The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ദേവാ അവളുടെ ആ വായ അങ്ങോട്ട് മൂടിക്കോ.. ഡേവി പറഞ്ഞതും ദേവൻ വന്ന് അവളുടെ വായ ടാപ് വച്ച് ഒട്ടിച്ചു. അവൾ വേണ്ട വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കാര്യമാക്കിയില്ല. എല്ലാവരുടെ ഉള്ളിലും അലനെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത.
ലിബി ഞാൻ പറഞ്ഞ ഇൻജെക്ഷൻ നീ കൊണ്ട് വന്നിട്ടുണ്ടോ… ഡേവി ചോദിച്ചു.
ഉവ്വ് ഡാ.. പക്ഷേ അത്രേ ഉള്ളൂ ഇവൾക്കുള്ള ശിക്ഷ. സംഭവം അതൊരു നരകയാതന തന്നെ ആണ്. പക്ഷേ അവൾ വേദന അറിയണം. നമ്മുടെ അലൻ ഇനി എത്ര ദിവസം ഈ വേദന ഒക്കെ സഹിക്കേണ്ടി വരുമെന്നോ. അത് ഇവളും അറിയണം… ലിബി ആൻസിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..
അറിയാം.. നീ ഇപ്പൊ ആ മരുന്ന് തായോ.. ഡേവി ലിബി കൊടുത്ത മരുന്ന് ഒരു സിറിഞ്ചിലേക്ക് കയറ്റി. അതും കൊണ്ട് അവളുടെ അടുത്തേക്ക് പോയി..
ആൻസി അവന്റെ കൈയിൽ ഉള്ള സിറിഞ്ചിലേക്ക് പേടിയോടെ നോക്കി.
ഇതെന്തിനുള്ള മരുന്നാണ് എന്ന് നിനക്കറിയുമോ… ഡേവി അവളുടെ ചുറ്റും നടന്നുക്കൊണ്ട് ചോദിച്ചു.
ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾക്ക് തന്റെ തൊണ്ട വറ്റിവരണ്ട പോലെ തോന്നി… അവൾ പേടിയോടെ ഇല്ല എന്ന് തലയാട്ടികാട്ടി…
ഹേയ്.. നീ പേടിക്കണ്ട. അവർക്ക് കൊടുത്ത ഇൻജെക്ഷൻ അല്ല ഇത്. അത്രക്കൊന്നും നിന്നോട് ഞാൻ ചെയ്യില്ല. ഒന്നുമില്ലെങ്കിലും എന്റെ ജാനിമോളെ എനിക്ക് തന്നതല്ലേ നീ.. ഡേവി അതു പറഞ്ഞതും ആൻസിയുടെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു.
പക്ഷേ ഇനിയും നിന്നെ വെറുതെ വിട്ടാൽ എന്റെ കുടുംബത്തിന് സമാധാനം ആയിട്ട് ജീവിക്കാൻ പറ്റില്ല. ഈ മരുന്ന് ഉണ്ടല്ലോ അതിന് ഒരു സമാധാനം വരുത്തും. ഇത് അങ്ങോട്ട് ചെന്നാൽ ഉണ്ടല്ലോ നാവടക്കം മൊത്തം ശരീരം തളരും എന്നാലോ നിന്റെ തലച്ചോറ് പ്രവർത്തിക്കേം ചെയ്യും. എല്ലാ വികാരങ്ങളും നീ അറിയും. വേദന അടക്കം എന്നാലോ ഒന്ന് അലറി കരയാൻ പോലും സാധിക്കില്ല നിനക്ക്.. ഇങ്ങനെ ജീവച്ഛവം പോലെ കിടക്കാം മരിക്കുവോളം… ഡേവി ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ആ മരുന്ന് അവളിലേക്ക് ഇൻജെക്ട് ചെയ്തു.
കുറച്ചുനേരം അവളൊന്ന് പിടച്ചെങ്കിലും പിന്നെ പതിയെ അനക്കം ഇല്ലാതെ ആയി..
അടുത്തനിമിഷം ലിബിയുടെ കൈയിലെ വടി അവളുടെ തലയുടെ സൈഡിൽ ആയി ഉറക്കെ പതിച്ചു… അവളുടെ തല പൊട്ടി ചോരയൊഴുകി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ ഒരു ശബ്ദം പോലും പുറത്തേക്ക് വന്നില്ല..
ലിബി… ഡേവി വിളിച്ചു..
തടുക്കേണ്ട എന്നെ.. തല മുറിഞ്ഞാൽ ഉള്ള വേദന അവളും അറിയണം. അതു മാത്രം അല്ലടാ നൊന്തുപ്രസവിച്ച കുഞ്ഞാണെന്ന് പോലും നോക്കാതെ അതിനെ ഇല്ലായ്മ ചെയ്യാൻ അവന്മാരുടെ കൂടെ പദ്ധതികൾ തയ്യാറാക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതിയതാ ഇവൾക്കിട്ട് ഇത്…
എന്താ നീ പറഞ്ഞേ.. എന്റെ കുഞ്ഞിനെ.. ഡേവിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.
അതേടാ അന്നത്തെ ആക്‌സിഡന്റ് ഇവളുടെ എടുത്തുചാട്ടത്തിൽ സംഭവിച്ചതായിരുന്നു. അങ്ങനെ ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ജാനിമോളെ ഇല്ലാതാക്കിയായാലും നിന്റെ കണ്ണീരും പതനവും ഇവർക്കു കാണണമായിരുന്നു. ഇവളും അവനും കൂടി പറയുന്നത് ഞങ്ങൾ കേട്ടതാണ്… അവിടെ കിടന്ന് വേദനയിൽ പുളയുന്ന ആൽഫിയെ ചൂണ്ടിക്കാട്ടികൊണ്ട് ലിബി പറഞ്ഞു..
അതു കേട്ടതും ഡേവി ലിബിയുടെ കൈയിൽ ഉള്ള വടി വാങ്ങി അവളുടെ കൈയും കാലും തല്ലിയൊടിച്ചു. ഭ്രാന്തെടുത്ത പോലെ ആയിരുന്നു അവന്റെ പെരുമാറ്റം…
ആൻസി സഹിക്കാൻ പറ്റാത്ത വേദനയിൽ ഒന്ന് അലറി കരയാൻ പോലും ആകാതെ കണ്ണീർ വാർത്തുകൊണ്ടിരുന്നു…
ദേവാ അവളെ അവരുടെ വണ്ടിയിൽ തന്നെ കിടത്തിയേക്ക്. നമ്മുടെ ആ ഭാഗത്ത് ആയിട്ട് ഒരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്യണം…
ലിബി ഇവർ ഇനി എത്ര നേരം കൂടി എടുക്കും… ഡേവി ചോദിച്ചു.
അപ്പോഴേക്കും ദേവന്റെ കൂടെ ഉള്ളവർ അവളെ വണ്ടിയിലേക്ക് കൊണ്ടുപോയി..
ഒരു ഒന്നര മണിക്കൂർ കൂടി… ലിബി വേദനയിൽ പുളയുന്ന മൂന്നിനേയും നോക്കികൊണ്ട് പുച്ഛത്തോടെ പറഞ്ഞു. അവരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും എല്ലാം ചോര ഒലിച്ചു വരുന്നുണ്ടായിരുന്നു…
കുറച്ചുനേരം കഴിഞ്ഞതും മൂന്നുപേരും അത്രയും നേരത്തേ വേദനയിൽ നിന്നും രക്ഷപ്പെട്ട് മരണത്തെ പുൽകിയിരുന്നു. വേദന അനുഭവിച്ചുകൊണ്ടിരുന്ന ഓരോ നിമിഷവും അവർ
മരണം അത്രയും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു…
അവരുടെ മരണം ഉറപ്പിച്ചതും ഡേവി ലിയയെയും കൊണ്ട് പുറത്തേക്ക് പോയി. ദേവനും ലിബിയും കൂടി അവർ കൊണ്ട് വന്ന പെട്രോള് അവിടെ മുഴുവൻ ഒഴിച്ചു. അവരുടെ ബോഡിയിൽ കുറേ പഞ്ചസാരയും തൂവി. കൊണ്ടുവന്ന ഗ്യാസ്കുറ്റികൾ അവിടെ തുറന്നിട്ട് കുറേശ്ശേ പെട്രോൾ ഒരു നിശ്ചിത ദൂരം വരെ ചാലിട്ട് അതിൽ തീ കൊടുത്തു. അടുത്തനിമിഷം ഒരു പൊട്ടി തെറിയോടെ ആ വീടൊന്നാകെ തീ വിഴുങ്ങി. കുറച്ചുനേരം അതു നോക്കി നിന്ന ലിബിയുടെ ഉള്ളിൽ ലിനിയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു… അവൻ ആത്മസംതൃപ്തിയോടെ തിരികെ വണ്ടിയിൽ വന്നു കയറിയതും തങ്ങളുടെ ജീവിതത്തിലെ ശത്രുക്കളെ എല്ലാം ഉന്മൂലനം ചെയ്തു എന്നുള്ള സമാധാനത്തിൽ അവർ തിരികെ തങ്ങളുടെ പ്രിയപെട്ടവരുടെ അടുത്തേക്ക് യാത്ര തിരിച്ചു..
…………………..
പിറ്റേന്ന് ഉച്ചയോട് അടുത്തു അവർ തിരികെ ഹോസ്പിറ്റലിൽ എത്താൻ. കൊട്ടാരത്തിൽ തറവാട്ടിൽ കയറി കുളിച്ച് വസ്ത്രം മാറിയിട്ടൊക്കെ ആണ് ഡേവി ഒക്കെ ഹോസ്പിറ്റലിലേക്ക് തിരിച്ചത്. അപ്പോഴേക്കും ദേവന്റെ കൂടെ ഉള്ളവർ ആൻസിയുടെ കാർ ആക്‌സിഡന്റ് ആക്കി എബിയുടെ സഹായത്തോടെ അവളെ അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരുന്നു. ഡേവി വന്നതും നേരെ അലനെ കാണാൻ icuവിൽ ആണ് പോയത്. അവനെ കണ്ട് പുറത്തിറങ്ങിയ ഡേവി ജെനിയെ കിടത്തിയിട്ടുള്ള മുറിയിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച അവന്റെ മനസ്സ് നിറക്കുന്നതായിരുന്നു. ചെറിയ ഒരു ചിരിയോടെ എന്തെല്ലാമോ പറഞ്ഞ് ജെനിക്ക് കഞ്ഞി കോരി കൊടുക്കുന്ന എൽസി. കുറച്ചുനേരം ആ കാഴ്ച്ച നോക്കി നിന്നതിനു ശേഷം അവൻ റൂമിലേക്ക് കയറിയത്. അവനെ കണ്ടതും ജെനി മുഖം വീർപ്പിച്ചുകൊണ്ട് തിരിഞ്ഞിരുന്നു. ജെനിയുടെ പുതിയ ഭാവം കണ്ട് ഡേവിയുടെ കണ്ണുകൾ മിഴിഞ്ഞു..
ചേട്ടായി കണ്ണു മിഴിക്കേണ്ട ഇതൊക്കെ പ്രെഗ്നൻസി ഹോർമോൺസിന്റെ കളി ആണ്. ദേ ഇവിടെ ഒരുത്തി ഇരിക്കുന്നത് കണ്ടില്ലേ… ഡേവിയുടെ കണ്ണു മിഴിഞ്ഞുള്ള നോട്ടം കണ്ട് എബി ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് അന്നയെ കാട്ടി കൊടുത്തു. അപ്പൊ ആശാത്തിയും മുഖം വീർപ്പിച്ചിരിപ്പുണ്ട്.
ഇതിപ്പോ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നെ.. അവൻ അന്നയെ കാട്ടിക്കൊണ്ട് എബിയോട് ചോദിച്ചു.
അവൾക്ക് ഇന്നലെ മുതൽ ഛർദി തുടങ്ങി. അപ്പൊ ഛർദിക്കും എന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് വഴക്ക് പറഞ്ഞു അതിനാ ഈ മുഖവും കയറ്റി ഇരിക്കുന്നത്.. എബി ഒരു ചിരിയോടെ പറഞ്ഞു.
അന്ന എബിയെ നോക്കി ചുണ്ട് കോട്ടി കാട്ടികൊണ്ട് തിരിഞ്ഞിരുന്നു. ഡേവിക്ക് ചിരി വന്നുപോയി അവളുടെ പാട് കണ്ടിട്ട്..
എവിടെ ആയിരുന്നു ഡേവി ഇന്നലെ കാലത്ത് പോയതല്ലേ. ദേ ജെനി എത്രപ്രാവശ്യം നിന്നെ ചോദിച്ചെന്നോ.. എവിടേലും പോകാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ.. വെറുതെ ആളെ വിഷമിപ്പിക്കാൻ…റീനാമ്മ അവനെ ഇന്നലെ മുതൽ കാണാത്തതിന്റെ ടെൻഷനിൽ പറഞ്ഞു..
ഒന്ന് ക്ഷമിക്കെന്റെ പൊന്നു മമ്മി.. ഒന്നു രണ്ടു ചെറിയ ആവശ്യങ്ങൾ ഉണ്ടായിരുന്നു. ഇനി ഒരുത്തിലും പോകുന്നില്ല. ഫുൾ ടൈം ഇവിടെ തന്നെ കാണും.. അതവൻ കുറച്ച് ഉറക്കെ ജെനിയെ നോക്കി ആണ് പറഞ്ഞത്.. അവൾക്ക് അത് കേട്ടപ്പോൾ സന്തോഷം ആയെങ്കിലും അവൾ അത് ശ്രദ്ധിക്കാത്ത പോലെ ഇരുന്നു..
അപ്പോഴേക്കും എൽസി അവൾക്ക് കഞ്ഞി കൊടുത്തു കഴിഞ്ഞിരുന്നു..
മോളെന്തിയേ മമ്മി.. ഇവിടെ ഒന്നും കാണുന്നില്ലല്ലോ… ഡേവി ചോദിച്ചു.
ഇച്ചായനും അമ്മച്ചിയും കൂടെ തറവാട്ടിലേക്ക് പോയിട്ടുണ്ട്. അവരുടെ കൂടെ അവളും അങ്ങ് പോയി.. റീനാമ്മ പറഞ്ഞു.
എൽസി കൈകഴുകാനൊക്കെ ആയി ജെനിയുടെ അടുത്തുനിന്നും എഴുന്നേറ്റപ്പോൾ ഡേവി അവിടെ ചെന്നിരുന്നു…
എന്താണ് എന്റെ കൊച്ചിനൊരു കടുപ്പം ഇച്ചായനെ കണ്ടപ്പോൾ… ഡേവി അവളുടെ താടി തുമ്പിൽ പിടിച്ച് മുഖം തന്റെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു.. അവൾ ആ കൈ തട്ടിയെറിഞ്ഞു. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ബെഡിലേക്ക് ചാരിയിരുന്നു…