22/04/2026

നിനക്കായ് : ഭാഗം 43

രചന – കണ്ണന്റെ മാത്രം

അതേ പത്തുകൊല്ലത്തെ എന്റെ പ്രണയം, ഈ ഡേവിയുടെ 24 മത്തെ വയസ്സിൽ എന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറിയ എന്റെ മാത്രം മാലാഖ പെണ്ണ്…ചെയറിൽ ചാരി കണ്ണടച്ചിരുന്ന് ഒരു ചിരിയോടെ പറയുന്ന ഡേവിയെ എബി അത്ഭുധത്തോടെ നോക്കി…

ചേട്ടായി നിങ്ങൾക്ക് 24 വയസ്സെന്ന് പറയുമ്പോൾ ജെനിക്ക് 14 വയസ്സോ. സ്കൂളിൽ പഠിക്കുന്ന കൊച്ചിനെ ആണോ മനുഷ്യ നിങ്ങൾ വായിനോക്കിയത്.. എബി ഒരു കള്ളചിരിയോടെ ചോദിച്ചു.

അതിന് അവൾ  ഉള്ളിൽ അങ്ങ് വല്ലാതെ പതിഞ്ഞതിനുശേഷം അല്ലേ അവൾ സ്കൂൾ കുട്ടി ആണെന്ന് ഞാൻ അറിയുന്നേ.. ഡേവി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

നിങ്ങള് ഇങ്ങനെ അവിടെന്നും ഇവിടന്നും പറയാതെ ആദ്യം തൊട്ട് പറഞ്ഞേ കാര്യങ്ങൾ… എബി ആവേശത്തോടെ പറഞ്ഞേ..

പറയാം. എനിക്ക് അന്ന് 24 വയസ്സ്. അന്ന് നമ്മുടെ ബിസിനസ്‌ ഇത്രേം വിപുലം ആയിരുന്നില്ല. ഞാൻ പഠിപ്പുകഴിഞ്ഞ് വന്ന് ബിസിനസ്സിലേക്ക് കയറിയിട്ടേ ഉള്ളൂ.  നിനക്ക് ലീന ആന്റിയെ ഓർമയില്ലേ.
US ഇൽ ഉള്ളത്.

ഏത് നമ്മുടെ വലിയപ്പച്ചന്റെ പെങ്ങളുടെ മോളോ. ആ അറിയാം.. എന്തേ

അവരുടെ തറവാട് എവിടെ ആണെന്ന് അറിയോ..

ജെനിയുടെ വീടിന്റെ അടുത്തുപുറത്തായിട്ട് ആണെന്നാണ് എന്റെ അറിവ്….

അതേ അവരുടെയും എന്റെ പെണ്ണിന്റെയും ഒരേ ഇടവക ആണ്. എനിക്ക് 24 വയസ്സൊക്കെ ആയ സമയത്ത് ആയിരുന്നു ലീന ആന്റിയുടെ മോന്റെ കെട്ടുകല്യാണം. അന്ന് അതിന് ഞാനും മമ്മിയും വല്യമ്മച്ചിയും കൂടിയാണ് വന്നത്. വന്നത് അല്ല ഒട്ടും താൽപ്പര്യമില്ലാതെ നിന്ന എന്നെ നിർബന്ധിച്ച് കൊണ്ട് വന്നതാണെന്ന് പറയാം. അവരെ ഇറക്കി വിട്ട് വണ്ടി പാർക്ക് ചെയ്യത് പള്ളിയിലേക്ക് കയറുമ്പോൾ ഞാൻ കേൾക്കുന്നത് ആരെയും പിടിച്ചുനിർത്താൻ കഴിവുള്ള സ്വരത്തിൽ ഉള്ള ഒരു പ്രാർത്ഥനഗാനം ആണ്. ഞാൻ വേഗം പള്ളിയിലേക്ക് കയറി നോക്കുമ്പോൾ ഒരു തൂവെള്ളചുരിദാറിൽ തലയിൽ നെറ്റിന്റെ തട്ടം ഒക്കെ ഇട്ട് കണ്ണടച്ച് നിന്ന് പാടുന്ന ഒരു മാലാഖ. കൂടെ മറ്റുള്ളവർ ഉണ്ടെങ്കിലും അവളുടെ സ്വരം ആണ് അവിടെ മുഴങ്ങിയിരുന്നത്. ഞാൻ കണ്ണ് തെറ്റാതെ അവളെ തന്നെ നോക്കി നിന്നു. എത്രെ നേരം അങ്ങനെ നിന്നെന്ന് എനിക്ക് തന്നെ അറിയില്ല. ഒടുവിൽ കെട്ട് കഴിഞ്ഞ് ഹാളിലേക്ക് പോകാൻ ആളുകൾ ഇറങ്ങി തുടങ്ങിയതും ഞാൻ അവളെ അവിടെ മുഴുവൻ തിരഞ്ഞു പക്ഷേ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവളെ കാണാൻ കഴിയാത്ത നിരാശയിൽ ആണ് അന്ന് ഞാൻ വീട്ടിലേക്ക് വന്നത്. ആ ഒരാഴ്ച എനിക്ക് മനസിലാക്കി തന്നു അവൾ എത്രത്തോളം എന്റെ ഉള്ളിൽ പതിഞ്ഞിട്ടുണ്ട് എന്ന്. പിന്നത്തെ ഞായറാഴ്ച കുർബ്ബാനക്ക് പോകാൻ മടിയുള്ള ഞാൻ പുലർച്ച കുർബ്ബാന കൂടാൻ ഇവിടെ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്യത് അവളുടെ പള്ളിയിൽ എത്തി. പുലർച്ച കുർബാനക്ക് അവളെ കാണാതെ ആയതും അത് കഴിഞ്ഞിട്ടുള്ള കുർബാനയും ഞാൻ കൂടി. അതിൽ അവൾ പ്രാർത്ഥനഗാനങ്ങളും ആയി അവൾ ഉണ്ടായിരുന്നു എന്റെ മാലാഖ പെണ്ണ്. അവിടെ ആരെയും പരിചയമില്ലാത്തത് കൊണ്ട് ആരോടും അവളെ കുറിച്ച് ചോദിക്കാനും നിവൃത്തി ഉണ്ടായിരുന്നില്ല. പിന്നെയും രണ്ട് ഞായറാഴ്ചകൾ ഞാൻ പുലർച്ചെ അവിടെ എത്തും. അങ്ങനെ അവൾ സ്ഥിരമായി ഏത് കുർബാനക്ക് ആണ് ഉണ്ടാവുക എന്ന് മനസിലായപ്പോ പിന്നെ ആ കുർബാന ഞാൻ അവളുടെ പള്ളിയിൽ കൂടി തുടങ്ങി.
മാസം രണ്ട് കഴിഞ്ഞിട്ടും അവളെ കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല.

അപ്പൊ ചേട്ടായിക്ക് എങ്ങനെയാ പിന്നെ ജെനിയെ കുറിച്ച് അറിയാൻ കഴിഞ്ഞത്..

നിന്റെ അന്ന ആണ് അതിന് കാരണം. അവൾ കാരണം ആണ് ഞാൻ ജെനിയെ കുറിച്ച് അറിഞ്ഞതും അവളുടെ പ്രായം അറിഞ്ഞപ്പോൾ തകർന്നതും.

അന്നയോ എങ്ങനെ…

ഒരിക്കൽ ഓഫീസിൽ നിന്ന് വരുന്ന വഴി ഒരു സ്കൂളിന്റെ അവിടെ എത്തിയപ്പോൾ പെട്ടന്നാണ് സ്കൂൾ യൂണിഫോമിട്ട ഒരു കൊച്ചുപെണ്ണ് ഒന്നും നോക്കാതെ എന്റെ കാറിന്റെ മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ നോക്കിയത്. ഞാൻ ബ്രേക്ക്‌ പിടിച്ച് ഹോൺ മുഴക്കിയതും അവൾ പേടിച്ചെന്ന് തോന്നുന്നു ചെവിയും പൊത്തി അവിടെ ഒരു നിൽപ്പായിരുന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി അവളെ വഴക്ക് പറയാൻ തുടങ്ങിയ സമയത്താണ് അന്നേ എന്നും വിളിച്ച് ഒരു കുട്ടി ഓടി വന്നത്. ആ ശബ്ദം കേട്ട് ഞെട്ടി നോക്കിയ ഞാൻ കാണുന്നത് എന്റെ മാലാഖ പെണ്ണിനെ ആയിരുന്നു. പക്ഷേ പള്ളിയിൽ വച്ച് കാണുന്ന പോലെ അല്ല സ്കൂൾ യൂണിഫോമിട്ട് രണ്ട് സൈഡിലും മുടിയൊക്കെ കെട്ടി ഒരു കുഞ്ഞിപെണ്ണ്. അത്രേം ചെറിയ കുട്ടിയെ ആണോ ഞാൻ പ്രേമിക്കുന്നത് എന്നാലോചിച്ച് എന്റെ ചങ്ക് തകർന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. അപ്പോഴേക്കും അവൾ വന്ന് അന്നയെ പൊതിഞ്ഞുപിടിച്ചുകൊണ്ട് എന്നോട് സോറി ഒക്കെ പറഞ്ഞു. ഞാൻ അവളുടെ പ്രായം അറിയാനുള്ള ആകാംഷയിൽ ചോദിച്ചു.

മക്കളുടെ പേരെന്താ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്… അത് ചോദിക്കുമ്പോഴും ഞാൻ പ്രാർത്ഥിച്ചത് ഒരു പ്ലസ് ടു എങ്കിലും പറയണേ എന്നായിരുന്നു. പക്ഷേ എന്റെ പ്രാർത്ഥന വിഫലമാക്കികൊണ്ട് അവൾ പറഞ്ഞു.

ഞാൻ ജെനിഫർ ഇത് ആൻ മേരി. ഞങ്ങള് ഈ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കാണ്.. സ്കൂൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.

എന്റെ നെഞ്ച് പൊട്ടുന്ന ശബ്ദം എനിക്ക് തന്നെ കേൾക്കാമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവരോട് ഇനി മുതൽ ശ്രദ്ധിക്കണം എന്നും പറഞ്ഞ് വേഗം  കാറിൽ കയറി വണ്ടി എടുത്തു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ജീവിതത്തിൽ ആദ്യമായി എന്റെ ഉള്ളിൽ കയറിയത് ഒരു കൊച്ചുപെണ്ണാണ് എന്ന തിരിച്ചറിവ് എന്നെ പാടെ തകർത്ത് കളഞ്ഞു. എനിക്ക് തന്നെ അറിയില്ലായിരുന്നു ഇനി എന്ത് ചെയ്യും എന്ന്. 10 വയസ്സിന് മുകളിൽ ആയിരുന്നു ഞങ്ങൾ തമ്മിൽ ഉള്ള വയസ്സ് വ്യത്യാസം. ഒരിക്കലും അവളെ എനിക്ക് കിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു. പിന്നെ അങ്ങോട്ട് രണ്ട് ഞായറാഴ്ചകൾ ഞാൻ അവളെ കാണാൻ പോയില്ല. ചങ്ക് തകരുന്ന വേദന സഹിച്ചും ഞാൻ പിടിച്ച് നിന്നു… പക്ഷേ.. അപ്പോഴേക്കും ഡേവിയുടെ കണ്ണുകൾ നിറഞ്ഞു. അന്നത്തെ വേദന ഇന്നും അറിയുന്നത് പോലെ അവന് തോന്നി..

ചേട്ടായി… ഡേവിയുടെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോൾ എബി ഒരു പകപ്പോടെ വിളിച്ചു.

ഏയ്യ്.. കുഴപ്പം ഇല്ലടാ.. ഞാൻ പെട്ടന്ന്.. നീ ഇരിക്ക്. ഞാൻ ഒന്ന് വാഷ്റൂം പോയിട്ട് വരാം.. എന്നും പറഞ്ഞ് ഡേവി എഴുന്നേറ്റ് കാബിനിൽ തന്നെ ഉള്ള വാഷ് റൂമിലേക്ക് കയറി മുഖത്തേക്ക് നന്നായി വെള്ളം ഒഴിച്ച് കഴുകി.

എബിക്ക് ഡേവിയുടെ അവസ്ഥ കണ്ടപ്പോൾ ആകെ വിഷമം ആയി. ചേട്ടായി ഇത്രേം ജെനിയെ സ്നേഹിച്ചിരുന്നെങ്കിൽ അവളെ നഷ്ടപെട്ട ദുഃഖം എങ്ങനെയാ സഹിച്ചുട്ടുണ്ടാവാ എന്റെ കർത്താവേ… അവൻ സ്വയം പറഞ്ഞു.

അപ്പോഴേക്കും ഡേവി വന്നിരുന്നു. എന്നിട്ട് പിന്നെയും പറഞ്ഞ് തുടങ്ങി. പക്ഷേ മൂന്നാമത്തെ ഞായറാഴ്ച ആവുമ്പോഴേക്കും അവളെ കണ്ടില്ലെങ്കിൽ ഞാൻ മരിച്ച് പോകും എന്ന് എനിക്ക് തോന്നി. ഞാൻ പിന്നെയും പോയി. അവളെ കാണാതെ എനിക്ക് പറ്റില്ല എന്ന് എനിക്ക് മനസിലായി. അന്ന് ഞാൻ തീരുമാനിച്ചു എന്തൊക്കെ സംഭവിച്ചാലും അവളെ ഞാൻ എന്റെ സ്വന്തം ആക്കുമെന്ന്. പിന്നെ അങ്ങോട്ട് വേറെ എന്തൊക്കെ വേണ്ടാന്ന് വച്ചെങ്കിലും ഞായറാഴ്ചകളിൽ അവളെ കാണാൻ പോകുന്നത് ഞാൻ മുടക്കിയില്ല. ഇടക്ക് അവരുടെ സ്കൂളിന്റെ മുന്നിൽ കുറച്ച് നീക്കി വണ്ടി നിർത്തി ഞാൻ ഇരിക്കും. അവരുടെ സ്കൂൾ വിട്ട് അവർ ബസ് കയറി പോകുന്നത് വരെ അവളെ തന്നെ നോക്കി ഇരിക്കും. വർഷങ്ങൾ കടന്നുപോയി. പക്ഷേ പിന്നീട് ഒരിക്കൽ പോലും ഞാൻ അവളോട് സംസാരിച്ചിട്ടോ മുന്നിൽ പോയി നിന്നിട്ടോ ഇല്ല. അങ്ങനെ അവർ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് നമ്മുടെ കോളേജിൽ ചേർന്നപ്പോൾ എനിക്ക് സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു. അവൾ അവിടെ ജോയിൻ ചെയ്തപ്പോൾ ആണ് അതുവരെ ക്ലാസ്സ്‌ റൂമികളിന് ഉള്ളിൽ ഇല്ലാത്ത cctv ഞാൻ അവിടെയും വച്ചത്.. അത് പറയുമ്പോൾ ഡേവിയുടെ മുഖത്ത് വിരിയുന്ന കള്ളത്തരം എബി ഒരു അത്ഭുധത്തോടെ നോക്കിയിരുന്നു.
ആ സമയത്താണ് നീ നിനക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്നും ചേട്ടായി ഒന്ന് കാണാൻ വരണമെന്നും പറയുന്നത്. അങ്ങനെ ഞാൻ വരുമ്പോൾ കാണുന്നത് സംസാരിച്ച് നിൽക്കുന്ന നിങ്ങളെ മൂന്നുപേരെ ആണ്. എന്റെ ഉള്ളിൽ വെള്ളിടി വെട്ടി. എന്റെ മാലാഖ പെണ്ണ് ആവുമോ നിന്റെ പെണ്ണെന്ന് ഭയന്നു. പക്ഷേ നീ അന്നയെ നിന്റെ പെണ്ണെന്ന് പരിചയപ്പെടുത്തിയപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്. പിന്നെയും മാസങ്ങൾ കടന്നുപോയി. അവരുടെ ഫസ്റ്റ് ഇയർ അവസാനിച്ചു. വെക്കേഷൻ കഴിഞ്ഞ് വന്നാൽ അവളോട് എന്റെ ഇഷ്ടം പറയണം എന്ന് ഞാൻ ഉറപ്പിച്ചു. ആ സമയത്താണ് ഒരു US ബേസ്ഡ് കമ്പനിയുടെ പ്രൊജക്റ്റ്‌ നമുക്ക് കിട്ടുന്നത്. ഇന്റർനാഷണൽ ലെവലിൽ നമ്മുടെ ബിസിനസ്സ് ഉയർത്താൻ കഴിയും ആ പ്രൊജക്റ്റ്‌ നമ്മൾ ചെയ്യത് വിജയിപ്പിച്ചാൽ. പക്ഷേ അതിന് ഞാൻ ഒരു മൂന്നുമാസം അവിടെ നിൽക്കണം. അവളെ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം ഉണ്ടെങ്കിലും നമ്മുടെ ബിസിനസിന്റെ നല്ലതിന് വേണ്ടിയല്ലേ എന്ന് കരുതി ഞാൻ പോകാൻ തയ്യാറായി. തിരിച്ച് വന്നാൽ എന്റെ ഇഷ്ടം അവളെ അറിയിക്കും എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ ഞാൻ അവളെയും മനസ്സിൽ ഏറ്റി കടല് കടന്നു. അവിടെ ചെന്നതും പിന്നെ അങ്ങോട്ട് തിരക്കുകൾ ആയി. അവളെ കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷവും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ പ്രൊജക്റ്റ്‌ എല്ലാം സക്സസ്ഫുൾ ആയി ചെയ്യത് തീർത്ത് അവൾക്ക് വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങാൻ പോയ സമയത്താണ് നീന്നെ എന്തോ ആവശ്യത്തിന് ഞാൻ വിളിക്കുന്നത്. അപ്പോൾ നീ എന്തോ ആകെ ബഹളങ്ങൾ ഉള്ളടിത്ത് നിൽക്കുന്നതുപോലെ തോന്നി നീ എവിടെയാ എന്ന് ചോദിച്ചതിന് നീ തന്ന മറുപടി എന്നെ അടിമുടി എരിച്ചുകളഞ്ഞു..

എ.. എന്റെ.. ജെനിയുടെ ക.. കല്യാണം ആണ് നാളെ എന്ന്.. അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നത് പോലെ അവന്റെ മുഖം ആകെ ചുവന്നു. കണ്ണുകൾ കലങ്ങി. മുഷ്ടി ചുരുണ്ടു.

എബിക്ക് അവന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല എബിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ഇപ്പൊ അത് ആലോചിക്കുമ്പോൾ തന്നെ അവൻ ഇത്രേം തകർന്നെങ്കിൽ ആ സമയത്തെ അവന്റെ അവസ്ഥ എബിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നുണ്ടായില്ല. ഡേവിയെ ഇത്രയും തകർന്നിട്ട് ഇതുവരെ കണ്ടിട്ടില്ല എന്ന് എബി ആലോചിച്ചു. ആൻസി ഉപേക്ഷിച്ചു പോയപ്പോൾ പോലും ചേട്ടായി സ്ട്രോങ്ങ്‌ ആയിരുന്നു. പക്ഷേ ഇത് കഴിഞ്ഞ് പോയ കാര്യങ്ങൾ ചിന്തിക്കുമ്പോൾ വരെ ഇത്രയും തകർന്നെങ്കിൽ ജെനി ആയിരുന്നു ചേട്ടായിടെ പ്രാണൻ… എബി സ്വന്തം കണ്ണുകൾ തുടച്ചുകൊണ്ട് കണ്ണടച്ചിരിക്കുന്ന ഡേവിയെ വിളിച്ചു..

ചേട്ടായി…