18/04/2026

ജീവാംശമായ് : ഭാഗം 01

രചന – കൃഷ്ണ

Get out….

sir pls…

I say get out😡😡

ഇല്ലാ…. നിച്ചു ബഡിൽ നിന്നും ഞെട്ടി എണീറ്റു. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു ഹോ സ്വപ്നം ആയിരുന്നോ ഈശ്വരാ…. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 3.00 മണി. ദൈവമേ രാവിലെ കാണുന്ന സ്വപ്നം ഭലിക്കുമെന്ന ഇത് സത്യമാവല്ലേ.. അവൾ വീണ്ടും ബഡിലേക്ക് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു അവളുടെ മനസ്സിൽ. പിന്നെ എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വീണു.

മോളേ നിച്ചു… മോളേ…. വാതിൽ തട്ടി വിളിക്കുന്ന അനിതയുടെ ശബ്‌ദം കേട്ടാണ് നിച്ചു കണ്ണു തുറക്കുന്നത്. അവൾ കട്ടിലിൽ നിന്നും എണീറ്റ് പോയി വാതിൽ തുറന്നു.

ഗുഡ് മോർണിംഗ് അമ്മാ… തന്റെ മുൻപിൽ നിറ പുഞ്ചിരി തൂകി നിക്കുന്ന അനിതയെ നോക്കി അവൾ പറഞ്ഞു.

അതെ സമയം എത്രയായെന്നു വല്ല വിചാരവും ഉണ്ടോ.. ഇന്ന് ഇന്റർവ്യൂ ഉള്ളതല്ലേ. അത് കേട്ടതും നിച്ചു ക്ലോക്കിലേക്ക് നോക്കി സമയം 7.00 ആയി

അയ്യോ എൻ്റെ ദൈവമേ… സമയം ഇത്രയായോ അതും പറഞ്ഞ് അവൾ ബാത്‌റൂമിലേക്ക് ഒറ്റയോട്ടം ആയിരുന്നു.

അനിതേ…. അശോകന്റെ വിളിക്കുന്നത് കേട്ട് അനിത താഴേക്ക് പോയി. അനിത താഴെ എത്തിയപ്പോൾ അശോകൻ ഹാളിൽ നിൽപ്പുണ്ട്. എന്താ അശോകേട്ടാ വിളിച്ചേ

മോള് എണീറ്റോ

ആമ്.. ഞാൻ ഇപ്പോൾ പോയി വിളിച്ചതേയുള്ളു ബാത്‌റൂമിലേക്ക് ഓടിട്ടുണ്ട്.

എല്ലാത്തിനും അതിന്റേതായ കൃത്യനിഷ്ടയുള്ള ആളാണല്ലോ ഇന്നിതെന്തുപറ്റി. അവൾക്ക് ഇന്ന് ഇന്റർവ്യൂ ഉള്ളതല്ലേ.

ആമ്.. ഇന്റർവ്യൂന്റെ കാര്യം കേട്ടപാടെ ബാത്‌റൂമിലേക്ക് ഓടി ഒരു ചിരിയോടെ അനിത പറഞ്ഞു.

എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ

ഇന്നെന്താ അശോകേട്ട നേരുതെ..

ഇന്ന് ഞാൻ special class വെച്ചിട്ടുണ്ട്. എക്സാം അടുത്തില്ല പോർഷൻസ് കുറച്ച് കവർ ചെയ്യാനുണ്ട്. മോളോട് പറഞ്ഞേക്ക്. ആമ് പിന്നെ അജയ് മോൻ എണീറ്റില്ലേ

ഇല്ല. അവൻ നല്ല ഉറക്കമാ…

മമ്.. അതികം ഉറക്കമൊന്നും ഇനി വേണ്ടന്നു പറഞ്ഞേക്ക് അവൻ പത്തിലാണ് പഠിക്കുന്നതെന്ന ഒരു വിചാരവുമില്ല. എക്സാം അടുത്തിട്ടു പോലും ഒരു കുലുക്കവുമില്ലാത്ത ചെക്കൻ. എപ്പോ നോക്കിയാലും ക്രിക്കറ്റ്‌ കളിച്ചു നടപ്പാ അശോകൻ ഒന്ന് കടുപ്പിച്ചു പറഞ്ഞു

അവൻ പഠിച്ചോളും അശോകേട്ടാ…

മമ്.. നീയാണ് അവനെ വഷളാക്കുന്നത്..

ഇനി ഇതും പറഞ്ഞ് നിന്ന് സമയം കളയണ്ടാ.

ആമ് ശരി. ഞാനായിട്ട് ഒന്നും പറയുന്നില്ല. ഇപ്രാവശ്വതെ എക്സാമിന് നല്ല മാർക്ക്‌ മേടിച്ചില്ലങ്കിൽ ആണ് എന്റെ സ്വഭാവം മാറുന്നേ.പൊന്നുമോനോട് ഒന്ന് പറഞ്ഞേക്ക്. അതും പറഞ്ഞ് അശോകൻ സ്കൂളിലേക്ക് പോയി. അനിത നേരെ കിച്ചണിലേക്കും.

ഇതേ സമയം നിച്ചു ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി ഇറങ്ങി വന്നു. കണ്ണാടിയുടെ മുന്നിൽ നിന്നും മുടി തുവർത്തി കൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ ഫോൺ അടിച്ചത്. മുടി തുവർത്തി കൊണ്ടിരുന്ന ടവ്വൽ തോളത്തോട്ട് ഇട്ട് അവൾ ഫോൺ കൈയിലെടുത്തു.

തുടരും….