16/04/2026

ഹരിനന്ദനം : ഭാഗം 15

രചന – ഇഷ ജാൻവി

ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ സർ നെ കുറിച് ആലോചിക്കുകയായിരുന്നു….. ഓരോ സമയം ഓരോ സ്വഭാവം ആണ്….. ചിലപ്പോ കലിപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌ ആയിരിക്കും….. സർ ന്റെ കണ്ണിലേക്കു നോക്കിയാൽ കണ്ണ് എടുക്കാനെ തോന്നില്ല….. നോക്കി കൊണ്ടേ ഇരിക്കാൻ തോന്നും….. സാറും നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്….. ഇനി സാറിന് എന്നോട് വല്ല ഇഷ്ടവും….. ഏയ്‌ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ….. ഇയാൾക്ക് അങ്ങനെ ആരോടും ഇഷ്ടം ഒന്നും തോന്നില്ല….. ഫോണിന്റെ ചാർജും തീർന്നു………. അല്ലെങ്കിൽ അതിൽ തോണ്ടി കളിക്കാമായിരുന്നു….. ഇപ്പൊ എനിക്ക് പേടി ഒന്നും തോന്നുന്നില്ല….. കാരണം ഞാൻ സർ ന്റെ കൈകളിൽ സുരക്ഷിതയാണ്….. പക്ഷേ എനിക്ക് ഇങ്ങനെ മിണ്ടാതെ ഇരിക്കുമ്പോൾ എന്തോ ശ്വാസം മുട്ടുന്നത് പോലെ….. സർ ഒന്നും മിണ്ടുന്നില്ല ഞാൻ കേറി മിണ്ടിയാൽ സർ എന്തെങ്കിലും വിചാരിക്കുമോ….. വിളിക്കണോ വേണ്ടയോ എന്ന ചിന്തിച്ചിരിക്കുമ്പോൾ ആണ്….. നന്ദേ………….. ന്ന് സർ വിളിച്ചത്….. ഞാൻ എന്താ എന്നുള്ള രീതിയിൽ സർ നെ നോക്കി…..

കുടിക്കാൻ വെള്ളം ഉണ്ടോ….. ഓ ഇതായിരുന്നോ ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു 😜😜….. ഞാൻ എന്റെ ബാഗിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്ത് സർ ന് കൊടുത്തു….. സർ വെള്ളം കുടിച്ചതിന് ശേഷം കുപ്പി എനിക്ക് തന്നു….. സർ….. എന്താടോ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ….. ഞാൻ പരുങ്ങി കളിക്കുന്നത് കണ്ടിട്ട് സർ എന്നോട് ചോദിച്ചു….. അത് സർ നമ്മൾ എത്ര മണി ആകുമ്പോൾ ആണ് കൊച്ചിയിൽ എത്തുക….. ഒരു മണി ആകുമ്പോൾ എത്തും….. അയ്യോ ഒരു മണിയോ….. എന്തെ തനിക്ക് പ്രശ്നമുണ്ടോ….. അത് പിന്നെ 7 മണി കഴിഞ്ഞാൽ ഹോസ്റ്റലിൽ കയറ്റില്ല ഞാൻ എന്താ ചെയ്യാ….. ഓഹ് അതാണോ കാര്യം….. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ അടിച്ചാലോ….. താൻ പേടിക്കണ്ട….. നമുക്ക് എന്റെ വീട്ടിൽ പോകാം…..

അത് സർ….. താൻ പേടിക്കേണ്ട എന്റെ വീട്ടിൽ അമ്മയും അച്ഛമ്മയും ഉണ്ട് തനിക്ക് ധൈര്യമായി വരാം….. അയ്യോ അത് കൊണ്ടല്ല സർ ഞാൻ….. പിന്നെ എന്തുകൊണ്ടാണ്….. അത്….. താൻ പറഞ്ഞു ബുദ്ധിമുട്ട്ണ്ട തന്റെ സ്ഥാനത് ഏത് പെൺകുട്ടിക്ക് ആയാലും പേടി ഉണ്ടാകും രാത്രി ഒരു ആണിന്റെ കൂടെ അവന്റെ വീട്ടിൽ പോകുന്നതിന്….. അതുകൊണ്ടാ ഞാൻ തന്നോട് ആദ്യമേ പറഞ്ഞത് വീട്ടിൽ അമ്മയും അച്ഛമ്മയും ഉണ്ടെന്ന്….. ഞാൻ സർ ന് ഒരു പുഞ്ചിരിയിൽ മറുപടി കൊടുത്തു….. സർ ഇന്ന് നല്ല മൂഡിൽ ആണെന്ന് തോനുന്നു….. അല്ലെങ്കിൽ സർ ഇങ്ങനെ ഒക്കെ സംസാരിക്കുമോ….. അയ്യോ ദേ വീണ്ടും മൗനം സർ ന് കുറച്ച് സമയം കൂടെ എന്തെങ്കിലും സംസാരിച്ചുടെ….. സർ….. എന്താ നന്ദേ….. ഒന്നുല്ല ബോർ അടിക്കുന്നു….. എങ്കിൽ തിരിച്ചടിചോ….. അയ്യേ സർ ഇങ്ങനെ ചളി ഒക്കെ പറയുമോ….. അതെന്താ നിനക്ക് മാത്രേ ചളി അടിക്കാൻ അറിയൂ എന്ന വിചാരിചോ….. ഞാൻ അങ്ങനെ ചളി ഒന്നും പറയാറില്ല….. ഇല്ലേ….. ഇല്ല….. സർ ന് വട്ടായോ….. എനിക്ക് വട്ട് ഒന്നുമില്ല….. ഞാൻ മനസ്സിൽ പറഞ്ഞത് സർ എങ്ങനെയാ കേട്ടത്….. മനസ്സിൽ പറയുമ്പോൾ ആരും ഇത്രക്ക് ഉച്ചത്തിൽ പറയാറില്ല….. ഈ………. ഞാൻ സൈകളിന്ന് വീണ ഒരു ചിരി കൊടുത്തു…..

സർന് കലിപ്പ് ആകാൻ മാത്രം അല്ല ചളി പറയാനും ചിരിക്കാനും ഒക്കെ അറിയാം അല്ലേ….. അതൊന്നും അറിയാതിരിക്കാൻ ഞാൻ മൃഗം ഒന്നുമല്ലല്ലോ….. എനിക്ക് മൃഗം ആയിട്ട തോന്നിയെ….. എന്താ പറഞ്ഞെ ഞാൻ കേട്ടില്ല….. ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല….. നന്ദേ ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ….. ചോദിക്ക് മിസ്റ്റർ ഹരി മാധവ്….. ഓഹോ ഞാൻ കുറച്ച് ഫ്രീഡം തന്നെന്നു കരുതി നി എന്റെ തലയിൽ കേറാൻ തുടങ്ങിയോ….. ചുമ്മാ…….. ഞാൻ സർ ന് സൈറ്റ് അടിച്ച കാണിച്ചു….. നിനക്ക് എങ്ങനെയാ അർജുവിനെ പരിചയം….. ആര് അജുവിനെയോ….. ആ….. അവനെ മാത്രം അല്ല ഉണ്ണിയേയും സിനുവിനെയും പരിചയം ഉണ്ട്….. സിനു സിനാൻ ആണോ….. ആഹ് സിനാൻ തന്നെ….. ഇവരൊക്കെ എന്റെ കൂടെ കോളേജിൽ പഠിച്ചതാ….. കോളേജിൽ മാത്രം അല്ല +1 മുതലേ ഞങ്ങൾ ഒന്നിച്ചാണ്….. വെറുതെ അല്ല നിനക്ക് അജുവിന്റെ വീട്ടുകാരെ ഇത്ര പരിചയം അല്ലേ….. ആ പിന്നല്ലാതെ….. അവരും എന്റെ കുടുംബം തന്നെ ആണ്…..

നിങ്ങൾ അത്രക്ക് ക്ലോസെ ഫ്രണ്ട്സ് ആണൊ….. ക്ലോസ് ആണോ എന്നോ………. അവര് എന്റെ കട്ട ചങ്ക്‌സ് അല്ലേ ഞാൻ എല്ലാ കാര്യവും ഷെയർ ചെയുന്നത് അവരുമായിട്ടാണ്….. എല്ലാ കാര്യവും തുറന്ന് പറയാൻ പറ്റുന്ന ഒരാൾ ഉണ്ടാവുന്നത് ഭാഗ്യം ആണ്….. എനിക്ക് ഒരാൾ അല്ല മൂന്ന് പേരുണ്ട്….. പിന്നെ സർന് ഒരു കാര്യം അറിയോ….. ഇവർക്ക് മൂന്നുപേർക്കും പെങ്ങൾ ഇല്ല….. അതുകൊണ്ട് തന്നെ അവർക്ക് എന്നെ ഭയങ്കര കാര്യം ആണ്….. എന്നെ സ്വന്തം അനിയത്തി ആയിട്ടാണ് അവര് കാണുന്നെ….. ആണൊ….. ആ….. അതിന് ഈ സർ എന്തിനാ ഇങ്ങനെ സന്തോഷിക്കുന്നെ ❤❤❤ എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ എന്നെ തന്നെ നോക്കുന്നുണ്ട്….. പക്ഷെ ഇനി ഇവൾക്ക് വേറെ ആരോടെങ്കിലും….. ഏയ്യ് അതൊന്നും ഉണ്ടാവില്ല….. ഉണ്ടാവാതിരുന്നാൽ മതി….. സർ…… അവൾ വിളിക്കുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്…..

എന്താണ് സർ ഇങ്ങനെ ചിന്തിക്കുന്നേ….. ഏയ്യ് ഒന്നുമില്ല….. സർന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ്….. എനിക്ക് അങ്ങനെ ചങ്ക് എന്ന പറയാൻ ആരുമില്ല….. ആ എങ്ങനെ ഉണ്ടാവാനാ….. ഈ കലിപ്പ് സ്വഭാവം വച്ചിട്ട്….. അതും ശെരിയാ….. ഹിഹി ഞാൻ ചുമ്മാ പറഞ്ഞതാ….. ഇനി സർ വിഷമിക്കണ്ട സർ ന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ഞാൻ ഉണ്ടാവും….. സൊ ഫ്രണ്ട്സ്….. എന്ന പറഞ്ഞു അവൾ കൈ നീട്ടി….. അവളെ ഞാൻ ഫ്രണ്ട് ആയിട്ട് കാണാൻ ഉദ്ദേശിക്കുന്നില്ല….. അങ്ങനെ കാണാൻ എനിക്ക് ഒരിക്കലും കഴിയില്ല….. അവൾ വീണ്ടും എന്നെയും അവളുടെ കൈയും നോക്കി….. ഞാൻ കൈ കൊടുക്കാൻ കാത്തിരിക്കുകയാണ്….. കൈ കൊടുക്കണോ വേണ്ടയോ….. തുടരും…..