The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
കുറച്ചുനേരം എടുത്തിട്ടാണ് അലൻ പതിയെ പതിയെ കണ്ണുകൾ തുറന്നത്. കുറച്ചുനേരം എടുത്തു അവന് മുന്നിൽ ഉള്ള ദൃശ്യം ക്ലിയർ ആവാൻ. കുറച്ചുനേരം കണ്ണ് ചിമ്മി ചിമ്മി അവൻ നോക്കുമ്പോൾ
കാണുന്നത് തന്റെ കാലുഭാഗത്തായി നിൽക്കുന്ന സിസ്റ്ററിനെ ആണ്.. സർജറി കഴിഞ്ഞ് തലഭാഗം അല്പം പൊക്കി വച്ചിട്ടുള്ളതുകൊണ്ട് അവൻ നേരിട്ടു ആദ്യം കണ്ടത് അവരെ ആയിരുന്നു. പകുതി ബോധത്തിലായാലും അവൻ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയപ്പോൾ എബി അവന്റെ ഓക്സിജൻ മാസ്ക്ക് പതിയെ മാറ്റി കൊടുത്തു. എന്നാൽ അടുത്ത നിമിഷം വളരെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും അവൻ പറഞ്ഞ ഡയലോഗ് കേട്ടതും ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി എല്ലാവരും..
മാ..റാല..മാർക്ക്… ഛെ….അല്ല.. മാലാഖ..മാർക്ക് കണ്ണടയും ഉണ്ടാവോ.. എന്റെ കർ..ത്താവേ…
അത്രയും നേരം അവനെ തന്നെ ആകാംഷയോടെ ശ്രദ്ധിച്ചു നിന്നിരുന്ന എബിയും ഡേവിയും ഒരു നിമിഷം
ഇവിനെന്തെടാ ഇങ്ങനെ എന്ന രീതിയിൽ പരസ്പരം നോക്കിപോയി പിന്നെ ചുറ്റും നോക്കിയപ്പോൾ അവിടെയുള്ള ബാക്കി സിസ്റ്റർമാരും ഡോക്ടർമാരും ചിരി അടക്കി പിടിച്ചു നിൽക്കുന്നതാണ് കണ്ടത്..അവർക്കും ശരിക്കും പറഞ്ഞാൽ ചിരിയാണ് വന്നത്…
ഡാ…. എബി കുറച്ച് ശബ്ദത്തിൽ വിളിച്ചു. അപ്പോഴാണ് അതുവരെ പാതി ബോധത്തിൽ മാലാഖയുടെ കണ്ണടയെ കുറിച്ച് ചിന്തിച്ചിരുന്നവൻ ശരിക്ക് കണ്ണ് തുറന്ന് ചുറ്റും നോക്കുന്നത്..
ഹീ.. അപ്പൊ ഞാൻ ചത്തില്ല അല്ലേ… അവൻ ഒരു ഇളിഞ്ഞ ചിരിയോടെ വളരെ പതിയെ പറഞ്ഞു.. പക്ഷേ അടുത്ത നിമിഷം അവൻ വേദനയോടെ ഒന്ന് ഞെരങ്ങി…
മോനേ.. അലാ.. ഡേവിയും എബിയും ഒരുപോലെ അവനടുത്തേക്ക് നീങ്ങി…
അധികം സംസാരിക്കല്ലേടാ…തല അനങ്ങാൻ പാടില്ല.. മുഖവും. എബി അവനെ നോക്കി സങ്കടത്തോടെ പറഞ്ഞു. അവൻ ആ നിമിഷം അനുഭവിക്കുന്ന വേദനയുടെ ആഴം അവന്റെ മുഖത്ത് നിന്നു മനസിലാക്കാൻ പറ്റുമായിരുന്നു.. എബി അവിടെ ഉള്ള ഡ്യൂട്ടി ഡോക്ടറെ കണ്ണുകാട്ടിയതും അയാൾ അവന് മയങ്ങാനുള്ള ഇൻജെക്ഷൻ കൊടുത്തു..
വല്യേട്ടത്തിക്ക്… മയങ്ങി വരുന്ന സമയത്തും അവൻ ഡേവിയെ നോക്കികൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു അപ്പോഴേക്കും അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.
ഡേവി ഉള്ളിൽ തിങ്ങി നിറഞ്ഞ സ്നേഹത്തോടെ അവന്റെ കൈയിൽ പതിയെ തടവി കൊടുത്തു. അപ്പോഴേക്കും അവൻ മയങ്ങിയിരുന്നു.
ഡോക്ടർ ഉണരുമ്പോൾ സെടേറ്റീവ്സ് കൊടുത്തോളൂ… വേദന സഹിക്കാൻ പറ്റില്ല അല്ലെങ്കിൽ.. ന്യൂറോ സർജൻ എബിയോടും ഡ്യൂട്ടി ഡോക്ടറോടും ആയി പറഞ്ഞു..
മ്മ്.. എബി അതിനൊന്ന് മൂളി..
അലൻ പൂർണമായും മയങ്ങിയതും സിസ്റ്റർമാർ ഒഴികെ ബാക്കി ഉള്ളവർ പുറത്തേക്ക് ഇറങ്ങി.
ഡോക്ടർ എത്ര ദിവസം കൂടി icuവിൽ കിടക്കേണ്ടി വരും.. ഡേവി ഡോക്ടറോട് ചോദിച്ചു.
ഹെഡ് ഇഞ്ചുറി അല്ലേ സാർ അതും ഇത്രയും ആഴത്തിൽ ഉള്ളത്. കുറച്ച് ദിവസം എടുക്കും എന്തായാലും. പിന്നെ ഇൻഫെക്ഷനും ആവരുതല്ലോ.. അപ്പൊ icu തന്നെ ആണ് നല്ലത്. പിന്നെ ആൾക്ക് കറക്റ്റ് ആയിട്ട് കോൺഷ്യസ് ആവാനും സമയം എടുക്കും. ഇതൊക്കെ പകുതി ബോധത്തിൽ ആണ്. ചിലപ്പോ മുഴുവൻ ആയി കോൺഷ്യസ് ആയാൽ ഇപ്പൊ നടക്കുന്നതൊന്നും ഓർമ കാണണം എന്നില്ല.. പിന്നെ വേദന ഒക്കെ കുറഞ്ഞ് ആൾക്ക് കുറച്ചുകൂടി ഉണർവ് കിട്ടുമ്പോൾ വേണമെങ്കിൽ ആർക്കെങ്കിലും ഒക്കെ കയറി കാണാണെങ്കിൽ കാണുകയും ചെയ്യാം…
ഒക്കെ ഡോക്ടർ.. ഡേവി പറഞ്ഞു.
എന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ സാർ.. എന്തേലും വിശേഷിച്ച് ഉണ്ടെങ്കിൽ വിളിച്ചാൽ മതി…
മ്മ്… എബി അതിനൊന്ന് മൂളിയതും അയാൾ അവിടെ നിന്നും പോയി…
എബി ഞാൻ ഒന്ന് പുറത്ത് പോകാണ്. നീ റൂമിലേക്ക് ചെല്ലുമ്പോൾ ഞാൻ കുറച്ച് കഴിയും വരാൻ എന്നൊന്ന് പറയ്…
ചേട്ടായി ഞാനും കൂടി….
എബി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഡേവി അവനെ തടഞ്ഞു.. വേണ്ട.. നിന്നെ ഇപ്പൊ ഇവിടെ ആവശ്യം ഉണ്ട്. ഇതിന് ഞാൻ മാത്രം മതി. ദേവൻ ഉണ്ടാവും എന്റെ കൂടെ അതുമതി…
മ്മ്… ശ്രദ്ധിക്കണേ ചേട്ടായി… എബി ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു..
ഡേവി ഒരു ചിരിയോടെ അവന്റെ പുറത്തായി ഒന്ന് തട്ടിയിട്ട് ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.
ഡേവിയുടെ കാർ എത്തിപ്പെട്ടത് അവരുടെ സ്ഥിരം സ്ഥലത്ത് തന്നെ ആണ്. അവനെ കാത്തെന്നോണം ദേവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു….
ദേവാ.. എന്തായി എന്തെങ്കിലും തുമ്പ് കിട്ടിയോ…
ഇല്ല സാർ. അവരുടെ ഫോൺ സ്വിച്ച്ഓഫ് ആണ്. ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത് കുടക് ഭാഗം ആണ്.
മ്മ്…ലിബി എത്തിയോ…
ഉവ്വ് സാർ ഉള്ളിൽ ഉണ്ട്…
മ്മ്….ഡേവി ഉള്ളിലേക്ക് നടന്നു…
……………..
മുഖത്തേക്ക് ശക്തിയിൽ വെള്ളം തെറിച്ചപ്പോൾ ആണ് ആൽവി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. കുറച്ചുനേരം എടുത്തു അവന് സ്ഥലകാലബോധം വരാൻ. മൂന്ന് ദിവസം മുൻപ് ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞ് തിരികെ പോരാൻ കാറിൽ കയറിയതേ ഓർമ്മയുള്ളൂ. പിന്നെ ഓർമ വരുമ്പോൾ ഇങ്ങനെ ഈ കസേരയിൽ കെട്ടിയിട്ട നിലയിൽ ആണ്. ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ പോകാനും മാത്രം ആരെങ്കിലും വന്ന് ഈ കെട്ട് ഊരി തെരും. അതുകഴിഞ്ഞാൽ ഇത് തന്നെ അവസ്ഥ. ഉറക്കം വരെ ഇങ്ങനെ ഇരുന്നിട്ടാണ് അവൻ ആലോചിച്ചുകൊണ്ട് അവൻ കണ്ണുചിമ്മി തുറന്ന് നേരെ നോക്കിയപ്പോൾ കാണുന്നത് തന്റെ മുന്നിലായി ഇരിക്കുന്ന ഡേവിയെ ആണ്.
എങ്ങനെ ഉണ്ട് ആൽവി ഇവിടെ ഉള്ള താമസം… ഡേവി ഒരു പുച്ഛചിരിയോടെ ചോദിച്ചു.
ഡാ.. അപ്പൊ നീ ആണോ ഡേവി എന്നെ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത്. മര്യാദക്ക് എന്നെ അഴിച്ചു വിട്ടോ. ഇല്ലെങ്കിൽ….
ഇല്ലെങ്കിൽ നീ എന്തു ചെയ്യുമെടാ നാ****നെ.. അവനെ പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കാതെ മറുപടി പറഞ്ഞ ആളെ കണ്ട് ആൽവിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു…
ലിബിൻ… ആൽവിൻ ശബ്ദമില്ലാതെ പറഞ്ഞുപോയി…
ആഹാ.. പേരൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലോ. നല്ലതാ നിന്റെ കാലന്റെ പേര് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് അല്ലേടാ ചേട്ടായി.. ലിബിൻ ഒരു പുച്ഛത്തോടെ പറഞ്ഞു
പിന്നെ അല്ലാതെ വളരെ വളരെ നല്ലതാണ്… ഡേവിയും ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.
ഡാ… നീയൊക്കെ എന്തിനാടാ എന്നെ പിടിച്ചുകൊണ്ടു വന്നത്. പിന്നെ നിന്റെ ഭ്രാന്തൊക്കെ വെറും അഭിനയം ആയിരുന്നല്ലേ. എന്റെ ചേട്ടായി അറിയണ്ട അറിഞ്ഞാൽ നിന്റെ അവസാനം ആയിരിക്കും.. നിന്റെയും.. അവൻ ലിബിനെയും ഡേവിയെയും നോക്കി പറഞ്ഞു.
അയ്യോ.. നീ ഇങ്ങനെ ഒന്നും പറയല്ലേടാ ഞങ്ങൾ അങ്ങോട്ട് പേടിച്ചുപോയി. കണ്ടില്ലേ ഞങ്ങളുടെ മുട്ടുകൂട്ടി അടിക്കുന്നത്… ലിബി അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു..
ഡാ.. ഇങ്ങനെ കെട്ടിയിട്ടിട്ടല്ല ആണത്തം കാണിക്കേണ്ടത്. ധൈര്യം ഉണ്ടെങ്കിൽ അഴിച്ചുവിട്ടിട്ട് നേർക്കുനേരെ വാടാ… ആൽവി ആക്രോശിച്ചു….
ആഹാ അപ്പൊ ചേട്ടന് ധൈര്യം അറിയണം അല്ലേ. അളിയാ അവന്റെ ആ കേട്ടൊക്കെ അങ്ങോട്ട് മാറ്റികൊടുത്തേ. അവൻ ഞങ്ങളെ അങ്ങോട്ട് ഉണ്ടാക്കാൻ പോകുന്നത് ഒന്ന് കാണട്ടെ…. ലിബി ഒരു ചിരിയോടെ പറഞ്ഞതും… ദേവൻ വന്ന് ആൽവിയുടെ കെട്ടൊക്കെ അഴിച്ചു കൊടുത്തു…
അപ്പൊ ആൽവി നീ പറഞ്ഞതുപോലെ നിന്റെ കേട്ടൊക്കെ അഴിച്ചിട്ടുണ്ട്. നിനക്ക് ഞാൻ ഒരു ഓഫർ തരാം. ദേ ഇവനെ തല്ലിതോൽപ്പിച്ചാൽ നിനക്ക് ഇവിടെ നിന്ന് പോകാം. ആരും തടുക്കില്ല.. ഡേവി ലിബിനെ കാട്ടികൊണ്ട് ആൾവിയോടായി പറഞ്ഞു…
അതോടെ ആൽവിക്ക് ഉഷാറായി. അവൻ കൈ രണ്ടും ഇടിക്കാൻ തയ്യാറായി പിടിച്ചു കൊണ്ട് ലിബിനെ നോക്കി മുട്ടൻതെറിയോടെ വെല്ലുവിളിച്ചു..
ധൈര്യം ഉണ്ടെങ്കിൽ വാടാ പൊ**&#@&*@…
പിന്നെ അങ്ങോട്ട് ലിബിനും ആൽവിയും തമ്മിൽ നല്ല അസ്സല് അടി ആയിരുന്നു. ഡേവിയും ദേവനും അവന്റെ ബാക്കി ടീമും ഇതൊക്കെ നോക്കി..
ഈ പൊട്ടൻ അല്ലാതെ ഈ ജിമ്മനെ ഒക്കെ വെല്ലുവിളിക്കോ.. പല്ലും നഖമെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു… ലിബിൻ ആൽവിയെ എടുത്തിട്ട് ചാമ്പുന്നത് കണ്ടപ്പോൾ ദേവൻ സഹതാപത്തോടെ ആലോചിച്ചു..
അടികൊണ്ട് ചാകും എന്ന് തോന്നിയപ്പോൾ ആൽവി ലിബിന് നേരെ കൈകൂപ്പി. അപ്പോഴേക്കും അവൻ ചോരയിൽ കുളിച്ചിരുന്നു…
ദേവൻ കണ്ണുകാട്ടിയതും അവന്റെ കൂട്ടത്തിനിന്ന് രണ്ടുപേര് പോയ് അവനെ തൂക്കി എടുത്ത് അവിടെ ഉള്ള കസേരയിലേക്ക് ഇരുത്തി…
വെ..ള്ളം… ആൽവി ഞെരങ്ങി…
ദേവൻ വേഗം ഓരെണ്ണം എടുത്ത് കുടിക്കാൻ കൊടുത്തു. അവൻ ആർത്തിയോടെ ആ വെള്ളം മുഴുവൻ കുടിച്ചു…
എൻ.. എന്തിനാ എന്നെ… വെള്ളം കുടിച്ച് ഒന്നു സമാധാനം ആയപ്പോ അവൻ ദയനീയമായി ചോദിച്ചു…
ആഹാ കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ അങ്ങ് നന്നായല്ലോ. എന്തിനാ… ഏതാ… എന്നൊക്കെ അധികം വൈകാതെ നിനക്ക് മനസ്സിലാവും. ഇപ്പൊ ഞാൻ ചോദിക്കുന്ന കാര്യത്തിന് കറക്റ്റ് ഉത്തരം കിട്ടണം… കേട്ടല്ലോ.. അല്ലെങ്കിൽ ഇപ്പൊ നീ ആയിട്ട് തുടങ്ങി വച്ചത് ഞാനായിട്ട് അവസാനിപ്പിക്കും… ഡേവി ഒരു വല്ലാത്ത ഭാവത്തോടെ പറഞ്ഞു…
വേണ്ട… എനിക്ക് അറിയുന്നതാണെങ്കിൽ ഞാൻ പറഞ്ഞോളാം… ആൽവി തളർച്ചയോടെ പറഞ്ഞു..
ദേവാ അത് അവന് കാണിക്ക്.. ദേവൻ ഉടനെ ആൽവിയുടെ ഫോൺ എടുത്ത് അതിലേക്ക് ആൽഫി അയച്ച മെസ്സേജ് എടുത്തുകാട്ടികൊണ്ട് ചോദിച്ചു..
ഇതേതാ സ്ഥലം… എവിടെയാ…
ഇത്.. ഇത്… ആൽവി നിന്ന് വിക്കി..
എന്താടാ നിനക്ക് പറയാൻ ഇത്ര മടി എന്നും ചോദിച്ച് ലിബിൻ മുന്നിലേക്ക് വരാൻ പോയതും ആൽവി പറഞ്ഞു..
വേണ്ട.. വേണ്ട.. ഞാൻ പറയാം ഇത് കുടകിൽ ഉള്ളതാണ്. വേറെ ആർക്കും അറിയില്ല ഞങ്ങൾക്ക് അങ്ങനെ ഒരു വീടുള്ളത്…
അതെന്തായാലും നന്നായി അല്ലേടാ… ഡേവി ഒരു പരിഹാസചിരിയോടെ ലിബിനെ നോക്കിക്കൊണ്ട് പറഞ്ഞു…
ഇനിയെങ്കിലും പറയ്.. എന്തിനാ എന്നെ ഇങ്ങനെ.. ഞാൻ നിങ്ങളോട് എന്തു തെറ്റാ ചെയ്യ്തത്… ആൽവി തളർന്ന സ്വരത്തിൽ ചോദിച്ചു…
നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല ആൽവി നന്മ അല്ലാതെ. ആൻസിയെ പോലത്തെ ഒരു ഇതിൽക്കണ്ണിയെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി തന്നില്ലേ അതിന് എനിക്ക് നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പക്ഷേ ഇവന് അങ്ങനെ അല്ല.. അതെന്തുകൊണ്ടാണെന്നു നിനക്ക് നാളെ മനസിലാകും. ഇന്നൊരു ദിവസംകൂടി നീ കാത്തിരിക്ക്..
എന്താടാ ഒറ്റക്ക് ബോർ അടിച്ച് തുടങ്ങിയോ രണ്ടു ദിവസം ആയപ്പോഴേക്കും. ശരി നിനക്ക് ഒരു കൂട്ടുകൊണ്ട് വന്ന് തരാം. ഇന്നൊരു ദിവസം നിങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്ക്… ദേവൻ അതും പറഞ്ഞുകൊണ്ട് അവന്റെ കൂട്ടത്തിലെ രണ്ടുപേരെ കണ്ണുക്കാട്ടി.. അവർ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞ് ഉള്ളിലേക്ക് വരുമ്പോൾ അവർ താങ്ങിപ്പിടിച്ചിട്ടുള്ള ആളെ കണ്ടതും ആൽവിയുടെ കണ്ണ് മിഴിഞ്ഞു. അവൻ അറിയാതെ തന്നെ അവന്റെ വായിൽ നിന്നും അയാളുടെ പേരു വീണു..
എഡ്ഢി…….
തുടരും
പിറ്റേന്ന് വൈകുന്നേരം….
ആൽഫി നമ്മൾ ഇപ്പൊ പോന്നിട്ട് തന്നെ മൂന്നാല് ദിവസം ആയില്ലേ. ആൽവി ഇതുവരെ എത്തിയില്ലല്ലോ… ആൻസി അവന്റെ നഗ്നമായ നെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.
അവൻ ഒരാഴ്ച്ചക്ക് അല്ലേ പോയത് ഇന്നോ നാളെയോ എത്തുമായിരിക്കും….എന്താടി ഞാൻ പോരാന്ന് തോന്നുന്നുണ്ടോ നിനക്ക് അവനെ ഇത്രക്ക് അങ്ങോട്ട് മിസ്സ് ചെയ്യാൻ… അതോ ഇനിയും ഞാൻ മാറ്റിത്തരണോ നിന്റെ മിസ്സിംഗ്…അവൻ ഒരു വഷളൻചിരിയോടെ അവളുടെ നഗ്നമായ ദേഹത്തൂടെ കൈയോടിച്ചുകൊണ്ട് ചോദിച്ചു..
അയ്യോ… വേണ്ടെന്റെ പൊന്നോ.. ഇനി ഇപ്പോ താങ്ങില്ല..അതും പറഞ്ഞ് അവൾ എഴുന്നേൽക്കാൻ പോയി..
നീ ഇതെങ്ങോട്ടാ പോകുന്നേ.. അവൻ അവളെ തിരികെ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു..
വിശക്കുന്നുണ്ട് ആൽഫി.. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ട് കോഫി ഉണ്ടാക്കാം… ആൻസി അത് പറഞ്ഞതോടെ അവൻ അവളെ വിട്ടു. അവൾ ബാത്‌റൂമിലേക്ക് കയറിയതും അവൻ അങ്ങനെ തന്നെ കമന്നുകിടന്ന് പിന്നെയും ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ആൽവി എത്തിയോ… ഛെ.. രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് വന്നാപോരായിരുന്നോ ഇവന്. അവളെ അങ്ങോട്ട് ആസ്വദിച്ചു മതിയായില്ല… ആൽഫി നിരാശയോടെ ആലോചിച്ചുകൊണ്ട് ഊരിയെറിഞ്ഞ ഡ്രെസ്സ് എടുത്തിട്ടുകൊണ്ട് വാതിൽ തുറക്കാനായി പോയി..
പീപ്പ് ഹോളിലൂടെ നോക്കി അത് ആൽവി തന്നെ ആണോ എന്നുറപ്പിച്ചിട്ടാണ് ആൽഫി ഡോർ തുറന്നത്..
കയറി വാ ആൽവി ഞങ്ങൾ നിന്നെ പ്രതീക്ഷിച്ചിരിക്കായിരുന്നു… വാതിൽ ആൽവിക്കായി തുറന്നുകൊടുത്തുകൊണ്ട് ആൽഫി പറഞ്ഞു. പുറത്ത് നിന്ന് അകത്തെ ലൈറ്റിലേക്ക് വന്നപ്പോൾ ആണ് ആൽഫി അവനെ ശരിക്ക് കാണുന്നത്. ആകെ ഇടി കിട്ടി ചതഞ്ഞ പാടുകളും മറ്റുമായി നിൽക്കുന്ന ആൽവിയെ കണ്ടതും അവന് അപകടം മണത്തു…
എന്താടാ ഇത്.. ആരാ നിന്നെ ഉപദ്രവിച്ചത്….
ഞാൻ പറഞ്ഞാൽ മതിയോ… പിന്നിൽനിന്നും സംസാരം കേട്ടപ്പോൾ തിരിഞ്ഞുനോക്കിയ ആൽഫിയുടെ കണ്ണുകൾ മിഴിഞ്ഞു..
നീ.. നീ…
എന്താ അൽഫ്രഡ് എന്നെ കണ്ടിട്ട് മനസിലായില്ലേ.. ഞാൻ നിന്റെ ഭാര്യയുടെ ഒരേഒരു ആങ്ങള അല്ലേ.. എന്നെ കണ്ടിട്ട് ഇങ്ങനെ ഞെട്ടി നിൽക്കുകയാണോ വേണ്ടത്. വിളിച്ച് ഉള്ളിൽ കയറ്റി ഒരു ചായ ഒക്കെ തരണ്ടേ.. എന്താ അളിയാ ഇങ്ങനെ….
പെട്ടന്നാണ് പിന്നിൽ നിന്നും ഡാ എന്ന വിളികേട്ടത്..നോക്കുമ്പോൾ ദേവൻ ആണ് അവനോട് ചേർന്ന് ലിഡിയയും ഉണ്ട്. രണ്ടുപേരും അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്.
ഓഹ്.. സോറി സോറി ഡ്യൂപ്പ് അളിയാ.. ഇങ്ങനെ..
അപ്പോഴേക്കും ലിബിന്റെ പിന്നിൽ ആയി ഡേവിയും ദേവനും ദേവനോട് ചേർന്ന് ലിഡിയയും വന്ന് നിന്നിരുന്നു.
ആൽഫി ഒന്നും മനസിലാകാതെ നിന്നു. അവിടെ എന്താ നടക്കുന്നത് എന്ന് അവന് മനസിലാകുന്നുണ്ടായില്ല… അവൻ ആകെ ഒരു ഞെട്ടലിൽ ആയിരുന്നു. കുറച്ചുനേരം എടുത്തു അവന് എല്ലാം ഒന്ന് പ്രോസസ്സ് ആയി വരാൻ. എല്ലാം മനസിലായതും അവൻ ദേഷ്യം കൊണ്ട് വിറച്ചു..
അപ്പൊ നീ ഒക്കെ കൂടി ഞങ്ങളെ ചതിക്കായിരുന്നു അല്ലേടാ **@&#&*….. ആൽഫി അലറി….
അതേടാ ചതിക്കായിരുന്നു. എന്തിനാണെന്നോ നിന്റെ അന്ത്യം കാണാൻ… നീയൊക്കെ കൂടി ഇല്ലാതാക്കിയ ഒരു ജീവന് പകരം ചോദിക്കാൻ… ലിഡിയ ദേഷ്യത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവൻ അവളെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.
അടുത്തനിമിഷം ലിബിയുടെ കാല് ആൽഫിയുടെ നെഞ്ചിൽ പതിച്ചിരുന്നു. ആൽഫി മലർന്നടിച്ച് വീണു. അവൻ വീണുകിടക്കുന്നിടത് നിന്ന് ചാടിയെഴുന്നേറ്റ് കൈ മടക്കി ഒന്ന് കൊടുത്തു ലിബിയുടെ മുഖത്ത്. അവന്റെ മുഖം ചെരിഞ്ഞുപോയി. അവന്റെ വായിൽനിന്ന് ചോര വന്നു. പിന്നെ അങ്ങോട്ട് ലിബിയും ആൽഫിയും തമ്മിൽ നല്ല പൊരിഞ്ഞ അടി ആയിരുന്നു. കൊണ്ടുംകൊടുത്തും രണ്ടുപേരും വിട്ടുകൊടുക്കാതെ നിന്നു.
ആൻസി ഇറങ്ങി വരുമ്പോൾ കാണുന്നത് പരസ്പരം തല്ലുകൂടുന്ന ആൽഫിയെയും ഒരാളെയും ആണ്.
ലിബിയെ അവൾക്ക് പെട്ടന്ന് മനസിലായില്ല. അവൾ ചുറ്റും നോക്കിയപ്പോൾ ആണ് ഡേവിയെ കാണുന്നത്. അതോടെ അവൾക്ക് ഭയമായി.
ലിബിയുടെയും ആൽഫിയുടെയും അടി കാണുന്നതിന് ഇടയിൽ ആണ് ആൻസിയെ ഡേവി കാണുന്നത്. അടുത്തനിമിഷം അവന്റെ ഉള്ളിൽ തലയൊന്ന് ചെറുതായി അനങ്ങിയപ്പോൾ പോലും വേദനകൊണ്ട് പിടിഞ്ഞ അലന്റെ മുഖം ആണ് ഓർമവന്നത്. ദേഷ്യംകൊണ്ട് അവന്റെ മുഖം മുറുകി മുഷ്ടി ചുരുണ്ടു. അവൻ നേരെ അവളുടെ മുന്നിലായി നിന്നു.
തന്റെ മുന്നിലായി ദേഷ്യത്തോടെ നിൽക്കുന്ന ഡേവിയെ കണ്ടതും അവൾ ഭയത്തോടെ ഒരു ചുവട് പിന്നിലേക്ക് വച്ചു..
ഡേവി… ഞാ.. ഞാൻ അ.. അറി.. അവൾ വിക്കലോടെ പറഞ്ഞു തുടങ്ങിയതും അവളുടെ കവിളിൽ ആദ്യത്തെ അടി വീണിരുന്നു. ഡേവി അവളുടെ രണ്ടുകവിളിലും മാറിമാറി അടിച്ചു. അവളുടെ വായിൽനിന്നും മൂക്കിൽനിന്നും എന്തിന് ചെവിയിൽ നിന്നുവരെ ചോര വന്നു…
അപ്പോഴേക്കും അൽഫിയും തളർന്നു തുടങ്ങിയിരുന്നു. ലിബിയുടെയും അവസ്ഥ മോശമായിരുന്നു. പക്ഷേ അവന് വാശി ആയിരുന്നു അവർക്കുള്ള ശിക്ഷ അവന് തന്നെ തീർക്കണം എന്ന്.. ദേവനും ടീമും വന്ന് ആൽഫിയെ അവിടെ ഒരു ചെയറിലായി കെട്ടിയിട്ടു. ആൽവിയെയും ആൻസിയെയും അവന് അടുത്തായി തന്നെ ഓരോ കസേരകളിലായി കെട്ടിയിട്ടു. അതിനുപിന്നാലെ ദേവന്റെ ടീം പോയി എഡ്ഢിയെയും പൊക്കി കൊണ്ട് വന്നു കെട്ടിയിട്ടു…
എഡ്ഢിയെയും അവരുടെ കൂടെ കണ്ടതും ആൽഫിക്ക് സംശയം ആയി. എന്തായാലും ഡേവിയുടെ കുടുംബത്തെ തൊട്ടതിനല്ല ഈ ശിക്ഷ അവന് മനസിലായി…
എന്തിനാ ഞങ്ങളെ.. ഡേവി ഞങ്ങൾ അല്ല നിന്റെ കുടുംബത്തിൽ ഉണ്ടായ ആക്സിഡന്റിന് പിന്നിൽ.. ദേ ഇവളാണ് അത് ചെയ്യ്തത്… തളർന്ന സ്വരത്തിൽ ആൽഫി പറഞ്ഞു..
ആൻസി ഞെട്ടിക്കൊണ്ട് ആൽഫിയെ നോക്കി. എന്ത് ഈസി ആയിട്ടാണ് അവൻ തന്നെ ചതിച്ചത്.. ഡേവിയുടെ ശബ്ദം കേട്ട് അവൾ അവനെ നോക്കി..
ഇപ്പോഴല്ലടാ മൂന്നുകൊല്ലം മുൻപ് നീയൊക്കെ കൂടി എന്റെ ഒരു പെങ്ങളെ പിച്ചിച്ചീന്തി കൊന്നില്ലെടാ… അതിനാ ഇതൊക്കെ…
ആൽഫിയും ആൽവിയും എഡ്ഢിയും ഒരുപോലെ ചിന്തിച്ചു അതെന്താണ് എന്ന്.. കുറച്ചുനേരം ആലോചിച്ചപ്പോഴേക്കും എന്തോ ഓർമ വന്നതുപോലെ മൂന്നുപേരും ഞെട്ടിക്കൊണ്ട് പരസ്പരം നോക്കി. പിന്നെ മുന്നിൽ ഇരിക്കുന്നവരെയും നോക്കി..
എന്താടാ ഓർമ വന്നോ നിനക്കൊക്കെ.. ലിബിൻ അവരോട് ദേഷ്യത്തിൽ ചോദിച്ചു.
എന്റെ ഇച്ചേച്ചി ആയിരുന്നെടാ അത്.. പപ്പയും മമ്മയും മരിച്ചതിനു ശേഷം ഞങ്ങൾ രണ്ടുപേരെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്തി വലുതാക്കിയ എന്റെ ഇച്ചേച്ചി..അവരെ ആണെടാ നീയൊക്കെ കൂടെ പിച്ചി ചീന്തി കൊന്നത്.. എന്തായിരുന്നു ഡാ എന്റെ ഇച്ചേച്ചി ചെയ്ത തെറ്റ് നിനക്കൊക്കെ എതിരെ സാക്ഷി പറഞ്ഞതോ. നീയൊക്കെ കൂടി ഇല്ലാതാക്കിയ ഒരു ജീവന് നീതി കിട്ടണം എന്ന ആഗ്രഹത്തിൽ ആണ് നിനക്കൊക്കെ എതിരെ എന്റെ ഇച്ചേച്ചി സാക്ഷി പറഞ്ഞത്. അതിന് നീയൊക്കെ കൂടി ഇല്ലാതാക്കിയില്ലേ ആ പാവത്തിനെ…ലിബി ദേഷ്യത്താലും സങ്കടത്താലും വിറച്ചു…
എന്താടാ… ഇതൊക്കെ ഞങ്ങൾ എങ്ങനെ അറിഞ്ഞു എന്നാണോ ചിന്തിക്കുന്നത്… ഡേവി ചോദിച്ചു..
പറയാം നീയൊക്കെ ചാവുന്നതിന് മുൻപ് എല്ലാം അറിയണം. ലിനി.. ഒരുപാട് നന്മകൾ ഉള്ള സഹോദരങ്ങളെ മക്കൾ ആയി കണ്ടിരുന്ന ഒരു പാവം പെണ്ണ്. അവരുമായിട്ട് ഒരു ബിസിനസ്സ് പ്രൊജക്റ്റും ആയി ബന്ധപ്പെട്ടാണ് അവളെ ഞാൻ ആദ്യം കാണുന്നത്. എന്തോ ഒരു അടുപ്പം തോന്നി അവളോട് എനിക്ക്.. അവൾ എനിക്ക് പെങ്ങൾ ആയി. അവളുടെ സഹോദരങ്ങൾ എനിക്കും സഹോദരങ്ങൾ ആയി. അങ്ങനെ എന്റെ കമ്പനിയും ആയി ഒരു ബിസിനസ്സ് ആവശ്യത്തിന് നാട്ടിൽ വന്നപ്പോൾ ആണ് നീയൊക്കെ കൂടി നടത്തിയ ഒരു കൊലപാതകം അവൾ നേരിട്ട് കാണുന്നത്. അവൾ ഒരു ഭീരു അല്ലാത്തതുകൊണ്ട് അവൾ നിനക്കൊക്കെ എതിരെ സാക്ഷി പറഞ്ഞു. നിനക്കൊക്കെ ശിക്ഷ കിട്ടിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു.. പിന്നെ അവൾ നാട്ടിൽ വരുന്നത് മൂന്നുകൊല്ലം മുൻപ് ദേ ഇവളുമായിട്ടുള്ള എന്റെ കല്യാണത്തിന് വേണ്ടി ആയിരുന്നു. അന്ന് അവളുടെ അവസാനത്തിനായാണ് ആ വരവെന്ന് ഞങ്ങൾ അറിഞ്ഞില്ല.. ഡേവി പറഞ്ഞു നിർത്തി..
ബാക്കി ഞാൻ പറയാം ഡാ… ഇവനൊക്കെ അറിയണ്ടേ എവിടെയാ തെറ്റുപറ്റിയത് എന്ന്.. അന്ന് കല്യാണത്തിന് ഞാനും ഇച്ചേച്ചിയും മാത്രേ വന്നുള്ളൂ. ലിയക്ക് എക്സാം ആയതുകൊണ്ട് വരാൻ പറ്റിയില്ല. ചേട്ടായിടെ മധുരം വെപ്പ് ചടങ്ങ് കഴിഞ്ഞ് നേരം വൈകിയതുകൊണ്ട് എബിയുടെ ബൈക്കും കൊണ്ടാണ് ഞങ്ങൾ പോയത്. എന്തോ ആ സമയത്ത് ബൈക്കും കൊണ്ട് ബീച്ചിലൂടെ ഒരു റൈഡ് പോകണം എന്ന് എന്റെ ആഗ്രഹം ആയിരുന്നു. ഇച്ചേച്ചിയും സമ്മതിച്ചപ്പോൾ നേരെ ബീച്ചിലേക്ക് വിട്ടു. നീയൊക്കെ അപ്പന്റെ പൈസയുടെ ബലത്തിൽ പുറത്തിറങ്ങിയത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.. ബീച്ചിൽ നിന്നും മടങ്ങും വഴി അല്ലേ നീയൊക്കെ കാറ് കൊണ്ടുവന്ന് ബൈക്കിൽ കയറ്റിയത്. തെറിച്ചുവീണ എന്നെയൊന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ എന്റെ പാവം ഇച്ചേച്ചിയെ പിച്ചിചീന്തി കൊന്നില്ലേ നിങ്ങൾ. തലയടിച്ചു വീണ് പകുതി ബോധത്തിലും ഞാൻ കേട്ടിരുന്നു എന്റെ ഇച്ചേച്ചിയുടെ കരച്ചിലുകളും നിന്റെയൊക്കെ അട്ടഹാസങ്ങളും. ഒന്നും ചെയ്യാൻ പറ്റാതെ എല്ലാം അറിഞ്ഞ് നിസ്സഹായനായി കിടക്കേണ്ടി വന്നു എനിക്ക്. ആ നിമിഷം മരിച്ചുപോയിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിച്ചത്. ബോധം പൂർണമായി പോകുമ്പോഴും ഞാൻ കേട്ടത് എന്റെ ഇച്ചേച്ചിയുടെ കരച്ചിൽ ആണ്… ലിബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലിഡിയയും ദേവനെ കെട്ടിപിടിച്ച് കരച്ചിൽ തന്നെ ആയിരുന്നു.
വണ്ടിയുടെ ഡീറ്റെയിൽസ് എടുത്ത് പിറ്റേന്ന് വൈകുന്നേരം ആണ് പോലീസ് എന്നെ കോൺടാക്ട് ചെയ്യുന്നത് വണ്ടിയിടിച്ച് ആളെ ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട് എന്നറിയിച്ചിട്ട്. ഞാൻ അവിടെ എത്തുമ്പോൾ കാണുന്നത് അത്യാസന്നനിലയിൽ കിടക്കുന്ന ലിബിനെ ആണ്. ലിനിക്ക് വേണ്ടി ഒരുപാട് തിരഞ്ഞെങ്കിലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് ആക്‌സിഡന്റ് കേസ് എന്ന നിലയിൽ കേസ് ക്ലോസ് ചെയ്യ്തു. ഞാൻ ലിനിയുടെ പേരിൽ ഒരു മിസ്സിംഗ് കേസ് കൊടുത്തെങ്കിലും ഒരു തുമ്പും കിട്ടിയില്ല..സത്യം പറയെടാ എന്ത് ചെയ്യ്തു നീയൊക്കെ കൂടി അവളുടെ ബോഡി. എന്തായാലും അവള് ജീവനോടെ ഉണ്ടാവില്ല എന്ന് ഞങ്ങൾക്ക് അറിയാം… എന്തു ചെയ്യ്തു നീയൊക്കെ…ഡേവി അവരെ നോക്കി ചോദിച്ചു..
അവർ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. അവരുടെ മുഖമെല്ലാം ഭയത്താൽ വിളറി വെളുത്തിരുന്നു. ഇനിയൊരു രക്ഷപ്പെടൽ ഇല്ലാന്ന് അവർക്ക് മനസിലായിരുന്നു.
ദേവാ.. അവർക്ക് പറയാൻ എന്തോ ഒരു മടി നീ ഒന്ന് ചോദിച്ചു നോക്കിയേ. ചിലപ്പോ നീ ചോദിച്ചാൽ പറഞ്ഞാലോ.. ഡേവി ഒരു പുച്ഛചിരിയോടെ പറഞ്ഞു..
ദേവൻ ക്രൂരമായ ചിരിയോടെ അവരുടെ നേരെ വന്ന് കൈയിൽ ഉള്ള കുപ്പിയിൽ നിന്ന് ആൽഫിയുടെ മുറിവുകളിലേക്ക് ഒഴിച്ചു… ആൽഫി വേദനകൊണ്ട് അലറി കരഞ്ഞു.. നല്ല സുഖം ഉണ്ടാവും മുളകും കുരുമുളകും ഉപ്പും മിക്സ് ചെയ്ത വെള്ളം ആണ്.. ദേവൻ ഒരു പുച്ഛചിരിയോടെ പറഞ്ഞുകൊണ്ട് എഡ്ഢിയുടെ അടുത്തേക്ക് നടന്നു…
വേ..ണ്ട… ഞാ.. ഞാൻ പറയാം.. എഡ്ഢി അവന്റെ കൈയിൽ ഉള്ള കുപ്പിയിലേക്ക് നോക്കി പേടിയോടെ പറഞ്ഞു.
ആ എങ്കിൽ പറയ്.. എന്തു ചെയ്യ്തു ഞങ്ങളുടെ ലിനിയുടെ ബോഡി…
അത്.. അത്…
പ്ഫാ.. പറയെടാ പന്ന**&₹#%*… ദേവൻ അലറിയതും
അത് ഞങ്ങൾ മരിച്ചെന്ന് ഉറപ്പായപ്പോൾ കത്തിച്ചു….. എഡ്ഢി കണ്ണുകൾ ഇറുക്കെ അടച്ചുകൊണ്ട് പറഞ്ഞു..
ലിബി കണ്ണുകൾ ഇറുക്കി അടച്ചു. അവന്റെ മുന്നിൽ നനുത്ത ചിരിയോടെ ഉള്ള ലിനിയുടെ മുഖം തെളിഞ്ഞു.. അവൻ അലറി കരഞ്ഞുപോയി..