രചന – മഞ്ജിമ സുധി
അവളാൽ കഴിയുന്നതൊക്കെ അവളെനിക്ക് തിരിച്ഛ് തന്നു, പകരം ഞാൻ കൊടുത്തത് കണ്ണീരും, വേദനയും മാത്രല്ലേ…??? ഞാൻ കാരണം അവൾക്ക് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ…
നിരപരാധിയായ അനൂന്റെ അച്ഛൻ…???
അവളെ പറഞ്ഞതും കാണിച്ചതും ഓർക്കെ നെഞ്ച് വിങ്ങി പൊട്ടുന്നു… ചങ്കിൽ വേദന കെട്ടി നിൽക്കുന്നു… ഞാനവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി എന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു….
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“സിദ്ധു…..????”
അവനെ തിരിച്ഛ് കെട്ടിപ്പിടിച്ഛ് ഞാൻ പയ്യെ വിളിച്ചു…
“സിദ്ധേട്ടാ…. വിട്ട്….
എനിക്ക് വേദനിക്കുന്നു ചെക്കാ….??”
ഈശ്വരാ ഈ കോന്തൻ എന്നെ ഞെക്കി പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണോ…??? കൈ മുറുക്കം കൂടിയതും അവനെ അടർത്തി മാറ്റാൻ ശ്രമിച്ഛ് ഞാൻ മനസ്സിൽ പറഞ്ഞു…
സിദ്ധേട്ടാ….. വിട്ടേ….???
ബലമായി അവനെ തള്ളി മാറ്റി അവന്റെ മുഖത്തേക്ക് നോക്കിയതും മുഖം സൈഡിലേക്ക് വെട്ടിച്ഛ് കണ്ണ് തുടയ്ക്കുന്ന സിദ്ധുനെ കണ്ട് ഞാൻ ഞെട്ടി…. സിദ്ധു കരഞ്ഞോ…???വേദനയോടെ അവന്റെ മുഖം എന്റെ നേരെ പിടിച്ഛ് തിരിച്ചു… ചുണ്ടുകൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ…!! ആ മുഖം നിറയെ വേദനായാണ്…
കൺ പീലികൾ നനഞ്ഞിരുന്നു.. കണ്ണുകളിൽ തെളിനീർ തിളക്കം…
“സിദ്ധേട്ടാ…??”
അത്യധികം സ്നേഹത്തോടെ വാത്സല്യത്തോടെ ഞാൻ അവനെ വിളിച്ഛ് തീരും മുന്നേ അവന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി…
“Am….. Am sorry daa…..!!!! Really really am sorry….!!!!”
അതിർവരമ്പുകൾ ഭേദിച്ഛ് സിദ്ധു കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീരിൽ ഒരുവേള എന്റെ മുഖം കുതിർന്നു…. കരച്ചിലടക്കി പിടിച്ഛ് എന്റെ മുന്നിൽ തലകുനിച്ചിരുന്നു വിതുമ്പുന്ന സിദ്ധുനെ കാണേ എന്റെ കണ്ണുകളും പെയ്തു…
“സോറി,,, എന്തിനാ സിദ്ധേട്ടാ…??? അതൊക്കെ കഴിഞ്ഞില്ലേ…???”
“അതല്ല രാധൂ…. ഞാൻ കാരണം…. എന്റെ ബുദ്ധിമോശം കാരണം… നിനക്ക് നഷ്ടങ്ങൾ മാത്രല്ലേ ഉണ്ടായിട്ടുള്ളൂ…. എന്റെ സന്തോഷം, സമാധാനം, ജീവിതം അങ്ങനെ അങ്ങനെ നഷ്ടപ്പെട്ടുന്ന് ഞാൻ കരുതിയതൊക്കെ നീ എനിക്ക് തിരിച്ചു തന്നു…. പക്ഷേ ഞാൻ എല്ലാം നഷ്ടപ്പെടുത്തിയതല്ലാതെ നിനക്കൊന്നും….”
സിദ്ധുനെ പറഞ്ഞ് മുഴുമിക്കാൻ വിട്ടാതെ ഞാൻ ഇടിയ്ക്ക് കയറി….
“ആരു പറഞ്ഞു ഒന്നും തിരിച്ഛ് തന്നില്ലെന്ന്…??? എന്റെ എല്ലാമെല്ലാമായ അമ്മയെ നീയല്ലേ എനിക്ക് തിരിച്ഛ് തന്നത്…!!! എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞത് നീയല്ലേ…???അമ്മൂന്റെ കല്യാണം ഒരേട്ടന്റെ സ്ഥാനത് നിന്ന് നീ നടത്തിയില്ലേ…??? അച്ഛനെ നല്ലൊരു ഹോസ്പിറ്റലിൽ ചികിത്സിച്ചില്ലേ…??? എനിക്ക് പറയാൻ കഴിയാത്ത പോയതൊക്കെ അച്ഛനോട് പറഞ്ഞില്ലേ…??? ഇതൊക്കെ ഞാനറിയാതെ നീ എനിക്ക് വേണ്ടി ചെയ്ത് തന്നില്ലേ…???
എന്റെ അമ്മൂന് ഒരു നല്ല ഏട്ടനായില്ലേ, അമ്മയ്ക്ക് മൂത്തൊരു മകൻ…. അങ്ങനെ അങ്ങനെ… നീ ഇപ്പോ ഞങ്ങൾക്ക് എല്ലാമല്ലേ…???
ഞാൻ ആഗ്രഹിച്ചതിനേക്കാൾ ഒരുപാട് നീ എനിക്ക് തന്നു സിദ്ധു… ഒരുപാടൊരുപാട്…!!!!”
അവന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ ചിരിയോടെ കണ്ണീരോടെ പറയുമ്പോ എന്റെ മനസ്സിൽ സാന്തോഷമായിരുന്നു… അവന്റെ കൈവിരലിൽ കൈകോർത്ത് ഇടത് കൈത്തണ്ടയിലേക്ക് ഞാൻ തല ചാരി ഇരുന്നു….
“പിന്നെ അച്ഛൻ…..!!!! അച്ഛനെനിക്ക് എന്നും ഒരു വേദനയായിരിക്കും സിദ്ധു… അതിന് ഇത്ര കാലം കഴിഞ്ഞാലും..!!! പക്ഷേ ആ വേദന മറികടക്കാൻ നീയില്ലേ എന്റെ കൂടെ… എനിക്ക് അച്ഛനായും ഏട്ടനായും ഭർത്താവായുമൊക്കെ നീയില്ലേ….!!!!! ”
സിദ്ധു മുഖത്തേക്ക് മുഖമുയർത്തി നോക്കി ചിരിയോടെ ഞാൻ ചോദിച്ചതും അവനെന്റെ കണ്ണിലേക്ക് വേദനയോടെ മാറിമാറി നോക്കി….
“എന്നോട് ദേഷ്യമില്ലേ രാധൂ….????
മനസ്സിലെ ചെറിയൊരു കോണുകൊണ്ട് നീയെന്നെ വെറുക്കുന്നില്ലേ…???”
വേദനയാൽ അവന്റെ ശബ്‌ദം നേർത്തു പോയിരുന്നു….!!! വല്ലാതെ ചിലമ്പിച്ചിരുന്നു…!!! നേരെ ഇരുന്ന് അവന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറുക്കിൽ ഞാൻ അമർത്തി ചുംബിച്ചു…..
“ഒരിക്കലുംല്ല സിദ്ധു….!!!!! നിനക്കറിയോ സിദ്ധു എനിക്ക് നീ എന്തോരും ആശ്വാസമാണെന്ന്….??
മനസ്സ് തളരുമ്പോ ശരീരം ക്ഷീണിക്കുമ്പോ എല്ലാർക്കും അച്ഛനും അമ്മയും അരികിൽ വേണം ന്ന് തോന്നും… അവരുടെ സാമീപ്യമാവും മറ്റാരേക്കാളും എന്തിനേക്കാളും നമ്മൾ ആഗ്രഹിക്കാ, കൊതിക്കാ… അല്ലേ..???
പക്ഷേ,,,, അന്ന്…… പനി പിടിച്ഛ് കിടന്നപ്പോ ഒരിക്കൽ പോലും ഞാനെന്റെ അമ്മയെയോ അച്ഛനെയോ മിസ് ചെയ്തില്ല…!! അവരെ ഞാൻ ഓർത്തത് പോലുംല്ല,,,, അതെന്ത് കൊണ്ടാനറിയോ…???
നീ എന്റെ കൂടെ ഉണ്ടായിരുന്നതോണ്ടാ…! അമ്മയെ പോലെ നീയെന്നെ പരിചരിച്ചു, അച്ഛന്റെ കരുതലോടെ എന്നെ നോക്കി….!!!! അത്രയൊക്കെയേ ഏതൊരു പെണ്ണും ആഗ്രഹിക്കുള്ളൂ… ഒരു പെണ്ണിന് അത്രയൊക്കെ മതി…!!!
ഇനി പറ,,, ഞാൻ ഭാഗ്യവതിയല്ലേ,,, നിന്നെപ്പോലെയൊരു ഭർത്താവിനെ കിട്ടിയതിൽ….???”
എന്റെ കൈക്കുമ്പിളിലെ സിദ്ധുന്റെ മുഖത്തേക്ക് ഉറ്റു നോക്കി പറയുമ്പോ എന്തിനോ എന്റെ കണ്ണുകളും പെയ്തിരുന്നു….!
“ആയിരിക്കും എന്നാലും ഞാൻ കാരണം നിന്റെ അച്ഛൻ…????”
“ദേ സിദ്ധേട്ടാ,,,,,, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…!!!!! കുറേയായി ഞാനിത് കേൾക്കുന്നു..!!!”
വാശിയോടെ കൈ വലിച്ഛ് ഞാൻ മുന്നോട്ട് നോക്കിയിരുന്നു…. സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർന്ന് ഇരുന്നു…
“സത്യായിട്ടും എന്നോട് ദേഷ്യമോ, വെറുപ്പോ ഒന്നും ഇല്ലല്ലോ…????”
സിദ്ധു വീണ്ടും ചോദിച്ചത് കേട്ട് ദേഷ്യത്തോടെ അവന്റെ നേരെ തിരിഞ്ഞ് മുഖത്തേക്ക് നോക്കി പറയാൻ വാ തുറന്നെങ്കിലും ആകാംഷയോടെയുള്ള അവന്റെ നോട്ടം കണ്ട് ഒരു നേടുവീർപ്പോടെ ഞാൻ വീണ്ടും സ്നേഹത്തോടെ അവനെ നോക്കി….
“ഇല്ല സിദ്ധേട്ടാ….. സത്യം……!!!!!
എന്റെ അച്ഛനാണേ സത്യം….!!!”
അച്ഛനെ പിടിച്ഛ് സത്യമിട്ടും സിദ്ധുന്റെ മുഖം വിടരാത്തത് കണ്ട് എനിക്ക് വീണ്ടും ദേഷ്യം വന്നു….
“ഹോ,,,,,, ഇനിയെങ്കിലും ഒന്ന് വിശ്വാസിക്ക് മനുഷ്യാ…!!! അമ്മയാണേ ഈ ചോദ്യം ഇനിയും ചോദിച്ചാ,, സത്യായിട്ടും ഞാൻ വല്ലതും എടുത്ത് തലയ്ക്കടിക്കും…!!! ”
ഞാൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ മുഖം പാതി വിടർന്നെങ്കിലും എന്നെ നോക്കി വെറുതേ ചിരിച്ചെന്ന് വരുത്തി അലക്ഷ്യമായി നോക്കി ഇരുന്നു….
“ഹ… ഒന്ന് ചിരിക്കന്റെ കോന്താ,,, ഒന്നുല്ലെങ്കിലും എന്റെ അമ്മയ്ക്ക് താൻ ചക്ക നന്നാക്കി കൊടുത്തില്ലേ,, അത് പോരെ എനിക്ക് എന്റെ കോന്തനെ സ്നേഹിക്കാൻ…!!!”
അവന്റെ കയ്യിൽ കൈകോർത്ത് ഞാനവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും നനുത്തൊരു ചിരി അവന്റെ ചൊടിയിൽ വിടർന്നു…..
“ഈ ഒരു ജന്മം മാത്രല്ല,,, ഇനിയുള്ള എഴ് ജന്മങ്ങളിലും എനിക്ക് നിനക്കായ് മാത്രം പിറവി കൊള്ളണം…..!! നിന്നെ കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കണം… നിന്റെ വിളികൾക്ക് വേണ്ടി കാതോർക്കണം…!! നിന്നെ സ്നേഹിക്കാൻ വേണ്ടി മാത്രം ജീവിക്കണം….”
അവന്റെ കണ്ണിലേക്ക് പ്രണയത്തോടെ നോക്കി….
“അപ്പോ നീ എന്നെ വെറുതെ വിട്ടാൻ ഉദ്ദേശിച്ചിട്ടില്ല,,,,ല്ലേ…?
ഞൊടിയിടയിൽ ഒരുനെടുവീർപ്പോടെ എന്റെ മുഖത്തേക്ക് നോക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചു നിന്നു….
“ഹോ,,,,,,,, ഏഴ് ജന്മേയ്….!!!
ഈ ഒരു ജന്മം തന്നെ സഹിക്കാൻ പെടാപ്പാട് പെടുമ്പഴാ ഇനിയുള്ള ബാക്കി ആറ് ജന്മം……”
മുകളിലേക്ക് നോക്കി അവൻ പറഞ്ഞത് കേട്ട് ഞാൻ അവന്റെ കൈത്തണ്ടയിൽ കോർത്ത് പിടിച്ച കൈ വിട്ട് സിദ്ധു ന്റെ നേരെ ചരിഞ്ഞിരുന്ന് കുറുക്കനെ നോക്കി ഊരയ്ക്ക് കൈ കൊടുത്തു…
നിരാശയോടെ മുകളിലേക്ക് നോക്കി പരിതപിച്ഛ് സിദ്ധു ഇടംകണ്ണിട്ട് എന്നെ നോക്കിയതും ഞാനെന്റെ രണ്ട് കയ്യും ചുരുട്ടി പിടിച്ഛ് അവന്റെ നെഞ്ചിൽ ആഞ്ഞ് കുത്തി….
കോന്തൻ കണാരൻ…..!!!! ഞാനെത്ര കാര്യമായി ഈ ജന്തുനെ സമാധാനിപ്പിക്കാൻ പറഞ്ഞതാ…. പകരം ഈ പാക്കരൻ പറഞ്ഞത് കേട്ടില്ലേ,,,, വത്തൂരി…. !!!
ഞാൻ കുറുമ്പോടെ അവന്റെ നെഞ്ചിൽ കുത്തി തുടങ്ങിയതും സിദ്ധു പൊട്ടിച്ചിരിച്ഛ് എന്റെ കൈ രണ്ടും പിടിച്ഛ് വലിച്ഛ് എന്നെ നെഞ്ചിലേക്ക് ചേർത്ത് ബെഡിൽ മലർന്ന് വീണു….
“എഴല്ല,,, രാധൂ എഴായിരം ജന്മങ്ങൾ എനിക്ക് നിന്റെ കൂടെ ജീവിക്കണം….!!!!
എന്റെ പൊട്ടിക്കാളിയുടെ മാത്രം കോന്തൻ കണാരനായി….!!!!! നിന്റെ സ്വന്തം സിദ്ധേട്ടനായി….!!!!
നിന്റെ കരിനീലമിഴിക്കളിലെ നക്ഷത്ര തിളക്കം കൊതിതീരെ കാണണം…!! ചുണ്ടിന്റെ കോണിലെ കാക്കപ്പുള്ളി ചിരിക്കുമ്പോ ഓടിയൊളിക്കുന്നത് നോക്കി നിൽക്കണം..!!!!! നിന്നെ സ്നേഹിച്ഛ്, പ്രണയിച്ഛ് അങ്ങനെ അങ്ങനെ….!!!!!!”
നിറഞ്ഞ ചിരിയോടെ എന്നെ കെട്ടിപ്പിടിച്ഛ് മുകളിലേക്ക് നോക്കി അവൻ പറഞ്ഞത് കേട്ട് ആ നെഞ്ചിൽ രണ്ടിടി കൂടെ കൊടുത്ത് ഞാനവനെ കെട്ടിപ്പിടിച്ഛ് നെഞ്ചിലേക്ക് കയറി കിടന്നു….
ശാന്തമായി മിടിക്കുന്ന ഹൃദയതാളം കേട്ട്, ആ നെഞ്ചിലെ ചൂട് പറ്റി ഞാൻ കണ്ണുകൾ അടച്ചു…!!
“അനൂ…..?????”
ഡോറിൽ മുട്ടിക്കൊണ്ടുള്ള അമ്മയുടെ വിളികേട്ട് ഞെട്ടലോടെ ഞാൻ വാതിൽക്കലേക്ക് നോക്കി…
ദൈവമേ….!!!! അമ്മ……!!!!
“ആഹ്……!!!!!”
സ്ഥലകാല ബോധത്തോടെ ഞാൻ വേഗം വാതിൽക്കലേക്ക് നോക്കി നീട്ടി വിളി കേൾക്കുന്നതിനോടൊപ്പം സിദ്ധുന്റെ നെഞ്ചിൽ കൈകുത്തി എണീക്കാൻ ശ്രമിച്ചു…..
വെപ്രാളത്തോടെ അവനെ നോക്കി ഞാൻ കുതറി മാറാൻ നോക്കിയെങ്കിലും സിദ്ധു എന്നെ വരിഞ്ഞ് മുറുക്കി അവനോട് ചേർത്ത് കെട്ടിപ്പിടിച്ഛ് കണ്ണടയ്ച്ഛ് കിടന്നു…
“സിദ്ധേട്ടാ….. വിട്ട്…. ദേ അമ്മ വിളിക്കുണൂ….”
“അനൂ മോളേ…. എന്തെടുക്കാ…. വാതില് തുറന്നേ….????”
അയ്യോ ദേ അമ്മ വീണ്ടും വിളിക്കുന്നു… ഈ കോന്തനാണെങ്കിൽ പിടി വിടുന്നില്ലല്ലോ ദൈവമേ…!!!!”
“ആ… ആഹ് വരാമ്മാ….!!!”
“സിദ്ധു ദേ,,, തമാശ കാണിക്കല്ലേ എന്നെ വിട്ട് മനുഷ്യാ….????”
നെഞ്ചിൽ തട്ടിയും കുത്തിയും വിളിച്ചിട്ടും സിദ്ധു കണ്ണ് തുറന്നില്ല, പകരം ഒന്നൂടെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ചു….
ന്റെ കൃഷ്ണാ അമ്മേന്റെ അടുത്ത വിളിപ്പോ വരൂല്ലേ…???
മനസ്സിൽ പറഞ്ഞ് ഞാൻ വീണ്ടും സിദ്ധുന്റെ പിടിയിൽ നിന്ന് കുതറി…. എവടെ,,,,,, ഇങ്ങേര് വിട്ടുംന്ന് തോന്നുന്നില്ല…. ഒരുവിധത്തിലും വിട്ടില്ലെന്ന് ഉറപ്പായതും ഞാൻ അവന്റെ ഞെഞ്ചിൽ അമർത്തി കടിച്ചു….
“ആഹ്….അമ്മേ….!!!”
ഇങ്ങനെ വഴിക്ക് വാടാ മോനെ… വേദനയായതും സിദ്ധു അഭിനയം നിർത്തി കൈ വിട്ട് വലിയ വായ്യിൽ നിലവിളിച്ചു… അവൻ കൈ വിട്ടതും ഞാൻ വേഗം എണീറ്റ് ഡോറിന്റെ അടുത്തേക്ക് ഓടി… എണീറ്റ് ഇരുന്ന് നെഞ്ചിൽ കൈ വെച്ഛ് ഉഴിഞ്ഞ് എന്നെ രൂക്ഷമായി നോക്കുന്ന സിദ്ധുനെ തിരിച്ഛ് നോക്കി ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു…. അവൻ വാശിയോടെ എണീറ്റ് എന്റെ അടുത്തേക്ക് വരുന്നത് കണ്ടതും ഞാൻ വേഗം ഏന്തി വലിഞ്ഞ് ഡോർ തുറന്നു…. മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ട് ഓടി വന്ന സിദ്ധു എന്റെ അടുത്ത് നല്ല കുട്ടിയായി നിന്നു…..
ഞങ്ങളെ അടിമുടിയൊന്ന് നല്ലോണം കണ്ണുഴിഞ്ഞ് അമ്മ കുറച്ഛ് ഗൗരവത്തിൽ മുഖത്തേക്ക് നോക്കി….
“ഹ്മ്മം….എന്താ……????
എന്താ രണ്ടാൾക്കും മുറിയടച്ചൊരു പരിപാടി…..???? ഞാൻ എവിടെയൊക്കെ നോക്കീന്ന് അറിയോ….????
എന്തായിരുന്നു രണ്ടാൾക്കും പരിപാടി……???”
“അത് പിന്നെമ്മേ,,, ഈ സിദ്ധു ഏട്ടൻ…..”
അമ്മ കാര്യമായി ചോദിച്ചതിന് മറുപടിയായി സൈഡിൽ നിൽക്കുന്ന സിദ്ധുനെ നോക്കി ഞാൻ പറഞ്ഞു തുടങ്ങിയെങ്കിലും സിദ്ധു ഇടയ്ക്ക് കയറി…
“അ…അതമ്മേ എനിക്ക് എന്താന്ന് അറിയില്ല,, പെട്ടെന്ന് വല്ലാത്തൊരു തലവേദന…. പറഞ്ഞപ്പോ അനു മരുന്നെടുത്ത് തരുവായിരുന്നു..ല്ലേ……????”
~~~~~~~~~~~~~~~~~~~~~~~~~~~~~~
ഇടയ്ക്ക് കയറി തലയിൽ കൈവെച്ഛ് നല്ല തലവേദന അഭിനയിച്ഛ് ഞാൻ പറഞ്ഞ് അവളെ ചോദ്യഭാവത്തിൽ നോക്കി…. അവള് ആദ്യം അന്തം വിട്ട് എന്നെ നോക്കിയെങ്കിലും പിന്നെ ആക്കുന്ന പോലെ തലയാട്ടി….
“ആഹ് മ്മേ വല്ലാത്ത വേദന ആയിരുന്നു ല്ലേ…???”
അവസാനം കൊനിഷ്ട്ട് പോലെ എനിക്ക് നേരെ ചോദ്യമെറിഞ്ഞ് ചിരിയോടെ അവള് അമ്മയെ നോക്കി….
“അല്ലാ,,,, ഞാൻ നേരത്തെ നിലവിളിക്കുന്നത് പോലെ ഒരു ശബ്ദം കേട്ടല്ലോ…. അതാരാ…????”
അമ്മ സംശയത്തോടെ ചോദിച്ചതിന് ഞാൻ മറുപടി നൽകാൻ വാ തുറന്നതും അനു ഇടയ്ക്ക് കയറി…
“ആഹ്…….അയ്യോ അമ്മേ അത് സിദ്ധേട്ടനാ….!!!! തലവേദന സഹിക്കാൻ പറ്റാതെ അലറി കരഞ്ഞു പോയതാ പാവം….!! അല്ലേ സിദ്ധു….. വേട്ടാ…..????”
ഇവളിത് കുളമാക്കും…!!! അവളെ മറുപടി കേട്ട് അന്തം വിട്ട് നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി അവള് അല്ലേ ന്ന് ഒന്നൂടെ ചോദിച്ചതും ഞാൻ അമ്മയെ നോക്കി ആഹ് ന്ന് തലയാട്ടി….!!!”
“ആഹ്…ആഹ്….!!!! മനസ്സിലായി…!!!മ്മ്മ്…..!!!”
എന്നെയൊന്ന് ഇരുത്തി നോക്കി അമ്മ അമർത്തി മൂളി…!!!ഛേ,, കള്ളം പറഞ്ഞതാന്ന് അമ്മയ്ക്ക് മനസ്സിലായി കാണും… ഈ കുരുപ്പിനെ പറഞ്ഞാൽ മതിയല്ലോ…!!!!!! എന്റെ മുഖത്തെ ചമ്മൽ കണ്ട് ചിരി കടിച്ഛ് പിടിച്ഛ് നിൽക്കാ പൊട്ടിക്കാളി…!!!!
“ആഹ്,,,, വേദനയും വിലക്കുമൊക്കെ മാറിയെങ്കിലും രണ്ടാളും താഴേക്ക് വാ… അനന്തനും ഫ്രണ്ട്സും മറ്റും, എല്ലാരും കുറേ നേരയിട്ട് നിങ്ങളെ അന്വേഷിക്കുവാ…..
നല്ലൊരു ദിവസായിട്ട് റൂമിൽ കയറി അടയിരിക്കാ രണ്ടും…..മ്മ്മ്…..!!!!
വേഗം വാ…..???”
“ആഹ്….. ദാ വരാമ്മേ….”
നിറഞ്ഞ ചിരിയോടെ അമ്മയ്ക്ക് അനു മറുപടി കൊടുത്തു… ഇത്രയും പറഞ്ഞ്, മറുപടിയും കേട്ട് അരയിലെ മുന്താണി ഒന്നൂടെ കുടഞ്ഞുടുത്ത് അമ്മ തിരിഞ്ഞു രണ്ടടി നടന്നതും അവിടെ നിന്ന് എന്തോ പറയാൻ മറന്ന പോലെ തലയിൽ കൈ വെച്ചോണ്ട് തിരിച്ചു എന്റെ അടുത്തേക്ക് നടന്നു വന്നു..
“ആഹ്….പിന്നേയ്…. താഴേക്ക് വരുന്നതിന് മുന്നേ ഈ കുർത്തയിൽ പറ്റിയിരിക്കുന്ന തലവേദന അങ്ങു തുടച്ചു കളഞ്ഞേക്ക്ട്ടോ മോനെ… ഇല്ലെങ്കിൽ ചിലപ്പോ തലവേദന കൂടും…. മ്മ്മ്….???”
വാത്സല്യത്തോടെ എന്റെ മുഖമുഴിഞ്ഞ് നിറഞ്ഞ ചിരിയോടെ അമ്മ പറഞ്ഞത് കേട്ട് ഞാൻ വേഗം കുർത്തയിലേക്ക് നോക്കി… അനൂന്റെ സിന്ദൂരം എന്റെ നെഞ്ചിൽ പതിഞ്ഞത് ഞാൻ അപ്പഴാണ് ശ്രദ്ധിച്ചത്…. അത് കണ്ടതും എന്റെ മുഖം വിളറി വെളുത്ത് പോയി…
ഛേ…. അമ്മയ്ക്ക് എല്ലാം മനസ്സിലായി….!!!
ചടപ്പോടെ ഞാൻ അമ്മയെ മുഖമുയർത്തി നോക്കിയതും അമ്മ എന്നെ നോക്കി മനോഹരമായി ചിരിച്ഛ് കവിളിൽ സ്നേഹത്തോടെ രണ്ട് തട്ട് തട്ടി തലോടി താഴേക്ക് ഇറങ്ങി… അയ്യേ… അമ്മേടെ മുന്നിൽ ഞാൻ ചമ്മി നാറിയല്ലോ….!!!! മോശായി പോയ്…!!!
അമ്മ കോണിയിറങ്ങി തുടങ്ങിയതും ഞാൻ ചമ്മലോടെ അനൂനെ നോക്കി, അവള് ഞാൻ നോക്കാൻ നിന്നപ്പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി…
വാതിൽ കട്ടിലയിൽ ചാരി നിന്ന് പൊട്ടി പൊട്ടി കുലുങ്ങി ചിരിക്കുന്ന അനൂനെ ഞാൻ ദേഷ്യത്തോടെ നോക്കി… അത് കണ്ടതും പെണ്ണിന്റെ ചിരി കൂടി… വയറിൽ കൈയമ്മർത്തി എന്നെ നോക്കി കളിയാക്കി, ചിരി നിർത്താൻ കഴിയാതെ വീണ്ടും വീണ്ടും അവള് ചിരിച്ചു….
“ഹാവൂ…… ന്റെമ്മേ…..ന്റെ കൃഷ്ണാ….. ഹാഹ….. ഹാ……..ഹൂ……!!!!!
ന്റെ ഭഗവാനേ,,,, നിന്നോട് ഞാൻ അങ്ങനെയാ നന്ദി പറയേണ്ടത്…!!!
ഹൊ,,,,,, എന്തൊക്കെ ആയിരുന്നു…. തലവേദന, മരുന്ന്….. എല്ലാം പൊളിച്ചടുക്കി കയ്യിൽ തന്നില്ലേ അമ്മ…..!!! നന്നായി….!!!”
ചിരിയടക്കി വാശിയോടെ അവളെന്നെ നോക്കി….
” നിങ്ങൾക്കിത് വേണം….!!! നിങ്ങൾക്കിത് കിട്ടണം….!!! എല്ലാ വട്ടവും എന്നെ അല്ലേ ഇങ്ങനെ നാണം കെടുത്താറ്…..??? എന്താ അപ്പോ നിങ്ങള് പറയാറ്…????
ഒരു നിമിഷം ആലോചിച്ഛ് അവള് ആവേശത്തോടെ എന്റെ മുഖത്തേക്ക് നോക്കി….
“ആഹ്,,,, അത് ഞാൻ നിന്നെ ഒന്ന് സ്നേഹിച്ചതാന് ല്ലേ…??? അമ്മയോട് അങ്ങനെ പറയായിരുന്നില്ലേ മോനെ സിദ്ധാർത്ഥ് സേതുമാധവേ…??? എന്തേയ് പറയാഞ്ഞേ…???”
കൊഞ്ചലോടെ എന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവള് ചോദിച്ചത് കേട്ട് ഞാൻ അവളെ കുറുമ്പ് നിറഞ്ഞ മുഖത്തേക്ക് നോക്കി കൈ മാറിൽ പിണച്ഛ് കെട്ടി ഡോറിൽ ചാരി നിന്നു…
“ഏതായാലും എനിക്ക് സന്തോഷായി….”
രണ്ട് കയ്യും വിടർത്തി സന്തോഷത്തോടെ അവള് പറഞ്ഞു….
“സിദ്ധു ഇങ്ങനെ ചമ്മി നാറി നിൽക്കുന്നത് കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല…. അതും അമ്മേടെ മുന്നിൽ…. ഹാ…ഹാഹാഹാ…!!!!!
അയ്യോ… എനിക്ക് വയ്യ……!!!!”
തിളങ്ങുന്ന അവളുടെ കരിനീല മിഴികളിലേക്ക് ഞാൻ നോക്കി നിന്നു…
“അപ്പോ എന്റെ സ്വീറ്റ്…. ലൗലി…. കോന്തൻ…. കെട്ടിയോൻ തലവേദനയൊക്കെ തുടച്ച് കളഞ്ഞ് വേഗം താഴേക്ക് പോര്ട്ടോ…..!!!!”
എന്റെ താടിയിൽ പിടിച്ച് കുലുക്കി ഇത്രയും പറഞ്ഞ് അവള് ഇടനാഴിയിലൂടെ താഴേക്ക് നടന്നു…..
ഛെ… അമ്മന്റെ മുന്നിൽ ഞാൻ നല്ലോണം നാണം കെട്ടു….. പോരാഞ്ഞ് കോന്തിയുടെ വക കളിയാക്കൽ വേറെയും….
ഞാൻ തലകുനിച്ഛ് കുർത്തയിലേക്ക് നോക്കി… അവള് കെട്ടിപിടിച്ച് കിടന്നപ്പോ ആയതാണ്…. ഞാൻ ഇടത്തേ കൈകൊണ്ട് കുർത്ത മുന്നിലേക്ക് പൊക്കി, വലത്തേ കൈ കൊണ്ട് സിന്ദൂരം തട്ടി മാറ്റാൻ കൈ ഉയർത്തിയതും പെട്ടന്നൊരു ചൂണ്ട് വിരൽ എന്റെ കുർത്തയിൽ പറ്റിയ സിന്ദൂരത്തിലേക്ക് നീണ്ടു…
മുഖമുയർത്തി മുന്നിൽ നിൽക്കുന്ന അനൂനെ നോക്കവേ ആ വിരൽ എന്റെ കവിളിൽ ആഴത്തിൽ ഒരു വരപോലെ ആണ്ടു… എന്താ സംഭവിച്ചതെന്ന് മുഖത്ത് കൈ വെച്ച് നോക്കിയപ്പോഴേക്കും അവള് മുന്നോട് ഓടി തിരിഞ്ഞു നോക്കി ചൂണ്ട് വിരൽ ഉയർത്തി കാട്ടി….
“അതേയ്…. താഴേന്ന് ആരെങ്കിലും മുഖത്ത് എന്താന്ന് ചോദിച്ചാൽ ഭാര്യ ഒന്ന് സ്നേഹിച്ചതാന്ന് പറഞ്ഞാ മതിട്ടോ കോന്തൻ കണാരാ…..!!”
നിറഞ്ഞ ചിരിയോടെ പറഞ്ഞ അവളുടെ അടുത്തേക്ക് കാൽ നീട്ടി ചവിട്ടി ഞാൻ ഡീ ന്ന് കപട ദേഷ്യത്തോടെ വിളിച്ചതും പൊട്ടിച്ചിരിയോടെ എന്നെ നോക്കി കൊഞ്ഞനം കുത്തി പോടാ ന്ന് തിരിച്ചു പറഞ്ഞ് അവള് താഴേക്ക് ഓടിയിറങ്ങി……
“അനൂ പയ്യെ ഇറങ്ങ്…??”
ചിരിയോടെ പടികൾ ഓടിയിറങ്ങുന്ന അവളെ നോക്കി വിളിച്ഛ് പറഞ്ഞ് ഞാൻ ചിരിച്ചു… ഇവളുടെ ഒരു കാര്യം..!!! മനസ്സിൽ പറഞ്ഞു ചിരിയോടെ റൂമിലേക്ക് കയറി ടിഷ്യൂ കൊണ്ട് സിന്ദൂരം തുടച്ച് കളഞ്ഞ് ഞാൻ താഴേക്കിറങ്ങി…..
ചെറുക്കനും പെണ്ണും വീട്ടിൽ കയറിയതോടെ നാട്ടുക്കാരൊക്കെ പിരിഞ്ഞു പോയി…. കുടുംബക്കാരും പോകാനുള്ള തയ്യാറെടുപ്പിലാണ്…. നാളെ വർക്കിങ് ഡേയാണ്…
വൈകുന്നേരായപ്പോ തന്നെ വീട്ടിൽ ഞങ്ങള് മാത്രമായി….. ചായ സമയം ആയപ്പോ അയൽക്കാർ കുറച്ച് പേർ വന്നു, പുതു പെണ്ണിനെ കാണാൻ…. വീട്ടിലുള്ളവരും വന്നവരും അവരുടെ സംസാരത്തിലേക്ക് കടന്നപ്പോ ഞാൻ ഹാളിൽ നിന്ന് കോലായിലേക്ക് ഇറങ്ങി അനന്തന്റെ കൂടെ തിണ്ണയിൽ ഇരുന്നു…
നന്തൻ, നീ എവിടായിരുന്നു, ഇത്രയും നേരം എന്തെടുക്കായിരുന്നു, ന്നും മറ്റും ചോദിച്ചതിന് റൂമിൽ ഉണ്ടായിരുന്നു ന്ന് അലസമായി പറഞ്ഞു തടി തപ്പി…..
തുടരും……

by