രചന – കണ്ണന്റെ മാത്രം
കുറച്ചുനേരം എടുത്തു ലിബിൻ ഒന്നു ഓക്കെ ആവാൻ..
ഞാൻ ഇല്ലാതാക്കിയേനെ നിന്നെ ഒക്കെ. പക്ഷേ അറിഞ്ഞിരുന്നില്ല ആരൊക്കെയാ ഇതിന് പിന്നിൽ എന്ന്. ഇവൻ ആറുമാസത്തോളം ആണ് കഴുത്തിന് കീഴ്പോട്ട് തളർന്നു ഹോസ്പിറ്റലിൽ കിടന്നത്. പിന്നെ അതിൽ നിന്നും റിക്കവർ ആയിട്ടും അവൻ നോർമൽ ആയിരുന്നില്ല. ആരോടും ഒന്നും മിണ്ടാതെ ഒരു പ്രതികരണവും ഇല്ലാതെ ഇങ്ങനെ ഇരിക്കും. ഒരിക്കൽ ഡൽഹിയിൽ മാളിൽ വച്ച് നിന്നെ കണ്ടപ്പോൾ ആണ് അവൻ ആദ്യമായിട്ട് വയലന്റ് ആയത്. പക്ഷേ അപ്പൊ ഞങ്ങൾക്ക് അത് മനസിലായില്ല. പിന്നെ ഒരുതവണ ടീവിയിൽ എന്തിന്റെയോ പേരിൽ നിന്റെ ഫോട്ടോ കണ്ടപ്പോൾ ആണ് പിന്നെ അവൻ വയലന്റ് ആവുന്നത്. ലിയ(ലിഡിയ)അന്ന് അത് വിളിച്ചു പറയുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു നിനക്കൊക്കെ എന്തോ ബന്ധമുണ്ട് ലിനിയുടെ മിസ്സിംഗും ആയിട്ടെന്ന്…
നിങ്ങളുടെ മൂന്നുപേരുടെ ഫോട്ടോ കണ്ടപ്പോഴും അവൻ വയലന്റ് ആയി. അവനെ കാണിക്കുന്ന ഡോക്ടർ പറഞ്ഞു ചിലപ്പോ നിന്റെ ഒക്കെ പ്രസൻസ് അവൻ പെട്ടന്ന് റിക്കവർ ആവാൻ സാധ്യത കൂട്ടും എന്ന്… ഡേവി പറഞ്ഞു നിർത്തി..
പിന്നെ അങ്ങോട്ട് എല്ലാം ഒരു പ്ലാനിങ് ആയിരുന്നു. ബിസിനസ്സിന് സഹായം ചോദിച്ച് നിന്റെ പപ്പയെ വിളിച്ചത് ദേ ഇവളുടെ ബുദ്ധി ആയിരുന്നു. പണത്തിനോട് ആർത്തിയുള്ള അയാൾ ഞങ്ങളുടെ കൂടെ കൂടാൻ എന്തെങ്കിലും ചെയ്യും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ ഒരു കല്യാണം ഞങ്ങൾ പ്രതീക്ഷിച്ചില്ല. അങ്ങനെ ഒരു പ്രൊപോസൽ മുന്നോട്ട് വന്നപ്പോ ആകെ ടെൻഷൻ ആയി എന്തു ചെയ്യും എന്നാലോചിച്ചിട്ട്. ചേട്ടായിടെ കൂടെ വന്നു വന്ന് ലോ ലവൻ എന്റെ ഒറിജിനൽ അളിയൻ എന്റെ പെങ്ങളെ വളച്ച് കുപ്പിയിൽ ആക്കിയിരുന്നു… ലിബി ദേവനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ദേവന്റെ മുഖത്ത് ഒരു ചമ്മിയ ചിരി വിരിഞ്ഞു.. ലിയ ലിബിയെ നോക്കി കണ്ണുരുട്ടിയതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചിട്ട് ആൽഫിയെയും കൂട്ടരെയും നോക്കി. അതോടെ അവന്റെ മുഖം മുറുകി..
നിന്റെ പപ്പയും മമ്മിയും നിന്നെയും കൊണ്ട് വീട്ടിൽ വന്നപ്പോൾ നിന്നെ കണ്ടതുകൊണ്ടാണ് ഇവൻ വയലന്റ് ആയത്. പക്ഷേ അതൊരു തരത്തിൽ ഉപകാരം ആയി. പള്ളിയിൽ ഒന്നും പോകാൻ പറ്റില്ല ഇവൻ വയലന്റ് ആവും നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്നൊക്കെ പറഞ്ഞപ്പോ നിങ്ങൾക്ക് എന്തേലും ഡൌട്ട് തോന്നുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കിട്ടാൻ പോകുന്ന പണം ആലോചിച്ചപ്പോൾ നീയൊന്നും ലോജിക്കൽ ആയി പോലും ചിന്തിക്കാഞ്ഞത് ഞങ്ങളുടെ ഭാഗ്യം… ലിയ ഒരു പുച്ഛത്തോടെ പറഞ്ഞു..
നിനക്ക് ഒരു കാര്യം അറിയോ ആൽഫ്രഡേ… ഡേവി ചോദിച്ചപ്പോൾ ആൽഫി എന്താണെന്ന രീതിയിൽ ഡേവിയെ നോക്കി..
അന്ന് നിങ്ങളുടെ രജിസ്റ്റർ മാര്യേജിന്റെ അന്ന് അത് ഒറിജിനൽ ആയിരുന്നു പക്ഷേ ചെക്കൻ ദേ ഇവൻ ആയിരുന്നു എന്ന് മാത്രം.. ഡേവി ദേവനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഡേവി അത് പറഞ്ഞതും ആൽഫി അവനെ സംശയത്തിൽ നോക്കി.
അവന് എങ്ങനെ ആലോചിച്ചിട്ടും അതെങ്ങനെ എന്ന് അറിയുന്നുണ്ടായില്ല.
ഇവരുടെ ഒരു അകന്ന ബന്ധത്തിലെ ചാച്ചൻ എന്നും പറഞ്ഞ് ഒരാൾ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ അന്ന് അത് ദേ ഇവൻ ആയിരുന്നു. കുറച്ച് കാശും പിന്നെ രജിസ്റ്റാർ ഇവരുടെ പപ്പയുടെ ഫ്രണ്ടും ആയപ്പോൾ അവിടെയും ദൈവം ഞങ്ങളുടെ കൂടെ നിന്നു. അന്ന് നീ ഒപ്പിട്ടത് ദേ ഇവരുടെ കല്യാണത്തിന് സാക്ഷി ആയിട്ടാണ്. അത്ര പോലും നിനക്ക് വേറെ ഒന്നിലും ശ്രദ്ധ ഉണ്ടായിരുന്നില്ല. നിന്റെ മനസ്സിൽ മുഴുവൻ വന്നുചേരാൻ പോകുന്ന പണത്തെ കുറിച്ചായിരുന്നു ചിന്ത. നിങ്ങൾക്ക് പണത്തോടുള്ള ആർത്തി ഞങ്ങളെ എല്ലാ രീതിയിലും സഹായിച്ചു. പിന്നെ നിങ്ങൾ അവിടെ ആ വീട്ടിൽ താമസിച്ചപ്പോ അധികവും ഞങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നു നീ. ഇടക്കിടക്ക് നിന്നെ കാണുമ്പോൾ വയലൻന്റ് ആയിരുന്ന ഇവൻ പിന്നെ പിന്നെ സൈലന്റ് ആയി തുടങ്ങി. ഡോക്ടറോട് പറഞ്ഞപ്പോൾ നല്ല സൈൻ ആണെന്ന് പറഞ്ഞു. പിന്നെ നീ മാറ്റിയ മരുന്ന് അത് നീ തന്നെ ആണ് കഴിക്കുന്നത്. എന്നും രാത്രി നിനക്ക് ഇവൾ കൊണ്ട് തരുന്ന പാലിൽ കലക്കി തരുന്നുണ്ട് അത്. അതാ നിനക്ക് ഇപ്പൊ ദേഷ്യം ഒന്നും കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്. 6 മാസം മുൻപാണ് എനിക്ക് ഇവന്റെ കാൾ വരുന്നത്. അവന് എല്ലാം ഓർമ വന്നു എന്നും പറഞ്ഞ്. ലിനിയുടെ കാര്യം പറഞ്ഞ് അവൻ കരഞ്ഞ കരച്ചിൽ ഉണ്ടല്ലോ ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. അന്നത്തോടെ നിന്റെ ഒക്കെ പതനം ഞാൻ തീരുമാനിച്ചതാ. ദേ ഇവൻ കൂടി നാട്ടിൽ വന്ന് കിട്ടാൻ വേണ്ടിയാ ഇത്രയും നാൾ കാത്തിരുന്നത്.. ഡേവി എഡ്ഢിയെ കാട്ടി പറഞ്ഞു..
ഇനി നിങ്ങൾക്ക് ഒക്കെ ഉള്ള ശിക്ഷ ഞാൻ വിധിക്കും. എന്റെ ഇച്ചേച്ചിയുടെ കരച്ചിൽ എനിക്ക് ഇപ്പോഴും കേൾക്കാം എന്റെ ചെവിയിൽ. അതിലും ഉറക്കെ നീയൊക്കെ കരയണം. അതെനിക്ക് ആസ്വദിച്ചു കേൾക്കണം… വല്ലാത്തൊരു ഉന്മാദത്തോടെ ലിബി പറഞ്ഞു..
വേ…ണ്ട ഞാ.. ഞ..ങ്ങൾ ഇനി.. ഒ.. ന്നിനും.. വ.. രില്ല..ഭയത്താൽ വിറച്ചുകൊണ്ട് ആൽവി പറഞ്ഞു…
അതിന് നിന്നെ ഒക്കെ വിട്ടാലല്ലേ പിന്നെ വല്ലതിനും വരാൻ പോകുന്നത്. നീ ഒന്നും ഇവിടെ നിന്ന് ജീവനോടെ പോകില്ല… ലിബി ഒരു പുച്ഛചിരിയോടെ പറഞ്ഞു.
ദേവാ ലിയയെയും കൊണ്ട് പുറത്തേ…..
പറ്റില്ല ചേട്ടായി ഇവന്മാർ അനുഭവിക്കാൻ പോകുന്ന ഓരോ വേദനയും എനിക്ക് എന്റെ കണ്ണിൽ കാണണം… ഡേവിയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ലിയ പറഞ്ഞു.
അവള് നിന്നോട്ടെ ഡാ .. അവൾക്ക് അമ്മ തന്നെ ആയിരുന്നു ഇച്ചേച്ചി. ആ അവരെ ആണ് ഇവർ പിച്ചിച്ചീന്തി കൊന്നത്…ലിബി പറഞ്ഞു..
അവൻ നേരെ അടുത്തുള്ള ടേബിളിലേക്ക് പോയി സർജിക്കൽ ഗ്ലൗസ് കൈയിൽ ഇട്ടുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
അപ്പോഴേക്കും ദേവനും കൂട്ടരും ചേർന്ന് അവരെ അവർ കൊണ്ടുവന്ന മൂന്നു ഡസ്ക്കുകളിലേക്ക് മലർത്തി കിടത്തിയിരുന്നു. അവരുടെ കൈയും കാലും ബന്ധിച്ചിരുന്നു. വായയും ഒരു ടാപ് വച്ച് ഒട്ടിച്ചിരുന്നു..
ലിബി ആദ്യം തന്നെ ആൽവിയുടെ അടുത്തേക്കാണ് വന്നത്. അവൻ കൈയിൽ ഉള്ള സർജിക്കൽ ബ്ലൈഡ് കൊണ്ട് നെറ്റിമുതൽ താഴോട്ട് ഉരച്ചുകൊണ്ട് വന്നു. ആൽവിയുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. മുഖം വിളറി വെളുത്തു. അവൻ തലയിട്ട് വേണ്ട വേണ്ട എന്ന രീതിയിൽ ആട്ടിക്കൊണ്ടിരുന്നു. ലിബി പക്ഷേ അതൊന്നും കണ്ടിരുന്നില്ല. അവന്റെ കണ്ണിൽ അവന്റെ ഇച്ചേച്ചിയുടെ ചിരിക്കുന്ന മുഖവും
ചെവിയിൽ അവളുടെ അലറിയുള്ള കരച്ചിലും മാത്രം ആണ് കേട്ടുകൊണ്ടിരുന്നത്. അവൻ ആ ബ്ലേഡ് കൊണ്ട് വന്ന് ആൽവിയുടെ ജീൻസിൽ തൊട്ടതും അവിടെ നിന്നിരുന്ന രണ്ടുപേർ അവന്റെ ജീൻസ് താഴേക്ക് ആക്കി കൊടുത്തു.. അടുത്തനിമിഷം ആൽവിയുടെ കണ്ണുകൾ മിഴിഞ്ഞു. അവൻ അലറി കരയാൻ പോലും കഴിയാതെ വേദനയാൽ പിടഞ്ഞു. ലിബി ഒരു വികാരവും ഇല്ലാതെ അവന്റെ ആണത്തം പച്ചക്ക് മുറിച്ചു മാറ്റി.. അപ്പോഴേക്കും അവന്റെ മുഖത്ത് നിന്ന് ആ പ്ലാസ്റ്ററും എടുത്തു മാറ്റിയിരുന്നു…
ആആആ……. ആൽവിയുടെ അലറിയുള്ള കരച്ചിൽ അവിടെ മുഴങ്ങി കേട്ടു. എഡ്ഢിയും ആൽഫിയും കണ്ണുകൾ ഇറുക്കി അടച്ചു. ആൽവിയുടെ കരച്ചിൽ കേൾക്കുംതോറും അവർക്കും ഭയം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.
ലിബി അവരുടെ അടുത്തേക്ക് എത്തും തോറും രണ്ടാളും അവരുടെ ശരീരം ഇട്ട് പിടപ്പിച്ചു. തലയും വേണ്ട എന്ന രീതിയിൽ ആട്ടി കൊണ്ടിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആൽവിക്ക് ഉണ്ടായ അതേ വേദന തന്നെ എഡ്ഢിക്കും ആൽഫിക്കും ലിബി കൊടുത്തു. മൂന്നുപേരുടെയും കരച്ചിൽ അവിടെ മുഴങ്ങി കൊണ്ടിരുന്നു. ആൻസി അവിടെ നടന്നതെല്ലാം കണ്ട് വിറങ്ങലിച്ചിരുന്നു.
ലിബി ഇനി എന്താ നിന്റെ പ്ലാൻ… ഡേവി ചോദിച്ചു..
ലിബി അവന്റെ ബാഗിൽ നിന്ന് മൂന്ന് ബോട്ടിൽ എടുത്തു. ദേ ഈ മരുന്ന് കണ്ടോ.******* മരുന്നാണ് ഇത്. ഇത് ശരീരത്തിൽ എത്തിയാൽ ഓരോ നേർവുകൾ ആയി പൊട്ടി തുടങ്ങും. അസിഹ്യമായ വേദനയും രണ്ടുമൂന്നു മണിക്കൂർ എടുത്ത് വേദന മുഴുവൻ അറിഞ്ഞു പതിയെ മരിക്കുകയെ ഉള്ളൂ.. ഇതാണ് ഇവർക്കുള്ള എന്റെ ശിക്ഷ. ഓരോ സെക്കൻഡും വേദന അറിഞ്ഞുകൊണ്ടുള്ള മരണം…
വേണ്ട.. ലിബി.. ഞങ്ങൾ ഇനി ഒന്നിനും വരില്ല.. ഈ ഒരു തവണത്തേക്ക് ക്ഷമിക്കണം.. വേദനക്കിടയിലും ആൽഫി എങ്ങനെ ഒക്കയോ പറഞ്ഞു.
ഹഹ.. ഇതിലും ദയനീയമായി കെഞ്ചിയില്ലെടാ എന്റെ ഇച്ചേച്ചി നിന്നോട് ഒക്കെ. അതൊക്കെ കേട്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതെ കിടന്ന ആ സമയത്ത് ഞാൻ തീരുമാനിച്ചതാണ് നിന്റെ ഒക്കെ മരണം അത് എന്റെ കൈകൊണ്ടാവണം എന്ന്. അത് ദൈവം കേട്ടു അതുകൊണ്ടല്ലേ ജീവൻ പോലും നഷ്ടമായെക്കാവുന്ന ആക്‌സിഡന്റിൽ നിന്ന് ദേ ഇവൻ രക്ഷപെട്ട് വന്നത്. എന്റെ കൈകൊണ്ട് മരിക്കാൻ.. അല്ലേടാ അവൻ എഡ്ഢിയുടെ കാലിൽ തട്ടികൊണ്ട് പറഞ്ഞു. അവൻ വേദനയോടെ ഒന്ന് ഞെരങ്ങി..
പിന്നെ ലിബി അടുത്തുനിൽക്കുന്ന ആളുകളെ കണ്ണുകാട്ടിയതും അവർ മൂന്നിന്റെയും വായ മൂടി കെട്ടി. ലിബി സിറിഞ്ചിൽ മരുന്ന് കേറ്റി അവരുടെ കഴുത്തിലെ ഞെരമ്പിൽ തന്നെ കുത്തിയിറക്കി.. അവരുടെ കണ്ണുകൾ മിഴിഞ്ഞു.. അവരെ അവിടെ വിട്ടുകൊണ്ട് ലിബി ഡേവിയുടെ അടുത്തേക്ക് വന്നു.
ചേട്ടായി ഇവൾക്ക് എന്താ വേണ്ടത്…
അവൾ എന്റെ അലൻ കിടക്കുന്നതിലും ദയനീയമായി കിടക്കണം ലിബി. തല ഒന്ന് അനങ്ങിയതിന് എന്റെ കുഞ്ഞ് വേദനകൊണ്ട് പിടഞ്ഞത് കണ്ട ആ നിമിഷം ഞാൻ തീരുമാനിച്ചതാണ് അതിലും കൂടുതൽ വേദന ഇവൾ അറിയണം എന്ന്… ഡേവി വൈരാഗ്യത്തോടെ ആൻസിയെ നോക്കി പറഞ്ഞു.
വേ.. ണ്ട.. ഡേവി.. ഡ്.. ഞാൻ.. അറി.. യാതെ.. ഇനി.. ഒന്നി.. നും.. വരി.. ല്ല.. എന്നോട്.. ക്ഷമി.. ക്കണം.. പേടിച്ച് വിറച്ചുകൊണ്ട് ആൻസി പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് ജെനിയെയും അലനെയും ആക്‌സിഡന്റ് ആക്കാൻ തോന്നിയത് ആലോചിച്ച് അവൾ സ്വയം ശപിച്ചു..
അവളുടെ പേടിയും വിറയലോടെ ഉള്ള സംസാരവും ഒക്കെ കണ്ട ഡേവി അവളെ നോക്കി വന്യമായി ചിരിച്ചു..
………….
കുറിപ്പ് :-
ഇതിൽ പറഞ്ഞിട്ടുള്ള പോലത്തെ മരുന്ന് ഉണ്ടോന്ന് എനിക്ക് അറിയില്ല ട്ടോ. പീഡിപ്പിച്ചു കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ അവരെ ഇങ്ങനെ ഒക്കെ കൊല്ലണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അതാണ് ഇവിടെ എഴുതിയത്. പിന്നെ നമ്മുടെ നിനക്കായ് ക്ലൈമാക്സിലേക്ക് അടുത്തു കേട്ടോ. എല്ലാവരും റിവ്യൂസ് തരണം കേട്ടോ.. 😊😊

by