രചന – മഞ്ജിമ സുധി
പോരാത്തതിന് വെളിച്ചവുമില്ല,,,, പേടിയോടെ ആണെങ്കിലും ഞാൻ അങ്ങോട്ട് പതിയെ നടന്നു…. ആരോ മുട്ടിനിടയിൽ തല പൂഴ്ത്തി വെച്ഛ് മൂലയിൽ ഒതുങ്ങി ഇരിക്കുന്നത് കണ്ടതും ഞാൻ വേഗം അങ്ങോട്ട് ഓടി….”നിമ്മി……..മോളേ നിമ്മി…..!!!!”അവളെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് ഞാൻ കുലുക്കി വിളിച്ചു…
പക്ഷേ പതിയെ തലയുയർത്തിയ ആളെ കണ്ട് ഞാൻ ഞെട്ടി…..* മായ…!!!!!*ഇവളെന്താ ഇവിടെ…..???അവള് പേടിച്ചരണ്ട് വിറക്കുന്നുണ്ട്….. ഞാൻ വേഗം അവളെ പിടിച്ചുയർത്തി എണീപ്പിച്ചു നിർത്തി…. മായാ…… എന്താ……??? എന്താ പറ്റിയത്…..???നീ എന്താ ഇവിടെ….????
അവള്….നിമ്മിയെവിടെ…..???അവളെവിടെ പോയി….?? അവളല്ലേ എന്നെ വിളിച്ചത്…..???വാ പുറത്തേക്ക് ഇറങ്ങാ…. അവളെവിടെ മായാ….. പറ….????”
ചുറ്റും നിമ്മിയെ തിരഞ്ഞ് നോക്കി വെപ്രാളത്തോടെ ഞാനവളോട് ചോദിച്ചു…. പക്ഷേ മായ ഒരക്ഷരം പോലും മിണ്ടാതെ നിൽകുന്നത് ശ്രദ്ധിച്ഛ് ഞാൻ അവളെ വേഗം ഇവിടുന്ന് പുറത്തിറക്കാ ന്ന് കരുതി അവളെ നോക്കാതെ വീണ്ടും നിമ്മിയെ തിരഞ്ഞ് തന്നെ അവളുടെ കൈ പിടിച്ച് പുറത്തേക്ക് കടക്കാൻ തിരിഞ്ഞു നടന്നെങ്കിലും അവള് അവിടെ തന്നെ അനങ്ങാതെ നിന്നു…..പെട്ടെന്ന് സ്റ്റെക്കായി നിന്ന് ഞാൻ പതിയെ തല തിരിച്ചു കയ്യിലേക്കും പിന്നെ അവളേയും സംശയത്തോടെ നോക്കി നിന്നതും ആ മുഖത്ത് നിന്നും പേടിയും വെപ്രാളവും പതിയെ ഒരു ചിരിക്ക് വഴിമാറുന്നത് കണ്ട് ഞാൻ ആശ്ചര്യത്തോടെ ഞാൻ നിന്നു…..
പതിയെ ആ പുഞ്ചിരി കൂടി കൂടി ഒരു ഭ്രാന്തിയെ പോലെ അവള് പൊട്ടിച്ചിരിക്കാൻ തുടങ്ങി……. നിറഞ്ഞ പുച്ഛത്തോടെ അവള് എന്നെ നോക്കി എന്റെ കൈ ബലമായി പിടിച്ചു വലിച്ചതും ഞാൻ യാന്ത്രികമായി അവളുടെ മുന്നിലേക്ക് വേച്ചു നിന്നു….അവളിലെ ഈ ഭാവമാറ്റം എനിക്ക് എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….. എന്തോ നേടിയെടുക്കാൻ പോകുന്ന പോലെ അവളുടെ മുഖത്തിന് ഒരു വിജയിഭാവം തിളങ്ങി……..”അയ്യോ….. ഞാനിന്ന് ചിരിച്ചു ചിരിച്ചു ചാക്കും….!!!!!! ഹമ്മേ……!!!!”ആശ്ചര്യത്തോടെ അവളെ നോക്കുന്ന എന്നെ ഒരു നേടുവീർപ്പോടെ മായ തിരിച്ഛ് നോക്കി….ഏട്ടത്തി എന്തൊരു മണ്ടിയാ ന്ന് വിചാരിക്കായിരുന്നു ഞാൻ…..!!!!”അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി….
“അല്ലാ,,,,, ഫോൺ വിളിച്ചപ്പോ ഞാൻ പറഞ്ഞോ ഏട്ടത്തിയോട് നിമ്മിയാണെന്ന്…..????”അവൾ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു….” ഏട്ടത്തി തന്നെ വിളിച്ചതല്ലേ…..?? എന്നിട്ടിപ്പോ ഇവിടെ വന്ന് നിമ്മി എവിടാന്ന് എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാ…..???പിന്നെ നേരത്തെ വന്ന കോൾ,,,,, അത് ഏട്ടത്തിയെ ഇവിടെയെത്തിക്കാൻ ഞാൻ ചെയ്തതാ…. നിമ്മി തറവാട്ടിൽ സേഫായിട്ടുണ്ട്,,, അവളെ ഓർത്ത് പേടിക്കണ്ട…..”ഞാൻ ഞെട്ടലോടെ അവളെ നോക്കി…. എന്തിന്…???ഈ ഏട്ടത്തിയ്ക്ക് അല്ലെങ്കിലും ഒട്ടും ശ്രദ്ധയില്ല….. ഒരു ഫോൺ കാൾ വന്നപ്പഴേക്കും ആരാ, എന്താനൊന്നും ചോദിക്കാതെ എങ്ങനെ ഇറങ്ങി പുറപ്പെട്ടാവോ……????കഷ്ടം…….!!!!!”എന്നെ നിസ്സഹായതയോടെ നോക്കി പല്ലി ചിലയ്ക്കുന്ന പോലെ ചുണ്ട് കൂർപ്പിച്ചു സൗണ്ട് ഉണ്ടാക്കി അവളെന്റെ മുന്നിൽ നിന്നു കണ്ണിലെ വെള്ളം അമർത്തി തുടച്ചു കളഞ്ഞു…. ഞാൻ അവളെ സംസാരവും ഭാവവുമൊക്കെ കണ്ടും കേട്ടും എന്താ പറയേണ്ടത്, എന്താ നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ മരവിച്ചു നിന്നു….. ഉള്ളിൽ എന്തിനെന്ന് പോലും അറിയാതെ നിറയുന്ന പേടിയോടെ ഞാനവളെ തന്നെ കണ്ണെടുക്കാതെ നോക്കി…..
” അയ്യോ…. എന്ത് പറ്റി….????
എന്തിനാ ഇങ്ങനെ പേടിക്കുന്നത്…???
നീ എന്റെ ഏട്ടത്തിയല്ലേ….. *ഏട്ടത്തി അമ്മ…..!*പേടിക്കണ്ടട്ടോ ഞാൻ നിന്നെ ഒന്നും ചെയ്യില്ല……*കൊല്ലേള്ളൂ……!*”എന്റെ കണ്ണും മുഖവും മുടിയിലുമൊക്കെ തലോടി തഴുകി ആദ്യം സ്നേഹത്തോടെ വാത്സല്യത്തോടെ അവള് പറഞ്ഞെങ്കിലും അവസാനത്തെ വാക്കിൽ ഒരു തരം ദേഷ്യവും പകയും കത്തിയാളുന്ന പോലെ തോന്നി….”മായാ….നീ……”വെപ്രാളത്തോടെ ഞാൻ അവളെ വിളിച്ചെങ്കിലും അവള് ദേഷ്യത്തോടെ എന്റെ കൈ ഞെരിച്ഛ് ഒന്നൂടെ അവളുടെ അടുത്തേക്ക് വലിച്ചെടുപ്പിച്ചു നിർത്തി….”അതേടീ…. മായ തന്നെ….നിന്റെ മുന്നിൽ മാനസാന്തരപ്പെട്ട പുതിയ മായയല്ല, ആ പഴേ മായ….!!!!!!!അന്നും ഇന്നും എന്നും എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല…… ഇനി സംഭവിക്കാനും പോണില്ല….നീ എന്താടീ കരുതിയത് അന്നത്തെ ആ ഇൻസിഡെന്റിന് ശേഷം മിണ്ടുകയും സംസാരിക്കുകയുമൊക്കെ ചെയ്തപ്പോ ഞാൻ നിന്നെ അങ്ങു സ്നേഹിച്ചു തുടങ്ങീന്നോ…..????അതോ നിന്നെ സിദ്ധു ഏട്ടന്റെ ഭാര്യയായി അംഗീകരിച്ചെന്നോ…..???*Nooooo….. Neeeeeeever….. *നിന്നെ കാണുന്നത് പോയിട്ട് നിന്റെ പേര് കേൾക്കുന്നത് കൂടി എനിക്ക് അറപ്പാ……!!!!!!!”
അമർഷത്തോടെ തീപാറുന്ന കണ്ണോടെ അവള് പറയുന്നത് കേട്ട് ഞാൻ വെട്ടി വിയർത്തു…. കൈ വിട്ടീക്കാൻ ശ്രമിച്ഛ് ദയനീയമായി ഞാനവളെ നോക്കി…എന്തിനാ….. എന്തിനാ മായാ….
നീ എന്നെയിങ്ങനെ വിട്ടാതെ ദ്രോഹിക്കുന്നത്…..??എന്തിനാ നിനക്ക് എന്നോട് ഇത്രയ്ക്ക് ദേഷ്യം….???? അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്……???”കണ്ണീരോടെ ഞാൻ ചോദിച്ചതും അവളെന്റെ മുടികുത്തിൽ കയറി പിടിച്ചു മുഖം ഉയർത്തിച്ചു…….”തെറ്റോ…..??????നീ തന്നെ ഒരു തെറ്റലേടീ……എന്റെ ഏട്ടന് പറ്റിപോയ തെറ്റ്……!!!!”അവൾ പുച്ഛത്തോടെ പറഞ്ഞു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….”നിന്നോട് എനിക്ക് ദേഷ്യമല്ല മറിച്ചു ഒരു തരം അറപ്പാ…. ഒരു നികൃഷ്ട ജീവിയോട് തോന്നുന്ന തുച്ഛമായ വെറുപ്പ്…..നിന്നെ കാണുബോ ഒരു പുഴുവിനെ പോലെ കാലിനടിയിലിട്ട് ഞെരിക്കാൻ തോന്നും…..!!!!”
അവൾ അമർഷത്തോടെ പറഞ്ഞ് അറപ്പോടെ മുഖം ഞുളിച്ചു….”എന്ത് യോഗ്യതയുണ്ടായിടാടീ നീ എന്റെ ഏട്ടന്റെ ഭാര്യായത്…..????എന്റെ ഏട്ടന്റെ ഏഴയലത്ത് പോലും നിൽക്കാനോ കാണാനോ അർഹത ഇല്ലാത്ത നിന്നെ പോലൊരു പഴഞ്ചൻ നാട്ടുപുറത്തുക്കാരി അഴുക്ക് എന്റെ ഏട്ടന്റെ ഭാര്യയായി വിലസുമ്പോ ഞാൻ പൂവിട്ട് പൂജിക്കുമെന്ന് കരുതിയോ നീ……????? ഏഹ്ഹ്….????ഏട്ടനോട് പലതവണ ഞാൻ പറഞ്ഞു നിന്നെ ഡിവോഴ്സ് ചെയ്യാൻ പക്ഷേ,,, അപ്പോഴൊക്കെ ഏട്ടൻ എന്നെ പറഞ്ഞു തിരുത്തി, കോണവിൻസ് ചെയ്യിച്ചു, ഒരു വട്ടം പറഞ്ഞപ്പോ എന്നോട് ദേഷ്യപ്പെട്ടു….. നീ കാരണം….!!!അന്ന് നിന്നെ ഏട്ടന്റെ ലൈഫിന്ന് തുടച്ചു നീക്കുമെന്ന് ഞാൻ തീരുമാനിച്ചതാ….!!!!!
എന്റെ ഏട്ടൻ ആരാന്ന് അറിയോഡീ നിനക്ക്….???? നിന്നെ പോലെയൊരു അഴുക്കല്ല എന്റെ ഏട്ടന്റെ ഭാര്യായവേണ്ടത്…..He is the best…. the most intelligent business man in the world….. എന്റെ ഏട്ടന്റെ മുകളിൽ ആരും ഇല്ലാ… ഏട്ടനാ ഏറ്റവും മുകളിൽ,, the best……..!!!!അവൾ വല്ലാത്തൊരു ഭാവത്തിൽ ഉറക്കെ പറഞ്ഞു… ഒരു ഭ്രാന്തിയെ പോലെ….”നല്ലത് മാത്രേ ഏട്ടൻ ഇതുവരെ സെലക്ട് ചെയ്തിട്ടുള്ളൂ…. പക്ഷേ നീ…..?????????
ഏട്ടൻ എന്തു കണ്ടിട്ടാ നിന്നെ കെട്ടിയെടുത്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക്മനസ്സിലാവുന്നില്ല……?????”എന്നോടുള്ള വെറുപ്പ് അവളുടെ വക്കിൽ നിറഞ്ഞ് നിന്നു….
Ok,,,,,,fine……..എന്റെ ഏട്ടനൊരു തെറ്റ് പറ്റി,,,,,, അത് ഞാൻ ഇന്ന് തിരുത്തും……
നിന്നെ കൊന്നു കൊണ്ട് ആ തെറ്റ് ഞാൻ തിരുത്തും…..Do you know,,,,, how much I love him…..???I love him like god……ഏട്ടനെന്ന് പറഞ്ഞാൽ എനിക്ക് എന്റെ ജീവനേക്കാൾ വലുതാ….. ഭ്രാന്താ….!!!!!”അവൾ ഉറക്കെ ഉറക്കെ പറഞ്ഞു….പക്ഷേ,,,,,ഞാനിത്രയൊക്കെ ജീവൻ കൊടുത്തു സ്നേഹിച്ചിട്ടും ഏട്ടന് എന്നും പ്രിയം അവളോട് ആയിരുന്നു…. ആമിയോട്….. !!!”അവളുടെ വാക്കിൽ അമർഷം നിറഞ്ഞു…”ഏട്ടൻ അവളെ സ്നേഹിക്കുന്ന പരിഗണിക്കുന്ന പോലെ എന്നേയും സ്നേഹിക്കണമെന്നും പരിഗണികണമെന്നും ഞാൻആഗ്രഹിച്ചു…. പക്ഷേ,,,,,, ഏട്ടനെപ്പഴും അവൾക്ക് മാത്രം കുട്ടനും എനിക്ക് എന്നും വെറും ഏട്ടനുമായി……എനിക്ക് ആമിയോട് അസൂയയായിരുന്ന്,ഒരുതരം പകയുള്ള അസൂയ…. അറിയോ നിനക്ക്…..???
ഏട്ടൻ അവളെ വെറുക്കണമെന്ന് ഞാൻ ആത്മത്രമായി ആഗ്രഹിച്ചിരുന്നു……അവളുടെ കണ്ണിൽ പകയാളി…..
“ആ ആഗ്രഹം പിന്നെ എനിക്കൊരു തരം വാശിയായി….. അതിന് അവർക്കിടയിൽ ഞാൻ ഒരുപാട് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു….അവളെ കല്യാണം ഉറപ്പിച്ചപ്പോ അവള് ഒഴിഞ്ഞു പോകുംന്ന് ആ ഗ്യാപ്പിലേക്ക് ഏട്ടൻ എന്നെ പ്രതിഷ്ഠിക്കുമെന്നും ഞാൻ കരുതി… അന്ന് വിചാരിക്കാത്ത കാര്യങ്ങൾ ഒരുപാട് നടന്നപ്പഴും, അങ്കിൾ മരിച്ചപ്പഴും ഞാൻ ഉള്ള് കൊണ്ട് സന്തോഷിച്ചു,അവളൊഴിഞ്ഞു പോയല്ലോന്നോർത്ത്……!!!”ഞാൻ ഞെട്ടലോടെ അവളെ കേട്ടു…. തല പെരുകുന്ന പോകെ തോന്നുന്നു….എല്ലാം ഞാൻ വിചാരിച്ചതിനേക്കാൾ ഭംഗിയായി നടന്നു…. ഏട്ടൻ മാത്രല്ല എല്ലാരും വീട്ടുക്കാരും കുടുംബക്കാരുമൊക്കെ അവളെ വെറുത്തു, വീട്ടീന് പോലും ഒഴിവാക്കി…. അവളെ പേരിനെ പോലും എല്ലാരും മറന്നു….
അവള് പോയതോടെ അവളുടെ സ്ഥാനം ഏട്ടൻ എനിക്ക് തരുമെന്ന് ഞാൻ കരുതി…..പക്ഷേ….. പക്ഷേ അപ്പഴാ നീ…….!!!അവളേക്കാൾഅധികാരത്തോടെയുംഅവകാശത്തോടെയും നീ കയറി വന്നത്….. സഹിക്കാൻ പറ്റൂ എനിക്ക്…… പറയെടീ…. പറ്റൂന്ന്….????ഒരു ഭ്രാന്തിയെ പോലെ എന്റെ മുടികുത്തിൽ നിന്ന് പിടിവിട്ടാത്തെ അവള് പറയുന്നത് കേട്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി….. വല്ലാത്തൊരു pshyco ഭാവമായിരുന്നു അവൾക്ക്…..പറഞ്ഞു കഴിഞ്ഞതും അവള് ശക്തിയിൽ എന്നെ ഒരു സൈഡിലേക്ക് തള്ളി…. നിലകിട്ടാതെ മുന്നോട്ട് നീങ്ങി ഞാൻ സൈഡിൽ ഉണ്ടായിരുന്നു ഒരു ഡ്രമിലേക്ക് ഇടിച്ചതും അത് മറിഞ്ഞ് വീണ് അതിലെ എണ്ണ ശരവേഗത്തിൽ നിലത്തേക്ക് പരന്നൊഴുക്കി….. ഞാൻ കൈ കുത്തി എണീക്കാൻ തുടങ്ങവേ അവള് അടുത്തേക്ക് വന്ന് എന്റെ മുടിയിൽ പിടിച്ചു ഉയർത്തി എണീപ്പിച്ചു നിർത്തിച്ചു…….അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് പേടി തോന്നി….. പേടിപ്പെടുത്തുന്ന ചിരിയും സംസാരവും കണ്ണിൽ നിറയുന്ന എന്നോടുള്ള പകയും വിദ്വേഷവുമൊക്കെ കൂടെ മാനസികനില തെറ്റിയവളെ പോലെ മായ അട്ടഹസിക്കുന്നത് കാണേ എന്റെ ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി…
അവൾ മുടി കൂട്ടിപിടിച്ചതും വേദന കൊണ്ട് ഞാൻ അലറി കരഞ്ഞു…. പെട്ടെന്ന് അവളെന്നെ ചുമരിനോട് അടുപ്പിച്ചു എന്റെ ചുണ്ടിന് കുറുക്കെ കൈ വെച്ചു… ഞാൻ പേടിയോടെ ചുമരിനോട് ചേർന്ന് നിന്നു……മിണ്ടരുത് നീ……!!!!! ശ്വാസമല്ലാതെ വേറൊന്നും നിന്നിൽ നിന്ന് ഉയരാൻ പാടില്ല കേട്ടല്ലോ….??? ഇനിയും ഇങ്ങനെ വല്ലതും മിണ്ടിയാൽ അധികം നേരം നീ ജീവനോടെ കാണില്ല…..പല തവണ ഡൈയരക്റ്റായും ഇൻ ഡൈയരക്റ്റായും ഞാൻ നിന്നോട് പറഞ്ഞതല്ലേ,,,,, എന്റെ ഏട്ടന്റെ ലൈഫിന്ന് ഒഴിഞ്ഞു പോകാൻ…. കേട്ടില്ലല്ലോ….???നിനക്കറിയോ,,,,,, ഗ്രാൻഡ്മ്മ മരിച്ചാലും വേണ്ടില്ലെന്ന് കരുതിയാ നിന്നെ പുകച്ച് പുറത്താക്കാൻ ഞാൻ മരുന്ന് മാറ്റി വെച്ചത്….. പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി,,, ഏട്ടൻ നിന്നെ പുറത്താക്കിയില്ല….!!!
പിന്നെ കുറേ കഷ്ടപ്പെട്ടാ ഏട്ടന്റെ ലാപ്പിന്റെ പാസ്‌വേഡ് ഞാൻ കണ്ടുപിടിച്ഛ്, ഞാൻ വീണ്ടും നിനക്കിട്ട് പണിത് പക്ഷേ,, പ്രതീക്ഷിച്ചപ്പോലെ ഫലം കണ്ടില്ലെങ്കിലും ഏട്ടൻ നിന്റെ കൈ ഒടിച്ചത് കണ്ടപ്പോ എനിക്ക് ഒരുപാട് ഇഷ്ടായി….പക്ഷേ,,,, ആ നിമ്മി…. അവള് എല്ലാം മനസ്സിലാക്കി ഏട്ടനോട് പറഞ്ഞു കൊടുത്തു…അതോണ്ട് തന്നെ എന്റെ ദൗത്യം എനിക്ക് പാതി വഴിക്ക് നിർത്തേണ്ടി വന്നു….. പക്ഷേ ഞാൻ കാത്തിരുന്നു നല്ലൊരു അവസരത്തിന് വേണ്ടി….വൈക്കാതെ അതെന്നെ തേടി വരികയും ചെയ്തു… ഇവിടെ എന്റെ കാൽച്ചുവട്ടിൽ നിന്നെ കിട്ടിയപ്പോ ഞാൻ കളം മാറ്റി ചവിട്ടി…. എനിക്കറിയായിരുന്നു നിനക്ക് ഇവിടുന്ന് എന്തു പറ്റിയാലും ഏട്ടന്റെ കണ്ണുകൾ ആദ്യം തിരയുക എന്നെ ആകുമെന്ന്….. അതോണ്ട് തന്നാ വന്ന നാൾ തൊട്ട് സ്നേഹം കൊണ്ട് ഞാൻ നിന്നെ വീർപ്പുമുടിച്ചത്……അന്ന് നിന്റെ സാരി കത്തിയില്ലേ,,,,,,, അത് കത്തിയതല്ല,,,, ഞാൻ കത്തിച്ചതാടീ…..!!!!”
മായ പറഞ്ഞത് കേട്ട് ഞാൻ അടിമുടി കുടുങ്ങി…. പേടിയോടെ ഞാനവളെ നോക്കി… അവളെന്നെ നോക്കി പുച്ഛിച്ഛ് ചിരിച്ചു….”പാവം കനി….. അത് ഏതായാലും എല്ലാരും കൂടി അവളെ തലയിലിട്ട് കൊടുത്തു…… ആ ഒരു സംഭവത്തോടെ തന്നെ ഏട്ടനും നിമ്മിയും എന്തിന് വീട്ടിലുള്ള എല്ലാരും ഫ്ലാറ്റ്…….പിന്നെ അങ്ങോട്ട് എന്റെ ദിവസമായിരുന്നു….. നിന്റെ താലി മാല ഇളക്കമുള്ള പടവിലേക്ക് മാറ്റിയത് മുതൽ തെക്കിനിയിലിട്ട് പൂട്ടിയത് വരേ നീളുന്ന എത്ര എത്ര ശ്രമങ്ങൾ….അതൊക്കെ ഒരു പ്രാവശ്യം മാത്രം നിന്നെ അപായപ്പെടുത്താൻ നോക്കിയ കിച്ചുവിന്റെ തലയിൽ സ്വമേധയാ വന്നു വീണു….. ഞാൻ വീണ്ടും സേഫ്……ആ കിച്ചു നിന്റെ പുറക്കിലുണ്ടെന്ന് നീ വന്ന അന്ന് തന്നെ ഞാൻ മനസ്സിലാക്കിയതാ…. കാരണം,,, ഞാൻ എപ്പഴും നിന്റെ മുന്നിലുണ്ടായിരുന്നു…..
പക്ഷേ,,, എന്റെ എല്ലാ ശ്രമങ്ങളിൽ നിന്നും നീ വഴുതി പോയി അല്ലെങ്കിൽ ഏട്ടൻ നിന്നെ രക്ഷിച്ചു…..പക്ഷേ ഇന്ന്…. ഇന്ന് നിനക്ക് രക്ഷയില്ല മോളെ…… നീ എവിടെയാന്നോ എങ്ങനെയാന്നോ ആർക്കും ഒരു തെളിവും കിട്ടില്ല….. നിന്നെ തിരക്കി ആരും എവിടേക്ക് വരില്ല…..!!!Soooooo cool…. Baby cool…..”അവള് പറയുന്നതൊക്കെ കേട്ട് എന്റെ ശരീരമാക്കെ തളർന്നു…… വന്ന അന്നു മുതൽ നടന്ന ഓരോ കാര്യങ്ങളും സംഭവങ്ങളും മനസ്സിലേക്ക് ഓടി വന്നു…… നേരത്തെ അവള് പിടിച്ഛ് തള്ളിയപ്പോ ഡ്രമിൽ ഇടിച്ഛ് നെറ്റി പൊട്ടിയിരുന്നു…. അതിൽ നിന്ന് ചോര പതിയെ ഊർന്നിറങ്ങി തുടങ്ങിയതും അവള് അയലിൽ നിന്ന് ഒരു പട്ടു തുണിയെടുത്ത് പതിയെ ചോര തൊട്ടെടുത്ത് സങ്കടത്തോടെ എന്നെ നോക്കി”വേദനയുണ്ടോ ഏട്ടത്തി….അയ്യോ ഒരുപാട് ചോര പോകുന്നുണ്ടല്ലോ…..????ഞാൻ ഒരുപാട് വേദനയാക്കില്ലേ…???സോറി….!!!!സാരല്ല,,,,,, ഞാൻ വേഗം കൊല്ലാട്ടോ ഏട്ടത്തി പേടിക്കണ്ട……”അവളുടെ ഓരോ നേരത്തുള്ള സംസാരവും ഭാവവും എന്നെ വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു…… പതിയെ ഊതികൊണ്ട് തുടങ്ങിയ ചോര തൊട്ടടുക്കുന്നത് കൂടി കൂടി അവള് മുറിവിൽ അമർത്തി കുത്തി….
ഞാൻ വേദനയാൽ പുളയുന്നത് കണ്ട് അവളുടെ കണ്ണിൽ ഒരു പ്രകാശം നിറഞ്ഞു…. ഇരയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു സൈക്കോ പാതിന്റെ ആനന്ദം….. എന്റെ വേദനയിൽ അവൾ അതിയായി സന്തോഷിച്ചു……എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളെ കയ്യിൽ നിന്ന് കുതറി മാറി പിടിച്ചു തള്ളി ഓടാൻ തുടങ്ങിയപ്പഴേക്കും ഞാനും അവളും നിൽക്കുന്ന ആ ചെറിയ ഉയർന്ന തറ ഒഴികെ ബാക്കി എല്ലായിടത്തും എണ്ണ പരന്നിരുന്നു…..ഞാൻ അങ്ങനെ പോകുമെന്ന് ചിന്തിച്ചു തുടങ്ങും മുൻബെ തന്നെ മായ എന്റെ വലത്തെ കൈ പിടിച്ചു തിരിച്ചപുറകിലേക്കാക്കിയിരുന്നു…..പെട്ടന്ന് വാതിൽക്കൽ ഒരു ശബ്‌ദം കേട്ടതും ഞാനും അവളും ഒരുമിച്ച് വെട്ടിത്തിരിഞ്ഞു നോക്കി….. വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടതും അവള് വേഗം അടുത്തു കിടന്ന തുരുമ്പെടുത്ത കത്തി കയ്യിലെടുത്തു പിടിച്ചു……..തുടരും…….

by