രചന – കണ്ണന്റെ മാത്രം
പക്ഷേ നീ ഈ വീഡിയോ ഒന്ന് കാണണം.punarvivaham അതും പറഞ്ഞ് അവിടെ ഉള്ള സോഫയിൽ ആയി കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു. ആൻസിയും കൂട്ടരും പകച്ചു നോക്കി. ഇത്രേം നേരം ഉണ്ടായിരുന്ന ഒരു മുഖഭാവം ആയിരുന്നില്ല ഡേവിഡിന് അപ്പോൾ. വിജയിച്ചവന്റെ ചിരി ആയിരുന്നു അവന്റെ മുഖത്ത്. ബാക്കി ഉള്ളവരും അവനെ തന്നെ നോക്കി നിന്നു. ആർക്കും അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. പക്ഷേ ആൻസിയെ തകർക്കാൻ പോന്ന എന്തോ അവന്റെ കൈയിൽ ഉണ്ടെന്ന് മാത്രം എല്ലാവർക്കും മനസിലായി.
ആ സമയത്താണ് ടീവിയിൽ ഒരു വീഡിയോ പ്ലേ ആയത്. അതിൽ ഒരു ഡോക്ടറുടെ ക്യാബിൻ പോലത്തെ റൂമിലേക്ക് ആൻസി ഇരിക്കുന്നതാണ് കണ്ടത്. അത് കണ്ട ആൻസിയുടെ മുഖം ചുളിഞ്ഞു. അവൾക്ക് അത് എവിടെ ആണെന്ന് മനസിലായില്ല. പിന്നെയും അവൾ ടീവിയിലേക്ക് ശ്രദ്ധിച്ചു. ആ വിഡിയോയിൽ പിന്നീട് നടന്ന കാര്യങ്ങൾ കണ്ട ആൻസിയുടെയും അവിടെ നിന്നിരുന്ന ഓരോരുത്തരുടെയും മുഖഭാവങ്ങൾ മാറിമാറി വന്നു. കൊട്ടാരത്തിൽക്കാരുടെ മുഖത്ത് ദേഷ്യവും സങ്കടവും ആയിരുന്നെങ്കിൽ ജെനിക്ക് സങ്കടം ആണ് തോന്നിയത്. അവൾ കൈയിൽ ഉള്ള ജാനിമോളെ ഒന്നുകൂടി ചേർത്തുപിടിച്ചു. ആൻസി ഞെട്ടലോടെ ഡേവിയെ നോക്കി. ആൽഫിക്കും ആൽവിക്കും ഇനി എന്ത് നടക്കും എന്നായിരുന്നു ടെൻഷൻ. ഡേവി മാത്രം ഒരു വികാരവും ഇല്ലാതെ ഇരുന്നു.
ഡേവിഡ്.. നീ… വീഡിയോ കഴിഞ്ഞതും ആൻസി ഡേവിഡിന് നേരെ തിരിഞ്ഞുകൊണ്ട് അതേ ഞെട്ടലോടെ വിളിച്ചു.
അതേ ഡേവിഡ് തന്നെ. നീ എന്താ കരുതിയെ ഞാൻ ഒരു ഉ***ൻ ആയത് കൊണ്ടാണ് നീ പറഞ്ഞ പൈസയും തന്ന് ഒരു പേപ്പറിലും ഒപ്പിട്ട് വാങ്ങി നിന്നെ വെറുതെ വിട്ടതെന്നോ. ഇങ്ങനെ ഒരു സാധനം എന്റെ കൈയിൽ ഉള്ളതുകൊണ്ട് ആണ് നിന്നെ ഞാൻ വെറുതെ വിട്ടത്. ഇനി നിനക്ക് അറിയണ്ടേ ഇതെങ്ങനെയാ എന്റെ കൈയിൽ വന്നത് എന്ന്..
ജാനിയെ പ്രെഗ്നന്റ് ആവുന്നതിന് മുൻപ് ഒരെണ്ണത്തിനെ നീ വയറ്റിൽ ഇട്ട് തന്നെ ഇല്ലാതാക്കിയില്ലേ നിന്റെ തന്ത വാങ്ങി കൊണ്ടുവന്ന ഒരു മെഡിസിൻ കഴിച്ചിട്ട്. എന്നിട്ട് ബ്ലീഡിങ് കൂടി വയ്യാതായപ്പോൾ കൊട്ടാരത്തിൽ ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ പോകാതെ വേറെ ഒരു ക്ലിനിക്കിൽ പോയില്ലേ ആരും ഒന്നും അറിയാതിരിക്കാൻ ഓർക്കുന്നണ്ടോ. അത് എന്റെ ഫ്രണ്ട് മനുവിന്റെ ആയിരുന്നെടി. അവിടത്തെ ഗൈനക്ക് അവന്റെ ഭാര്യ മായയും. അവിടെ ചെന്ന് നീ ഭയങ്കര ആക്ടിങ് അല്ലായിരുന്നോ ഭർത്താവ് നിർബന്ധിച്ച് കഴിപ്പിച്ചതാണ് എന്നൊക്കെ പറഞ്ഞിട്ട്. എന്നിട്ട് പോലീസിൽ അറിയിക്കാം എന്ന് പറഞ്ഞപ്പോൾ എന്റെ ജീവിതം ഇല്ലാതാക്കരുത് എന്നും പറഞ്ഞ് ഒരു തൊലിഞ്ഞ കരച്ചിലും. ഇതാടി പറയുന്നത് ദൈവം ഉണ്ടെന്ന് അതുകൊണ്ടല്ലേ അവൾക്ക് നിന്നെ കണ്ടപ്പോൾ മനസിലായത്. എന്നിട്ടും അവൾ നിന്നോട് ഒന്നും പറയാതെ ഇരുന്നത് സത്യവസ്ഥ അറിയാത്തത് കൊണ്ടാണ്. നീ തിരികെ പോന്നതിനു പിന്നാലെ അവൻ എന്നെ വിളിച്ചിരുന്നു സത്യാവസ്ഥ എന്താന്ന് അറിയാൻ.
മനു എല്ലാം പറഞ്ഞപ്പോ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ആണ് വന്നത്. പിന്നെ ഞാൻ കരുതി നിനക്ക് ആ സമയത്ത് അമ്മ ആകാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ടാവും എന്ന്. പക്ഷേ അതോടെ നിന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. നിനക്കൊരു കാര്യം അറിയോ..
ആൻസി എന്താണെന്ന രീതിയിൽ അവനെ നോക്കി.
നീ ജാനിമോളെ ഗർഭിണി ആയ സമയത്ത് അബോർഷന് സാധ്യത ഉണ്ടോന്ന് അറിയാൻ ആ ക്ലിനിക്കിൽ പോയിരുന്നില്ലേ. അന്ന് നിന്നെ ഉള്ളിലേക്ക് വിളിപ്പിക്കുന്നതിന് മുൻപ് മായ എന്നെ വിളിച്ചിരുന്നു. ഞാൻ പറഞ്ഞിട്ടാണ് അവർ വീഡിയോ എടുത്തത്. മനപ്പൂർവം ആണ് അവർ മുന്നത്തെ അബോർഷനെ കുറിച്ച് നിന്നോട് ചോദിച്ചത്. അപ്പൊ നീ മുൻപ് പറഞ്ഞ നുണ മറന്നുപോയിരുന്നു. അതാ ഇപ്പൊ നിന്റെ തലക്ക് മുകളിൽ വാളായി കിടക്കുന്നത്. അന്ന് എന്താ നീ പറഞ്ഞത് ഇപ്പൊ ഒരു കുഞ്ഞിന് താൽപ്പര്യം ഇല്ലാത്തത് കൊണ്ടാണ് ആദ്യത്തെ അബോർഷൻ ചെയ്യ്തത് എന്ന്. ഇപ്പൊ ഇതിനും താൽപ്പര്യം ഇല്ല എന്ന് അല്ലേ. ആ സംഭവം ഉണ്ടാകുന്നതിനും ഒരാഴ്ച മുൻപാണ് നീയും ആൽവിയും തമ്മിൽ ഉള്ള ബന്ധം ഞാൻ അറിയുന്നത്. നീ ക്ലിനിക്കിൽ എത്തി എന്നറിഞ്ഞപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചു. അത് കൊണ്ടാണ് ഞാൻ അവരോട് ആ വീഡിയോ എടുക്കാൻ പറഞ്ഞതും അബോർഷൻ നിന്റെ ജീവന് ആപത്താണ് എന്ന് പറയിച്ചതും. ഈ വീഡിയോയിൽ നല്ല വ്യക്തമായി പതിഞ്ഞിട്ടുണ്ട് നീ അബോർഷൻ ആവാൻ മരുന്ന് കഴിച്ചതിനെ പറ്റി പറയുന്നത്.
എളേപ്പാ.. അവൻ ജേക്കബിനെ നോക്കി വിളിച്ചു.
എന്നാടാ… അയാൾ വിളിക്കേട്ടു.
ഒരു വാലിഡ് റീസൺ ഇല്ലാതെ നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി ഭ്രൂണഹത്യ നടത്തിയാൽ ശിക്ഷ എന്താണ്..
മൂന്നുകൊല്ലം തൊട്ട് ഏഴുകൊല്ലം വരെ തടവ് ശിക്ഷ പിന്നെ പിഴ… ജേക്കബ് ഒരു ചിരിയോടെ പറഞ്ഞു.
പിന്നെ ഇങ്ങനെ ഒരാൾക്ക് കുഞ്ഞിനെ കൊടുക്കാൻ ഒരു കോടതിയും പറയില്ല. അതു പോരെങ്കിൽ എന്റെ കൈയിൽ ഇനിയും വീഡിയോസ് ഉണ്ട്. പ്രസവം കഴിഞ്ഞ സമയത്ത് നീ കുഞ്ഞിന് പാല് കൊടുക്കാൻ കൂട്ടക്കാതെ ആ നേഴ്സ്മ്മാരോട് കിടന്നു ചാടിയിരുന്നില്ലേ അതിന്റെ വീഡിയോ ഉണ്ട്. പിന്നെ കുട്ടിയെ വേണ്ട പൈസ മതി എന്ന് പറഞ്ഞ് പൈസ വാങ്ങി മുദ്രപേപ്പറിൽ ഒപ്പിട്ട് തരുന്നത് ഉണ്ട്. അതും പോരെങ്കിൽ അവൻ ഒന്നുകൂടി ആൻസിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.
എന്റെ കുഞ്ഞിനേം വയറ്റിൽ ഇട്ട് നീ ഇവന്റെ കൂടെ അഴിഞ്ഞാടിയില്ലേ അതിന്റേം വീഡിയോ ഉണ്ട്… അതുകേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി. അവൻ പഴയ പോലെ നിന്നുകൊണ്ട് അവളോട് ചോദിച്ചു.
ഇനി നീ പറ.. ഞങ്ങൾ നിന്റെ കാല് പിടിക്കണോ…നിനക്ക് കുഞ്ഞിനെ വേണോ…
അവൾ വേണ്ട എന്ന രീതിയിൽ യന്ത്രികമായി തലയാട്ടി.
ആ അപ്പൊ അത് തീരുമാനം ആയി. പിന്നെ പ്രോജെക്ടിന്റെ കാര്യം അവൻ ആൽഫിക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു..
ഇനിയിപ്പോ എന്ത് ചെയ്യും ആൽഫ്രഡ് ദോ നിന്റെ കൂട്ടാളി തന്നെ കുഞ്ഞിനെ വേണ്ട എന്ന് പറയുന്നു. പിന്നെ ഞാൻ എന്തിന്റെ പേരിൽ ആ പ്രൊജക്റ്റ് തരും നിനക്ക്. എനിക്കാണെങ്കിൽ ആ പ്രൊജക്റ്റ് നിനക്ക് തരണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്… ശോ.. കഷ്ടം ആയല്ലോ… ഡേവിഡ് പരിഹാസത്തോടെ പറഞ്ഞു.
ആൽഫ്രഡ് അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് തിരിഞ്ഞു പോയി. അതിന് പിന്നിലായി ആൽവിയും ആൻസിയും പോകാനായി തിരിഞ്ഞു.
ഒന്ന് നിന്നേ… അവർ പുറത്തേക്ക് പോകുന്നതിന് മുൻപായി ഡേവിഡ് അവരെ പിന്നിൽ നിന്ന് വിളിച്ചു..
അവർ അവിടെ നിന്നു പക്ഷേ തിരിഞ്ഞു നോക്കിയില്ല. ഇനിയിപ്പോ എന്തിനാവോ എന്നാണ് മൂന്നുപേരും ഒരു പോലെ ചിന്തിച്ചത്.
ഡേവിഡ് മൂന്നുപേരുടെയും മുന്നിൽ ആയി ചെന്ന് നിന്നുകൊണ്ട് ഗൗവരവത്തോടെ പറഞ്ഞു..
ഇനി ഒരിക്കൽ കൂടി കുഞ്ഞിൽ അധികാരവും അവകാശവും പറഞ്ഞുവന്നാൽ നീ ഇവിടെ നിന്ന് പോകുന്നത് നേരെ ജയിലിലേക്ക് ആയിരിക്കും. കേട്ടല്ലോ… മോൾക്ക് ഒരു അപ്പയും അമ്മയും ഉള്ളൂ. അത് ഞാനും ജെനിയും ആണ്. അങ്ങനെ ഒരു കുഞ്ഞിനെ പ്രസവിച്ച കാര്യം നീ അങ്ങ് മറന്ന് കളഞ്ഞേക്ക്..
പിന്നെ നിന്നോട് ഇങ്ങനെ കണ്ടവന്റെ ഉച്ചിഷ്ട്ടം തിന്നാൻ നടക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് തിന്നാൻ നോക്കെടാ.. കഷ്ടം… ഡേവി ആൽഫിയുടെ മുന്നിലായി ചെന്ന് നിന്ന് അവജ്ഞയോടെ പറഞ്ഞു.
ആൽഫിക്ക് താൻ പൊതുസ്ഥലത്തു നഗ്നനാക്കപ്പെട്ട പോലെ ഒരു ഫീലിംഗ് ആയിരുന്നു. അത്രേം അപമാനം… അവൻ പകയോടെ ഡേവിഡിനെ നോക്കി. പിന്നെ അവനെ കടന്ന് പുറത്തേക്ക് പോയി. ബാക്കി ഉള്ളവരും കണ്ണിൽ പക നിറച്ചുകൊണ്ട് ഡേവിഡിനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി. അപ്പോഴും ഡേവിഡിന്റെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി ബാക്കി ആയി.
എന്തൊക്കെയാ മോനേ ഡേവി ഇത്. ആൻസി മുൻപ് ഒരു കുഞ്ഞിനെ ഇല്ലാതാക്കിയത് നീ അറിഞ്ഞിട്ടും എന്താടാ മോനേ ഒന്നും പറയാതെ ഇരുന്നത്… വല്യമ്മച്ചി ചോദിച്ചു
അല്ലെങ്കിലേ എല്ലാവർക്കും അവളോട് ഇഷ്ടക്കേട് ആയിരുന്നില്ലേ. പിന്നെ ഇതും കൂടി അറിഞ്ഞ് അത് കൂട്ടണ്ട എന്ന് കരുതി. എല്ലാം കഴിഞ്ഞിട്ടല്ലേ ഞാൻ അറിഞ്ഞത് അപ്പൊ പിന്നെ അത് അങ്ങനെ പൊക്കോട്ടെ എന്ന് വിചാരിച്ചു. പക്ഷേ അതിന് ശേഷം ഞാൻ അവളെ ശ്രദ്ധിക്കുമായിരുന്നു. ജാനി അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിയുന്നതിന്റെ ഒരാഴ്ച മുൻപാണ് അവൾക്ക് ആൽവിയും ആയുള്ള ബന്ധം ഞാൻ അറിയുന്നത്. അതുംകൂടി ആയതും എല്ലാം എല്ലാവരോടും പറഞ്ഞ് അവളെ ഒഴിവാക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് മനു വിളിക്കുന്നത് അവൾ ക്ലിനിക്കിൽ എത്തിയിട്ടുണ്ട് എന്ന് പറയാൻ. അതോടെ എനിക്ക് ഡൌട്ട് അടിച്ചു. അപ്പോഴേക്കും മായയും എന്നെ വിളിച്ചു. പിന്നെ എന്റെ നിർദ്ദേശപ്രകാരം ആണ് മായ വീഡിയോ എടുത്തതും അബോർഷൻ പറ്റില്ല എന്ന് പറഞ്ഞതും. അവൾ വേറെ എവിടെയെങ്കിലും കൂടി കാണിക്കുമോ എന്ന് എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ എന്റെ ഭാഗ്യമോ അവളുടെ നിർഭാഗ്യമോ അവൾ വേറെ എവിടെയും കാട്ടിയില്ല. ഒരു സേഫ്റ്റിക്ക് ആയി സൂക്ഷിച്ചു വച്ചതാണ് ഞാൻ ഈ വീഡിയോ. അവളുടെ സ്വഭാവം അറിഞ്ഞിടത്തോളം എന്നെങ്കിലും ആ വീഡിയോ ആവശ്യം വരുമെന്ന് എനിക്ക് അറിയാമായിരുന്നു.
മ്മ്.. നന്നായെടാ.. അങ്ങനെ ഒരു വീഡിയോ ഉള്ളത് കൊണ്ട് ഇനി എന്തായാലും കുഞ്ഞെന്നും പറഞ്ഞ് അവൾ വരില്ല. പക്ഷേ അവരെ സൂക്ഷിക്കണം ഡേവി. അവർ മിണ്ടാതെ ഇരിക്കും എന്ന് പ്രതീക്ഷിക്കണ്ട… ജേക്കബ് പറഞ്ഞു.
ഏയ്യ് അങ്ങനത്തെ വിചാരം ഒന്നും എനിക്കില്ല. അവർ എന്തായാലും പ്രതികാരത്തിന് ഇറങ്ങണം. എന്നാലേ എന്നെന്നേക്കുമായി ഈ ചാപ്റ്റർ ക്ലോസ് ചെയ്യാൻ പറ്റൂ. ഇനി അതല്ല ഇന്നത്തോടെ അവർ അങ്ങ് നന്നായാൽ അതും നല്ലതല്ലേ ഒരു സംഘട്ടനം ഇല്ലാതെ കാര്യങ്ങൾ ഒഴിഞ്ഞു കിട്ടുമല്ലോ.. അല്ലേ അപ്പേ.. ഡേവി ഒരു കുസൃതി ചിരിയോടെ ജോണിനെ നോക്കി പറഞ്ഞു.
അതേ.. അതേ.. ഒരു സംഘട്ടനം ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ്… ജോണും അതേ ചിരിയോടെ മറുപടി നൽകി.
എന്നാലും എന്തൊരു വലിയ വിഷജന്തുവിനെ ആണ് ഞാൻ എന്റെ മോന്റെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റിയത്… റീനാമ്മ സങ്കടത്തോടെ പറഞ്ഞു.
മമ്മി ഇനിയിപ്പോ അതൊന്നും ആലോചിച്ച് വിഷമിക്കണ്ട. അതൊക്കെ ദേ ഇവളിലേക്ക് എത്താനുള്ള എന്റെ വഴികൾ മാത്രം ആയിരുന്നു അല്ലേടി ഭാര്യേ… ഡേവി ജെനിയെ ചേർത്തുപിടിച്ചുകൊണ്ട് കുസൃതിയോടെ പറഞ്ഞു.
പോ.. ഇച്ചായാ.. ജെനി നാണത്തോടെ അവന്റെ കൈയിൽ ഒതുങ്ങി നിന്നുകൊണ്ട് പറഞ്ഞു.
എല്ലാവരും അവരുടെ അടുപ്പം നിറഞ്ഞ മനസ്സോടെ നോക്കി കണ്ടു..
…………….
അൽഫ്രഡിന്റെ ആവശ്യപ്രകാരം അവന്റ ഫ്ലാറ്റിലേക്ക് ആണ് അവർ ചെന്നത്.. അവർ ഫ്ലാറ്റിലെത്തി ബെല്ലടിച്ചതും ലിഡിയ വന്ന് ഡോർ തുറന്നു. ഫ്ലാറ്റിനു ഉള്ളിലേക്ക് കയറിയതും അവിടെ ഉണ്ടായിരുന്ന
ഒരു ഫ്ലവർ വാസ് എടുത്ത് അലറിക്കൊണ്ട് എറിഞ്ഞുപൊട്ടിച്ചു ആൽഫി..
ആാാാാ…
ആൽഫിയുടെ അലറലും ചിന്നിചിതറിയ ഫ്ലവർ വാസിന്റെ ശബ്ദവും എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു..
ആൽഫി… ആൻസി പേടിയോടെ വിളിച്ചു.
അടുത്ത നിമിഷം അവൻ വന്ന് അവളുടെ കഴുത്തിൽ കൈ മുറുക്കി പൊക്കി..നീ ഒറ്റൊരുത്തി കാരണം ആണ് എനിക്ക് ഇന്ന് ഇങ്ങനെ ഒരു അപമാനം വന്നത്. നിനക്ക് ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നെങ്കിൽ ആദ്യമേ എന്നോട് അത് പറയാമായിരുന്നു..
ഇനി നീ ജീവനോടെ വേണ്ട..
ആൻസി കൈകാലുകൾ ഇട്ട് പിടച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകൾ തുറിച്ചു വന്നു….

by