രചന – ശ്രീമിഴി
ഇച്ചായ
എന്താ ഇച്ചായ ചെയ്തേ എന്തിനാ ഉണ്ണിയെ അടിച്ചേ ഉണ്ണിക്കു വയ്യാതെ ഇരിക്കുന്നത് അല്ലെ
ഞാൻ അത് പെട്ടെന്ന്…….
സാരില്ല ചേച്ചി ഞാൻ ആണ് തെറ്റ് ചെയ്യ്തത് എന്റെ ആണ് എന്ന് ഞാൻ കരുതി പോയി
ഞാൻ പോട്ടെ ചേച്ചി
ഉണ്ണി അവിടെ നില്ക് ഞാനും വരുന്നു
അന്ന ഉണ്ണിയെ ചേർത്ത് പിടിച്ചു
ഇത് ശരിയായില്ല ഇച്ചായ എന്നും പറഞ്ഞു അന്ന ഉണ്ണിമായയെ കൊണ്ട് താഴെ ഇറങ്ങി
അവര് പോയിട്ടും മാർട്ടിൻ അതെ നിൽപ്പ് തുടർന്നു
എന്റെ മാതാവേ ഞാൻ എന്തിനാ അവളെ വെറുതെ അടിച്ചത് ഉണ്ണിടെ വയ്യാത്തത് കുടി ഞാൻ ഓർക്കാതെ എന്നും പറഞ്ഞു മാർട്ടിൻ കൈ ചുമരിന് ഇടിച്ചു
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
സ്റ്റീഫ കുഞ്ഞു എവിടെ
അവൻ മുകളിൽ ഉണ്ടാകും എന്താ കുഞ്ഞേട്ടാ
തോട്ടത്തിൽ പ്രശ്നം ആണ് എന്നും പറഞ്ഞു ചന്ദ്രൻ വിളിച്ചു പോലീസ് വന്നു തോട്ടത്തിൽ അവൻ ഇപ്പൊ വിളിച്ചു പറഞ്ഞു എന്താ വേണ്ടേ എന്ന് ഒന്നും എനിക്കു അറിയില്ല ഞാനോ കുഞ്ഞോ പോയെ പറ്റു അതിനാ ചന്ദ്രൻ വിളിച്ചേ
എന്താ ചെയ്യാ ഇപ്പൊ എപ്പോഴാ കുഞ്ഞേട്ടാ വിളിച്ചേ
വിളിച്ചു വച്ചതെ ഉള്ളു
അന്നേ കൊച്ചേ
എന്താ ഇച്ചായ
മാർട്ടി എവിടെ കൊച്ചേ
മുകളിൽ കാണും ഇച്ചായ
ഉണ്ണി എവിടെ അന്നമോളെ അവളേം ഇങ്ങോട്ട് വിളിക്കു
അതിന് മാത്രം എന്ത് പ്രശ്നം ആണ് എന്റെ കുഞ്ഞേട്ടാ ഉണ്ണി അകത്തു ഉറക്കം ആണ് അതിനെ എന്തിനാ വെറുതെ വിളിക്കുന്നെ
അന്നേ മോളെ നാട്ടിൽ വലിയ പ്രശ്നം ആണ് എന്നും പറഞ്ഞു ഇപ്പൊ ചന്ദ്രൻ വിളിച്ചു അതാ ഞാൻ
അയ്യോ ഇപ്പൊ ആരാ പോകുവാ
മാർട്ടി പോയാൽ ഇവിടുത്തെ കാര്യം എല്ലാം കുഴയും എന്താ ഇപ്പൊ ചെയ്യാ കുഞ്ഞേട്ടാ നിങ്ങള് പോന്നതാ നല്ലത് എന്ന് എനിക്ക് തോന്നുന്നു മാർട്ടി പോയാൽ പിന്നെ എല്ലാത്തിനും വയറു നിറച്ചു കൊടുക്കും പിന്നെ പ്രശ്നം കൂടുതൽ ആകുo
അതും നേരാ
എന്താ ഇവിടെ ഒരു ബഹളം
എന്റെ കുഞ്ഞേ കുഞ്ഞു ഇത് എവിടെ ആ തോട്ടത്തിൽ പ്രശ്നം ആണ് എന്നും പറഞ്ഞു ചന്ദ്രൻ വിളിച്ചു അങ്ങോട്ടു പോകാൻ പറഞ്ഞു
എന്നെ വിളിച്ചില്ലലോ കുഞ്ഞേട്ടാ അവര്
വിളിച്ചാൽ കുഞ്ഞിനെ കിട്ടുന്നില്ല എന്ന പറയുന്നേ എങ്ങനെ കിട്ടാൻ നമ്പർ മാറ്റികൊണ്ട് നിന്നാൽ എങ്ങനെ കിട്ടും
അതൊക്കെ പോട്ടെ ഇപ്പൊ ആരാ നാട്ടിലേക്കു പോന്നത് ആരാ മാർട്ടി
കുഞ്ഞേട്ടൻ പോട്ടെ എനിക്കു കുറച്ചു പണി ഉണ്ട് ഇവിടെ
അപ്പൊ കുഞ്ഞേ ഉണ്ണിമോള് അവളെ ഞാൻ അങ്ങോട്ടു കൊണ്ട് പോവാ അല്ലെ
വരൂന്നുണ്ട് എങ്കിൽ അവളെ കൊണ്ട് പോയിക്കോ കുഞ്ഞേട്ടാ
ഞാൻ രണ്ടു പേർക്കും ഉള്ള ടിക്കറ്റ് എടുത്തു വയ്യാകാം കുഞ്ഞേട്ടൻ അവളോട് ചോദിക് എന്നിട്ട് എന്നോട് പറ
അന്ന മോളെ ഉണ്ണി എഴുന്നേറ്റോ
ഇല്ല കുഞ്ഞേട്ടാ ഞാൻ വിളികാം മുത്തും ഉണ്ണീടെ കൂടെ ഉറക്കം ആണ്ഞാൻ ഇപ്പൊ വിളിച്ചു വരാം
ഉണ്ണി മോളെ എഴുന്നേറ്റു വാ
എന്താ ചേച്ചി എനിക്കു വയ്യ
എന്റെ കർത്താവെ മുഖത്തു നല്ല പോലെ കാണാൻ ഉണ്ട് ഈ ഇച്ചായൻ ഇത് എന്ത് പണിയാ കാണിച്ചേ
ഇച്ചായനെ വെറുതെ പറയണ്ട ചേച്ചി ഞാനാണ് ഇച്ചായന്റെ മുട് നോക്കാതെ പോയി ഓരോന്ന് പറഞ്ഞത് അതിനാ ഇച്ചായൻ അടിച്ചത്
നിന്നെ കുഞ്ഞേട്ടൻ വിളിക്കുന്നുണ്ട് നിന്നോട് കുഞ്ഞേട്ടന്റെ കൂടെ നാട്ടിലേക്കു പോകാൻ പറയാൻ
അയ്യോ ചേച്ചി മാമ പോകുന്നുണ്ടോ നാട്ടിൽ
ആ കൊച്ചേ അവിടെ എന്തൊക്കെയോ പ്രശ്നം ഉണ്ട്
അതിന് ഞാനും പോണോ ചേച്ചി
അത് നിനക്ക് തീരുമാനികാം കുഞ്ഞേ ഇപ്പൊ നീ വാ അപ്പുറത്തേക്കു
ചേച്ചി എന്റെ മുഖം കണ്ടാൽ മാമ ചോദിക്കില്ലേ
അതിന് സത്യം അങ്ങ് പറയണം ഇച്ചായൻ തല്ലിയത് ആണ് എന്ന്
അയ്യോ ചേച്ചി അത് വേണ്ട വെറുതെ ഒരു പ്രശ്നം ഉണ്ടക്കണ്ട
ആ നീ വാ നമുക്ക് നോകാം
മാമേ
മോളെ നിനക്ക് വേദന ഉണ്ടോ
ഉണ്ട് കുഞ്ഞൻമാമേ നല്ല വേദന ഉണ്ട്
എന്താ മോളെ നിന്റെ മുഖം ചുവന്നു ഇരിക്കുന്നെ ആരോ തല്ലിയത് പോലെ ഉണ്ടാല്ലോ എന്താ മോളെ എന്താ പറ്റിയെ
അത് കേട്ടതും സ്റ്റീഫൻ ഉണ്ണീടെ അടുത്തേക്കു ചെന്നു ഉണ്ണി തല കുനിച്ചു നിന്നു
എന്താ മാർട്ടി എന്താ പെങ്ങക്കു പറ്റിയെ
അന്നേ എന്താ പറ്റിയെ
അന്ന മാർട്ടിനെ നോക്കി കുഞ്ഞന്റെയും സ്റ്റീഫന്റെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു
അന്ന ഉണ്ണിയെയും മാർട്ടിയെയും മാറി മാറി നോക്കി ഉണ്ണി നിലത്തു നോക്കി നിൽക്കുക ആയിരുന്നു മാർട്ടിൻ എന്തോ പറയാൻ വേണ്ടി വന്നതും അന്ന ഇടക്ക് കയറി
അത് കുഞ്ഞേട്ടാ എനിക്ക് പറ്റിയ ഒരു അബദ്ധം ആണ്
ഉണ്ണി ഞെട്ടി കൊണ്ട് അന്നയെ നോക്കി മാർട്ടിന്റെ അവസ്ഥ മറിച്ച് അല്ലായിരുന്നു
നീ എന്താ ചെയ്യതെ പെങ്ങളെ
അത് ഇച്ചായ മുത്തിനെ അടിക്കാൻ വേണ്ടി പോയതാ അതിനിടയിൽ ഉണ്ണി അവിടെ മുഖം കൊണ്ട് വച്ചു അപ്പൊ അടി ഉണ്ണിക്കു കിട്ടി
എന്നാലും എന്താടിയ കൊച്ചേ നീ അടിച്ചേ
അത് ഇച്ചായ പറ്റിപ്പോയി
നീ മുത്തിനെ അടിക്കാറില്ലലോ
അതാ ഇച്ചായ പറഞ്ഞെ പറ്റി പോയി എന്ന്
എന്തിനാ മോളെ ഇങ്ങനെ മുത്തിനെ അടിക്കുന്നെ എന്തൊരു അടിയ ഉണ്ണിമോൾക്ക് ഇങ്ങനെ പറ്റിയിട്ടു ഉണ്ടേൽ മുത്തിന് എത്ര വേദനിക്കും
ഡാ മാർട്ടി നിന്റെ അനിയത്തി എന്റെ കയ്യിന്നു വാങ്ങിക്കും കേട്ടോ ഇതു വരെ ഞാൻ നുള്ളി നോവിച്ചിട്ടില്ല
അത് കേട്ടതും അന്ന മാർട്ടിനെ കടുപ്പിച്ചു ഒന്ന് നോക്കി അകത്തേക്കു പോയി
പോട്ടെ സ്റ്റീഫ മോള് ഇനി അങ്ങനെ ഒന്നും ചെയ്യില്ല
ഇതൊക്കെ നടക്കുമ്പോഴുo ഉണ്ണി വേറെ ഏതോ ലോകത്തു ആയിരുന്നു മാർട്ടിന്റെ കണ്ണുകൾ ഉണ്ണിയിലും
അപ്പൊ നമുക്ക് പോകാം അല്ലെ ഉണ്ണിമോളേ ഇന്ന് വൈകുന്നേരം
മ്മ്മ്മ് എന്ന് മുളി ഉണ്ണി
തുടരും

by