രചന – ജന്നാഹ്
“”എന്താ ഏട്ടാ അത്….”” “”അ… അത് ഒന്നൂല്ലാ… ജാനു ഡിവോഴ്സ് പെറ്റീഷൻ അയച്ചത് ആണ്….”” നിറയുന്ന മിഴികൾ മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തി അവൻ അവളോട് പറഞ്ഞു ഒപ്പിച്ചു…. “”ഓഹോ…. നല്ല കാര്യം…അവള് ഇങ്ങനെ നിൽക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് തോന്നി കാണും……”” നിസ്സാര മട്ടിൽ പറഞ്ഞു കൊണ്ട് കാർത്തു അകത്തേക്ക് പോയി…. ഹൃദയം നീറുന്നുണ്ട്….. പേപ്പറിൽ ഇന്ന് തന്നെ സൈൻ ചെയ്യണം…. നേരിട്ട് അവളുടെ കൈയിൽ കൊടുക്കണം….. അവസാനമായി ഒന്ന് സംസാരിക്കണം….. ഉറച്ച തീരുമാനങ്ങൾ കൈ കൊണ്ട് കാർത്തികേയൻ വീട് വിട്ടിറങ്ങി….. കാറിൽ കയറാൻ തോന്നിയില്ല… ബൈക്കിൽ തന്നെ പോയി…എന്നും അവളുടെ ഇഷ്ടം അതായിരുന്നല്ലോ…. അവളുടെ ഓഫീസിന്റെ മുന്നിൽ പോയി നിന്നു… ഒരു മാസത്തിനു ശേഷമുള്ള കൂടിക്കാഴ്ച… ആ പെണ്ണിനെ കാണാൻ അവന്റെ ഉള്ളം തുടി കൊട്ടി….. ഓഫീസ് ടൈം കഴിഞ്ഞ് അവള് ഇറങ്ങി വരുന്നത് കൊതിയോടെ നോക്കി കണ്ടു…
ജാനു…. തന്റെ പഴയ ജാനുവേ അല്ലെന്നുള്ള തോന്നൽ… ഈ ചുരുങ്ങിയ കാലയളവിൽ ഒത്തിരി മാറ്റങ്ങൾ വന്നത് പോലെ….. കാർത്തികേയനെ അവള് കണ്ടിരുന്നില്ല…..
ബസ് സ്റ്റോപ്പിൽ വന്നു നിൽക്കവേ അവളെ പിന്നിൽ നിന്നും അവൻ വിളിച്ചു…. “”ജാനു……. “” ഇത്രയും ദിവസം കേൾക്കാൻ കൊതിച്ച സ്വരം…. ഈറനായ മിഴികളോടെ നോക്കി…. “”മാഷേ…. മാഷ് എന്താ ഇവിടെ…? “” “”ഇത് തരാൻ വന്നത് ആണ്…. ഇപ്പോഴെങ്കിലും തോന്നിയല്ലോ കുട്ടീ നിനക്ക് ഇതിന്…. നല്ലൊരു ഭാവി ഉണ്ടാകും… All the best…”” അവൻ കൈയിൽ ഇരുന്ന ലേറ്റർ അവൾക്ക് നേരെ നീട്ടി…. അത് തുറന്നു നോക്കിയ ജാനുവും ഞെട്ടി പോയിരുന്നു…. അവനിലേക്ക് നോട്ടം എറിഞ്ഞു….. കലങ്ങി മറിയുന്ന കണ്ണുകളും വിറക്കുന്ന അധരങ്ങളും അവനിൽ കാണെ അൽഭുതത്തോടെ നോക്കി ആ പെണ്ണ്…..” “മാഷേ…..”” ആർദ്രമായി… സാന്ദ്രമായി വിളിച്ചു…..അവൻ തിരിഞ്ഞു നടക്കുമ്പോൾ മുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണുകൾ ഒപ്പുന്നത് അവള് കണ്ടു…താൻ ഇങ്ങനെ ഒരു നോട്ടീസ് അയച്ചിട്ടില്ല….അച്ഛനും അമ്മയും ആകും….. അന്നാദ്യമായി അവൾക്ക് ആശ്വാസം തോന്നി….. അവന്റെ മിഴികളിൽ ഇന്ന് കണ്ടു എത്ര മൂടി വച്ചിട്ടും പുറത്തേക്ക് ഒഴുകുന്ന തന്നോടുള്ള പ്രണയത്തെ….ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിൽ ചെന്നു… അച്ഛനും അമ്മയും പുറത്ത് തന്നെ കാത്ത് നിൽക്കുന്നുണ്ട്…..
അവള് അവർക്ക് ഒരു പുഞ്ചിരി നൽകി മുറിയിലേക്ക് ഓടി ചെന്നു…. ഫോൺ നോക്കിയപ്പോൾ കണ്ടു കാർത്തുവിന്റെ മിസ്ഡ് കോൾസ്….. സൈലന്റ് ആയിരുന്നത് കൊണ്ട് ജാനുവിന് കേൾക്കാൻ കഴിഞ്ഞിരുന്നില്ല….. പെട്ടെന്ന് തിരികെ വിളിച്ചു അവള്… “”ജാനു…. എവിടെ ആയിരുന്നെടി കോപ്പേ ….. നിന്റെ മാവും പൂത്തെടി…. “” ജാനിക്ക് പറയാൻ അവസരം കൊടുക്കാതെ അവള് സംസാരിച്ചു കൊണ്ടിരുന്നു…. “”എന്താടീ ഉണ്ടായത്….? മാഷ് എന്നെ കാണാൻ വന്നിരുന്നു…. ഒത്തിരി വിഷമം ഉണ്ടായിരുന്നു മാഷ്ക്ക്…..”” “”ജാനി… ഇവിടെ നീ അയച്ച ഡിവോഴ്സ് നോട്ടീസ് വന്നെടീ…..അത് കിട്ടിയപ്പോൾ മുതൽ എന്റെ ഏട്ടന്റെ വാലിൽ തീ പിടിച്ചു….. എന്തോ ഒരു നഷ്ടബോധം ഉണ്ട് മൂപ്പർക്ക്…….”” “”എടി…. ദേ ഏട്ടൻ വന്നു…. ഞാൻ വിശേഷങ്ങൾ മുഴുവൻ അങ്ങോട്ട് പറയാം… ഇപ്പൊ വക്കുവാ….”” കാർത്തുവിന്റെ വാക്കുകൾ ജാനിയുടെ ഉള്ളിലേ തീ ഒന്ന് കെടുത്തിയിരുന്നൂ….. “”എന്റെ കാർത്തികേയാ….. ഇയാള് എന്താടോ ഇങ്ങനെ….. ഉള്ളത് അങ്ങ് തുറന്നു പറഞ്ഞൂടെ… ആ ഹൃദയത്തിലെ എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ നാൾ വേണ്ടി വന്നോ…. “” നേരിയ ചിരിയോടെ അവന്റെ ഫോട്ടോയിലേക്ക് നോക്കി….പിന്നെ തുരു തുരെ ഉമ്മ കൊടുത്തു….🖤🖤🖤🖤🖤🖤🖤🖤
കുഴഞ്ഞ നാവും ചുവന്ന കണ്ണുകളും ആയി മുന്നിൽ വന്നു നിൽക്കുന്ന കാർത്തികേയനെ കാണെ ദേഷ്യം കൊണ്ട് ശാരദാമ്മയുടെ മുഖം ചുവന്നു……. “”എന്താ ശാരദാമ്മേ ഈ ചെക്കന് പറ്റിയത്….. കള്ളിന്റെ മണം കേട്ടാൽ മൂക്ക് പോത്തുന്നവൻ ആണ്.. ദേ രണ്ടു കുപ്പി കള്ളും അകത്താക്കി വന്നു നിൽക്കുന്നത്…. ഞാൻ ഒരായിരം ആവർത്തി എതിർത്തത് ആണ്…. വേണ്ടെന്ന്…. “” “”പോയി വാര്യ….. രമ്മാവാ…””. “”ആര് പോയി…. ?”” അവന്റെ ചുണ്ട് ചുളിക്കി ഉള്ള വർത്താനം മനസ്സിലാകാതെ അയാള് ചോദിച്ചു… “”ജനനനി….. ഹേ… അവളുടെ….പേരിനു ഇത്രയും നീളം ഇല്ല… ഒരു… ന കൂടുതലാ… ജ..ന..നി.. അതന്നെ… ജനനി… ന്റെ ജാനു… പോയി….””””എന്റെ ദേവ്യേ…. നൊണ…. കല്ലുവച്ച നൊണ….. “” കാർത്തു നെഞ്ചത്ത് കൈ വച്ചു….. “”നീ പോ…..”” പറഞ്ഞു തീരും മുന്നേ അവൻ ഉമ്മറത്ത് വാളു വച്ചു…””ഛേ…. പട്ടച്ചാരായം ഒഴിച്ചു ഏട്ടൻ ഉമ്മറം നാറ്റിച്ചമ്മേ……”” കാർത്തു കിട്ടിയ തക്കത്തീന് ഒരു ചളി അടിച്ചതും ശാരദാമ്മ അവളെ ഇരുത്തി നോക്കി… “”കണ്ണും മിഴിച്ച് നിൽക്കാതെ പോയി ഒരു കുടം വെള്ളം കൊണ്ട് വാടി….. ഇവന്റെ കെട്ട് ഇറങ്ങിയാലെ എനിക്ക് രണ്ട് പറയാൻ പറ്റൂ….””””അമ്മേ…. ജാനു പോവോ…””””ടാ ചെർക്കാ…. ആ പെങ്കൊച്ചിനെ ഓടിച്ച് വിട്ടിട്ട് ഇപ്പൊ ഇരുന്നു മൊങ്ങുന്നോ….?”” “”അങ്ങനെ ചോദിക്ക് അമ്മാ…. കുറെ ആയി എനിക്ക് നാക്ക് ചൊറിഞ്ഞ് വരുവായിരുന്നൂ….”” കാർത്തു അവരുടെ കൈയിൽ ഒരു കുടം വെള്ളം കൊടുത്ത് കൊണ്ട് പറഞ്ഞു…..ശാരദാമ്മാ അവന്റെ തലയിലൂടെ വെള്ളം ഒഴിച്ചു….. അവൻ തല ഒന്ന് കുടഞ്ഞു…. പിന്നെ നിലത്തേക്ക് ഊർന്നു കിടന്നു….
“”പിടിക്കടീ ഹാളിൽ കൊണ്ട് ഇരുത്താം… ഇവിടെ ഇരുന്നു ഇനി നാട്ടാരെ കൂടി അറിയിക്കണ്ട…….”” “”കാർത്തുവും അമ്മയും വാര്യർ അമ്മാവനും കൂടി ചേർന്ന് അവനെ അകത്ത് ഇരുത്തി…… ശാരദാമ്മ ഉടുത്തിരുന്ന നേര്യതിന്റെ തലപ്പ് കൊണ്ട് അവൻറെ മുടി തുവർത്തി കൊടുത്തു. …….””കാർത്തികേയൻ സോഫയിലേക്ക് ചാഞ്ഞു കിടന്നു…… “”കാർത്തു പോയി കിടക്കാൻ നോക്ക്…. ഞാനും പോവാ …. ഓരോന്ന് ചെയ്തു കൂട്ടിയിട്ട് ആവശ്യം ഇല്ലാത്ത കാര്യങ്ങൽ ചെയ്തു കൂട്ടും അസത്ത്…””അവന്റെ നടുപ്പുറത്ത് ഒരു അടി കൊടുത്തു ശാരദാമ്മ… “”കാത്തുനൂടി കൊടുക്ക് അമ്മാ… അവളാ എന്റെ മീൻ പൊരിച്ചത് എടുത്തത്… “” മറ്റേതോ ലോകത്ത് എന്നപോലെ അവൻ കാത്തുവിന്റെയും അവന്റെയും കുട്ടിക്കാലം ഓർക്കാൻ തുടങ്ങിയതും കാർത്തു മെല്ലെ ഉൾവലിഞ്ഞു…. കാരണം മറ്റൊന്നുമല്ല…കാർത്തികേയൻ ഇനിയും ഓർക്കാൻ നിന്നാൽ ശാരദാമ്മ കാർത്തുവിന്റെ പുറം പൊളിക്കും….മുറിയിൽ ചെന്ന് കാർത്തു ആദ്യം വിളിച്ചത് ജാനിയെ ആണ്….”””ജാനുമ്മാ…… വീണു… വീണു… എന്റെ ഏട്ടൻ വീണു….’””പ്ഫ ചെറ്റേ….. പോയി എഴുന്നേൽപ്പിക്കടി എന്റെ മാഷിനെ…. “” “”അയ്യോ….. ജാനി അതല്ല…. ഏട്ടൻ മൂക്കറ്റം ഏതോ ചാത്തനും അടിച്ചെച്ച്വ ന്നിരിക്കുവാ….പോരാത്തതിന് ഒരേ മോങ്ങ ലും…. എന്റെ ജാനു പോയെ….. ജനനി പോയെ അവള് എന്നെ തേച്ചെ എന്നും പറഞ്ഞ്…. “”
“”ഈശ്വരാ…. ഈ മാഷ് ഇത് എന്തോ ഭാവിച്ചാ…. വേണ്ടെന്ന് പറഞ്ഞത് അങ്ങേര്…. എന്നെ വീട്ടിൽ കൊണ്ട് ആക്കിയതും അങ്ങേര്…..മാസം ഇതുവരെ ആയിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാത്തതും അങ്ങേര്… ഇന്ന് ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ട് എന്നെ ആശിർവദിച്ചിട്ട് പോയതും അങ്ങേർ….ഇതിൽ എവിടെയാടീ ഞാൻ നിന്റെ ഏട്ടനെ തേച്ചത്…..”” “”ആവോ….എനിക്ക് അറിയില്ല… സത്യത്തിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”” “”എന്താടീ….? “” “”ഏട്ടനും നിന്നെ ഇഷ്ടാണ് നിനക്കും ഏട്ടനെ ഇഷ്ടാണ്…. പിന്നെ എന്തിനാ നീയൊക്കെ തമ്മിൽ പിരിയുന്നത്…..”” “”അത് എനിക്ക് ഇങ്ങനെ അറിയാനാ… എന്നെ വേണ്ടാത്തത് അങ്ങേർക്ക് അല്ലേ….? “” “”ജാനു… നാളെ രാവിലെ നീയിങ് വാടി മുത്തേ….. സത്യായിട്ടും എന്റെ ഏട്ടന്റെ മുഖം മൂടി നാളെ അഴിഞ്ഞു വീഴും…നിന്നെ ഒരിക്കലും വിട്ടുകളയില്ല എന്റെ ഏട്ടൻ….. ഉറപ്പ് ആണെടി…. നിന്നോടുള്ള സ്നേഹം പൊതിഞ്ഞു പിടിക്കാൻ കഴിയാത്ത അത്ര അയാള് അടിമപ്പെട്ട് പോയെടി……”” മറു വശത്ത് ജാനു വായ അടക്കി പിടിച്ചു…. കണ്ണുനീർ തുള്ളികൾ ചാലിട്ട് ഒഴുകി…. അധരങ്ങൾ വിറച്ചു….ആ നെഞ്ചോട് ചേരാൻ ആ ചുണ്ടിലെ ചുംബനങ്ങൾ ഏറ്റു വാങ്ങാന് അവള് കൊതിച്ചു…… ഫോൺ കട്ട് ചെയ്തു തലയിണയിൽ മുഖം പൂഴ്ത്തി…. 🖤🖤🖤🖤🖤🖤🖤🖤
രാവിലെ കണ്ണുകൾ തുറന്നപ്പോൾ കാർത്തികേയൻ മുറിയിലാണ്…. തലക്ക് വല്ലാത്ത കനം…. ബെഡിൽ നിന്നും എഴുന്നേറ്റു…. അഴിഞ്ഞു പോയ മുണ്ട് മുറുക്കി ഉടുത്തു മുറിക്ക് പുറത്തേക്ക് ഇറങ്ങി…. ഇന്നലെ നടന്നത് ഒക്കേ മിന്നായം പോലെ അവന് ഓർമ്മ വന്നു…. ക്ലോക്കിലേക്ക് പാളി നോക്കി…. “”ദൈവമേ….. മണി പത്ത് കഴിഞ്ഞോ..? “” ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വൈകി അവൻ എഴുന്നേൽക്കുന്നത്…. തല ഒന്ന് കുടഞ്ഞ് കൊണ്ട് ഗോവണി ഇറങ്ങി അവൻ താഴെ എത്തി…അമ്മയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് അവൻ ഓർത്ത് വല്ലാതെ ബുദ്ധിമുട്ടി…… ഒരു സോറി പറയാൻ എന്നോണം അവൻ അടുക്കളിലേക്ക് കയറി… അമ്മയെ കാണാൻ ഇല്ല… അല്ലെങ്കിൽ എപ്പോഴും ചായ്പ്പിലേക്ക് ഇരിക്കുന്നത് കാണാം…. വിഷമം ആയിട്ട് ഉണ്ടാവും ഇന്നലെ…. ഒട്ടും പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ അറിയാതേ കുടിച്ചു പോയത് ആണ്…. ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും തവണ…. ഇനി ആവർത്തിക്കില്ല ഒരിക്കലും….ജാനു പോയെങ്കിലും ഉള്ളിൽ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു…. ഒരു നാൾ തിരികെ വരുമെന്ന്…. പലവുരു പോയി വിളിക്കാൻ മുതിർന്നു…എങ്കിലും താൻ എന്നെങ്കിലും വീണ്ടും ഒരു ഭ്രാന്തൻ ആയാൽ…. ജാനു…. അവളുടെ ജീവിതം.. അറിഞ്ഞു കൊണ്ട് എങ്ങനെയാ ഞാൻ…..
എന്തോ ഓർത്തെന്ന പോലെ അവൻ തിരിഞ്ഞു…തനിക്ക് പിന്നിലായി യാതൊരു ഭാവഭേതവും കൂടാതെ നിൽക്കുകയാണ് ജാനു… കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ അവൻ തറഞ്ഞു നിന്നു പോയി…. “”ജാനു….. “” പോകരുത് എന്ന് ബുദ്ധി വിൽക്കുന്നുണ്ട്…. മനസ്സ് അനുവദക്കുന്നില്ല… ഓടി ചെന്നു മുറുകെ പുണർന്നു….. “”റിയലി…. റിയലി ലവ് യു ജാനു…. ആൻഡ് മിസ്സ് യു സോ മച്ച്…… “”കാർത്തികേയന്റെ മിഴിയിൽ നിന്നും അടർന്നു വീണ ഒരിറ്റ് കണ്ണുനീർ അവളുടെ തോളിൽ പതിഞ്ഞു…..
അവനെ അടർത്തി മാറ്റി അവള് ചോദിച്ചു…. “”ഉള്ളിൽ തോന്നിയ ഇഷ്ടം എന്നോ വന്നുപോയ അസുഖത്തിന്റെ പേരിൽ മറച്ചു പിടിക്കാൻ താൻ ആരാടോ…. കണ്ണീർ പരമ്പരയിലെ നായികയോ….?”” അവനിൽ ഒരു ചിരി പടർന്നു…. “”അയ്യട …. ഒരു കിണി… മനുഷ്യനെ വട്ടം കറക്കി ഒരു മാസം…. ഭ്രാന്ത് എടുത്ത് പോയനെ….”” “”എങ്കിലേ നമുക്ക് ഒത്ത് പോയി കിടക്കായിരുന്നൂ ഭാര്യെ… മെന്റൽ ഹോസ്പിറ്റലിൽ….. “” കുറുമ്പ് നിറഞ്ഞ കണ്ണുകൾ അവളെ തന്നെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു… “”എന്താ… മാഷ് ഇപ്പൊ എന്താ വിളിച്ഛേ…?”””ഭാര്യേന്ന്…..”” അവളുടെ അരയിൽ മുറുക്കി അവൻ തന്നോട് ചേർത്തു…. മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞു…. “”ഒരിക്കലും നടക്കില്ലെന്ന് കരുതി മാഷേ… ഈ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലെന്ന് കരുതി…. പക്ഷേ… ഇത്തിരി വിഷമിച്ചു എങ്കിലും തിരിച്ചു കിട്ടിയല്ലോ…. ഞാൻ ആഗ്രഹിച്ച എന്റെ മാഷിനെ…… “”
പുറത്ത് മഴ ചിന്നി ചിതറി…. ചേർന്ന് നിന്നവളെഅടർത്തി മാറ്റി അവൻ കൈകളിൽ എടുത്തു…. നേരെ നടുമുറ്റത്തേക്ക് ഇറങ്ങി…..മഴ തുള്ളികൾ ഇരുവരെയും നനച്ചു കൊണ്ട് അവിടെ പെയ്ത് ഇറങ്ങി…. കാർത്തികേയന്റെ കൈയിൽ നിന്നും ജാനു ഊർന്നു ഇറങ്ങി……മെല്ലെ അവന്റെ നഗ്ന പാതങ്ങളിൽ ചവിട്ടി ആ താടിയിൽ ചുണ്ടുകൾ അമർത്തി…..മഴയുടെ നനവും ശരീരങ്ങളുടെ ചൂടും പുതുമണ്ണിന്റെ ഗന്ധവും ഇരുവരിലും മറ്റൊരു അനുഭൂതി പകർന്നു നൽകീ…. ഒരു കൈയിൽ അവളെ എടുത്ത് ഉയർത്തി ജാനുവിന്റെ കറുപ്പും ചുവപ്പും ഇട കലർന്ന ചുണ്ടുകളിൽ അവൻ തന്റെ അധരങ്ങൾ കോർത്തു….മൃദുവായി തുടങ്ങി പിന്നെ സ്നേഹമായ് പ്രേമമായ് ആഴത്തിൽ അവളിലേക്ക് അവൻ തന്റെ അധരങ്ങൾ ചേർത്തു നിന്നു……. അവൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നിയത് കൊണ്ട് ആകണം അവളെ അവൻ താഴെ നിർത്തി.. ആ പെണ്ണിന്റെ കവിൾ തടം ചുവന്നു തുടുത്തു… കണ്ണുകളിൽ പ്രണയം ആർത്ത് ഇരമ്പി…. നനഞ്ഞ അവളുടെ വസ്ത്രങ്ങൾക്ക് ഇടയിലൂടെ ആദ്യമായി അവളുടെ പെൺമയിലേക്ക് അവൻ പ്രേമപൂർവ്വം നോക്കി…… അവളെ തന്നിലേക്ക് ചേർത്ത് നിർത്തി കാർത്തികേയൻ….. ജാനുവിന്റെ ശരീരത്തിന്റെ ഇളംചൂട് അവന്റെ ശരീരത്തിലെ രക്തയോട്ടം വർധിപ്പിച്ചു…. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിക്കവേ ജാനു അവനെ തള്ളി മാറ്റി…..
അവൻ അവളെ എന്താന്നുള്ള രീതിയിൽ നോക്കി….. “”ഇന്നലെ എന്തോന്നാ മനുഷ്യാ നിങ്ങള് വലിച്ചു കേറ്റിയത്….. “” കണ്ണ് ഉരുട്ടി അവള് നോക്കിയതും കാർത്തികേയന് അവളെ മുറുക്കെ പിടിച്ചു……. “”ഞാൻ എവിടെയൊക്കെയോ തോറ്റ് പോയെടീ…
നിന്നെ നഷ്ടപ്പെട്ട് പോയെന്ന് വിജാരിച്ചു…. ഇനി ഒരിക്കലും നിന്റെ മാഷെന്നുള്ള വിളി കേൾക്കാൻ പറ്റില്ലെന്ന്….നിന്നെ കാണാൻ പറ്റിയില്ലെന്ന്…..എപ്പോഴൊക്കെയോ എന്റെ ജീവിതത്തിന്റെ ഭാഗമായ സ്വരം ആയിരുന്നു ജാനു അത്… “” “”പിന്നെ എന്തിനാ എന്നെ വേണ്ടെന്ന് പറഞ്ഞത്… എന്നെ വീട്ടിൽ കൊണ്ട് ആക്കിയത്…?”” വാക്കുകളിൽ സങ്കടം നിറഞ്ഞു…. “”നിന്റെ നല്ലൊരു ജീവിതം തന്നെ ആയിരുന്നു ലക്ഷ്യം… പക്ഷേ നീ പോയി കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞു…. എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടത് ആയിരുന്നു നീയെന്ന് ….. എന്നിലേക്ക് നീ ഇത്രയും ആഴത്തിൽ വളർന്നു പോയിട്ട് ഉണ്ടെന്ന്…..
പതിയെ എന്നിലും സ്വാർത്ഥത വളർന്ന് തുടങ്ങി….. എപ്പോഴൊക്കെയോ നിന്റെ തിരിച്ചു വരവ് ആഗ്രഹിച്ചു പോയിരുന്നു….ആ സമയത്ത് ആണ് ഡിവോഴ്സ് പെറ്റീഷൻ നിന്റെ അച്ഛനും അമ്മയും അയച്ചത്…..”” “”അതെങ്ങനെ മനസ്സിലായി…? എന്റെ അച്ഛനും അമ്മയും ആണ് അയച്ചത് എന്ന്….”” “”ഈ കാർത്തികേയന്റെ ജാനു ഒരിക്കലും അത് ചെയ്യില്ല……”” അവൻറെ മാറിൽ ചാഞ്ഞു കൂടി നിന്നപ്പോൾ അവള് ദൈവത്തിനു നന്ദി പറയുന്നുണ്ടായിരുന്നു….. താൻ ആഗ്രഹിച്ച…. തന്റെ പ്രണയം അത് തിരികെ തന്നതിൽ……. “”കാത്തിരിപ്പിന്റെ സുഖം… കാണാതിരിക്കുമ്പോള്‍ ഉള്ള വേദന..
കണ്ടിട്ടും മിണ്ടാതെ പോകുമ്പോളുള്ള നൊമ്പരം.. മിണ്ടിയാല്‍ … പറയാന്‍ കഴിയാത്തതില്‍ ഉള്ള നിരാശ… “” “”(കടപ്പാട്)ഇതാണ്…. ഇതാണ് മാഷേ എനിക്ക് നിങ്ങളോട് ഉള്ള പ്രണയം….

by