രചന – സുൽഫിയ നൗഫൽ
സ്കാനിംഗിൽ ചെറിയ ഒരു പ്രോബ്ലം കണ്ടത് കൊണ്ട് അഞ്ജലിക്ക് ഡോക്ടർ കംപ്ലീറ്റ് ബെഡ് റസ്റ്റ് പറഞ്ഞു…റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തൊട്ട് എന്റെ ടെൻഷൻ കൂടാൻ തുടങ്ങി. എപ്പോഴും മുകളിലേക്ക് കേറി ഇറങ്ങേണ്ടല്ലോ എന്ന് കരുതി ഞാൻ താഴത്തെ മുറിയിലേക്ക് മാറി…… അഞ്ജുന്റെ അമ്മ അങ്ങോട്ട് ചെല്ലാൻ പറഞ്ഞെങ്കിലും എന്നെ വിട്ട് ഒറ്റയ്ക്കു പോവൂലാന്ന് പറഞ്ഞു അവൾ ഇവിടെ തന്നെ നിന്നു…. അമ്മയെ കൊണ്ട് ഒറ്റയ്ക്ക് അഞ്ജുനെ നോക്കാൻ കൺഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി ഒരു മാസത്തേക്ക് ഞാൻ ലീവെടുത്തു…….. ഇനി അടുത്ത മാസം ചെക്ക് അപ്പ് കഴിയുന്നത് വരെ എനിക്ക് ടെൻഷൻ ആയിരിക്കും…. കുറച്ചു ദിവസത്തേക്ക് അഞ്ജുന്റെ അമ്മ ഇവിടെ വന്നു നിന്നു…. അന്ന് ഞാൻ വരുന്നത് അറിഞ്ഞു ഇങ്ങോട്ട് വന്നവള് ഒരു ദിവസം പോലും അവിടെ പോയി നിന്നിട്ടില്ല.. പോയാൽ അന്ന് തന്നെ തിരിച്ചു വരും… അവളുടെ അമ്മയ്ക്ക് അതിൽ നല്ല പരാതി ഉണ്ടായിരുന്നു കാരണം ചോദിക്കുമ്പോൾ പറയുന്നത് ശിവേട്ടനെ വിട്ട് നിൽക്കാൻ കഴിയില്ലെന്നാണ്…അങ്ങനെ ആ ഒരു മാസം എങ്ങനെയോ തള്ളി നീക്കി…. ഡോക്ടറെ കാണാൻ പോയപ്പോൾ എനിക്ക് നല്ല ടെൻഷൻ ആയിരുന്നു ഇനി എന്ത് പറയും എന്നറിയില്ലല്ലോ…..
അഞ്ജുനെ കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു അവളെന്തോ ടൂർ വന്നേക്കുന്ന പോലെയാണ് ഒരു ടെൻഷനും ഇല്ല…….. ഒടുവിൽ കുറെ നേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സ്കാനിംഗ് റിസൾട്ട് വന്നു പേടിച്ച പോലെ ഒന്നും ഉണ്ടായിരുന്നില്ല…. പിന്നെ അവൾക് ബ്ലഡ് കുറവായത് കൊണ്ട് അതിനു കുറെ മരുന്നുകൾ എഴുതി തന്നു….. അപ്പോഴാണ് എനിക്ക് ഒന്ന് സമാധാനമായത്….. കുറച്ചു ദിവസത്തേക്ക് എന്നും പറഞ്ഞു വന്ന അവളുടെ അമ്മയെ ഓരോന്നും പറഞ്ഞു രണ്ടു മാസം അവൾ ഇവിടെ പിടിച്ചു നിർത്തി…. പിന്നെ ഇടയ്ക്ക് അച്ചുവും മാഷും വരുമായിരുന്നു…… അവൾക്ക് വേറെ കുഴപ്പമില്ലതത് കൊണ്ട് അഞ്ജുന്റെ അമ്മ തിരിച്ചു പോയി……. അഞ്ജുനു ആണെങ്കിൽ എന്ത് കഴിച്ചാലും ഛർദി ആണ്… എന്തെങ്കിലും കഴിച്ചാൽ അത് അപ്പൊ തന്നെ ഛർദിച്ചു കളയും… അത് കൊണ്ട് തന്നെ കഴിക്കുന്ന കാര്യം പറയുമ്പോൾ തന്നെ അവൾക്ക് വേണ്ടാന്ന് പറയും… പിന്നെ തല്ലി തീറ്റിക്കലാണ്……. 3മാസത്തേക്ക് ഛർദി ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞു പക്ഷേ അഞ്ജുനു 3മാസം കഴിഞ്ഞിട്ടും അതിനു ഒരു കുറവും ഉണ്ടായിരുന്നില്ല……
പിന്നെ പോകെ പോകെ സാധാരണ ഗർഭിണികളെ പോലെ ശിവന്റെ മണം ഇല്ലാതെ അവൾക്ക് ഉറക്കം വരില്ലെന്ന് ആയി. എന്തിനും ഏതിനും അവൾക്ക് കൂടെ ശിവൻ വേണം…. ഓരോ മാസം കഴിയുമ്പോൾ വയറു വീർക്കുന്നത് അനുസരിച്ചു പെണ്ണ് ക്ഷീണിക്കാൻ തുടങ്ങി…… ഏഴാം മാസം തൊട്ടുള്ള കാലിലെ നീരും ചെറുതായി വരുന്ന വേദനയുമെല്ലാം അവളെ വല്ലാണ്ട് അലട്ടി.. അപ്പോഴൊക്കെ ശിവൻ അവളെ ചേർത്ത് പിടിച്ചു അവളുടെ ആ അവസ്ഥയിൽ അവൻ കൂടെ നിന്നു…… ” നിങ്ങള് കാരണ മനുഷ്യ ഞാൻ ഈ കിടന്നു ബുദ്ധിമുട്ടുന്നത്….. ഇതിന്റെ ഒക്കെ വല്ല ആവശ്യം ഉണ്ടായിരുന്നോ…….. ” “അത്…… അത് അഞ്ജു…. നീ അന്ന്… ഒന്ന്…. ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ…” അതും പറഞ്ഞു ശിവേട്ടൻ ചിരി തുടങ്ങി…… ആ… കൊള്ളാം… എന്നെ ഈ അവസ്ഥയിൽ ആകിയതും പോരാ നിങ്ങൾ ഹിറ്റ്ലർ സിനിമയിലെ ഡയലോഗ് അടിക്കുന്നോ…. അതും പറഞ്ഞു അവൾ അവനെ തല്ലാൻ പുറകെ ഓടി……. അഞ്ജു… വേണ്ട….. ഈ അവസ്ഥയിൽ നീ വേണ്ടാത്ത പണി ചെയ്യണ്ട……. അഞ്ജു……. പറയുന്നത് കേൾക്ക്…… ശിവൻ പറയുന്നത് കേൾക്കാതെ അവൾ അവന്റെ പുറകെ ഓടി…. …………..
” ആഹ് “…………….ശിവേട്ടാ……. അഞ്ജു കരയാൻ തുടങ്ങി……. അഞ്ജു……… എന്താ….. എന്ത് പറ്റി…… ശിവൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു…… ശിവേട്ടാ…… കാല്……..കാല് വേദനിക്കുന്നു……. എവിടെ… നോക്കട്ടെ…… അവൻ അവളെ എടുത്ത് കട്ടിലിൽ കൊണ്ടുപ്പോയി കിടത്തി….. അഞ്ജു…. കാല് നീട്ടി വെക്ക്…. മസില് കേറിയതായിരിക്കും….. ശിവേട്ടാ…. നല്ല വേദന ഉണ്ട്……. അത് സാരമില്ല….. നീ കാലിങ് നീട്ടി വെക്ക് ഞാൻ ഇപ്പൊ ശരിയാക്കി തരാം…… അതും പറഞ്ഞു ശിവൻ അവളുടെ കാല് തടവി കൊടുത്തു……. അഞ്ജു…. മോളെ….. ഇനി മേലിൽ ഈ വയറും വെച്ച് എന്റെ പുറകെ ഓടാൻ നിൽക്കരുത്….. അവൻ ഒന്ന് ചിരിച്ചു……. ശിവേട്ടാ…………….. നിങ്ങൾ എന്നെ കളിയാക്കിയിട്ടല്ലേ ഞാൻ പുറകെ ഓടിയത്…….. മ്…. മതി…. നീ കുറച്ചു നേരം കിടന്നോ…… ഉറങ്ങി എണീക്കുമ്പോൾ കാലിന്റെ വേദന ഒക്കെ മാറിക്കോളും……. കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജു ഉറങ്ങി…. അവൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് പുറത്തേക്ക് പോയി…. ഡേറ്റ് അടുക്കുംതോറും അഞ്ജുന് ടെൻഷൻ കൂടി കൂടി വന്നു…. മുൻപ് സ്കാനിംഗിൽ ചെറിയ പ്രോബ്ലം കണ്ടപ്പോൾ പോലും അവൾക്ക് ടെൻഷൻ ഉണ്ടായിട്ടില്ല…….
അപ്പോഴും അഞ്ചുനേക്കാൾ ടെൻഷൻ ശിവനായിരുന്നു ഉറങ്ങാതെ അവളെ നോക്കി കിടക്കും…. ചെറിയ ഒരു ഞരക്കം കേട്ടാൽ കൂടി ഞെട്ടി എണീക്കും… വല്ലാണ്ട് വേദന വരുമ്പോൾ കൈയും കാലും ചൂട് പിടിച്ചു കൊടുക്കും….ക്ഷീണം കൊണ്ട് മഴങ്ങുന്ന തന്റെ പെണ്ണിന്റ നെറ്റിയിൽ ചുംബിക്കും……. ഒൻപതാം മാസം പെട്ടന്നായിരുന്നു വേദന വന്നത് വേദന കണ്ട് കരയുന്ന അഞ്ജുവിനെ കണ്ടപ്പോൾ ശിവന്റെ കാണുകളും നിറഞ്ഞു…… നേരത്തെ തന്നെ എല്ലാം റെഡി ആക്കി വെച്ചത് കൊണ്ട് വേഗം തന്നെ അവളേം കൊണ്ട് അവൻ ഹോസ്പിറ്റലിലേക് പാഞ്ഞു……. അവളെ ലേബർ റൂമിൽ കേറ്റിയപ്പോൾ മുതൽ അവൻ ഹോസ്പിറ്റലിൽ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി… ഏറെ നേരത്തെ കാത്തിരിപ്പിനോടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്നു……… _____________________❤❤❤❤❤
മോനെ….. ജിത്തു….. നിൽക്ക്……… നീ ഇങ്ങനെ ഓടല്ലേ… ജിത്തു…… അമ്മയെ ഇങ്ങനെ ഓടിക്കല്ലേ………ജിത്തു നീ വാ…. കുളിക്കണ്ടേ……. ഉന്തിയ വയറും താങ്ങി പിടിച്ചു മൂന്നു വയസ്സുകാരൻ ശിവജിതിന്റെ പുറകെ ഓടാൻ തുടങ്ങി……. എനിച്ചു…. ഇപ്പൊ…. കുളിച്ചണ്ട…… എന്നെ അച്ചായി കുളിപ്പിച്ച് തരും………അതും പറഞ്ഞു അവൻ ഓടി ശിവന്റെ മെത്തേക്ക് കേറി….. ദേ….. മനുഷ്യ….. എനിക്ക് വയ്യ…..തന്തേം മോനും കൂടി എന്നെ ഒരു വഴിക്കാക്കി…….. എനിക്കിനി വയ്യ നിങ്ങൾ രണ്ടും കൂടെ എന്താന്ന് വെച്ചാൽ ചെയ്യ്…… ദേഷ്യത്തിൽ അവൾ ശിവന്റെ തോളിലിട്ട് ഒരു അടികൊടുത്തു…… അഞ്ജു…… മോളെ….. നീ വല്ലാതെ കിടന്ന് തുള്ളല്ലേ…. ഒരിക്കൽ ഇതുപോലെ തുള്ളിയത് കൊണ്ട് ഒന്ന് കഴിഞ്ഞപ്പോൾ അടുത്തത്തിനുള്ള പണി നോക്കിയത്…. വെറുതെ എന്നെ കൊണ്ട് ഇനിയു അത് ചെയ്യിപ്പിക്കരുത്….. കളിയാക്കി കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അവളുടെ മൂക്ക് ചുവന്നു തുടുത്തു……
“എന്താന്ന് വെച്ചാൽ ആയിക്കോ… ഞാൻ പോവാ…. മര്യാദക്ക് ഈ ചെക്കനെ കുളിപ്പിക്കാൻ നോക്ക്…… ഇപ്പൊ തന്നെ ഒരുപാട് വൈകി എല്ലാവരും വന്നു തുടങ്ങി…… നിങ്ങൾ തന്നെ മോനെ അങ്ങ് കുളിപ്പിച്ച് റെഡി ആക്ക്…. ഞാൻ റെഡി ആവാൻ പോക……. അതും പറഞ്ഞു അവൾ അകത്തേക്ക് പോയി…… ജിത്തു…..മോൻ വാ…..കുളിക്കാം…. അച്ചായി കുളിപ്പിച്ച് തരാം…..ഇനിയും കുളിക്കാതെ നിന്നാൽ നിന്റെ അമ്മ തുള്ളി കൊണ്ട് വരും…… അവൻ പറഞ്ഞത് കേട്ട് അഞ്ജു ഒന്ന് തുറുപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് കേറി പോയി…… അയ്യോ….. പറയാൻ മറന്നൂട്ടോ…. ഇന്ന് നമ്മുടെ അച്ചുവിന്റേം അനുന്റേം കല്യാണം ആണ് അതിന്റെ തിരക്കില അഞ്ജുവും ശിവനും… രണ്ട് പേരും കൂടി മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നു….. ശിവൻ പോലും അതറിഞ്ഞില്ല… അറിയിച്ചില്ല എന്നതാണ് സത്യം… ഒരു കുഞ്ഞു മധുരപ്രതികാരം ശിവന് അന്ന് കല്യാണത്തിനുള്ള ഐഡിയ പറഞ്ഞു കൊടുത്തത് അച്ചുവാണ് പക്ഷേ അവൻ അഞ്ജു തന്നെ അങ്ങ് കെട്ടിയില്ലേ അത് അച്ചു അറിഞ്ഞതോ വൈകിയും അത് കൊണ്ട് അനുവുമായുള്ള ഇഷ്ടം അവൻ ശിവനോടും പറഞ്ഞില്ല….
അവളുടെ പഠിപ്പൊക്കെ കഴിഞ്ഞപ്പോൾ അച്ചു അച്ഛനെയും അമ്മയെയും ശിവന്റെ വീട്ടിലേക്ക് വിട്ടു അച്ചുവിന് വേണ്ടി പെണ്ണ് ചോദിക്കാൻ അപ്പോഴാണ് ശിവനും അഞ്ജുവും കാര്യങ്ങൾ അറിഞ്ഞത്…… മണ്ഡപത്തിൽ അക്ഷമാനായി ഇരിക്കുകയാണ് നമ്മുടെ അച്ചു…..കസവു മുണ്ടും ഷർട്ടും ആണ് വേഷം….. തലപൊലിയുടെ അകമ്പടിയിൽ നടന്നു വരുന്ന അനുവിലായിരുന്നു അച്ചുവിന്റെ കണ്ണുകൾ…ചുവന്ന പാട്ടുസരിയിലും ആഭരണത്തിലും അതീവ സുന്ദരി ആയിരുന്നു അനു…..അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുകയായിരുന്നു അച്ചു…… എന്റെ അളിയാ ഒരു മയത്തിലൊക്കെ നോക്ക്…. ശിവൻ അച്ചുവിനെ കളിയാക്കി……. പോടാ……. അനു മണ്ഡപത്തിന് വലം വെച്ചു എല്ലാവരെയും വണങ്ങി അച്ചുവിന്റെ അടുത്ത ചെന്നിരുന്നു…. സമയമായപ്പോൾ പൂജിച്ച താലി വാങ്ങി അച്ചു അനുവിന്റെ കഴുത്തിൽ കേട്ടി… നെറ്റിയിൽ സിന്ദൂരം തൊടുവിച്ചു…… എല്ലാവരോടും യാത്ര പറഞ്ഞു അച്ചുവിന്റെ കൈപിടിച്ചു അനു കാറിൽ കയറി……… ____________________❤❤❤❤❤
രാത്രിയിൽ മുറിയിലെത്തിയ ശിവൻ അഞ്ജുവിനെ കാണാതെ നോക്കിയപ്പോൾ ആണ് ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടത്…. അവൻ അവളെ നോക്കി അങ്ങോട്ട് ചെന്നു……. അഞ്ജു……. നീ എന്താ ഇവിടെ വന്നിരിക്കുന്നത് അതും ഈ തണുപ്പത്…… ഒന്നുമില്ല ശിവേട്ടാ….. ഞാൻ വെറുതെ ഇവിടെ വന്നിരുന്നതാ….. മ്…… മതി…. വാ അകത്തേക്ക് പോകാം തണുപ്പടിക്കണ്ട…… ശിവേട്ടാ….. കുറച്ചു നേരം കൂടി ഇവിടെ ഇരിക്കാം……. അഞ്ജു…… നിനക്ക് തണുക്കുന്നില്ലേ……. തണുപ്പുണ്ട്….. അത് സാരില്ല……. ഡി…… നിന്ന് കൊഞ്ചാണ്ട് അകത്തേക്ക് വാ…….. ഈ തണുപ്പത് നിന്ന് എന്തെങ്കിലും പറ്റിയാൽ ഇപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് ഓടണം….. ശിവേട്ടാ…… പ്ലീസ്………. കുറച്ചു നേരം കൂടി……. നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ല……. അതും പറഞ്ഞു അവൻ അവളെ എടുത്തോണ്ട് അകത്തേക്ക് പോയി…….. മര്യാദക്ക് കിടന്നുറങ്ങിക്കോ…. വെറുതെ ഉറകോളച്ചും തണുപ്പത്തു നിന്നും ഓരോന്ന് ഒപ്പിച്ചു വെക്ക് എന്റെ കുഞ്ഞിന അതിന്റെ കേട്…. അതും പറഞ്ഞു അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു………
അഞ്ജു……. ഇത് പെൺ കുഞ്ഞായിരിക്കും അല്ലെ…….. ആയിരിക്കും……. ശിവേട്ടന്റെ ആഗ്രഹം പോലെ നടക്കട്ടെ……അത് തന്നെയാണ് എന്റെ ആഗ്രഹവും…… അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്ന് കിടന്നു…… അഞ്ജു ഒരുപാട് നന്ദി ഉണ്ട് എന്റെ ജീവിതത്തിലേക്ക് വന്നതിനും ഓരോ കുറുമ്പുകൾ കാട്ടി അതിലേറെ ഇഷ്ടം കാണിച്ചും എന്നെ ഇത്രമേൽ പൂർണനാക്കിയതിനു……അവൻ അഞ്ചുന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി………. വീണ്ടും സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെച്ച് ഒരുപാട് ജന്മം ഒരുമിച്ചു ജീവിക്കാൻ അവർ ഒരുമിച്ച് പ്രാർത്ഥിച്ചു….. ഒപ്പം ജിത്തുമോനും അവരുടെ കുഞ്ഞതിഥിയും……. ശുഭം…………….

by