രചന – കണ്ണന്റെ മാത്രം
പെട്ടന്ന് ആൽവി ബോധം വന്നത് പോലെ അവനെ പോയി തടഞ്ഞു..
വേണ്ട ചേട്ടായി ഒന്നും ചെയ്യല്ലേ…
ഇച്ചായാ അവളെ വിട്… ലിഡിയയും പറഞ്ഞു..
ആൽവിയുടെ ശ്രമത്തിന്റെ ഫലമായി ആൻസിയുടെ കഴുത്തിൽ നിന്ന് ആൽഫിയുടെ കൈകൾ അയഞ്ഞു മാറി. ആൻസി ചുമച്ചുകൊണ്ട് അവിടെ തളർന്ന് ഇരുന്നുപോയി. അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ലിഡിയ വേഗം കുറച്ച് വെള്ളം എടുത്ത് കുടിക്കാൻ കൊടുത്തു ആൻസിക്ക്. കുറച്ച് നേരം എടുത്താണ് ആൻസിക്ക് ശ്വാസം നേരെ ആയത്. അപ്പോഴും നിലവിട്ട് നിൽപ്പായിരുന്നു ആൽഫി.
എന്താ ചേട്ടായി ഇത്. സമാധാനപ്പെട്. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞിരുന്നിട്ട് കാര്യം ഒന്നും ഇല്ലല്ലോ. ഇനി അടുത്തെന്താണെന്നു ആണ് തീരുമാനിക്കേണ്ടത്… ആൽവി ആൽഫ്രഡിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇല്ലെടാ ഇനി ആ ഡേവിയുടെ പതനം കാണാതെ എനിക്ക് സമാധാനമില്ല. എന്റെ ജീവിതത്തിൽ ഇത്രേം വലിയ അപമാനം ഞാൻ നേരിട്ടിട്ടില്ല. ഇനി ഞാൻ അവന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ അവൻ തകർച്ചയുടെ വക്കിൽ ആയിരിക്കണം. അതിന് വേണ്ടത് എന്താണെങ്കിൽ ചെയ്യണം.
ചേട്ടായി ഇപ്പൊ അവർ അലേർട്ട് ആവും. നമുക്ക് കുറച്ചു ദിവസം ഒന്ന് ശാന്തമായി ഇരിക്കാം. അത് കഴിഞ്ഞ് ഡേവിക്കുള്ള കുഴി വെട്ടാം…
മ്മ്മ്.. അതു ശരിയാ.. ചുമച്ചു വയ്യെങ്കിലും ആൻസിയും പറഞ്ഞു.
ദേ ഇച്ചായാ.. ഇന്ന് ഇവളുടെ ഒക്കെ വാക്ക് കേട്ട് പോയി നാണംകെട്ടു. ഇനിയും ഓരോരുത്തർ പറയുന്നത് കേട്ട് പോയാൽ വേറെ വല്ലതും ആവും നഷ്ടപ്പെടാൻ പോകുന്നത്.. ലിഡിയ ആൽഫിയോടായി പറഞ്ഞു..
നീ എന്നെ ഭരിക്കാൻ വരണ്ട. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ഞാൻ തീരുമാനിച്ചോളാം. നിന്റെ അഭിപ്രായം വേണമെന്നില്ല.. ആൽഫി ലിഡിയയോട് ചാടികടിച്ചു.
വേണ്ടെങ്കിൽ വേണ്ട.. പറഞ്ഞ അറിയാത്തവൻ കൊള്ളുമ്പോൾ അറിഞ്ഞോളും.. ഹും.. അവൾ അതും പറഞ്ഞ് റൂമിലേക്ക് പോയി.
എന്റെ ചേട്ടായി ഇതിനെ എവിടെന്ന കിട്ടിയത് എന്ന് വച്ചാൽ അവിടെ കൊണ്ടോയി കള. എന്തിനാ ഇങ്ങനെ ഒരെണ്ണം ചേട്ടായിടെ ഭാര്യ ആയിട്ട്. കാണാനും കൊള്ളില്ല. എന്നാൽ നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്തൂടെ അതും ഇല്ല..
അവൾ പുറത്തുന്നുള്ളവർക്ക് മാത്രമാ എന്റെ ഭാര്യ. എനിക്ക് അവൾ പണം കായിക്കുന്ന മരം ആണ്. അവളോട് വല്യ അലമ്പിന് പോകാതെ ഞാൻ നിൽക്കുന്നത് അതു കൊണ്ടല്ലേ. എങ്ങനെയും അവൾടെ സ്വത്തുക്കൾ എന്റെ പേരിൽ എത്തണം. എന്നിട്ട് ഒരു ആക്‌സിഡന്റ് അവളും അവളുടെ ആ വട്ടൻ ആങ്ങളയും ക്ലോസ്. പിന്നെ ബന്ധുക്കൾ ഒന്നും കാര്യമായിട്ട് ഇല്ലാത്തത് കൊണ്ട് ആരും ഒന്നും ചോദിച്ച് വരികയും ഇല്ല.. ആൽഫി ക്രൂരമായ ചിരിയോടെ പറഞ്ഞു.
ചേട്ടായി ഒന്ന് പതുക്കെ പറ അല്ലെങ്കിൽ അവർ കേൾക്കും… ആൽവി അവൾ കേറിപോയ റൂമിലേക്ക് നോക്കി പേടിയോടെ പറഞ്ഞു.
ഇല്ലെടാ ആ റൂം സൗണ്ട് പ്രൂഫ് ആണ് പുറത്ത് നിന്ന് ഒന്നും അങ്ങോട്ടും കേൾക്കില്ല ഉള്ളിൽ നിന്ന് ഒന്നും ഇങ്ങോട്ടും കേൾക്കില്ല. ആ വട്ടന് ശബ്ദം ഒന്നും അധികം പറ്റില്ല. അതുകൊണ്ട് ഇങ്ങോട്ട് വരുന്നതിന് മുൻപ് ആ റൂം അങ്ങനെ എന്തൊക്കെയോ ചെയ്യിച്ചിട്ടുണ്ട് അവൾ..
മ്മ്.. എങ്കിൽ കുഴപ്പം ഇല്ല. എന്തായാലും കുറച്ചു ദിവസത്തേക്ക് നമുക്ക് ഒന്നു സൈലന്റ് ആവാം. അതു കഴിഞ്ഞിട്ട് ഡേവിക്ക് പൊള്ളിന്നിടം നോക്കി കുത്തിതുടങ്ങണം. അപ്പോഴേക്കും എഡ്ഢി കൂടി എത്തും… ആൽവി പറഞ്ഞു.
മ്മ്.. വലിയ ഇഷ്ടത്തോടെ അല്ലെങ്കിലും അവൻ ഒന്നു മൂളി.
ആൽഫി ആൻസിയെ നോക്കിയപ്പോൾ അവൾ അപ്പോഴും കഴുത്തു തടവിക്കൊണ്ടിരിപ്പായിരുന്നു.
സോറി ആൻസി.. ഞാൻ അപ്പോഴത്തെ എന്റെ ഒരു മെന്റാലിറ്റിയിൽ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല..
ഇട്സ് ഒക്കെ ആൽഫി.. ആൻസി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
എങ്കിൽ ഞങ്ങൾ അങ്ങ് പൊക്കോട്ടെ ചേട്ടായി. പിന്നെ വരാം അതും പറഞ്ഞുകൊണ്ട് ആൽവി പോകാനായി എഴുന്നേറ്റു. ആൻസിയും അവന് ഒപ്പം എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ആൽഫി സോഫയിൽ ആയി ചാരി കണ്ണുകൾ അടച്ചിരുന്നു..
………………
രാത്രി ഡേവി കിടക്കാനായി വരുമ്പോ ജെനി കുഞ്ഞിനെ ഉറക്കി ബേബി ബെഡിൽ കിടത്തുന്നതാണ് കണ്ടത്.
മോളുറങ്ങി അല്ലേ കൊച്ചേ..
ഉവ്വ് ഇച്ചായാ.. ഇന്ന് ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ഉറങ്ങി വീഴല്ലേ ആയിരുന്നേ. അതാ പിന്നെ മോളെയും എടുത്ത് പെട്ടന്നിങ്ങോട്ട് പോന്നത്.
മ്മ്.. ഇന്ന് പകല് നല്ല മേളം അല്ലേ ആയിരുന്നേ. അതാവും ഇത്രേം പെട്ടന്ന് ഉറങ്ങിയത്. എന്നാൽ നമുക്കും കിടക്കാം അല്ലേ.. എന്നും പറഞ്ഞ് ഡേവി കയറി കിടന്നു. ജെനി കുറച്ചുനേരം അവനെ നോക്കി നിന്നിട്ട് അവളും കയറി കിടന്നു.
കുറച്ചുനേരം അവൾ ഡേവിയെ തന്നെ നോക്കിക്കിടന്നു. പിന്നെ പതിയെ വിളിച്ചു.
ഇച്ചായാ….
എന്താ കൊച്ചേ… ഡേവി ചോദിച്ചു.
ഇച്ചായന് വിഷമം ഉണ്ടോ കുഞ്ഞ് ഇല്ലാതെ പോയത് ആലോചിച്ചിട്ട്..
വിഷമം ഉണ്ടോന്നു ചോദിച്ചാൽ വിഷമം ഉണ്ട്. പക്ഷേ ഞാൻ അത് അറിയുമ്പോഴേക്കും ആ കുഞ്ഞ് ഇല്ലാതെ ആയല്ലോ. അതുകൊണ്ട് വല്യ പ്രശ്നം ഇല്ല… ഡേവി അവളുടെ നേരെ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു..
രണ്ടുപേരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിക്കിടന്നു.
ജെനി….
മ്മ്… അവൾ വിറയലോടെ മൂളി. എന്തോ അവൻ ജെനി എന്ന് വിളിക്കുമ്പോൾ ഒരു വിറയൽ ആണ്…
എനിക്ക് നിന്നെ എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു…
മ്മ്.. അതിന് അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവനെ നോക്കാതെ മൂളി..
ഏഹ്..അടുത്ത നിമിഷം അവൻ ഞെട്ടലോടെ എഴുന്നേറ്റിരുന്നുകൊണ്ട് അവളെ നോക്കി. അവൾ അപ്പോഴും കണ്ണുകൾ ഇറുക്കി അടച്ച് കിടക്കുകയായിരുന്നു.
ഡേവി ഒരു കുസൃതി ചിരിയോടെ അവളെ മലർത്തികിടത്തി അവളുടെ മേലേക്ക് അമർന്നു. അപ്പോഴും അവൾ കണ്ണ് തുറക്കാൻ കൂട്ടാക്കിയില്ല.
ജെനി… കണ്ണ് തുറക്ക്..
മ്മ്ഹമ്.. അവൾ ഇല്ല എന്ന രീതിയിൽ മൂളി..
പ്ലീസ് പെണ്ണേ.. അവൻ അവളോട് കൊഞ്ചി..
പിന്നെയും അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി ഒപ്പം അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..
അതുകണ്ടതും അവനും അതേ ചിരിയോടെ അവളെ ഇക്കിളി ഇടാൻ തുടങ്ങി..
അയ്യോ.. ഇച്ചായാ.. നിർത്ത്.. എനിക്ക് ഇനി.. പറ്റില്ല…
ജെനി ചിരിച്ചുചിരിച്ച് ശ്വാസം മുട്ടുന്നതിനിടയിൽ പറഞ്ഞു.
എന്നാൽ എന്റെ മോള് വേഗം ആ കണ്ണ് തുറന്നേ.. ഡേവി ചിരിയോടെ പറഞ്ഞു.
ജെനിയും ഒരു ചിരിയോടെ കണ്ണ് തുറന്നു. അവൾ കണ്ണ് തുറന്ന അടുത്ത നിമിഷം അവളുടെ ആ ചിരി അവൻ കട്ടെടുത്തിരുന്നു. അവളുടെ കണ്ണുകൾ മിഴിഞ്ഞു. പിന്നീട് അത് പതിയെ അടഞ്ഞു അവളുടെ കൈകൾ അവനിൽ മുറുകി. അവളും കൂടി അതിൽ ചേർന്നപ്പോൾ ആ ചുംബനം വളരെ മനോഹരമായി. ഒരുപാട് കൊല്ലത്തെ ഇരുവരുടെയും പ്രണയം അവർ ആ ചുംബനത്തിലൂടെ പരസ്പരം പങ്കിട്ടുകൊടുക്കാൻ നോക്കി. ഡേവിയുടെ കൈകൾ അവളിൽ അലഞ്ഞു തുടങ്ങി. അവളിൽ നിന്ന് മൂളിച്ചകൾ വന്നു. അവൾക്ക് ശ്വാസം തടസ്സമായപ്പോൾ ഡേവി അവളിൽ നിന്ന് ചുണ്ടുകൾ വേർപ്പെടുത്തി.. അടുത്ത നിമിഷം അത് ശക്തിൽ അവളുടെ കഴുത്തിൽ പതിഞ്ഞു. അവളിൽ നിന്ന് ശീൽക്കാരം ഉയർന്നു. അവന്റെ മുഖം അവളുടെ കഴുത്തിൽ ആകെ അലഞ്ഞു.
അവരുടെ ശീൽക്കാരങ്ങൾ ആ മുറിയിൽ നിറഞ്ഞു. വസ്ത്രങ്ങൾ വേർപ്പെട്ടു. അവന്റെ കൈയും മുഖവും എല്ലാം അവളിൽ അലഞ്ഞു നടന്നു. ഏതോ ഒരു നിമിഷത്തിൽ അവൻ അവളെ എല്ലാ രീതിയിലും സ്വന്തമാക്കി.. രണ്ടുപേരുടെ കണ്ണുകളും ഒരുപോലെ നിറഞ്ഞൊഴുകി. അതുപക്ഷേ സന്തോഷത്തിന്റെ ആയിരുന്നു. ഇത്രേം കൊല്ലത്തെ ഇരുവരുടെയും പ്രണയം പൂവണിഞ്ഞ സന്തോഷത്തിന്റെ..
കുറച്ച് കഴിഞ്ഞ് രണ്ടുപേരും ഫ്രഷ് ആയി വന്നതിനുശേഷം അവന്റെ രോമാവൃതമായ നെഞ്ചിൽ തല വച്ച് കിടപ്പായിരുന്നു അവൾ..
കൊച്ചേ….
മ്മ്.. കുഴപ്പം ഒന്നുമില്ലല്ലോ…
മ്മ്ഹം.. അവൾ ഇല്ല എന്ന് മൂളി..
എന്റെ കൊച്ചേ ഇങ്ങനെ കൂമന്റെ പോലെ മൂളികളിക്കാതെ നിനക്ക് വായ തുറന്ന് പറഞ്ഞുകൂടേ…ഡേവി ഒരു കുസൃതി ചിരിയോടെ പറഞ്ഞു..
അവന്റെ നെഞ്ചിൽ തല വച്ച് കിടന്നിരുന്നവൾ തല പൊക്കി അവനെ കൂർപ്പിച്ചു നോക്കി…
കൊച്ചിന് കൂമനെപ്പോലെ എന്ന് പറഞ്ഞത് പിടിച്ചില്ല.. അവൻ കുസൃതി ചിരിയോടെ ആലോചിച്ചു.
അടുത്ത നിമിഷം അവന്റെ കരച്ചിൽ ഉയർന്നു അവിടെ. അവൻ അവൾ കടിച്ചുപറിച്ച അവന്റെ നെഞ്ചിൽ ഉഴിഞ്ഞുകൊണ്ട് അവളെ കൂർപ്പിച്ചു നോക്കി.
അവൾ അവനെ നോക്കി ഒന്നു ഇളിച്ച് കാണിച്ചു. പിന്നെ വീണ്ടും അവന്റെ നെഞ്ചിലേക്ക് കിടന്ന് ആ കടിച്ചിടത് പതിയെ ഒരു ഉമ്മകൊടുത്തു. അവനും നിറഞ്ഞ ചിരിയോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് കിടന്നു.. ഒരുപാട് നേരം അവർ എന്തൊക്കെയോ സംസാരിച്ച് കിടന്നു. പിന്നെ എപ്പോഴോ ഇരുവരും നിദ്രയെ പുൽകി..
…………………….
പിറ്റേന്ന് ജാനിമോളുടെ ശബ്ദം ആണ് ഇരുവരെയും ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്. ജെനി വേഗം എഴുന്നേറ്റ് ജാനിമോളെ എടുത്തു. അവനും എഴുന്നേറ്റ് ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു.
ജെനിക്ക് എന്തോ അവനെ നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു. അവനും അതു മനസ്സിലായി. അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. അവൻ അതേ ചിരിയോടെ അവളോട് പറഞ്ഞു.
എന്റെ കൊച്ചേ നീ ഇത്ര ചമ്മണ്ടാ.. ഇതൊക്കെ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ഇടയിൽ നടക്കേണ്ടത് തന്നെ ആയിരുന്നു…
ഒന്നു പോ ഇച്ചായാ.. എനിക്ക് ചമ്മൽ ഒന്നും ഇല്ല… അവൾ കെറുവിച്ചുകൊണ്ട് പറഞ്ഞു.
ഓഹ്.. ഇല്ലെങ്കിൽ വേണ്ട നല്ലത്.. അവൻ ചെറുചിരിയോടെ പറഞ്ഞു.
അല്ല കൊച്ചേ എന്ന് മുതൽ ആണ് സ്കൂളിൽ പോകുന്നത്… ജാനിമോളെ കളിപ്പിച്ചിരിക്കുന്ന ജെനിയെ നോക്കി അവൻ ചോദിച്ചു.
ഈ തിങ്കൾ മുതൽ പോണം ഇച്ചായാ.. കെട്ടിന് മുൻപ് ഒരാഴ്ച എടുത്തില്ലേ. അതുകൊണ്ട് മൂന്നാഴ്ചയെ കിട്ടിയൊള്ളു.
മ്മ്.. ഞാൻ പറയണോ അവിടെ പ്രിൻസിപ്പളിന്റെ അടുത്ത്.. അവൻ ചോദിച്ചു.
വേണ്ട ഇച്ചായാ.. പിള്ളേരുടെ പോർഷൻസ് കവർ ആവാൻ ഉണ്ട്. ഇനിയും ലീവ് എടുത്താൽ പിന്നെ പാടാവും..
ആണോ എങ്കിൽ നിങ്ങൾ രണ്ടാളും റെഡി ആയി വായോ. നമുക്ക് ചായ കുടി കഴിഞ്ഞിട്ട് അപ്പച്ചനേം അമ്മച്ചിയേയും കണ്ട് വരാം. ഇതിപ്പോ ഞായർ ആയില്ലേ. ഇനിയിപ്പോ അടുത്ത ശനിയും ഞായറും അല്ലേ പറ്റൂ..
ഏഹ്ഹ് വീട്ടിൽ കൊണ്ടുപോകുമോ എന്നെ… അവൾ നിറഞ്ഞ ചിരിയോടെ അത്ഭുധത്തോടെ ചോദിച്ചു. അവളുടെ ഓർമയിൽ അലക്സിയും ഒത്തുള്ള ജീവിതം തെളിഞ്ഞു. അവനായിട്ട് ഒരിക്കലും അവളെ വീട്ടിലേക്ക് കൊണ്ട് പോയിട്ടില്ല. പിന്നെ ഇടക്ക് അവൾ നിർബന്ധിച്ചാൽ ആണ് ഒന്നു പോകാൻ സമ്മതിക്കുന്നത്. പക്ഷേ അവൻ ചിലപ്പോഴെ വരുമായിരുന്നുള്ളൂ. അതാണ് ഡേവി ഇങ്ങോട്ട് വീട്ടിൽ പോകേണ്ട കാര്യം പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം ആയത്. ഡേവിയുടെ സംസാരം ആണ് അവളെ പഴയ കയ്പ്പുള്ള ഓർമകളിൽ നിന്ന് തിരികെ കൊണ്ട് വന്നത്.
പിന്നെ കൊണ്ടുപോകാതെ. നീ എന്റെ ഭാര്യ ആണെങ്കിലും അവരുടെ മകൾ അല്ലേ. അപ്പൊ അവർക്ക് നിന്നെ ഇടക്ക് കാണണ്ടേ. പിന്നെ അതു മാത്രം അല്ല. ഇപ്പൊ ക്രിസ്റ്റികൂടി ഇല്ലാത്തതുകൊണ്ട്
അവർക്കും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടാവും. നമുക്ക് പറ്റുന്ന മുടക്കിനൊക്കെ അങ്ങോട്ട് പോകാം. ഇടക്ക് അവരോട് ഇങ്ങോട്ടും വരാൻ പറയാം.. ചെല്ല് പോയി ഫ്രഷ് ആവ്. ദേ പെണ്ണ് പിന്നെയും ഉറങ്ങുന്നു… ജെനിയുടെ നെഞ്ചിൽ പതുങ്ങി ഇരുന്ന് ഉറങ്ങി തുടങ്ങിയ മോളെ കാട്ടി ഡേവി പറഞ്ഞു…
ശരി ഇച്ചായാ… ജെനി അതും പറഞ്ഞുകൊണ്ട് മോളെയും എടുത്തു ബാത്‌റൂമിലേക്ക് നടന്നു.

by