രചന – മഞ്ജിമ സുധി
*”എ…. എന്റെ…. എന്റെ അച്ഛനെ……???”* അനൂന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിയതും ഞാൻ കണ്ണ് വലിച്ഛ് തുറന്നു…. തികട്ടി വരുന്ന കരച്ചിൽ ഇനിയും അടക്കിപ്പിടിച്ഛ് നിർത്താൻ ചങ്കിന് കഴിഞ്ഞ് കാണില്ല…. ആ പൂളിന്റെ സൈഡിൽ ഇരുന്ന് ആശ്വാസത്തിനെന്നോണം ഞാൻ കരയുബോ ചങ്കിലെ വേദന കുറയുന്നതിന് പകരം ഇരട്ടിയ്ക്ക് ഇരട്ടിയായി കൂടുകയാണ് ചെയ്തത്….. കുറച്ഛ് നേരം കൂടി അവിടെ ഇരുന്ന് മുഖം കഴുകി തുടയ്ച്ഛ് ഞാൻ സ്റ്റേജിന്റെ അടുത്തേക്ക് നടന്നു… തിരിച്ഛ് സ്റ്റേജിന്റെ അടുത്തേക്ക് വരുബോ നേരത്തെ ഇരുന്ന് ചെയറിൽ ഇരിക്കുന്ന ആമിയെ കണ്ട് ഞാൻ കണ്ണും മുഖവും അമർത്തി തുടച്ചു… “ഹ…. നീ ഇതിവിടെ പോയതാ….???”ആമി ഞാൻ അടുത്ത് വരുന്നിരുന്നതും ആമി സംശയത്തോടെ ചോദിച്ചു…
“ഞാൻ…. ഞാൻ നിന്നെ അന്വേഷിച്ചു പോയതാ… അല്ലാ നീ ഇവിടേയ്ക്കാ നേരത്തെ പോയത്…???” “ആഹ്…ബെസ്റ്റ്…. സേതു ഉറങ്ങാൻ കളിക്കുന്നുണ്ട് ഞാൻ അച്ചമ്മേന്റെ അടുത്ത് കൊണ്ട് കിടത്തീട്ട് വരാന്ന് നിന്നോട് പറഞ്ഞല്ലേടീ ഞാൻ ഉള്ളിലേക്ക് കയറി പോയത്…. നീ അതൊന്നും കേട്ടില്ലായിരുന്നോ…???” എന്നെ നോക്കി അന്തം വിട്ടൊണ്ട് അവള് ചോദിച്ചത് കേട്ട് ഞാൻ ഇതൊക്കെ ഇപ്പോ എന്ന മട്ടിൽ അവളെ നോക്കി വാ പൊളിച്ചു…. ” അതല്ലെങ്കിലും പാട്ട് കേട്ടാ പിന്നെ നീ ഈ ലോകത്തൊന്നും അല്ലല്ലോ…!!!!” എന്നെ അടിമുടി നോക്കി അവള് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചിരിച്ഛ് സ്റ്റേജിലേക്ക് നോക്കി…. *നീ കാണുമോ….. തേങ്ങുമെൻ ഉൾക്കടൽ.. സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ…… മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു…..* സ്റ്റേജിലേക്ക് അടുക്കവേ കാതിൽ പതിഞ്ഞ ഈ പാട്ടിന്റെ ഓരോ വരിയും എന്നിൽ തീർത്ത വേദന അതി കഠിനമായിരുന്നു….
എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് 100% യോജിച്ച വാക്കുകൾ…. എന്റെ മനസ്സ് ആ വരികളിലൂടെ നീങ്ങവേ മിഴികൾ അനുവിനെ തേടി അവിടെയാക്കേ അലഞ്ഞു…. ആമിയുടെ കൂടെ ഇരിക്കുന്ന അവളിലേക്ക് കണ്ണുകൾ തറയ്ച്ഛ് നിന്നു… പൊടുന്നനെ സൈഡിലേക്ക് ചരിഞ്ഞ് നോക്കവേ ആ കരിനീലമിഴികൾ എന്നിൽ വന്ന് പതിഞ്ഞു… പാട്ടിലെ വരികളിൽ മുഴുകിപ്പോയ ഞങ്ങളുടെ മിഴിക്കളും മനസ്സും തമ്മിൽ കൊരുത്തു….. * എൻ വാക്കുകൾ വാടി വീണ പൂക്കളായ്…. മൂകസന്ധ്യയിൽ അന്യനായി മാറി ഞാൻ… കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ… * വരികളിൽ നിറഞ്ഞ നഷ്ട പ്രണയത്തിന്റെ വേദന ഞങ്ങളുടെ രണ്ടാളുടേയും കണ്ണിൽ കണ്ണീരായി ഒലിച്ചിറങ്ങി…. * പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ… വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ…
ഒന്നു കേൾക്കൂ…… ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ * അവന്റെ മുഖത്തെ ദയനീയത ഈ വരികൾക്ക് വേദന കൂട്ടുന്ന പോലെ… ഓരോ വരിയും അവന്റെ നിറഞ്ഞൊഴുകുന്ന മിഴികൾ എന്നോട് പറയുന്ന പോലെ….കണ്ണുകൾ പറിച്ചെടുക്കാൻ ശ്രമിക്കുംതോറും യാചന മാത്രം നിഴലിക്കുന്ന കണ്ണീർ തിളക്കമുള്ള ആ കണ്ണുകളിൽ ഞാൻ നിലതെറ്റി വീഴുകയാണല്ലോ കൃഷ്ണാ…!!!! ഹാളിൽ നിറയുന്ന കയ്യടിയും കൂവിവിളിക്കളുമാണ് എന്നെ ഞെട്ടലോടെ ഉണർത്തിയത്… വെപ്രാളത്തോടെ ചുറ്റും നോക്കി കണ്ണുകൾ വീണ്ടും സിദ്ധുവിലേക്ക് പാഞ്ഞു പക്ഷേ,, അവിടം ശൂന്യമായിരുന്നു… വീണ്ടും വീണ്ടും കണ്ണുകൾ പിടച്ചിലോടെ അവന് വീണ്ടി അലഞ്ഞ് നടന്നു…. ആമി വന്ന കയ്യിൽ പിടിച്ചപ്പഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… ” നീ ആരെയാ ഈ തിരയുന്നത്….???കുറച്ഛ് നേരയി ഞാൻ ശ്രദ്ധിക്കുന്നൂ…??? നേരത്തെ വന്നത് തൊട്ട് നീ ഇവിടെയൊന്നും അല്ലാ….??? എന്റെ കണ്ണ് തിരഞ്ഞിടത്തേക്ക് നോക്കി തിരഞ്ഞ് കൊണ്ട് അവള് ചോദിച്ചു…. ” ഒ….ഒന്നൂല്ലേടാ…. പ്രോഗ്രാം കഴിഞ്ഞില്ലേ.. വാ നമ്മുക്ക് പോവാ… വല്ലാത്ത തലവേദന…!!” “ആഹ്… ഞാൻ പറയാൻ തുടങ്ങായിരുന്നു… സേതൂനെ അച്ഛമ്മയുടെ അടുത്ത് കിടത്തി പോന്നതാ ഞാൻ… വാ ഇപ്പോ എണീറ്റ് കാണും…” ധൃതിയിൽ എണീറ്റ് എന്റെ കയ്യും പിടിച്ഛ് ആമി ഉള്ളിലേക്ക് നടക്കുമ്പഴും കണ്ണുകൾ സിദ്ധുവിന് വേണ്ടി ആവണം അവിടെയൊക്കെ ഇടതടവില്ലാതെ തേടി കൊണ്ടിരുന്നു……
രാവിലെ 12.00 to 12.30 മാണ് മുഹൂർത്തം….. വീട്ടിലെ കുട്ടീസ് മുതൽ വെല്യമ്മന്മാർ വരേ എല്ലാരും ഒരുങ്ങി കഴിഞ്ഞു ഞാൻ മാത്രം ഒന്നും ചെയ്തിട്ടില്ല,,അതെങ്ങാനാ നാത്തൂന്മാരെ ഒരുക്കിച്ച കഴിയേണ്ട….. നിമ്മിയെ ഒരുക്കാൻ ബ്യൂട്ടീഷൻ വന്നിട്ടുണ്ടെങ്കിലും സഹായത്തിന് ഒരാള് വേണല്ലോ…. രാവിലെ തുടങ്ങിയതാ… അവളാണേങ്കിൽ എന്നെ ഒന്ന് തിരിയാൻ പോലും സമ്മതിക്കാതെ പിടിച്ഛ് വെച്ചിരിക്കായിരുന്നു… സമയം 9.00 കഴിഞ്ഞപ്പോ അവളുടെ ഏകദേശം പണി കഴിഞ്ഞു…… വേഗത്തിൽ നിമ്മിന്റെ റൂമിനിറങ്ങി സാരിയുടുക്കാൻ ആമിന്റെ റൂമിൽ കയറിയപ്പഴാണ് ദേ ഒരുത്തി മൈ ബോസ് ഫിലിമിൽ മമ്ത നിൽക്കുന്ന പോലെ ‘ what is njori man ‘ എന്ന കൂട്ട് നിൽക്കുന്നു…. “ഡീ രാധൂ ഇത് ഉടുത്തിട്ട് റേഡിയാവുന്നില്ലഡാ…. പ്ലീസ് ഹെല്പ് മീ…..” ചുണ്ട് പിളർത്തി കൊഞ്ചലോടെ അവള് പറഞ്ഞത് കേട്ട് ഒരു നേടുവീർപ്പോടെ പിന്നെ അവളോട് ഗുസ്തി പിടിച്ചു അതൊക്കെ ഞൊറിഞ്ഞ് ഉടുപ്പിച്ഛ് കഴിഞ്ഞപ്പോ സമയം 9.30….. 10.00 മണിയപ്പോഴേക്കും ഞാൻ എങ്ങനെയൊക്കെയോ സാരിയുടുത്ത് മുടിയും കെട്ടി ഇറങ്ങാൻ നിൽകുമ്പഴാണ് ആമി മുല്ലപ്പൂവും കൊണ്ട് വന്നത്… ഞാൻ വെക്കുന്നില്ല ന്ന് ആവത് പറഞ്ഞതാ ആര് കേൾക്കാൻ…..
ഞാൻ ഒന്നും ചെയ്യാത്തത് കണ്ട് ആമി തന്നെ എന്തൊക്കെയോ മുഖത്തും മറ്റും വാരി പൂശി….. ഞാനും അവളും ഏട്ടത്തിയും ഒരേ കളർ പട്ട്സാരിയാണ്….. അജു വന്ന് വിളിച്ചതും ആമി നീ ഒക്കെ എടുത്ത് വെച്ച് താഴേക്ക് വാ ന്നും പറഞ്ഞു പുറത്തേക്ക് ഓടി…. ഞാൻ മേയ്ക്കപ്പ് സെറ്റും, റൂമിൽ വലിച്ഛ് വാരി ഇട്ടേക്കുന്നതും ഒക്കെ പെറുക്കി കൂട്ടി തൽക്കാലം കബോഡിലേക്ക് കയറ്റി വെച്ച്, ബെഡോക്കെ വിരിച്ഛ് വൃത്തിയാക്കി റൂമീന്ന് ഇറങ്ങി നിന്നത് സിദ്ധു ന്റെ മുന്നിലേക്കായിരുന്നു…… പെട്ടെന്ന് അവനെ കണ്ട് ഞെട്ടലോടെ ഞാൻ പുറക്കിലേക്ക് രണ്ടടി വേച്ചെങ്കിലും വേഗം തന്നെ മുഖം വെട്ടിച്ഛ് സൈഡിലൂടെ മുന്നോട്ട് നടക്കാൻ ആഞ്ഞു…. പക്ഷേ, അത് മുൻകൂട്ടി കണ്ട് കൊണ്ട് അവൻ എന്റെ വഴി മുടക്കി നിന്നു….അപ്പഴും അവന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ മറ്റേ സൈഡിലൂടെ പോകാൻ നോക്കിയപ്പോ അവൻ അവിടെയും വന്ന് നിന്നു… “മാറിനിൽക്ക്…!!!” അവന്റെ മുഖത്തെക്ക് നോക്കാതെ താഴേക്ക് നോക്കി അല്പം ദേഷ്യത്തോടെ പറഞ്ഞു…. “ഇല്ല….. എനിക്ക് പറയാനുള്ളത് പറഞ്ഞു തീർക്കാതെ ഞാൻ മാറില്ല….!!!” “മാറി നിൽക്ക്….. എനിക്ക് പോണം….!!” മുന്നോട്ട് ആഞ്ഞ് കൊണ്ട് ഞാൻ ഒന്നൂടെ ഗൗരവത്തിൽ ശബ്‌ദം ഉയർത്തിയതും അവൻ രണ്ട് കയ്യും നിവർത്തി എന്നെ തടഞ്ഞു…. “അനൂ പ്ലീസ്……. എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്…!!”
രണ്ടു, മൂന്ന് ദിവസമായി ഞാൻ ഇതും പറഞ്ഞ് അനൂന്റെ പിറക്കെ നടക്കാൻ തുടങ്ങീട്ട് പക്ഷേ,, അവളാണെങ്കിൽ ഒരു തരത്തിലും എന്നെ ഒന്ന് കേൾക്കാൻ കൂട്ടാക്കുന്നില്ല… പക്ഷേ ഇന്ന്… ഇതിനൊരു തീരുമാനം ഉണ്ടാകണമെന്ന് ഉറപ്പിച്ചു തന്നെയാ അവള് ഇറങ്ങുന്ന നേരം മുന്നിൽ വന്ന് നിന്നത്… പെട്ടന്ന് എന്നെ കണ്ട് അവളൊന്ന് പകച്ചെങ്കിലും അത് മറയ്ച്ഛ് വഴിമാറി പോകാൻ നോക്കിയപ്പോ വഴിമുടക്കി ഞാൻ മുന്നിൽ തന്നെ നിന്നു…. അവൾ മാറാൻ പറഞ്ഞിട്ടും ഞാൻ മാറാത്ത കണ്ട് കത്തികയറുന്ന ദേഷ്യത്തെ പല്ലിന്റെ മുകളിൽ പിടിച്ചു നിർത്തി കണ്ണടച്ച് തുറന്ന് അവളെന്നെ മറികടന്ന് നടന്നത് ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു നിർത്തിച്ചു…. ദേഷ്യത്തോടെ കത്തുന്ന കണ്ണോടെ എന്നെയും കയ്യിലേക്കും മാറിമാറി നോക്കി… “കൈ വിട്ട്……” “ഇല്ല…. എനിക്ക് പറയാൻ ഉള്ളത് പറയാതെ ഞാൻ നിന്നെ വിട്ടില്ല….” “കൈ വിട്ടാനാ പറഞ്ഞത്…..!!” “അനൂ പ്ലീസ്….. എനിക്ക്…..” *”കൈ വിട്ടാൻ…….”*
ഒരു വിധത്തിലും സിദ്ധു കൈ വിട്ടില്ലന്ന് കണ്ടതും ഞാൻ ശക്തിയായി കൈ കുടഞ്ഞ് വിട്ടീക്കാൻ നോക്കിയതും സിദ്ധു എന്റെ കൈ കുറച്ചൂടെ ശക്തിയിൽ പിടിച്ച് തിരിച്ചു പുറകിലേക്കാക്കി അവനോട് ചേർത്തു നിർത്തിയതും ഒരുമിച്ചായിരുന്നു…. ഞാൻ എന്റെ കൈ വിട്ടീക്കാൻ കുതറി ശ്രമിച്ചോണ്ട് ദേഷ്യത്തോടെ രൂക്ഷമായി അവനെ നോക്കി…. പതിവിലും വിപരീതമായി അവന്റെ മുഖത്ത് ദയനീയതയ്ക്ക് പകരം ദേഷ്യം സ്ഥാനം പിടിച്ചിരുന്നു… ചുവന്ന് വരുന്ന മുഖം വല്ലാതെ വിറകൊണ്ടു… “വിട്ട്……… എന്റെ കൈ വിട്ടാൻ……. എനിക്ക് പോണം…… വിട്ട്……!!!” “എനിക്ക് പറയാനുള്ളത് കേൾക്കാതെ നീ എവിടേക്കും പോവില്ല…..!!! രണ്ട് മൂന്ന് ദിവസമായി ഞാൻ നിന്റെ പുറക്കെ നടക്കുന്നൂ.. ആകെ ക്ഷമ കെട്ട് നെല്ലിപ്പടി കണ്ട് നിൽകാ ഞാൻ…” “എനിക്ക് ഇയാള് പറയുന്നതൊന്നും കേൾകണ്ട….!!!!!” ഞാൻ വീണ്ടും കുതറിയതും അവൻ ഒന്നൂടെ എന്നെ അവനിലേക്ക് ചേർത്ത് നിർത്തി… “വേണം…. ഞാൻ പറയുകയും ചെയ്യും നീ അത് കേൾക്കുകയും ചെയ്യും…..!!!” “എനിക്കൊന്നും കേൾകണ്ടന്നല്ലേ പറഞ്ഞത്….???” ഇത്രയും പറഞ്ഞു കൈ വിട്ടീച്ഛ് സിദ്ധുനെ ശക്‌തിയായി മുന്നിലേക്ക് ഉന്തിമാറ്റി കൊണ്ട് മുന്നോട് നടന്നു….
പക്ഷേ അപ്പോഴേക്കും സിദ്ധു പുറക്കിൽ നിന്ന് എന്റെ കയ്യിൽ വീണ്ടും പിടിച്ചിരുന്നു…. ഞാൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പഴേക്കും സിദ്ധു എന്നേയും പിടിച്ഛ് വലിച്ചോണ്ട് മുന്നോട് നടന്ന് തുടങ്ങി….. ഞാൻ കുറേ കൈ വിട്ടീക്കാനും, കുതറി മാറാനും, ഒക്കെ ശ്രമിച്ചെങ്കിലും നടന്നില്ല…. ഒച്ചയെടുത്ത് ഞാൻ കൈ വിട്ടാൻ സിദ്ധുനോട് പറഞ്ഞെങ്കിലും അതൊന്നും ചെവികൊള്ളാതെ എന്നെയും പിടിച്ചു കൊണ്ട് കോണിയിറങ്ങാൻ തുടങ്ങി… താഴെ കൂടി നിന്നവരൊക്കെ വേഗത്തിൽ കോണികൾ ചാടിയിറങ്ങുന്ന സിദ്ധുനേയും പുറക്കെ അവൻ വലിച്ചോണ്ട് ഇറങ്ങുന്ന എന്നേയും അത്ഭുതത്തോടെ മാറിമാറി നോക്കി…. ഞാൻ അവരെയൊക്കെ ആശ്രമയെന്നോണം നോക്കുന്നുണ്ടെങ്കിലും, അവരൊക്കെ അത് ശ്രദ്ധിച്ഛ് പലതും സിദ്ധുനോട് ചോദിക്കുന്നുണ്ടെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ ദൃതിയിൽ ഹാൾ കടന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങി….
വാതിൽക്കൽ നിൽക്കുന്ന അമ്മയെ അവസാന ആശ്രയമെന്നോണം ഞാൻ ദയനീയമായി വിളിച്ചത് കേട്ട് വെപ്രാളത്തോടെ ഞങ്ങളുടെ അരികിലേക്ക് വരാൻ തുടങ്ങിയ ആമ്മയെ ആമി കൈ തടഞ്ഞു നിർത്തിക്കുന്നതും വേണ്ട, പോകണ്ട എന്ന രീതിയിൽ തലയാട്ടുന്നതും കണ്ട് ഞാൻ പരിഭ്രമത്തോടെ അവളെ നോക്കി…. സിദ്ധു എന്നെയും കൊണ്ട് പുറത്ത് നിർത്തിയിട്ടിരുന്ന അവന്റെ കാറിന്റെ അടുത്തേക്ക് നടന്ന് ഡോർ തുറന്ന് എന്നെ ഉള്ളിലേക്ക് കയറ്റി…. ഞാൻ ഉടനെ തന്നെ ചാടി ഇറങ്ങാൻ നോക്കിയതും അവൻ ദേഷ്യത്തോടെ എനിക്ക് സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് കാറിന്റെ ഡോർ വലിച്ചടച്ഛ് ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തി ഗിയർ ഇട്ട് ഒരു എടുക്കലായിരുന്നു….. തേഞ്ഞ സ്മെൽ മൂക്കിലേക്ക് തുളയ്ച്ഛ് കയറും വിധം കാറിന്റെ ടയറുകൾ കുറച്ചു നേരം അവിടെ നിന്ന് തന്നെ കറങ്ങി വീറോടെ മുന്നോട് കുതിച്ചു……
കാർ എത്ര സ്പീഡിൽ ഓടിക്കാൻ പറ്റുമോ അത്രയും സ്പീഡിൽ റോഡിലൂടെ നിലം തൊട്ടാതെ പറന്നു…. അനു ദേഷ്യത്തോടെ മുഖം വെട്ടിച്ചു എങ്ങോട്ടും നോക്കാതെ തലകുനിച്ഛ് ഇരുന്നത് കൂടി കണ്ടപ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്രയും ഇരട്ടിച്ചു…. നിമിഷങ്ങൾ കൊണ്ട് മുന്നിലെ വണ്ടികളെയൊക്കെ പിന്നിലാക്കി വെട്ടിച്ചും വളഞ്ഞും പുളഞ്ഞും അറ്റമില്ലാത്ത കിടക്കുന്ന ഹൈവേലൂടെ എങ്ങോട്ടെന്നില്ലാതെ കുതിച്ചു….. കാർ ഇത്രയൊക്കെ സ്പീഡിൽ പോയിട്ടും അവള് ആ ഇരുത്തം തന്നെ തുടർന്ന്…. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി കാരണം… അന്ന് get together ന് വണ്ടി കുറച്ചൊന്ന് സ്പീഡ് കൂടിയപ്പോ പേടിച്ചു പതിയെ ഓടിക്കാൻ വെപ്രാളത്തോടെ പറഞ്ഞവൾ ഇപ്പോൾ….!!!! ഉള്ളിൽ നിമിഷങ്ങൾക്ക് നൂറിരട്ടിയായി കൂടുന്ന പേടി പുറത്ത് കാണിക്കാതെ ദേഷ്യത്തോടെ ഞാൻ തലകുനിച്ഛ് ഇരുന്നു… സ്റ്റിയറിംഗിൽ മുറുക്കുന്ന സിദ്ധുന്റെ ഉള്ളം കൈയ്യിൽ നിന്ന് അന്ന് മിറർ കൊണ്ട് പറ്റിയ മുറിവിൽ നിന്ന് രക്തം ഉറ്റി വീണു…. വണ്ടി ലക്ഷ്യമില്ലാതെ മരണ വേഗത്തിൽ എങ്ങോട്ടെന്നില്ലാതെ കുതിച്ചു….
ഞാൻ പുറത്തേക്ക് പോലും നോക്കാതെ മുഖം വെട്ടിച്ചു ഇരുന്നു… പെട്ടന്നാണ് ഒരു വലിയ ലോറി കാറിനെ ലക്ഷ്യമാക്കി എന്നോണം മുന്നിലേക്ക് വരുന്നത് കണ്ടും സിദ്ധുനെ നോക്കാതെ ഞാൻ മുന്നോട്ട് നോക്കി പേടിയില്ലാതെ ഇരുന്നു… ചാവാണെങ്കിൽ ചാവട്ടെ ന്ന് കരുതി….. സിദ്ധു ഞൊടിയിടയിൽ കാർ വളച്ചൊടിച്ഛ് തിരിച്ഛ് എങ്ങോട്ടെന്നില്ലാതെ കയറ്റി…. കല്ലും മുള്ളും നിറഞ്ഞ ഒരു നിരപ്പായ ഒഴിഞ്ഞ സ്ഥലത്തേക്ക് കാർ നിയന്ത്രണമില്ലാതെ വേഗത്തിൽ നീങ്ങി… മുന്നിൽ നിലയില്ലാത്ത കൊക്ക കണ്ടതും സിദ്ധു ബ്രേക്കിൽ ആഞ്ഞു ചവിട്ടി…. മുന്നോട് ആഞ്ഞ് കുതിച്ചു കൊണ്ട് കാർ പുറക്കോട്ട് വേച്ഛ് നിശ്ചലമായതും ഞാൻ കണ്ണടച്ചു പിടിച്ചു സീറ്റിൽ കയ്യമർത്തി ഇരുന്നു….. വണ്ടി നിന്നതും കാറ്റ് പോലെ സിദ്ധു ദേഷ്യത്തോടെ ഇറങ്ങി ഡോർ വലിച്ചടച്ഛ് കൊക്കയുടെ അറ്റത്തേക്ക് ചെന്ന് ഊരക്ക് രണ്ടു കയ്യും കൊടുത്തു നിന്നു… ഞാൻ അപ്പഴും കാറിൽ തന്നെ വാശിയോടെ ഇരുന്നു….
പാഞ്ഞ് വരുന്ന ലോറി കണ്ട മാത്രയിൽ സ്റ്റിയറിങ് ഒടിച്ചത് മാത്രേ ഓർമള്ളൂ കാർ എങ്ങോട്ടോ കയറ്റിയതെന്ന് പോലും അറിയില്ല… പക്ഷേ മുന്നിൽ കൊക്ക ഞാൻ കാണുമ്പോഴേക്കും കാർ അറ്റത്ത് എത്തിയിരുന്നു… ബ്രേക്കിൽ ആഞ്ഞു ചവിട്ടി വണ്ടി നിർത്തിക്കുമ്പോ ഞാനും അവളും ഒരുപോലെ മുന്നോട്ടു ആഞ്ഞ് പോയിരുന്നു… എന്നിട്ടും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വണ്ടിയിൽ നിന്ന് ചാടിയിറങ്ങി ഡോർ ഞാൻ വലിച്ചടച്ചു ആ കൊക്കയുടെ അറ്റത്ത്‌പോയി ഊരയ്ക്ക് കൈ കൊടുത്ത് നിന്നു ദേഷ്യം ഒന്ന് വരുതിയിൽ ആയതും ഞാൻ നീട്ടിയൊരു ശ്വാസം വലിച്ചെടുത്ത് അനൂന്റെ ഡോറിന്റെ അടുത്തേക്ക് ചെന്ന് നിന്ന് അടുത്തേക്ക് കുനിഞ്ഞു…ഇത്രയൊക്കെ നടന്നിട്ടും അവൾ ഒരക്ഷരം പോലും മിണ്ടാത്തത് എന്നെ വല്ലാതെ തളർത്തി….. “ഇറങ്ങ്……!!!!!” ഞാൻ പറഞ്ഞതിന് പുല്ല് വിലപോലും കല്പിക്കാതെ കേട്ടെന്ന് പോലും ഭാവിക്കാതെ അവള് ദേഷ്യത്തോടെ മറുഭാഗത്തേക്ക് മുഖം വെട്ടിച്ചത് കണ്ട് എന്നിൽ അടക്കി നിർത്തിയ ദേഷ്യം വീണ്ടും നുരഞ്ഞ് പൊങ്ങി….. ഡോർ വലിച്ഛ് തുറന്ന് സീറ്റ് ബെൽറ്റ് അഴിച്ച് മാറ്റി ബലമായി അവളെ പിടിച്ചു വലിച്ചു പുറത്തിറക്കി ഡോർ തിരിച്ചടച്ചു കാറിനോട് ചേർത്ത് നിർത്തിയതും അവൾ മുഖമുയർത്തി എന്നെ നോക്കി…..
കണ്ണിൽ കത്തുന്ന ദേഷ്യം അല്പം പോലും കുറഞ്ഞില്ലങ്കിലും അവളുടെ രണ്ടു ചുവന്ന് കലങ്ങിയ കണ്ണിലൂടെയും കണ്ണീർ കവിളിലൂടെ ചാലിടൊഴുക്കിയിരുന്നു… അത് കാണേ എന്റെ ദേഷ്യം മുഴുവൻ ചോർന്നൊലിച്ചു….. “അനു…. പ്ലീസ്…… നീ… നീ ഇങ്ങനെ കരയല്ലേ…..നിന്റെ കണ്ണിൽ നിന്ന് അടരുന്ന ഓരോ തുള്ളിയും എന്റെ ഞെഞ്ചിൽ വീണ് വല്ലാതെ പൊള്ളുന്നുണ്ട്, ആഴത്തിൽ വ്രണപ്പെടുത്തുന്നുണ്ട്…. എനിക്ക്…. എനിക്ക് സഹിക്കാൻ പറ്റതോണ്ടാ ഞാൻ ഇങ്ങനെയൊക്കെ…….. വേദന തീണ്ടാത്ത ഒരിറ്റ് സ്ഥലം പോലും എന്നിൽ ബാക്കിയില്ല…. നീറിയിട്ട് വയ്യ…. ” മുഖം സൈഡിലേക്ക് വെട്ടിച്ഛ് കൊണ്ട് ഒരക്ഷരം പോലും മിണ്ടാതെ ഗൗരവത്തോടെ അവള് നിന്നു… “നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ…… ആം സോറി…ഞാൻ… ഞാൻ ഇങ്ങനെയൊന്നും ചെയ്യണമെന്ന് വിചാരിച്ചതല്ല…. നീ പറഞ്ഞത് എല്ലാം കൂടി സഹിക്കാൻ പറ്റിയില്ല….. എന്റെ ഉള്ളം നിറയെ നിന്നോട് പറയാനുള്ള കാര്യങ്ങൾ ആണ്… അതിന്റെ എല്ലാം ഭാരം എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്… ഞാൻ പറഞ്ഞില്ലേ, നീ എന്നെ കൊല്ലുകയോ, മുറിവേല്പിക്കുകയോ, എന്ത് വേണെങ്കിലും ചെയ്തോ പക്ഷേ,,,, പക്ഷേ എന്നെ ഒന്ന് കേൾക്കാനുള്ള മനസ്സെങ്കിലും കാണിച്ചൂടെ…
ഈ അവോയ്ഡ് ചെയ്യുന്നത് എന്നെ ഒരുപാട് വേദനിപ്പിക്കുണ്ട് എങ്കിലും, എനിക്ക് പറയാനുള്ളത് ഒരുതവണ, ഒരൊറ്റ തവണ പ്ലീസ്…… നീ പറയുന്ന എന്തും ഞാൻ കേൾക്കാം…. നീ എന്തു ചോദിച്ചാലും ഞാൻ തരാ…. നീ ദേഷ്യത്തോടെയെങ്കിലും രണ്ട് വാക്ക് എന്നോട് സംസാരിക്ക്.. പ്ലീസ്… ഐ ബെഗ് യൂ……. അനൂ…… എന്തെങ്കിലും….. എന്തെങ്കിലും ഒന്ന് പറ… പ്ലീസ്…. ഇങ്ങനെ മിണ്ടാതെ നിൽകല്ലേ……” ചങ്ക് വെട്ടിപ്പൊളിയുന്ന വേദനയോടെ അവളെ നോക്കി നിറഞ്ഞ കണ്ണോടെ ഞാൻ പറഞ്ഞ് തീർന്നതും അവള് വെട്ടിച്ച മുഖം എന്റെ നേരെ ഉയർത്തി എന്നെ നോക്കി…. ഒരു പ്രത്യേക ഭാവം എടുത്ത് പറയാൻ പട്ടിയില്ലെങ്കിലും വല്ലാത്തൊരു തീഷ്ണതയും ഉറച്ച ആത്മവിശ്വാസവും ഉണ്ടായിരുന്നു അവളുടെ ആ നോട്ടത്തിന്….. കണ്ണോട് അവളോട് വീണ്ടും കൊഞ്ചി….. “ഞാൻ എന്തു ചോദിച്ചാലും തരോ…????” ഗൗരവമേറിയ ശബ്ദത്തോടെ അവളെന്നോട് ചോദിച്ചത് കേട്ട് ഞാൻ ആത്മ ധൈര്യത്തോടെ പറഞ്ഞു…. “തരും… എന്നാൽ കഴിയുന്ന എന്ത് നീ ചോദിച്ചാലും ഞാൻ തരും… എന്റെ ജീവൻ പോലും…..” അത് കേൾക്കെ അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.. ഒരു തരം വിജയിക്കാൻ പോകുന്നവളുടെ, എന്തോ മനസ്സിൽ ഉറപ്പിച്ചപ്പോലുള്ള നിഗൂഢമായ ചിരി…. *”എങ്കിൽ,,,,, എനിക്ക് ഡിവോഴ്സ് വേണം…..”* തുടരും…..

by