കാര്യമായി എന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു…

“സത്യം സിദ്ധു….!!!”

നറു ചിരിയോടെ ഒന്നും മിണ്ടാതെ ഞാൻ അനൂന്നെ തന്നെ നോക്കി നിൽകുന്നത് കണ്ടിട്ടാവണം അവള് വീണ്ടും പറഞ്ഞത്… നിറഞ്ഞ ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ഛ് കുലുക്കി കൊഞ്ചിച്ഛ് ഞാൻ പാരയുമെടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു…

തുടരും…….