രചന – മഞ്ജിമ സുധി
മനസ്സിൽ പറഞ്ഞ് കൊണ്ട് കണ്ണൊക്കെ അമർത്തി തുടച്ച് ദീര്ഘമായൊരു ശ്വാസത്തിലൂടെ എല്ലാം മറക്കാൻ ശ്രമിച്ചു അടുക്കളയിലേക്ക് നടന്നു….. അനുവേഴ്സറി പ്രമാണിച്ച് സദ്യക്ക് ഉള്ള വട്ടത്തിലാണ് എല്ലാരും…. എന്നെ കണ്ടപ്പോ തന്നെ ഗിഫ്റ്റ് കിട്ടിയെന്ന് ചോദിച്ചു എല്ലാരും കൂടി പൊതിഞ്ഞപ്പോ അധികം ആർക്കും മുഖം കൊടുക്കാതെ മുഖത്ത് നാണവും സന്തോഷവും ചിരിയും ആവശ്യത്തിലേറെ കലർത്തി അത് സെക്രെട് ആണെന്നും പുറത്ത് പറയാൻ പാടില്ലെന്നും കളി പറഞ്ഞു ഞാൻ വേഗം അടുപ്പിൽ അടുത്തേക്ക് പോയി നിന്നു….ഇവിടെയാക്കുമ്പോ കണ്ണിൽ വെള്ളം പൊടിഞ്ഞാലും പുകയെ പഴിചാരാല്ലോ……!!!!
~~~~~~~~~~~~~~~~~~~~~~~~~~~~~~~
പറയാന്നുള്ളത് പാതിവഴിക്ക് നിർത്തി എന്റെ മുഖത്തേക്ക് നോക്കാതെ അനു വേഗം താഴേക്കിറങ്ങിയതും ദേഷ്യം ആറി തണുക്കുന്നതിന് മുൻപ് തന്നെ സിദ്ധുനെ കണ്ട് നാലെണ്ണം പറയണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ അവനെ തിരക്കി ഇറങ്ങി…പക്ഷേ, ബാൽകണിയിലും അവൻ പോകാൻ സാധ്യതയുള്ള റൂമിലും വീട് മൊത്തം തിരഞ്ഞെങ്കിലും സിദ്ധുനെ മാത്രം കണ്ടില്ല… അവസാനം കോലായിൽ കളിച്ചോണ്ടിരിക്കുന്ന കനിമോളോട് ചോദിച്ചപ്പോ അവള് കുളത്തിലേക്ക് ചൂണ്ടിക്കാട്ടിയതും ലൈറ്റ് പോലും എടുക്കാതെ ഞാൻ വേഗം കുളത്തിലേക്ക് നടന്നു… വീട്ടിന് കുറച്ചക്കലെയാണ് കുളം എന്നാലും വീട്ടിലെ ലൈറ്റിന്റെ ഒരു അരണ്ട വെളിച്ചം കുളത്തിലേക്ക് ഉണ്ടാവും…. പോരാത്തതിന് ഇന്ന് നല്ല നിലാവും ഉണ്ട്…. കുളത്തിലെ പടവിൽ വെള്ളത്തിലേക്ക് നോക്കി കൈ കെട്ടി വെറുതെ നിൽക്കുന്ന അവനെ കണ്ടപ്പോ എനിക്ക് ദേഷ്യം അങ്ങോട്ട് കത്തിക്കയറി…. ആ പാവത്തിനെ ആ അവസ്ഥയിലാക്കി അവൻ ഇവിടെ വന്ന് നിന്ന് നിലാവ് കാണാ……ഞാൻ വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ലന്ന് തോന്നുന്നു,, ഞാൻ താഴേക്കിറങ്ങി ചെന്നു അവന്റെ കൂടെ നേരെ നിന്ന് കുളത്തിലേക്ക് നോക്കി….
“നീയെന്താ ഇവിടെ വന്ന് നിൽകുന്നത്….???”എന്നെ ശ്രദ്ധിക്കാതെ ഒരക്ഷരം പോലും മറുപടി പറയാതെ അതേ നിപ്പ് നിന്നു…. “ഞാൻ നിന്നോടാ ചോദിച്ചത്….??? എന്താ,,, ഇവിടെ ഇരുട്ടത്ത് ഒറ്റയ്ക്ക് ഇരിക്കുന്നതെന്ന്…..???ദേഷ്യം കടിച്ഛ് പിടിച്ഛ് ഞാൻ വീണ്ടും ചോദിച്ചു…..*”ഒന്നുല്ല…..!*”എന്റെ സൈഡിലേക്ക് മുഖം തിരിച്ഛ് നിലത്തേക്ക് നോക്കി അമർഷത്തോടെ പറഞ്ഞ് അവൻ ഓപ്പോസിറ്റ് സൈഡിലേക്ക് മുഖം വെട്ടിച്ഛ് കൈ കെട്ടി നിന്നു…. “ഒന്നുല്ലാതെ ആരെങ്കിലും ഒറ്റയ്ക്ക് ഇവിടെ ഇരുട്ടത്ത് വന്ന് നിൽക്കോ…??”ഞാൻ വീണ്ടും ഗൗരവത്തോടെ ചോദിച്ചു…. അവനൊന്നും മിണ്ടിയില്ല….”നീയൊന്നും പറഞ്ഞില്ല….???”ഒന്നുല്ല ന്ന് നിന്നോടല്ലേ പറഞ്ഞത്…!!”അവൻ ദേഷ്യത്തോടെ പറഞ്ഞു… അവിടുന്ന് പോകാൻ നോക്കിയെങ്കിലും ഞാൻ ബലമായി അവന്റെ കൈ പിടിച്ചു തിരിച്ഛ് എനിക്ക് അഭിമുഖമായി മുന്നിലേക്ക് നിർത്തിച്ചു….അവൻ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി നെഞ്ചിൽ കൈകെട്ടി അലക്ഷ്യമായി നോക്കി മിണ്ടാതെ നിന്നു… നേരത്തെ ഞാൻ കണ്ടറിഞ്ഞ അനൂന്റെ അവസ്ഥയും ഇവന്റെ ഒന്നും മിണ്ടതെയുള്ള ഈനിൽപ്പും എല്ലാം കൂടി എന്റെ കൈവിട്ട് പോയിരുന്നു….ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ എല്ലാം കൂടെ ഞൊടിയിടയിൽ പൊട്ടിത്തെറിച്ചു….
” നിങ്ങൾ തമ്മിൽ എന്തോ ചെറിയ സൗന്ദര്യ പിണക്കം, രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്ന ഒരു വഴക്ക് അത്രെയേ ഞാൻ ഇത് വരേ കരുതിയിരുന്നുള്ളൂ….. പക്ഷേ,,,, ഇതിപ്പോ….????”ഞാൻ സിദ്ധുനെ നോക്കി ചോദിച്ചു… അവൻ കേൾക്കാത്ത മട്ടിൽ നിൽക്കാണ്…
“സിദ്ധു എന്തായിതിന്റെയൊക്കെ അർത്ഥം..??? നീ എന്താ കാണിച്ഛ് കൂടുന്നതെന്ന് വല്ല ബോധവും ഉണ്ടോ…..??നിനക്ക് തോന്നുമ്പോ ഭീഷണി പെടുത്തി കല്യാണം കഴിക്കാ,, നിനക്ക് തോന്നുമ്പോ ഡിവോഴ്സ് വേണം ന്ന് പറയാ…..??? എന്താ…. എന്താ… ഇതിന്റെയൊക്കെ അർത്ഥം…???? അല്ലാ ഞാൻ അറിയാൻ പാടില്ലാഞ്ഞിട് ചോദിക്കാ…..??? എന്താ നിന്റെ ഉദ്ദേശം….???? എന്താ നീ ഇതൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത്…???കല്യാണമൊക്കെ വെറും കുട്ടിക്കളിയാണെന്നാണോ നീ ധരിച്ചിരിക്കുന്നത്….????
അല്ലെങ്കിൽ ഈ സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന പോലെ എളുപ്പമാണെന്നോ..??? “ഞാൻ ചോദിച്ചത് കേട്ട് അവൻ കണ്ണുകൾ മുഷിച്ചിലോടെ അടയ്ച്ഛ് തുറന്ന് മുഖം വെട്ടിച്ചു….”ഇത് നിന്റെ ജീവിതാണ് സിദ്ധു,,,, നിന്റെ ജീവിതം മാത്രല്ല അവളുടെ ജീവിതവും കൂടി വെച്ചാ നീയീ കളിക്കുന്നത്…..???” ഞാൻ അല്പം സംയമനത്തോടെ ചോദിച്ചു…. “എന്തിനാ….. എന്തിനാടാ എങ്ങനെയൊക്കെ ചെയ്യുന്നത്…..???എനിക്ക് അറിയണം… നീയിപ്പോതന്നെ എന്നോട് പറയണം….??”ഞാൻ ആജ്ഞാപിച്ചു…
“പറ,,,,,, എന്തിനും ഏതിനും ഒരു റീസണ്, കാരണം ഉണ്ടാക്കില്ലേ……????
പറ….!!! എനിക്കറിയണം……!!!ഞാനവന്റെ തോളിൽ കൈ വെച്ചു…നീ നല്ലത് മാത്രേ ചെയ്യൂന്ന് അകമഴിഞ്ഞ് വിശ്വസിക്കുന്ന ഒരാളാ ഞാൻ… അതോണ്ട് തന്നെയാ നീ അനൂനെ ഇങ്ങനെയൊക്കെയാണ് കല്യാണം കഴിച്ചെതെന്ന് പറഞ്ഞിട്ടും അറിഞ്ഞിട്ടും ഞാൻ പ്രതികരിക്കാതിരുന്നത്…..എനിക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് നിന്റെ ലൈഫിൽ ഒരു കൊല്ലത്തിനിടയ്ക്ക് നടന്നത്….. നീ,,,, നീ ഒരുപാട് മാറിപ്പോയഡാ സിദ്ധു…. എനിക്ക് പരിചയമുള്ള,,, എന്റെ സിദ്ധു അവളോട് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല, ചെയ്യാൻ കഴിയില്ല….!!!” എന്റെ സ്വരം ഇടറി….സത്യായിട്ടും എനിക്കൊന്നും മനസ്സിലാവുന്നില്ല…..??? പറയെടാ,,,, നിനക്കെനന്താ…. ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യന്മാത്രം നിനക്കെന്താ പറ്റിയത്…??? പറ….??? എനിക്ക് ഇന്ന്,,,, ഇപ്പോ,,, അറിയണം….. നീ പറഞ്ഞേ പറ്റൂ….??ഞാൻ വളരെ ഇമോഷണലായി ദേഷ്യത്തോടെ അവനോട് ഇത്രയൊക്കെ ചോദിച്ചതും പറഞ്ഞതും കേട്ട് അവൻ നേരെ കുളത്തിലേക്ക് തിരിഞ്ഞ് നിന്ന് ചുണ്ട് കോട്ടി… “നീ പറഞ്ഞത് സത്യാഡാ…..ഞാനിപ്പം നിന്റെ ആ പഴേ സിദ്ധുവല്ല…. ഒരു കൊല്ലം കൊണ്ട് തന്നെ ഞാനൊരുപാട് മാറി….. നിന്റെ പഴേ സിദ്ധു മരിച്ചു…. ഞാനിപ്പോ മറ്റാരോ ആണ്…. ഈ സിദ്ധുനെ നിനക്കെന്നല്ല ആർക്കും മനസ്സിലാവില്ല…..!!!!!” കുളത്തിൽ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രബിംബത്തെ നോക്കി പുച്ഛം നിറഞ്ഞ ചിരിയോടെ അവൻ പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു….. ദേഷ്യത്തോടെ ഞാനവന്റെ രണ്ട് ഷോള്ഡറിൽ പിടിച്ച് എന്റെ നേരെ തിരിച്ഛ് നിർത്തി…. അപ്പോഴും തലകുനിച്ഛ് നിന്നതല്ലാതെ അവനെന്റെ മുഖത്തേക്ക് നോക്കിയതേയില്ല…..
” എനിക്ക് നിന്റെ ഈ ഫിലോസഫി ഒന്നും കേൾക്കുകയും വേണ്ട അറിയുകയും വേണ്ട…..!!!! എനിക്ക് അറിയേണ്ടത് നീ ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റേയും പെരുമാറുന്നതിന്റേയും കാരണാ……???അതെനിക്ക് അറിഞ്ഞേ പറ്റൂ….പറ…. നീ എന്തിനാ അവളോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്….. അതിനുമാത്രം എന്ത് പ്രശ്നാ നിങ്ങൾക്കിടയിൽ ഉള്ളത്….????എനിക്കറിയണം….!!!! അത് അറിയാതെ ഞാനോ പറയാതെ നീയോ ഇന്ന് തറവാട്ടിലേക്ക് പോകില്ല…. പറ….????”ഷോള്ഡറിൽ പിടിച്ഛ് ഉലയ്ച്ഛ് ഞാൻ അലറിയതും എന്റെ കൈ ബലമായി തട്ടിമാറ്റി മുഖം വെട്ടിച്ഛ് പുറം തിരിഞ്ഞ് നിന്ന് അവൻ ദേഷ്യത്തോടെ അലറി…..എനിക്ക് ഇഷ്ടല്ല….. അത് തന്നെ കാരണം…. *I hate her,,,,,,,,,I hate her, like hell…..!!!!!*”കുളത്തിലേക്ക് നോക്കി അവൻ അലറിയത് കേട്ടപ്പോ എന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു…..ഹും….. Ooh… really….?????fine….!!!!!അതിനെന്തിനാടാ ദേഷ്യത്തോടെ മുഖം തിരിച്ഛ് പറഞ്ഞു കളഞ്ഞത്,എന്റെ മുഖത്തേക്ക് നോക്ക്, എന്നിട്ട് ധൈര്യത്തോടെ തലയുയർത്തി പിടിച്ചു പറ…. നിനക്ക് അവളെ ഇഷ്ടല്ലന്ന്…. നരകത്തോളം നീ അവളെ വെറുക്കൂന്നു ന്ന്,,,, പറ,,,, ഞനൊന്ന് കാണട്ടെ…. പറഡാ,,,, എന്റെ മുഖത്ത് നോക്കി പറ…. *പറയാൻ…..!!!!*
അവൻ പറയാതെ നിൽക്കുന്നത് കണ്ട് ഞാൻ ചുണ്ട് കോട്ടി പുച്ഛിച്ചു….എന്താ പറയുന്നില്ലേ…???
നിന്റെ നാക്കിറങ്ങി പോയോ…..????പറയെടാ,,,, വാ തുറന്ന് പറ നിനക്കവളെ ഇഷ്ടല്ല ന്ന്…..!!!!പറ,,,, നീ അവളെ സ്നേഹിച്ചിട്ടില്ലെന്ന്…!!!!”അവനെ പ്രോവോക്ക് ചെയ്യുന്ന പോലെ ഞാൻ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചോണ്ടിരുന്നതും അവൻ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഞെരിപ്പിരി കൊണ്ട് നിന്ന് താളം ചവിട്ടി…. ഹും….. എന്താ പറയാത്തത്…..നീ പറയില്ല,,,, എനിക്കറിയാം…വേറെ ആരുടെ മുഖത്തു നോക്കി പറഞ്ഞാലും എന്റെ മുഖത്ത് നോക്കി നീ പറയില്ല…. പറയാൻ കഴിയില്ല….
കാരണം,,,,*സിദ്ധാർത്ഥ് സേതുമാധവൻ ആദ്യമായും അവസാനമായും പ്രണയിച്ചതും ഇപ്പഴും പ്രണയിക്കുന്നതുമായി ഈ ലോകത് ഒരേ ഒരാളേ ഉള്ളൂ,,,,, അനുരാധ നാരായണൻ എന്ന അനു….***
ആമിയ്ക്കോ, ഈ ലോകത്ത് എനിക്കല്ലാത്ത മറ്റാർക്കും അറിയാത്ത സത്യം…!!!!”ഞാനവനെ നോക്കി…. കണ്ണിറുക്കിയടച്ചു നിൽക്കാണ്…. കോളേജിൽ പഠിക്കുമ്പോ ആമി പോലുമറിയാതെ നമ്മൾ എത്ര തവണ അവളെ കാണാൻ പോയിട്ടുണ്ടെടാ….??? നീ അവളെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു,,,, സ്നേഹിച്ചിരുന്നൂന്ന് എനിക്ക് അറിയാം…!എന്നിട്ടും നിനക്ക് അങ്ങനെ പറ്റുന്നെടാ അവളെ ഇങ്ങനെ ദ്രോഹിക്കാൻ…..???”
ചോദിച്ഛ് തീരുന്നതിന് മുൻപേ അവന്റെ കൈക്കൾ എന്റെ കോളറിൽ ശക്തിയിൽ വീണിരുന്നു…. കലങ്ങി നിറഞ്ഞ കണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി… ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന വേദന അവന്റെ കണ്ണിൽ തിളങ്ങി,,, ദേഷ്യവും സങ്കടവും ഒരുപോലെ നിറഞ്ഞ് നിൽക്കുന്ന ആ മുഖം കാണേ എനിക്ക് പേടി തോന്നി…..*”അതേടാ…..!!!!!!!!അതേ…..!!!!!!!!നീ പറഞ്ഞപ്പോലെ മറ്റാരേക്കാളും മറ്റെന്തിനേക്കാളും ഞാൻ സ്നേഹിച്ച ജീവനേക്കാൾ ഏറെ പ്രണയിച്ച എന്റെ പെണ്ണാ അവള്… എന്റെ അനു…..” *ഇത്രയും നേരം അവൻ അടക്കി പിടിച്ച നിശ്ശബ്ദതയുടെ മുഖം മൂടി ഒരു വലിയ പൊട്ടിത്തറിയോടെ അഴിഞ്ഞു വീണു…. എന്റെ കോളറിൽ ബലമായി പിടിച്ചു ഉലച്ഛ് അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നിന്നു പോയി…. കോളറിൽ നിന്ന് കൈ വലിച്ചെടുത്ത് മുഖം കുളത്തിലേക്ക് വെട്ടിച്ചു അവൻ വീണ്ടും തുടർന്നു… നന്താ,,,,,.നിനക്കറിയില്ലേഡാ… ഞാൻ… ഞാൻ ഞാനവളെ എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നൂന്ന്, സ്നേഹിച്ചിട്ടുണ്ടെന്നെന്ന്പ്രണയിച്ചിരുന്നൂന്ന്…???”അവനെന്റ് മുഖത്തേക്ക് നോക്കി…. ആ കണ്ണുകൾ നിറഞ്ഞു….അവളെന്ന് പറഞ്ഞാൽ എനിക്ക്… എനിക്ക്… എത്രത്തോളം ഭ്രാന്താണെന്ന് മറ്റാരേക്കാളും,,,,, ഒരുപക്ഷേ,,,,,, എന്നേക്കാൾ നന്നായി നിനക്കറിയില്ലേടാ…..????
നിറഞ്ഞ് കൺപോളയിൽ നിന്ന് കവിളിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ണീർ തുടയച്ഛ് എന്നെ നോക്കി അത്യധികം വേദനയോടെ ചോദിച്ഛ് അവൻ കുളത്തിന്റെ പടിക്കെട്ടിൽ ഇറങ്ങിയിരുന്നു….. അവന്റെ അവസ്ഥയും ഉള്ളിൽ നിറയുന്ന വേദനയും സങ്കടവും ദേഷ്യവും കണ്ണീരും എല്ലാം കണ്ടും കേട്ടും ഞാൻ ശിലപോലെ കുറച്ചു നേരം അങ്ങനെ തരിത്ത് തന്നെ ഞാൻ നിന്നു…. എനിക്ക് ഒന്നും മനസ്സിലായില്ല…..!!!പതിയെ പടവിൽ രണ്ട് കൈകൊണ്ടും തല താങ്ങി നിർത്തി തലകുനിഞ്ഞിരിക്കുന്ന അവന്റെ അടുത്തേക്ക് പതിയെ ഇറങ്ങി ചെന്ന് അരികിലായി ഇരുന്ന് സിദ്ധുന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കുറച്ഛ് നേരം ഒന്നും മിണ്ടാതെ, ചോദിക്കാതെ ഞാൻ ഇരുന്നു…….എടാ സിദ്ധു….. എനിക്ക് അറിയാം,,,, നിന്റെ ഇഷ്ടം, സ്നേഹം, പ്രണയം,,,, ഒക്കെ എനിക്ക് അറിയാം… ഇതൊക്കെ അറിയുന്നത് കൊണ്ട് തന്നെയാ ഞാനീ ചോദിക്കുന്നത്….???എത്രയൊക്കെ ഫീലിങ്സ് അവളോട് ഉണ്ടായിട്ടും,,,, നീയെന്തിനാ ഇങ്ങനെയൊക്കെ വിയേർഴ്ഡായിട്ട് പെരുമാറുന്നത്….??? അതാ,,,,,, അതാ അതായെനിക്ക് മനസ്സിലാവാതത്…..??”അവൻ വേദനയോടെ മുഖം കുനിച്ചിരുന്നു…. “നീ കാര്യം പറ….?സത്യത്തിൽ എന്താ നിന്റെ പ്രോബ്ലം…????”ഞാൻ സംശയത്തോടെ ചോദിച്ഛ് തീർന്നതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു…. അവൻ തലയുയർത്തി കുളത്തിലേക്ക് നോക്കി…….
“മനസ്സിലാക്കില്ലെടാ… നിനക്കെന്നല്ല ആർക്കും,,,,, ആർക്കും എന്നെ മനസ്സിലായില്ല…. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അനൂന് പോലും,,,, മനസ്സിലാവില്ല….!!!”അവൻ പറയുന്നത് മനസ്സിലാവാതെ സംശയത്തോടെ അവനെ നോക്കുന്ന എന്നെ, അവൻ പുച്ഛത്തോടെ കലങ്ങിയ കണ്ണോടെ തിരിച്ഛ് നോക്കികുറച്ഛ് കാലമായി ഞാനനുഭവിക്കുന്നത് എന്താന്നറിയോ…..????
ഞാൻ ജീവിക്കുന്നത് അങ്ങനെയാന്ന് അറിയോ…????” വേദനയാൽ അവന്റെ ശബ്ദം അടഞ്ഞു പോയിരുന്നു….”ഓരോ നിമിഷവും, ഓരോ സെക്കൻഡും ചങ്ക് പൊട്ടിപൊളിയുന്ന പോലെ തോന്നാടാ… മരിച്ഛ് പോകുന്ന പോലുള്ള വേദന ഓരോ നിമിഷവും എന്നെ കാർന്ന് തിന്നാ,,,,, സഹിക്കാൻ പറ്റുന്നില്ല….!!!”ഞാൻ ഞെട്ടലോടെ അവനെ നോക്കി…. വേദനയാൽ അവന്റെ മുഖം ചുളുങ്ങി….സ്നേഹിച്ച, ഇപ്പഴും പ്രണയിക്കുന്ന, പ്രണയിച്ഛ് കൊണ്ടിരിക്കുന്ന പെണ്ണ് പൂർണ അധികാരത്തോടെ അവകാശത്തോടെ മുന്നിലുണ്ടായിട്ടും,, സ്നേഹിക്കാനോ പ്രണയിക്കാനോ എന്തിന് ഇഷ്ടത്തോടെ ഒന്ന് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോടാ….???ന്നെ പോലെ ഭാഗ്യം ഇല്ലാത്ത ഒരുത്തൻ ഈ ഭൂമിയിൽ വേറെ കാണില്ല… ഞാൻ അത്രയ്ക്കും ഭാഗ്യം കെട്ടവനായി പോയി…..!!!!!”
ചങ്ക് പൊടിയുന്ന വേദനയോടെ നിറഞ്ഞ തൂവുന്ന കണ്ണുകൾ അമർത്തി തുടച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി…. എടാ എന്തിന്….?????എന്തിനാ നീയിങ്ങനെ നീറി ജീവിക്കുന്നത്…..??? എനിക്ക് മനസ്സിലാവുന്നില്ല….????നീ സ്നേഹിച്ച പെണ്ണ്,,, ആഗ്രഹിച്ച പാതി,,,, അവളിപ്പോ നിന്റെ ഭാര്യായല്ലേടാ… പിന്നെ എന്താ…???സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കുന്നത് ഭാഗ്യല്ലേടാ….???ഞാൻ അലിവോടെ ചോദിച്ചതും പുച്ഛത്തോടെ അവൻ ചുണ്ട് സൈഡിലേക്ക് കോട്ടി കുളത്തിലെ പതിഞ്ഞ നിലാവിലേക്ക് നോക്കി…. അതെ…..!!!!പക്ഷേ,,,, കല്യാണം കഴിച്ചാ മാത്രം പോരടാ സ്നേഹിക്കാൻ കൂടെ കഴിയണം…. ഉള്ള് തുറന്ന് കളങ്കമില്ലാത്ത പ്രണയിക്കാൻ, സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ, അങ്ങനെയൊക്കെ കഴിയണം…. നീ നേരത്തെ ചോദിച്ചില്ലേ,,, എന്താ എന്റെ പ്രോബ്ലംന്ന്….??? ഇത് തന്നെയാ എന്റെ പ്രോബ്ലം…. അനു,,,,,, അവളെന്റെ ഭാര്യയാണ്…!!!”അവൻ ദയനീയമായി എന്നെ നോക്കി പറഞ്ഞു….പറ്റുന്നില്ലെടാ എനിക്ക്,,,,, ഒരുപാട് ട്രൈ ചെയ്തിട്ടും പറ്റുന്നില്ല….
മനസ്സാക്ഷി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു…!!!!എന്റെ എല്ലാമെല്ലാം നഷ്ടമാക്കിയവളെ, എന്റെ കുടുംബം തകർത്തവളെ, എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരിയായവളെ, ഞാനെങ്ങനെയാടാ…. അവളെ…….???ഞാൻ അങ്ങനെയാ ഉള്ള് തുറന്ന് സ്നേഹിക്കാ……????”അവൻ നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ അമർത്തി തുടച്ചു…..തുടരും…..

by