19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 60(1)

രചന – മഞ്ജിമ സുധി

“ഹോ…!!!!!!! അതിന് നീ എന്തിനാ നന്ദൂ ഇങ്ങനെ ചൂടാവുന്നത്….???? ഞാൻ ജസ്റ് അറിയാൻ വേണ്ടി ചോദിച്ചതാ…. എന്റെ അമ്മേ…..!!!!!” ഞാൻ പറഞ്ഞു കഴിഞ്ഞതും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി  ഡ്രൈവ് ചെയ്തോണ്ടിരുന്നു…. അവനോട് പിണങ്ങി ഡോറിന്റെ മുകളിലേക്ക് കൈ കുത്തി പുറത്തേക്ക് നോക്കി ഞാനും തിരിഞ്ഞ് ഇരുന്നു… ഹല്ല പിന്നെ…… ഇവന് ഇത് എന്തു പറ്റിയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല…. കാറിൽ കയറിയപ്പോ തൊട്ട് ഞാൻ അവനോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചെങ്കിലും നന്ദു വെറുതേ എന്നെ ബോധിപ്പിക്കാൻ എന്നോണം ചിരിച്ചതല്ലാതെ മറ്റൊന്നും മിണ്ടിട്ടില്ല… എന്തിന് എനിക്ക് മുഖം പോലും തരുന്നില്ല…. എന്ത് പറ്റിയാവോ….???? ചെറിയമ്മയോട് വഴക്ക് ഉണ്ടാക്കി വന്നതാണോ ഇനി….???? ഞാൻ പതിയെ തല ചരിച്ഛ് അവനെ നോക്കി….

ഡ്രൈവിങിൽ ശ്രദ്ധിച്ഛ് ഇരിപ്പാ… ഒരു നേടുവീർപ്പോടെ ഞാൻ വീണ്ടും പുറത്തേക്ക് കണ്ണ് നട്ടു….. അല്ല… ചെറിയമാമ്മ വന്നത് എന്തിനായിരിക്കും…??? എന്നെ കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കും…???? ന്റെ കൃഷ്ണാ ഇവൻ ആണെങ്കിൽ ഒന്നും പറയുന്നു ഇല്ലല്ലോ….??? ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കി ഇരിക്കുകബഴാണ് നന്ദു എന്നെ വിളിച്ചത്….. “ആഹ് അതൊക്കെ പോട്ടെ…. ചേച്ചി ഫുഡ് കഴിച്ചായിരുന്നോ….????” വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോ നേരെ നോക്കി വണ്ടിയോടിക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ അവന്റെ നേരെ തിരിഞ്ഞ് ഇരുന്നു… “ഇല്ലടാ…. ഞാനിന്ന് നേരത്തെ ഇറങ്ങാല്ലോന്ന് വെച്ച് ഉച്ചത്തെ ഫുഡ് സ്കിപ് ചെയ്തു….. വിശന്നിട്ട് കുടല് കരിയുന്നുണ്ട്……!!!!” വയറ്റി അമർത്തി പിടിച്ഛ് നിഷ്‌കു ഭാവത്തിൽ ഞാൻ പറഞ്ഞു

“എങ്കിൽ വാ എന്തെങ്കിലും കഴിക്കാം….” “മ്മ്മം… ok done…. എനിക്ക് ബിരിയാണി മതി…..” ചുണ്ട് നാക്കിതുടയ്ച്ഛ് നുണയോടെ ഞാൻ പറഞ്ഞു… “വേണ്ട….. നമ്മുക്ക് വേജ് എന്തെങ്കിലും മതി…. കോഫി ഹൗസിൽ കയറി മസാല ദേശ കഴിക്കാം…..” എടുത്തടിച്ച പോലെയുള്ള അവന്റെ മറുപടി കേട്ട് ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി നിരാശയോടെ ചോദിച്ചു…. “അതെന്താ…????” “അത് ചേച്ചീ…. സമയം ഒരുപാട് വൈക്കിയില്ലേ…???? ഇനി ബിരിയാണി കിട്ടില്ല…. തൽക്കാലം നമ്മുക്ക് ദോശ കഴിക്കാം….. വാ…..!!!” ഈ ചെക്കന് ഇതെന്തു പറ്റി ന്റെ കൃഷ്ണാ…സമയം 2.30 അല്ലേ ആയുള്ളൂ….  ബിരിയാണി ന്ന് പറഞ്ഞാൽ കൈ കഴുക്കി ഇരിക്കുന്ന പാർട്ടിയാ,,,ഇപ്പോ മസാല ദോശ മതിപോലും….. എന്തേലും ആകട്ടെ…അവൻ പറഞ്ഞ പോലെ ചിലപ്പോ ബിരിയാണി തീർന്ന കാണും….  വിശന്നിട്ട് കണ്ണ് കാണുന്നില്ല…. മസലദോശയെങ്കിൽ മസലദോശ….. നമ്മുക്ക് ഫുഡ് മുഖ്യം..😋 നന്ദു വേഗം കാർ കോഫി ഹൗസിലേക്ക് കയറ്റി വേഗം തന്നെ കയറിപ്പോയി ഓഡറും ചെയ്തു…..

പക്ഷേ ഒരു ദോശ മാത്രം മതിയെന്ന് പറഞ്ഞു…. എനിക്ക് മാത്രം…അവൻ ഫുഡ് കഴിച്ചെന്ന് പറഞ്ഞു വെറുതെ എന്റെ അടുത്തിരുന്നു…. ഞാൻ വേഗം കഴിക്കാൻ തുടങ്ങി…. നല്ല ഉഗ്രൻ ചൂട് മസാല ദോശ…. ഞാൻ കഴിക്കുന്നതിനിടയിലൂടെ അവനോട് പലതും പറയുന്നുണ്ടെങ്കിലും അവൻ അതൊക്ക കേട്ട് വെറുതെ മൂളി കൊണ്ടിരുന്നു……. ഇടയ്ക്കിടെ അവന് ധാരാളം ഫോൺ കോൾസും വരുന്നതും വരുമ്പോഴൊക്കെ അവൻ എന്റെ അടുത്ത് നിന്ന് എണീറ്റ് മാറി നിന്ന് സംസാരിക്കുന്നതും ഞാൻ കണ്ടെങ്കിലും അധികം ശ്രദ്ധിക്കാൻ പോയില്ല…… നമ്മുക്ക് എന്തിനാ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ.. അതൊക്കെനോക്കി നിന്നാ ഫുഡിലെ കോണ്വെൻസെട്രേഷൻ പോയല്ലേ…??? അതോണ്ട് ഞാൻ ഫുഡിൽ കോണ്വെൻസെട്രേക്റ്റ് ചെയ്തു…. ഞാൻ ഫുഡ് കഴിച്ചു കഴിഞ്ഞതും ഞങ്ങൾ വീണ്ടും വീട്ടിലേക്ക് തിരിച്ചു….. നന്ദു പഴേപ്പോലെ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തോണ്ടിരുന്നു… എനിക്ക് ആണെങ്കിൽ ബോറടിക്കാൻ തുടങ്ങി…. ഞാൻ  മ്യൂസിക് പ്ലേയർ ഓണ് ചെയ്തതും അവൻ വേഗം അത് ഓഫാക്കി…. കാരണം ചോദിച്ചെങ്കിലും അതിനും അവൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചോണ്ടിരുന്നു…..

ഇവന്റെ വായിൽ എന്താ പഴം നിറച്ഛ് വെച്ചിരിക്കാണോ…???ഞാൻ പിന്നെ അതിന്റെ മോളിൽ മൽപിടുത്തിന്ന് പോയില്ല,,,ചെക്കൻ അല്ലെങ്കിലേ കലിപ്പിൽ ആണ്…വെറുതേ എന്തിനാ…!!! എന്നാലും,,,,,വീട്ടിൽ വലിയ സൗണ്ടിൽ ഹോം തീയറ്ററിൽ പാട്ട് വെച്ഛ് നടക്കുന്നവനാ…. ഇവനിതെന്ത് പറ്റി ആവോ….???? “നന്ദു എന്താടാ……???? കേറിയപ്പോ മുതൽ ഞാൻ ശ്രദ്ധിക്കാ….. നിനക്ക് എന്തോ കാര്യയിട്ട് പറ്റിയിട്ടുണ്ട്…???? എന്താ….????കാര്യം പറ….???? ചെറിയമ്മയുമായി വഴക്കിട്ട് ഇറങ്ങിയതാണോ….???” കുറേ കഴിഞ്ഞും അവന്റെ മിണ്ടാട്ടാം ഒന്നും കേൾക്കാത്തത് കണ്ട് ഞാൻ സൗമ്യമായി അവനോടു ചോദിച്ചു…. “ഏയ്‌… അതൊന്നും അല്ല,,,,, അങ്ങനെയൊന്നുല്ല ചേച്ചി….!!!!” അല്ലാ…. അല്ല…അത് നീ വെറുതേ പറയാ….????  കാര്യയിട്ട് എന്തോ നിനക്ക് പറ്റിയിട്ടുണ്ട്…..??? ആകെ മൊത്തം എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്….!!!! ഹ്മ്മം….???? എന്താടാ നിന്റെ ലവർ നിന്നെ തേച്ചൊ…????” കുസൃതി നിറഞ്ഞ എന്റെ ആ ചോദ്യത്തിനും അവൻ വെറുതേ ചിരിക്കുക മാത്രം ചെയ്തു…. അവളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ എന്നെ പൊങ്കാല ഇടുന്നവനാ…. ആർക്കോ വേണ്ടി ഒന്ന് ചിരിച്ചു കാണിച്ച് ഗിയർ മാറ്റി അവൻ വേഗത്തിൽ വണ്ടി ഓടിച്ചു…. ഒരു നേടുവീർപ്പോടെ ഇവനോട് എന്ത് ചോദിച്ചിട്ടും കാര്യമില്ല ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു… പതിയെ പതിയെ കൺപോളകൾക്ക് കനമേറുന്നത് ഞാൻ അറിഞ്ഞു….

നിറഞ്ഞ സന്തോഷത്തോടെ ആണ് ഞാനിന്ന് പുലരിയെ വരവേറ്റത്…. കിടക്കയിൽ ഇരുന്ന് സന്തോഷത്തോടെ ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്ത് വിട്ടു ഉത്സാഹത്തോടെ വേഗം കുളിച്ച് താഴേക്കിറങ്ങി….. പതിവിലും വിപരീതമായി ഒരു നറു ചിരിയോടെ വൃത്തിയോടെ എന്നെ കണ്ടതും നിമ്മിയും അമ്മയും അച്ഛമ്മയും ഒക്കെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോ നല്ല സ്റ്റൈൽ ആയി ചിരിച്ചു കൊടുത്തു….. കുറേ കാലമായി ഞാൻ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട്…… ആമിയ്ക്ക് മാത്രം സൈറ്റ് അടിച്ചു കാണിച്ഛ് ടേബിളിൽ വന്നിരിക്കുമ്പോ നിമ്മി സംശയത്തോടെ എന്നെയും ആമിയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു……. എല്ലാരും പ്രാതൽ കഴിക്കാൻ ടേബിൾ ഇരുന്നതും ഞാൻ ആമിയെ നോക്കി,,അവള് തല കൊണ്ട് സമ്മതം തന്നു….. “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…….!!” ഞാൻ പറഞ്ഞ്‌ വീണ്ടും പ്രാതലിൽ ശ്രദ്ധിച്ചപ്പോ ബാക്കി എല്ലാരും കഴിപ്പ് നിർത്തി എന്നെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു……..

“ഒരു 11.00 ,12.00 മണിയാക്കുമ്പോ എല്ലാരും ഒരുങ്ങി നിൽക്കണം… നമ്മുക്ക് എല്ലാർക്കും കൂടി ഒരു സ്ഥലം വരെ പോകാനുണ്ട്…. ഞാൻ ഓഫീസിൽ പോയിട്ട് വേഗം വരാം…….” ആരേയും മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞു ഞാൻ വേഗം വാഷ് ബേസിന്റെ അടുത്തേക്ക് സ്കൂട് ആയി… എല്ലാരും എന്താ കാര്യം ന്ന് അറിയാതെ എന്നെ തന്നെ നോക്കുന്നുണ്ട്… ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വേഗം മുകളിലേക്ക് കയറി ബാഗും എടുത്തു ഇറങ്ങാൻ നോക്കുമ്പഴാണ് ടവൽ എടുക്കാൻ മറന്നത് ഓർത്തത്… തിരിച്ഛ് നടന്ന് കബോഡ് തുറന്ന് ടവൽ എടുക്കുമ്പഴാണ് അനൂന്റെ ബ്ലാക്ക്‌ സാരി കണ്ണിൽ ഉടക്കിയത്… അന്ന് get together ന് അനി വാങ്ങി കൊടുത്ത സാരിയാണ്…. ഞാൻ അത് കയ്യിലെടുത്ത നെഞ്ചോട് ചേർത്തു…. അവളുടെ സുഗന്ധം എപ്പോഴും ആ സാരിൽ തങ്ങി നില്പുണ്ട്….. അന്ന് ഡാൻസ് കളിച്ചതും അബി അവളെ കള്ള് കുടിപ്പിച്ചതും അങ്ങനെ അങ്ങനെ പലതും മനസ്സിലൂടെ കടന്ന് പോയി…. ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ സാരിയിൽ മുഖം പൂഴ്ത്തി ഒന്നൂടെ ഇറുക്കി പുണർന്നു……

കുറച്ഛ് നേരം അങ്ങനെ നിന്ന് ഞാൻ വീണ്ടും ഓഫീസിലേക്ക് ഇറങ്ങി….. എത്രയൊക്കെ വർക്കിൽ എൻഗേജ്ഡ് ആയിട്ടും സമയം തീരെ നീങ്ങാത്ത പോലെ…. ഇടയ്ക്ക് ആമി വിളിച്ചിരുന്നു…..’ എല്ലാരും അവളോട് കാര്യം തിരക്കി വന്നിരുന്നു സപ്രൈസ് ഞാൻ പൊട്ടിച്ചോട്ടെന്ന് ‘ ചോദിക്കാനാ വിളിച്ചത്….. പറയാതിരിക്കാൻ ആ പെണ്ണിന്റെ കാലു പിടിക്കേണ്ടി വന്നെന്ന് പറഞ്ഞാ മതിയല്ലോ,,, എന്നാലും അതിലൊരു ത്രിൽ അടിപ്പിക്കുന്ന സുഖമുള്ള ഫീൽ ഉണ്ടായിരുന്നു……. സമയം 11.00  അവൻ തുടങ്ങിയതും ഹെർട് ബിറ്റോക്കെ കൂടാൻ തുങ്ങിയിരുന്നു.. നിന്നിട്ടും ഇരുന്നിട്ടും നടന്നിട്ടും ഒരു സമാധാനം കിട്ടുന്നില്ല…… എന്താന്ന് അറിയില്ല….. കയ്യും കാലും ഒക്കെ വിറയ്ക്കുന്ന പോലെ  വല്ലാത്തൊരു ഫീൽ… ഈ സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥ…… പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്….. ആമിയാകുമെന്ന കരുതിയാണ് എടുത്തത് പക്ഷേ സ്ക്രീനിൽ നന്തൻ എന്ന എഴുതി കാണിച്ചത് കണ്ട് അതിലേറെ സന്തോഷത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു……

“ഹലോ…. എടാ നന്താ…… ഞാൻ നിന്നെ വിളിക്കാൻ ഇരിക്കായിരുന്നു…. എടാ… അവള്…. എന്റെ അനു… അവളൊരു തെറ്റും ചെയ്തിട്ടില്ലടാ….സത്യാവസ്ഥയൊക്കെ എനിക്ക് മനസ്സിലായി… ഞാൻ വെറുതെ അവളെ…… നിനക്ക്‌ അറിയോ,,,,,, ആമി…. അവള് തിരിച്ചു വന്നു… അനു മൂടിവച്ച എല്ലാ സത്യങ്ങളും ഞാൻ അറിഞ്ഞെടാ…. അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഇപ്പോ തരാം പറ്റും… കാരണം ഈ ലോകത്തെ മറ്റെന്തിനേക്കാളും മറ്റാരേക്കാളും ഞാനിപ്പോ ന്റെ അനൂനെ സ്നേഹിക്കുന്നുണ്ടെടാ….. മനസ്സറിഞ്ഞ്, ഉള്ളറിഞ്ഞ് ഒരിറ്റ് പകയോ വിദ്വേഷമോ വെറുപ്പോ ഇല്ലാതെ എനിക്ക് അവളെ നോക്കാനും കേൾക്കാനും സ്നേഹിക്കാനും പ്രണയിക്കാനും ഒക്കെ ഇപ്പോ കഴിയും…. നീ വിളിച്ചത് നന്നായി…..ഞങ്ങൾ എല്ലാരും കൂടെ അവളുടെ വീട്ടിലേക്ക് പോകാൻ നിൽകാ…. ഞാൻ ദാ ഓഫീസിൽ നിന്ന് ഇറങ്ങാൻ നോക്കായിരുന്നു…..!!!! അവന് തിരിച്ഛ് ഹലോ ന്ന് പറയാനുള്ള അവസരം പോലും കൊടുക്കാതെ ഞാൻ വാ തോരാതെ എന്തൊക്കെയോ സന്തോഷത്തോടെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരുന്നു…

ഞാൻ ഇത്രയൊക്കെ സന്തോഷത്തോടെ പറഞ്ഞിട്ടും അവന്റെ ഒരു ഒച്ചയും അനക്കവും കേൾക്കാത്തത് ശ്രദ്ധിച്ഛ് കൊണ്ട് ഞാൻ അവനെ വിളിച്ചു…. പക്ഷേ ഒരു മുന്നറിയിപ്പ് പോലും കൂടാതെ അവൻ പറഞ്ഞ കാര്യം കേട്ടതും എന്റെ മുഖത്തെ ചിരി മാറി ഫോൺ ചെവികരിക്കിൽ നിന്ന് അറിയാതെ കയ്യിന് വഴുതി നിലത്തേക്ക് വീണു….. കേട്ടത് വിശ്വസിക്കാൻ പറ്റാതെ ശ്വാസം പോലും വിലങ്ങി ഞാൻ മരവിച്ചു പോയി… കയ്യും കാലും ഒക്കെ തളർന്ന തലയിൽ ഇരുട്ട് കയറുന്നപ്പോലെ തോന്നിയതും ഞാൻ പതിയെ ഓഫീസിലെ കസേരയിലേക്ക് ഇരുന്നു……..  കേട്ടത് ഒന്നും സത്യമാവല്ലേ ന്ന് വിങ്ങുന്ന ഹൃദയത്തോടെ മനസ്സിൽ നൂറവർത്തി പ്രാർത്ഥിച്ചു സ്വബോധത്തിലേക്ക് വന്ന് വേഗം എണീറ്റ് നിലത്ത് വീണ ഫോൺ എടുത്ത അനന്തന്റെ നമ്പറിലേക്ക് ഡൈൽ ചെയ്തു…… “ആഹ് ടാ… ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ആരെങ്കിലും കള്ളം പറയോ….???? സൈലന്റ് അറ്റാക്ക് ആയിരുന്നു….

രാവിലെ ഒരു 10.00 മണിയായപ്പോ തന്നെ….. ഞാൻ ദാ അങ്ങോട്ട് പൊയ്കൊണ്ടിരിക്കാ….. നീ ഏതായാലും ഇനി കാർ എടുത്ത് വരണ്ട… ഫ്‌ളൈറ്റ് എടുത്തോ….. അവരോട് കാറിൽ പൊന്നോളാൻ വിളിച്ഛ് പറ… ട്ടോ…???” ഇത്രയും പറഞ്ഞ് അനന്തൻ ഫോൺ വെച്ചെങ്കിലും എന്റെ ഫോൺ കുറേ നേരത്തേക്ക് കൂടി ചെവിയിൽ നിന്നു…… പതിയെ ഫോൺ ടേബിളിലേക്ക് വെച്ഛ് ഞാൻ മരവിപ്പോടെ ചെയറിൽ ഇരുന്നു.. അനുന്റെ അച്ഛൻ…….!!!!!! എല്ലാം ഒന്ന് കരക്കടിഞ്ഞു വരായിരുന്നു… അപ്പോഴേക്കും വീണ്ടും…..!!!!! ഞാൻ വേഗം കാര്യം ആമിയെ വിളിച്ചു പറഞ്ഞ് അവരോട്‌ അപ്പൊ തന്നെ കാർ എടുത്ത് അങ്ങോട്ട് പൊക്കോളാൻ പറഞ്ഞു… ജയനെ വിളിച്ചു എനിക്ക് കോഴിക്കോട്ടേക്ക് ഫ്‌ളൈറ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു….. ഇന്ന് ഇനി ഉച്ചക്ക് 2.45 നേ ഫ്‌ളൈറ്റ് ഉള്ളൂന്ന് ജയൻ വിളിച്ചു പറഞ്ഞപ്പോ വേറെ ഓപ്ഷൻ ഒന്നും ഇല്ലാത്തതോണ്ട് അതിനു തന്നെ ടിക്കറ്റ് ബുക്ക് സമയതിനായി ചെയ്ത് ഞാൻ വൈയ്റ്റ് ചെയ്യാൻ തുടങ്ങി…….

വീട്ടിലേക്കുള്ള നടപ്പാതയിലേക്ക് കാർ കയറി കുലുങ്ങിയതും ഞാൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി…. വേഗം കണ്ണൊക്കെ തിരുമ്മി നല്ലൊരു കോട്ടുവാ ഒക്കെ ഇട്ട് പുറത്തേക്ക് നോക്കി ഇരുന്ന്…. നടപ്പാതയിൽ ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്…. വീട്ടിന്റെ അടുത്തുള്ളവരും കവലയിൽ ഉള്ളവരും ഒക്കെയാണ്…. ഞാൻ സംശയത്തോടെ നന്ദുവിനെ നോക്കിയെങ്കിലും അവൻ അപ്പഴും നേരെ നോക്കി കാർ ഓടിച്ചോണ്ടിരുന്നു…. കാർ പടിപ്പുരയുടെ മുന്നിൽ നിർത്തിയതും ഞാൻ വേഗം ഡോർ തുറന്ന് പുറത്തിറങ്ങി മുന്നിലേക്ക് നോക്കി….. പക്ഷേ മുറ്റത്ത് വലിച്ഛ് കെട്ടിയ നീല ടാർപ്പയായിൽ അങ്ങിങ്ങായി കൂടി നിൽക്കുന്ന നാട്ടുക്കാരേയും അയൽക്കാരെയും കാണേ ഞാൻ സംശയത്തോടെ താഴേയ്ക്ക് നോക്കി ചിന്തിച്ചു…… അപ്പോ നേരത്തെ നടപ്പാതയിൽ കണ്ടവരൊക്കെ എവിടുന്ന് പോയവരാവോ…??? പക്ഷേ എന്തിന്…??? ബാഗെടുത്ത് പടിപ്പുര കടന്ന് മുന്നോട്ട് നടക്കവേ കാർ ഓഫാക്കി എന്റെ ഒപ്പം ഓടിവന്ന് എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് കൂടെ നടക്കുന്ന നന്ദൂനെ ഞാൻ സംശയത്തോടെ നോക്കി….

അവൻ അപ്പഴും എനിക്ക് മുഖം തന്നതേയില്ല…. കോലായിലേക്ക് അടുക്കേ കൂടി നിൽകുന്നവരിൽ എന്നെ കണ്ടപ്പോ ഉണ്ടായ ദയനീയമായി ഭാവം, ഞാൻ മനസ്സിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു ചിത്രവും ചിന്തകളും കൂട്ട് കൂട്ടി തുടങ്ങിയപ്പഴും ഞാൻ ആദ്യം ഞെട്ടിത്തിരിഞ്ഞു നോക്കിയത് നന്ദുവിനെയായിരുന്നു.. അപ്പോഴും താഴ്ന്ന കിടക്കുന്ന അവന്റെ മുഖം കാണേ വല്ലാത്തൊരു പേടി എന്നെ പൊതിയുന്നത് ഞാൻ അറിഞ്ഞു…. *”നന്ദൂ……!!!!!!!”* തൊണ്ടയിൽ നിന്ന് പുറത്തേക്ക് വരാൻ മടിച്ച് പോയ ശബ്ദത്തെ ഒരു വിറയലോടെ വേദനയോടെ അങ്ങനെയോ വിളിച്ചോപ്പിച്ഛ് നിറഞ്ഞ് തുടങ്ങുന്ന കണ്ണുകൾ ഉയർത്തി  ഞാനവനെ പേടിയോടെ നോക്കി… പക്ഷേ ഈ പ്രാവിശ്യം എന്നെ നോക്കിയ ആ മുഖത്ത് വേദന നിറഞ്ഞിരുന്നു… അവന്റെ കലങ്ങിയ കണ്ണിൽ എന്നോട് ഉണ്ടായ നിസ്സംഗമായ ഭാവം കാണേ, ഉള്ളം കാലിൽ നിന്ന് എന്തോ തണുത്തുറഞ്ഞ് കയറുമ്പോലെ തോന്നി….. എന്റെ വിളിക്കുള്ള ഉത്തരം ആ നിറയുന്ന കണ്ണിൽ ഞാൻ കണ്ടു…. എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞ് തൂവി തുടങ്ങി…

സഹിക്കാൻ പറ്റാത്ത അത്രയും വേദന ഹൃദയത്തെ വരിഞ്ഞ് മുറുക്കുന്നു, ശ്വാസം മുട്ടുന്നപോലെ, ബ്രീത് ചെയ്യാൻ പറ്റുന്നില്ല…. കയ്യും കാലും തളരുന്നു.. വേണ്ട, വേണ്ട, ന്ന് വിചാരിച്ചിട്ടും മനസ്സ് അച്ചനൊന്നും പറ്റിയിട്ടില്ല, അച്ചനൊന്നും പറ്റിയിട്ടില്ല, ഒന്നും പറ്റില്ല ന്ന് കൂടെ കൂടെ എന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു…. ഉള്ളിൽ നിന്ന് ആരോ ആത്മത്രമായി ആ ജീവന് വേണ്ടി പ്രാർത്ഥിക്കുന്ന പോലെ…. മുന്നോട്ട് നീങ്ങാതെ മടിക്കുന്ന എന്നെ ഒന്നൂടെ ചേർത്ത് പിടിച്ഛ് നടത്തിക്കുമ്പോ വീട് അടുക്കുംതോറും ഉള്ളിൽ നിന്നും ഉയർന്ന വരുന്ന നിലവിളിയും കരച്ചിലും ഈയം ഉരുക്കിയൊഴിക്കുന്ന പോലെ ചെവിയിൽ വീണ് പൊള്ളി….. നന്ദൂന്റെ കൈ തട്ടി മാറ്റി കോലായിലേക്ക് ഞാൻ ഓടിക്കയറി നിന്നപ്പോ എന്നെ കാത്തു നിന്ന് ആ കാഴ്ച ഒരുനോക്കെ ഞാൻ കണ്ടുള്ളൂ,,, അതും ശോഷിച്ഛ് ചുക്കി ചുളുങ്ങിയ ആ കാലുകൾ മാത്രം….!!!!!!! ശരീരം മുഴുവൻ തളർന്ന് ഒരു തൂവൽ പോലെ ഞാൻ ആ കോലായിൽ വിറങ്ങലിച്ചു വന്നു…

ഒരു ചെറിയ കാറ്റിനെ പോലും എതിർത്തു നിൽക്കാൻ ശേഷിയില്ലാത്ത എന്തിനെന്നറിയാതെ ഞാൻ അച്ഛന്റെ കാലുകളിലേക്ക് മാത്രം കണ്ണെടുക്കാതെ നോക്കി… മുഖയുയർത്തി ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്ക് ഇല്ലാ… പൊടുന്നനെ ആരോ വന്ന് എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന പോലെ ചെവിയിൽ മുഴങ്ങി……. “ചേച്ചിക്കുട്ടി…… നമ്മുടെ അച്ഛൻ….. നമ്മുടെ അച്ഛൻ……. നമ്മളെയൊക്കെ വിട്ട് പോയി ചേച്ചീ…. പോയി….. നമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെ പറയാതെ അച്ഛൻ പോയ്കളഞ്ഞു…… നമ്മുക്ക് നമുക്കിനി ആരാ ചേച്ചി ഉള്ളത്….???? നമ്മുടെ അച്ഛൻ നമ്മളെയൊക്കെ വിട്ട് പോയില്ലേ….??? ഒറ്റക്കായി പോയില്ലേ നമ്മള്,,,,,, എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചേച്ചീ….!!!!!! ” തുടരും…..