17/04/2026

എന്നെന്നും എന്റെ മാത്രം ഭാഗം 60(2)

രചന – മഞ്ജമി സുധി

“ചേച്ചിക്കുട്ടി…… നമ്മുടെ അച്ഛൻ….. നമ്മുടെ അച്ഛൻ……. നമ്മളെയൊക്കെ വിട്ട് പോയി ചേച്ചീ…. പോയി….. നമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെ പറയാതെ അച്ഛൻ പോയ്കളഞ്ഞു…… നമ്മുക്ക് നമുക്കിനി ആരാ ചേച്ചി ഉള്ളത്….???? നമ്മുടെ അച്ഛൻ നമ്മളെയൊക്കെ വിട്ട് പോയില്ലേ….??? ഒറ്റക്കായി പോയില്ലേ നമ്മള്,,,,,, എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചേച്ചീ….!!!!!! ” ~~~~~~~~ കോലായിൽ ഇരുന്ന് കരയുമ്പഴാണ് ചേച്ചി ഓടി കയറി വന്നതും അച്ഛനെ കിടത്തിയത് കണ്ട് മരവിച്ചു നിന്നതും… ഞാൻ ഓടി പോയി ചേച്ചിയുടെ മാറിൽ മുഖമമർത്തി ഇറുക്കി കെട്ടിപ്പിടിച്ചു  പൊട്ടിക്കരഞ്ഞ് കൊണ്ട് മനസ്സിൽ അടക്കി പിടിച്ഛ് സങ്കടങ്ങൾ മുഴുവൻ പുലമ്പി കൊണ്ടിരുന്നു… ഒന്നും തിരിച്ഛ് പറയാതെ എന്റെ നെറുക്കിൽ തലോടി അശ്വസിപ്പിക്കുക പോലും ചെയ്യാതെ നിൽക്കുന്ന ചേച്ചിയെ ഞാൻ മുഖയുയർത്തി നോക്കി….

ആ മുഖത്ത് സങ്കടമോ വേദനയോ ഒന്നുമായിരുന്നില്ല ഒരുതരം സംശയമായിരുന്നു നിറഞ്ഞത്…. പേടിപ്പെടുത്തുന്ന നിർവികാരത…. ചേച്ചിയുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞോഴുക്കുന്നുണ്ട് പക്ഷേ ധൃഷ്ടി അച്ഛന്റെ കാലുകളിൽ മാത്രം കണ്ണിമവെട്ടാത്തെ തങ്ങി നിന്നു…. എന്റെ കരച്ചിലും പറച്ചിലും ഒക്കെ കേട്ട് അകത്ത് കിടന്ന് അമ്മ കാറ്റ് പോലെ  കോലായിലേക്ക് ഓടി വന്നു നിന്നു…… “വന്നോ…….. വന്നോ നീ… ഇപ്പോ തൃപ്തിയായോ നിനക്ക്…..???? നീ,,,,, നീ ഒറ്റയോരുത്തിയാഡീ ഞാൻ വിധവയാകാൻ കാരണം,,, നീയാ എന്നെ വിധവ ആക്കിയത്….!!!!!! സുമംഗലിയായി മരിക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരിന്നു… പക്ഷേ നീ,,,,,, നീ കാരണം എന്റെ അവസാനത്തെ ആ ആഗ്രഹം കൂടി തുലഞ്ഞു…. നീ നശിച്ചു പോവൂഡീ…!!!!! നശിച്ചു പോകും…..!!!!!” ഇത്രയും പറഞ്ഞതും തലയിൽ കൈ വെച്ഛ് ശപിക്കുന്ന അമ്മയെ അപ്പോഴേക്കും വെല്യമ്മ അകത്തേക്ക് കൂട്ടി കൊണ്ട് പോയി… അമ്മ വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു…

അമ്മ ഇത്രയൊക്കെ പറഞ്ഞിട്ടും ചേച്ചിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കണ്ടില്ല… പക്ഷേ കണ്ണുകൾ മാത്രം അടയാതെ അച്ഛനെ നോക്കി…. ചേച്ചിയുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ… മനസ്സ് മറ്റെവിടെയോ ആണ്… ഇവിടെ നടന്നതൊന്നും ചേച്ചി അറിഞ്ഞതായി പോലും തോന്നുന്നില്ല… മുഖത്ത് ഇപ്പോഴും നേരത്തേ കണ്ട സംശയം മാത്രം…… ഞാൻ ചേച്ചിയുടെ കെട്ടിപ്പിടിച്ചുള്ള കൈക്കൾ പതിയെ അയച്ചതും ചേച്ചി തളർന്ന് വീഴാൻ പോയിരുന്നു… ചെറിയമ്മ വേഗം ഓടി വന്ന്  പിടിച്ചതോണ്ട് ചേച്ചി വീണില്ല…. ചേച്ചി നിറഞ്ഞ സംശയത്തോടെ തന്നെ ചെറിയമ്മയെയും എന്നെയും മാറിമാറി നോക്കി… ചെറിയമ്മ പതിയെ ചേച്ചിയെ നടത്തിച്ഛ് അച്ഛന്റെ അരികിൽ ഇരുത്തിച്ചു….. ചേച്ചിയുടെ അരികിൽ ചെന്നിരുന്ന് തോളിൽ ചാരി കരഞ്ഞ് കൊണ്ട് ഞാനും കിടന്നു…… ഇന്ന് രാവിലെ തന്നെ കണ്ണേട്ടൻ അച്ഛന് ചെറിയൊരു ഹെൽത്ത് ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞാ എന്നെ ഇവിടേക്ക് കൊണ്ട് വന്നത്.. ഞാൻ എത്തി കുറച്ഛ് കഴിഞ്ഞതും ആംബുലൻസ് പടിപ്പുരയ്ക്ക് സൈഡിലൂടെ ഉള്ള റോഡ് വഴി മുറ്റത്തേക്ക് വന്ന് നിന്നിരുന്നു….

വണ്ടിയിൽ നിന്ന് അച്ഛന്റെ ശരീരത്തിന്റെ കൂടെ ഇറങ്ങിയ കണ്ണേട്ടനെ ഓടി ചെന്ന് കെട്ടിപ്പിടിക്കുമ്പോ അമ്മയും പുറത്തേക്ക് ഓടി വന്നിരുന്നു… അച്ഛനെ കെട്ടിപ്പിടിച്ഛ് കോലായിൽ കിടത്താൻ പോലും സമ്മതിക്കാതെ അമ്മ ബഹളം വെച്ചപ്പോ ഞാനും കണ്ണേട്ടനും കൂടി അമ്മയെ ബലമായി അകത്ത് കൊണ്ട് പോയി കിടത്തി…… ചേച്ചിയെ കൊണ്ട് വരാൻ കണ്ണേട്ടൻ പോകാ ന്ന് പറഞ്ഞപ്പോ നന്ദുവാ പറഞ്ഞത് അവൻ തന്നെ പോകാ ന്ന്…. തോളിൽ ചാരി കിടന്ന് കണ്ണീർ വാർക്കുമ്പഴും എന്റെ കണ്ണുകൾ ചേച്ചിയുടെ മുഖതായിരുന്നു… ആൾക്കാർ പലരും വരുന്നൂ പോകുന്നൂ പക്ഷേ, ചേച്ചി അതൊന്നും കാണുന്നില്ലന്ന മട്ടിലാണ് ഇരിപ്പ്….  കണ്ണുകൾ അച്ഛനിൽ മാത്രം തറയ്ച്ഛ് നിൽകുന്നത് കാണേ ഉള്ളിൽ എന്തോ ഒരു പേടി കടന്ന് കൂടുന്നു… ചേച്ചി ഒന്ന് കരഞ്ഞിരുന്നെങ്കിൽ…???? കുറച്ചു കഴിഞ്ഞപ്പോ അനന്തേട്ടൻ കയറി വന്നു, പക്ഷേ അതും ചേച്ചി അറിഞ്ഞില്ല…

അനന്തേട്ടൻ ചെറിയച്ഛനോട് എന്തോ പറഞ്ഞ് പതിയെ ചേച്ചിയുടെ അടുത്ത് വന്ന് മുട്ടിൽ ഇരുന്ന് തോളിൽ കൈ വെച്ചതും ഒന്ന് ഞെട്ടിയുണർന്നു ചേച്ചി ഏട്ടനെ നോക്കി…. ആദ്യം സംശയത്തോടെ നോക്കിയെങ്കിലും അനന്തേട്ടൻ ആണെന്ന് മനസ്സിലായപ്പോ ചേച്ചി നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു….. “ആഹ്…. ഏട്ടാ….!!!!! ഏട്ടൻ എന്താ ഇവിടെ…???? എപ്പോ വന്നു…????? കുറേ നേരം ആയോ….???? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ…??? അതെന്താ ഞാൻ കാണാഞ്ഞത്…????” ചേച്ചിയുടെ കുശലാന്വേഷണങ്ങളെ ഞെട്ടലോടെയാണ് ഞാനും അനന്തേട്ടനും കേട്ടത്… ആ മുഖത്ത് നിറഞ്ഞ ചിരിയും സംശയവും മാറിമാറി വന്നു കൊണ്ടിരുന്നു… നിറഞ്ഞൊഴുകുന്ന കണ്ണോടെ ഞാൻ ചേച്ചിയെ കണ്ണെടുക്കാതെ നോക്കി… “അല്ല,,,,, ഏട്ടൻ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ…??? ഹ്മ്മം… എനിക്ക് അറിയാം എനിക്ക് സപ്രൈസ് തരാൻ അല്ലേ…??? ആണ്… എനിക്ക് അറിയാം….” ആഹ് പിന്നെല്ലേ ഏട്ടാ,,,,ദേ ഇത് കണ്ടോ അച്ഛൻ എന്നോട് പിണങ്ങി കിടക്കാ….

കണ്ടില്ലേ എന്നോട് വാശിപിടിച്ചു നിലത്ത് പായയിൽ കിടക്കുന്നത്….. ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല…. ഒരാഴ്ച ആയിട്ട് എനിക്ക് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ല അതിന്റെ ദേഷ്യാ മുഖത്ത്… കണ്ടില്ലേ…..????? പക്ഷേ വെറുതെയാട്ടോ അച്ഛന് എന്നോട് അധിക നേരം പിണങ്ങി നിൽക്കാൻ ഒന്നും കഴിയില്ല…. അതാ,,,, ഞാൻ ഓരോന്ന് പറഞ്ഞു മറന്നു… ഏട്ടന് ചായ കിട്ടിയോ…??? ആരെങ്കിലും എടുത്ത് തന്നോ…??? ഇല്ലല്ലേ…. ഞാൻ എടുത്ത തരാം ട്ടോ….????” എണീക്കാൻ തുടങ്ങവേ ഞാൻ അവളെ അവിടെ തന്നെ പിടിച്ഛ് ഇരുത്തി… എന്നെ നോക്കി ചിരിച്ഛ് കൊണ്ട് അവൾ വീണ്ടും അച്ഛനെ നോക്കി….. നിർവികാരതയോടെ ഒന്നും മിണ്ടാതെ അനങ്ങാതെ അച്ഛനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന അനു കണ്ടപ്പോ തന്നെ എനിക്ക് പന്തിക്കേട് തോന്നിയതാ…. ഞാൻ തോളിൽ കൈ വെച്ചതും ഞെട്ടിയുണർന്ന അവളുടെ പെരുമാറ്റം കണ്ട് അടുത്തിരുന്ന അമ്മു നിറഞ്ഞ കണ്ണോടെ പേടിയോടെ എന്നെ കുറച്ചു നേരം നോക്കി നിന്നു, പിന്നെ അടക്കിപ്പിടിച്ഛ തേങ്ങലോടെ തൊട്ടപ്പുറത്ത് ഇരിക്കുന്ന ചെറിയമ്മയെ കെട്ടിപ്പിടിച്ഛ് കരയാൻ തുടങ്ങി…..

അനു നിറഞ്ഞ ചിരിയോടെ പിന്നേയും ഓരോന്ന് പരസ്പര ബദ്ധം ഇല്ലാതെ പുലമ്പി കൊണ്ടിരുന്നു…. അവളുടെ അച്ഛന്റെ കയ്യിലും മുഖത്തും ഒക്കെ ഉഴിഞ്ഞു കൊണ്ട് വാ തോരാതെ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു….. അവിടെ കൂടി നിന്നവർ പോലും അവളുടെ ഈ അവസ്‌ഥ കണ്ട് നിൽക്കാൻ കഴിയാതെ കണ്ണീർ വാർത്തു…… കുറച്ചു കഴിഞ്ഞപ്പോ അച്ഛനെ കെട്ടിപ്പിടിച്ചു അവൾ അച്ഛന്റെ അരികിൽ കിടന്നു….. സമയം നാലര അഞ്ചോക്കെ ആയിക്കാണണം സിദ്ധു വന്നപ്പോ… വന്നപ്പോ തന്നെ അവൻ ആദ്യം തിരക്കിയത് അവളുടെ അവസ്ഥയെ കുറിച്ചായിരുന്നു…. അങ്ങനെ പറയണം എന്ത് പറയണം ന്ന് അറിയാത്തത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് അവൻ കണ്ട് മനസ്സിലാക്കുന്നതാണ് നല്ലതെന്ന് തോന്നി… ഒന്നും മിണ്ടാതെ അവന്റെ ചോദ്യങ്ങളെ പാടെ അവഗണിച്ഛ് ഞാൻ അവനെയും കൊണ്ട് കോലായിലേക്ക് കയറി…..

അച്ഛനോട് സന്തോഷത്തോടെ ഒരാഴ്ചതെ മുഴുവൻ കാര്യങ്ങളും പറയുന്ന അവളെ കണ്ട് ഞെട്ടലോടെയാണ് സിദ്ധു എന്നെ നോക്കിയത്… നിസ്സഹായതയോടെ തിരിച്ചു നോക്കാനല്ലാതെ അവനോട് എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു….. അവനെ കണ്ടതും ചെറിയമ്മയുടെ മടിയിൽ കിടന്ന അമ്മു ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു….. “ഏട്ടാ….എന്റെ ചേച്ചി…. ചേച്ചിയെ കണ്ടിട്ട് എനിക്ക് എനിക്ക് പേടിയാവുന്നു ഏട്ടാ….. ചേച്ചി ഒന്ന് കരയ പോലും ചെയ്തിട്ടില്ല… ചേച്ചിയുടെ മുഖത്തെ ഈ സന്തോഷം കാണുമ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല, എനിക്ക് പേടിയാവുന്നു ഏട്ടാ… എന്റെ ചേച്ചിക്കുട്ടി…!!!!!” എന്നൊക്കെ അലമുറയിട്ട് കരഞ്ഞ് പറഞ്ഞു കൊണ്ട് അമ്മു എങ്ങലടിച്ചു കരയാൻ തുടങ്ങി….. അവൻ അവളെ ആശ്വസിപ്പിച്ചു ചെറിയമ്മയെ ഏൽപിച്ചു എന്നെ ദയനീയമായി നോക്കി….

പെട്ടന്നാണ് അനുവിന്റെ ദൃഷ്ടി എന്റെ കൂടെ നിൽക്കുന്ന സിദ്ധുവിൽ പതിഞ്ഞതും അവളുടെ മുഖത്ത് സന്തോഷം മാറുന്നത് ഞാൻ ശ്രദ്ധിച്ചു….. കുറച് നേരം അവനെ സൂക്ഷിച്ചു നോക്കി നിന്നു കൊടുംക്കാറ്റ് പോലെ അവൾ സിദ്ധുന്റെ നേരെ പാഞ്ഞടുത്തു കോളറിൽ പിടിച്ചു….. “വന്നല്ലേ….????? എനിക്കറിയായിരുന്നു വരുംന്ന്….. എനിക്ക് എനിക്ക് അറിയായിരുന്നു….. സന്തോഷായില്ലേ…???? ഒരുപാട് സന്തോഷം തോന്നുന്നില്ലേ ഇയാൾക്ക്…?? എന്നിട്ട് എന്താ ചിരിക്കാത്തത്…???? ചിരിക്ക്…ചിരിക്ക്….!!!!! ഹഹഹഹഹഹഹഹഹഹഹ” ഒരുതരം പേടിപ്പെടുത്തുന്ന മുഖഭാവത്തോടെ അവളെന്നെ ചൂഴ്ന്ന് നോക്കി ചിരിക്കാൻ പറഞ്ഞ് കൊണ്ട് വലിയ വായ്യിൽ പൊട്ടിച്ചിരിക്കുന്നത് കണ്ട് ഞാൻ അവളെ കണ്ണെടുക്കാതെ നോക്കി മരവിച്ഛ് നിന്നു….. കോളറിൽ പിടിച്ഛ് തൂങ്ങി തല പുറക്കിലേക്ക് മലർത്തി ഒരു ഭ്രാന്തിയെ പോലെ അവള് അട്ടഹസിക്കുന്നത് ശ്വാസം പോലും വിലങ്ങി കൊണ്ടാണ് ഞാൻ കേട്ടത്…

ഒരു വലിയ ചിരിയോടെ അവളുടെ മുറുക്കിയുള്ള പിടിയിൽ പൊട്ടി അടർന്ന് മാറിയ ഷർട്ടിന്റെ വിടവിലൂടെ എന്റെ മാറിലേക്ക് നെറ്റി മുട്ടിച്ഛ് തളർച്ചയോടെ എന്റെ മേലേക്ക് ചാഞ്ഞതും ഞാൻ അവളെ കരുതലോടെ പിടിച്ചു…അവളുടെ ചുട് നിശ്വാസം എന്റെ നഗ്നമായ നെഞ്ചിൽ പതിഞ്ഞ് പൊള്ളി, അടർന്ന് വീഴുന്ന കണ്ണീർ തുള്ളിക്കൾ ആസിഡ് വീണ പോലെ നെഞ്ചകത്തിൽ ഉരുക്കി ഒലിച്ചു…. കവിളിലൂടെ ഊർനിറങ്ങുന്ന കണ്ണീരോടെ അവളെന്റെ മുഖത്തേക്ക് മുഖയുയർത്തി കണ്ണുകളിലേക്ക് നോക്കി….. “എന്റെ അച്ഛനെ ഇങ്ങനെ കൺകുളിരേ കാണാൻ വന്നതല്ലേ….???? ഇതല്ലേ ഇയാള് ആഗ്രഹിച്ചത്…??? ഇയാൾക്ക് വന്ന നഷ്ടങ്ങളൊക്കെ എനിക്കും വരണമെന്നല്ലേ ഇയാള് ആഗ്രഹിച്ചത്….?? അല്ലെ….??? അല്ലെ…..????? അല്ലേ…..??? *പറ അല്ലേ……????*” അവളെ കണ്ണിലെ നിർവികാരത മറ്റെന്തോ ഒരു ഭാവത്തിലേക്ക് മാറുന്നതും കണ്ണിൽ അഗ്നി ജ്വലിക്കുന്നതും ഞാൻ നോക്കി നിന്നു… എന്റെ കോളറിൽ പിടിച്ഛ് കുലുക്കി അട്ടഹസിക്കുമ്പോ അവള് മറ്റാരോ ആവുന്ന പോലെ തോന്നി..

“അനു… ഞാൻ നിന്നെ……” ” വിളിക്കരുത്….. നിങ്ങള് എന്നെ അങ്ങനെ വിളിക്കരുത്…. എനിക്ക്…. എനിക്ക് പേടിയാ നിങ്ങളെ…..!!!!!!! ഇങ്ങളെന്റെ…… എന്റെ ജീവിതം തകർത്തു…. എന്റെ അമ്മയിൽ നിന്ന് എന്നെ…. എന്നെ അകറ്റി…. അച്ഛനെ…. അച്ഛനെ ജീവശവമാക്കി…… എന്നിട്ടും മതിയാവാത്തെ,,,,,,ഇപ്പോ,,,, ഇപ്പോ,,,, എല്ലാത്തിനും ഒടുക്കം എന്റെ അച്ഛന്റെ ജീവനും എടുത്തു അല്ലേ….??? തൃപ്തിയായില്ലേ…????  സന്തോഷയില്ലേ….??? ഇനി  എന്താ ഇയാൾക്ക് വേണ്ടത്…. ഇനി ഇപ്പോ ഞാൻ മാത്രം ആയിട്ട് എന്തിനാ…??? എന്നേയും കൂടെ കൊന്നേക്ക്….!!!!! മടിക്കണ്ട കൊന്നോ..!!!!” കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് അനു പറയുന്നത് കേട്ട് നിൽക്കാനല്ലാതെ എനിക്ക് വേറെ ഒന്നിനും കഴിഞ്ഞില്ല….. പെട്ടെന്ന് എന്റെ രണ്ടും കയ്യും അവളുടെ കഴുത്തിലേക്ക് ചേർത്ത പിടിച്ച് അവള് കൊല്ല്, കൊല്ല് ന്ന് വാശിയോടെ പറഞ്ഞ് ഉറക്കെ അലറി കരഞ്ഞു……

അവള് തന്നെ എന്റെ കൈ പിടിച്ചു അവളുടെ കഴുത്ത് ഞെരിച്ഛ് കൊല്ലാൻ പാകത്തിന് ശ്വാസം മുട്ടിക്കാനും  നിയന്ത്രണം നഷ്ടപ്പെട്ട പോലെ എന്തൊക്കെയോ ചെയ്യാനും പറയാനും അവളെ തന്നെ തല്ലാനും മറ്റും തുടങ്ങിയപ്പോ ഞാൻ അവളെ രണ്ടു കയ്യും ബലമായി കൂട്ടി പിടിച്ചു എന്നോട് ചേർത്ത വെച്ചു… കുറച്ചു നേരം കൂടി അലറി കരഞ്ഞ് കുതറി മാറാൻ നോക്കി, തളർന്ന് എന്റെ മാറിലേക്ക് വീണതും ഒന്നൂടെ ചേർത്ത് പിടിച്ഛ് അവളുടെ കവിളിൽ ഞാൻ പതിയെ തട്ടി വിളിച്ചു.. കരഞ്ഞ് വാടിയ കണ്ണുകൾ തുറക്കാൻ ശ്രമിച്ഛ് കൊണ്ട് അവള് അച്ഛനെ മാത്രം കൂടെ കൂടെ വിളിച്ചോണ്ടിരുന്നു… ഞാൻ അവളെ പതിയെ നടത്തിച്ചു റൂമിൽ കൊണ്ടു പോയി കിടത്തി….. തലയിലും മുഖത്തും ഒക്കെ തലോടി കൊടുത്ത് കൊണ്ടിരുന്നു…. അവള് പതിയെ മയക്കം പിടിച്ചേങ്കിലും ഇടയ്ക്ക് അച്ഛനെ വിളിച്ചു എന്തൊക്കെയോ പറയുകയും കരയുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു….. “എടാ നന്താ ന്റെ അനു….. അവൾക്ക്… അവൾക്ക് എന്തു പറ്റിയെടാ…???” സഹിക്കാൻ കഴിയാത്ത വേദനയോടെ ഞാൻ അങ്ങനെയോ പറഞ്ഞൊപ്പിച്ചു….

“അത് പിന്നെ….. എടാ…. അവള് ഇവിടെ വന്നപ്പഴാ കാര്യം അറിഞ്ഞത്… പെട്ടന്ന് കണ്ടതിന്റെ ചെറിയൊരു ഷോക്ക് അത്രേള്ളൂ….നീ ടെൻഷൻ ആവല്ലേ…… നന്ദു ഒന്നും പറയാതെയാ അവളെ കൂട്ടി കൊണ്ട് വന്നത്… അച്ഛനെ കാണണമെന്ന് അവള് കുറേ വാശിപ്പിടിച്ചിരുന്നൂന്ന് അവൻ പറഞ്ഞു… അവളൊട്ടും പ്രതീക്ഷിക്കുന്നില്ലല്ലോ….!!! ഒന്ന് ഉറങ്ങി എണീറ്റാൻ ശെരിയാവും… നീ വിഷമിക്കണ്ട…..!!” ” എല്ലാം പറഞ്ഞു തീർത്ത് അവളെ കൂടി കൊണ്ട് പോകാൻ വന്നതല്ലേടാ ഞാൻ….??? പക്ഷേ ഇത്… ഇപ്പോ….???” എന്റെ തോളിൽ കയ്യിട്ട് സമ്മാധനിപ്പിക്കുന്ന പോലെ അവൻ ഇത് പറഞ്ഞ് തീരുമ്പോക്കും ഞാൻ വുതുമ്പി പോയിരുന്നു… “ഛേ…. എന്താടാ ഇത്… ദേ നോക്ക് എല്ലാരും ശ്രദ്ധിക്കുന്നു…. ഇത്രേള്ളൂ നീ…. ഒക്കെ ശെരിയാവും…. അല്ല ബാക്കിയുള്ളവരൊക്കെ എവിടെ…??” എന്നെ കെട്ടിപ്പിടിച്ഛ് ആശ്വസിപ്പിച്ചു കൊണ്ട് അവൻ പുറത്ത് തട്ടി… “അവരൊക്കെ വരുന്നേള്ളൂ….. ഇപ്പം എത്താറായിക്കാണും…..!!” കണ്ണ് തുടയ്ച്ഛ് അവനിൽ നിന്ന് അടർന്ന് മാറി ഞാൻ പറഞ്ഞു തീരലും ഞങ്ങൾ എത്തിയെന്ന് പറഞ്ഞ് നിമ്മി ഫോൺ വിളിച്ചിരുന്നു….

ഞാൻ അപ്പൊ തന്നെ കറന്റ് ലൊക്കേഷൻ ഷെയർ ചെയ്തു കൊടുത്തു….. തളർന്ന് ഉറങ്ങുന്ന അനൂന്റെ അടുത്തായി ഇരുന്ന് ഞാൻ പതിയെ അവളെ തലോടി… കണ്ണീർ ഉണങ്ങി പിടിച്ച കവിളിൽ മുടിയിഴകൾ കൂടി പറ്റി പിടിച്ഛ് കിടന്നിരുന്നു….. പതിയെ അലങ്കോലമായി കിടക്കുന്ന അവളുടെ മുടിയിഴകൾ ഞാൻ മാടിയൊതുക്കി.. നെറുക്കിൽ മറ്റാരും കാണാത്ത വിധത്തിൽ തൊട്ട ചുവപ്പിലേക്ക് മൃദുവായി ചുംബിച്ചു…. കൈകൾ കോർത്ത് അവളെ തന്നെ നോക്കി ഇരുന്നു….. വെല്യച്ഛനും ചെറിയച്ചനും അകത്തേക്ക് കയറി വന്ന് മൂത്ത മകൻ ഇല്ലാത്തതോണ്ട് ആ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് തീ കൊളുത്താനുള്ള അവകാശം എനിക്കാണെന്ന് പറഞ്ഞതും അനൂനെ നോക്കാൻ അനന്തനെ ഏൽപിച്ചു ഞാൻ അവളുടെ കൂടെ തെക്ക് ഭാഗത്തേക്ക് നടന്നു…… തുടരും……