രചന – കൃഷ്ണ
ഞാൻ കൂട്ടി മുട്ടിയ ആളിലേക്ക് നോട്ടം തെറ്റിച്ചതും മുന്നിൽ നിക്കുന്ന ആളെ കണ്ട് ഒരു നിമിഷം ഇമ വെട്ടാതെ നോക്കി നിന്നു പോയി. ബ്ലാക്ക് കളർ ഷർട്ടും ജീൻസും അതും ഇൻ ചെയ്ത് കൂളിംഗ് ഗ്ലാസ് വെച്ച് ക്ലീൻ ഷേവ് ചെയ്ത് ഒരു ആറടി പൊക്കത്തിൽ എന്റ മുന്നിൽ നിക്കുന്ന ആളിലേക്ക് മാത്രമായി എന്റെ നോട്ടം എത്തി നിന്നു. ഇതെല്ലാം കൂട്ടി നോക്കിയാൽ എന്റ ഉള്ളിൽ നിന്നും ഒരു കോഴി കൂവുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല. എന്തു ചെയ്യാം…
excuse me… അയ്യാൾ കൂളിംഗ് ഗ്ലാസ് മാറ്റി പറഞ്ഞതും ഞാൻ സ്വബോതം വീണ്ടെടുത്തു.
Are you ok??..
ഏ… ആ.. ya… i am ok.. ഞാൻ നേരിയ ചമ്മലിൽ പറഞ്ഞൊപ്പിച്ചു.
sorry ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ല…
സാരമില്ല. എന്റ ഭാഗത്തും തെറ്റുണ്ട്. ഞാൻ ഫോണിൽ നോക്കി വന്നത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചേ… i am sorry.. എന്റെ പറച്ചില് കേട്ട് അങ്ങേര് എനിക്കൊരു പുഞ്ചിരി സമ്മാനിച്ച് അയ്യാളുടെ കൈ എനിക്ക് നേരെ നീട്ടി.
I am pk.
pk യോ ഞാൻ മുഖം ചുളിച്ച് അങ്ങനെ ചോദിച്ചതും
ഓ… sorry.. പൊതുവേ ഞാൻ അറിയപ്പെടുന്നത് pk എന്നാ പേരിലാണ്. അതാ ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞേ. ok എന്റെ പേര് കിരൺ പ്രതാപ് എന്നാണ്.
ആമ് നൈസ് നെയിം മനസിലാണേ.. ഓ പ്രതാപിന്റെ p യും കിരണിന്റെ k യും അതാണല്ലേ pk.
ya. oo.. sorry your good name please…
നിച്….ആ… അല്ല… അശ്വനി.
അപ്പോ തനിക്കും എന്നെ കൂട്ട് ഷോർട്ട് നെയിം ഉണ്ടല്ലേ മിസ് അശ്വനി..
അത്.. പിന്നെ അങ്ങേരുടെ ആ പറച്ചിലിന് ഞാനൊരു ചമ്മിയ പുഞ്ചിരി കൊടുത്തു.
any way ഇങ്ങനെ കൂട്ടി മുട്ടിയതിനാൽ പരിചയപ്പെടാൻ പറ്റി. അപ്പോ ശരി ഇനിയും കാണാം… bye അശ്വനി.. അതും പറഞ്ഞ് കൈയ്യിൽ പിടിച്ചിരുന്ന കൂളിംഗ് ഗ്ലാസ് വീണ്ടും മുഖത്തേക്ക് വെച്ച് ഒരു ചിരിയും നൽകി അയ്യാൾ പോയതും ഞാൻ അങ്ങേര് എന്റെ കണ്മുൻപിൽ നിന്നും മായുന്ന വരെ ആ നിപ്പ് നിന്നു. പെട്ടന്ന് എന്റെ ഷോൾഡറിൽ ആരുടെയോ കര സ്പർശം അനുഭവപ്പെട്ട് തിരിഞ്ഞു നോക്കിയതും അപ്പു ആയിരുന്നു.
ആ നീ വന്നോ..
നീ ആരെയാ ഈ നോക്കി കൊണ്ടിരുന്നേ.. മമ്
അതോ….അത്… ഞാൻ നിന്നോട് പറഞ്ഞ് പുറത്തേക്കിറങ്ങിയല്ലോ അപ്പോ ഒരാളുമായി കൂട്ടി മുട്ടി. പിന്നെ പരസ്പരം sorry പറച്ചിലും പരിചയ പെടലും ആയിരുന്നു. പിന്നെ അങ്ങേര് പോയപ്പോ ജസ്റ്റ് ഒന്ന് നോക്കി നിന്നന്നേയുള്ളു…
ഓഹോ… ആട്ടേ അങ്ങേരുടെ പേരെന്താ??
pk.
എന്തോന്ന് pk യോ അത് അമീർഖാന്റെ മൂവി അല്ലേ…
ആ അങ്ങേര് pk എന്ന് പറഞ്ഞപ്പോൾ ഞാനും ആദ്യം ഇങ്ങനെ തന്നെയാ ചിന്തിച്ചേ. പിന്നെയാ അങ്ങേര് പറഞ്ഞേ അങ്ങേരുടെ പേര് കിരൺ പ്രതാപ് എന്നാണെന്നു. അങ്ങേരുടെ പേരിനെ ഷോർട്ട് ആക്കി pk എന്ന് വിളിക്കും അങ്ങനെ വിളിക്കുന്നതാണത്രേ അങ്ങേർക്കും ഇഷ്ട്ടം..
ഓഹോ.. അങ്ങേരുടെ ഡീറ്റെയിൽസ് ഏകദേശം അറിഞ്ഞിട്ടുണ്ടല്ലോ…
ഏയ്… ഇല്ല.. അതിന് മുന്നേ അങ്ങേര് ടാറ്റാ bye bye പറഞ്ഞ് പോയി..
അച്ചൂട… സാരമില്ല ഇനി എന്നേലും കാണുമ്പോൾ മകള് ചോദിക്കാൻ ഇരുന്ന ബാക്കി അങ്ങേരോട് ചോദിച്ചറിയാട്ടോ. ഇപ്പോ നമുക്ക് പോകാം. എനിക്ക് വിശക്കുന്നു. എന്തേലും കഴിക്കാം.
ആ… ശരിയ… എനിക്കും വിശക്കുന്നുണ്ട്. ബായോ അതും പറഞ്ഞ് അപ്പൂന്റെ തോളിൽ കൈയ്യിട്ട് ഞങ്ങൾ ഫുഡ് കഴിക്കാൻ കയറി.
അങ്ങനെ ഫുടൊക്കെ കഴിച്ച് അതിന്റെ കൂടെ ഒരു വാനില ice cream വയറ്റിലാക്കി. നീട്ടിയൊരു ഏമ്പാക്കവും വിട്ട് കടയിൽ നിന്നും ഇറങ്ങി.
പിന്നെ അതികം താമസിപ്പിക്കാതെ ഇച്ചായന്റെ മാസ്സ് പടം കൽക്കി കാണാൻ കയറി വിത്ത് പോപ്പ് കോൺ. ഈ ഇന്ന് തിന്ന് മരിക്കും…
പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഇച്ചായന്റെ ആ എൻട്രി ഉണ്ടല്ലോ എന്റ സാറേ.. ആ കട്ടി മീശയും ഷർട്ടും മുണ്ടും മസിലൻ ബോഡിയും.. ഹോ.. മേലാസകാലം രോമാഞ്ചിഫിക്കേഷൻ വന്നു. അമ്മാതിരി വരവാല്ലായിരുന്നോ. അപ്പോ തന്നെ ഹാളിൽ ഉണ്ടായിരുന്നവരെല്ലാം കൂകി വിളിക്കലും കയ്യടിക്കലിന്റെയും ബഹളം ആയിരുന്നു. പോപ്പ് കോൺ വായിലാക്കുന്നതിനിടക്ക് ഞാനും കൂവി കൂടെ അപ്പുവും ഉണ്ടായിരുന്നേ…
അങ്ങനെ മൂവി കണ്ട് ഞങ്ങൾ പുറത്തേക്കിറങ്ങുന്നതിനിടയ്ക്ക് പെട്ടന്നെന്റെ കണ്ണ് ഒരു കൈയ്യ് ജീൻസിന്റെ പോക്കറ്റിലും മറ്റേ കൈയ്യ് കൊണ്ട് ഫോണിൽ നോക്കി എസ്‌കേലേറ്ററിൽ നിക്കുന്ന ആളിലേക്കായതും എനിക്ക് അങ്ങ് എരിഞ്ഞു കയറാൻ തുടങ്ങി. പന്ന പട്ടി എനിക്കിട്ട് എട്ടിന്റെ പണി തന്നിട്ട് കറങ്ങി നടക്ക… ദുഷ്ട്ടൻ.. തെണ്ടി..
നീ ഇതാരെ നോക്കി കൊണ്ട് നിക്കുവാ നിച്ചു.. അപ്പൂന്റെ പറച്ചില് കേട്ട് ഞാൻ അവളിലേക്ക് നോട്ടം കൊടുത്തു..
അത്.. ആ തെണ്ടി കാലൻ കൂതവ്.. ദോ.. അവിടെ എന്നും പറഞ്ഞ് ഞാൻ വിരൽ ചൂണ്ടി എസ്‌കേലേറ്ററിന് നേരെ കാണിച്ചതും അങ്ങേരുടെ പോടി പോലുമില്ല.. ശേ… പോയല്ലോ ആ തെണ്ടി…
എവിടെ അങ്ങേര് നിന്റെ ബോസ് അപ്പു ക്യൂരിയോസിറ്റിയിൽ ചോദിച്ചു.
അല്ല അങ്ങേരെ നീ കണ്ടിട്ടുണ്ടോ??
മ്മ്ഹ്ഹ്.. ഇല്ല അപ്പു രണ്ട് കണ്ണും അടച്ച് പറഞ്ഞ് ഒരു ഇളി പാസാക്കി…
പിന്നെ എന്നാ ഉണ്ടക്കാ നീ എവിടെ എന്ന് ചോദിച്ചേ?? മമ്..
അത് നിനക്കിട്ട് പണി തന്ന അങ്ങേരെ കാണാൻ ഒരു ത്വരകൊണ്ട് ചോദിച്ചതാ. അതിന് നീ ഇത്രയ്ക്കും ചൂടാകുന്നതെന്തിനാ..
എനിക്ക് അങ്ങേരെ കാണുമ്പോൾ എരിഞ്ഞു കയറുവാ… സാധനം…
അപ്പോ നീ അങ്ങേരെ നോക്കാതിരുന്നാൽ പോരെ. പ്രോബ്ലം സോൾവ്..
അവൾടെ പറച്ചിലിന് ഞാൻ കലിപ്പിച്ചൊന്നു നോക്കിയതും അവള് കൈ കൂപ്പി സോറിയും പറഞ്ഞ് എന്നെ അവിടന്ന് ഉന്തി തള്ളി പുറത്തേക്ക് കൊണ്ടുപോയി.എന്നെ അവിടെ നിർത്തി അപ്പു വണ്ടി എടുക്കാൻ പോയി. എന്നാലും അങ്ങേര് പെട്ടന്നിതെങ്ങോട്ട് മറഞ്ഞു… എനിക്കിട്ട് പണി തന്ന് കറങ്ങി അടിച്ച് നടക്കുവാ…. ശരിയാക്കി തരാം… ഒരവസരം എനിക്ക് കിട്ടും… ആർദ്ധവ് വിശ്വനാഥൻ.. ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ചു നിന്നതും അപ്പു വണ്ടിയുമായി എന്റെ മുന്നിലെത്തി. ഞാൻ വണ്ടിയിൽ കയറാൻ ആഞ്ഞതും പെട്ടെന്നൊരുത്തൻ എന്റെ മേത്ത് ഒരു മുട്ട് തന്ന് യാതൊരു കുസലുമില്ലാതെ മുന്നോട്ട് നടന്ന് പോകുവാ.. ആളെ കണ്ടാലേ അറിയാം വശ പേശകാണെന്നു കുടിച്ചിട്ടുമുണ്ട്…
വെറുതെ റോട്ടിൽ കിടന്ന് സീൻ ഉണ്ടാക്കണ്ടാന്ന് കരുതി ഞാൻ എന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു. ഒന്ന് ചാടിയതിന്റെ കേട് മാറീട്ടില്ലേ.. ഞാൻ അയ്യാളെ കലിപ്പിച്ചു നോക്കി കൊണ്ട് നിന്നപ്പോഴാ അയ്യാള് പോകുന്നതിനിടെ സൈഡ് തിരിഞ്ഞു നിന്ന ചേച്ചിടെ ബാക്കിനിട്ട് ടച്ചിയത്.അപ്പോ അയ്യാള് എന്നെയും അറിഞ്ഞോണ്ട് മുട്ടിയതാണെന്നു എനിക്ക് മനസ്സിലായി… ആ ചേച്ചിയാണേ ചേ… എന്നും പറഞ്ഞ് മാറി നിന്നന്നല്ലാതെ no ആക്ഷൻ.. പിന്നെ ഞാൻ ഒന്നും നോക്കില്ല അപ്പൂന്റെ കൈയ്യിന്ന് ഹെൽമെറ്റ് മേടിച് അതിൽ പിടി മുറുക്കി അയ്യാളുടെ അടുത്തേക്ക് നടന്നടുത് അയ്യാൾടെ ഷോൾഡറിൽ പിടിച്ച് എനിക്ക് നേരെ തിരിച്ച് നിർത്തി മോന്തക്കിട്ട് നോക്കി ഒറ്റടിയങ്ങു കൊടുത്തു. അല്ലങ്കിൽ തന്നെ ഞാൻ എരിഞ്ഞു നിക്കെയായിരുന്നു. അതിന്റെടക്ക ഈ പന്ന…. മോനും കൂടി.. പ്രായത്തിൽ മുത്തതാണെങ്കിലും ചെറ്റത്തരം കാണിച്ചാൽ ബഹുമാനം ഞാനങ്ങു മറക്കും..
അല്ല പിന്ന…എന്റെ ഒറ്റയടിക്ക് തന്നെ അയ്യാള് നിലം പതിച്ചു. അങ്ങേര് അയ്യോ എന്റെ തല പൊട്ടിച്ചേ എന്നും പറഞ്ഞ് അലറുന്നുണ്ട്.സത്യം പറഞ്ഞാൽ അയ്യാൾടെ തല പൊട്ടിയിട്ടൊന്നുമില്ലായിരുന്നു. കള്ള ബടുവാ വെറുതെ അടിച്ചു വിട്ടേക്കുവാ ഹും.. പിന്നെ അങ്ങോട്ട് ആള് കൂടാൻ തുടങ്ങി കാര്യം തിരക്കി ഞാൻ ഉള്ളത് അങ്ങ് പറഞ്ഞു കൂടെ ആ ചേച്ചിയും കാര്യം പറഞ്ഞതും പോലീസിനെ വിളിച്ചു.
അപ്പോഴേക്കും അപ്പു എന്റടുക്കൽ വന്നു കഴിഞ്ഞു.
എന്തിനാ നിച്ചു നീ അയ്യാളെ തല്ലിയെ. സത്യം പറഞ്ഞ അപ്പു അയ്യാൾ കാട്ടി കൂട്ടിയതൊന്നും കണ്ടില്ലായിരുന്നു. ഞാൻ നടന്നതെല്ലാം അങ്ങ് പറഞ്ഞ് കൊടുത്തു. അപ്പോ അവളുണ്ടേ അയ്യാൾക്ക് കൊടുത്തത് കുറഞ്ഞു പോയി എന്ന്… എനിക്ക് പറ്റിയ ചങ്കി…
അതികം വൈകാതെ തന്നെ പോലീസും വന്ന് അയ്യാളെ ജീപ്പിലേക്ക് കയറ്റി. പിന്നെ ഞങ്ങളോട് സ്റ്റേഷൻ വരെ വരാൻ പറഞ്ഞു.
സ്റ്റേഷനോ.. ഒരു പോലീസ് കാരൻ അങ്ങനെ പറഞ്ഞതും അപ്പൂ ഉച്ചത്തിൽ ചോദിച്ചു. ഇവൾ എന്തിനാ ഇങ്ങനെ ഞെട്ടുന്നെ എന്നായിരുന്നു എന്റ ചിന്ത അടിച്ചത് ഞാനല്ലേ എന്നിട്ട് എനിക്കൊരു പേടിയുമില്ലല്ലോ..
ഡി.. അപ്പു നീ എന്തിനാ ടെൻഷനടിക്കുന്നേ… അയ്യാള് തെറ്റ് ചെയ്തതിനു ഞാൻ പ്രീതികരിച്ചു. ആള് കൂടി, കാര്യം തിരക്കി, പോലീസിനെ വിളിച്ചു, അയ്യാളെ പൊക്കി.അയ്യാൾക്കെതിരെ നടന്നതിനു ഒരു പരാതി കൊടുക്കാൻ എന്നെയും പിന്നെ ആ ചേച്ചിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. thats all. അതിന് നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നേ…
അത്… പിന്നെ… ഒന്നുല്ല…
ഒന്നുല്ലേ.. ഞാൻ പുരികം പൊക്കി സംശയ രൂപീണ ചോദിച്ചതും അവൾ ഒരു വളിച്ച ഇളി പാസാക്കി.
കിളിക്കാലോക്കെ അവിടെ ഇരിക്കട്ടെ. കാര്യം പറ.. എന്റെ പറച്ചിലിൽ അവൾ കാര്യം പറഞ്ഞു.
ഓ.. അതാണോ. അതിനിപ്പോ ഈ കാര്യത്തിൽ നീ ഒന്നും ചെയ്തട്ടില്ലല്ലോ പിന്നെ നീ എന്തിനാ പേടിക്കുന്നെ… പിന്നെ കാര്യമില്ലാതെ ആ പുള്ളി നിന്നെ ചാടിക്കെയൊന്നും ഇല്ലല്ലോ.നീ വന്നേ…
ആ ചേച്ചിനെ ജീപ്പിൽ കൂട്ടി കൊണ്ടു പോയി ഞങ്ങൾ വണ്ടിയുമെടുത്തു അവരുടെ പിന്നെലെ വെച്ചു പിടിച്ചു.
ജീപ്പ് സ്റ്റേഷൻ ഗേറ്റ് കടന്നതിനു പിറകെ ഞങ്ങളുടെ വണ്ടിയും കടന്നു. അപ്പോ അപ്പൂന്റെ പിടി എന്റെ ഷോൾഡറിൽ മുറുകി.
അപ്പു… നീ പേടിക്കാതെ… എനിക്ക് ദേഷ്യം വരുന്നുണ്ടുട്ടോ…
പേടിയല്ല നിച്ചു… എന്തോ… ഒരിത്…
ഒരിതും വേണ്ടാ…
അതെ അവിടെ തന്നെ നിക്കാതെ അകത്തോട്ടു വരൂ. ജീപ്പിൽ നിന്നും ഇറങ്ങിയ ഒരു പോലീസ് കാരൻ പറഞ്ഞ് ആ ഇളക്കക്കാരനെയും കൂട്ടി സ്റ്റേഷനക്കത്തേക്ക് പോയി.
പിന്നെ അതികം അവിടെ നിന്ന് സമയം കളയാതെ ഞങ്ങൾ അകത്തേക്ക് കയറി കൂടെ ആ ചേച്ചിയും. അകത്തു കയറിയതും ഞങ്ങളോട് അൽപ്പ സമയം വെയിറ്റ് ചെയ്യാൻ പറഞ്ഞ് അവിടെ ഇട്ടിരുന്ന ഇരിപ്പീഡത്തിൽ ഇരിക്കാൻ പറഞ്ഞ്. ഞങ്ങൾ അവിടെ പോയിരുന്നു. അതികം വൈകാതെ ഒരു കോൺസ്റ്റബിൾ വന്ന് ഞങ്ങളോട് അകത്തേക്ക് വരാൻ സർ പറഞ്ഞു എന്നു പറഞ്ഞു വിളിച്ചു. ഞാൻ അപ്പൂനെ ഒന്ന് നോക്കി അവളാണേ ഒരു മാതിരി എക്സ്പ്രഷനും ഇട്ടിരിക്കുവാ.
ഞാൻ അവളുടെ കൈയ്യിൽ ഒരു തട്ട് കൊടുത്ത് കണ്ണ് കൊണ്ടു വരാൻ ആംഗ്യം കാണിച്ച് എണീറ്റതും അവളും കൂടെ ആ ചേച്ചിയും എന്റെ പിറകെ വന്നു.
കോൺസ്റ്റബിളിന്റെ പുറകെ ചെന്നു. അകത്ത് കയറിയതും ചെയറിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ അപ്പൂനെ നോക്കി. അവളാണേ എന്നെ ഒരു ധയനിയ അവസ്ഥയിൽ നോക്കി.
ആള് ലാപ്പിൽ എന്തോ നോക്കു വായിരുന്നു.
സർ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ വിളിച്ചതും ആള് ലാപ്പിൽ നിന്നും നോട്ടം തെറ്റിച്ചു ഞങ്ങളിലേക്ക് നോക്കിയതും ആൾടെ നോട്ടം ഒരു നിമിഷം അപ്പുവിൽ മാത്രമായി ഒതുങ്ങി…
അപ്പുവാണേ കൊന്നാലും അങ്ങേരുടെ മുഖത്തേക്ക് നോക്കില്ല എന്ന മട്ടിലാ നിക്കുന്നേ..
sit.. അങ്ങേര് പറഞ്ഞതും ഞങ്ങൾ ചെയർ നീക്കി അതിൽ ഇരുന്നു.
പറയു എന്താണ് കാര്യം??…
തുടരും….

by