രചന – ദക്ഷ
അലാറം അടിക്കുന്നതു കേട്ടാണ് അവൾ ഉണർന്നത്…കുറച്ചു നേരം അവിടെ തന്നെ കിടന്നു…. ചെറിയ തണുപ്പ് ഉള്ളോണ്ട് എണീക്കാൻ മടി തോന്നി…. പിന്നെ അമ്പലത്തിൽ പോകണം എന്നു കരുതി എണിറ്റു…….. എണിറ്റു ഫ്രഷ് ആയി വന്നപ്പോളും ഗോപു നല്ല ഉറക്കത്തിൽ ആരുന്നു…… കുറച്ചു കഴിഞ്ഞു വിളിച്ചു ഉണർത്താമെന്നു കരുതി ഞാൻ താഴേക്കു ചെന്നു….. അടുക്കളയിൽ പത്രത്തിന്റെ അനക്കം കേട്ടപ്പോൾ മനസ്സിലായി ചെറിയമ്മ അടുക്കളയിൽ ആണെന്നു….. അടുക്കളയിൽ കേറിയപ്പോളേ കണ്ടു ചായ ഇടാൻ വേണ്ടി പത്രം എടുക്കുന്നത്….. ചെറിയമ്മ ഇങ്ങു മാറു ഞാൻ ചായ ഇടാം അതും പറഞ്ഞു ഞാനാ പത്രം കയ്യിനു വാങ്ങി പെട്ടന്നു വാങ്ങിയൊണ്ട് ചെറിയമ്മക് ഒന്നും ചെയ്യാനും പറ്റിയില്ല .. മോള് ആ ഇങ്ങു തന്നെ വന്നിട്ടു ഒരാഴ്ച തികഞ്ഞില്ല അതിനു മുൻപേ ചായ ഇടാൻ കേറിയേകുന്നു….. ചെറിയമ്മ ഇട്ടോളാം…. അതും പറഞ്ഞു പാത്രം വാങ്ങാൻ എന്റെ അടുത്തേക്കു വന്നു ….
എന്താ ചെറിയമ്മ ഇതു ഞാൻ ചെയാം പ്ലീസ് ഇല്ലേൽ ഞാൻ മടിച്ചി ആയി പോകും….. അതു പറഞ്ഞു ഞാൻ കെറുവിച് നിന്നു മ്മം ശെരി ശെരി ഇനി അതിനു കെറുവിക്കണ്ട ആ പിന്നെ ചായ ഇട്ടിട്ട് വേഗം ഒരുങ്ങി അമ്പലത്തിൽ പോകാൻ നോക്ക്…. ഞാൻ ചായ ഇട്ട് ഗ്ലാസ്സിൽ പകർന്നു എല്ലാർക്കും കൊടുത്തു.. ഞാനും കുടിച്ചു…… എങ്കിൽ മോള് പോയി ഒരുങ്ങി അമ്പലത്തിൽ പോകാൻ നോക്ക് ഗോപുവിനെയും വിളിച്ച … മ്മം ….. ഞാൻ റെഡി ആയി കഴിഞ്ഞും ഗോപു എണീറ്റില്ല…. ഡി പെണ്ണെ .. എഴുനേൽക്കു….. പതുക്കെ പുതപ്പു മാറ്റി ഉറക്ക പിച്ചോടെ ഗോപു പറഞ്ഞു ചേച്ചി കുറച്ചൂടെ കഴിയട്ടെ…… ദേ പെണ്ണെ അമ്പലത്തിൽ പോകേണ്ടത് ആണ് നട അടക്കും. … നീ വരുന്നുണ്ടേൽ വാ ഞാൻ പോകും അല്ലേൽ… നില്ക്കു ചേച്ചി പിണങ്ങല്ലേ ഞാൻ ഇപ്പം തന്നെ ഒരുങ്ങി വരാം അതു പറഞ്ഞവൾ എണിറ്റു കുളിക്കാൻ പോയി ….. കുറച്ചു കഴിഞ്ഞു ഞങ്ങൾ അമ്പലത്തിൽ പോകാൻ ഇറങ്ങി…..
അടുത്ത ആയോണ്ട് നടന്നു ആണ് ഞങ്ങൾ പോകുന്നേ…. അമ്പലത്തിൽ എത്തി അകത്തു കയറി പ്രാർത്ഥിച്ചു.. .. പ്രാർത്ഥന കഴിഞ്ഞു ഇറങ്ങിയപ്പോൾ മനസ്സിന് നല്ല സുഖം തോന്നി….. ഇടക്കു ആരോ പുറകെ ഉള്ള പോലെ തോന്നി എങ്കിലും കാര്യം ആക്കാതെ ഇറങ്ങി….. ചേച്ചി ദേ അങ്ങോട്ട് നോക്കിയേ അയാള് നമ്മളു അമ്പലത്തിൽ വന്നപ്പോൾ തൊട്ട് നമ്മുടെ പുറകെ ഉണ്ട് കണ്ടിട്ട് ആളൊരു കോഴി ആണെന്നു തോന്നുന്നു നോട്ടം കണ്ടില്ലേ ഗോപു പെട്ടന്നു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നോക്കി …. അവളു പറഞ്ഞ ഭാഗത്തേക്ക് ഞാനും നോക്കി അപ്പോൾ കണ്ടു ഒരുത്തൻ ഞങ്ങളെ നന്നായി നിന്നു സ്‌കാൻ ചെയ്തു നോക്കുന്നത് …. അപ്പോൾ ഇവൻ ആരിക്കും അമ്പലത്തിൽ കേറിയപ്പോൾ പുറകെ ഉണ്ടാരുന്നത്….. അവന്റെ നോട്ടം കണ്ടപ്പോൾ ദേഷ്യം അരിച്ചു കയറി എങ്കിലും അതു അടക്കി ഞാൻ അവളുടെ കയ്യും പിടിച്ചു നടന്നു തറവാട്ടിലെക്കുള്ള റോഡ് പോകുന്ന വഴി കേറി….. അതെ ഒന്നു അവിടെ നിന്നേ പുറകെ നിന്നുള്ള വിളി കേട്ടപ്പോൾ ഞങ്ങൾ രണ്ടാളും തിരിഞ്ഞു നോക്കി… നോക്കിയപ്പോൾ പുറകെ ആ വായി നോക്കി വരുന്നു….
ചേച്ചി ഇതു നമുക്കു പണി ആകുന്നു തോനുന്നു ഗോപു പതുക്കെ എന്നോട് ചേർന്നു നിന്നു പറഞ്ഞു ആ നോക്കാം അപ്പോളേക്കും അവൻ ഞങളുടെ അടുത്ത എത്തിയിരുന്നു….. മ്മം എന്താ? ഞാൻ ചോദിച്ചു അതെ എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് പ്ലീസ് ഒരു 5മിനിറ്റ് മ്മം പറ അതെ തന്നെ ഞാൻ ഇന്നലെ ബസ് സ്റ്റന്റിൽ വെച്ചു ആണ് ആദ്യം കാണുന്നത് പിന്നെ ദേ ഇപ്പളും….. അതിനു? എങ്ങനെ പറയണം എന്നു എനിക്കു അറിയില്ല….. എന്നാലും മനസ്സിൽ ഉള്ളത് തുറന്നു പറയാം…. അതെ തന്നെ ആദ്യ കണ്ടപ്പോൾ തൊട്ട് എന്താണെന്നു അറില്ല മതി മതി നിർത്തു നിർത്തു ബാക്കി ഞാൻ അങ്ങോട്ട് പറയട്ടെ ഞാൻ എന്താ പറയാൻ പോകുന്നതെന്ന് ഉള്ള ആകാംഷയിൽ നിൽകുവാ ഗോപു….. അവളു മാത്രം അല്ല ആ കോഴിയും….. എന്താണെന്നു അറില്ല ആദ്യം കണ്ടപ്പോൾ തൊട്ട് എന്റെ മനസ്സിൽ പതിഞ്ഞു പോയി തന്റെ മുഖം…
അതു മാത്രം അല്ല നമ്മളു തമ്മിൽ എന്തോ മുൻജൻമം ബന്ധം പോലെ തോന്നുവാ….തന്നെ എനിക്കു അത്രയ്ക്കു ഇഷ്ട്ടമാ…. തന്നെ കാണുമ്പോൾ താൻ എന്റെ പെണ്ണ് ആണെന്ന് തോന്നി പോവാ….. ഈ അമ്പലത്തിൽ വെച്ചു കണ്ടു മുട്ടിയത് നമ്മളു ഒന്നാകാൻ വധിയുള്ളൊണ്ടല്ലേ….. ഇതൊക്കെ അല്ലേ താൻ പറയാൻ പോകുന്നേ ആ അതെ അതെ അവന്റെ മുഖത്തെ എന്തൊക്കെയോ ഭാവങ്ങൾ അപ്പോൾ തെളിഞ്ഞു…. ഓ ഗോഡ് താൻ എന്റെ മനസ്സ് എത്ര നന്നായി മനസ്സിലാക്കി ഇനി ചേട്ടന് അതിനുള്ള മറുപടി കൂടി താ…. ഇപ്പോൾ തന്നെ വേണോ? മ്മം.. എങ്കിൽ കേട്ടോ…. അതെ എനിക്കു ഈ പറഞ്ഞ ഒന്നും തന്നോട് തോന്നിയില്ല പക്ഷേ ഒന്നു തോന്നി ആദ്യം കണ്ടപ്പോൾ തന്നെ എന്തു? നല്ല ഒന്നാന്തരം കോഴി ആണെന്ന് അതോണ്ടല്ലേ അതോണ്ടല്ലേ സാധാരണ ഏതു കോഴികളും ഒരു പെണ്ണിനെ കാണുമ്പോൾ പറയാറുള്ള ഡയലോഗ് ഞാൻ അങ്ങു ശെരിയായ പറഞ്ഞു കേൾപ്പിച്ചത്……
ഓഹോ അപ്പോൾ നീ എന്നെ ഇതെയും നേരം ആകിയതാണല്ലേ എന്തേ കേട്ടപ്പോൾ തോന്നിയില്ലേ പൊന്നു മോളെ നീ മനസ്സിൽ കരുതി വെച്ചോ ഇതിനുള്ള പണി നിനക്കു കിട്ടിയിരിക്കും… നിന്നേ കെട്ടി എന്റെ വീട്ടിൽ കൊണ്ടു പോയി നിന്നേ ഞാൻ പലതും പഠിപ്പിക്കും….. ഞാൻ കോഴി ആണോ കാലൻ ആണോ എന്നൊക്കെ അപ്പോൾ മോള് അറിയും പിന്നെ ഒന്നുടെ കെട്ടോ ഞാൻ ഡെവിൾന്റെ ചങ്ക് ആണ്.. എന്നെ അപമാനിച്ച നിന്നോട് ഒരു പക്ഷേ ഞാൻ അങ്ങേര് ഷെമിക്കില്ല…. നിന്റെ കാലൻ ആയി ഇങ്ങു വരും…. ആ പേരു അവൻ പറഞ്ഞതും ഗോപു ഒന്നു ഞെട്ടി എന്റെ കൈയിൽ പിടിച്ചു എനിക്കു ഒന്നും മനസ്സിലായില്ല… കണ്ടോ കണ്ടോ അതു കേട്ടപ്പോൾ ഇവള് ഞാട്ടിയതു…. എനിക്കു അറിയാം നീ ഇവിടെ പുതിയത് ആണെന്നു അല്ലേൽ ഇതു പോലെ ഒന്നു ഞെട്ടിയേനെ….. അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവളെ ഒന്നു നോക്കി അവളുടെ മുഖത്തു ഒരു പേടി ഞാൻ കണ്ടു… നീ കരുതി ഇരുന്നോടി….
ഒന്നു പോടാ… ഇതു പോലെ കുറെ എണ്ണത്തിനെ കണ്ടിട്ട് ഉള്ളതാ അതോണ്ട് ഒരുത്തന്റെയും പേരു പറഞ്ഞു എന്നെ പേടിപ്പിക്കണ്ട… കേട്ടല്ലോ …. എന്ന എന്റെ കൊച്ചിനോട് ചേട്ടൻ ഇനി ഒന്നും പറയുന്നില്ല…എല്ലാം ഇനി കണ്ടു അറിഞ്ഞോ…… പിന്നെ ഒരു കാര്യം കൂടി തയാറായി ഇരുന്നോ ചേട്ടന്റെ താലികു വേണ്ടി…. അതും പറഞ്ഞവൻ പോയി…. അവൻ പോയി കഴിഞ്ഞതും ഞാൻ ഗോപുവിന്റെ കൈയിൽ പിടിച്ചു മാറ്റി നിർത്തി ചോദിച്ചു .ആരാടി ഈ ഡെവിൾ? അവന്റെ പേരു അവൻ പറഞ്ഞപ്പോൾ നീയും ഒന്നു ഞെട്ടിയല്ലോ….. ആ ചേച്ചിയും എന്നെ പോലെ ഞെട്ടിയേനെ ഇതു ഇപ്പം ചേച്ചിക്ക് ആളെ അറിയതോണ്ടാ ഇത്ര കൂൾ ആയി നിൽക്കുന്നതും… ആ പോയവനോട് ഇത്രയും ഡയലോഗ് അടിച്ചതും… ഓഹോ ഇത്രകൊക്കെ പേടിക്കാൻ അവൻ ആര് നരഗത്തിന്നു നേരിട്ട് വന്ന ചെകുത്താനോ? ആ അങ്ങേനെയും പറയാം … ആരെങ്കിലും അങ്ങേര് വെറുപ്പിച്ചാൽ അയാള് തീരുമാനിക്കും വെറുപ്പിച്ചവന് നരകം കൊടുക്കണോ സ്വർഗം കൊടുക്കാനൊന്നു…..
എന്താ ഇതു മനുഷന് മനസ്സിലാകുന്ന പോലെ പറ…. ആരാ അയാള്? ഒരു നോട്ട്ബുക്ക് തികിയല്ല അയാളെ പറ്റി പറഞ്ഞാൽ നീ തലകാലം നോട്ട്ബുക്ക് ആക്കണ്ട ഒരു പേപ്പറിൽ ഉള്ളകൊള്ളുന്നത് പറഞ്ഞാൽ മതി….. മ്മം …. അയാളുടെ ഫാമിലിയെ പറ്റി ഒന്നും അറിയില്ല…. എന്തോ ഞാൻ മറന്ന് പോയി അവരുടെ കമ്പനി ഏതാണെന്നു…. എന്നാലും ഈ നാട്ടിലെ കോടിശ്വരൻ ആണ് അയാൾ എന്ന അറിയാം…. ഇവിടെയും മറു നാട്ടിലും അവർക്കു ഇല്ലാത്ത ബിസിനസ് ഒന്നും ഇല്ല….. സ്വഭാവം പറഞ്ഞു അറിയാം…. മഹാ തല്ലിപൊളിയാൻ, അഹങ്കാരി, കള്ള്കുടിയൻ… തെമ്മാടി….അങ്ങനെ എല്ലാ നല്ല സ്വഭാവങ്ങളും ഉണ്ട്…… അങ്ങോട്ട് ചെന്നില്ലേലും അങ്ങേരുടെ ദേഷ്യം ഇഷ്‌ട്ടപെട്ടു പുറകെ നടക്കുന്ന പെൺപിള്ളാര് വരെ ഉണ്ട്….. എല്ലാർക്കും അയാളെ പേടിയാ…….എന്തും ചെയ്യാൻ മടിക്കാത്ത ഒരു രാക്ഷസ്സൻ……. വെറുപ്പിക്കുന്നവരുടെ കാലൻ…… പെൺവിഷയത്തിൽ അയാൾ അത്ര നല്ലതല്ല എന്ന കേട്ടിരിക്കുന്നത് പക്ഷേ അതിനു മാത്രം തെളിവ് ഒന്നും ആർക്കും കിട്ടിയിട്ട് ഇല്ല….. ഇത്രയും പറഞ്ഞവൾ ശാസം എടുത്തു വിട്ടു….. ഇത്രയൊക്കെ അറിയാം….. പിന്നെ സത്യം ആണോന്നു അറിയില്ല ഒരു കാര്യം കൂടി ഉണ്ട്….. അയാളുടെ കല്യാണം ഉറപ്പിച്ചു….
എനിക്കു തോന്നുന്നു ചിലപ്പോൾ ആ കാർത്തികയുമായി ആരിക്കും…. മ്മം….. അതു ആരാ? അതോ കോളേജിൽ എന്റെ സീനിയർ ആണ്… അവൾ മാത്രമാ അയാളോട് കുറച്ചു അടുത്ത മിണ്ടാറുള്ളത്… അവളുടെ കോളേജിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അയാൾ ആണ്….. അതു കൊണ്ടു തോന്നുന്നു അവളെ ആണ് കെട്ടാൻ പോകുന്നത് എന്നു….. അല്ലേലും ആര് കൂടെ ജീവിക്കാന ആണ് ഇങ്ങനെ ഒരാൾക്ക് ഒപ്പം ബാക്കി എല്ലാം സഹിക്കാം വാശിയും ദേഷ്യംവും ഹോ……. മ്മം ഞാൻ ഒന്നു മൂളുക മാത്രം ചെയിതു….. പിന്നെ ഒരു കാര്യം ഉറപ്പാ ഇപ്പം പോയവൻ ചേച്ചിയെ കെട്ടാൻ മോഹിച്ചിട്ടുണ്ടേൽ അതു നടന്നിരിക്കും കാരണം ഇപ്പം പോയവൻ അവന്റെ ചങ്ക് ആണ്…. ഇവനെ അപമാനിച്ചു എന്നു അറിയുന്ന നിമിഷം ചേച്ചിക്ക് ഉള്ള പണി അവൻ തരും…… ചിലപ്പോൾ അതാ ആ പറഞ്ഞ താലി ഇവനെ കൊണ്ടു കെട്ടിച്ചാരിക്കും….. ഓ പിന്നെ ഇങ്ങു വാ കെട്ടാൻ….. അവനൊക്കെ വട്ട് അല്ലാതെന്താ. നീ അതു വിട് വെറുതെ ഉള്ള സമാധാനം കളയാൻ….. അതും പറഞ്ഞ ഞങ്ങൾ തറവാട്ടിലേക്ക് നടന്നു…. പോകുന്ന വഴി ഞാൻ ഞാൻ ഗോപു പറഞ്ഞത് ആലോചിച്ചു നടന്നു….
ഹാളിൽ ചെന്നപ്പോൾ തന്നെ അടുക്കളയിൽ നിന്നും നല്ല വറുത്ത അരച്ച് കടല കറിയുടെ മണം വന്നു….. പിന്നെ ഒന്നും നോക്കിയില്ല ചെറിയമ്മ സ്പെഷ്യൽ പുട്ടും കടലയും തട്ടി….. രാവിലെ നടന്ന കാര്യങ്ങൾ പോലും ആ കൂടെ അങ്ങു വിട്ടു കളഞ്ഞു….. പിന്നീട് ഉച്ച വരെ ഗോപുന്റെ കൂടെ പാടാത്ത എല്ലാം ചുറ്റി അടിച്ചു …… ഒരുപാട് നാള് കൂടി നാട്ടിൻ പുറത്തിന്റെ മണം അറിഞ്ഞു നടന്നു…….. ഉച്ചക്ക് ഫുഡും കഴിച്ചു നേരെ പോയി റൂമിൽ ഒന്നു കിടന്നു….. ഉറക്കം വന്നു തുടങ്ങിയപ്പോളാ ഫോൺ അടിക്കുന്നതു കേട്ടത്… എടുത്തു നോക്കിയപ്പോൾ കിരണേട്ടൻ…… പെട്ടന്നു കാൾ എടുത്തു… ഹലോ കിരണേട്ടാ കിരൺ :ഹലോ ഇപ്പോൾ എങ്കിലും ആ കാൾ ഒന്നു എടുത്തല്ലോ…. ആമി : മ്മം കിരൺ :എന്താ മ്മം മാത്രമേ ഉള്ളോ വാ തുറന്നു മിണ്ടികൂടെ ആമി :കിരണേട്ടൻ പറ ഞാൻ കേൾകുന്നുണ്ടല്ലോ … കിരൺ :അപ്പോൾ തനിക്കു എന്നോട് ഒന്നും പറയാനില്ലേ ആമി :ആദ്യം ഏട്ടൻ പറ കിരൺ :ശെരി ഞാൻ തന്നെ പറയാം…..
ഞാൻ അടുത്ത ആഴ്ച്ച 4വര്ഷങ്ങള്ക്കു ശേഷം തന്നെ കാണാൻ വരുവാ…. ശെരിക്കും സർപ്രൈസ് ആക്കി വെച്ചതാ പിന്നെ ഗോപു പറഞ്ഞു താൻ അറിഞ്ഞു കാണുമെന്നു അറിയാം അതാ പറഞ്ഞതു….. എന്താ തനിക്കു സന്തോഷം ആയില്ലേ…. ആമി :മ്മം… കിരണേട്ടൻ വാ എനിക്കു കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്….എന്നു പറഞ്ഞു അവന്റെ മറുപടിക്കു പോലും കാത്തു നില്കാതെ അവൾ പറഞ്ഞു മുത്തശ്ശി വിളിക്കുന്നുണ്ട് ഞാൻ പിന്നെ വിളികാം അതും പറഞ്ഞവൾ ഫോൺ കട്ട് ആക്കി….. ഫോൺ ബെഡിനു സൈഡിൽ വെച്ച കണ്ണുകൾ അടച്ചു കിടന്നു…. തന്റെ ജീവിതം താൻ പോലും അറിയാതെ കൈ വിട്ടു പോയല്ലോ എന്നു ഓർത്ത് അവൾക്കു വേദന തോന്നി…
ഈ സമയം മറ്റൊരിടത്തു…. ഗ്ലാസിലെ അവസാന തുള്ളി മദ്യയാവും അവൻ കുടിച്ചിറക്കി അവൻ ആ ഗ്ലാസ് ദേഷ്യം കൊണ്ടു തറയിലേക്ക് വലിച്ചെറിഞ്ഞു…..ദേഷ്യം കൊണ്ടു അവന്റെ മുഖം വലിഞ്ഞു മുറുകി …. മറു കൈയിൽ ഉണ്ടാരുന്ന പകുതി വലിച്ചു തീർത്ത സിഗരറ്റ് എടുത്തു ഒരു puff എടുത്തു……. ചെ നാണമില്ലല്ലോടാ ഏതോ ഒരുത്തി പറയുന്നതു കേട്ടു അവളെ വെറുതെ വിട്ടിട്ട് വന്നേക്കുന്നു….. കഷ്ട്ടം…. എന്റെ പൊന്ന് അളിയാ ഞാൻ അവളെ തത്കാലം വെറുതെ വിട്ടു എന്നത് ശെരിയാ അതു പക്ഷേ അവളെ പേടിച്ചിട്ടു അല്ല ഇനി ഒരിക്കലും കയ്യിന്ന് പോകാത്ത പോലെ അവളെ എനിക്കു വേണം അതിനാ…. മ്മം…. നീ പറഞ്ഞതു ശെരിയാ മനു അവളു ഒരിക്കലും പോകാത്ത പോലെ നിൻറെ കൂടെ ഉണ്ടാവണം…… അവളു നിന്നേ അപമാനിച്ചതിന് ഈ രുദ്രൻ കണക്കു ചോദിച്ചിരിക്കും. ..അവൾക്കു ഈ ഡെവിൾ ആരാണെന്നു അറിയില്ലലോ അറിയികാം…. മനു :വേണം രുദ്രേട്ട……. അതിനു വേണ്ടിയാ തല്കാലം അവളെ വെറുതെ വിട്ടതും….. എനിക്കു വേണം അവളെ ജീവിതകാലം മൊത്തം…..
നമ്മളെ അപമാനിച്ചതിന് മാത്രം അല്ല ഒറ്റ നോട്ടത്തിൽ അവളെ ഞാൻ അത്രയ്ക്കു ആഗ്രഹിച്ചു പോയി…. അപ്പോൾ അവൾക്കു അഹങ്കാരം മ്മം….. നിനക്കു ഉള്ളതാ ഇനി അവളു… അതു നീ ഉറപ്പിച്ചോ….. സാഹചര്യം ഒത്തു വരുമ്പോൾ അവളെ അങ്ങു പൊക്കിയേക് ബാക്കി നിന്റെ ആഗ്രഹം പോലെ നിന്റെ ഭാര്യ ആയി അവളു നിന്റെ വീട്ടിൽ അന്നു തന്നെ കയറും …. (മനുവിന്റെ മുഖത്തു ലോട്ടറി അടിച്ച പോലത്തെ സന്തോഷം നിറഞ്ഞു പുറമേ വാശി കാണിച്ചെങ്കിലും അവളെ കണ്ടപ്പോൾ തൊട്ട് അവനു അത്രയ്ക്കു ഇഷ്ടം തോന്നിയിരുന്നു….. ) അവൻ അവരോടായി പറഞ്ഞു ….. ഈ ലോകത്ത് ആരുടെ മുന്നിലും ഈ രുദ്രൻ തോൽക്കില്ല ഒരാളുടെ ഒഴിച്ച്……. അതു കൊണ്ടു ഇതു ഇപ്പം എന്റെ വാശി കൂടിയ എത്രയും പെട്ടന്നു അവളെ അങ്ങു പൊക്കിയേക്കു…. ബാക്കി ഞാൻ ഏറ്റു…. അതു പറഞ്ഞവൻ പോയി….. ദീപു : അല്ല മനു ഇങ്ങേരു ഇടയ്ക്കു ഇടയ്ക്കു പറയുല്ലോ ഒരാളുടെ മുന്നിൽ മാത്രം തോല്കാറുണ്ടെന്ന് അതു ആരാണെന്നു സത്യം ആയി എനിക്കു മനസ്സിലാകുന്നില്ല…..
മനു :എന്റെ പൊന്ന് ദീപു നീ ഇത്ര പൊട്ടൻ ആണോടാ….. എടാ രുദ്രേട്ടൻ ഉദേശിച്ചത് മീനാക്ഷിയമ്മയുടെ കാര്യം ആണ്….. സ്വന്തം അമ്മ അല്ലേ അപ്പോൾ മകൻ അവിടെ അല്ലെ തോൽക്കു… ദീപു :ആ ഞാൻ അതു ഓർത്തില്ല… എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…. ഇനി അവളെ അങ്ങു പൊക്കിയാൽ മതി…. കല്യാണം എല്ലാം അങ്ങേര് നടത്തി കോളും…. മനു :മ്മം അതേടാ… പിന്നെ വെറുതെ അല്ല നാട്ടുകാർ ഇങ്ങേരെ ഡെവിൾ എന്നു വിളിക്കുന്നത്…. കണ്ടില്ലേ ഭാവം…. രുദ്രൻ മഹാദേവൻ എന്ന പേരിനേക്കാൾ ഡെവിൾ എന്ന പേരിലാ അറിയപ്പെടുന്നേ അല്ലേൽ രാവണൻ,അല്ലേൽ കാലൻ ദീപു :ആ മതി മതി അവളെ എത്രയും പെട്ടന്നു പൊക്കണം ഇല്ലേൽ അങ്ങേരു നമ്മുടെ കാലൻ ആകും… മനു :മ്മം നേരാടാ നമ്മുടെ ജോർജിനെയും കൂടി വിളികാം…… തുടരും…..

by