The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
“കെട്ടിക്കൊണ്ട് വന്നാൽ മാത്രം പോരാ കെട്ടിയ പെണ്ണിനു ചിലവിനു കൊടുക്കാനും പഠിക്കണം…..ഇടിത്തീ പോലെയാണ് ആ വാക്കുകകളെന്റെ കാതിൽ പതിച്ചത്…അതും ഇത്രയും നാൾ സ്നേഹിച്ചു കൂടെ താലി ചാർത്തിയവളിൽ നിന്നും…..ഒരുമാത്ര സ്തംഭിച്ചു പോയി,ചുറ്റും കാതുകൾ കൊട്ടിയടക്കപ്പെട്ടതു പോലെ…..” അപ്പോൾ ഇത്രയും നാൾ നിനക്ക് ചിലവിനു തന്നത് വേറെയാരെങ്കിലുമായിരുന്നൊ…?ചോദിക്കാനൊരുങ്ങിയെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങി.. കണ്ണുകളിൽ അന്നാദ്യമായി നനവ് പടർന്നു….ഇനിയൊരു നിമിഷം നിങ്ങളുടെ കഴിയാനെനിക്ക് വയ്യ..ഞാനെന്റെ വീട്ടിലേക്ക് മടങ്ങുവാ…..താലി ചാർത്തിയവളങ്ങനെ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നത് നിറ കണ്ണുകളോടെ ഞാൻ നോക്കി നിന്നു…..വർഷങ്ങൾക്ക് മുമ്പൊരു ദിവസം വീട്ടിൽ പട്ടിണിയും എക്സാമിനു അടക്കാൻ പണവുമില്ലാതെ പൊട്ടിക്കരയുന്നൊരു പെൺകുട്ടി എന്റെ ഓർമ്മയിൽഇരച്ചെത്തി…..സാധാരണക്കാരനായ കേശുവേട്ടന്റെ മൂന്നു പെണ്മക്കളിൽ ഏറ്റവും മൂത്തവളായ രാഖി പഠിക്കുവാൻ മിടുക്കി ആയിരുന്നു…മൂന്നു പെണ്മക്കളെയും കേശുവേട്ടനെ ഏൽപ്പിച്ചു വേറൊരുത്തന്റെ കൂടെ സുഖം തേടി പോയതായിരുന്നുഅവർ…..പറക്കുമുറ്റാത്ത മൂന്നു മക്കളെയും നെഞ്ചോട് ചേർത്തു പിടിച്ചു തേങ്ങിക്കരയുന്നൊരു പിതാവിന്റെ രൂപം അന്നത്തെ പത്തു വയസ്സുകാരനായ എന്റെ നെഞ്ചിൽ തറച്ചിരുന്നു…..അന്നെ എന്റെ കുഞ്ഞു മനസ്സ് കലങ്ങി പോയിരുന്നു എങ്കിൽ ആ പിതാവും മക്കളും അനുഭവിച്ച സങ്കടം എത്രമാത്രം ആയിരിക്കും….കഷ്ടപ്പെട്ട് പെണ്മക്കളെയും വളർത്തി വലുതാക്കുമ്പോൾ അദ്ദേഹത്തിനൊരു പ്രതീക്ഷ ഉണ്ടായിരുന്നു….
” മൂത്തവളെങ്കിലും പഠിച്ച് രക്ഷപ്പെട്ടാൽ ഇളയതുങ്ങളെങ്കിലും രക്ഷപ്പെടുത്തും…..പക്ഷേ വിധി അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി മരണത്തിലേക്ക് ദൈവം കൂട്ടിക്കൊണ്ടു പോയി….അമിതമായ മദ്യപാനം ആ പിതാവിന്റെ ജീവൻ കവർന്നെടുക്കാൻ കാരണമായി…..വീണ്ടും ജീവിതത്തിനു മുമ്പിൽ ആ പെൺകുട്ടികൾ പകച്ചു നിന്നപ്പോൾ നാട്ടുകാരും അയൽക്കാരുമാണ് ചിലവിനു നൽകിയത്….ബിരുദപഠനം പൂർത്തിയാക്കാൻ എക്സാമെന്ന കടമ്പ കടക്കുവാൻ,കോളേജിൽ എക്സാം ഫീസ് കെട്ടാനില്ലാതെ സഹോദരിമാരെ ചേർത്തു പിടിച്ചു കരയുന്ന രാഖിയെ കണ്ടതോടെ കൂലിപ്പണിക്കാരനായ എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു……മിച്ചം പിടിച്ചിരുന്ന കാശെടുത്ത് ഫീസ് കെട്ടാൻ ഞാനവൾക്ക് നൽകുമ്പോൾ അവളുടെ സന്തോഷമൊന്ന്കാണണ്ടതായിരുന്നു….സങ്കടവും ചിരിയും കലർന്ന രാഖിയുടെ മുഖമന്നെന്റെ മനസ്സിനെ ഞാനറിയാതെ കീഴ്പ്പെടുത്തുക ആയിരുന്നുപിന്നീടവിടെ നിന്ന് രാഖിയുടെയും അനിയത്തിമാരുടെയും സംരക്ഷണം ഞാൻ ഏറ്റെടുത്തു.. രാഖിയെ ബിരുദാനന്തര ബിരുദവുമെടുപ്പിച്ച ശേഷം ജീവിതസഖിയാക്കാൻ ആഗ്രഹമെന്നിലുണ്ടായിരുന്നെങ്കിലും പഠിച്ച പെണ്ണിനു കൂലിപ്പണിക്കാരനും പത്താം ക്ലാസ്കാരനുമായ ഞാൻ ചേരുമോന്നൊരു സംശയം എന്നിൽ ഉടലെടുത്തതോടെ ഞാനെന്റെ ആഗ്രഹം ഉപേക്ഷിച്ചു……എന്റെ മനസ്സറിഞ്ഞതുപോലെ കൂലിപ്പണിക്കാരാനയ ഈ ഏട്ടനെ മതിയെനിക്ക് ഭർത്താവായെന്ന് രാഖി തന്നെ പറഞ്ഞപ്പോൾ എന്റെ മനസ്സ് പൂത്തു തളിർത്തു….താലിച്ചരടിനാൽ രാഖിയെ ഞാനെന്റെ ജീവിതസഖിയാക്കുമ്പോൾ അനാഥനായ എനിക്ക് നഷ്ടപ്പെട്ട കുടുംബമെന്ന സ്വർഗ്ഗം ലഭിക്കുകയായിരുന്നു,കൂടെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ രണ്ടു അനിയത്തിമാരും…..സന്തോഷം നിറഞ്ഞ ജീവിതം വളരെ പെട്ടെന്നാണു മാറി മറിഞ്ഞ് ഇരുൾ പരന്നത്….
പി എസ്സ് സി എഴുതി സർക്കാർ ജോലി കിട്ടിയതോടെ രാഖി മാറുകയായിരുന്നെന്ന് അറിയാൻ ഞാൻ വൈകിപ്പോയി…. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമെന്ന രീതിയിലായിരുന്നു അവളുടെ പിന്നീടുള്ള പെരുമാറ്റങ്ങൾ …ജീവിതമോർത്തു പലതും സഹിച്ചു ക്ഷമിച്ചു സ്ത്രീയെക്കാളുപരി,അതെല്ലാം രാഖിക്ക് അനുകൂലഘടങ്ങളായി മാറി……ബൈക്ക് ആക്സിഡന്റിൽ കാലൊടിഞ്ഞ് മൂന്നുമാസം റെസ്റ്റെടുക്കുന്നതിനിടയിൽ ആണ് ഇന്നവൾ തീർത്തും പറഞ്ഞത് ,ഇനിയെന്നെ സഹിക്കാൻ പറ്റില്ല, ചിലവിനു നൽകാത്ത ഭർത്താവിനെ വേണ്ടെന്ന്…..അഹങ്കാരം തലക്ക് പിടിച്ചയവളുടെ പ്രകടനം കണ്ട് ,രാഖിയുടെ കൂടപ്പിറപ്പുകൾ പോലും അന്തം വിട്ടു….“എന്തിനാ ഏട്ടാ ചേച്ചിയെ ഇങ്ങനെ സഹിക്കുന്നത്.എല്ലാത്തിനുമൊരു പരിധിയില്ലെ,ഒന്നുമല്ലെങ്കിലും ഞങ്ങളുടെ ഏട്ടനൊരു പുരുഷനല്ലെ എത്രയെന്നു കരുതിയാ ക്ഷമിക്കുന്നത്…..അവളുടെ അനിയത്തിമാർ ഇങ്ങനെ പറയണമെങ്കിൽ ഭാര്യയുടെ എന്നോടുളള പെരുമാറ്റം എത്രയൊ പരിധി വിട്ടിരിക്കണം…..” ഏട്ടാ ചേച്ചി ഒത്തിരി മാറി,നമ്മളൊക്കെ പുള്ളീടെ സ്റ്റാറ്റസിനു ചേരില്ല……അവർ പറഞ്ഞതൊക്കെ സത്യമായിരുന്നു….പിന്നെ ഞാൻ മാത്രം അറിഞ്ഞൊരു സത്യമുണ്ട്…..“എന്റെ നെഞ്ചിൽ കനലായി ആളുന്ന സത്യം….. ഇപ്പോഴത്തെ സ്റ്റാറ്റസ് അനുസരിച്ച് എന്റെ ഭാര്യക്കൊരു കാമുകൻ ഉണ്ടെന്ന സത്യം…..നാലക്ഷരം കൂട്ടിച്ചേർത്തു വായിക്കാൻ എനിക്ക് അറിയാമെന്ന് രാഖി മറന്നിരുന്നു,അതുകൊണ്ട് തന്നെയാണല്ലൊ കാമുകനുമായുളള ചാറ്റുകൾ അവളുടെ ഫോണിൽ കിടന്നെന്നെ പല്ലിളിച്ചു കാണിച്ചത്….പല രാത്രികളിലും ഞാൻ ഉറങ്ങിയെന്ന് കരുതി മുറിവിട്ടിറങ്ങി അടക്കിപ്പിടിച്ച ഫോൺ വിളികൾ,മണിക്കൂറുകളോളം അടക്കിപ്പിടിച്ച്…..“അതെ രാഖിയായി ഒഴിഞ്ഞു പോകാൻ തയ്യാറായതെന്റെ ഭാഗ്യമായിരിക്കാം….എല്ലാം പെറുക്കിയടുക്കി പോകാനായി വന്നവളെ പെട്ടെന്ന് തോന്നിയ ബുദ്ധിയാൽ ഞാൻ തടഞ്ഞു…..” ഞാൻ താലി കെട്ടിയ പെണ്ണാ നീ,നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കുടുങ്ങും…“ഞാനെന്താ ചെയ്തു തരേണ്ടത്…..മുറിക്കകത്ത് കയറി അലമാരയിൽ നിന്നും അഞ്ഞൂറ് രൂപയുടെ മുദ്രപത്രം തപ്പിയെടുത്തു.മറ്റെന്തൊ അത്യാവശ്യത്തിനു ഞാൻ വാങ്ങി വെച്ചിരുന്നതായിരുന്നു….അതെടുത്ത് അവൾക്ക് മുമ്പെ നീട്ടി ഞാൻ പറഞ്ഞു…. നിന്റെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു.. നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ ഉത്തരവാദിയല്ല എന്ന് എഴുതി തരണം.ഇല്ലെങ്കിൽ ഇവിടെ നിന്ന് വിടില്ല…..ആദ്യമൊന്ന് പകച്ചെങ്കിലും രാഖി പറഞ്ഞത് പോലെയെഴുതി ഒപ്പിട്ടു തന്നു……അവളുടെ ഇളയതുങ്ങൾ സാക്ഷിയൊപ്പിട്ടു……“ഇനി ആരുടെ കൂടെയെങ്കിലും പൊയ്ക്കോളൂ ശവമേ…ഭർത്താവിന്റെ കൂടെ കിടന്ന് ചൂടും ചൂരും ഏറ്റുവാങ്ങുമ്പോൾ, മറ്റൊരുത്തനെ മനസിൽ പ്രതിഷ്ടിക്കുന്ന നീ വെറും വേശ്യയല്ലെടീ….തേവിടിശ്ശിയാണ്……ഞാനറിഞ്ഞ സത്യങ്ങൾ എല്ലാം വിളിച്ചു പറയുമ്പോൾ ആത്മ സംതൃപ്തി അനുഭവപ്പെട്ടെനിക്ക്……“ഞാൻ കഥ അറിയാതെ ആടുകയായിരുന്നെന്ന് നീ മനസിലാക്കണം….എന്നിൽ നിന്ന് അടർന്ന് വീണ വാക്കുകൾ രാഖിയിലേക്കൊരു പ്രഹരമായി ആഴ്ന്നിറങ്ങിയപ്പോൾ പിന്നിൽ നിന്നൊരു കയ്യടി ഉയർന്നു…..അവളുടെ സഹോദരികൾ,എന്റെ ജനിക്കാതെ പോയ കൂടപ്പിറപ്പുകൾ…..” സൂപ്പർ ചേട്ടായി,ഞങ്ങളുടെ ചേട്ടായി ഇപ്പോഴാ ശരിക്കും സ്റ്റാർ ആയത്…….