17/04/2026

കല്യാണം : ഭാഗം 11

രചന – കാന്താരി

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വന്നിട്ട് കുറച്ചു ദിവസമായി പുറത്തേകൊക്കെ ഇറങ്ങാഞ്ഞിട്ട് ഒരു സമാധാനമില്ലയിരുന്നു. അജു വിനെ വിളിച്ചിട്ട് വരാൻ വേണ്ടി പറഞ്ഞു. ഒരുങ്ങി കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ റൂമില്ലേ ക്ക് വന്നത് … “നീയെങ്ങോട്ട് പോകുവാ…. ” “. കുറച്ചു ദിവസമായില്ലേ അച്ഛാ… ഞാനൊന്നു പുറം ലോകം കണ്ടിട്ട് അത് കൊണ്ട് പുറത്തൊക്കെ പോയിട്ട്… ഒന്ന് കറങ്ങിട്ട് വരാമെന്നു വിചാരിച്ചു… ” “മ്മ്മ്… നീ പോക്കുന്നത്തിനു മുൻപ് എന്റെ കൂടെ ഒരു സ്ഥലം വരെ വരണം… അത് കഴിഞ്ഞു നീ പൊയ്ക്കോ… ” അച്ഛൻ പുറത്തേക്കു പോയപ്പോൾ എങ്ങോട്ട് പോകാനാണവോ എന്ന ചിന്തയിൽ ഞാനിരുന്നു. “ഏട്ടാ… അജുവേട്ടൻ വന്നിട്ടുണ്ട്.. ” മീനു വന്ന് പറഞ്ഞു “ആ വരുന്നു… ” താഴേക്കു ചെന്നപ്പോൾ അജുവും അനുവും കൂടി സംസാരിക്കുന്നതാ കണ്ടത് ‘എന്റെ ദൈവമേ… ഇതൊന്നു സെറ്റ് അയാൽ മതിയായിരുന്നു… ‘ – ഞാൻ മനസ്സിൽ ഓർത്തു ഞാൻ ചെല്ലുന്നത് കണ്ടപ്പോൾ സംസാരം നിർത്തി അനു എഴുനേറ്റു … പോവാൻ നേരം എന്റെ അടുത്ത് എത്തിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചട്ട് പോയി…

അജു നെ നോക്കിയപ്പോൾ അവന്റെ മുഖത് ഒരു നാണം… “അജു നീയൊന്നു റൂമില്ലേ ക്ക് വന്നേ… ” ഗൗരവത്തിൽ ഞാനത് പറഞ്ഞിട്ട് റൂമിലേക്ക് തിരിച്ചു പോയി ഇരുന്നു. അവൻ അകത്തു കേറിയതും ഞാൻ വാതിലടച്ചു കുറ്റിയിട്ടു… ഞെട്ടി കൊണ്ട് അവൻ എന്റെ നേർക്ക് തിരിഞ്ഞു. “നീയെന്താ എന്നെ പീഡിപ്പിക്കാൻ പോകുവാണോ… ” “ഓ… പിന്നെ അതിനു പറ്റിയൊരു ചളുക്ക് ” അവിഞ്ഞ ചിരിയോടെ അവൻ കട്ടിലിൽ കേറിയിരുന്നു ഞാനും അവന്റെ അടുത്തായി ഇരുന്നു “നീയും അനുവും കൂടി എന്താ സംസാരിച്ചു കൊണ്ടിരുന്നേ… ” ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ടു മറുപടി പറയാൻ കിട്ടാതെ അവൻ കിടന്നു ഉരുണ്ടു കളിക്കാൻ തുടങ്ങി “പറയടാ… ” “അത് സിദ്ധു… എനിക്കവളെ ഇഷ്ട്ടമാണ്.. ” അവൻ പറയാൻ പോക്കുന്നതു ഇത് തന്നെയാണെന്ന് എനിക്കറിയാമായിരുന്നു… എന്നാലും അറിയാത്ത പോലെ എക്സ്പ്രക്ഷനിട്ടിരുന്നു “ഇതെപ്പോ തുടങ്ങി… നിന്നെ ഇഷ്ട്ടമാണെന്നു അവൾ പറഞ്ഞോ.. ” ഞാൻ ചോദിച്ചു പിന്നെ ആ ലവ് സ്റ്റോറി കേൾക്കാൻ കത്തോർത്തിരുന്നു.

“അന്ന്… നീ ഹോസ്പിറ്റലിൽ ആണെന്ന് ഐശു പറഞ്ഞറിഞ്ഞു കൊണ്ട് ഐശുവിന്റെ കൂടെ ഞാൻ ഹോസ്പിറ്റലിൽ എത്തി… അവിടെ എത്തിയപ്പോൾ . Icu വിന്റെ മുന്നിൽ നിന്റെ വിവരമൊന്നും അറിയാതെ വിഷമിച്ചു നിൽക്കുന്ന അനു വിന്റെ മുഖമാണ് എന്റെ കണ്ണിൽ ഉടക്കിയത് പിന്നെയാണ് അനുവും ഐശുവും തമ്മിൽ പ്രശ്നം ഉണ്ടായി . ദേഷ്യത്തിൽ ഐശു ഹോസ്പിറ്റലിൽ നിന്നും പോയതിനു പുറകെ തന്നെ അനുവും അവിടുന്നിറങ്ങി…. അവളുടെ പോക്കിൽ എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാനവളെ ഫോളോ ചെയ്തു പോയി… പണി നടക്കാത്ത ഒരു പാറ മടയിലേക്കായിരുന്നു വണ്ടി ചെന്നെതിയതു .. അവളുടെ നീക്കം ആത്മഹത്യാ ആണെന്നെനിക്ക് ഉറപ്പായി… ചാടാൻ നിന്നവളെ തടഞ്ഞു കൊണ്ട് അവളുടെ കൈയിൽ കേറി പിടിച്ചു ഞാൻ പൊട്ടികരഞ്ഞു കൊണ്ട് അവളെന്റെ നെഞ്ചില്ലേക്ക് ചാഞ്ഞപ്പോൾ ഞാനൊന്നു പതറി .

അവിടുന്നു അവളെ കൂട്ടി കൊണ്ട് വന്നു കുറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾ നോർമല്ലായി. ഈ കുറച്ചു ദിവസം കൊണ്ട് അവളിൽ ഒരു മാറ്റം കൊണ്ട് വരാൻ എനിക്ക് സാധിച്ചു… എന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞപ്പോൾ മറുതോന്നും പറയാതെ മറുപടി ഒരു ചിരിയിൽ അവളോതൊക്കി…. ആ രംഗമാണ് കുറച്ചു നേരത്തെ നീ താഴെ കണ്ടത്… ” വിജനതയില്ലേക്ക് നോക്കി കൊണ്ട് തന്റെ ലവ് സ്റ്റോറി പറഞ്ഞു അജു തിരിഞ്ഞതും കഥ കേട്ടു വായും പൊളിച്ചു ഇരിക്കുന്ന സിദ്ധുവിനെ യാണ് കണ്ടത് “ഡാ.. ” അവൻ വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്. അപ്പോഴാണ് വാതിലിൽ മുട്ടി കൊണ്ട് മീനു വിളിച്ചത് “ഏട്ടാ… ദേ… അച്ഛൻ വിളിക്കുന്നു… ” “ആാ.. ” “നീയും വാ അജു… ” “എങ്ങോട്ടാ… ” “ആാ അറിയില്ല അച്ഛന് എങ്ങോട്ടോ പോകണമെന്ന് കൂടെ ചെല്ലാൻ പറഞ്ഞിരുന്നു… വാ.. പോയി നോക്കാം.. ”

“ഐശു… ആ തുണിയൊക്കെ ഒന്ന് കഴുകിയിട്ടേ… ചെല്ല്… ” “എന്ത്… ഞാൻ പോയി അലക്കണമെന്നോ.. No never ” “അഴിച്ചു കൂട്ടി വെക്കുമ്പോൾ ഈ ഡയലോഗ് ഒന്നും ഇല്ലല്ലോ… ” 😁😁😁😁 “ഇളിച്ചോണ്ട് നിക്കാതെ പോയി അലക്കഡീ… ” “അമ്മേ… ” “അമ്മയും കുമ്മായും ഒന്നുല പറഞ്ഞത് കേട്ടില്ലങ്കിൽ നല്ല അടികിട്ടും ” അവസാനം പരാജയപെട്ടു കൊണ്ട് ഞാൻ അലക്കാൻ പോവുകയാണ് സുഹൃത്തുക്കളെ… എന്തോ… ഞാനാല്ലക്കുന്നത് ആർക്കും ഇഷ്ട്ടമല്ലേന്ന് തോന്നുന്നു പുറത്തു ആരോ ബെൽ അടിക്കുന്നതു കേട്ടു. കേട്ടപാതി ബക്കറ്റ് താഴെയിട്ട് വാതിൽ തുറക്കാൻ വേണ്ടി ഞാനോഡീ… (തുടരും…).