11/05/2026

അർപ്പിത : ഭാഗം 19

രചന – രുദ്രാ ലക്ഷ്മി

ഡോക്ടറെ…. ഒറ്റയ്ക്ക് പോയത് തെറ്റാണെന്നറിയാം… അവന്റെ മനസ് മനസിലാക്കിയപോലെ അവൾ പറഞ്ഞു….
എനിക്ക്… എനിക്ക് വേറൊരു വഴിയില്ലാരുന്നു ഡോക്ടറെ… ഇടറിയ ശബ്ദം കരച്ചിൽ ചീളുകളോടെ പുറത്തേക്ക് വന്നു.

അവളുടെ മനസ് ഉച്ചക്ക് തന്റെ ഫോണിലേക്കു വന്ന കാളിലേക് പോയി..

**********************************************

കുറച്ച് ദിവസമായി തീർക്കാനുള്ള സെമിനാരിന്റെയും പേപ്പർ പ്രസന്റേഷന്റെയും ഒക്കെ തിരക്കിലായിരുന്നു… അതുകൊണ്ട് തന്നെ നല്ല ക്ഷീണവും ഉണ്ടായിരുന്നു… അതേല്ലാം കൊണ്ടാണ് പ്രസന്റേഷൻ കഴിഞ്ഞുടനെ രണ്ട് ദിവസം ലീവ് പറഞ്ഞത്. ഋഷികുട്ടനെ പതിവ് പോലെ സ്കൂളിൽ അയച്ചിരുന്നു.

കോളേജിലെ എക്സാം പേപ്പറിൽ കുറച്ചുകൂടി കറക്റ്റ് ചെയ്യാനുള്ളതുകൊണ്ട് ഉച്ചക്ക് അതുമായി ഇരുന്നപ്പോളാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നത്… ആദ്യം ഞാൻ എടുത്തില്ല… എന്നാൽ പിന്നെ.. ഇനി സ്റ്റുഡന്റസ് ആരെങ്കിലും എന്തേലും അത്യാവശ്യത്തിനു വിളിക്കുവാണെന്നു കരുതിയ ഫോൺ എടുത്തത്…. പക്ഷെ…

അത്… അത് അവനായിരുന്നു കിരൺ…

എനിക്ക് സംസാരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഫോൺ കട്ട്‌ ചെയ്തു… പിന്നെ വിളിച്ചിട്ടും ഞാൻ എടുത്തില്ല… പക്ഷെ പിന്നെ എന്റെ വാട്സപ്പിലേക്കു അതെ നമ്പറിന്ന് ഒരു മെസ്സേജ് വന്നു… ഒപ്പം ഒരു ഫോട്ടോയും.. അവൾ ഒന്ന് നിർത്തി.

പറയുമ്പോൾ പോലും ആ ഓർമയിൽ അവൾ വെട്ടി വിറച്ചു….നിരഞ്ജനും ഒരുനിമിഷം അതെന്തായിരിക്കുമെന്ന ചിന്തയിൽ കുരുങ്ങി… പിന്നെ എന്താണെന്നുള്ള രീതിയിൽ അവളെ നോക്കി.

സ്കൂളിൽ മറ്റുകുറ്റികളോടൊപ്പം കളിക്കുന്ന ഋഷിമോന്റെ ഫോട്ടോ ആയിരുന്നു അത്..

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ…

മ്മ്മ്മ്… നിരഞ്ജൻ ഒന്ന് ഇരുത്തി മൂളി.. ഋഷിമോൻ വഴി ഒരു നീക്കം താൻ പ്രതീക്ഷിച്ചിരുന്നെന്നപോലെ.

അതുകണ്ടേണ്ടപ്പോൾ… കണ്ടപ്പോൾ എനിക്കെന്ത് ചെയ്യണമെന്നറിയയില്ലായിരുന്നു ഡോക്ടറെ… പിന്നെ വന്ന കാൾ എടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

അവന് കുറച്ച് സംസാരിക്കാനുണ്ടെന്നും അതിനുവേണ്ടി ഞാൻ അവസരം കൊടുത്തേ പറ്റു എന്ന്…നെഹ്‌റു പാർക്കിൽ ഉണ്ടാകുമെന്ന് പറഞ്ഞു… അവിടേക്കു വന്നില്ല എന്നുണ്ടേൽ കുഞ്ഞിനെ അവൻ കൊണ്ടുപോകുമെന്നാണ് പറഞ്ഞത്… പക്ഷെ ആ സ്വരത്തിൽ ഒരു ഭീഷണി.. അത്.. അതെനിക് ഫീൽ ചെയ്തില്ല,.. പക്ഷെ എന്തോ ഒന്ന് തീരുമാനിച്ചുറച്ചശേഷമുള്ള വാക്കുകളായാണ് എനിക്ക് തോന്നിയത്…
എന്തിലും ഉപരി എന്റെ മോൻ മാത്രമായിരുന്നു ന്റെ മനസ്സിൽ… അതാ ഡോക്ടറെ പെട്ടെന്ന് ഞാൻ…. ഞാൻ മറ്റൊന്നും ചിന്തിക്കാതെ…

ഇടരുന്ന വാക്കുകൾക്കിടയിലും നിരഞ്ജന്റെ കൈകൾ അവളുടെ തലയിലൂടെ തഴുകി നീങ്ങി…. അവൾ ആ നെഞ്ചിലെ സ്നേഹചൂടില്ലേക്കു ഒന്നുകൂടി ചേർന്നുകൊണ്ട് തുടർന്നു.

അവൻ പറഞ്ഞതനുസരിച് അവിടെയെതുപോളേക്കും എന്നെ പ്രതീക്ഷിച്ചെന്നോണം പാർക്കിന്റെ എൻട്രൻസിൽ തന്നെ കിരണും ഉണ്ടായിരുന്നു..

അന്ന് നമ്മുടെ വിവാഹം കഴിഞ്ഞ ദിവസംഡോക്ടർ പറഞ്ഞ വാക്കുകളും.. തന്ന ധൈര്യവും മാത്രമാണ് അവനെ വീണ്ടും നേരിൽ കണ്ട നിമിഷം അതിജീവിക്കാൻ എനിക്ക് സാധിച്ചത്… അതുമല്ല.. എന്റെ… എന്റെ മോൻ മാത്രമായിരുന്നു എന്റെ മുന്നിൽ…

പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ അതെനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ല ഡോക്ടറെ….

എന്താടോ… എന്താ അവൻ തന്നോട് പറഞ്ഞത്??

അത്…. ഡോക്ടറെ…

പറയടോ..

ഞാനും ഋഷിമോനും അവനൊപ്പം ചെല്ലണമെന്ന്….

**********************************************

ഞാൻ പറഞ്ഞത് മനസിലായോടി നിനക്ക്???

നിനക്കിപ്പോ എന്താവേണ്ടത് കിരൺ??? എന്നെ ഇനിയെങ്കിലും ഒന്ന് ജീവിക്കാൻ അനുവദിക്കു നീ…
എല്ലാം നശിപ്പിച്ചില്ലേ…. എന്റെ അച്ഛനെയും ഇല്ലാതാക്കിയില്ലേ…. എന്നിട്ടും നീ വീണ്ടും എന്റെ മുന്നിൽ വന്നിങ്ങിനൊക്കെ എന്തിനാ… പ്ലീസ്..

നിന്നെ തൂക്കി എടുത്തു പോകാൻ അറിയാഞ്ഞിട്ടല്ല… പിന്നെ എനിക്കൊട്ടും താല്പര്യമില്ല… കാരണം നിന്റെ ഇപ്പോളത്തെ ഭർത്താവിന്റെ കൂട്ടുകാരൻ.. ആ പോലീസ് കാരൻ തന്നെയാ… അവൻ കുറെ നാളായി എന്റെ പിന്നാലെ ഉണ്ട്.

എന്റെ കയ്യിൽ സമയമില്ല അർപ്പിത… സൊ നീ വരണം… വന്നില്ലേൽ അറിയാല്ലോ… നിന്റെ മോൻ…. കിരൺ ക്രൂരമായൊന്ന് ചിരിച്ചു.

നോ… നോ.. കിരൺ.. എന്റെ മോൻ.. അവനെ അവനെ ഒന്നും ചെയ്യരുത്… എവിടെ എന്റെ മോൻ… എവിടെ… അർപ്പിത ഭ്രാന്തിയെപ്പോലെ ചുറ്റും തിരഞ്ഞു..

ഏയ്യ്… ഏയ്.. എന്താടി നിനക്കിപ്പോളും നിന്റെ ഭ്രാന്തോന്നും മാറിയില്ലേ…. അത് ചോദിക്കുമ്പോൾ ഒരു പുച്ഛം നിറഞ്ഞ ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു..

പിന്നെ… കുഞ്ഞ്… അവനിപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടാകും… എനിക്ക് നിന്നെ എന്റെ മുന്നിൽ വേണമായിരുന്നു… അതിനെന്റെ ചെറിയൊരു തമാശ അല്ലെ… നമ്മുടെ മോൻ… അല്ലെ നമ്മുടെ മോനല്ലേ അവൻ… അവനെ ഞാൻ എന്തേലും ചെയ്യുമോ???? അവൻ പൊട്ടിച്ചിരിച്ചു.

നോ…. ഋഷി… അവൻ അവൻ എന്റെ മോനാ… നിങ്ങടെ അല്ല…

ഓഹോ… ആണോ… എന്നാൽപ്പിന്നെ അവന്റെ അച്ഛനാരടി… പറയടി…
ഈ ഞാനല്ലേൽ പിന്നെ ആരാ… മുഖത്ത് നിറഞ്ഞ പരിഹാസം.

ഒരുത്തരം ഇല്ലന്നോണം ശിരസുകൾ കുനിഞ്ഞു… കണ്ണുകളിൽനിന്നും നീർതുള്ളികൾ മത്സരിച്ചോഴുകി… തന്റെ വിധിപഴിക്കാനല്ലാതെ അവൾക് വേറൊന്നിനും ആകുമായിരുന്നില്ല.

ഉത്തരമില്ലല്ലേ…. മ്മ്മ്മ്… അവൻ എന്റെ മോനാ….. കേട്ടല്ലോ… അവനെ എനിക്ക് വേണം…. നിനക്കിനി ആ ഡോക്ടറെ മതിയെങ്കിൽ നീ പൊക്കോ…. പക്ഷെ കുഞ്ഞിനെ നീ എനിക്ക് തന്നെ തീരു…..

ഇല്ലെങ്കിൽ നിന്റെ അച്ഛന്റ്റെ സ്ഥാനത് ഇനി നിരഞ്ജനും കൂടി…. അവനെയും ഞാനങ്ങു ഓടുക്കും… അറിയാല്ലോ എന്നെ….

കേട്ടവാക്കുകളുടെ നടുക്കത്തിൽ… ഭൂമി പോലും കീഴ്മേൽ മറിയുന്ന പോലെ തോന്നി അർപ്പിതക്ക്….. ഒന്നും കേൾക്കാൻ ശക്തി ഇല്ലാത്തവളെപ്പോലെ… കുഴഞ്ഞുപോയി

രണ്ട്.. ദിവസം… വെറും രണ്ട് ദിവസം

അതുകഴിഞ്ഞ് ഞാൻ വരും അപ്പോൾ എന്റെ കൂടെ വേണം നിന്റെ മോൻ…. ഹോ.. നോ… അല്ല.. എന്റെ മോൻ.. വാക്കുകൾ ഒന്ന് ഇരുത്തി തന്നെ പറഞ്ഞു അവൻ… അതിൽ പരിഹാസത്തിന്റെ ചുവ മുന്നിട്ടു നിന്നു.
അതും പറഞ്ഞു മുന്നോട്ടു നടന്നകലുന്നവനെ എല്ലാം തകർന്നവളെപ്പോലെ നോക്കി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളു…

നേരം കടന്നുപോകുന്നതൊന്നും അറിയാതെ അതെ നിൽപ് തുടർന്നു… പിന്നെ സ്വബോധത്തിലേക്കു കൂട്ടികൊണ്ട് വന്നത് നിരഞ്ജന്റെ ഫോൺ കാൾ ആണ്.

**********************************************

നിരഞ്ജന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു… അവൾ പറഞ്ഞ കാര്യങ്ങളൊക്കെയും അവനെ ചൊടിപ്പിച്ചു… എന്നാൽ.. അർപ്പിത യുടെ കരച്ചിൽ ചീളുകൾ അവന്റെ നെഞ്ചിനെയും കുത്തി നോവിച്ചു…. ഇനി കരയാനൊരു അവസരം നൽകില്ല എന്ന് വാക് കൊടുത്തുകൊണ്ട് ചേർത്ത് പിടിച്ചവളാണ്… ഇന്ന് നിലയില്ല കയത്തിലെന്നപോലെ ഉഴറുന്നത്… പലവിധ ചിന്തകളും അവന്റെ മനസിനെ വരിഞ്ഞു മുറുക്കി…

എടൊ…. മതിയെടോ കരഞ്ഞത്

ഡോക്ടറെ… ഞാൻ.. ഞാനെന്താ ചെയ്യേണ്ടേ…
മുറിഞ്ഞു വീണ വാക്കുകൾക്കൊപ്പം അവന്റ നെഞ്ചിലെ പിടിയും മുറുകി വന്നു.. കൈകൾ തെരുപ്പിടിപ്പിച്ച ഷർട്ടിന്റ വിടവിലൂടെ അവളുടെ നഖങ്ങൾ അവിടെ പോറലേൽപ്പിച്ചു….

നിരഞ്ജൻ ഒന്നുകൂടി അവളെ മുറുകെ ചേർത്ത് പിടിച്ചു

എടൊ… നോക്ക്.. തന്റെ ഉള്ളിൽ തനിപ്പോളും ഒറ്റക്കാണെന്ന ചിന്ത ആണ്… അതാണ് തന്നെകൊണ്ട് ഇങ്ങിനൊക്കെ ചിന്തിപ്പിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും… ചെറിയൊരു ഗൗരവം അവന്റെ വാക്കുകളിൽ തെളിഞ്ഞു..

അർപ്പിത പതിയെ മുഖം ഉയർത്തി ദയനീയമായി എന്നപോലൊന്നു നോക്കി..

അതേടോ…. തനിപ്പോളും അങ്ങിനെ ആണ് ചിന്തിക്കുന്നെ.
എടൊ ഞാനില്ലേ തനിക്… ഋഷി… അവൻ എന്റെ മോനല്ലേ… അതോ താനിനി അങ്ങിനെ കരുതുന്നില്ലേ…
പറഞ്ഞവസാനിപ്പിക്കും മുന്നേ അവളുടെ കൈകൾ നിരഞ്ജന്റെ ചുണ്ടിനെ അരുതെന്ന രീതിയിൽ മൂടി…. തലകൾ അരുതെന്നു കാട്ടി..

മറ്റാരേക്കാളും… മറ്റാരേക്കാളും ന്റെ ഡോക്ടർക് മാത്ര എന്റെ മോന്റെമേൽ അവകാശം… എനിക്ക്.. എനിക്ക് ആര് ചോദിച്ചാലും അവന്റെ അച്ഛനെന്നു പറയാൻ ഡോക്ടർ മാത്രെ ഉള്ളു…. എനിക്ക് ഡോക്ടറെ മാത്രെ അറിയൂ…. ആ വാക്കുകളിൽ വേദനയും നിസ്സഹായതയും മാത്രം…..ഇടറിവീണ വാക്കുകൾക്കൊപ്പം കരച്ചിലിന്റെ ആക്കവും കൂടി വന്നു.

അവളുടെ വാക്കുകളിലെ നിസ്സഹായത അവനെ വല്ലാതെ തളർത്തികളഞ്ഞു… ഓരോ വാക്കിലും അവളാനുഭവിക്കുന്ന ആത്മവേദന അവനെ പൊള്ളിച്ചു… നിരഞ്ജന്റെ കണ്ണുകളും നിറഞ്ഞ് വന്നു..

മുന്നേ നഖങ്ങൾ പാടുത്തീർത്ത അവന്റെ നെഞ്ചിലെ മുറിപ്പാടിൽ അവളുടെ കണ്ണുനീർ ചെറിയ നോവ് സമ്മാനിച്ചു… ആ നോവിലും അവൻ പുഞ്ചിരിച്ചു…

എടൊ… തന്നെയും മോനെയും ഞാൻ ആർക്കെങ്കിലും വിട്ടുകൊടുക്കുമെന്ന് തനിക് തോന്നുന്നുണ്ടോ????
അതിനെനിക് കഴിയുവോ???

ഋഷിമോൻ… അവനെന്നും നമ്മുടെകൂടതന്നെ ഉണ്ടാകുമെടോ… നമ്മുടെ പൊന്നുമോനായി…

ഡോക്ടറെ… അവൻ.. അവൻ ദുഷ്ടനാ… അവനും അവന്റെ അച്ഛനുംകൂടി.. ആദ്യം ന്റെ അമ്മയെ ഞങ്ങളിന്നകറ്റി… പിന്നെ ന്റെ ജീവിതം… എന്നെകൊല്ലാകൊല ചെയ്തു… എന്റ അച്ഛനെ കൊന്നു… ഇനിയിപ്പോ എന്റെ മോനെ…. അവനെന്തിനാ… അവനെന്തിനാ ഡോക്ടറെ നമ്മുടെ മോനെ… അവന് വേണ്ടതെല്ലാം എടുത്തതല്ലേ… പിന്നെന്തിനാ…
ഒരുവേള സമനിലാകൈവിട്ടപോലെയുള്ള അവളുടെ പെരുമാറ്റം അവനിലും ഭയം നിറച്ചു.

ഏയ്… നോ.. അങ്ങിനൊന്നുല്ലടോ… ഞാനില്ലേ..
പിന്നെ ശ്രീഹരി… അവൻ അവന്റെ പിന്നാലെ തന്നെ ഉണ്ട്.. ഹരികുട്ടന്റെ കണ്ണുവെട്ടിച്ചു അവനൊന്നും ചെയ്യാനൊക്കില്ല… എന്റെ കുഞ്ഞിങ്ങനെ പേടിക്കാതെ….. ഒരുവേള അകന്ന് മാറിയ അവളെ നെഞ്ചിലേക് തന്നെ അണച്ചു പിടിച്ചു…. ആ നെറുകയിലൊന്നു മുത്തി.

വേണ്ട ഡോക്ടറെ… ശ്രീഹരിയോട് വേണ്ടാന്ന് പറയ്… അല്ലെങ്കിൽ ഡോക്ടറെ… ഡോക്ടറെകൂടി… എനിക്ക് ഇനി വയ്യ… എനിക്ക് വേറാരും ഇല്ല.. പ്ലീസ്… ഡോക്ടർക്കുകൂടി എന്തേലും പറ്റിയാൽപ്പിന്നെ എനിക്ക് വയ്യ… സത്യമായും പിന്നെ ഞാൻ ഉണ്ടാവില്ല… അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു…

ആ വേദനകൾക്കിടയിലും അവൾ പറഞ്ഞവാക്കുകൾ അവനിൽ കുറച്ചൊന്നുമല്ല സന്തോഷം നിറച്ചത്…
നിരഞ്ജൻ അവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി…. അരുമയായി ആ കുഞ്ഞുമുഖം കൈകളാൽ മെല്ലെ ഉയർത്തി….ആ കണ്ണുകളിലേക് തന്നെ നോക്കി… അവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭവമായിരുന്നു… തന്നോടുള്ള പ്രണയം ആ കണ്ണുകളിലൂടെ നീര്മുത്തുകളായി ഒഴുകിയറങ്ങുന്നു.

എന്താടോ… പ്രണയമാണോ….??കണ്ണുകളിൽ കുസൃതി നിറഞ്ഞ നോട്ടം സമ്മാനിച്ചു…. അപ്പോൾ അവന് ഒരു കൗമാര കാരന്റെ ഭാവം ആയിരുന്നു.

അവൾ… വാശിയോട് അല്ല എന്ന് തലയാട്ടി… വാശിയോട് തലചലിപ്പിച്ചുകൊണ്ടിരുന്നു…
പ്രണയമല്ല ഡോക്ടറെ….. എന്റെ.. എന്റെ ജീവനാണ്….. ശ്വാസമാണ്…. ജീവിതമാണ്… ആരെല്ലാമോ ആണ്…. എനിക്കറിയില്ല…. ഒന്ന്… ഒന്നുമാത്രമേനിക്കറിയാം.. എനിക്ക് ഡോക്ടറില്ലാതെ പറ്റില്ല… ആഗ്രഹിച്ചപ്പോയി… ഇനി ഡോക്ടരൂടെ ഇല്ലേൽ പിന്നെ ഞാനും ഇല്ല… അവൾ നിരഞ്ജന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു… മുറിഞ്ഞു പോകുന്ന വാക്കുകളും.. അവളുടെ കൊച്ചു കുഞ്ഞുങ്ങളുടെ വാശിപിടിച്ചുള്ള സംസാരവും ഒക്കെ നിരഞ്ജനിൽ പ്രണയം നിറച്ചു…. ആദ്യമായാണ് അവളുടെ കണ്ണുകളിലെ പ്രണയം തനിക്ക് മുന്നിൽ തുറക്കപ്പെട്ടത്…. അവൻ അവളെ അവനിലേക് ചേർത്ത് ഇരുത്തോളിലും പിടിച്ചു… നെറ്റിയിൽ നെറ്റി മുട്ടിച്ചു….
ആ നക്ഷത്ര കണ്ണുകളിലേക് തന്നെ നോക്കി….

അതാടോ പ്രണയം……. അത്രമേൽ ആർദ്രമായിരുന്നു ആ വാക്കുകൾ.

അർപ്പിതയുടെ കണ്ണുകൾ വല്ലാതെ പിടച്ചു..

അവൻ മെല്ലെ അവളെ പുണർന്നു…. അത്രമേൽ കരുതലോടെ…. അത്രമേൽ പ്രണയത്തോടെ… അത്രമേൽ വാത്സല്യത്തോടെ…

അവളും അതഗ്രഹിച്ചിരുന്നു എന്ന് തന്റെ മേലുള്ള കൈകളുടെ മുറുക്കത്തിൽനിന്നും അവന് മനസിലായി…

ഏറെ നേരം അങ്ങിനെ കടന്നുപോയി…. അകന്ന് മാറാൻ രണ്ടുപേരും തയ്യാറായില്ല..

**********************************************

എടൊ… ഇങ്ങിനെ നിന്നാൽ മതിയോ???

താഴെ രണ്ട് പേരുണ്ട്… ഇപ്പൊ ഇങ്ങോട്ട് കയറി പോരും.. അവൻ പാതി കാര്യമായും പാതി കളിയായും പറഞ്ഞു.

അവൾ പതിയെ വിട്ടുമാറാനൊരുങ്ങി… എന്നാൽ നിരഞ്ജൻ ഒന്നുകൂടി അവളെ തന്നിലേക്കടുപ്പിച്ചു… കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി.. എന്തുകൊണ്ടോ അവന്റെ കണ്ണുകളെ നേരിടാൻ അവൾക്കയില്ല…. പ്രണയം നിറച്ച ആ നോട്ടം താങ്ങാനാകാതെ മിഴികൾ പതിയെ താഴ്ന്നു…

നിരഞ്ജൻ മൃദുവായി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു…

ആ അധരങ്ങളുടെ തണുത്ത സ്പർശം അവളിൽ ഒരു കുളിരായി പെയ്തു… കണ്ണുകൾ മെല്ലെ കൂമ്പി അടഞ്ഞു…. പിന്നാലെ തന്നെ രണ്ടുകണ്ണുകളിലും അവന്റെ സ്നേഹ മുദ്രണം ചാർത്തികൊണ്ട് അകന്ന് മാറി.

അവൾ മെല്ലെ കണ്ണ് തുറന്നു…. അവനെ നോക്കാൻ ഒന്ന് പ്രയാസപ്പെട്ടു…

എടൊ….

മ്മ്മ്..

ഇങ്ങോട്ട് നോക്ക്…

അവൾ മെല്ലെ മിഴികളുയർത്തി…

താൻ ഒന്നുകൊണ്ടും പേടിക്കണ്ട… ഞാനങ്ങനെ വെറുതെ ഇരിക്കുവൊന്നും അല്ലായിരുന്നെടോ… ശ്രീഹരിയും ഞാനും അവന്റെ ഓരോ നീക്കവും വാച്ച് ചെയ്‌ത്‌ന്നുണ്ടു… പക്ഷെ… അവൻ എന്തേലും കാണിച്ച് വിളിക്കുമ്പൾ താൻ ഒറ്റക് പോകുമെന്ന് ഞാൻ ചിന്തിച്ചില്ലട്ടോ….ആ വാക്കുകളിൽ തെല്ലൊരു ശാസന ഭവമായിരുന്നു

പിന്നെ മോനെ അവൻ ഒന്നും ചെയ്യില്ല… സ്കൂളിൽവച്ചോ മറ്റോ മോന്റെ അടുത്ത് ഒന്ന് ചെല്ലാൻ പോലും അവനാകില്ല… കേട്ടോ… അതിനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ടടോ…. തന്നെ ടെൻഷൻ ആകാതിരിക്കാൻ പറഞ്ഞില്ലന്നെ ഉള്ളു…

പിന്നെ ഞാൻ….

അതിപ്പോ…. അവനൊന്നു നിർത്തി.. അവളെ നോക്കി…. അവിടെ മിഴികൾ നിറഞ്ഞു തൂവരായി..

എന്റെ കുഞ്ഞേ… ഇതെന്താ എപ്പോളും ഇങ്ങിനെ… ഇതിനുമാത്രം തനിക്കെവിടന്നാടോ കണ്ണുനീർ… അവൻ ആ കവിളിലൊന്നു നുള്ളിക്കൊണ്ട് പറഞ്ഞു…. പിന്നെ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു…

എന്നെ… ഓർത്ത് പേടിക്കണ്ട… എന്നെ നോക്കാനൊക്കെ എനിക്കറിയാംകെട്ടോ… തന്നെ പേടിപ്പിച്ചു അവന്റെ ആവശ്യം നിറവേറ്റാനായി അവൻ പറഞ്ഞതാ ഇതൊക്കെ… അതുകേട്ടു പേടിക്കാൻ താനും…
എന്നെ അവൻ ഒന്നും ചെയ്യില്ല…..

ഞാനെന്നും തന്റെ കൂടതന്നെ കാണും…. ഇത്‌ ഞാൻ തനിക്കു തരുന്ന വാക്കാണ്… പോരെ..

മറുപടിയായി മെല്ലെ ആ തോളിലേക് ഒന്ന് ചാരി..പതിയെ അവളുടെ ചുണ്ടുകൾ ആതോളിൽ ഒന്നമർന്നു….

**********************************************

അർപ്പിതയോടു അങ്ങിനെ പറഞ്ഞെങ്കിലും കിരണിന്റെ ഉദ്ദേശം എന്താണെന്നുള്ളത് നിരഞ്ജനിൽ ആശയകുഴപ്പം ഉണ്ടാക്കി… തനിക് നേരെയും ഒരാക്രമണം ഉണ്ടായേകം എന്ന് തോന്നി.

(തുടരും )