രചന – രോഹിണി ആമി
അമ്മയുടെയും കുഞ്ഞേച്ചിയുടെയും നടുക്ക് കിടന്നിട്ടും ഉറക്കം തന്നെ തേടിയെത്തുന്നില്ലെന്ന് ഓർത്തു അമല………. കണ്ണൻ ഉറങ്ങിക്കാണുമോ…………… എന്തായാലും കഴിച്ചിട്ടുണ്ടാവുമെന്ന് അവൾക്കറിയാം……..
നാളെ രാവിലെ കുഞ്ഞേച്ചിയുടെ കൂടെ അമ്പലത്തിൽ പോകണം…….. തിരിച്ചു വരുമ്പോൾ ദേവൂനെ കാണാൻ കയറണം…… അവളുടെ പരിഭവം മുഴുവൻ പറഞ്ഞു തീർക്കണം……… ഉണ്ണിയേട്ടനോട് സംസാരിക്കണം……… അമലയുടെ മുഖം കുറച്ചു തെളിഞ്ഞു……….
രാവിലെ എഴുന്നേൽക്കാനും അമ്പലത്തിൽ പോകാനും വല്ലാത്തൊരു ഉത്സാഹമായിരുന്നു അമലയ്ക്ക്…….. അനുവിനെ വലിച്ചോണ്ട് ഓടുകയായിരുന്നു എന്നു വേണം പറയാൻ……… നന്തിയുടെ ഒരു ചെവി പൊത്തിപ്പിടിച്ചു മറു ചെവിയിൽ എന്തൊക്കെയോ കുശുകുശുക്കുന്ന അമലയെ നോക്കി ചിരിച്ചു നിൽക്കുവാണ് അനു……… കാര്യമായിട്ടെന്തോ പറയുന്നുണ്ട്……… എന്തായാലും ഈ പ്രാർത്ഥന ഭഗവാന്റെ ചെവിയിൽ വേഗമെത്തും ഉറപ്പ്………
തൊഴുതു ഇറങ്ങിയപ്പോഴേക്കും മനസ്സ് പെയ്തൊഴിഞ്ഞിരുന്നു…………. ആ കുട്ടി അമലു തിരികെ വന്ന പോലെ………….വാ തോരാതെ അനുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു…….
കുറച്ചു നേരമായി അനുവിന്റെ ശബ്ദം കേൾക്കാഞ്ഞിട്ട് അമല തിരിഞ്ഞു നോക്കി……. ആരോടോ സംസാരിച്ചു നിൽക്കുവാ……. അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിന്റെ മുഖത്താണ് അനുവിന്റെ നോട്ടം……. ഇടയ്ക്കിടെ ആ കുഞ്ഞിനെ തലോടുന്നുമുണ്ട്………പാവം കുഞ്ഞേച്ചി…….. കുട്ടികൾ എന്നു വെച്ചാൽ ജീവനാണ്……… കണ്ണനെ വലിയ ഇഷ്ടമാണ്………. വാരിക്കൊടുക്കാനും കുളിപ്പിക്കാനും കളിക്കാനുമൊക്കെ കണ്ണനെ കിട്ടിയാൽ വലിയൊരു ഉത്സാഹമാണ് ചേച്ചിക്ക് ………. പക്ഷേ കണ്ണന് ചേച്ചിയുടെ സ്നേഹപ്രകടനങ്ങൾ വലിയ ശല്യമാണ്……. അവൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറും…… ചേച്ചി പിന്നെയും പിന്നെയും പിറകെ ചെല്ലും…….. സ്നേഹം ശല്യമാണ് അവന്……….
അമ്മയ്ക്കും വലിയ കാര്യമാണ് അവനേ…….. രണ്ടും പെൺകുട്ടികൾ ആയതിനാലാവും………..വന്ന മരുമകൻ മകനാകുമെന്ന് കരുതി………. ഇവിടെ ഹേമന്ത് മകനായി പോയിട്ട് ഒരു വിരുന്നുകാരൻ പോലുമായിട്ടില്ല………….. ആദ്യമൊക്കെ എല്ലാവരും ചോദിക്കുമായിരുന്നു ഹേമന്ത് എന്താ വരാത്തത്….. വിളിക്കാത്തത്…….. എന്നൊക്കെ………… ഇപ്പോൾ ആരും അങ്ങനെ ചോദിക്കാറില്ല………. അച്ഛൻ മരിച്ചപ്പോൾ പോലുമൊന്ന് വീട്ടിൽ രണ്ടു ദിവസം നിൽക്കാത്ത മനുഷ്യനാണ് ഇനി ഓണത്തിന് വരാൻ പോകുന്നത്……………
നീയെന്താ ആലോചിച്ചു നിൽക്കുന്നത്……. അമലയെ അനു തട്ടിവിളിച്ചു ചോദിച്ചു ……….
ഒന്നുമില്ല ചേച്ചീ………. ഞാൻ ദേവൂന്റെ അടുത്തേക്കാ…….. വരുന്നോ…….
അവരെല്ലാം വന്നുന്നു അറിഞ്ഞു…….. അവിടുത്തെ അമ്മ കിടപ്പായിട്ട് ഇതുവരെ ഒന്നു കാണാൻ കൂടി പോയില്ല………. അങ്ങനെ ഒരിടത്തും പോകാൻ എനിക്കിഷ്ടമില്ലാത്തത് കൊണ്ടല്ലെന്ന് നിനക്കറിയാമല്ലോ………. ചില ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല മോളെ……. അതുകൊണ്ടാണ്…….. ചോദിച്ചാൽ പറഞ്ഞേക്കൂ………
ഞാൻ ഒന്ന് ചോദിച്ചെന്നെ ഉളളൂ…….. നിർബന്ധിച്ചു പറഞ്ഞില്ലല്ലോ…… എങ്കിൽ എന്റെ ചേച്ചിപ്പെണ്ണ് നടന്നോ കേട്ടോ………
നീയപ്പോൾ വൈകുന്നേരമേ വരൂ…….. അനു ചോദിച്ചു…….
അറിയില്ല ഇന്ന് വരുമൊന്നു പോലും……… ആ പെണ്ണ് എന്നെ കൊന്നില്ലെങ്കിൽ നാളെയെങ്കിലും ഞാനെത്തുമെന്ന് അമ്മയോട് പറഞ്ഞേക്ക്…….
പെട്ടെന്ന് നടന്നകലുന്ന അമല വിളിച്ചു പറഞ്ഞു……… ദേവുവിനെ കാണാനുള്ള ആക്രാന്തം ആ നടപ്പിലും കാണാമായിരുന്നു…….. ശരിക്കും ഇവളുമാർ എങ്ങനെ ആണ് പിരിഞ്ഞത്…….. അതിന് എങ്ങനെ തോന്നി രണ്ടിനും …… തന്റെ കൂടെ കഴിഞ്ഞതിലും കൂടുതൽ സമയം അമലു ദേവുവിന്റെ കൂടെയായിരുന്നു……. ഒരുമിച്ച് ഒരേ വീട്ടിലേക്കേ കല്യാണം കഴിച്ചു പോകൂ ന്ന് വാശി പിടിച്ചവർ…… ഓരോന്നും ചിന്തിച്ചു അനു വീട്ടിലേക്ക് നടന്നു………
വീടിന്റെ പടി കടന്നതും കണ്ടു ഉണ്ണി പത്രം വായിച്ചു നടയിൽ ഇരിക്കുന്നത്……… തന്നെ കണ്ടിട്ടില്ല……..
ഇങ്ങനെ നൂഴ്ന്നു വായിക്കാൻ മാത്രം ഇതിൽ എന്താ ഉള്ളത് ഉണ്ണിയേട്ടാ……
മുഖം ഉയർത്തി നോക്കിയ ഉണ്ണി പത്രത്തിലേക്ക് എത്തിക്കുത്തി നോക്കുന്ന അമലയെ കണ്ടു ചിരിച്ചു………..
അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ……… നിന്നെപ്പോലെയുള്ള ബോധമില്ലാത്തവർക്ക് എന്തും പറയാം……. നിനക്കാ മുടിയിലെ വെള്ളം ഒന്നു തോർത്തിക്കൂടെ…………. എന്നെ കുളിപ്പിക്കാതെ………. ഉണ്ണി മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ തുടച്ചു ചോദിച്ചു………
ഓഹോ……… എന്നിട്ടീ ബോധമില്ലാത്തവൾക്കല്ലേ ആദ്യം ജോലി കിട്ടിയേ……… ആ സമയത്ത് ഇവിടെ ചൊറിയും കുത്തി ഇരിക്കുവായിരുന്നല്ലോ……….. ഉണ്ണിയുടെ നെറ്റിയിൽ കുറി വരച്ചു പറഞ്ഞു…….
നീ ഒരു ജോലിക്ക് വേണ്ടി മാത്രം തിരഞ്ഞെടുത്തു പഠിച്ചു……….. ഞാൻ എന്റെ മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എനിക്കിഷ്ടമുള്ളത് തിരഞ്ഞെടുത്തു പഠിച്ചു ……… ഞാൻ ഇപ്പോഴും ഹാപ്പി ആണ്…….
ഓഹ് ……… തത്വം കേൾക്കാൻ രാവിലെ സമയം ഇല്ല……. ഇവിടെ വല്ലതും കഴിക്കാൻ ഉണ്ടാവുമോ……….. വിശന്നു കുടൽ കരിയുന്നു………. എവിടെ ആ ഭൂതം…….
അമ്മ കിടക്കുവാണ്…….
ഒന്നു പോയേ രാവിലെ ചളി അടിക്കാതെ……. അമലു വീടിന്നുള്ളിലേക്ക് നടന്നു കയറി…….
നീ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞിട്ടില്ല കേട്ടോ………വേണേൽ ഒന്നു ഞെട്ടിച്ചോ…… അമല തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു ………..
ഇന്നലെ അവളെക്കുറിച്ചും അവളുടെ ജീവിതരീതിയെയും കുറിച്ചും ചിന്തിച്ചു കൂട്ടിയതെല്ലാം ആ ഒരു ചിരിയിൽ മാഞ്ഞു പോയി……….. നെറ്റിയിൽ തൊട്ട് തന്ന കുറിയുടെ തണുപ്പ് ഉണ്ണിയുടെ മനസ് വരെയെത്തി………..
അടുക്കളയിൽ എളിക്ക് കൈയ്യും കുത്തി നോക്കി നിൽക്കുവാണ് ദേവു……… സ്റ്റവിൽ എന്തോ തിളച്ചു മറിയുന്നുണ്ട്………. നല്ല മണമൊക്കെ വരുന്നുണ്ട്………. ഇവൾക്ക് ഇതൊക്കെ ഉണ്ടാക്കാനറിയുവോ……..വലിയ പെണ്ണായ് പോയി………. അവൾ അത് വാങ്ങി വെച്ചിട്ട് പോയി പേടിപ്പിക്കാം……. അല്ലേൽ അത് തന്റെ തലയിൽ ഇരിക്കും……….. ഒത്താൽ ആ ചട്ടിയെടുത്തു തലമണ്ട അടിച്ചു പൊട്ടിക്കുകയും ചെയ്യും………. ജീവന് ഭീഷണി ആയിട്ടുള്ള ഒരു കാര്യവും ഈ അമലു ചെയ്യില്ല………
ദേവുവിനെ പിറകിൽ കൂടി പോയി കെട്ടിപ്പിടിച്ചു……….. അവളൊന്ന് ഞെട്ടി പറഞ്ഞു ……… അയ്യേ ആരേലും കാണും മനുഷ്യാ……. വിട്…….
ഈ വട്ടം ഞെട്ടിയത് അമലയാണ്………. ഇവളെന്ത് കോകനട്ട് ആണീ പറയുന്നത്…….. പിടിവിട്ട് മാറി ദേവുവിന് മുൻപിൽ വന്നു നിന്നു…….. അമലയെ കണ്ട അമ്പരപ്പും സന്തോഷവും മാറി മുഖത്ത് ദേഷ്യം ആയി………. അമലയെ ശ്രദ്ധിക്കാതെ പണികൾ ഒക്കെ ചെയ്യുന്നുണ്ട്…….. ഇടയ്ക്ക് ഒഴുകിയിറങ്ങുന്ന കണ്ണുനീരും തുടയ്ക്കുന്നുണ്ട്……….. അവളോട് എന്താ പറയേണ്ടതെന്ന് അറിയാതെ നിന്നു അമല……… ദേവുവിനെ അങ്ങനെ വിട്ടിട്ട് അമ്മയുടെ മുറിയിലേക്ക് പോയി………. കിടക്കുവാണ്……… ഒരുപാട് ക്ഷീണിച്ചു………. തന്നെ ഊട്ടിവിട്ടിരുന്ന കൈകൾ ശോഷിച്ചുണങ്ങി………….
അമ്മേ………. അടുത്തിരുന്നു വിളിച്ചു…….. ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല………. പിന്നീടാ മുഖം തെളിഞ്ഞു വന്നു……….. ചുണ്ടിൽ അമലു എന്നൊരു പേരും………… അവർ രണ്ടും കൈയ്യും നീട്ടി പിടിച്ചു……….. അമലു അവരുടെ നെഞ്ചിലേക്ക് ഒട്ടിച്ചേർന്നു നെറ്റിയിലും കവിളിലും വന്നു ചേരുന്ന ഉമ്മകൾ സ്വീകരിച്ചു കൊണ്ട്……..
നീയെവിടെ ആയിരുന്നു…….. ഒന്നു വിളിക്കാൻ പോലും നമ്പർ കയ്യിലില്ല…….. ഇവിടുത്തെ കുട്ടികൾ ആണേൽ നിന്നോടുള്ള വാശിക്ക് നിന്റെ വീട്ടിൽ കൂടി പോകുന്നില്ല……… പറഞ്ഞു പറഞ്ഞു മടുത്തപ്പോൾ ഞാനും നിർത്തി……… നീയൊന്നു പിടിച്ചേ………… അമ്മ എഴുന്നേറ്റു ഇരിക്കട്ടെ………… നിന്നെയൊന്നു കാണട്ടെ……..
അമലു അമ്മയെ പിടിച്ചു ചാരിയിരുത്തി……….
ഇപ്പോ അമ്മയ്ക്ക് എങ്ങനെയുണ്ട്……… നടക്കാനൊക്കെ പറ്റുവോ……..
എല്ലാത്തിനും കുറേശ്ശേ കഴിയും………… പക്ഷേ മനസ്സിന് വല്ലാത്ത ക്ഷീണം ആണ് മോളെ………. ഉണ്ണിയെ കുറിച്ചോർത്തു……….. അവൻ ഇനിയുമൊരു കല്യാണത്തിന് തയ്യാറല്ല…….. ഞാൻ ഇല്ലാതായാൽ തനിച്ചായി പോവില്ലേ അവൻ………..
മുഖം കുനിച്ചിരിക്കുന്ന അമലുവിന്റെ താടി പിടിച്ചുയർത്തി……….. അമ്മ വിഷമിപ്പിച്ചോ മോളെ……… സാരമില്ല………. ഇനി പറ നിന്റെ വിശേഷങ്ങൾ………. മോൻ വന്നിട്ടുണ്ടോ……. എത്ര വലുതായി അവൻ…………..
ഓർക്കുന്നുണ്ടോ നീ……… നിങ്ങൾ പഠിച്ചുകൊണ്ടിരുന്നപ്പോൾ പറയുമായിരുന്നു നിനക്ക് മോനും ദേവൂന് മോളും ആവുമെന്ന്…….. അവനെക്കൊണ്ട് ദേവൂന്റെ മോളെ കല്യാണം കഴിപ്പിക്കുമെന്ന്………… ഓർക്കുന്നുണ്ടോ നീയതൊക്കെ……………
അതുപോലെ തന്നെ സംഭവിച്ചു……..കണ്ടിട്ടില്ലല്ലോ നീ ദേവൂന്റെ മോളെ……… അവൾ തന്നെ……… പറിച്ചു വെച്ച പോലെ………
ഞാൻ കണ്ടിട്ടില്ല അമ്മേ അവളെ……… ഈ വട്ടം കണ്ടിട്ടേ പോകു…….. എത്ര താമസിച്ചാലും…….
എല്ലാം കേട്ടുകൊണ്ട് ദേവു അകത്തേക്ക് കയറി വന്നു…….. കയ്യിൽ ഒരു ഗ്ലാസ്സ് ചായയും ഉണ്ട്……..
ഓഹോ……. പിണങ്ങി ഇരുന്നാലും ചായ ഒക്കെ തരും അല്ലേ…….. അല്ലേലും എന്റെ ദേവു മുത്താണ്……….. തന്റെ കയ്യിലേക്ക് നീട്ടിപ്പിടിച്ച ചായ വാങ്ങി മനസ്സിൽ പറഞ്ഞു………..
അമ്മയെ ഒന്നുകൂടി നന്നായി ഇരുത്തി………. മുടിയൊക്കെ ഒതുക്കി വെച്ചു………. എന്നിട്ട് തന്റെ കയ്യിൽ പിടിപ്പിച്ച ചായ മേടിച്ചു അമ്മയുടെ കയ്യിൽ കൊടുത്തു……… ജന്തു……. അപ്പോൾ ചായ എനിക്കല്ലായിരുന്നോ…….. ആ മുത്ത് ഞാനിങ്ങ് തിരിച്ചെടുത്തു………….. ഇവൾ പഴയതിലും ചെറ്റയാണ്……….
തന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ തിരിഞ്ഞു പോകുന്ന ദേവുവിനെ നോക്കി അമല നിന്നു……….. വാതിൽക്കൽ എത്തിയപ്പോൾ അവളൊന്ന് തല ചെരിച്ചു കള്ളനോട്ടം നോക്കി………. അതു മതിയായിരുന്നു അമലക്ക്……….അമല അടുത്ത് വരും മുന്നേ ദേവു ഓടിയിരുന്നു……….. പിറകെ അമലയും…….
ഉണ്ണിയേട്ടാ വിടരുത് അവളെ…….. പിടിക്ക്….. ഉണ്ണിക്കു ചുറ്റും ഓടുന്ന ദേവുവിനെ കാട്ടി അമല പറഞ്ഞു………… രണ്ടിന്റെയും കയ്യിൽ പിടിച്ചു അടക്കി നിർത്തി ഉണ്ണി……….
നാണമില്ലേ രണ്ടിനും…….. മക്കളായി എന്നിട്ടും ഓടിപ്പിടിച്ചു കളിക്കാൻ………….
എങ്കിൽ ഓട്ടപ്പിടുത്തം വേണ്ടാ……… സാറ്റ് കളിച്ചാലോ…….. അമലു ഉണ്ണിയോട് ചോദിച്ചു…….
പോയി വല്ലതും കഴിക്കാൻ എടുക്കുന്നുണ്ടോ…….. വിശന്നു നിൽക്കുമ്പോഴാ അവളുടെ സാറ്റ്……… ഉണ്ണി രണ്ടിനെയും ചാടിച്ചു വിട്ടു……… സയാമീസ് ഇരട്ടകളെപ്പോലെ ഒട്ടി പോകുന്ന രണ്ടിനെയും കണ്ടപ്പോൾ ചിരിച്ചു പോയി ഉണ്ണി…….. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ചിരി ഈ വീട്ടിൽ കേൾക്കുന്നത്………
എല്ലാവരും കൂടി ഒരുമിച്ചിരുന്നു കഴിച്ചു……… ദേവൂവും അമലയും നാവ് അകത്തിട്ടിട്ടില്ല……. എന്തൊരു കലപിലയാണ്……… അതിനിടയിൽ കയ്യിട്ടു വാരലും വാരിക്കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ട്………
ഇവളുമാർക്ക് പ്രായം ചെന്നതൊക്കെ മറന്നു പോയോ……. പണ്ടത്തെക്കാൾ കഷ്ടം……… എന്നാലും എത്ര പെട്ടെന്നാ രണ്ടും ദേഷ്യം മറന്നു കൂട്ട് കൂടിയത്……… രണ്ടിനെയും നോക്കിയിരുന്നു ഉണ്ണി ചിന്തിച്ചു……..
കഴിച്ചു കഴിഞ്ഞു രണ്ടും പേരും കൂടി തൊടിയിലേക്കിറങ്ങി…….. പണ്ടും ഇവിടെ ആയിരുന്നു കൂടാറ്…….. പേരയുടെ ചോട്ടിൽ നിന്ന് കമ്പിൽ പിടിച്ചു ഒരു പേരയ്ക്ക പറിച്ചെടുത്തു ദേവു……… ഒന്നു കടിച്ചിട്ട് അമലയ്ക്ക് കൊടുത്തു…….. അതുവാങ്ങി കഴിക്കുമ്പോൾ ഓർത്തത് കണ്ണനെയാണ്…….
കഴിഞ്ഞ ഓണത്തിന് വന്നപ്പോൾ ഇതുപോലെ ഒരു പേരയ്ക്ക് കുഞ്ഞേച്ചി കണ്ണന് പൊട്ടിച്ചു …….. കണ്ണിന്റെ കറുത്ത ഭാഗം കടിച്ചു കളഞ്ഞിട്ട് അവനായി നീട്ടി ……….. അയ്യേ എനിക്കെങ്ങും വേണ്ടാ……… അപ്പാ പറഞ്ഞേക്കുന്നത് ആരും കടിച്ചത് വാങ്ങരുതെന്നാ……
കുഞ്ഞേച്ചി അത്രയും ഓർത്തില്ല……. പെട്ടെന്ന് മുഖം വാടി പാവത്തിന്റെ…………
നിനക്കങ്ങനെ തന്നേ വേണമെടീ കുഞ്ഞേച്ചീ……….. പന പോലെ ഞാനിവിടെ നിന്നിട്ട് ഒന്നു ശ്രദ്ധിച്ചോ……….. അടയ്ക്ക പോലുള്ള അവനെയെ കണ്ണിൽ പിടിക്കൂ……. അതെന്താ എനിക്ക് പല്ലില്ലേ……… ഇങ്ങോട്ട് താ ഞാൻ തിന്നോളാം……..
വിഷമിച്ചു നിന്ന കുഞ്ഞേച്ചിയുടെ മുഖത്ത് ചെറിയൊരു ചിരി വിടർന്നത് ഓർത്തു അമല…….
എന്തുവാടീ തന്നെ ചിരിക്കുന്നെ……… എന്നോടും കൂടെ പറ……. ഞാനും ചിരിക്കാം … . ദേവു പറഞ്ഞു……..
അതൊന്നുമില്ല………. അല്ലാ……. നിന്നോട് ഒരു കാര്യം ചോദിക്കാൻ വിട്ടു…….. ഞാൻ നിന്നെ കെട്ടിപ്പിടിച്ചപ്പോൾ നീയെന്താ അങ്ങനെ പറഞ്ഞത്……. മാറ് മനുഷ്യാ……… അങ്ങനെ എന്തോ…….
അത്…….. അതൊന്നുമില്ല…….. ഞാൻ വിചാരിച്ചു അഭിയേട്ടൻ ആവുമെന്ന്……… ദേവുവിന്റെ മുഖത്തു വിരിഞ്ഞ നാണത്തിൽ ഉണ്ടായിരുന്നു അവരുടെ രണ്ടാളുടെയും സ്നേഹം എത്രമാത്രം ഉണ്ടെന്ന്……
അഭിയേട്ടനും കുഞ്ഞും എന്നു വരും……… കുഞ്ഞിനെ എനിക്കൊന്ന് കാണണം…….
എന്തിനാടീ അമ്മായിയമ്മ പോര് ഇപ്പോഴേ തുടങ്ങാനാണോ……..
അമ്മായിയമ്മ അല്ല…… അമ്മ……അതു മതി…….. നിന്റെ മോളെ വേറൊരു അമല ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറയാൻ നാവു ചലിച്ചതാണ്……. പിന്നെ വേണ്ടെന്ന് വെച്ചു………..
നാളെ വരും രണ്ടാളും…….. നീ കണ്ടിട്ട് പോയാൽ മതി……….അഭിയേട്ടനും നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്……. നിന്റെ കാര്യം പറഞ്ഞു സമാധാനം കൊടുക്കാറില്ല ഞാൻ ആൾക്ക്………. നിന്നോടുള്ള ദേഷ്യവും വെറുപ്പും സങ്കടവും എല്ലാം തീർക്കുന്നത് ആളോടാണ്…… ഒരുപാട് പാവമാണ്………. അതൊക്കെ പോട്ടേ നീയെന്താ എന്റെ കല്യാണത്തിന് പോലും വരാഞ്ഞത് പെണ്ണെ………. എന്ത് മിസ്സ് ചെയ്തുന്നു അറിയുവോ നിന്നെ………. വീട്ടിലേക്ക് കാർഡ് അയച്ചിരുന്നു…….. ദൂരം കൂടുതൽ ആണെങ്കിലും ഞാൻ പ്രതീക്ഷിച്ചു പെണ്ണെ നിന്നെ……….. കാരണം എനിക്ക് കൂട്ടുകാർ ഇല്ലായിരുന്നു ഒരേയൊരു കൂട്ടുകാരി മാത്രമാണ് ഉണ്ടായിരുന്നത്………ശരിക്കും നിന്നോടെനിക്ക് എന്തു ദേഷ്യം തോന്നിയെന്നോ……… ഉണ്ണിയേട്ടൻ പോലും പറഞ്ഞു നമ്മളെ ആവശ്യമില്ലാഞ്ഞിട്ടാവുമെന്ന്…….. വല്യ ആളല്ലേ ഇപ്പോളെന്ന്………
അങ്ങനെ ഒന്നുമില്ല ദേവു……… എല്ലാവരെയും മറന്നു ജീവിക്കാൻ എനിക്കാവുമോ……… മനസ്സിൽ ഉണ്ടായിരുന്നു എല്ലാവരും…….. ഞാൻ ആഗ്രഹിച്ച ജീവിതം അല്ല എനിക്ക് കിട്ടിയത്…….. പിന്നെ കിട്ടിയ ജീവിതത്തിനൊപ്പം ആഗ്രഹത്തോടെ ജീവിക്കുന്നു……. അത്രേയുള്ളൂ…….
എന്താ അമലു……….. എന്തെങ്കിലും പ്രശ്നം ഉണ്ടോ പെണ്ണേ……… നിന്റെ മുഖം കണ്ടപ്പോൾ നീ ഹാപ്പി ആയിട്ടാ തോന്നിയത്……… അതാണ് ഞാനും ഒന്നും ചോദിക്കാഞ്ഞത്………..
ആരുമൊന്നും ചോദിക്കരുത്………. അതാണ് എന്റെയും ആഗ്രഹം……… അതിനാണീ സന്തോഷം മുഖത്ത് ഫിറ്റ് ചെയ്തു വച്ചേക്കുന്നത്……… പക്ഷേ നിന്നോടെനിക്കൊന്ന് സംസാരിക്കണം ദേവു……… ഞാൻ അതിനാണ് വന്നത്……… നീ പറഞ്ഞത് പോലെ എനിക്കും വേറൊരു കൂട്ട് ഇല്ല നീയല്ലാതെ…….
💕💕💕💕💕💕💕💕💕💕💕

by