രചന – വൈദേഹി ദേഹി
നീയൊക്കെ എന്താടാ കരുതിയെ… എന്റെ കയ്യിന്ന് അവളെ അങ്ങ് രക്ഷിക്കാന്നോ…എല്ലാം അറിഞ്ഞിട്ട് തന്നെയാ നിന്റെം അവന്റേമൊക്കെ ഈ മൗനം എന്നെനിക്ക് മനസ്സിലായി… അവനത് പറഞ്ഞതും നവി ഒന്ന് ചിരിച്ചു… അങ്ങനെ വിചാരിക്കാൻ നീയെന്താ കരുതിയത് എന്റെ പെങ്ങളെ ഞാൻ നിനക്ക് തട്ടിക്കളിക്കാൻ ഇട്ട് തന്നേക്കുവാണെന്നോ… എന്നിട്ട് ഇപ്പോ എന്തായി…ദാ നിന്റെ പെങ്ങൾ തന്നെ പറഞ്ഞേക്കുവല്ലേ ഈ എന്നേ തന്നെ മതീന്ന്… അത് നിന്റെ കളി ആന്ന് മനസ്സിലാക്കാതിരിക്കാൻ മാത്രം മന്ദബുദ്ധികളാണ് ഞങ്ങൾ എന്ന് നിനക്ക് തോന്നിയോടാ…നീ എന്താ കരുതിയത്… നിനക്ക് തൊട്ട് പിന്നാലെ തന്നെ ഉണ്ടാരുന്നു ഞാനും വരുണും… നീ എന്റെ ദേവിയെ കൊല്ലാൻ ആളെ ഏർപ്പാടാക്കിയതും ഇടക്കിടെ എന്റെ നന്ദുനെ ഭയപ്പെടുത്തുന്നതും എല്ലാം… എല്ലാം ഞങ്ങൾ അറിയുന്നുണ്ടാരുന്നു…എന്റെ പെണ്ണിനെ തൊട്ട നിന്റെ ആളുകൾ ഇപ്പോ എവിടെയാന്ന് നിനക്കറിയാമോ…ഇല്ലെങ്കിൽ ആ ജനറൽ ആശുപത്രിലെ ഓർത്തോ വാർഡിൽ ഒന്ന് പോയി നോക്കിയാ മതി…വരുണും ഞാനും കൂടി അവന്മാരെ നന്നായൊന്ന് സൽക്കരിച്ചാരുന്നു…പിന്നെ ഈ കല്യാണം…
അതും എന്റെ നന്ദുന് നീ ഒരുക്കിയ ട്രാപ്പ് ആന്ന് ഞങ്ങൾക്ക് നന്നായി അറിയാം… കാരണം അവൾ ഒരിക്കലും സ്വമനസ്സാലെ നിന്നെ കല്യാണം കഴിക്കണമെന്ന് പറയില്ല… അതെന്താന്ന് അറിയോ നിനക്ക്… ഒരു ചിരിയോടെ തന്നെ അവനെ അടിമുടി നോക്കികൊണ്ട് നവി അത് പറഞ്ഞതും ശിവ അവനെ ഒന്ന് നോക്കി… കാരണം അവളെന്നേ വരുണിനെ മനസ്സുകൊണ്ട് സ്വീകരിച്ചതാ… ഓർമ വെച്ച നാൾ മുതൽ അവളുടെ മനസ്സിൽ അവൻ മാത്രമേ ഉള്ളൂ… അതിനേക്കാൾ കൂടുതൽ അവൻ അവളെ സ്നേഹിക്കുന്നുണ്ട്… അവരുടെ ഈ സ്നേഹത്തിനു നീയെന്നൊരു കരിനിഴൽ മാത്രമേ ഉള്ളൂ… അത് എങ്ങനെ തുടച്ചു നീക്കണമെന്ന് ഞങ്ങൾക്ക് നന്നായറിയാം… അത് വരെ… അത് വരെ നീ നന്നായി ആളികത്തിക്കൊണ്ടിരിക്ക്…എന്റെ പെങ്ങളെ കേറി പിടിച്ച നിന്നെ അന്ന് വെറുതെ വിട്ടതാ ഞങ്ങൾക്ക് പറ്റിയ തെറ്റ്… ഇനി അത് ആവർത്തിക്കുമെന്ന് നീ കരുതണ്ട… നവി അത് പറഞ്ഞതും ശിവ ഒരു പുച്ഛ ചിരിയോടെ അവനെ നോക്കി… എന്തായാലും നീ അവസാന കളിക്ക് ഒരുങ്ങുവല്ലേ… ആയിക്കോട്ടെ… ഞങ്ങളും തയ്യാറായിക്കോളാം…നമുക്ക് കാ…ണാം… അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് അതും പറഞ്ഞു നവി വണ്ടിയിൽ കയറി പോയി… ശിവ അപ്പോഴും ഒരു ചിരിയോടെ അവൻ പോയ വഴിയേ നോക്കി നിൽക്കുവാരുന്നു…
ഡീ… ബാ… താഴേക്ക് പോകാം… ഉറങ്ങിക്കിടന്ന ദേവിയെ വിളിച്ചുകൊണ്ടു നന്ദു പറഞ്ഞു…സംസാരിച്ചിരുന്നു ഉറങ്ങി പോയിരുന്നവൾ…വിനു അതിനിടക്ക് ഒരു കാൾ വന്നു പുറത്തേക്ക് പോയി… മ്മ്മ്… നീ പൊക്കോ… ഞാൻ കുറച്ചു നേരം കൂടെ കിടന്നിട്ട് അങ്ങ് വന്നേക്കാം… കണ്ണുതുറക്കാതെ തന്നെ അവൾ നന്ദുനോട് പറഞ്ഞു… എഴുന്നേറ്റേ പെണ്ണെ… ദാ സന്ധ്യ ആവാറായി കേട്ടോ… മിക്കവാറും അപ്പ ഇങ്ങോട്ട് കേറി വരികേം ചെയ്യും നിനക്ക് നല്ലത് കിട്ടുവേം ചെയ്യും…ഞാൻ പറഞ്ഞില്ലെന്നു വേണ്ട… എവിടുന്ന്… അവളുടെ പറച്ചിൽ കേട്ടതും ദേവി ഒന്നൂടെ തിരിഞ്ഞു കിടന്ന് തലയുടെ മേലേക്ക് ഒരു തലയിണ കൂടി എടുത്തു വെച്ചു… ഓഹ്… ഇങ്ങനൊരു കുംഭകർണി… അതും പറഞ്ഞുകൊണ്ട് നന്ദു റൂമിന്റെ പുറത്തേക്കിറങ്ങി വാതിൽ ചാരി താഴേക്ക് പോകാൻ സ്റ്റെപ്സ് ഇറങ്ങാൻ തുടങ്ങി…
അപ്പോഴാണ് മുകളിലേക്ക് കയറി വരുന്ന വരുണിനെ അവൾ കണ്ടത്… ഭഗവാനെ… അവനെ കണ്ടതും അവളുടെ നല്ല ജീവൻ അങ്ങ് പോയി…ഒന്ന് കിട്ടിയേന്റെ ക്ഷീണം ഇത് വരെ അങ്ങോട്ട് മാറിട്ടില്ലേ… തിരിഞ്ഞോടിയാലോ…അല്ലേ വേണ്ട…അടുത്തതിനി വേണേ അതിനാവും കിട്ടുന്നെ… ഒന്നൂടെ കിട്ടിയ എന്നേ പിന്നെ ഒരു പായേൽ പൊതിഞ്ഞെടുക്കാം… അതും ഓർത്തോണ്ട് അവൾ താഴേക്ക് നോക്കി പതിയെ സ്റ്റെപ്സ് ഇറങ്ങി…അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തിയിരുന്നു… അവൻ അവളെ മറികടന്നു മുകളിലേക്ക് പോയതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു… ഒന്ന് നിന്നേ… പെട്ടന്ന് അവന്റെ സൗണ്ട് കേട്ടതും അവൾ ഞെട്ടിപ്പോയി… അവൾ പതിയെ തിരിഞ്ഞു നോക്കിയതും കണ്ടു അവളെ നോക്കികൊണ്ട് മുകളിൽ നിൽക്കുന്ന വരുണിനെ… തമ്പുരാട്ടി ഒന്നിങ്ങോട്ട് വന്നേ… അവൻ പറഞ്ഞതും അവൾ അറിയാതെ തന്നെ അവളുടെ ഇടത്തെ കൈ കവിളിലോട്ട് പോയി…
അവനത് കണ്ട് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ സമർഥമായി ഒളിപ്പിച്ചു…അവൾ ഇല്ലെന്നുള്ള മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും തല ചലിപ്പിച്ചു… നീയിങ്ങോട്ട് വരുന്നോ… അതോ ഞാൻ അങ്ങോട്ട് വരണോ… അവളെ അടിമുടി ഒന്ന് നോക്കി മീശ പിരിച്ചോണ്ടവൻ ചോദിച്ചതും നന്ദു കിലുകിലാ വിറയ്ക്കാൻ തുടങ്ങി… ഞ്… ഞാൻ…അങ്ങോട്ട് വരാം… മ്മ്മ്… എന്നാ വാ… അതും പറഞ്ഞവൻ അവന്റെ മുറിയിലേക്ക് പോയി…നന്ദുവിന്റെ കയ്യും കാലുമൊക്കെ ഐസിൽ നിൽക്കുന്ന പോലെ വിറയ്ക്കാൻ തുടങ്ങി… ഈശ്വരാ ആ കിഴങ്ങൻ വിനു എങ്കിലും ഇങ്ങോട്ടൊന്ന് വന്നാരുന്നേ… അവൾ അങ്ങോട്ടുമിങ്ങോട്ടും നോക്കികൊണ്ട് കൈകൾ കൂട്ടി തിരുമ്മി പറഞ്ഞു… എന്നിട്ട് ശ്വാസം ഒന്ന് വലിച്ചു വിട്ടു… കൂൾ നന്ദു കൂൾ… അങ്ങേരു നിന്നെ എന്ത് ചെയ്യാനാ… കൂടിപ്പോയാ ഒന്നൂടെ തരും… അന്തസായിട്ട് നിന്ന് മേടിച്ചോണം… ഇതൊക്കെ ഇത്ര വല്യ കാര്യമാണോ… അപ്പോഴുത്തെ ഒരു വേദന അല്ലേ ഉള്ളൂ…
പിന്നെ രണ്ടൂസം ലൈറ്റ് ആയി വല്ലോം കഴിച്ചാൽ പോരെ… നീ ധൈര്യമായി ചെല്ല്… അവൾ സ്വയം പറഞ്ഞുകൊണ്ട് അവന്റെ മുറിയിലേക്ക് ചെന്നു…ആ മുറിയിലേക്ക് കാലെടുത്തു വെച്ചതും ആകെപ്പാടെ ഒരു തരിപ്പ് പോലെ… ഈശ്വരാ… ഇതെന്താ ഇപ്പോ ഇങ്ങനെ ഒക്കെ തോന്നുന്നേ…ഇന്നാളിൽ കയറിയപ്പോ കുഴപ്പില്ലാരുന്നല്ലോ…അപ്പൊ ഈ പറച്ചിലിലുള്ള ധൈര്യമൊക്കേ ഉള്ളൂ അല്ലേ നന്ദൂ നിനക്ക്…വെരി ബാഡ്… അതും മനസ്സിൽ വിചാരിച്ചോണ്ട് അകത്തേക്ക് കയറിയതും പെട്ടന്ന് പുറകിൽ വാതിലടയുന്ന സൗണ്ട് കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി… അവളെ തന്നെ നോക്കികൊണ്ട് വാതിലടച്ചു കുറ്റി ഇടുന്ന വരുണിനെ കണ്ടവളുടെ ബാക്കിയുള്ള ജീവനും കൂടെ പോയി…അവന്റെ മുഖത്തപ്പോഴും നിറഞ്ഞ ഗൗരവം തന്നെ ആരുന്നു… അവൻ മുന്നോട്ട് വരുന്നതിനനുസരിച്ചവളുടെ കാലുകൾ അറിയാതെ തന്നെ പിന്നോട്ട് പോയി…നടന്നു അവസാനം അവൾ ഭിത്തിയിൽ തട്ടി നിന്നതും അവൾ ഞെട്ടി ഭിത്തിയിലോട്ടും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി ഉമിനീറിറക്കി…അപ്പോഴേക്കും അവൻ അവളുടെ തൊട്ട് മുന്നിലായി എത്തി കഴിഞ്ഞിരുന്നു… അവനെ നോക്കികൊണ്ട് തന്നെ അവൾ സൈഡിലേക്ക് നീങ്ങിയതും അവൻ കൈകൾ ഭിത്തിയിൽ കുത്തിനിർത്തി അവളെ ബ്ലോക്ക് ചെയ്തു…
ഇനി നീ എങ്ങോട്ട് പോകും…ഏഹ്? അവൻ പറഞ്ഞു…അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ വിയർപ്പ് പൊടിയുന്ന നെറ്റിത്തടത്തിലേക്കും വിറക്കുന്ന ചുണ്ടുകളിലേക്കും ഉമിനീരിറക്കുന്നതിനനുസരിച് ചലിക്കുന്ന അവളുടെ തൊണ്ടക്കുഴിയിലേക്കുമൊക്കെ കൗതുകത്തോടെ ഓടി നടന്നു… എ… എന്താ… വരാൻ… പറഞ്ഞത്… അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് അവളെ നോക്കി… അവളപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ അവനെ നോക്കികൊണ്ട് നിൽക്കുവാരുന്നു… എന്ത് പറയുന്നു നിന്റെ മറ്റവൻ… അവനത് പറഞ്ഞതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി… നിന്റെ ചിവേട്ടൻ… ആക്കിയുള്ള അവന്റെ പറച്ചിൽ കേട്ട് അവൾക്ക് നന്നായി ദേഷ്യം വന്നു… മറ്റവനാണ് പോലും…എന്റെ മറ്റവൻ താനാടോ കാല… ഇങ്ങനൊക്കെ വിളിച്ചു പറയണമെന്ന് അവൾക്ക് നല്ല ആഗ്രഹമുണ്ടെങ്കിലും സൗണ്ട് പോയിട്ട് ശ്വാസം പോലും നേരെ ചൊവ്വേ പുറത്തോട്ട് വരുന്നില്ലാരുന്നു…
എന്താടി… നിന്റെ നാവിറങ്ങി പോയോ…അവനെ കെട്ടണോന്ന് വിളിച്ചു കൂവിയപ്പോ ഉള്ള നാക്കൊക്കെ എവിടെപ്പോയി… ഞാൻ… ഞാൻ… നീ? ഒന്നുല്ല… എനിക്ക് പോണം… പൊയ്ക്കോ… ഞാൻ പറഞ്ഞോ പോകണ്ടാന്നു… ഇങ്ങനെ നിന്നാ ഞാൻ എങ്ങനെ പോകാനാ… ഓഹ്… അത് ശെരിയാണല്ലോ… അതും പറഞ്ഞവൻ കൈകൾ മാറ്റി… പൊയ്ക്കോ… അവൻ പറഞ്ഞതും അവളൊന്നു സംശയിച്ചു നിന്നു… പിന്നെ പതിയെ അവനെ മറികടന്നു പോയതും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്തു നിർത്തി…അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകിയതും അവളൊന്നു ശ്വാസം വലിച്ചു…അവൾ പിടക്കുന്ന കണ്ണുകളോടെ അവനെ നോക്കി… വ്… വി…ട്… വിട് വരുണേ…ട്ടാ… അവളുടെ നാവൊക്കെ വറ്റി വരണ്ടു കുഴഞ്ഞു പോയിരുന്നു… അവന്റെ മുഖം അവളിലേക്ക് അടുത്തതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി… നിനക്ക് അവനെ ഇഷ്ടമാണോ…
അവളുടെ ചെവിയ്‌ക്കരികിലേക്ക് ചുണ്ടുകൾ ചേർത്ത് അവൻ പതിയെ ചോദിച്ചതും അവൾ കണ്ണുകൾ തുറന്നു വിറക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി… മ്മ്മ്? അവൾ സംശയത്തിൽ മൂളിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല… അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി… ആണോ? പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചതും അവൾ മറ്റേതോ ലോകത്തെന്ന പോലെ അല്ലെന്ന് തലയാട്ടി… അവൻ ഒന്ന് ചിരിച്ചു… അവൾ ഒന്നും മനസിലാവാത്ത പോലെ അവനെ നോക്കിയതും അടുത്ത നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു…അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി…അവന്റെ ചുണ്ടുകളുടെ മുറുക്കം കൂടിയതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ പതിയെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു… അവളപ്പോഴും കണ്ണുകൾ അടച്ചു തന്നെ നിൽക്കുവാരുന്നു… അവനൊരു നിറഞ്ഞ ചിരിയോടെ അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തുകൊണ്ട് പറഞ്ഞു… 𝐚𝐢𝐬𝐡𝐢𝐭𝐞𝐫𝐮… ……………. തുടരും…………..

by