17/04/2026

ജീവാംശമായ് : ഭാഗം 09

രചന – കൃഷ്ണ

അപ്പു ചിന്തകളെ കുറച്ചു നേരത്തേക്ക് മാറ്റി നിർത്തി വണ്ടിയെടുത്തു. നിച്ചുനെ ഡ്രോപ്പ് ചെയ്ത് ഞാൻ നേരെ വീട്ടിലേക്ക് വിട്ടു. നിച്ചുന്റെ വീട്ടിൽ ചെന്നാൽ അനിതമ്മയുടെ റെസിപിസ് വയറ്റിലാക്കിയെ മടങ്ങാറുള്ളു. പക്ഷേ ഇന്ന് അകത്തേക്ക് പോലും കേറാതെ നേരെ വിട്ടു. കാരണം മുഖത്തെ ഈ പാട് തന്നെ.
വീട്ടിൽ എത്തിയ പാടേ അമ്മയുടെ കണ്ണ് വെട്ടിച്ചു റൂമിലേക്ക് പോകാനൊരുങ്ങിയ എന്നെ കള്ളിപ്പെണ്ണ് പിടിച്ചു നിർത്തി. എന്നെ കണ്ടപാടെ കക്ഷിടെ നോട്ടം വന്നു പതിച്ചത് എന്റെ കവിളിലായിരുന്നു. ആ നോട്ടം മനസിലാക്കിയ ഞാൻ മേല്ലേ ഒരു കൈ കവിളിൽ പിടിച്ചു.

നിന്റെ കവിളതെന്താ പറ്റിയെ.. എന്താ ഒരു പാട്. ഒരു മാതിരി പോലീസ് മുറയിൽ ചോദ്യം ഉന്നയിച്ചു.

അ… അതെ… അത് പിന്നെ അലർജി അലർജി

അലർജിയോ….

അ.. അതെ. രണ്ടു ദിവസം മുന്നേ ഞാൻ ഒരു മേക്കപ്പ് സെറ്റ് മേടിച്ചിരുന്നു. അത് ഇന്ന് മുഖത്ത് ഇട്ടിരുന്നു. അതിന്റെയാ…

ഇവിടന്നു പോകുന്ന വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ ഇത് വേറെന്തോ ആണ്. കണ്ടില്ലേ കവിള് നല്ലോണം ചുവന്നു തിണർതിരിക്കുന്നത്. സത്യം പറയ് എന്താ പറ്റിയെ. അമ്മ വീണ്ടും പോലീസ് മുറയിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങി.

സത്യാമ്മേ… ഇവിടന്ന് പോയി കഴിഞ്ഞപ്പോഴാ അലർജി വന്നേ… സത്യം അതും പറഞ്ഞ് ഞാൻ വേഗം റൂമിലേക്ക് പോയി. ഇനി ഇവിടെ നിന്നാൽ സീൻ കോൺട്രയാകുമെന്ന് എനിക്ക് തോന്നി.

അപ്പു പറഞ്ഞത് മുഴുവനായി വിഴുങ്ങാതെ അംമ്പിക അടുക്കളയിലേക്ക് പോയി.

റൂമിലെത്തിയ അപ്പു ഉടനെ വാതിലടച്ച് കുറ്റിയിട്ടു കൈയ്യിലെ ഹാൻഡ് ബാഗ് ബഡിലേക്കേറിഞ്ഞു കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് കവിളിലെ പാടിലേക്ക് നോക്കി. നല്ലോണം തിണർത്തു കിടപ്പുണ്ട്. കാലമാടൻ കോപ്പ്… ഇതിനുള്ള പണി ഈ അർപ്പണ നിനക്ക് തന്നിരിക്കും അതും മനസ്സിൽ പറഞ്ഞ് അവനെ കുറെ പ്രാകി കൊണ്ട് ഞാൻ ബാത്ത് റൂമിലേക്ക് പോയി.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അപ്പുമോള് കേറിയില്ലേ നിച്ചു. സാധാരണ ഇവിടെ വന്നാ കേറാതെ പോകാറില്ലാത്ത കുട്ടിയാ. ഇന്നിതെന്താ പറ്റിയെ. ഞാൻ അകത്തേക്ക് കയറിയതും അമ്മയുടെ ചോദ്യം ഇതായിരുന്നു.

അവൾക്ക് എന്തോ അത്യാവശ്യം ഉണ്ടന്നു പറഞ്ഞു. അതാ അവൾ കയറാതെ പോയെ. അവൾ എന്താ കയറാതിരുന്നേന്ന് ചിന്തിച്ചപ്പോൾ അറിയാതെ എനിക്ക് ചിരി വന്നു പോയി.

നീ എന്താ നിച്ചു ചിരിക്കൂന്നേ…

ഏ… ഒന്നുല്ലാമ്മേ…

ആമ്.. പോയ കാര്യം എന്തായി.. മോളേ

അതൊക്കെ സെറ്റ് ആയി. monday ജോയിൻ ചെയ്തോളാൻ പറഞ്ഞു.
അതു കേട്ടതും അനിതയ്ക്ക് ഒത്തിരി സന്തോഷമായി.

ആ പിന്നെ അമ്മേ… ഇന്ന് വൈകിട്ട് എന്റെ ടീംമസ് വരുമേ.. അപ്പു അവരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.

ആണോ. എന്നാൽ ഞാൻ പോയി എന്തേലുമൊക്കെപ്പോയി ഉണ്ടാക്കട്ടെ എന്റെ മക്കൾക്ക് അതും പറഞ്ഞ് അനിത അടുക്കളയിലേക്ക് പോയി.
അമ്മയ്ക്ക് എന്റെ പട്ടാളങ്ങളെ ഒത്തിരി ഇഷ്ട്ടാ.. അവർക്ക് തിരിച്ചും. ഇവിടെ വന്നാൽ സംസാരിച്ചും ചളിയടിച്ചും സമയം പോണതറിയില്ല. ആ ഞാൻ നിങ്ങൾക്ക് ഞങ്ങടെ ടീമ്സിനെ പരിചയപ്പെടുത്തി തന്നില്ലല്ലേ… ok ഞങ്ങൾ മൊത്തം ആറ് പേരാണ്. ഞാൻ, അപ്പു, സായ്, പ്രീത, ജെറി, പിന്നെ സുചി സുചിത്ര എന്നാണ് ശരിക്കും പേര്. ഞങ്ങൾ ഷോർട്ടാക്കി സുചിന്നു വിളിക്കും. സായ് അവന്റെ അച്ഛന്റെ കൂടെ കടയിൽ നിക്കുവാണ്. ദുബായിൽ പോകാനുള്ള വിസ ശരിയായി കിട്ടാൻ നിക്കുവാ പുള്ളി. അത് കിട്ടിയാൽ അവൻ പറക്കാൻ നിക്കുവാ ജെറിക്ക് ഏകദേശം വിസയൊക്കെ സെറ്റ് ആയി. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവൻ പറക്കും. പ്രീത, അവളുടെ കല്യാണം ഏകദേശം ഉറപ്പിച്ചിരിക്കുവാ… അതികം താമസിയാതെ അവള് കെട്ടി ഒരു കുടുംബിനിയാകും. പിന്നെ സുചി അവള് നേഴ്സിംഗ് പടുത്തമൊക്കെ കഴിഞ്ഞ് നിക്കുവാ. ഏതേലും ഹോസ്പിറ്റലിൽ കേറാനുള്ള പ്ലാനിലാ പുള്ളിക്കാരി. അപ്പോ ഇതൊക്കെയാണ് എന്റെ ടീമ്സിനെ കുറിച്ച് പറയാനുള്ളത്. എന്നാ പിന്നെ ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെട്ടോ..
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
[അപ്പു ]

ഫ്രഷ് ആയി വന്ന് നേരെ ബഡിലേക്ക് ഒറ്റ കിടത്താമായിരുന്നു. പിന്നെ എണീക്കുന്നത് ആരോ കതകിൽ തട്ടുമ്പോഴായിരുന്നു. ഞാൻ ഉറക്കച്ചവപ്പോടെ പോയി ഡോർ തുറന്നു.

എന്താമ്മേ… അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് ചോദിച്ചതിനാൽ മുന്നിൽ ഉണ്ടായിരുന്നത് ആരാണെന്നവൾ ശ്രെദ്ധിച്ചില്ല.

അമ്മയല്ലാ ഞങ്ങളാ… (സുചി )

ഈ ഓഞ്ഞ സൗണ്ട് നല്ല പോലെ കേട്ട് പരിചയമുള്ളതാണല്ലോ എന്നും ചിന്തിച്ചോണ്ട് മുന്നിലേക്ക് നോക്കിയപ്പോൾ ദേ… നിക്കുന്നു വാനരപ്പടകൾ.

എന്തുറക്കമാടി ഞങ്ങൾ എത്ര പ്രാവശ്യം നിന്റെ ഫോണിലേക്ക് വിളിച്ചു. (സായ് )

എന്നിട്ട്?.. ഞാനാണേ…

എന്നിട്ടെന്താ… കിട്ടുന്നില്ലായിരുന്നു. പിന്നെ ഞങ്ങൾ നേരെ ഇങ്ങോട്ട് പോന്നു. ഇവിടെ എത്തിയപ്പോൾ അമ്മ പറഞ്ഞു നീ കിടക്കുവാണെന്ന് എന്നാ പിന്നെ ഉറക്കം മാറ്റി കൈയ്യോടെ കൂട്ടി കൊണ്ടു പോകാമെന്നു കരുതി. മോള് വേഗം പോയി റെഡിയായി വാ… ഞങ്ങൾ താഴെ കാണും. (പ്രീത )
അതും പറഞ്ഞ് അവര് താഴേക്ക് പോയി. ഞാൻ ഡോറ് അടച്ച് ഷെൽഫിൽ നിന്നും ഒരു മെഡിൻ ടോപ് എടുത്ത് ഡ്രെസ്സിങ് റൂമിലേക്ക് പോയി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് നേരെ കണ്ണാടിയുടെ മുന്നിൽ വന്ന് കവളിലെ പാടിലേക്ക് നോക്കി. നീര് കുറഞ്ഞിട്ടുണ്ട്. എന്നാലും ചെറിയതായി ചുവന്നു കിടപ്പുണ്ട്. ഭാഗ്യം അവര് ശ്രെദ്ധിക്കാതിരുന്നത്. അതും ചിന്തിച്ച് ഞാൻ ഒരു വിതം തട്ടി കൂട്ടി താഴേക്ക് ഇറങ്ങി. താഴെ എത്തിയപ്പോൾ അവരൊക്കെ അമ്മയോട് കത്തിയടിച്ചോണ്ട് നിക്കുവായിരുന്നു.

എന്റ മക്കളെ അവൾ വന്നപാടെ അധികമൊന്നും പറയാതെ നേരെ മുറിയിലേക്ക് ഒറ്റയോട്ടമായിരുന്നു. നിച്ചൂന് ജോലി കിട്ടിയ കാര്യമൊന്നും അവളെന്നോട് പറഞ്ഞില്ല. അമ്മ അതും പറഞ്ഞിരുന്നപ്പോഴേക്കും ഞാൻ അവരുടെ അടുത്തെത്തിയിരുന്നു. അമ്മ വേറെന്തോ പറയാൻ വന്നതും ഞാൻ പെട്ടന്ന് തന്നെ ഇടയിൽ കയറി അവരെയും കൊണ്ട് അവിടന്നു മുങ്ങി. അല്ലങ്കിൽ അമ്മ നാറ്റിച്ചേനെ… അല്ല ഇവിടന്ന് എസ്‌കേപ്പ് ആയി പക്ഷേ നിച്ചു അവൾ എന്നെ നാറ്റിക്കും അതുറപ്പാ…. അതും ആലോചിച്ച് ഞാൻ അവരുമായി നേരെ നിച്ചുന്റെ വീട്ടിലേക്ക് വണ്ടി വിട്ടു.
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
[നിച്ചു ]

ഞാൻ ഫ്രഷായി താഴെ വന്നു. ആച്ചി ക്ലാസ്സ്‌ കഴിഞ്ഞ് വന്നട്ടില്ല അച്ഛനും വരാനായില്ല.അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിട്ടില്ല. ഞാൻ നേരെ സോഫയിൽ ചെന്നിരുന്ന് ടി.വി ഓണാക്കി ഓരോ ചാനലും മാറ്റികൊണ്ടിരുന്നു. അപ്പോഴാണ് മഴവിൽ മനോരമയിൽ നമ്മടെ രാം ചരണിന്റെയും കാജൽ അഗർവാളിന്റെയും കിടുക്കാച്ചി പടമായ ധീര ആഹാ… പൊളിച്ച്. പിന്നെ വേറൊന്നും നോക്കില്ല അതും കണ്ടോണ്ടങ്ങനെ ഇരുന്നു. ക്ലൈമാക്സിന്റെ വക്കിലെത്തിയപ്പോഴാണ് ആരോ കാളിങ് ബല്ല് അടിച്ചത്. ഇതാരാ ഈ സമയത്ത് എന്നും ചിന്തിച്ച് ഞാൻ പോയി കതകു തുറന്നത് മാത്രമേ ഓർമ്മയുള്ളു. കൊടും കാറ്റ് വന്നപോലെ അഞ്ചണോം എന്നെ തള്ളി മാറ്റി അകത്തേക്ക് കയറിയത്. പിന്നെ ഇവിടെ ഒരു പുകില് തന്നെയായിരുന്നു. അമ്മയുടെ സൽക്കരണവും സ്നേഹപ്രേകടനവും ആയിരുന്നു കുറച്ചു നേരം. പിന്നെ ഞങ്ങൾ തനി പരിപാടികളിലേക്ക് കടന്നു. അങ്ങനെ ഓരോന്നും പറഞ്ഞ് നിന്നപ്പോഴാ അപ്പൂന് ഇന്ന് കിട്ടിയ അചടിയെക്കുറിച്ച് ഞാൻ പറഞ്ഞത് അത് കേട്ടതും എല്ലാം കൂടി അവളെയിട്ടു വാരി. പിന്നെ അങ്ങനെ അങ്ങനെ ഓരോന്നും പറഞ്ഞിരുന്നു. പിന്നെ ആച്ചി വന്നു കുറച്ച് നേരം ഞങ്ങടെ കൂടെ കൂടി. ചെക്കൻ ഫ്രണ്ട്സിനെ വിളിച്ചപ്പോൾ കളിക്കാൻ പോണേനന്നും പറഞ്ഞ് ഒറ്റ പോക്ക്. പിന്നെയും കുറെ നേരം സംസാരിച്ച് അങ്ങനെ ഇരുന്നു. സമയം കുറെയായപ്പോൾ അവര് ഇറങ്ങുവാണെന്നു പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ വന്നു. പിന്നെ അവരോട് അന്വേഷണമൊക്കെ തിരക്കി അവർ തിരിച്ചു പോയി.

ഞങ്ങൾ അകത്തേക്കും പോയി. എനിക്ക് ജോലി കിട്ടിയ കാര്യം അറിഞ്ഞു അച്ഛനും ഒരുപാട് സന്തോഷമായി.

നേരം സന്ധ്യയോടടുത്തിരുന്നു. അടിച്ചൊക്കെ വാരി വിളക്ക് വെച്ച് സന്ധ്യാനാമം ജപിക്കുമ്പോളാണ് ആച്ചി വന്നു കയറിയത്. സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞു ഞാൻ നേരെ റൂമിലേക്ക് വിട്ടു. കുറച്ചു നേരം ലാപ്പിലും കുത്തികൊണ്ടിരുന്നു. എപ്പോഴോ ഒന്ന് മയങ്ങിപ്പോയി.

തുടരും…..