രചന – അഹാനിക അനു
രാവിലെ ഉറക്കമേഴുന്നേറ്റ കൃഷ്ണന്റെ മുഖത്ത് പതിവിലും വിപരീതമായി ഒരു ചിരിയുണ്ടായിരുന്നു……. വർഷങ്ങളായി നഷ്ട്ടപെട്ട ഉറക്കം അയാൾക്ക് തിരിച്ചു കിട്ടിയിരിക്കുന്നു…..ഇനി ജീവിക്കാൻ ഒരു കരുത്ത് വന്ന പോലെ……….. എഴുനേറ്റു ഡോർ തുറന്നപ്പോൾ അടഞ്ഞു കിടക്കുന്ന അപ്പുറത്തെ മുറിയിലേക്ക് കണ്ണുകൾ പോയി………. അത് പതുക്കെ തള്ളി തുറന്നു ഉള്ളിലേക്ക് കടന്നു ബെഡിൽ കിടക്കുന്ന വെളുത്തു മെലിഞ്ഞ രൂപത്തെ അയാൾ കുറച്ച് നേരം നോക്കി നിന്നു……തുറക്കാതിരുന്ന ജനൽ പൊളി ശക്തിയിൽ തന്നെ തള്ളി തുറന്നു……. തണുത്ത കാറ്റും മഴ പറാലും മുഖത്തേക്ക് വീണപ്പോൾ ആ സ്ത്രീ ഞെരക്കത്തോടെ കണ്ണുകൾ തുറന്നു…….. തന്നെ നോക്കി മുമ്പിൽ നിൽക്കുന്ന കൃഷ്ണനേ അത്ഭുതത്തോടെ നോക്കി നിന്നു……. പിന്നെ വേദനയോടെ ഒന്ന് ചിരിച്ചു…………..
“”അവൻ വന്നു ലേ…….””
കണ്ണുകൾ മുകളിലേക്ക് ചലിപ്പിച്ചു കൊണ്ട് അവർ ചോദിച്ചത്………..
“” മ്മ്…….. “”
“” തോന്നി……. ഇനി അവൻ വരാതെ ഈ മുറിയിൽ കയറില്ല എന്ന് പറഞ്ഞത് അല്ലായിരുന്നോ…..””
അതിനായാൾ ഒന്നും മിണ്ടിയില്ല…..
“”എന്നേ….. എന്നേ കാണാൻ വരോ…….. “”
“” അവന്റെ ഭാര്യ ഇന്നും ആ വേശ്യ തന്നെയാണ്…””
മുഖത്ത് നോക്കി അത്രയും ഒച്ചത്തിൽ കൃഷ്ണൻ പറഞ്ഞപ്പോൾ അവരൊന്നു പതറി ….
“”ഞാൻ…. അത്…… എനിക്ക് ഒന്ന് കാണണമായിരുന്നു……. ഒന്ന് വരാൻ പറയോ…… അവനെ ഒരു വട്ടം കണ്ട് മരിച്ചാൽ മതി ..””
തൊണ്ട വരണ്ടു പോയിരുന്നു……… പറയാൻ വാക്കുകൾ കിട്ടിയില്ല…. കണ്ണ് നിറച്ചു അത്രയും ദയനീയതയോടെയാണ് അവർ ചോദിക്കുന്നത്….. നിസ്സഹായാവസ്ഥ അവരുടെ കണ്ണിൽ നിറഞ്ഞു നിന്നിരുന്നു ….
“” നീ എന്തിനാണ് കർണി കരയുന്നത്……… ചെയ്തതോർത്തുള്ള കുറ്റബോധം നല്ലത് തന്നെ ……… പക്ഷെ ഇത് കണ്ടൊന്നും അവന്റെ മനസലിയില്ല……….. സ്വന്തം ചോര തന്നെയല്ലേ……വാശിയുടെ കാര്യത്തിൽ അവനും പിന്നിലല്ല……….. ഇത്രയും കാലം ഓരോരുത്തരും ചെയ്തു കൂട്ടിയതിന് മൗനമായി നിന്ന് അവൻ പ്രതികാരം ചെയ്തു……. അവന്റെ യാത്രയിലും സന്തോഷിച്ചിരുന്നു നീയും നിന്റെ മക്കളും……. ഇന്ന് അവനെ ഒന്ന് കാണുവാൻ വേണ്ടി നീ കൊതിക്കുന്നു…… അവൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാൽ ഇനിയും വരും ചിലരൊക്കെ …….. എല്ലാവരെയും ഞാനും ഒന്ന് കാണാൻ നിൽക്കുകയാണ്……. ദൈവത്തിൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നുണ്ട്……..ഒരാളെ വേദനിപ്പിച്ചു നിർവിധി കൊള്ളുന്നവരെ ഒന്നും അങ്ങേര് മറക്കില്ലെടോ…………””
ശാന്തമായും എന്നാൽ ഉറച്ച ശബ്ദത്തോടെയും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി പോയി…..
അറിയാം തെറ്റ് പറ്റി പോയി…….. ചെറുതല്ല വലുത് തന്നെ……. അന്നെല്ലാം കണ്ണിൽ തിമിരമായിരുന്നു ………. തെറ്റിന്റെ കൂടെ നിന്നു……… അല്ലേൽ എല്ലാം അറിഞ്ഞിട്ടും കൂട്ട് നിന്നു……. ഓരോരുത്തരും എനിക്ക് പ്രധാനപെട്ടതാണ് ……. അതാണ് പലതും ചെയ്യാൻ പ്രേരിപ്പിച്ചത്………. അവൻ പോറുക്കില്ല….. ഒരിക്കലും………മരിക്കുവാൻ ഭയമില്ല…… സ്വയം ഒന്നും ചെയ്യാൻ കഴിയുകയും ഇല്ല………
ഒന്ന് കണ്ടിരുന്നുവെങ്കിൽ…….
കണ്ണുകലടച്ചു അവർ കിടന്നു….
🌻🌻🌻🌻🌻🌻🌻🌻🌻🌻
“” അമ്മേ ഞാൻ സഹായിക്കാണോ…. “”
പതിവില്ലാതെ അടുക്കയിൽ പൊങ്ങിയ ശ്രുതിയുടെ ശബ്ദം കേട്ട് ചെയ്തു കൊണ്ട് നിൽക്കുന്ന പണി നിർത്തി രേവതി ശ്രുതിയെ നോക്കി…….
“” നിനക്ക് ഈ വഴിയൊക്കെ അറിയോ….. “”
“” അമ്മ എന്നേ കളിയാക്കാൻ നിൽക്കണ്ട….. ഇങ്ങോട്ട് മാറി നിൽക്ക് ഞാൻ ചെയ്യാം…… “”
“” ആ പണിയൊക്കെ നീ ചെയ്തോ…. ഇപ്പോൾ എന്ത് ആവശ്യമാണ് സാധിക്കാനുള്ളത് “”
“” ശേ എന്ത് സാധിക്കാൻ…. അമ്മ എന്നേ ഇങ്ങനെ കൂർപ്പിച്ചു നോക്കണ്ട……… ഞാൻ ചുമ്മാ ഒരു ഹെല്പ് ചെയ്തു തരാലോ എന്ന് വച്ചായിരുന്നു…… വേണ്ടേൽ വേണ്ട ഞാൻ പോവാം…… “”
തിരിഞ്ഞു പോവാൻ നിന്ന ശ്രുതിയെ രേവതി പിടിച്ചു വച്ചു കയ്യിലെ കാത്തി അവൾക്ക് നേരെ നീട്ടി………
“” ആ ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങും എല്ലാം ഒന്ന് അരിഞ്ഞു വച്ചിട്ട് തേങ്ങ ചിരകി വച്ചിട്ടുണ്ട് അത് വറുത്ത് മിക്സിയിൽ അരച്ച് വക്ക്….. എന്തായാലും സഹായിക്കാൻ വന്നതല്ലേ നടക്കട്ടെ…… ഞാനേ അച്ഛന്റെ എടുത്ത് ഒന്ന് പോയി നോക്കട്ടെ………..'”
“” അമ്മ…. പോവല്ല…… ഇത് എന്താ കണ്ണിൽ ചോര ഇല്ലാതെ പെരുമാറുന്നത്………. ഒറ്റയടിക്ക് പറഞ്ഞു പോയാൽ ഞാൻ എന്ത് ചെയ്യാനാ……… “”
“” നീ എന്തായാലും സഹായിക്കാൻ വന്നതല്ലേ ചെയ്യ്….. ചെയ്യ്…… “”
“” അങ്ങനെ അല്ല…… എനിക്ക് വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു …… “”
“”എന്നാൽ പിന്നേ അത് പറഞ്ഞാൽ പോരേ ഈ പ്രഹസനത്തിന്റെ ഒക്കെ വല്ല ആവശ്യം ഉണ്ടോ…””
ശ്രുതിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങി കൊണ്ട് രേവതി പണി ചെയ്തു……..
“”നീ കാര്യം പറ ശ്രുതി……..””
“” അത് അമ്മ നമുക്ക് ആ കുട്ടിയുടെ വീട്ടിൽ ഒന്ന് പോവാ….. ഞാൻ അന്ന് ഹോസ്പിറ്റലിൽ നിന്ന് കണ്ടതിൽ പിന്നെ ആ കുട്ടിയെ കണ്ടിട്ടില്ല..,… “”
“” അതിന് നിനക്ക് ഇന്ന് ക്ലാസ്സില്ലേ…… “”
“” നമുക്ക് രാവിലെ പോവാം….. ഞാൻ ഉച്ചയ്ക്ക് ക്ലാസ്സിൽ കയറിക്കോളാം…..
“” എന്താ ഇപ്പോ ഇന്ന് തന്നെ പോവണമെന്ന് നിർബന്ധം…… “”
“” പ്ലീസ് അമ്മ….. എനിക്ക് കാണാൻ തോന്നിയിട്ട..”
“” അച്ഛനോട് ചോദിച്ചോക്ക് സമ്മതിച്ചാൽ നമുക്ക് പോവാം……. “”
“” അത് വേണോ അമ്മേ…….. “”
“” ആരോടാ ശ്രുതി നിന്റെ വാശിയൊക്കെ….. എന്ന് മുതലാണ് നീ അച്ഛനോട് ചോദിക്കാതെ എല്ലാം ചെയ്യാൻ തുടങ്ങിയത്…..ആദ്യമൊക്കെ എല്ലാത്തിനും അച്ഛൻ വേണമായിരുന്നല്ലോ ….. നിനക്ക് പോണേൽ പോയി ചോദിച്ചോ അല്ലേൽ കോളേജിൽ പോയിക്കോ….. “”
പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോളേക്കും ശ്രുതി സ്ഥലം കാലിയാക്കിയിരുന്നു………
“””””””””””””””””””””””””””””””
രാജേഷ് പത്രം വായിക്കുന്നത് കണ്ട് ശ്രുതി അടുത്തുള്ള ചെയറിൽ വന്നിരുന്നു……… അവൾ അടുത്തു വന്നത് അറിഞ്ഞിട്ടും അയാൾ നോക്കിയില്ല ……
“” പോരുന്നോ……. “”
ഇടം കണ്ണിട്ട് ശ്രുതി ചോദിച്ചപ്പോളും രാജേഷ് പത്രത്തിൽ തന്നെ ശ്രദ്ധിച്ചില്ല…….
“” പരുന്നോ… എന്ന്……. “”
ഇപ്പോൾ ശ്രുതിയുടെ ഒച്ച ഒന്ന് കൂടി…
“” എങ്ങോട്ട്……. “”
പത്രത്തിൽ നോക്കി കൊണ്ട് തന്നെയാണ് ചോദിക്കുന്നത്……
“” വെറുതെ നിൽക്കാൻ……. “”
“” ഓ ഇല്ല കാല് വേദന ഉണ്ട്….. “”
“” എന്നാൽ തെങ്ങിൽ കയറാം…… “”
“” നടുവേദനയാണ്…… “”
“” അപ്പോൾ വിറക് വെട്ടാം……. “”
“” മോളെ ശ്രുതി തന്തയ്ക്കിട്ട് തന്നെ പണിതോ ട്ടോ..””
പത്രം മടക്കി ചിരിച്ചു കൊണ്ട് രാജേഷ് പറഞ്ഞപ്പോൾ ശ്രുതി ഒന്ന് കണ്ണിറുക്കി കാണിച്ചു….
“‘ എന്താ നിനക്ക് വേണ്ടത് ….. അത് പറ…….”””
“”പറഞ്ഞാൽ സമ്മതിക്കണം…….””
“” നീ പറഞ്ഞ എന്തെങ്കിലും ഞാൻ സമ്മതിക്കാതെ നിന്നിട്ടുണ്ടോ ………. “”
“” അതില്ല………. “”
“” എന്നാൽ കാര്യം പറ…..””
“” അന്ന് എന്റെ വണ്ടി തട്ടിയ കുട്ടിയെ ഒന്ന് കാണാനായിരുന്നു………. “”
“” അതിന് നിനക്ക് വീടറിയോ…… “”
“” പിന്നല്ലാതെ…… അവരെ വീടിന്റെ മുന്നിൽ നിന്നല്ലേ ആ കുട്ടി മുന്നിൽ ചാടിയത്…എന്നാലും ചെറിയൊരു മറവി ഉണ്ട് അത് ശെരിയാക്കാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട്……….”””
“” എന്നാൽ പോയി കണ്ടിട്ട് വാ…..””
“” അച്ഛൻ വരുന്നോ……… “”
“” ഞാൻ ഇല്ല നിങ്ങൾ പൊക്കോ……. “”
“” ഇല്ല അച്ഛനും അമ്മയും വരും…… വേഗം പോയി കുളിച്ച……… “”
അച്ഛനെ പിടിച്ചു എഴുനേൽപ്പിച്ചു അകത്തേക്ക് തള്ളി കയറ്റുന്നത് ഡോറിന്റെ എടുത്ത് നിന്ന് കണ്ട രേവതി കണ്ണ് തുടച്ചു……
എത്ര ദിവസങ്ങൾക്കു ശേഷമാണ് അച്ഛനും മോളും ഇങ്ങനെ ചിരിച്ചു നിൽക്കുന്നതെന്ന് ഓർത്തു ….
🌻🌻🌻🌻🌻🌻🌻🌻🌻🌻
കിച്ചു വണ്ടിയും കൊണ്ട് പോവുന്നത് നോക്കി നിന്ന് നന്ദു ഉമ്മറത്തിരുന്നു……. പിന്നെ എഴുനേറ്റു അടുക്കളയിലേക്ക് പോയി……… അവിടെ നിലയും പാറുവും ദേവൂട്ടിയും ഒടുക്കത്തെ കുക്കിങ്ങിൽ ആണ്…… എന്നാൽ പോയി ഒന്ന് വെറുപ്പിക്കാം എന്ന് വച്ചു സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു പാറുവിനെ ഒന്ന് നോക്കിയപ്പോൾ പെണ്ണ് മൈൻഡ് കൂടി ചെയ്യുന്നില്ല………. നിലയുടെ ഒക്കത്തു നിന്ന് ദേവൂട്ടി വേഗം ചാടി അവന്റെ മടിയിൽ ഇരുന്നു….
“” കണ്ടോ ദേവൂട്ടിക്ക് മാത്രേ എന്നോട് സ്നേഹമുള്ളു……. ഒരു ചായ പോലും ചോദിച്ചിട്ട് തന്നിട്ടില്ല ആരും…….””
നന്ദു ഇല്ലാത്ത സങ്കടം ഉണ്ടാക്കി പറയുന്നത് കേട്ട് നിലയും പാറുസും അവന്റെ മുഖത്തേക്ക് നോക്കി….
“” ഇറ്റിരി തുപ്പൽ ആക്കി കോടുക്ക് വിക്രമ…. അപ്പോ കണ്ണിൽ വെല്ലം വന്നോളും…… “”
നില ആക്കി ചിരിച്ചു നന്ദുവിനെ ഒന്ന് നോക്കി…….
“” ഓ അത് ഞാൻ തീരുമാനിച്ചോളാം നീ പറയണ്ട …….. “”
“” വിക്രമൻ എൻറ്റോരു അഭിനയമാണ് നിലാന്റി…….””
നന്ദുവിന്റെ എടുത്തു ഇരുന്നു കൊണ്ട് അവനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി നിലയോടായി പറഞ്ഞു…….
“” എന്തായാലും നിന്റെ അത്ര ഒന്നും വരില്ല……””
“” നാൻ അഭിനയിക്കലോന്നും ഇല്ല…… “”
“” പിന്നെ ഇതൊക്കെ ഞങ്ങൾ എന്നും കാണുന്നതല്ലേ……. എവിടെടി എനിക്കുള്ള മിഠായി….. “”
“” മിഠായി കയിഞ്ഞു…… “”
ഒരു കൈ മലർത്തി കൊണ്ട് പെണ്ണ് പറഞ്ഞു….
“” അപ്പോളേക്കും അതൊക്കെ തിന്ന് തീർത്തോ ഈ തടി പോരാഞ്ഞിട്ട് ഇനി പല്ലും കൂടി പുഴു കൊണ്ട് പോയാൽ സമാധാനമാവുള്ളു ലേ…. “”
“” അറ്റിന് വിക്രമന് എൻറ്റാ…… “”
“” ഓ എനിക്കൊന്നും ഇല്ല…… ആയ്യോ ഞാൻ മറന്നു പോയി…. പല്ലുള്ളവർക്കലല്ലേ പുഴു പല്ല് വരൂ…… നീ വയസത്തി അല്ലേ ……. നിനക്ക് പല്ലൊന്നും ഇല്ലല്ലോ……….. ഞങ്ങളുടേത് കണ്ടില്ലേ….. നല്ല അടിപൊളി പല്ലാണ്…. പള പളാന്ന് തിളങ്ങുന്നത് കണ്ടില്ലേ……… “”
“” ഓ എല്ലാം കൂടി LED ബൾബ് കത്തിച്ച വച്ച പോലെ ഉണ്ട് മഞ്ഞ നിറം…… “”
നില പറഞ്ഞത് സംഭവം പാറുവിന് മനസിലായില്ലേലും അത് നന്ദുവിന് ഇട്ട് കളിയാക്കിയതാണെന്ന് മനസിലായി പെണ്ണ് വാ പൊത്തി ചിരിച്ചു…….
“” നിങ്ങൾ രണ്ട് പേരുണ്ട്…… വരുമ്പോൾ ഒറ്റയ്ക്ക് ഒറ്റയ്‌ക്ക് വാ……… സംഘം ചെയ്തു ആക്രമിക്കാം എല്ലാരെ കൊണ്ടും പറ്റും…….. “”
“” എന്റെ നന്ദു നീ ഈ ചെറിയ കുട്ടിയോടല്ലേ ഇമ്മാതിരി ഓരോന്ന് പറയുന്നത്……… നിനക്ക് വേറെ പണിയൊന്നും ഇല്ലേ…….. “”
“” പണി ഉണ്ടേൽ ഞാൻ ഇവിടെ ഇരിക്കോ……. ഇവളെ ഇട്ട് ചൊറിയാൻ നല്ല രസമല്ലേ….. “”
“” വിക്രമ ചൊരിഞ്ഞു തരോ……..””
അവൻ പറഞ്ഞത് വേറെ ഒന്നും കേട്ടില്ലേലും ചൊറിച്ചിൽ എന്ന് പറഞ്ഞത് മാത്രം കേട്ട് ഉത്സാഹത്തോടെ പാറു നന്ദുവിനെ നോക്കി…..
“” എന്റെ പൊന്നോ….. നമ്മളില്ലേ……….. നിന്നേ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല…….പോടീ……….””
തെഴുത് കൊണ്ട് നന്ദു പറഞ്ഞപ്പോൾ പാറു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……
“” ഓ അതിന് പറ്റും നീ……….. “”
പറഞ്ഞു കഴിഞ്ഞപ്പോളാണ് മുന്നിൽ വണ്ടി വന്ന് നിന്ന ഒച്ച കേട്ടത്…….
“” ഹായ് കിച്ചു സേട്ടൻ ബന്ന്….. നിലാന്റി എന്നേ തായെ ഇരക്ക്……. “”
സ്ലാബിന്റെ മുകളിൽ നിന്ന് ഇറങ്ങാൻ കളിക്കുന്ന പാറുവിനെ നില താഴെ ഇറക്കി……. പുറത്തേക്ക് ഓടൻ പോയ അവളെ നന്ദു എടുത്ത് പൊക്കി അതേ പോലെ വീണ്ടും സ്ലാബിന്റെ മുകളിൽ ഇരുത്തി…….
“” എങ്ങോട്ടാ ഈ കുണുങ്ങി കുണുങ്ങി ഞാൻ ആദ്യം പോവും….. അത് കഴിഞ്ഞു വേണേൽ നീ വെന്നോ……. “”
ദേവൂട്ടിയെ നിലയുടെ കയ്യിൽ കൊടുത്തു നന്ദു മുന്നിൽ ഓടി…. പിറകിൽ തന്നെ പാറുവും….. ഡോറിന്റെ മുന്നിൽ എത്തിയ നന്ദു അവിടെ തന്നെ നിന്നു പിറകിൽ ഓടി വന്ന പാറു അവന്റെ ബാക്കിനിട്ട് ഒന്ന് കൊടുത്തു…..
“” നാൻ ആണ് അതിയം എത്തേണ്ടത് ….. “”
“” ഓ ഒന്ന് മിണ്ടാതെ നിൽക്ക്…. അത് ആരാ വന്നത് കിച്ചുവിന്റെ വണ്ടിയുടെ പിറൽ ഒരു കാർ …. ”
നന്ദു പറഞ്ഞപ്പോളാണ് പാറുവും അങ്ങോട്ടേക്ക് നോക്കിയത്………..
“” ആരാടാ വന്നത്…… “”
കുളി കഴിഞ്ഞു വന്ന് നന്ദുവും പാറുവും പമ്മി നിൽക്കുന്നത് കണ്ട് ശരത് ചോദിക്കും…..
“” അത് അറിയെങ്കിൽ ഞങ്ങൾ ഇവിടെ നിന്ന് നോക്കി നിൽക്കോ ഏട്ടാ…… ഏട്ടൻ പോയി നോക്ക് ഞാൻ ഷർട്ട് ഇട്ടിട്ടില്ല…………. കിച്ചുവിന് നല്ല പരിജയം ഉള്ളവരാണെന്ന് തോന്നുന്നു……. ഇനി ഇവളെ b, day ആയിട്ട് വല്ല സെലെബ്രെറ്റികളെ എങ്ങാനും കൊണ്ട് വരാണോ….. “”
പാറുവിനെ ഒന്ന് നോക്കി ആക്കി പറഞ്ഞപ്പോൾ പെണ്ണ് ഒന്ന് ചിരിച്ചു……
“” അയ്യോ ഞാൻ ചുമ്മ പറഞ്ഞതാണ്….. അപ്പോളേക്കും അവളത് വിശ്വസിച്ചു……..””
പറഞ്ഞു കൊണ്ട് അവൻ ഓർമയില്ലാതെ ശരത്തിന്റെ കൂടെ ഉമ്മറത്തേക്ക് പോയി…….കിച്ചു വണ്ടി നിർത്തി വച്ചു കാറിന്റെ എടുത്തേക്ക് പോയി ……. സൈഡ് ഡോർ തുറന്നു ഒരു സ്ത്രീ ഇറങ്ങിയത് കണ്ട് നന്ദു അവരെ സൂക്ഷിച്ചു നോക്കി……….. ഡ്രൈവിംഗ് സീറ്റിൽ നിന്ന് രാജേഷ് ഇറങ്ങിയത് കണ്ടപ്പോൾ എവിടെയോ കണ്ട പരിജയം പോലെ തോന്നി…….
ബാക്കിൽ നിന്ന് ഇറങ്ങിയ ശ്രുതിയെ കണ്ടപ്പോൾ വാണം വിട്ട മാതിരി റൂമിലേക്ക് ഓടി…….. പാറു ആണേൽ നന്ദുവിന്റെ ഓട്ടം നോക്കി നിന്നു…. പിന്നെ ആന്റി എന്ന് പറഞ്ഞു ശ്രുതിയുടെ എടുത്തേക്ക് ഓടി………
🦋തിരികെ വരും 🦋

by