The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
പുലരിയുടെ പൊൻ വെളിച്ചം മിഴികളെ തഴുകി ഉണർത്തിയതോടെ നന്ദിനിക്കുട്ടി ഉണർന്നു..പൂച്ചക്കുഞ്ഞിനെ പോലെ പറ്റിച്ചേർന്നു കിടന്നുറങ്ങുന്ന ആരതിമോളെ സാകൂതം നോക്കി..കുഞ്ഞിക്കണ്ണുകൾ അടച്ചു അമ്മയുടെ മാറിലൊട്ടിയതു പോലെ അവൾ സുഖകരമായ ഉറക്കത്തിലാണ്…
ആരതി മോളെ ഉണർത്താതെ ഒന്നുകൂടി ചേർത്തു പൊതിഞ്ഞു പിടിച്ചു നന്ദിനിക്കുട്ടി ഒന്നുകൂടി മിഴികൾ പൂട്ടി..അമ്മയാകാതെ തന്നെ ഒരു മാതൃവാത്സല്യം അവളെ തഴുകി തലോടി..
നിദ്രയുടെ ആലസ്യത്തിൽ എപ്പോഴോ കുഞ്ഞൊന്ന് അനങ്ങിയതും അവൾ മിഴികൾ തുറന്നു…പുഞ്ചിരിയോടെ തന്നെ നോക്കി കിടക്കുന്ന മോളെ കണ്ടു..
“ഗുഡ് മോർണിംഗ് ടീച്ചറമ്മേ …
ആരതിമോൾ വിഷ് ചെയ്തു…എല്ലാം കുഞ്ഞിലേ മുതൽ ആരവ് പഠിപ്പിച്ചിരുന്നു..
” വെരി വെരി ഗുഡ് മോർണിംഗ് ആരതി മോളെ…
സന്തോഷത്തോടെ അവളും തിരികെ വിഷ് ചെയ്തു….
“അച്ഛനാണോ മോളേ ഇതെല്ലാം പഠിപ്പിച്ചത്…
” അച്ഛയാ ടീച്ചറമ്മേ….
നന്ദിനിയിലൊരു പുഞ്ചിരി ഉണർന്നു…മോളെ എടുത്തു വാഷ് റൂമിൽ ഇരുത്തി…അതിനു ശേഷം നന്ദിനിക്കുട്ടിയും കയറി…
പുറത്തേക്കിറങ്ങിയ നന്ദിനി മോൾക്ക് കുഞ്ഞ് ബ്രഷ് ൻൽകി..ഇരുവരും പല്ല് ബ്രഷ് ചെയ്തു മുഖം കഴുകി…
“നമുക്കിനി ചായ കുടിക്കാം.വാ മോളേ…
മോളേയും എടുത്ത് കിച്ചണിലേക്ക് ചെന്നു..ഉമ അവിടെ ഉണ്ടായിരുന്നു…
” മുത്തശ്ശിയെ വിഷ് ചെയ്യു മോളെ…
.
ടീച്ചറമ്മ പറഞ്ഞതു കേട്ട് അവരെയും വിഷ് ചെയ്തു…
“മിടുക്കി കുട്ടി…
ഉമ അവളെ അഭിനന്ദിച്ചത് പുഞ്ചിരിയോടെ ഏറ്റുവാങ്ങി…ചായ കുടിയും കഴിഞ്ഞു അച്ഛനും അങ്കിളിനും ഗുഡ് മോർണിംഗ് പറഞ്ഞു ആന്റിയുടെ മുറിയിലേക്ക് പോയി…അവിടെയും കുറച്ചു സമയം ചിലവഴിച്ച ശേഷം തിരികെ മുറിയിലെത്തി കുഞ്ഞിനെ കുളിപ്പിച്ച ശേഷം അവളും കുളിച്ചൊരുങ്ങി…
” വാ..നമുക്കിനി ബ്രേക്ക് ഫാസ്റ്റ് കഴിക്കാം..
ആരതിമോൾ സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു…ആനന്ദനും ബാലനും ഉമയും അവർക്കൊപ്പം ഇരുന്നു…എല്ലാവരെയും സംസാരത്തിലൂടെ ആരതിക്കുട്ടി കയ്യിലെടുത്തു…
“നമുക്കിനി അച്ഛയുടെ അടുത്തേക്ക് പോകാം മോളൂ….
കുഞ്ഞിക്കണ്ണുകൾ തിളങ്ങുന്നത് കണ്ടു..
” ഞാൻ റെഡി ടീച്ചറമ്മേ….
മോളേയും ഒരുക്കി അവളും ഒരുങ്ങി താഴേക്കു ചെന്നു…
“അച്ഛാ ഹോസ്പിറ്റലിൽ വരെ പോയിട്ട് വരാം…
” പോയിട്ടു വാ മോളെ…
ബാലൻ അനുമതി നൽകിയതും അവളുടെ മുഖം ചുവന്നു…അയാളത് പ്രത്യകം ശ്രദ്ധിച്ചു….
ഉമ നാലഞ്ചു ഇഡ്ഡിലിയും ചട്നിയും ടിഫിനിൽ ആക്കി കൊണ്ടുവന്നു…
“പോയിട്ട് വരാം അമ്മേ…
അമ്മയോടും യാത്ര ചോദിച്ചു നന്ദിനിക്കുട്ടിയും മോളും കാറിൽ ഹോസ്പിറ്റലിലേക്ക് പോയി…ആരവ് അപ്പോൾ മുറിയിൽ കണ്ണടച്ചു കിടക്കുകയായിരുന്നു…അവർ വന്നത് അറിഞ്ഞില്ല…
നെറ്റിയിലൊരു തണുപ്പ് വീണതറിഞ്ഞ് അയാൾ കണ്ണുകൾ തുറന്നു…ചന്ദനക്കുറിയും അണിഞ്ഞ് പുഞ്ചിരിയോടെ നന്ദിനിക്കുട്ടിയും മോളും നിൽക്കുന്നു…
” ചൂട് കുറച്ചു കുറഞ്ഞിട്ടുണ്ട് അല്ലേ ആരവ്…
അവന്റെ നെറ്റിയിൽ നിന്നും കയ്യെടുക്കാതെ ആയിരുന്നു ചോദ്യം..
കുറവുണ്ട് ടീച്ചറേ….
“മ്മ്മ്….പല്ല് ബ്രഷ് ചെയ്തോ…
” രാവിലെ കഴിഞ്ഞു…
അയാളൊന്നു പുഞ്ചിരിച്ചു…നന്ദിനിക്കുട്ടി കുറച്ചു സമയത്തേക്ക് ആ മനോഹരമായ ചിരി നോക്കി നിന്നു…വല്ലാത്തൊരു ആകർഷണമാണാ പുഞ്ചിരിക്കെന്നു തോന്നി…
“അമ്മ ഇഡ്ഡിലി തന്നു വിട്ടുട്ടുണ്ട് കഴിക്കാം എഴുന്നേൽക്ക്….
കുറച്ചു പ്രയാസപ്പെട്ടെങ്കിലും എഴുന്നേറ്റ് ചാരിയിരുന്നു….നന്ദിനിക്കുട്ടി ടിഫിന്റെ മൂടി തുറന്നു ഇഡ്ഡിലി നാലായി മുറിച്ചു ഒരു പീസ് ചട്നിയിൽ മുക്കി അവന്റെ ചുണ്ടിനു നേരെ കൊണ്ടു വന്നു…
” ഇങ്ങ് തന്നേക്കൂ ടീച്ചറേ ഞാൻ കഴിച്ചോളാം….
“ഞാൻ തന്നാൽ കഴിക്കില്ലേ ആരവ്…
അവളുടെ മുഖത്ത് വിഷാദം വന്നു മൂടി….കണ്ണുകളിൽ സങ്കടം തിരതല്ലി…
നന്ദിനിക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞതും ആരവ് വായ് തുറന്നു… പതിയെ അവനാ സ്നേഹത്തിന്റെ സ്വാദ് തിരിച്ചറിഞ്ഞു…
എവിടെയൊക്കോ നന്ദിനിയിൽ അമ്മുവിന്റെ പെരുമാറ്റങ്ങളും ചലനങ്ങളും ഓർമ്മിപ്പിക്കുനതായി അവനറിഞ്ഞു..
ഫ്ലാസ്ക്കിൽ നിന്നും ചായ പകർന്നു അവനു കൊടുത്തു..
” താങ്ക്സ് ടീച്ചർ…
“ആരവ് ഈ ടീച്ചർ വിളി ഒന്ന് നിർത്താമോ…
ചിരിയോടെ ചോദിച്ചു…
” പിന്നെ എന്താ നന്ദിനിക്കുട്ടിയെന്ന് വിളിച്ചാൽ മതിയോ…
“വേണ്ടാ എല്ലാവരും അങ്ങനെ എന്നെ വിളിക്കുക..ആരവ് മാത്രം എന്നെ നന്ദിനി എന്നു വിളിച്ചാൽ മതി…
” ശരി..അങ്ങനെയാകട്ടെ…
“അങ്ങനെ ആയാൽ പറ്റില്ല..ഒന്ന് വിളിച്ചേ നന്ദിനിയെന്ന് …
കേൾക്കാനുളള കൊതിയോടെ കാതുകൾ കൂർപ്പിച്ചു..
” നന്ദിനി…..
“എന്തോ…
കാതരമായി വിളി കേട്ടു അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..പതിയെ അവളുടെ മുഖം ചെമ്പരത്തി പൂ പോലെ ചുമന്നു..അവളുടെ മിഴികളിൽ അനുരാഗത്തിന്റെ പൂക്കൾ വിരിഞ്ഞു…ഹൃദയത്തിൽ നിന്നും അവനോടുളള സ്നേഹത്തിന്റെ മിഴിനീരുറവ പൊട്ടി ഒഴുകുന്നത് നന്ദിനി അറിഞ്ഞു…
പ്രണയം അങ്ങനെയാണ്… ആരോടും ആർക്കും എപ്പോൾ വേണമെങ്കിലും തോന്നാം..അതിനു പ്രായവും പക്വതയും വേണമെന്നില്ലെന്നു മാത്രം…
തുടരും…